You are on page 1of 9

ലോകചരിത്രം

ഒന്നാം ലാേക മഹായുദ്ധം


ARUN P THOMAS
Kerala PSC Expert

● ഒരു രാജ്യം മറ്റൊരു രാജ്യത്തിനുമേൽ സ്ഥാപിക്കുന്ന രാഷ്ട്രീയ,


സാമ്പത്തിക, സാംസ്കാരിക ആധിപത്യം അറിയപ്പെടുന്നത് -
സാമ്രാജ്യത്വം
● സാമ്രാജ്യത്വ ശക്തികൾ തമ്മിലുള്ള തർക്കങ്ങൾ ലോക രാഷ്ട്രങ്ങളെ
കൊണ്ടെത്തിച്ച - ഒന്നാം ലോകമഹായുദ്ധം
● മറ്റ് രാജ്യങ്ങളെയും അവരുടെ കൈവശമുള്ള പ്രദേശങ്ങളെയും
കീഴടക്കുന്നതിനുള്ള മാർഗ
്ഗ മെന്ന നിലയിൽ യൂറോപ്യൻ രാജ്യങ്ങൾ
ദേശീയതയെ ഉപയോഗിച്ചു. ഇത് അറിയപ്പെടുന്നത്- തീവ്രദേശീയത
● തീവ്രദേശീയതയിൽ അധിഷ്ഠിതമായി രൂപം കൊണ്ട പ്രസ്ഥാനങ്ങൾ
പ്ലാൻസ്ലാവ് പ്രസ്ഥാനം, പാൻ ജർമ്മൻ പ്രസ്ഥാനം, പ്രതികാര
പ്രസ്ഥാനം

പാൻ സ്ലാവ് (അഖില സ്ലാവ്) പ്രസ്ഥാനം


➢ കിഴക്കൻ യൂറോപ്പിലെ സെർബിയ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ
സ്ലാവ് വംശജരെ തങ്ങളുടെ നേതൃത്വത്തിൽ ഏകീകരിക്കാൻ റഷ്യ
ആഗ്രഹിച്ചു. അതിനായി ഈ മേഖലയിൽ റഷ്യൻ സഹായത്തോടെ
രൂപീകരിക്കപ്പെട്ട പ്രസ്ഥാനമായിരുന്നു.

പാൻ ജർമൻ (അഖില ജർമൻ) പ്രസ്ഥാനം:


➔ മധ്യയൂറോപ്പിലും ബാൾക്കൻ മേഖലയിലും സ്വാധീനം
ഉറപ്പാക്കുന്നതിനായി ജർമ്മനി കണ്ടെത്തിയ മാർഗ
്ഗം ട്യൂട്ടോണിക്
്ഗ കരെ ഏകോപിപ്പിക്കുക എന്നതായിരുന്നു. അതിനായി
വർഗ
ജർമ്മനിയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് പാൻ ജർമൻ
പ്രസ്ഥാനം

പ്രതികാര പ്രസ്ഥാനം
➢ 1871-ൽ ജർമനി ഫ്രാൻസിന്റെ പക്കൽ നിന്ന്

അൽസെയ്സ് -ലൊറൈൻ എന്നീ പ്രദേശങ്ങൾ കൈവശപ്പെടുത്തി.


ഇത് തിരികെ പിടിക്കുന്നതിനായി ഫ്രാൻസിന്റെ നേതൃത്വത്തിൽ

ആരംഭിച്ചതാണ് പ്രതികാര പ്രസ്ഥാനം.

1905 - ഒന്നാം മൊറോക്കൻ പ്രതിസന്ധി


❖ ആഫ്രിക്കയിലെ മൊറോക്കോവിൽ ഫ്രാൻസിനും ജർമ്മനിക്കും
താല്പര്യമുണ്ടായിരുന്നു.
❖ 1904 ൽ ബ്രിട്ടനും ഫ്രാൻസും തമ്മിലൊപ്പിട്ട രഹസ്യസന്ധി
-മൊറോക്കൻ സന്ധി
❖ ബ്രിട്ടനും ഫ്രാൻസും തമ്മിലുള്ള രഹസ്യസന്ധി അനുസരിച്ച്
ആഫ്രിക്കൻ രാജ്യമായ മൊറൊക്കയിൽ ഫ്രാൻസിന്റെ ആധിപത്യം
ബ്രിട്ടൻ അംഗീകരിച്ചു. എന്നാൽ മൊറോക്കോ കൈവശപ്പെടുത്താൻ
ആഗ്രഹിച്ച ജർമ്മനി ഇത് അംഗീകരിച്ചില്ല.
❖ മൊറോക്കോയെ ചൊല്ലിയുള്ള ഫ്രാൻസിന്റെയും
ജർമ്മനിയുടെയും കലഹമാണ് 1905-ലെ ഒന്നാം മൊറോക്കൻ
പ്രതിസന്ധിക്കു കാരണമായത്.
❖ 1906-ൽ സ്പെയിനിലെ അൽജെസീറാസിൽ ചേർന്ന
വൻശക്തികളുടെ സമ്മേളനം മൊറോക്കൻ പ്രതിസന്ധി ഒഴിവാക്കി.
❖ ഫ്രാൻസും ജർമ്മനിയും തമ്മിലുള്ള ശത്രുതയെ
വർധിപ്പിക്കുന്നതിന് ഈ സംഭവം ഇടയാക്കി

1911- രണ്ടാം മൊറോക്കൻ പ്രതിസന്ധി


➔ 1911-ൽ മൊറോക്കൻ തുറമുഖമായ അഗഡിറിലേക്ക് (Agadir)
ജർമ്മനി ‘പാന്തർ’ എന്നൊരു പടക്കപ്പലയച്ചു. ഇതിനെതിരെ ബ്രിട്ടൻ
മറ്റൊരു പടക്കപ്പലയച്ചതോടെ രണ്ടാം മൊറോക്കൻ പ്രതിസന്ധി
ആരംഭിച്ചു.
➔ ‘അഗഡിർ പ്രതിസന്ധി’ എന്നും ഇത് അറിയപ്പെടുന്നു.
➔ ഈ പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി ജർമ്മനിക്ക് നൽകിയ
ഫ്രാൻസിന്റെ കോളനി -ഫ്രഞ്ച് കോംഗോ

ബാൾക്കൺ പ്രതിസന്ധി (1911,1912)


● ഓട്ടോമൻ തുർക്കികളുടെ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന മേഖല

- ബാൾക്കൺ മേഖല
● ഗ്രീസിന് കിഴക്കുള്ള ഈജിയൻ കടലിനും കരിങ്കടലിനും
സമീപത്തായി സ്ഥിതിചെയ്യുന്ന മേഖല -ബാൾക്കൺ മേഖല
● 1912 -ൽ ബാൾക്കൺ സംഖ്യം (സെർബിയ, ഗ്രീസ്,
മോണ്ടിനെഗ്രോ, ബൾഗേറിയ) തുർക്കിയെ പരാജയപ്പെടുത്തി.
എന്നാൽ യുദ്ധത്തിൻ്റെ നേട്ടങ്ങൾ പങ്കിട്ടെടുക്കുന്നതിൽ ബാൾക്കൺ
സംഖ്യത്തിലെ രാഷ്ട്രങ്ങൾക്ക് തമ്മിൽ അഭിപ്രായ വ്യത്യാസം
ഉണ്ടായി. ഇത് ബാൾക്കൺ രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾക്ക്
കാരണമായി.
● ബാൾക്കൺ പ്രദേശത്ത് ആധിപത്യം ഉറപ്പിക്കാൻ സെർബിയയെ
സഹായിച്ചത് - റഷ്യ
● ബാൽക്കൻ പ്രദേശത്ത് ആധിപത്യം ഉറപ്പിക്കാൻ ആസ്ട്രിയയെ
സഹായിച്ചത് - ജർമ്മനി
➔ രഹസ്യ ധാരണകളെ അടിസ്ഥാനമാക്കിയുള്ള സൈനിക സഖ്യങ്ങളുടെ
രൂപീകരണത്തിന് തുടക്കം കുറിച്ചത്
- ബിസ്മാർക്ക്
➔ ഒന്നാം ലോകമഹായുദ്ധം 1914 - 1918
● 1914 ജൂൺ 28 ന് ആസ്ട്രിയൻ കിരീടാവകാശിയായ ആർച്ച് ഡൂക്ക്
ഫ്രാൻസിസ് ഫെർഡിനന്റും ഭാര്യ സോഫിയയും ബോസ്‌നിയൻ
തലസ്ഥാനമായ സരജവോയിൽ വെച്ച് വധിച്ച സെർബിയൻ
വിദ്യാർഥി - ഗാവ്‌ലേ പ്രിൻസിപ്പ്
● ഫ്രാൻസിസ്ഫെർഡിനന്റിന്റെ കൊലക്കു ഉത്തരവാദി
സെർബിയയാണെന്നാരോപിച്ച് ആസ്ട്രിയ സെർബിയക്കുമേൽ
യുദ്ധം പ്രഖ്യാപിച്ചത് -1914 ജൂലൈ 28.
● ഒന്നാം ലോക മഹായുദ്ധത്തിൽ രണ്ടുപക്ഷത്തും പങ്കെടുത്ത രാജ്യം-
ഇറ്റലി
● ഒന്നാംലോക മഹായുദ്ധം ആരംഭിച്ചപ്പോൾ ഇറ്റലി അംഗമായിരുന്ന
സഖ്യം- ത്രികക്ഷി സഖ്യം
● ഒന്നാംലോക മഹായുദ്ധം അവസാനിച്ചപ്പോൾ ഇറ്റലി അംഗമായിരുന്ന
സഖ്യം - ത്രികക്ഷി സൗഹാർദ സഖ്യം
● ഒന്നാം ലോക മഹായുദ്ധത്തിൽ ആദ്യം ആക്രമിച്ച രാജ്യം -ആസ്ട്രിയ
● ഒന്നാം ലോകമഹായുദ്ധത്തിൽ ആദ്യം ആക്രമിക്കപ്പെട്ട രാജ്യം
-സെർബിയ
● ഒന്നാം ലോക മഹായുദ്ധത്തിൽ ഏറ്റവും കൂടുതൽ ആൾനാശമുണ്ടായ
രാജ്യം - ജർമ്മനി
● ഒന്നാം ലോകമഹായുദ്ധത്തിൽ യുദ്ധ ടാങ്കുകൾ ആദ്യമായി
ഉപയോഗിച്ചത്- ബ്രിട്ടൻ
● ഒന്നാം ലോക മഹായുദ്ധത്തിൽ ജർമ്മനി ഉപയോഗിച്ച
രാസായുധങ്ങൾ - ഫോസ്ജീൻ, ക്ലോറിൻ
● ജർമ്മൻ സേന U ബോട്ട് തകർത്ത ബ്രിട്ടീഷ് യാത്രാ കപ്പൽ -
ലുസിറ്റാനിയ 1915 മെയ്
● അമേരിക്കയുടെ യുദ്ധ പ്രവേശനം - 1917 Apr. 6
● 1918 മാർച്ച് റഷ്യയും ജർമ്മനിയും ഒപ്പുവെച്ച യുദ്ധവിരാമ സന്ധി-
ബസ്ത്-ലിതോവ്സ്
● 1918 Nov -11 യുദ്ധം അവസാനിച്ചു
● വേഴ്സായ് ഉടമ്പടി - 1919 ജൂൺ - 28 (ജർമ്മനി)
● 1 -ാം ലോകമഹായുദ്ധകാലത്തെ അമേരിക്കൻ പ്രസിഡന്റ് - വുഡോ
- വിൽസൺ
“എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാനായി ഒരു യുദ്ധം” എന്ന്
പറഞ്ഞത് - വുഡോ - വിൽസൺ
● ഒന്നാം ലോകമഹായുദ്ധം അവസാനിക്കുമ്പോൾ ബ്രിട്ടന്റെ
പ്രധാനമന്ത്രി- ലോയിഡ് ജോർജ്
➢ യുദ്ധം അവസാനിപ്പിക്കുന്നതിനു മുമ്പ് തന്നെ ഒരു സമാധാന
ഉടമ്പടിയുടെ രൂപരേഖ അമേരിക്കൻ പ്രസിഡൻ്റായിരുന്ന
വുഡ്രോവിൽ സൺ തന്റെ 14 ഇനങ്ങളിൽ (fourteen points)
തയ്യാറാക്കിയിരുന്നു.
പാരിസ് സമാധാന വ്യവസ്ഥയിൽ 5 ഉടമ്പടികൾ ഉണ്ടായിരുന്നു.
(1) ജർമ്മനിയുമായുള്ള വേഴ്സായ് ഉടമ്പടി (1919 june 28)
(2) ആസ്ട്രിയയുമായുള്ള സെന്റ് ജർമ്മൻ ഉടമ്പടി (Treaty of St. Germain)-
1919 September 10
(3) ബൽഗേറിയയുമായുള്ള നെയി ഉടമ്പടി (Treaty of Neuilly) - 1919
November 27
(4) ഹംഗറിയുമായു ട്രയാനൻ ഉടമ്പടി (Treaty of Trianon) - 1920 June 4
(5) തുർക്കിയുമായുള്ള സെവർഉടമ്പടി (Treaty of Sevres) 1920
August 10

വേഴ്സായ് ഉടമ്പടി (Treaty of Versailles)- 1919 ജൂൺ 28


● വേഴ്സായ് ഉടമ്പടി ജർമ്മനിയെ ശിക്ഷിക്കുകയും
നിരായുധീകരിക്കുകയും അപമാനിക്കുകയും ചെയ്ത ഒന്നായിരുന്നു.
● അൽസെയ്സ് -ലൊറൈസൻ പ്രദേശങ്ങൾ ജർമ്മനി ഫാൻസിനു
വിട്ടു കൊടുത്തു.
● ജർമ്മനിയുടെ പടിഞ്ഞാറെ അതിർത്തിയിൽ പോളണ്ട് എന്ന
പുതിയൊരു രാഷ്ട്രവും സ്ഥാപിക്കപ്പെട്ടു
● ജർമ്മനിയുടെ കോളനികൾ സഖ്യശക്തികൾ പങ്കിട്ടെടുത്തു. കൂടാതെ
ജർമ്മനിയെ നിരായുധീകരിക്കുകയും ചെയ്തു. ജർമ്മനിയുടെ
സൈനികശക്തി ഒരു ലക്ഷമായി വെട്ടിക്കുറച്ചു.
● നാവികസേനയെ പരിമിതപ്പെടുത്തി. മുങ്ങിക്കപ്പൽ, പോർ
വിമാനങ്ങൾ, വൻ പീരങ്കികൾ, ടാങ്കുകൾ, വിഷവാതകം എന്നിവ ആ
രാജ്യം ഉപയോഗിക്കാൻ പാടില്ലെന്നും വ്യവസ്ഥ ചെയ്യപ്പെട്ടു.
● യുദ്ധക്കുറ്റവും ജർമ്മനിയുടെ മേൽ അടിച്ചേൽപ്പി ക്കപ്പെട്ടു.
അതിനാൽ വലിയൊരു സംഖ്യ നഷ്ടപരി ഹാരമായി ജർമ്മനി
സഖ്യശക്തികൾക്കു നൽകണ മെന്നും വ്യവസ്ഥചെയ്തു (33 ബില്യൻ
ഡോളർ).
● വേഴ്സായ് സന്ധിയിലെ വ്യവസ്ഥകൾ പാലിക്കുന്നു ണ്ടെന്നുറപ്പു
വരുത്താൻ റൈൻ നദിയുടെ പടിഞ്ഞാറുള്ള ജർമ്മൻ പ്രദേശം
പതിനഞ്ചു വർഷത്തേക്ക് സഖ്യരാഷ്ട്രങ്ങളുടെ
നിയന്ത്രണത്തിലാക്കാനും തീരുമാനിച്ചു.
● ഒന്നാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട കൃതി- ദി ഗ്രേറ്റ് ഇല്യൂഷൻ
● യുദ്ധം കൊണ്ട് ആരും ഒന്നും നേടുന്നില്ല വിജയിച്ചവർക്കും
പരാജയപ്പെട്ടവർക്കും യുദ്ധം ഒരുപോലെ നഷ്ടങ്ങൾ സമ്മാനിക്കുന്നു.
● ദി ഗ്രേറ്റ് ഇല്യൂഷൻ എന്ന കൃതി രചിച്ചത് - സർ നോർമൻ
എയ്ഞ്ചൽ ( ബ്രിട്ടീഷുകാരൻ)
● ഒന്നാം ലോക യുദ്ധത്തിലെ ഫ്രഞ്ച് തടവുകാരുടെ കഥ പറയുന്ന
ചലച്ചിത്രം ഗ്രാൻഡ് ഇല്യൂഷൻ (സംവിധായകൻ - ഴാങ് റെന്വാ)
● ഒന്നാം ലോക മഹായുദ്ധത്തെക്കുറിച്ച് പറയുന്ന സിനിമകൾ
1. ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട് (ലെവിസ്
മൈൻസ്റ്റോൺ),
2. പാത്ത് ഓഫ് ഗ്ലോറി (സ്റ്റാൻലി കുബ്രി)
THANK YOU

You might also like