You are on page 1of 10

http://www.pradakshinam.com/article/940.

html

സംസ്കൃത കളരി - 29

സന്ധി പരിചയം

വ്യഞ്ജനസന്ധി (ഹൽ സന്ധി)

രണ്ടു വർണ്ണങ്ങൾ ചേരുന്നതാണല്ലോ സന്ധി. അതിൽ ആദ്യത്ത വർണ്ണത്തിന് പൂർവവർണ്ണമെന്നും രണ്ടാമത്തേതിന്


പരവർണമെന്നും പറയും.

വ്യഞ്ജന സന്ധിയിലെ ഒരു സാമാന്യ നിയമം പൂർവവർണം പരവർണത്തിന്റെ ധർമ്മത്തെ സ്വീകരിക്കും


എന്നതാണ്. അതായത് പരവർണം ഖരമെങ്കിൽ പൂർവവും ഖരമാകും. പരം മൃദുവെങ്കിൽ പൂർവവർണവും മൃദു ആകും.

ഉദാ: 1.തദ്+കാലഃ = തത്കാലഃ. ഇവിടെ പൂർവവർണമായ ദ് മൃദുവും പരവർണമായ ക് ഖരവും. അതിനാൽ ദ്


പരമായ ക് എന്നതിന്റെ ഖരം എന്ന ധർമ്മത്തെ സ്വീകരിച്ച് ത് എന്ന ഖരാക്ഷരമായി മാറി തത്കാലഃ എന്നാകുന്നു.

2. ഖരവും മൃദുവുമാണു ചേരുന്നതെങ്കിൽ ഖരം കൂടി മൃദുവാകും.

വാക്+ദേവീ= വാഗ്ദേവീ. ദിക്+ഗജഃ = ദിഗ്ഗജഃ

3. പരം അനുനാസികമെങ്കിൽ പൂർവവും അനുനാസികമാകും.

ചിത്+മയം= ചിന്മയം ദിക്+മുഖം= ദിങ്മുഖം

4. ചിലപ്പോൾ പൂർവവർണം പരവർണം തന്നെയാകും.

ഉദ്+ചാരണം= ഉച്+ചാരണം= ഉച്ചാരണം.

തടിത്+ലതാ= തടില്+ലതാ= തടില്ലതാ

5. വാക്കിന്റെ അവസാനം ച് ജ് ശ് ഇവ വന്നാൽ കവർഗമാകും.

വാച്= വാക്, ഭിഷജ്= ഭിഷക്, ദിശ്= ദിക്.

6. ര്, ഷ് ഇവയുടെ സാമീപ്യം കൊണ്ട് ‘ന’ പലപ്പോഴും ‘ണ’ ആകും.

മര്+അനം= മരണം, രാമേന= രാമേണ, മോഷ്+അനം= മോഷണം

7. അ ഒഴികെയുള്ള സ്വരം, കവർഗം, രേഫം എന്നിവയ്ക്കു ശേഷം വരുന്ന സകാരം ചിലപ്പോൾ ഷകാരമാകും. ‘ര’
എന്ന അക്ഷരത്തിന് രേഫം എന്നാണു പറയുന്നത്, രകാരം എന്നു പറയാറില്ല.

ബാലേസു= ബാലേഷു, വാക്+സു= വാക്ഷു, ഭിക്+സു= ഭിക്ഷു.

8. ‘ശ’ ചിലപ്പോൾ ‘ഛ’ എന്നാകും.

തദ്+ശബ്ദഃ= തച്+ശബ്ദഃ= തച്ഛബ്ദഃ.


9. മറ്റു ചില സന്ധികൾ:--

ത്+ച= ച്ച തത്+ച= തച്ച

ത്+ഛ= ച്ഛ തത്+ഛത്രം= തച്ഛത്രം

ത്+ഡ= ഡ്ഡ വൃക്ഷാത്+ഡയതേ= വൃക്ഷാഡ്ഡയതേ

ത്+ന= ന്ന കശ്ചിത്+നേതാ= കശ്ചിന്നേതാ

ത്+അ= ദ തത്+അസ്തി= തദസ്തി

ത്+ഈ= ദീ ജഗത്+ഈശഃ= ജഗദീശഃ

ഉത്+സ്ഥാ= ഉത്ഥാ ഉത്+സ്ഥാനം= ഉത്ഥാനം

ത്+ഹ= ദ്ധ ഉത്+ഹരതി= ഉദ്ധരതി

ന്+അ= ന്ന അഭവൻ+അത്ര= അഭവന്നത്ര

അ+ഛ= അച്ഛ വൃക്ഷ+ഛായാ= വൃക്ഷച്ഛായാ

ഈ ഉദാഹരണങ്ങൾ വ്യഞ്ജനസന്ധിയേപ്പറ്റി ഒരു സാമാന്യ ബോധം നൽകുന്നതേയുള്ളു. സന്ധികൾ പിരിച്ച്


ശ്ലോകങ്ങളും മറ്റും പഠിക്കുമ്പോൾ കൂടുതൽ വ്യക്തമായി മനസ്സിലാകും.

അഭ്യാസം:

ക. സന്ധി പിരിച്ചെഴുതുക:

1. തച്ഛാസനം 2. ദിങ്നാഗഃ

3. ഗീതാശാസ്ത്രമിദം

4. ചൈവ 5. തസ്മാച്ച

6. ജഗദിഹ 7. തദേകം

8. വചനമബ്രവീത്

9. ദൃഷ്ട്വേമം 10. തഥൈവ

ഖ. സന്ധി ചേർത്തെഴുതുക:

1. തസ്മാത്+ശിവഃ

2. മത്+നീതി 3. മത്+ലേപഃ

4. ഗത്വാ+ഉചതുഃ 5. കസ്മാത്+ച

6. കശ്ചിത്+നേതാ
7. വിഭക്തി+അന്തം

8. ദീർഘ+ഉച്ചാരണം

9. ഹ്രസ്വ+അക്ഷരം

10. ഇതി+അസ്യ+ഏവ

സംസ്കൃത കളരി - 30

വിസർഗസന്ധി പരിചയം

വിസർഗം ധാരാളമായി ഉപയോഗിക്കപ്പെടുന്ന ഭാഷയാണല്ലോ സംസ്കൃതം. പദങ്ങൾ തമ്മിൽ ചേരുമ്പോൾ


വിസർഗത്തിനു പല മാറ്റങ്ങളും വരും. ഈ മാറ്റങ്ങളുടെ സാമാന്യ ബോധമാണ് ഈ പ്രകരണം കൊണ്ട്
ഉദ്ദേശിക്കുന്നത്.

എപ്പോളാണു വിസർഗത്തിനു മാറ്റം വരാതെയിരിക്കുന്നതെന്ന് ആദ്യം പറയാം.

1. ഒരു വാക്യത്തിന്റെ അവസാനം വരുന്ന വിസർഗത്തിനു മാറ്റമില്ല. ഉദാ: വസുദേവസ്യ പുത്രോ വാസുദേവഃ

2. ഒരു ശ്ലോകത്തിന്റെ രണ്ടും നാലും പാദങ്ങളുടെ അവസാനം വരുന്ന വിസർഗത്തിനു മാറ്റമില്ല. ഉദാ:

ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണുർ

ഗുരുർ ദേവോ മഹേശ്വരഃ

ഗുരുഃ സാക്ഷാത് പരം ബ്രഹ്മ

തസ്മൈ ശ്രീഗുരവേ നമഃ

3. വിസർഗത്തിനു ശേഷം ക, ഖ, പ, ഫ ഇവ വന്നാൽ വിസർഗം അങ്ങനെ തന്നെ മാറ്റമില്ലാതെ നിൽക്കും.


കാകഃ കൃഷ്ണഃ പികഃ കൃഷ്ണഃ

കോ ഭേദഃ പികകാകയോഃ

വസന്തകാലേ സംപ്രാപ്തേ

കാകഃ കാകഃ പികഃ പികഃ

മറ്റു മിക്ക സാഹചര്യങ്ങളിലും വിസർഗത്തിനു രൂപമാറ്റമുണ്ടാകും.

1. അഃ+അ= ഓ. അതായത് ഹ്രസ്വമായ അകാരത്തിനു ശേഷം വിസർഗവും തുടർന്ന് മറ്റൊരു അകാരവും


വന്നാൽ വിസർഗം ‘ഓ’ ആകും. അകാരം ലോപിക്കുകയും ചെയ്യും.

പ്രണതഃ+അസ്മി=പ്രണതോസ്മി.

അകാരം ലോപിച്ചിരിക്കുന്നു എന്നു സൂചിപ്പിക്കാനായി £ എന്നൊരു അടയാളവും ഇടാറുണ്ട്.

പ്രണതഃ+അസ്മി= പ്രണതോ£സ്മി

.ശിവഃ+അഹം= ശിവോ£ഹം.

2. അഃ എന്നതിനു പിന്നാലെ മൃദു വന്നാലും അഃ എന്നത് ഓ എന്നാകും.

ദശരഥപുത്രഃ+രാമഃ= ദശരഥപുത്രോ രാമഃ

കുന്തീപുത്രഃ+യുധിഷ്ഠിരഃ

=കുന്തീപുത്രോ യുധിഷ്ഠിരഃ

3. അഃ യ്ക്കു ശേഷം അ അല്ലാതെ മറ്റേതെങ്കിലും സ്വരം വന്നാൽ വിസർഗം ലോപിക്കും.

സഞ്ജയഃ+ഉവാച= സഞ്ജയ ഉവാച

ഈശ്വരഃ+ഏവ= ഈശ്വര ഏവ

4. ആഃ എന്നതിനു പിന്നാലെ സ്വരമോ മൃദുവോ വന്നാൽ വിസർഗം ലോപിക്കും.

നായകാഃ+മമ സൈന്യസ്യ=

നായകാ മമ സൈന്യസ്യ
ബാലാഃ+ധാവന്തി= ബാലാ ധാവന്തി

5. വിസർഗത്തിനു ശേഷം ചകാരം വന്നാൽ വിസർഗം ശകാരമാകും.

രാമഃ+ ച= രാമശ്ച

പാണ്ഡവാഃ+ച= പാണ്ഡവാശ്ച

6. വിസർഗത്തിനു ശേഷം തകാരമാണെങ്കിൽ വിസർഗം സകാരമാകും.

7. അധ്യാപകഃ+തദാ= അധ്യാപകസ്തദാ

മനഃ+താപം= മനസ്താപം

8. അ, ആ അല്ലാതെ മറ്റു സ്വരങ്ങൾക്കു ശേഷം വരുന്ന വിസർഗത്തിനു ശേഷം സ്വരമോ മൃദുവോ വന്നാൽ
വിസർഗം ര് എന്നാകും.

ഗുരുഃ+ഏവ=ഗുരുരേവ

ഗുരുഃ+ദേവഃ= ഗുരുർദേവഃ

ഗുരുഃ+ദേവഃ+മഹേശ്വരഃ=

ഗുരുർ ദേവോ മഹേശ്വരഃ

ബഹിഃ+ഗമനം= ബഹിർഗമനം

9. സഃ, ഏഷഃ ഇവയിലെ വിസർഗം സാധാരണയായി ലോപിക്കും.

സഃ+ വൃക്ഷഃ= സ വൃക്ഷഃ

ഏഷഃ+രാമഃ= ഏഷ രാമഃ

10. വിസർഗത്തിനു ശേഷം രേഫം വന്നാൽ ചിലപ്പോൾ വിസർഗം ലോപിക്കുകയും വിസർഗത്തിനു മുമ്പുള്ള
സ്വരം ദീർഘിക്കുകയും ചെയ്യും.

അന്തഃ+രാഷ്ട്രം= അന്താരാഷ്ട്രം.

ഹരിഃ+രക്ഷതി= ഹരീരക്ഷതി.
അഭ്യാസം:-

ഈ വിസർഗ സന്ധികൾ സംബന്ധിച്ച നിയമം എഴുതുക:-

1. അജഃ+തിഷ്ഠതി= അജസ്തിഷ്ഠതി

2. ബാലഃ+പഠതി= ബാലഃ പഠതി

3. കാഃ+ഗായന്തി?= കാ ഗായന്തി?

4. ഗജഃ+ ധാവതി= ഗജോ ധാവതി

5. ഗുരുഃ+ബ്രഹ്മാ= ഗുരുർ ബ്രഹ്മാ

6. കാശ്യഃ+ ച= കാശ്യശ്ച

7. പ്രാതഃ+കാലഃ= പ്രാതഃ കാലഃ

8. ഏഷഃ+സമർത്ഥഃ= ഏഷ സമർത്ഥഃ

9. അഗ്രതഃ+തിഷ്ഠതി= അഗ്രതസ്തിഷ്ഠതി

10. വിനീതഃ+അസ്മി= വിനീതോ£സ്മി

സംസ്കൃത കളരി - 31

സന്ധി - തുടർച്ച

കഴിഞ്ഞ മൂന്നു കളരികളിലായി സന്ധി കാര്യങ്ങൾ നാം ഏറെക്കുറെ പരിചയപ്പെട്ടു കഴിഞ്ഞു. എങ്കിലും
അക്കാര്യങ്ങളിൽ ചിലത് മറ്റൊരു രീതിയിൽ കൂടി അവതരിപ്പിക്കുന്നത് പഠിച്ച കാര്യങ്ങൾ ഉറയ്ക്കാൻ
സഹായകമാകുമെന്നു കരുതുന്നു.

സ്വരസന്ധിയിൽ ആദ്യം പഠിച്ചത് ഹ്രസ്വമോ ദീർഘമോ ആയ സജാതീയ വർണ്ണങ്ങൾ ചേർന്നാൽ ദീർഘമാകും


എന്നാണല്ലോ. അതായത്

അ+അ, അ+ആ, ആ+അ, ആ+ആ=ആ.

ഇ+ഇ, ഇ+ഈ, ഈ+ഇ, ഈ+ഈ= ഈ

ഉ+ഉ, ഉ+ഊ, ഊ+ഉ, ഊ+ഊ= ഊ.

ഋ+ഋ= ഋഊ. ഈ സന്ധികളുടെ ഫലം ദീർഘവർണ്ണമാകയാൽ ഇവയ്ക്ക് ദീർഘസന്ധി (दीर्घ सन्धिः) എന്നു പറയാം.
രണ്ടാമത് അ,ആ ഇവയോട് ഇ ഈ, ഉ ഊ, ഋ ഋഊ ഇവ ചേർന്നാൽ ഏ, ഓ, അർ എന്നാണല്ലോ പഠിച്ചത്. ഈ
മാറ്റത്തിന് ഗുണവികാരം എന്നു പറയും. ഈ സന്ധിയെ ഗുണസന്ധി (गुण सन्धिः) എന്നു പറയാം. അ യ്ക്ക് ഗുണമില്ല.
ഇ യുടെ ഗുണം ഏ. ഉ ന്റെ ഗുണം ഓ. ഋ വിന്റെ ഗുണം അര്

സുര+ഇന്ദ്രഃ= സുരേന്ദ്രഃ (सुर+इन्द्रः= सुरेन्द्रः) പര+ഉപകാരഃ= പരോപകാരഃ (पर+उपकारः= परोपकारः)


മഹാ+ഋഷിഃ= മഹർഷിഃ (महा+ऋषिः=महर्षिः)

ഇതുപോലെ അ+ഏ= ഐ, അ+ഐ= ഐ, അ+ഓ= ഔ, അ+ഔ= ഔ. അ+അര്= ആര്. ഈ മാറ്റം വൃദ്ധി


വികാരം. ഈ സന്ധിയ്ക്ക് വൃദ്ധി സന്ധി (वृद्धि सन्धिः)എന്നുപറയാം.

അ യുടെ വൃദ്ധി ആ. ഇ യുടെ വൃദ്ധി ഐ. ഉ വിന്റെ വൃദ്ധി ഔ. ഋ വിന്റെ വൃദ്ധി ആര്

ഏക+ഏകഃ= ഏകൈകഃ (एक+एकः=एकैकः) മഹാ+ഔത്സുക്യം= മഹൗത്സുക്യം। (महा+औत्सुक्यम्=


महौत्सुक्यम्)

ഇ, ഉ, ഋ ഇവയ്ക്കു ശേഷം അ വന്നാൽ യ്, വ്, ര് എന്നിങ്ങനെ വ്യഞ്ജനീഭാവം ഭവിക്കും. ഇതിന് വ്യഞ്ജനീഭാവ സന്ധി
യെന്നു പറയാം (യണ് സന്ധിയെന്നും പറയും).

യദി+അപി= യദ്+യ്+അപി=യദ്യപി. (यदि+अपि=यद्यपि)

സു+ആഗതം= സ്+വ്+ആഗതം= സ്വാഗതം.(सु+आगतम्=स्+व्+आगतम्) പിതൃ+അർത്ഥം= പിത്+ര്+അർത്ഥം=


പിത്രർത്ഥം.(पितृ+अर्थम्= पित्+र्+अर्थम्= पित्रर्थम्)

ഏ ഐ, ഓ ഔ ഇവയ്ക്കു ശേഷം ഏതെങ്കിലും സ്വരം വന്നാൽ അയ് ആയ്, അവ് ആവ് എന്നിങ്ങനെയാകും.

ഗൈ+അകഃ= ഗ്+ആയ്+അകഃ= ഗായകഃ

വ്യഞ്ജനസന്ധിയിൽ ന് എന്നതിന്റെ നിയമം കൂടി ചേർക്കാം. ശബ്ദത്തിന്റെ അവസാനം ന് എന്നും അതിനു ശേഷം
ച്, ഛ് ഇവ വന്നാൽ ന്, ശ് ആകും. ത്, ഥ് ഇവയാണെങ്കിൽ സ് എന്നാകും. ന് യ്ക്കു മുമ്പുള്ള സ്വരത്തോട്
അനുനാസികം ചേർക്കുകയും ചെയ്യും. കസ്മിൻ+ചിത്= കസ്മിംശ്ചിത്. (कस्मिन्+चित्= कस्मिम्’ चित्म्श्चि
त्)
തസ്മിൻ+തീരേ= തസ്മിംസ്തീരേ (ആ തീരത്തിൽ) (तस्मिन्+तीरे= तस्मिम्स्तीरे)

ഈ വാക്യങ്ങളുടെ അർത്ഥം നോക്കാം.

1. വൃക്ഷവിവരാന്നിഷ്ക്രമ്യ കൃഷ്ണസർപ്പഃ സദൈവ തദപത്യാനി ഭക്ഷയതി. (वृक्षविवरान्निष्क्रम्य कृष्णसर्पः


सदैव तदपत्यानि भक्षयति ।)

വൃക്ഷവിവരാന്നിഷ്ക്രമ്യ= വൃക്ഷവിവരാത്+ നിഷ്ക്രമ്യ

വിവരം= പൊത്ത്. വൃക്ഷവിവരം= മരപ്പൊത്ത്

വൃക്ഷവിവരാത്= മരപ്പൊത്തിൽനിന്ന്

നിഷ്ക്രമതി= പുറപ്പെടുന്നു.

നിഷ്ക്രമ്യ= പുറപ്പെട്ടിട്ട്.

സദൈവ= സദാ+ഏവ= എപ്പോഴും തന്നെ.


തദപത്യാനി= തത്+അപത്യാനി

അപത്യം= ശിശു (നപും.ലിം)

അപത്യാനി= കുഞ്ഞുങ്ങൾ

തത് അപത്യാനി= ആ കുഞ്ഞുങ്ങളെ

ഭക്ഷയതി= ഭക്ഷിക്കുന്നു

അർത്ഥം:- കൃഷ്ണസർപ്പം വൃക്ഷപ്പൊത്തിൽനിന്നിറങ്ങി വന്നിട്ട് എപ്പോഴും ആ കുഞ്ഞുങ്ങളെ തിന്നുന്നു.

2. ദുഷ്ടാത്മാ കൃഷ്ണസർപോ വൃക്ഷവിവരാന്നിർഗത്യാവയോർബാലകാൻ ഭക്ഷയതി.(दुष्टात्मा कृष्णसर्पो


वृक्षविवरान्निर्गत्यावयोर्बालान् भक्षयति।)

ദുഷ്ടാത്മാ= ദുഷ്ടാത്മാവ്.

ദുഷ്ടാത്മാ കൃഷ്ണസർപഃ= ദുഷ്ടാത്മാവായ കൃഷ്ണസർപ്പം

ബാക്കി പദം പിരിച്ചാൽ, കൃഷ്ണസർപഃ+ വൃക്ഷവിവരാത്+ നിർഗത്യ+ ആവയോഃ+ ബാലകാൻ

നിർഗത്യ= പോയിട്ട്

ആവയോഃ= ഞങ്ങളുടെ (രണ്ടു പേരുടെ) – അസ്മദ് (അഹം) ശബ്ദത്തിൻറെ ഷഷ്ഠീ ദ്വിവചനം.

ബാലകാൻ= ബാലന്മാരെ (ബാലശബ്ദത്തിൻറെ ദ്വിതീയാ ബ.വചനം)

ഭക്ഷയതി= ഭക്ഷിക്കുന്നു.

അർത്ഥം:- ദുഷ്ടാത്മാവായ കൃഷ്ണസർപ്പം മരപ്പൊത്തിൽനിന്നു പുറത്തു വന്നിട്ട് ഞങ്ങളുടെ കുഞ്ഞുങ്ങളെ ഭക്ഷിക്കുന്നു.

ഈ വാക്യങ്ങളിൽ സന്ധി പിരിച്ചതിൻറെ നിയമങ്ങൾ വായിച്ചുറപ്പിക്കണം.

കൂടുതൽ ഉദാഹരണങ്ങളും അഭ്യാസങ്ങളും അടുത്ത കളരിയിൽ.

സംസ്കൃത കളരി 32

സന്ധി പരിചയം - തുടർച്ച.

ഈ സന്ധികൾ ശ്രദ്ധിക്കുക.

തു+ഇവ= ത്വിഹ (ഉ+ഇ= വി) ഇതി+ഉവാച= ഇത്യുവാച (ഇ+ഉ= യു) കാ+ഇയം= കേയം (ആ+ഇ= ഏ) ഉഷ്ണ+ ഉദകം=
ഉഷ്ണോദകം (അ+ഉ =ഓ) പാഹി+ ഇതി= പാഹീതി (ഇ+ഇ= ഈ)
मृत्यु+च= मृत्युश्च (उ:+च =उश्च) गोपाल:+आगच्छति= गोपाल आगच्छति (അ: യ്ക്കു ശേഷം അകാരമല്ലാതെ മറ്റൊരു
സ്വരം വന്നാൽ വിസർഗം ലോപിക്കും) चिद्+लय:= चिल्लय: (പൂർവ വർണ്ണം പരവർണ്ണം
തന്നെയായി) भवत्+नाम = भवन्नाम (മേൽ പറഞ്ഞതു പോലെ) तत:+तत:=
ततस्तत: (വിസർഗശേഷം തകാരം വന്നാൽ വിസർഗം സകാരമാകും) वाक्+अर्थ:= वागर्थ:
(ഖരത്തിനു ശേഷം സ്വരമോ മൃദുവോ വന്നാൽ ഖരം മൃദുവാകും) भूय:+अथ= भूयोऽथ (അ: യ്ക്കു
പിന്നാലെ വരുന്ന അകാരം ലോപിക്കുകയും വിസർഗം ഓ ആവുകയും ചെയ്യും) യാചത്യേവം= യാചതി+ഏവം
(ഇ+ഏ= യേ) ഫലൗഘ:= ഫല+ഓഘ: (അ+ഓ= ഔ) ഗുണശ്ച= ഗുണ:+ച (ച
പരമായാൽ വിസർഗം ശകാരമാകും) ഹരീരമ്യ: = ഹരി:+ രമ്യ: (വിസർഗശേഷം ര് -രേഫം- വന്നാൽ
വിസർഗം ലോപിക്കും. വിസർഗത്തിനു മുന്പുള്ള സ്വരം ദീഘിക്കും) ഏതന്മുരാരി: = ഏതത്+മുരാരി:
(പരവർണ്ണം അനുസ്വാരമെങ്കിൽ പൂർവ വർണ്ണവും അനുസ്വാരമാകും)

ഒരു വാക്യം: തതസ്തൗ നിർവേദാദന്യവൃക്ഷമൂലനിവാസിനം പ്രിയസുഹൃദം ശൃഗാലം


ഗത്വോചതു: തതസ്തൗ = തത:+തൗ തത:= അനന്തരം , തൗ= അവരിരുവരും
നിർവേദാദന്യവൃക്ഷമൂലനിവാസിനം= നിർവേദാത്+ അന്യ+ വൃക്ഷമൂല+ നിവാസിനം നിർവേദാത്=
നിരാശയാൽ അന്യ വൃക്ഷ മൂല നിവാസിനം= മറ്റൊരു വൃക്ഷച്ചുവട്ടിൽ വസിക്കുന്നവനെ പ്രിയ സുഹൃദം=
പ്രിയ സുഹൃത്തിനെ ശൃഗാലം= കുറുക്കനോട് ഗത്വോചതു: = ഗത്വാ + ഊചതു: ഗത്വാ= ചെന്നിട്ട്,
ഊചതു:= പറഞ്ഞു.

അർത്ഥം:-- അതിനു ശേഷം അവരിരുവരും (കാകദമ്പതികൾ) നിരാശരായി, അന്യ വൃക്ഷച്ചുവട്ടിൽ വസിക്കുന്ന പ്രിയ
സുഹൃത്തായ കുറുക്കനോടു ചെന്നു പറഞ്ഞു.

ഗീതാശ്ലോകം:

അവിനാശി തു തദ്വിദ്ധി യേന സർവമിദം തതം വിനാശമവ്യയസ്യാസ്യ ന ന കശ്ചിത്


കർത്തുമർഹതി

അവിനാശി= വിനാശമില്ലാത്തത് തു= നിശ്ചയം, ആകട്ടെ തദ്വിദ്ധി= തത്+വിദ്ധി= അതിനെ


അറിഞ്ഞാലും. യേന= യാതൊന്നിനാൽ സർവമിദം= സർവം+ ഇദം= ഇദം
സർവം= ഇതെല്ലാം തതം= വ്യാപിച്ചിരിക്കുന്നതിനെ വിനാശമവ്യയസ്യാസ്യ=
വിനാശം+അവ്യയസ്യ+അസ്യ= അവ്യയസ്യ അസ്യ വിനാശം= അവ്യയമായ ഇതിന്റെ വിനാശത്തെ
കർത്തുമർഹതി= കർത്തും+ അർഹതി. കർത്തും= ചെയ്യുന്നതിന് അർഹതി= കഴിയുന്നു, സമർത്ഥമാകുന്നു.
കശ്ചിത്=ഒരുവൻ, ന= ഇല്ല.

അന്വയം:-- യേന ഇദം സർവം തതം തത് തു അവിനാശി (ഇതി) വിദ്ധി. അവ്യയസ്യ അസ്യ വിനാശം കർത്തും
കശ്ചിത് ന അർഹതി.

അർത്ഥം:-- യാതൊന്നിനാൽ ഇതെല്ലാം വ്യാപിക്കപ്പെട്ടിരിക്കുന്നുവോ അതിനെയാകട്ടെ നാശമില്ലാത്തത്


എന്നറിഞ്ഞാലും. അവിനാശിയായ അതിന്റെ നാശത്തെ ചെയ്വാൻ ഒരുവനും സമർത്ഥനല്ല. (അതിനെ നശിപ്പിക്കാൻ
ആർക്കും കഴിയില്ല)
അഭ്യാസം:--. (ക) സന്ധി ചേർക്കുക: ന+അത്യന്തം, പശ്യ+ഇതി, ദദാമി+ഏവ, പുരാ+ ഇവ മൃത്യു:+ ച,
പിതു:+ ആജ്ഞാ സ:+ അയം, സഹ+ഏവ

(ഖ) സന്ധി പിരിക്കുക: ത്വച്ചരണം, തദ്വാക്യം പുനസ്ത്വം, ഗംഗോദകം ഗുരോരിച്ഛാ, തജ്ജലം


നൃപതിരാസീത്, യാവച്ഛക്യം

You might also like