You are on page 1of 75

അദ്ധ്യായം -8

രോഗഭിഷഗ്‌ജിതീയം വിമാനം

ധശാമഴല/ിെശറമിമ.ഷുഴപ ധശാമഴല/വെീാല 2.ഴശളപ

==================================================
===========================
ശ്ലേശ്ലാാകകങ്ങങ്ങള്‍ള്‍:: ബ 11 ബബബബ 11 ബ 55 ബ 11 ബ 66 ബബബബ 33 ബ 00
ബ 33 ബ 11 ബബബബ 44 ബ 55 ബ 44 ബ 66 ബബബബ 66 ബ 00 ബ 66 ബ 11 ബബബബ 77 ബ 55
ബ 77 ബ 66 ബബബബ 99 ബ 00

ബ 99 ബ 11 ബബബബ 11 ബ 00 ബ 55 ബ 11 ബ 00 ബ 66 ബബബബ 11 ബ 22 ബ 00
ബ 11 ബ 22 ബ 11 ബബബബ 11 ബ 33 ബ 55 ബ 11 ബ 33 ബ 66 ബബബബ 11 ബ 55 ബ 00
ബ 11 ബ 55 ബ 11 ബബബബ 11 ബ 66 ബ 44

==================================================
=============================

അഥാതോ രോഗ ഭിഷഗ്‌ജിതീയം വിമാനം വ്യാഖ്യാസ്യാമഃ 1

ഇതിഹസ്‌മാഹ ഭഗവാനാത്രയഃ

ഇനി വിമാനസ്ഥാനത്തിലെ രോഗ ഭിഷഗ്‌ജീതീയം വിമാനം എന്ന അദ്ധ്യായത്തെ ആത്രയഭഗവാന്‍ ഉപദേശിച്ചതു


പ്രകാരം

അഗ്നിവേശ മഹര്‍ഷി വിവരിക്കുന്നു.

ബുദ്ധിമാനത്മനഃ കാര്യഗുരുലാഘവേ കര്‍മ്മഫലമഌബന്ധം ദേശകാലൗ ച വിദിത്വാ

യുക്തിദര്‍ശനാച്ചഭിഷഗ്‌ബുഭൂഷുഃ ശാസത്രമേവാദിതഃ പരീക്ഷേത.വിവിധാനി ഹി ശാസ്‌ത്രാണ്‌ഭിഷജാം

പ്രചരന്തി ലോകേഷു തത്ര യന്‍മന്യേത മഹദ്യശസ്വി ധീരപുരുഷാ സേവിതമര്‍ത്ഥബഹുലമാപ്‌തജന പൂജിതം

ത്രിവിധബുദ്ധിഹിതമപഗത പുനരുക്തദോഷമാര്‍ഷം സുപ്രണീത സൂത്രഭാഷ്യസംഗ്രഹക്രമം സ്വാധാരമനവപതിത 2

ശബ്‌ദമക്ഷ്‌ടശബ്‌ദം പുഷ്‌കലാഭിധാനം ക്രമാഗതാര്‍തഥമര്‍ത്ഥ തത്വ വിനിശ്ചയ പ്രധാനം സംഗതാര്‍ത്ഥമസംകുല

പ്രകരണമാശു പ്രബോധകം ലക്ഷണവച്ചോദാഹരണ വച്ച താഭിപ്രപദ്യേ ശാസ്‌ത്രം. ശാസ്‌ത്രംഹ്യേവം വി

ധമമല ഇവാദിത്യസ്‌തമോ വിധൂയ പ്രകാശയതി സര്‍വ്വം.


ബൂദ്ധിമാനായവന്‍ സ്വയം കാര്യത്തിന്റെ ഗുരുതാ (ഇത്‌കഷ്‌ടസാദ്ധ്യമാണോ) ലഘുതാ (ഇത്‌അല്‌പപരിശ്രമസാ

ധ്യമാണോ) കര്‍മ്മഫലം (ധര്‍മ്മാര്‍ത്ഥ കാമമോക്ഷാദികള്‍ക്കാണോ) അഌബന്ധം (കര്‍മ്മജന്യഫലം ധര്‍മ്മാധര്‍മ്മം


അല്ലെങ്കില്‍

ശുഭാശുഭം ഇവയാണോ) അതു പോലെ തന്നെ ദേശവും കാലവും (ഇന്നസ്ഥലത്തുവച്ചു ഇന്ന സമയത്ത്‌ഇന്നതു
ചെയ്‌താല്‍

ദോഷമാണോ ഗുണമാണോ മുതലായവ) യുക്തിപര്‍വ്വം ആലോചിച്ചറിഞ്ഞിട്ട്‌വൈദ്യനാകാനാഗ്രഹിക്കുന്നവന്‍ ആദ്യം

തന്നെ അവന്‍ പഠിക്കാഌദ്ദേശിക്കുന്ന ശാസ്‌ത്രത്തെ പരീക്ഷിച്ചറിയണം. കാരണം വൈദ്യവിദ്യ അഭ്യസിക്കുന്നതിഌള്ള


ശാസ്‌

ത്രങ്ങള്‍ അനേകവിധത്തില്‍ ലോകത്തില്‍ പ്രചരിക്കുന്നുണ്ട്‌. അതില്‍ ഏതാണോ മഹത്തായിട്ടുള്ളതും യശസ്സിനെ


ഉണ്ടാക്കുന്നതും

ധീരന്മാരായ പുരുഷന്മാര്‍ പഠിക്കുന്നതും അര്‍ത്ഥ ബഹുലമായിട്ടുള്ളതും ആപ്‌തന്മാരാല്‍ പൂജിക്കപ്പെടുന്നതും മൂന്നുവി

ധ ബുദ്ധി (മന്ദബുദ്ധി, മദ്ധ്യബുദ്ധി, തീക്ഷണബുദ്ധി) ഉള്ളവര്‍ക്കും ഹിതമായിട്ടുള്ളതും പുനരുക്തി ദോഷമില്ലാത്തതും

ആര്‍ഷമായിട്ടുള്ളതും സൂത്രം, ഭാഷ്യം, സംഗ്രഹക്രമം എന്നിവയോടുകൂടി നല്ലതുപോലെ രചിച്ചിട്ടുള്ളതും

അതാതിന്റെ അര്‍ത്ഥാധികാരത്തോടുകൂടിയതും ഗ്രാഹ്യമായ ശബ്‌ദത്തോടുകൂടിയതും കഷ്‌ടമല്ലാത്ത

ശബ്‌ദത്തോടുകൂടിയതും വാക്കുകളുടെ അര്‍ത്ഥം വേണ്ടതുപോലെ മനസ്സിലാക്കാന്‍ കഴിയുന്നതും പ്രകരണക്രമത്തില്‍

വിഷയങ്ങളുടെ അര്‍ത്ഥം ഗ്രഹിക്കുവാന്‍ കഴിയുന്നതും അര്‍ത്ഥതത്വനിശ്ചയ പ്രധാനമായിട്ടുള്ളതും അര്‍ത്ഥങ്ങള്‍ക്ക്‌


തമ്മില്‍

ചേര്‍ച്ചയുള്ളതും യുക്തിയുക്തമായിട്ടുള്ളതും ക്ഷണത്തില്‍ മനസ്സിലാകുന്നതും ലക്ഷണമൊത്തതും

ഉദാഹരണത്തോടുകൂടിയതുമായത്‌ആ ശാസ്‌ത്രത്തെ പഠിപ്പിക്കുവാനായി തിരഞ്ഞെടുക്കണം. ഇപ്രകാരമുള്ളതായ


ശാസ്‌

ത്രം നിര്‍മ്മലവും സൂര്യനെപ്പോലെ അന്ധകാരത്തെ നീക്കി എല്ലാറ്റിനേയും പ്രകാശിപ്പിക്കുന്നതുമാകുന്നു.

തതോനന്തരമാചാര്യം പരീക്ഷേത. തദ്യഥ - പര്യവദാതശ്രുതം പരിദൃഷ്‌ടകര്‍മ്മാണം ദക്ഷം ദക്ഷിണം

ശുചിംജിതഹസ്‌തമുപകരണവന്തം സര്‍വേന്ദ്രിയോപപന്നം പ്രകൃതിജ്ഞം പ്രതിപത്തിജ്ഞമുപസ്‌കൃത

വിദ്യമനഹംകൃതമനസുയകമകോപനം ക്ലേശക്ഷമം ശിഷ്യവല്‍സലമദ്‌ധ്യാപകം ജ്ഞാപനസമര്‍ത്ഥം ചേതിഃ 3

ഏവംഗുണോഹ്യാചാര്യാഃ സുക്ഷേത്രമാര്‍ത്തവോ മേഘ ഇവ സസ്യഗുണൈഃ സുശിഷ്യമാശു വൈദ്യഗുണൈഃ

സംപാദയതി.

ശാസ്‌ത്രത്തെ പരീക്ഷിച്ചറിഞ്ഞതിഌശേഷം ആചാര്യനെ പരീക്ഷിക്കണം. അത്‌എപ്രകാരമെന്നാല്‍-ശാസ്‌

ത്രാര്‍ത്ഥതത്വനിശ്ചയത്തില്‍ സംശയമില്ലാതിരിക്കുകയും ദൃഷ്‌ടകര്‍മ്മാവായിരിക്കുകയും വമനാദി എല്ലാ ക്രിയകളിലും

സാമര്‍ത്ഥ്യമുണ്ടായിരിക്കുകയും അഌകൂല സ്വഭാവമുണ്ടായിരിക്കുകയും ശുചിയുണ്ടായിരിക്കുകയും


കൈഫലമുണ്ടായിരിക്കുകയും ചികല്‍സക്കുള്ള എല്ലാ ഉപകരണങ്ങളും ഉണ്ടായിരിക്കുകയും എല്ലാ ഇന്ദ്രിയങ്ങളും

വേണ്ടതുപോലെ ഉണ്ടായിരിക്കുകയും രോഗിയുടെ പ്രകൃതിയെ അറിയുകയും രോഗിയുടെ പ്രതിപത്തിയെ

അറിയുകയും, പഠിച്ച വിദ്യയെ പരിഷ്‌ക്കരിപ്പിച്ചിരിക്കുകയും അഹങ്കാരമില്ലാതിരിക്കുകയും ക്ലേശത്തെ

സ്‌നേഹിക്കുകയും ശിഷ്യനോട്‌വാത്സല്യമുണ്ടായിരിക്കുകയും പഠിപ്പിക്കുന്നതില്‍ സാമര്‍ത്ഥ്യമുണ്ടായിരിക്കുകയും

ചെയ്യുന്ന ആളെ ഗുരുനാഥനായി തിരഞ്ഞെടുക്കണം. ഇപ്രകാരമുള്ള ഗുണങ്ങളോടു കൂടിയ ആചാര്യന്‍ നല്ലവയലില്‍

ഉപയുക്തമായ ഋതുവില്‍ പെയ്യുന്ന മഴ സസ്യത്തെ ക്ഷണത്തില്‍ ഗുണയുക്തമാക്കിത്തീര്‍ക്കുന്നതു പോലെ, നല്ല


ശിഷ്യനെ ക്ഷണത്തില്‍

ഒരു നല്ല വൈദ്യനാക്കിത്തീര്‍ക്കും.

തമുപസൃത്യരിരാധയിഷുരുപചരേഗ്നിവച്ച ദേവവച്ച പിതൃവച്ച ഭര്‍ത്തൃവച്ചാപ്രമത്തഃ തതസ്‌തല്‍ പ്രസാദാല്‍

കൃല്‍സ്‌നം ശാസ്‌ത്രമവഗമ്യ ശാസ്‌ത്രമവഗമ്യ ശാസ്‌ത്രസ്യ ദൃഢതായാഭിധാനസ്യ സൗഷ്‌ഠവേƒര്‍ത്ഥ വിജ്ഞാനേ 4

വചനശക്തൗ ഭൂയഃ പ്രയതേതസമ്യക്‌.

മേല്‍പറഞ്ഞ വിധത്തിലുള്ള ഗുണങ്ങളോടുകൂടിയ ആചാര്യന്റെ അടുക്കല്‍ പോയി അദ്ദേഹത്തെ


ആരാധിക്കുവാനാഗ്രഹിക്കുന്ന

ശിഷ്യന്‍ അഗ്നിയേപ്പോലെയും ദേവനേപ്പോലെയും രാജാവിനെപ്പോലെയും പിതാവിനേപ്പോലെയും

സ്വാമിയേപ്പോലെയും യാതൊരുവിധ പ്രമാദവും കൂടാതെ അദ്ദേഹത്തെ സേവിക്കണം. അതിഌശേഷം ഗുരുപ്രസാദം

കൊണ്ട്‌മുഴുവന്‍ ശാസ്‌ത്രത്തേയും വേണ്ടതുപോലെ മനസ്സിലാക്കിയിട്ട്‌ശാസ്‌ത്രത്തിന്റെ ദൃഢതക്കായ

പഠിച്ചുറപ്പിക്കുന്നതിഌം അര്‍ത്ഥം ഗ്രഹിക്കുന്നതിഌം ശക്തിയായി പറയുന്നതിഌം തുടര്‍ച്ചയായി വേണ്ടതുപോലെ

പ്രയത്‌നിക്കണം.

തത്രാപായാനു വ്യാഖ്യാസ്യാമഃ അദ്ധ്യായനമദ്ധ്യാപനം തദ്വിദ്യ സംഭാഷേത്യപായാഃ. 5

ശാസ്‌ത്രം അഭ്യസിക്കുവാഌള്ള പ്രയത്‌നത്തിന്റെ ഉപായം വിവരിച്ചുതരാം. നല്ലതതുപോലെ മനസ്സിരുത്തി പഠിക്കുക,

പഠിച്ചതിനെ മറ്റുള്ളവര്‍ക്ക്‌പറഞ്ഞുകൊടുക്കുക, അതാത്‌ശാസ്‌ത്രം പഠിച്ചവരുമായി സംഭാഷണം നടത്തുക


ഇവയാണ്‌

ഉപായം.

തത്രായമദ്ധ്യയനവിധിഃ കല്യാഃ കൃതക്ഷണഃ പ്രാതരുത്ഥായോ പവ്യൂഷം വാ കൃത്വാവശ്യകമുപസ്‌പൃശ്യോദ

കം ദേവര്‍ഷിഗോ ബ്രഹ്മണഗുരു സദ്ധവൃദ്ധാചാര്യേഭ്യോ നമസ്‌കൃത്യ സമേശുചൗദേശേ സുഖോപവിഷ്‌

ടോ മനഃപുരഃ സരഭിര്‍വാഗ്‌ഭിഃ സൂത്രമഌപരിക്രാമന്‍പുനരാവര്‍ത്തായേല്‍. ബുദ്ധ്യാസമ്യഗഌപ്രവിശ്യ 6

അര്‍ത്ഥതത്വം സ്വദോഷപരിഹാരായ പരദോഷ പ്രമാണാര്‍ത്ഥം ഏവം മദ്ധ്യന്ദിനേƒപരാഫ്‌നേ രാത്രൗ ച

ശശ്വദപരിഹാ പയന്നദ്ധ്യയനമഭ്യാസ്യേദിത്യദ്ധ്യായന വിധിഃ


അധ്യായനവിധി - ആരോഗ്യവാനായവന്‍ പുലര്‍ച്ചക്കോ അതിഌ മുമ്പോ എഴുന്നേറ്റു ശൗചാദിനിത്യകര്‍മ്മങ്ങളെല്ലാം

ചെയ്‌തു കുളിച്ചു ദേവ-ഋഷി-ഗോ-ബ്രാഹ്മണ-ഗുരു-സിഗ്‌ദ്ധ വൃദ്ധ -ആചാര്യന്മാരെ നമസ്‌ക്കരിച്ചു സമനിരപ്പുള്ളതും

വൃത്തിയുള്ളതുമായ സ്ഥലത്ത്‌സുഖമായിരുന്നു മനസ്സോടുകൂടിയ വാക്കുകളാല്‍ സൂത്രങ്ങളെ ക്രമപ്രകാരം വീണ്ടും

വീണ്ടും ആവര്‍ത്തിക്കണം. ബുദ്ധികൊണ്ട്‌അതിന്റെ അര്‍ത്ഥതത്വങ്ങളെ നല്ലതുപോലെ ഗ്രഹിക്കുകയും വേണം.


അവനവന്‍

പഠിക്കുന്നത്‌തെറ്റ്‌കൂടാതെയും മറ്റുള്ളവരുടെ തെറ്റ്‌മനസ്സിലാക്കിയും പഠിക്കണം. ഇപ്രകാരം മദ്ധ്യാഹ്നത്തിലും

വൈകുന്നേരവും രാത്രിയിലും സമയം വെറുതെ കളയാതെ നിരന്തരം പഠിച്ചുകൊണ്ടിരിക്കണം. ഇപ്രകാരമാണ്‌

അദ്ധ്യയന വിധി.

അഥാധ്യപനവിധിഃ- അധ്യാപനേ കൃതബുദ്ധിരാചാര്യ ശിഷ്യമേവാദിതഃ പരീക്ഷേത. തദ്യഥാ -

പ്രശാന്തമാര്യ

പ്രകൃതിമക്ഷുദ്രകര്‍മ്മാണമൃജുചക്ഷുര്‍മുഖനാസാവംശം തഌര്‌തിശദ ജിഹ്വമവികൃത ദന്തൗഷ്‌ഠമിന്‍മിണം

ധൃതിമന്തമനഹം കൃതം മേധാവിനം വിതര്‍ക്ക സ്‌മൃതിസമ്പന്ന മുദാരസത്വം തദ്വിദ്യവൃത്തം 7

തത്വാഭിനിവേശമവ്യംഗം മവ്യാപന്നേന്ദ്രിയം നിഭൃതമഌദ്ധ തവേശമവ്യസനിഗമര്‍ത്ഥതത്വഭാവകമകോപനം

ശീലശൗചാചാരാഌരാഗദാക്ഷ്യപ്രാദക്ഷിണ്യോ പപന്ന മദ്ധ്യയനാഭികാമമര്‍ത്ഥ വിജ്ഞാനേ കര്‍മ്മദര്‍ശനേ

ചാന്യകാര്യമലുബ്‌ധമനലസം സര്‍വ്വഭൂതഹിതൈഷിണമാചാര്യ സര്‍വ്വാനിശിഷ്‌ടിപ്രതിത്തികരം അഌരക്തം

ഏവം ഗുണസമുദിതമധ്യാപ്യമാഹുഃ

അദ്ധ്യാപനവിധി-പഠിപ്പിക്കുവാനാഗ്രഹിക്കുന്ന ആചാര്യന്‍ ആദ്യം ശിഷ്യനെ പരീക്ഷിക്കണം. അത്‌എ

പ്രകാരമെന്നാല്‍-ശാന്തത, ശ്രഷ്‌ടമായ സ്വഭാവം, നീചകര്‍മ്മം ചെയ്യാതിരിക്കുക, കണ്ണ്‌, മുഖം, മൂക്ക്‌ഇവ

നേരെയായിരിക്കുക, നാവ്‌നേരിയതും രക്തവര്‍ണ്ണമുള്ളതും വൃത്തിയുള്ളതുമായിരിക്കുക, പല്ലും ഓഷ്‌ഠങ്ങളും

വികൃതമല്ലാതിരിക്കുക, മൂക്കില്‍ക്കൂടി സംസാരിക്കാതിരിക്കുക, ധൈര്യമുണ്ടായിരിക്കുകയും

അഹങ്കാരമില്ലാതിരിക്കുകയും ചെയ്യുക, മേധാവിത്വവും തര്‍ക്കിക്കുവാഌള്ള ശക്തിയും ധാരണാശക്തിയും

ഉണ്ടായിരിക്കുക, മനസ്സ്‌ഉദാരമായിരിക്കുക, വൈദ്യകുലത്തില്‍ ജനിച്ചിരിക്കുക, തത്വജ്ഞാനത്തില്‍

താല്‌പര്യമുണ്ടായിരിക്കുക, എല്ലാ അംഗങ്ങളും ഇന്ദ്രീയങ്ങളും വേണ്ടതുപോലെ ഉണ്ടായിരിക്കുക, വിലിയ

ആര്‍ഭാടങ്ങളോന്നുമില്ലാതെ നല്ല വേഷവിധാനത്തോടുകൂടിയിരിക്കുക, ദുഃഖമില്ലാതിരിക്കുക, അര്‍ത്ഥതത്വത്തെ

മനസ്സിലാക്കുന്ന സ്വഭാവമായിരിക്കുക, കോപമില്ലാതിരിക്കുക, നല്ലശീലമായിരിക്കുക,

ബാഹ്യാഭ്യന്തരശുദ്ധിയുണ്ടായിരിക്കുക, കുലാചാരങ്ങള്‍ അഌഷ്‌ടിക്കുക, ഗുരുനാഥനോട്‌അഌരാഗമുണ്ടായിരിക്കുക,

അലസത ഇല്ലാതിരിക്കുക, ദയാദാക്ഷിണ്യമുണ്ടായിരിക്കുക, പഠിക്കാഌള്ള ആഗ്രഹമുണ്ടായിരിക്കുക, ശാസ്‌ത്രത്തിന്റെ


അര്‍ത്ഥം മനസ്സിലാക്കുന്നതിലും കര്‍മ്മദര്‍ശനത്തിലും ഏകാഗ്രചിത്തനായിരിക്കുക, ലബ്‌ദഌം അലസഌം
അല്ലാതിരിക്കുക,

എല്ലാ ജീവികളുടേയും ഹിതത്തെ ആഗ്രഹിക്കുക, ആചാര്യന്റെ എല്ലാവിധ ഉപദേശങ്ങളേയും ആജ്ഞയേയും


പാലിക്കുകയും

ഗുരുഭക്തിയുണ്ടായിരിക്കുകയും ചെയ്യുക എന്നീഗുണങ്ങളോടു കൂടിയ ശിഷ്യനെ പഠിപ്പിക്കണം.

ഏവം വിധമദ്ധ്യയനാര്‍ത്ഥിനമുപസ്ഥിത മാരിരാധയിഷുമാചാര്യശ്ചാഌഭാഷേത. അഥ ഉദുകയനേ ശുക്ലപക്ഷേ

പ്രശസ്‌തേƒഹനി തിഷ്യഹസ്‌തശ്രവണാശ്വയജാ മന്യതമേന നക്ഷത്രണ യോഗമുപഗതേ ഭഗവതി ശശിനി

കല്യാണേ കല്യാണേ ച കരമൈത്ര മുഹൂര്‍ത്തേമുണ്‌ഡഃ കൃതോപവാസഃ സ്‌നാതഃ കഷായവസ്‌ത്രസംവീതഃ 8

സന്‍സമിധോƒഗ്നിമാജ്യമുപലപനമുദകുംഭാംശ്ച സുഗന്ധി ഫസ്‌തോ മാല്യാദോമദീഹിരണ്യ രജതമണിമുക്താ

വിദ്രുമക്ഷൗമ പരിധീംശ്ച കുശലാജസര്‍ഷപാക്ഷതാംശ്ച ശുക്ലാശ്ച സുമനാസാ ഗ്രഥിതാ ഗ്രഥിതാ മേധ്യാംശ്ച

ഭക്ഷ്യാന്‍ ഗന്ധാംശ്ച ഘൃഷ്‌ടാനാദാ യോപതിഷ്‌ഠസ്വ ഇതി. അഥസോƒപിതഥാ കുര്യാല്‍.

ആചാര്യനെ ശുശ്രൂഷിച്ചു വിദ്യ പഠിക്കുവാനായിചെന്ന മേല്‍ വിവരിച്ച ഗുണങ്ങളോടുകൂടിയ വിദ്യാര്‍ത്ഥിയോട്‌

ആചാര്യന്‍ പറയണം ഉത്തരായനകാലത്ത്‌വെളുത്ത പക്ഷത്തില്‍ ജ്യോതിശ്ശാസ്‌ത്രപ്രകാരം ശുഭമായ ദിവസം,


പൂയം,

അത്തം, അവിട്ടം, അശ്വതി എന്നീ എതെങ്കിലും ഒരു നക്ഷത്രത്തില്‍ നല്ല തിഥിയില്‍ നല്ലകരണത്തില്‍ നല്ല
ഉത്തമമായ

മുഹൂര്‍ത്തത്തില്‍ തല മൊട്ടയടിച്ചു ആദ്യത്തെ ദിവസം ഉപവസിച്ച കുളിച്ചു കാഷായ വസ്‌ത്രം ധരിച്ചു ഹോമത്തിഌള്ള

വിറക്‌, അഗ്നി, നെയ്യ്‌, ഉപലേപനദ്രവ്യങ്ങള്‍, വെള്ളം നിറച്ച കുംഭം, കയ്യില്‍ സുഗന്ദദ്രവ്യം, പുഷ്‌പമാല,

വിളക്ക്‌, സ്വര്‍ണ്ണം, വെള്ളി, മണി, മുത്ത്‌, പവിഴം, പട്ടുവസ്‌ത്രം, ഹോമത്തിന്‌ചുറ്റും വെക്കുവാഌള്ള

പലാശാദികളുടെ വിറക്‌, കുശ, മലര്‌, കടുക്‌, അരി, വെളുത്ത പുഷ്‌പം, നല്ല ഭക്ഷണപദാര്‍ത്ഥങ്ങള്‍, ഗന്ധ

ദ്രവ്യങ്ങള്‍ ഇവ എടുത്തുകൊണ്ട്‌എന്റെ അടുക്കല്‍ വരിക എന്ന്‌പറയണം. അനന്തരം വിദ്യാര്‍ത്ഥി അപ്രകാരം


ചെയ്യുകയും

വേണം.

തമുപസ്ഥിതമാജ്ഞായസമേ ശുചൗദേശേപ്രാക്‌പ്രവണേ ഉദക്‌പ്രവണേ വാ ചതുഷ്‌കിഷ്‌കുമാത്രം ചതുരശ്രം

സ്ഥണ്‌ഡിലം ഗോമയോദകോപലിപ്‌തം കുശാസ്‌തീര്‍ണ്ണം സുപവിഹിതം പരിധിഭിശ്ചതുര്‍ദ്ദിശം

യഥോക്തചന്ദനോദകംഭ ക്ഷൗമഹോരജതമണി മുക്താവിദ്രുമാലം കൃതം മേധ്യ ഭക്ഷ്യഗന്ധ ശുക്ലപുഷ്‌പലാജ

സര്‍ഷപാക്ഷതോപശോഭിതം കൃത്വാ തത്ര പാലാശിഭീ രൈംഗുദീഭിരൗദുംബരിഭിര്‍ മാധുകിഭിര്‍വാ

സമിദ്‌ഭിരഗ്നിമുപ സമാധായ പ്രാങ്‌മുഖഃ ശുചിരധ്യയനവിധിമഌവിധായ മധുസര്‍പ്പിഭ്യാം ത്രിസ്‌ 9


ത്രിര്‍ ജുഹൂയാല്‍ അഗ്നിം, ആശിഃ സംപ്രയുക്തൈര്‍ മന്ത്രര്‍ ബ്രാഹ്മണമഗ്നിം ധന്വന്തരിം പ്രജാപതിം

അശ്വിനാവിന്ദ്രമൃഷീംശ്ച സുത്രകാരാനഭിമന്ത്രായമാണഃ പൂര്‍വ്വം സ്വാഹേതി. ശിഷ്യശ്‌ചൈനമന്വാലാഭത.

ഹുത്വാച പ്രദക്ഷിണമഗ്നിമഌ പരിക്രാമേല്‍ പരിക്രമ്യ ബ്രാഹ്മണാന്‍ സ്വസ്‌തിവാചയേല്‍ ജിഷജശ്ചാഭി

പൂജയേല്‍.

ഗുരുനാഥന്‍ പറഞ്ഞ വിധത്തിലുള്ള ദ്രവ്യങ്ങളെല്ലാം കൊണ്ടുവന്നു കഴിഞ്ഞാല്‍ അവനെ സമമായും വൃത്തിയുള്ളതുമായ

കിഴക്കോ വടക്കോ ഭാഗത്ത്‌നാലുമുഴം ചതുരശ്രത്തില്‍ ഹോമത്തിനായൊരുക്കിയ സ്ഥലം ചാണകം തേച്ചു


വൃത്തിയാക്കി

കഴവിരിച്ചു ഹോമസ്ഥലത്തിന്റെ നാലു ഭാഗവും ചമതവിറക്‌മുതലായവകൊണ്ട്‌പരിധിയുണ്ടാക്കി വിധിപ്രകാരം

പറഞ്ഞ ചന്ദനം, നിറകുംഭം, പട്ട്‌വസത്രം, സ്വര്‍ണ്ണം, വെള്ളി, മണി, മുത്ത്‌പവിഴം ഇവ കൊണ്ടലങ്കരിച്ചു നല്ല

ഭക്ഷണപദാര്‍ത്ഥങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, വെളുത്ത പുഷ്‌പങ്ങള്‍, മലര്‌, കടുക്‌, ഉണങ്ങലരി, ഇവകൊണ്ട്‌

ശോഭായമാനമാക്കിയിട്ട്‌അവിടെ ചമത, ഓടമരം, അത്തി, ഇരിപ്പ ഇവയിലേതെങ്കിലും ഒന്നിന്റെ വിറക്‌കൊണ്ട്‌

കത്തിച്ചു ഗുരുനാഥന്‍ അഗ്നിക്കഭിമുഖമായി കിഴക്കോട്ട്‌തിരിഞ്ഞിരുന്നു ശുചിയോടുകൂടി വേദാധ്യയന വിധി

പ്രകാരം തേഌം നെയ്യും കൊണ്ട്‌മുമ്മൂന്ന്‌പ്രാവശ്യം അഗ്നിയില്‍ ഹോമിക്കണം. ഹോമിക്കുമ്പോള്‍ ബ്രാഹ്മണന്‍,

അഗ്നി, ധന്വന്തരി, പ്രജാപതി, അശ്വിനികുമാരന്മാര്‍, ഇന്ദ്രന്‍, ഋഷി, സൂത്രകാരന്‍ ഇവരുടെ ആശിര്‍വ്വാദാത്മകമായ

മന്ത്രം സ്വാഹയോടുകൂടി ജപിക്കുകയും വേണം. തുടര്‍ന്ന്‌ശിഷ്യഌം ഇതുപോലെ തന്നെ ചെയ്യണം. അങ്ങിനെ

ഹോമാഗ്നിയെ മൂന്ന്‌പ്രദിക്ഷണം വെക്കണം. അതിഌശേഷം ബ്രാഹ്മണരോട്‌ആശീര്‍വ്വാദം വാങ്ങി വൈദ്യന്മാരെ

(ഗുരുനാഥനെ) പൂജിക്കണം (നമസ്‌ക്കരിക്കണം).

അഥൈനമഗ്നി സകാശേ ബ്രാഹ്മണ സകാശേ ഭിഷക്‌സകാശേ ചാഌശിഷ്യാല്‍ - ബ്രഹ്മചാരിണാ ശ്‌മശ്രുധാരിണാ

സത്വവാദിനാƒമാംസാദേന മേധ്യസേവിനാ നിര്‍മ്മല്‍സരേണാശസ്‌ത്ര ധാരിണാ ച ഭവിതവ്യം, നചതേ

മദ്വചനാല്‍ കിഞ്ചിദകാര്യം സ്യാദന്യത്ര രാജദ്വിഷ്‌ടാല്‍ പ്രാണഹരാദ്വിപുലാദധര്‍മ്യാദനര്‍ത്ഥം സം

പ്രയുക്താദ്വാƒപാര്‍ത്ഥാല്‍, ദര്‍പ്പണേന മല്‍പ്രധാനേ മദധീനേ മല്‍പ്രിയഹിതാഌവര്‍ത്തിനാച

ശശ്വദ്‌ഭവിതവ്യം പുത്രവദ്ദാ സവദര്‍ത്ഥിവച്ചോപചരതാƒഌവസ്‌തവ്യോƒഹമഌല്‍

സുകേനാവഹിതേനാന്യമനസാ വിനീതേനാവേക്ഷ്യ കാരിണാƒനസുയകേന നചാഌഭ്യഌജ്ഞാതേന

പ്രവിചാരിതവ്യം, അഌജ്ഞാതേന പ്രവിചരതാ പൂര്‍വ്വം ഗുര്‍വര്‍ത്ഥോപാന്യാഹരണേ യഥാശക്തി പ്രയതിതവ്യം,

കര്‍മ്മ സിദ്ധിമര്‍തഥസിദ്ധിം യശോലാഭ പ്രത്യ ച സ്വര്‍ഗ്ഗമിച്ഛതാ ത്വയാ ഗോ ബ്രാഹ്മണമാദൗ ക്യത്വാ സര്‍വ്വ

പ്രാണഭൃതാം ശര്‍മ്മാശാസിതവ്യമഹരഹരുത്തിഷ്‌ഠതാചോപവിശതാ ച സര്‍വ്വാത്മനാ ചാതുരാമാരോഗ്യേ

പ്രയതി തവ്യം ജീവിതഹേതോരപി ചാതുരേഭ്യോ നാഭിദ്രാഗ്‌ധവ്യം മനസോƒപി ല പരസ്‌ത്രിയോ


നാഭിഗമനീയാസ്‌തഥാ സര്‍വ്വമേവപസ്വം, നിഭൃതവേശ പിച്ഛദേന ഭവിതവ്യമശൗണ്‌ഡേനാപാപേനാപാപ

സഹായേന ച ശ്ലക്‌ഷ്‌ണ ശുക്ലധര്‍മ്മ്യ ധന്യസത്യ ശര്‍മ്മ്യ ഹിതമിതവചസാദേശകാലവിചാരിണാ സ്‌മൃതിമതാ 10

ജ്ഞാനോത്ഥാന ഉപകരണ സമ്പല്‍സു നിത്യം യത്‌നവതാ, ന ച കദാചിദ്രാജദ്വിഷ്‌ടാനാം രാജാന്വേഷിണാം

വാ മഹാജനദ്വിഷ്‌ടാനാം മഹാജനദ്വേഷിണാം വാƒപ്യൗഷധമഌവിധാതവ്യം തഥാ സര്‍വ്വേഷാമത്യര്‍ത്ഥ

വികൃതദുഷ്‌ട ദുഃഖശീലാചാരോപചാരാണാം അനപവാദപ്രതികാരാണാം മുമുര്‍ഷൂണാം ച തഥൈവാസന്നി

ഹിതേശ്വരാണാം സ്‌ത്രീണാമനദ്ധ്യക്ഷാണാം വാ, നച കദാചില്‍ സ്‌ത്രീദത്ത മാമിഷമാദാതവ്യമഌജ്ഞാതം ഭര്‍

ത്രാƒഥവാƒദ്ധ്യക്ഷേണം, ആതുരകുലഞ്ചാഌ പ്രവിശതാ ത്വയാ വിദിതേ നാനൂമതപ്രവേശിനാ പ്രവേശിനാ

സാര്‍ദ്ധം പുരുഷേണ സുസംവീതേനാ വാക്‌ശിരസഃ സ്‌മൃതിമതാസ്‌തിമിതേനാ വേക്ഷ്യാ വേക്ഷ്യാ മനസാ

സര്‍വ്വമാചാരതാ ബുദ്ധ്യാ സമ്യഗഌ പ്രവേഷ്‌ടവ്യം, അഌപ്രവിശ്യ ച വാങ്‌മനോബുദ്ധിന്ദ്രീയാണി ന

ക്വചില്‍ പ്രണിധാതവ്യാന്യത്രാതുരദാതുരോപകാരാര്‍ത്ഥാദ്വാƒതുരഗതേഷ്വന്യേഷു വാ ഭാവേ ഷു വാ

ഭാവേഷു, ചാതുര കുലപ്രവൃത്തയോ ബഹിര്‍ നിശ്ചാരയിതവ്യാഃ ഹ്രസിതം ചായുഷഃ പ്രമാണമാതുരസ്യ ന

വര്‍ണ്ണയിതവ്യം ജാനതാƒപി തത്രയത്രാച്യമാനാതുരസ്യാന്യ സ്യ വാƒപ്യുപഘാതായ സമ്പദ്യതേ,ജ്ഞാനവതാ

പിച നാത്യഥമാത്മനോ ജ്ഞാനേ വികത്ഥിതവ്യം, ആപ്‌താദപി ഹി വികത്ഥമാനാദത്യര്‍ത്ഥമുദ്വിജന്ത്യനോക.

അതിഌശേഷം ശിഷ്യനെ അഗ്നിസാക്ഷിയായും ബ്രാഹ്മണന്‍ സാക്ഷിയായും വൈദ്യന്‍ സാക്ഷിയായും ഇനിപറയുന്ന


വിധത്തില്‍

ഉപദേശിക്കണം. ബ്രഹ്മചാരിയായും താടി മീശ വളര്‍ത്തുന്നവനായും സത്യവാദിയായും മാംസം ഭക്ഷിക്കാത്തവനായും

നല്ല പദാര്‍ത്ഥങ്ങള്‍ ഭിക്ഷിക്കുന്നവനായും മാല്‍സര്യരഹിതനായും ആയുധങ്ങള്‍ ധിരിക്കാത്തവനായുമിരിക്കണം.


ഞാന്‍ പറയാതെ

ഒരു കാര്യവും ചെയ്യരുത്‌. രാജവിരുദ്ധമായിട്ടുള്ളതും അത്യന്തം അധര്‍മ്മമായിട്ടുള്ളതും അനര്‍ത്ഥത്തിന്‌

കാരണമായിത്തീരുന്നതുമായ കാര്യങ്ങള്‍ ഞാന്‍ പറഞ്ഞാല്‍ പോലും ചെയ്യരുത്‌. എല്ലാ കാര്യങ്ങളും എന്നില്‍

അര്‍പ്പിച്ചുകൊണ്ടും എന്നെ പ്രധാനമാക്കിക്കൊണ്ടും എന്റെ അധീനത്തിലും എന്റെ ഇഷ്‌ടത്തിന്നഌസരിച്ചും എപ്പോഴും

പ്രവര്‍ത്തിക്കണം. നീ പുത്രനെപ്പോലെയും ദാസനെപ്പോലെയും യാചകനെപ്പോലെയും എന്റെ അടുക്കല്‍


താമസിക്കണം.

ഔല്‍സുക്യമില്ലാതെയും ശ്രദ്ധയോടുകൂടിയും ഏതാഗ്രചിത്തനായും വിനയമുള്ളവനായും ആലോചിച്ചു

പ്രവര്‍ത്തിക്കുന്നവനായും മറ്റുള്ളവരില്‍ അസൂയ ഇല്ലാതെയുമിരിക്കണം. ഞാന്‍ പറയാതെ എവിടേയും പോകരുത്‌.


ഞാന്‍

എവിടെയെങ്കിലും അയച്ചാല്‍ തന്നെ ആദ്യം എനിക്കുവേണ്ടിയുള്ള സാധനങ്ങള്‍ കൊണ്ടുവരുന്നതിന്‌യഥാശക്തി

പ്രയത്‌നിക്കണം. കര്‍മ്മ സിദ്ധിയും യശഃപ്രാപ്‌തിയും മരണാന്തരം സ്വര്‍ഗ്ഗവും നീ ആഗ്രഹിക്കുന്നണ്ടെങ്കില്‍


വിശേഷിച്ചും ഗോക്കളുടേയും ബ്രാഹ്മണരുടെയും സുഖത്തേയും അതുപോലെ തന്നെ എല്ലാ ജീവികളുടേയും

സുഖത്തേയും ആഗ്രഹിക്കണം. ദിനംപ്രതി ഉണരുമ്പോഴും ഇരിക്കുമ്പോഴും എന്നുവേണ്ട എല്ലാ അവസരങ്ങളിലും

രോഗികളുടെ ആരോഗ്യത്തിന്നായി പ്രയത്‌നിക്കണം. അവനവന്റെ ജീവനെ നിലനിര്‍ത്തുവാന്‍


വേണ്ടിയായാല്‍പ്പോലും

രോഗികളെ ദ്രാഹിക്കരുത്‌. മനസ്സ്‌കൊണ്ട്‌പോലും പരസ്‌ത്രീഗമനം ചെയ്യരുത്‌. അതുപോലെതന്നെ ഒരു വി

ധത്തിലുള്ള പരധനത്തേയും മോഷ്‌ടിക്കുകയോ അതിനെപ്പറ്റി ചിന്തിക്കുകയോ ചെയ്യരുത്‌. വേഷ വസ്‌

ത്രാദികളേകൊണ്ട്‌വിനയഭാവം പ്രകടമാക്കണം. മദ്യപാനം ചെയ്യരുത്‌. പാപം ചെയ്യരുത്‌. പാപികളുമായുള്ള

സംസര്‍ഗ്ഗവും പാടില്ല. സ്‌നിഗ്‌ദ്ധ-ശുഭ്ര-ധര്‍മ്മയുക്ത-പുണ്യ-സ്‌തയ-സുഖ-ഹത-മിത- ഭാഷണം ചെയ്യണം.

ദേശകാലങ്ങളെ ചിന്തിക്കുന്നവനായിരിക്കണം. നല്ല ധാരണാശക്തിയുണ്ടായിരിക്കണം. അറിവ്‌വര്‍ദ്ധിക്കുവാനായി


എപ്പോഴും

പ്രയത്‌നിക്കണം. രാജാവിനാല്‍ വെറുക്കപ്പെട്ടവര്‍ക്കും രാജാവിനെ ദുഷിക്കുന്നവര്‍ക്കും അഥവാ സജ്ജനങ്ങളാല്‍

വെറുക്കപ്പെട്ടവര്‍ക്കും സജ്ജനങ്ങളെ ദുഷിക്കുന്നവര്‍ക്കും ഒരിക്കലും ചികിത്സചെയ്യരുത്‌. അതുപോലെതന്നെ എല്ലാവി

ധ ആചാരങ്ങളും ഉപചാരങ്ങളും അത്യന്തം വികൃതവും ദുഷ്‌ടവും ദുഃഖശീലവുമായി ചെയ്യുന്നവര്‍ക്കും വൈദ്യനെ

നിന്ദിക്കുമ്പോള്‍ പ്രതികാരം ചെയ്യാത്തവര്‍ക്കും മൃത്യുസൂചകലക്ഷണമുള്ളവര്‍ക്കും ചികില്‍സചെയ്യരുത്‌.


അതുപോലെതന്നെ

സ്‌ത്രീയുടെ ഭര്‍ത്താവോ സംരക്ഷക്കായി മറ്റാരെങ്കിലുമോ ഇല്ലെങ്കില്‍ അവള്‍ക്കും ചികിത്സ ചെയ്യരുത്‌.

ഭര്‍ത്താവിന്റേയോ മററ്‌സംരക്ഷകരുടെയോ ആജ്ഞ കൂടാതെ സ്‌ത്രീയില്‍ നിന്ന്‌ധനമോ ഏതെങ്കിലും ഭക്ഷണ

പദാര്‍ത്ഥങ്ങളോ ഒന്നുംതന്നെ ഒരിക്കലും സ്വീകരിക്കരുത്‌. രോഗിയുടെ വീട്ടില്‍ പ്രവേശിക്കുമ്പോള്‍ നിന്നോട്‌വന്ന്‌

പറഞ്ഞവരുടെയോ രോഗിയുടെ ബന്ധുമിത്രാദികളുടെയോ കൂടെ അവരുടെ സമ്മതത്തോടുകൂടി നല്ലവസ്‌ത്രം

ധരിച്ചും ശിരസ്സ്‌അല്‌പം താഴ്‌ത്തിയും നല്ല ധാരണാശക്തിയോടുകൂടിയും സ്ഥിരമനസ്സായും കൂടെക്കൂടെ എല്ലാം

ആലോചിച്ചും എല്ലാം ബുദ്ധിപൂര്‍വ്വം ചെയ്‌തുകൊണ്ടും പ്രവേശിക്കണം. ഉള്ളില്‍ പ്രവേശിച്ചാലും വാങ്‌മനോബുദ്ധീ

ന്ദ്രിയങ്ങളെ രോഗിയിലും രോഗിക്ക്‌പ്രയോജനപ്പെടുന്ന വിധത്തിലും അല്ലാതെ മറ്റൊരു ഭാവത്തിലും

പ്രവേശിപ്പിക്കരുത്‌. രോഗിയുടെ വിട്ടിലെ കാര്യങ്ങള്‍ പുറത്താരോടും പറയരുത്‌. രോഗിക്ക്‌ആയുസ്സ്‌

കുറവാണെന്ന്‌മനസ്സിലായാല്‍പ്പോലും അവിടെവച്ച്‌അതിനെ സംബന്ധിച്ച്‌ഒന്നും പറയരുത്‌. അങ്ങിനെ


പരഞ്ഞാല്‍

പെട്ടെന്ന്‌രോഗിക്കോ മറ്റ്‌വല്ലവര്‍ക്കോ നാശം സംഭവിച്ചേക്കും. കാര്യങ്ങളെല്ലാം മനസ്സിലായാല്‍പ്പോലും തന്റെ

അറിവിനെ അത്യധികം ശ്ലഘിച്ചു പറയരുത്‌. കാരണം ആത്മപ്രശംസകൊണ്ട്‌അറിവുള്ളവര്‍ക്ക്‌പോലും മറ്റുള്ളവര്‍ക്കും

വിരസത തോന്നും.
ന ചൈവ ഹ്യസ്‌തി സുതരാമായുര്‍വ്വേദസ്യ പാരം, തസ്‌മാദ പ്രമത്തഃ ശശ്വദഭിയോഗമസ്‌മിന്‍ ഗച്ഛേല്‍,

ഏതച്ച ഏവം കാര്യം, ഏവംഭൂയഃ പ്രവൃത്തസ്യ സൗഷ്‌ഠവമനസൂയതാ പരേഭ്യോƒപ്യാഗമയിതവ്യം,

കൃല്‍സ്‌നോ ഹിലോകോ ബുദ്ധിമതാമാചാര്യഃ ശത്രുശ്ചാബുദ്ധിമതാം,അതശ്ചാഭിസമിക്ഷ്യ ബുദ്ധിമതാƒമി 11

ത്രസ്യാപി ധന്യം യശയശസ്യമായുഷ്യം പൗഷ്‌ടികം ലൗകീകമഭ്യുപദിശതോവചഃ ശ്രാതവ്യമഌ വി

ധാതവ്യം ചേതി.

മേല്‍പറഞ്ഞതുപോലെയായാല്‍ എന്തുകൊണ്ട്‌ആയുര്‍വ്വേദശാസ്‌ത്രത്തിന്റെ അങ്ങേക്കരക്കെത്തുവാന്‍


കഴിയുകയില്ല? നിശ്ചയമായും

കഴിയുമെന്നര്‍ത്ഥം. അതുകൊണ്ട്‌യാതൊരു പ്രമാദവും കൂടാതെ നിരന്തരം പരിശ്രമിക്കണം. ഈ

പറഞ്ഞതുപോലെയുള്ള കാര്യങ്ങളെല്ലാം തന്നെ ഇതേപ്രകാരം വീണ്ടും പഠിക്കാന്‍ വരുന്ന മറ്റുള്ളവര്‍ക്കും വളരെ

വൃത്തിയായും അസൂയയില്ലാതെയും പറഞ്ഞുകൊടുക്കണം. ഈ പറഞ്ഞതുപോലെയുള്ള കാര്യങ്ങളെല്ലാം തന്നെ


ഇതേപ്രകാരം

വീണ്ടും പഠിക്കാന്‍ വരുന്ന മറ്റുള്ളവര്‍ക്കും വളരെ വൃത്തിയായും അസൂയയില്ലാതെയും പറഞ്ഞുകൊടുക്കണം. കാരണം

ബുദ്ധിഹീനന്മാര്‍ക്ക്‌ലോകം മുഴുവഌം ശത്രുവും ആകുന്നു. അതുകൊണ്ട്‌ബുദ്ധിമാന്മാര്‍ ശത്രുവായാല്‍പോലും

അവരെ സമീപിച്ചു പുണ്യകാരകവും യശസ്സിനെ വര്‍ദ്ധിപ്പിക്കുന്നതും ആയുഷ്‌കരവും പുഷ്‌ടികരവും

ലോകോപകാരകവുമായ വാക്കുകള്‍ ഉപദേശിക്കുന്നതു കേള്‍ക്കുകയും അതിനുസരിച്ചു പ്രവര്‍ത്തിക്കുകയും വേണം.

അതഃ പരമിദംഃബൂയാല്‍-ദേവതാഗ്നി ദ്വിജാതി ഗുരുവൃദ്ധ സിദ്ധാചാര്യേഷു തേ നിത്യം

സമ്യഗ്വര്‍ത്തിതവ്യം,തേഷു തേ സമ്യഗ്വര്‍ത്തമാനസ്യായമഗ്നിഃ സര്‍വ്വഗ്‌ധരസരത്‌ന ബീജാനി യാഥരിതാശ്ച

ദേവതാഃ ശിവായസ്യുഃതാന്യഥാ വര്‍ത്തമാനസ്യാ ശിവായേതി; ഏവം ബ്രുവതിചാ ചാര്യേ ശിഷ്യസ്‌തഥേതി 12

ബ്രൂയാല്‍, തദ്യഥോപദേശം ച കുര്‍വ്വന്നധ്യപ്യോജ്ഞേയഃ, അതോന്യഥാ ത്വനധ്യാപ്യഃ അധ്യാപ്യ മധ്യാപയന്‍

ഹ്യാചാര്യോ യഥോക്തൈശ്ചാധ്യാപന ഫലൈര്‍യോഗമാപ്‌നോത്യന്യൈശ്ചാഌക്തൈഃ ശ്രയസ്‌കരൈര്‍ഗുണൈഃ

ശിഷ്യമാത്മാനം ച യുനക്തി, ഇത്യുക്താവധ്യയനാധ്യാപനവിധി യഥാവല്‍.

മേല്‍പറഞ്ഞ പ്രകാരമെല്ലാം ഉപദേശിച്ചതിഌശേഷം ഇത്‌പറയണം. ദേവത, അഗ്നി, ബ്രാഹ്മണന്‍, ഗുരു, വൃദ്ധന്‍,

സിദ്ധന്‍, ആചാര്യന്‍ എന്നിവരില്‍ എപ്പോഴും നല്ലതുപോലെ വര്‍ത്തിക്കണം. അവരില്‍ വേണ്ടതുപോലെ


വര്‍ത്തിക്കുന്നതായാല്‍

ഈ അഗ്നി (സാക്ഷിരൂപേണ മുമ്പില്‍ കൂട്ടിയ ഹോമാഗ്നി) എല്ലാവിധ ഗന്ധ-രസ-രത്‌ന-ബീജങ്ങളും അതിഌ പറഞ്ഞ


ദേവത

കല്യാണകാരകവുമാകുന്നു. ഇതിന്‌വിപരീതമായി ആചരിക്കുന്നതായാല്‍ അശുഭകാരകവുമാകുന്നു. ഇപ്രകാരം


പറഞ്ഞ
ആചാര്യനോട്‌ശിഷ്യന്‍ അപ്രകാരമെല്ലാം ചെയ്‌തുകൊള്ളാമെന്ന്‌പറയണം. ഏതൊരു ശിഷ്യന്‍

ഗുരൂപദേശത്തിന്നഌസരിച്ചു നടക്കുന്നുവോ അവന്‍ പഠിപ്പിക്കുവാന്‍ യോഗ്യനാണെന്നറിയണം. ഇതിഌ


വിപരീതമായാല്‍

അവന്‍ പഠിപ്പിക്കുവാന്‍ യോഗ്യനല്ലെന്നും അറിയണം. ഇപ്രകാരം അധ്യയനത്തിന്റെയും അധ്യാപനത്തിന്റേയും വിധി

പറയപ്പെടും.

അധ്യയനാധ്യാപന വിധിവല്‍ സംഭാഷാവിധിമത ഊര്‍ദ്ധ്വം വ്യാഖ്യാസ്യാമഃ-ഭിഷക്‌ഭിഷജാ സഹ

സംഭാഷേത. തദ്വിദ്യസംഭാഷാ ഹി ജ്ഞാനാഭിയോഗ സംഹര്‍ഷകാരീ ഭവതി,വൈശാരദ്യമപി

ചാഭിനിര്‍വര്‍ത്തയതി, വചനശക്തിമപിപാധത്തേ, യശശ്ചാഭിദീപയതി, പൂര്‍വ്വശ്രുതേ ച സന്ദേഫവതഃ പുനഃ 13

ശ്രവണാല്‍ സംശയമപകര്‍ഷതി ശ്രുതേ ചാ സന്ദേഹവതോ ഭൂയോƒദ്ധ്യവസായമഭിനിര്‍വര്‍ത്തയതി,അശ്രുതമപി ച

കിഞ്ചിദര്‍ത്ഥം ശ്രാത്രവിഷയമാപാദയതി, ഗുഹ്യാഭിമതമര്‍ത്ഥജാതം. തല്‍ പരസ്‌പരേണ സഹ ജല്‍വല്‍പിണ്‌ഡേ

വിജിഗീഷുരാഹ സംഘര്‍ഷാല്‍ തസ്‌മാല്‍ തദ്വിദ്യസംഭാഷാമഭി പ്രശംസന്തി കുശലാഃ.

അധ്യയനാധ്യാപന വിധിപോലെതന്നെ ഇനിയങ്ങോട്ട്‌സംഭാഷണവിധി വിവരിച്ചുതരാം. വൈദ്യന്‍ വൈദ്യനോട്‌

ശാസ്‌ത്രസംഭാഷണം നടത്തണം. തദ്വിദ്യ സംഭാഷണമാകട്ടെ അറിവുവര്‍ദ്ധിക്കുന്നതിഌം സന്തോഷത്തിഌം

കാരണമായിത്തീരുന്നു. പാണ്‌ഡിത്യവും വാക്കിന്‌ശക്തിയും ഉണ്ടാക്കും. കീര്‍ത്തിയുണ്ടാക്കും. മുമ്പ്‌പഠിക്കുകയോ

കേള്‍ക്കുകയോ ചെയ്‌തതില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ വീണ്ടും കേള്‍ക്കുന്നതുകൊണ്ട്‌ആ സംശയം തീരും.

പഠിച്ചതില്‍ സംശയമില്ലെങ്കിലും അത്‌വീണ്ടും കേള്‍ക്കുമ്പോള്‍ അതിന്‌ദൃഢത ഉണ്ടാകും. മുമ്പ്‌കേള്‍ക്കാത്ത ചിലത്‌

കേള്‍ക്കുകയും ചെയ്യും. ആചാര്യന്‍ ശിഷ്യന്റെ ശുശ്രൂഷയില്‍ സന്തോഷിച്ചു രഹസ്യമാക്കിവച്ച കാര്യങ്ങള്‍ ചിലപ്പോള്‍

ഉപദേശിക്കും. വാദപ്രതിവാദം നടത്തുമ്പോള്‍ വിജയിക്കാനായി അതെടുത്തുപയോഗിച്ചെന്നുവരും. അപ്പോള്‍

അങ്ങിനെയുള്ള രഹസ്യങ്ങള്‍ പഠിക്കുവാന്‍ കഴിയും. അതുകൊണ്ട്‌സമര്‍ത്ഥന്മാര്‍ തദ്വിദ്യ സംഭാഷണത്തെ


പ്രശംസിക്കുന്നു.

ദ്വിവിധാതു ഖലു തദ്വിദ്യ സംഭാഷാ ഭവന്തി-സന്ധായ-സംഭാഷാ വിഗൃഹ്യ-സംഭാഷാച. 14

തദ്വിദ്യ സംഭാഷയാകട്ടെ രണ്ടുവിധത്തിലുണ്ട്‌. ഒന്ന്‌യോജിച്ചുകൊണ്ടുള്ള സംഭാഷണം മറ്റൊന്ന്‌കലഹിച്ചുകൊണ്ടുള്ള

സംഭാഷണം.

തത്ര ജ്ഞാന വചന പ്രതിവചന ശക്തി സമ്പാന്നനാകോപനേ-നാഌപസ്‌കൃത

വലിദ്യേ-നാനസൂയകേ-നാഌയേനാഌനയകോവിദേന ക്‌ളേ രക്ഷമേണ പ്രിയസംഭാഷണേന ച സഹസന്ധായ

സംഭാഷാ വിധീയതേ. തഥാവിധേനംസഹ സംകഥയന്‍ വിസ്രബ്‌ധ കഥയേല്‍ പൃച്ഛേദപിച വിസ്രബ്‌ധഃ,


പൃച്ഛംശ്ചാസ്‌മൈ വിസ്രബ്‌ധായ വിശദാര്‍ത്ഥജാതം ബ്രൂയാല്‍. ന ച നിഗ്രഹഭയാദു ദ്വിജേത. 15

നിഗൃഹ്യചൈനം ന ഹൃഷ്യേല്‍ ന ച പരേഷു വികത്ഥേന. ന ച മോഹാദേകാന്തഗ്രാഹീ സ്യാന്ന ചാഌ വി

ധിതമര്‍ത്ഥമഌവര്‍ണ്ണയോല്‍. സമ്യക്‌ചാഌനയേനാഌ നീയേത. അഌനയാച്ചപരം തത്ര ചാവഹിതഃ

സ്യാദിത്യഌലോമ സംഭാഷാവിധിഃ

ശാസ്‌ത്രജ്ഞാനംകൊണ്ടും അതിന്റെ അര്‍ത്ഥനിശ്ചയജ്ഞാനം കൊണ്ടും പൂര്‍വ്വപക്ഷവും ശക്തി സമ്പന്നമാകുമ്പോള്‍

കോപിക്കാതെയും ഭ്രമസംശയാദികളോടു കൂടാതെയും അസൂയ ഇല്ലാതെയും തുല്യമായും

വിനയത്തോടുകൂടിയും ക്ലേശം സഹിച്ചുകൊണ്ടും പ്രിയമായ സംഭാഷണത്തിലുടേയും വാദപ്രതിവാദം

നടത്തുന്നതിന്‌“സന്ധായ സംഭാഷാ”എന്ന്‌പറയുന്നു. അതേ വിധത്തില്‍തന്നെ വാദപ്രതിവാദം നടത്തുമ്പോള്‍

വിശ്വസ്‌തനാണെന്ന്‌പറയും പറയുന്നതും വിശ്വാസത്തോടുകൂടിയാണ്‌. പറയുന്നതിനെ വിശ്വസിക്കാനായി

വിശദാര്‍ത്ഥത്തോടുകൂടി പറയും, ഖണ്‌ഡിക്കുമെന്നുള്ള ഭയംകൊണ്ട്‌വ്യാകുലപ്പെടുന്നതല്ല. അപരപക്ഷത്തെ


ഖണ്‌ഡിച്ചിട്ട്‌

സന്തോഷിക്കുന്നതുമല്ല. അന്യരില്‍ അത്മപ്രശംസ ചെയ്യുന്നതുമല്ല. അറിവ്‌കേട്‌കൊണ്ട്‌പറഞ്ഞതുതന്നെ വീണ്ടും


വീണ്ടും

പറയുന്നതല്ല. അറിയാത്ത വിഷയത്തെ അറിയുമെന്ന്‌പറയുന്നതല്ല. നല്ല വിനയത്തെടുകൂടി സംസാരിച്ചുകൊണ്ട്‌


തന്നെ തന്റെ

പക്ഷത്തേക്ക്‌കൊണ്ടുവരും. വിനയത്തോടുകൂടി സംസാരിക്കുകയും ചെയ്യും. ഇതാണ്‌സന്ധായ സംഭാഷ അല്ലെങ്കില്‍

അഌലേപ സംഭാഷ.

അത ഉര്‍ദ്ധ്വമിതരേണ സഹവിഗൃഹ്യ സംഭാഷായാം ജല്‍പേല്‍ ശ്രയസാ യോഗമാത്മനഃപശ്യന്‍, പ്രാഗേവ ച

ജല്‍പാജ്ജല്‍പാന്തരം പരാവരാന്തരം പരിഷദ്വിശേഷാംശ്ച സമ്യക്‌പരീക്ഷേത, സമ്യക്‌പരീക്ഷാ ഹി ബുദ്ധിമതാം

കാര്യപ്രവൃത്തി നിവൃത്തികാലൗ ശംസതി, തസ്‌മാല്‍ പരീക്ഷാമഭി പ്രശംസന്തി കുശലാഃ.

പരീക്ഷമാണസ്‌തുഖലുപരാപരാന്തരമിമാഞ്‌ജല്‍പക ഗുണാല്‍ ശ്രയസ്‌കരാന്‍ ദോഷവതശ്ച പരീക്ഷേത സമ്യക്‌.


16
തദ്യഥാ-ശ്രുതം വിജ്ഞാനം ധാരണം പ്രതിഭാനം വചനശക്തിരിത്യേ താന്‍ ഗുണാന്‍ ശ്രയസ്‌കരാനാഹുഃ.

ഇമാന്‍ പുനര്‍ദോഷവതഃ-തദ്യഥാ-കോപ ന ത്വമവൈശാരദ്യം ഭീരുത്വമധാരണ ത്വ മനവഹി തത്വമിതി.

ഏതാന്‍ ദ്വയാനപിഗുണാന്‍ ഗുരുലാഘവതഃ പരസ്യ ചൈവാത്മനശ്ച തുലയേല്‍.

ഇനി മേല്‍പറഞ്ഞതിന്‌വിപരീതമായ ഗുണങ്ങളോടുകൂടിയവഌമായി സ്വയം ശ്രയസ്സ്‌വേണമെന്നാഗ്രഹിക്കുന്നവന്‍

വിഗൃഹ്യസംഭാഷണം (കലഹിച്ചുകൊണ്ടുള്ള സംഭാഷണം) ചെയ്യണം. അതായത്‌ജ്ഞാനവിജ്ഞാനാദികളോടുകൂടി

സംഭാഷണം ചെയ്യുന്നതില്‍ അസമര്‍ത്ഥഌം ക്രാധിയും വിദ്യാവികൃതഌം അസൂയാലുവും അഌനയത്തില്‍ മൂര്‍ഖഌം


ക്ലേശത്തെ സഹിക്കാത്തവഌം അപ്രയഭാഷിയുമായവനോട്‌കലഹിച്ചുകൊണ്ട്‌എതിര്‍വാദത്തെ നിരസിച്ചു
സ്വമതത്തെ

സ്ഥാപിക്കുവാനായി സംസാരിക്കണം. ഇപ്രകാരം സംഭാഷണം നടത്തുന്നതിഌമുമ്പായി ആദ്യംതന്നെ


എതിര്‍കക്ഷിയുടെ

കഴിവിനേയും വിശേഷിച്ച്‌സദസ്സിനേയും നല്ലപോലെ പരീക്ഷിച്ചറിയണം. അതായത്‌ഇവന്‍ അറിവുള്ളവനാണോ

അജ്ഞനാണോ എന്നും സദസ്സ്‌വിദ്വല്‍ സദസ്സാണോ മൂര്‍ഖസദസ്സാണോ എന്നും ആദ്യം


പരീക്ഷിച്ചറിയണമെന്നര്‍ത്ഥം. കാരണം,

അങ്ങിനെ പരീക്ഷിച്ചറിഞ്ഞാല്‍ ബുദ്ധിമാന്മാര്‍ക്ക്‌എപ്പോള്‍ സംസാരിക്കണം എപ്പോള്‍ സാസാരിക്കാതിരിക്കണം


എന്നൊക്കെ

നിശ്ചയിക്കാവുന്നതാണ്‌. അതുകോണ്ട്‌സംസാരിക്കുന്നതിന്‌മുമ്പ്‌മേല്‍പറഞ്ഞ കാര്യങ്ങള്‍ പരീക്ഷിക്കുന്നത്‌


ഏററവും

നല്ലതാണെന്ന്‌സമര്‍ത്ഥന്മാര്‍ പറയുന്നു. പരീക്ഷിക്കുമ്പോഴാകട്ടെ പൂര്‍വ്വാപരപക്ഷങ്ങളുടെ വാതപ്രതിവാദത്തിന്റെ

ഗുണദോഷങ്ങളെ നല്ലതുപോലെ പരീക്ഷിക്കേണ്ടതാണ്‌. അത്‌എപ്രകാരമെന്നാല്‍ ശാസ്‌തിജ്ഞാനം,


ശാസ്‌ത്രാര്‍ത്ഥജ്ഞാനം,

ധാരണാശക്തി, പ്രതിഭ, വചനശക്തി എന്നിവ ശ്രയസ്‌കരമാണെന്ന്‌പറയുന്നു. പിന്നെ ദോഷമായിട്ടുള്ള ഗുണങ്ങള്‍


പ്രകാരമെന്നാല്‍-ക്രാധമുണ്ടാവുക, പാണ്‌ഡിത്യമില്ലാതിരിക്കുക, ഭീരുത്വമുണ്ടാവുക,

ധാരണാശക്തിയില്ലാതിരിക്കുക, ശ്രദ്ധയില്ലാതിരിക്കുക എന്നിവയാകുന്നു. ഈ രണ്ടു ഗുണങ്ങളുടെ


ഗുരുലാഘവങ്ങള്‍കൊണ്ട്‌

സംസാരിക്കുന്നവന്റേയും തന്റേയും ഗുണങ്ങളെ താരതമ്യപ്പെടുത്തി നോക്കേണ്ടതാണ്‌.

തത്ര ത്രിവിധഃ പരഃ സംപദ്യതേ-പ്രവരഃ പ്രത്യവരഃ സമോവാ ഗുണവിനിക്ഷേപതഃ നത്വേവ 17

കാര്‍സ്‌ന്യേന.

പരന്‍ (സംഭാഷ്യപുരുഷന്‍) ഗുണങ്ങളുടെ ന്യൂന്ധിക്യംകൊണ്ട്‌മൂന്നുവിധത്തിലാകുന്നു. 1. ശ്രഷഠന്‍, 2. ഹീനന്‍,

3. സമന്‍. കുലശീലാദികളിലൂടെ ചിന്തിച്ചാല്‍ ഈ മൂന്നുവിധം മാത്രമായിരിക്കുന്നതല്ല.

പരിഷല്‍ തു ഖലു ദ്വിവിധാ, ജ്ഞാനവതീ മൂഢാ പരിഷച്ച, സൈവ ദ്വിവിധാ സതി ത്രിവിധാ പുനരനേ 18

കാരണ വിഭാഗേന. സുഹൃല്‍പരിഷ ദുദാസീന പരിഷല്‍ പ്രതിനിവിഷ്‌ട പരിഷച്ചേതി.

പരിഷത്‌(സഭ) ആകട്ടെ രണ്ടുവിധത്തിലാകുന്നു. 1. അറിവുള്ളവരുടെ സഭ, 2. മൂഢന്മാരുടെ സഭ, സഭ രണ്ടുവി

ധത്തില്‍തന്നെയാണെങ്കിലും ഈ പറയുന്ന കാരണവിഭാഗങ്ങള്‍കൊണ്ട്‌മൂന്നുവിധത്തിലാകുന്നു. 1. സുഹൃല്‍സഭ, 2.


ഉദാസീനസഭ, 3. ശത്രുസഭ, ഇതിനെ തന്നെ ജ്ഞാനവതീ സുഹൃല്‍സഭ, ജഞാനവതീ ഉദാസീനസഭ, ജ്ഞാനവതീ
ശത്രുസഭ

എന്നിങ്ങനേയും മൂഢാസുഹൃല്‍സഭ, മൂഢോദാസീന സഭ, മൂഢാ ശത്രുസഭ എന്നിങ്ങിനേയും കണക്കാക്കാവുന്നതാണ്‌.

തത്ര പ്രതിനിവിഷ്‌ടായാം പരിഷദി ജ്ഞാനവിജ്‌നാന വചന പ്രതിവചന ശക്തി സമ്പന്നായാം മൂഢായാം വാ

നകഥഞ്ചില്‍ കേനചില്‍ സഹജല്‍പോ വിധീയതേ. മൂഢായാന്തു സുഹൃല്‍ പരിഷദി വോദാസീനായാം വാ

ജ്ഞാനവിജ്ഞാന വചന പ്രതിവചന ശക്തിരന്തരേണാപി അദീപ്‌തയശസാ മഹാജന വിദ്വിഷ്‌ടേനാപി സഹ


ജല്‍പോ

വിധീയതേ. തഥാ വിധേന ച സഹ കഥ യതാ ത്വവിദ്ധ ദീര്‍ഘസൂത്രസങ്കലൈര്‍വാക്യ ദണ്‌ഡകൈഃ

കഥയിതവ്യം.അതിഹൃഷ്‌ടം മുഹുര്‍മ്മുഹുരുപഹസതാ പരം നിരൂപയതാച പരിഷദമാകാരൈര്‍ ബ്രുവതശ്ചാസ്യ 19

വാക്യാവകാശോ നടേയഃ കഷ്‌ടം ശബ്‌ദഞ്ചബ്രുവതാ വക്തവ്യോനോച്യതേ അഥവാ പുനര്‍ഹി നിതേ

പ്രതിജ്ഞേതി.പുനശ്ചാഹ്വയമാനഃ പ്രതിവക്തവ്യഃ പരിസംവല്‍സരോഭാവാന്‍ ശിക്ഷ സ്വതാവദ്‌ഗുരുമുപാസിതോ

നൂനം.അഥവാ പര്യാപ്‌തമേ താവല്‍ തേ. സകൃദേവ ഹി പരിക്ഷേപികം നിഹതം നിഹതമാഹുരിതി

ന്യാസയോഗഃ കര്‍ത്തവ്യഃ കഥഞ്ചില്‍. ഏവമേവ ശ്രയസാ സഹ വിഗൃഹ്യ വക്തവ്യമിത്യാഹുരേകേ. ന ത്വേവം

ജ്യായസാ, സഹ വിഗ്രഹഞ്ച പ്രശംസന്തി കുശലാഃ.

ശത്രുക്കളുടേയോ അഥവാ മൂഢന്മാരുടേയോ സദസ്സില്‍വച്ച്‌അവരോട്‌ചേര്‍ന്നു ജ്ഞാന വിജ്ഞാന വചന ശക്തി

സമ്പന്നന്മാര്‍ക്ക്‌ഏതുവിധത്തിലും എന്തുകൊണ്ടും സംസാരാക്കാവുന്നതല്ല. മൂഢസുഹൃല്‍സഭയിലും


മൂഢഉദാസീനസഭയിലും

യശസ്സ്‌വ്യാപിക്കാത്തവരും മഹജ്ജനങ്ങളെ ദുഷിക്കുന്നവരും ആയാല്‍പോലും ജ്ഞാനവിജ്ഞാനവചന പ്രതിവചന


ശക്തികൂടാതെ

അവരോടുകൂടി സംസാരിക്കാവുന്നതാണ്‌. അങ്ങിനെയുള്ളവരോട്‌ചേര്‍ന്നു സംസാരിക്കുമ്പോള്‍ വക്രതയിലും


ദീര്‍ഘസൂ

ത്രത്തിലും പല വാചകങ്ങള്‍ ചേര്‍ന്നു ദീര്‍ഘമായ വാക്യത്തോടുകൂടിയും സംസാരിക്കണം. കൂടാതെ വളരെ

സന്തോഷവാനായും കൂടെക്കൂടെ പ്രതിവാദിയെ നോക്കിചിരിച്ചും സദസ്സിനെ സംബോധന ചെയ്‌തും സദസ്സിനെ


ആകെ

വീക്ഷിച്ചുംകൊണ്ട്‌സംസാരിച്ചും അവന്‌പറയാഌള്ള അവസരം തിരെ കൊടുക്കാതെയുമിരിക്കണം. അവന്‍

കഷ്‌ടശബ്‌ദങ്ങളെന്തെങ്കിലും പുറപ്പെടുവിക്കുകയാണെങ്കില്‍ ഇപ്പോള്‍ ഞാന്‍ നിന്നോട്‌ഒന്നും പറയുന്നില്ലെന്ന്‌


പറയണം.

അഥവാ നിന്റെ പ്രതിജ്ഞ ഹീനമാണെന്ന്‌പറയണം. അല്ലെങ്കില്‍ ഒരു വര്‍ഷവും കൂടി നീ വീണ്ടും ഗുരുനാഥന്റെ

അടുക്കല്‍പോയി നല്ലവണ്ണം പഠിച്ചിട്ട്‌വാ എന്ന്‌വെല്ല്‌വിളിച്ചുകൊണ്ട്‌പറയണം. അഥവാ ഇപ്പോള്‍ നിനക്ക്‌ഇത്രയും


മതി എന്ന്‌പറയണം. ഒരു പ്രവശ്യം കൊണ്ട്‌തന്നെ നിന്റെ മതത്തെ ഞാന്‍ ഖണ്‌ഡിക്കുന്നു എന്ന്‌പറഞ്ഞുകൊണ്ട്‌
വളരെ

സന്തോഷത്തോടുകൂടി ഏതുവിധത്തിലും വാതപ്രതിവാദത്തില്‍നിന്ന്‌പിന്‍വലിക്കുകയാണ്‌ചെയ്യേണ്ടത്‌. ഇപ്രകാരം


തന്നെ

നല്ലവരോടുകൂടിയും വിഗൃഹ്യസംഭാഷണം (കലഹിച്ചുകൊണ്ടുള്ള സംഭാഷണം) നടത്തണമെന്ന്‌ചിലര്‍ പറയുന്നു.


എന്നാല്‍

തന്നേക്കാള്‍ വലിയവരോട്‌കലഹിച്ചുകൊണ്ട്‌സംസാരിക്കുന്നത്‌പണ്‌ഡിതന്മാര്‍ പ്രശംസിക്കുന്നതല്ല.

പ്രത്യവരേണതു സഹ സമാനാഭിമതേന വാ വിഗൃഹ്യ ജല്‍പതാ സുഹൃല്‍ പരിഷദി കഥയിതവ്യം. അഥവാ

പ്യുദാസീന പരിഷദ്യവധാന ശ്രവണ ജ്ഞാന വിജ്ഞാനോപധാരണ വചന പ്രതിവചന ശക്തി സമ്പന്നായാം


കഥയതാ

ചാവഹിതേന പരസ്‌പര സാദ്‌ഗുണ്യ ദോഷബലമവേക്‌ഷിതവ്യം. സമവേക്ഷ്യ ചായത്രനം ശ്രഷ്‌ഠം 20

മന്യേത, നാസ്യ തത്രജല്‍പം യോജയേ ദന്വിഷ്‌കൃതമയോഗം കുര്‍വ്വന്‍. യത്ര ത്വേനമവരംമന്യേത ത

ത്രവൈനമാശുഗൃ ഹാണീയാല്‍.

അറിവുള്ളവരുടേയോ മൂഡന്മാരുടേതോ സുഹൃല്‍സഭയില്‍വച്ചു തന്നേക്കാള്‍ ചെറിയവരോടോ സമന്മാരോടോ


വിഗൃഹ്യ

സംഭാഷണം ചെയ്യണം. അഥവാ അറിവുള്ളവരുടെ ഉദാസീന സഭയില്‍ വച്ചു അവധാനശ്രവണജ്ഞാന വിജ്ഞാന


ധാരണാശക്തി

വചനപ്രതിവചന ശക്തിയോടുകൂടിയ സംഭാഷണംകൊണ്ട്‌പരസ്‌പരം ശ്രഷ്‌ഠഗുണത്തേയും ദോഷബലത്തേയും

തിരിച്ചറിയണം, അങ്ങിനെ തിരിച്ചറിഞ്ഞിട്ട്‌പ്രതിവാദി തന്നേക്കാള്‍ ശ്രഷ്‌ഠനാണെന്ന്‌മനസ്സിലായാല്‍ പിന്നെ

കൂടുതല്‍ വാദപ്രതിവാദം നടത്തരുത്‌. തന്നേക്കാള്‍ ഹീനാണെന്ന്‌മനസ്സിലായാല്‍ അവനെ ഉടനെ കീഴടക്കണം.

തത്ര ഖല്വിമേ പ്രത്യവരാണാമാശു നിഗ്രഹേ ഭവന്ത്യുപായാഃ തദ്യഥാ-ശ്രുതഹീനം മഹതാ സൂ

ത്രപാഠനാഭിഭവേല്‍. വിജ്ഞാനഹീനം പുനഃ കഷ്‌ടശബ്‌ദേന വാക്യേന.വാക്യധാരണാ ഹീനമവിദ്ധ ദീര്‍ഘസൂ

ത്ര സങ്കുലൈഃവാക്യദണ്‌ഡകൈഃ, പ്രതിഭാഹീനം പുനര്‍വചനോനേക വിധേനാനേകാര്‍ക്‌ഥവാചിനാ, 21

വചനാ ശക്തിഹീനമര്‍ദ്ധോക്തസ്യ വാക്യസായാക്ഷേപണേന, അവിശാരദമപത്രപണേന, കോപമായാസേന, ഭീരും

വിത്രാസനേ,അനവഹിതം നിയമനോനതി. ഏവമേതൈരുപായൈരവരമവി ഭാവല്‍.

ഹീനായവനെ ക്ഷണത്തില്‍ കീഴടക്കണമെങ്കില്‍ ഇനി പറയുന്ന ഉപായങ്ങള്‍ ചെയ്യണം. അത്‌എപ്രകാരമെന്നാല്‍-


ശാസ്‌ത്രം

അറിയാത്തവനാണെങ്കില്‍ വലിയ സൂത്രപാഠംകൊണ്ട്‌കീഴടക്കണം. ശാസ്‌ത്രജ്ഞാനമില്ലാത്തവനാണെങ്കില്‍


അര്‍ത്ഥം
മനസ്സിലാകാത്ത വാക്യങ്ങളേക്കൊണ്ട്‌കീഴടക്കണം. വാക്യങ്ങളെ ധരിക്കുവാന്‍ കഴിയാത്തവനാണെങ്കില്‍
വക്രതയുള്ള ദീര്‍ഘസൂ

ത്രങ്ങള്‍ ചേര്‍ന്ന വലിയ വലിയ വാക്കുകള്‍കൊണ്ട്‌കീഴടക്കണം. പ്രതിഭയില്ലാത്തവനാണെങ്കില്‍


അനേകാര്‍ത്ഥങ്ങളുള്ള അനേക

വാചകങ്ങള്‍കൊണ്ട്‌കീഴടക്കണം. വചനശക്തി കുറഞ്ഞവനാണെങ്കില്‍ വ്യംഗ്യാര്‍ത്ഥമായ വാക്കുകൊണ്ട്‌


കീഴടക്കണം.

പാണ്‌ഡിത്യമില്ലാത്തവനാണെങ്കില്‍ ലജ്ജയുണ്ടാക്കുന്ന വാക്കുകൊണ്ടും ക്രാധിയാണെങ്കില്‍ ക്ലേശമുണ്ടാക്കുന്ന


വാക്കുകൊണ്ടും

ഭീരുവാണെങ്കില്‍ ഭയമുണ്ടാക്കുന്ന വാക്കുകൊണ്ടും ശ്രദ്ധയില്ലാത്തവനാണെങ്കില്‍ നിശ്ചിതമായ വാക്കുകൊണ്ടും


കീഴടക്കണം.

ഇപ്രകാരമുള്ള ഈ ഉപായങ്ങളാല്‍ അധമനായ പ്രതിപക്ഷവാദിയെ കീഴടക്കേണ്ടതാണ്‌.

തത്രശ്‌ളേകൗ-

വിഗൃഹ്യ കഥയേദ്യുക്ത്യാ യുക്തഞ്ച ന നിവാരയേല്‍

വിഗൃഹ്യ ഭാഷാതീവ്രം ഹി കേഷാഞ്ചില്‍ ദ്രാഹമാവഹേല്‍ 22

നാകാര്യമസ്‌തി ക്രുദ്ധസ്യ നാവാച്യമപി വിദ്യതേ

കുശലാനാഭിനന്ദന്തി കലഹം സമിതൗ സതാം.

കലഹിച്ചുകൊണ്ടുള്ള സംഭാഷണം യുക്തിപൂര്‍വ്വം ചെയ്യണം. ശ്രഷ്‌ഠമായ പ്രതിപക്ഷത്തിന്റെ കലഹിച്ചുകൊണ്ടുള്ള


സംഭാഷണം

ഒഴിവാക്കേണ്ടതില്ല. എന്നാല്‍ തീവ്രമായ വിഗൃഹ്യ സംഭാഷണം ചിലര്‍ക്ക്‌ദ്രാഹത്തെ ഉണ്ടാക്കും. ക്രാധമുള്ളവന്ന്‌

കാര്യമില്ലാത്തത്‌പറഞ്ഞാല്‍പോലും പറയാന്‍ പാടില്ലാത്തത്‌പറഞ്ഞാലും ഒന്നുംതന്നെയില്ല അതുകൊണ്ട്‌


സമര്‍ത്ഥന്മാരായ

പണ്‌ഡിതന്മാര്‍ സജ്ജനങ്ങളുടെ സദസ്സില്‍ വച്ചു കലഹിക്കുന്നതിനെ ഇഷ്‌ടപ്പെടുന്നില്ല.

ഏവം പ്രവൃത്തേതു വാദേ കുര്യാല്‍. പ്രഗേവ കാര്യാദ്വാദാല്‍ താവദിദംകര്‍ത്തു യതേത.

സന്ധായപരിഷദാƒയനഭൂതമാത്മനഃ പ്രകരണമാദേശയിതവ്യം. യദ്വാ പരസ്യഭൃശദുര്‍ഗ്ഗം സ്യാല്‍ പക്ഷം പരസ്യ

വാഭൃശം വിമുഖം ആനയേല്‍. പരിഷദി ചോപസംഹിതായാമശക്യമസ്‌മാഭിര്‍ വക്തൂം, ഏഷൈവ തേ പരിഷല്‍ 23

യഥേഷ്‌ടം യഥായോഗ്യം യഥാഭിപ്രായം വാദം വാദമര്യാദാഞ്ച സ്ഥാപയിഷ്യ തീത്യുക്ത്വാ

തൂഷ്‌ണീമാസിത.

വാദപ്രതിവാദം നടത്തുമ്പോള്‍ ഇപ്രകാരം ചെയ്യണം. ആദ്യംതന്നെ ഇത്‌ചെയ്യുവാന്‍ പ്രയത്‌നിക്കണം. സഭ


സന്ധിചെയ്യുവാനായി ഞാന്‍ പഠിച്ച വിഷയം ഇന്നതാണെന്ന്‌ആദ്യം സഭയെ അറിയിക്കണം. അല്ലെങ്കില്‍
പരപക്ഷത്തിന്‌വാദത്തെ

നേരിടുവാന്‍ വലിയ പ്രയാസവും വലിയ വിമുഖതയും ഉണ്ടെങ്കില്‍ അതും ആദ്യം സഭയെ അറിയിക്കണം.

സഭയിലുള്ളവര്‍ക്ക്‌ഞങ്ങളോട്‌പറയുവാന്‍ അസാധ്യമാണോ ഇത്‌തന്നെ സഭാവാസികളായ നിങ്ങളുടെ

ഇഷ്‌ടത്തിനുസരിച്ചും യോഗ്യതക്കഌസരിച്ചും അഭിപ്രയത്തിന്നഌസരിച്ചും വാദത്തേയും വാദമര്യാദയേയും

സ്ഥാപിക്കേണ്ടതാകുന്നു. ഇപ്രകാരം പറഞ്ഞിട്ട്‌ഒന്നും മിണ്ടാതെ ഇരിക്കണം.

തത്ര ദം വാദമര്യാദാ ലക്ഷണം ഭവതി. ഇദംവാച്യമിദമവാച്യം ഏവം സതി പരാജിതോ ഭവതിതി.

ഇമാനിതു പദാനി ഖലു ഭിഷ്‌ഗ്‌ഭിര്‍ വാദ മാര്‍ഗ്ഗജ്ഞാനാര്‍ത്ഥ മധിഗന്തവ്യാനി ഭവന്തി. തദ്യഥാ-വാദോ

ദ്രവ്യം ഗുണാഃകര്‍മ്മ സാമാന്യം വിശേഷഃ സമവായഃ പ്രതിജ്ഞാ സ്ഥാപനാ പ്രതിഷ്‌ഠാപനാ ഹേതുഃ

ദൃഷ്‌ടാന്ത ഉപനയോ നിഗമനം ഉത്തരം സിദ്ധാന്തഃ ശബ്‌ദഃ പ്രത്യക്ഷം അഌമാനം ഐതിഹ്യം ഔപമ്യം 24

സംശയഃ പ്രയോജനം സവ്യഭിചാരം ജിജ്ഞാസാ വ്യവസായഃ അര്‍ത്ഥവ്യാപ്‌തിഃസംഭവഃ അയോജ്യം

അനുയോജ്യം അഌയോഗഃ പ്രത്യഌയോഗഃ വാക്യദോഷഃ വാക്യപ്രശംസാഃ ഛലം അഹേതുഃഅതീതകാലം

ഉപാലംഭഃ പരിഹാരഃ പ്രതിജ്ഞാഹാനിഃഅഭ്യഌജ്ഞാ ഹേത്വന്തരം അര്‍ത്ഥാന്തരം നിഗ്രഹസ്ഥാനമിതി.

വാദമര്യാദയുടെ ലക്ഷണം ഇതാകുന്നു. ഇത്‌പറയാവുന്നതാണ്‌ഇത്‌പറയാന്‍ പാടില്ലാത്തതാണ്‌.


ഇപ്രകാരമായാല്‍

പരാജയപ്പെട്ടു എന്ന്‌മനസ്സിലാക്കുന്നതിന്ന്‌വാദമര്യാദാ എന്ന്‌പറയുന്നു. വാദമാര്‍ഗ്ഗങ്ങളെ മനസ്സിലാക്കുന്നതിന്നായി


പദങ്ങളെ വൈദ്യന്‍ മനസ്സിലാക്കേണ്ടതുണ്ട്‌. അത്‌എപ്രകാരമെന്നാല്‍-വാദം, ദ്രവ്യം, ഗുണം, കര്‍മ്മം, സാമാന്യം,

വിശേഷം, സമവായം, പ്രതിജ്ഞാ, സ്ഥാപനാ പ്രതിഷ്‌ഠാപനാ, ഹേതു, ദൃഷ്‌ടാന്തം, ഉപനയം, നിഗമനം, ഉത്തരം,

സിദ്ധാന്തം, ശബ്‌ദം, പ്രത്യക്ഷം, അഌമാനം, ഐതിഹ്യം, ഔപമ്യം, സംശയം, പ്രയോജനം, സവ്യഭിചാരം,

ജിജ്ഞാസാ, വ്യവസായം, അര്‍ത്ഥവ്യാപ്‌തി, സംഭവം, അഌയോജ്യം, അനുയോജ്യം, അഌയോഗം,

പ്രത്യഌയോഗം, വാക്യദോഷം, വാക്യപ്രശംസ, ഛലം, അഹേതു, അതീതകാലം, ഉപാലംഭം, പരിഹാരം,

പ്രതിജ്ഞാഹാനി, അഭ്യഌജ്ഞാ, ഹേത്വന്തരം, അര്‍ത്ഥാന്തരം, നിഗ്രഹസ്ഥാനം എന്നിവയാകുന്നു.

തത്രവാദോനാമ-യല്‍പരഃ പരേണ സഹ ശാസ്‌ത്രപൂര്‍വ്വകം വിഗൃഹ്യകഥയതി. സവാദോദ്വിവിധഃ സം

ഗ്രഹേണ-ജല്‍പോ വിതണ്‌ഡാച. തത്രപക്ഷാശ്രീതയോര്‍ വചനം ജല്‍പഃ, ജല്‍പ വിപര്യയോ വിതണ്‌ഡാ. യഥാ

ഏകസ്യപക്ഷഃ-പുനര്‍ഭവോƒസ്‌തീതി, നാസ്‌ത്യപരസ്യ; തൗചഹേതുഭിഃ സ്വ സ്വപക്ഷം സ്ഥാപയതഃ പരപക്ഷം 25

സ്‌ഥാപയതഃ പരപക്ഷമുദ്‌ഭായതഃ, ഏഷ ജല്‍പഃ, ജല്‍പ വിപര്യയോ വിതണ്‌ഡാ, വിതണ്‌ഡാ നാമ-പരപക്ഷേ


ദോഷേ ദോഷ വചനമാത്രമേവ

പരസ്‌പരം ശാസ്‌ത്രപൂര്‍വ്വകം എതിര്‍ത്തുകൊണ്ട്‌സംഭാഷണം നടത്തുന്നതിന്‌വാദം എന്ന്‌


പറയുന്നു.“പ്രമാണതര്‍ക്ക സാ

ധനോപാലാഭഃ സിദ്ധാന്താവിരുദ്ധഃ പഞ്ചാവയവോപപന്നഃ പക്ഷപ്രതിപക്ഷ പരിഗ്രഹോ വാദഃ”ഇതി ന്യായ ദര്‍ശനം.


വാതം ചുരുക്കത്തില്‍ ജല്‌പം എന്നും വിതണ്‌ഡാ എന്നും രണ്ട്‌വിധത്തിലാകുന്നു. എതിര്‍വാദത്തെ നിരസിച്ചു


സ്വമതത്തെ

സ്ഥാപിക്കുന്ന വാക്യത്തിന്‌ജല്‌പം എന്ന്‌പറയുന്നു. ജല്‌പത്തിന്‌വീപരിതമായിട്ടുള്ള വാക്യത്തിന്‌വിതണ്‌ഡാ


എന്ന്‌

പറയുന്നു. അതായത്‌തന്റെ അഭിപ്രായത്തെ യുക്തിപൂര്‍വ്വം സ്ഥാപിക്കാതെ എതിര്‍വാദത്തെ നിരസിക്കുന്ന


നിരര്‍ത്ഥകവാദം

എന്നര്‍ത്ഥം. എപ്രകാരമെന്നാല്‍-ഒരുവന്‍ പുനര്‍ജ്ജന്മം ഉണ്ടെന്നു പറയുന്നു. മറേറവന്‍ ഇല്ലെന്നു പറയുന്നു.


രണ്ടുപേരും

തന്റെ തന്റെ പക്ഷത്തെ സ്ഥാപിക്കുകയും പരപക്ഷത്തെ നിഷേധിക്കുകയും ചെയ്യുന്നു. ഇത്‌ജല്‌പം ആകുന്നു.


ജല്‌പത്തിന്റെ

വിപരീതത്തിന്നാണ്‌വിതണ്‌ഡാ എന്ന്‌പറയുന്നത്‌തന്റെ പക്ഷത്തെ സ്ഥാപിക്കാതെ പരപക്ഷത്തിന്റെ


ദോഷത്തെമാത്രം പറയുന്നത്‌

വിതണ്‌ഡാ ആകുന്നു.

ദ്രവ്യഗുണകര്‍മ്മ സാമാന്യ വിശേഷ സമവായാഃ സ്വലക്ഷണൈഃ ശ്‌ളേകസ്ഥാനേ പൂര്‍വ്വമുക്താഃ. 26

ദ്രവ്യ-ഗുണ-കര്‍മ്മ-സാമാന്യ-വിശേഷ-സമവായങ്ങള്‍ അതാതിന്റെ ലക്ഷണങ്ങളോടുകൂടി മുമ്പ്‌സൂത്രസ്ഥാനത്തില്‍

പറഞ്ഞിട്ടുണ്ട്‌.

അഥ പ്രതിജ്ഞാ പ്രതിജ്ഞാനാമ സാദ്ധ്യവചനം, യഥാ നിത്യഃ പുരുഷ ഇതി. 27

ഇനി പ്രതിജ്ഞയാകുന്നു. സാദ്ധ്യമായ വാക്കിന്‌പ്രതിജ്ഞാ എന്ന്‌പറയുന്നു. പുരുഷന്‍ നിത്യനാണ്‌. ഇത്‌

പ്രതിജ്ഞയാകുന്നു. ഇത്‌സാദ്ധ്യവുമാകുന്നു.

അഥസ്ഥാപനാ-സ്ഥാപനാനാമ തസ്യാ ഏവ പ്രതിജ്ഞായാ ഹേതു ദൃഷാടാന്തോപനയ നീഗമനൈഃ


സ്ഥാപനാ;പൂര്‍വ്വം

ഹി പ്രതിജ്ഞാ, പശ്ചാല്‍ സ്ഥാപനാ, കിം ഹ്യ പ്രതിജ്ഞാതം സ്ഥാപയിഷ്യതി; യഥാ-നിത്യഃ പുരുഷ ഇതി 28

പ്രതിജ്ഞാ, ഹേതുഃ-അകൃതകത്വാദിതി, ദൃഷ്‌ടാന്ത;-അകൃതകമാകാശം തച്ചനിത്യം

ഉപനയോ-യഥാചാകൃതകമാകാശം തഥാപുരുഷഃ നിഗമനം-തസ്‌മാന്നിത്യ ഇതി.


ഇനി പ്രതിജ്ഞയെ ഹേതു, ദൃഷ്‌ടാന്തം, ഉപനയം, നിഗമനം എന്നിവകളേക്കൊണ്ട്‌സ്ഥാപിക്കുന്നതിന്‌സ്ഥാപനാ
എന്ന്‌

പറയുന്നു. ആദ്യം പ്രതിജ്ഞ, പിന്നീട്‌സ്ഥാപനാ. എന്തുകൊണ്ട്‌പ്രതിജ്ഞ കൂടാതെ സ്ഥാപിക്കുവാന്‍ കഴിയുന്നില്ല?


പ്രകാരമെന്നാല്‍-പുരുഷന്‍ നിത്യനാകുന്നു ഇപ്രകാരമാണ്‌വാദിയുടെ പ്രതിജ്ഞ ഹേതു-ആരാലും

ഉണ്ടാക്കപ്പെട്ടതല്ലാത്തതുകൊണ്ട്‌അതിഌള്ള ദൃഷ്‌ടാന്തം-ആകാശംപോലെ അതായത്‌ദൃഷ്‌ടാന്തം സാധര്‍മ്യാല്‍


അകൃതത്വേന

ഹേതുനാ പുരുഷസ്യനിത്യത്വം സ്‌ധയിത്വാകാശേന ദൃഷ്‌ടാന്തേന ഉദാഹൃത്യ ഇതി ഉപനയം-ആകാശം ആരാലും

ഉണ്ടാക്കപ്പെട്ടതല്ല. അതുപോലെ പുരുഷഌം ആരാലും ഉണ്ടാക്കപ്പെട്ടതല്ല. അതുകൊണ്ട്‌പുരുഷന്‍ നിത്യനാകുന്നു.


എന്ന

നിഗമനത്തിലെത്തുന്നു. ഇതാണാ വാദിയുടെ സ്ഥാപന.

അഥ പ്രതിഷ്‌ഠാപനാ. പ്രതിഷ്‌ഠാപനാനാമ തസ്യാ ഏവ പ്രതിജ്ഞായാഃ പ്രതി വിപരീതാര്‍ത്ഥസ്ഥാപനാ.

യഥാ-അനിത്യഃ പുരുഷ ഇതി വിപരീതാര്‍ത്ഥ പ്രതിജ്ഞാ, ഹേതുരൈന്ദ്രീയകത്വാദിതി. ദൃഷ്‌ടാന്തോ

യഥാ- 29

ഘടഇതി, ഉപനയോ യഥാ-ഘട ഐന്ദ്രിയകഃ സ ചാനിത്യസ്‌തഥാ ചായമിതി, നിഗമനം തസ്‌മാദനിത്യ

ഇതി.

ഇനി പ്രതിഷഠാപനയാകുന്നു. പ്രതിഷ്‌ഠാപനാ എന്ന്‌പറഞ്ഞാല്‍ സ്ഥാപനയുടെ തന്നെ പ്രതിജ്ഞയിലൂടെ പ്രതിവാദി

വിപരീതാര്‍ത്ഥത്തെ സ്ഥാപിക്കലാകുന്നു. എപ്രകാരമെന്നാല്‍ വാദി പുരുഷന്‍ നിത്യനാണെന്നും പറഞ്ഞതിനെ


പ്രതിവാദി

പുരുഷന്‍ അനിത്യനാണെന്ന്‌പ്രതിജ്ഞ ചെയ്യുന്നു. ഹേതു (കാരണം) അത്‌ഇന്ദ്രിയഗ്രാഹ്യമായതുകൊണ്ടും

ദൃഷ്‌ടാന്തം-ഘടമെന്നപോലെ, ഉപനയം-ഘടം എപ്രകാരം ഇന്ദ്രിയഗ്രാഹ്യമാണോ അപ്രകാരം പുരുഷഌം ഇന്ദ്രയ

ഗ്രാഹ്യമാണ്‌. അപ്രകാരം പുരുഷന്‍ അനിത്യമാണ്‌. അതുകൊണ്ട്‌പുരുഷന്‍ അനിത്യനാണെന്നാണ്‌നിഗമനം.

ഹേത്വാദി നാലവയവങ്ങളിലൂടെ വിരുദ്ധപ്രതിജ്ഞ ചെയ്‌തു സ്ഥാപിക്കുന്നതിന്നാണ്‌പ്രതിഷ്‌ഠാപനാ എന്ന്‌


പറയുന്നത്‌.

അഥ ഹേതുഃ. ഹേതുര്‍ നാമോപലബ്‌ധികാരണം, തല്‍പ്രത്യക്ഷമഌമാന ഐതിഹ്യമൗപമ്യമിത്യേഭിര്‍ ഫേതു 30

ഭിര്‍യദുപലഭ്യതേ തല്‍ തത്വം.

ഇനി ഹേതു-അറിവിന്റെ കാരണത്തിന്‌ഹേതു എന്ന്‌പറയുന്നു. പ്രത്യക്ഷം, അഌമാനം, ഐതിഹ്യം, ഉപമാനം എന്നീ

ഹേതുക്കളാല്‍ ഏതൊന്ന്‌അറിയപ്പെടുന്നുവോ അത്‌തത്വമാകുന്നു.


ധൂമമുള്ളതുകൊണ്ട്‌പര്‍വ്വതം വഹ്നിമാനാകുന്നു. ഇതില്‍ ധൂമം പ്രത്യക്ഷഹേതുവാകുന്നു. ഇവന്‍ അഗ്നിരാന്ദ്യമുള്ള

രോഗിയാകുന്നു. ഇവിടെ അവന്റെ പചനശക്തിയെ അഌമാന ഹേതുവാല്‍ അറിയുന്നു. പുരുഷന്‍ നിത്യനാണെന്ന്‌

പറയുന്നത്‌ആരാലും ഉണ്ടാക്കപ്പെട്ടതല്ലെന്നുള്ള ഐതിഹ്യഹേതുവാലാണ്‌. അവന്റെ മുഖം ചന്ദ്രനേപ്പോലെയുണ്ട്‌


എന്ന്‌

പറയുന്നത്‌ഉപമാനഹേതുവാകുന്നു. ഈ ഹേതുക്കളാല്‍ ഏതൊന്നിനെ അറിയാന്‍ കഴിയുന്നുവോ അതിന്‌തത്വം


എന്ന്‌

പറയുന്നു.

അഥദൃഷ്‌ടാന്തഃ. ദൃഷ്‌ടാന്തോ നാമ സ യത്ര മൂര്‍ഖവിദൂഷാംബുദ്ധിസാമ്യം തേനൈവയോവര്‍ണ്ണ്യം

വര്‍ണ്ണയതീതി.യഥാഗ്നിരുഷ്‌ണോ ദ്രവമുദകം സ്ഥിരാ പൃഥ വീ ആദിത്യഃ പ്രകാശക ഇതി യഥാ ആദിത്യഃ 31

പ്രകാശകസ്‌തഥാസാംഖ്യം ജ്ഞാനം പ്രകാശകമിതി.

ഇനി ദൃഷ്‌ടാന്തം പഠിച്ചവന്റേയും വിഡ്‌ഢിയുടേയും ബുദ്ധിസാമ്യംകൊണ്ട്‌ഏതൊരു വര്‍ണ്ണത്തെ വര്‍ണ്ണിക്കുന്നുവോ

അതിന്‌ദൃഷ്‌ടാന്തം എന്ന്‌പറയുന്നു. ഉദാഹരണം-അഗ്നി ഉഷ്‌ണമാണ്‌. വെള്ളം ദ്രവമാണ്‌, ഭുമി സ്ഥിരമാണ്‌

ആദിത്യന്‍ പ്രകാശകമാണ്‌എന്ന്‌പറയുന്നതുപോലെ, ആദിത്യന്‍ എപ്രകാരം പ്രകാശകമാണോ അപ്രകാരം

സാംഖ്യദര്‍ശനജ്ഞാനം പ്രകാശകമാണ്‌എന്നതുപോലെ“വ്യാപ്യ വ്യാപകത്വാഭിമതവത്തയാ നിശ്ചിതോƒര്‍ത്ഥോ

ദൃഷ്‌ടാന്തഃ. സ ദ്വേധാ-സാധര്‍മ്മ്യ വൈധര്‍മ്മ്യ ഭേദാല്‍. ഉദാഹരണേ പ്രസിദ്ധേ”ഇതിന്യായദര്‍ശനം.

ഉപനയോ നിഗമനഞ്ചോക്തം സ്ഥാപനാ പ്രതിഷ്‌ഠാപനാ വ്യാഖ്യായാം. 32

ഇനി ഉപനയവും നിഗമനവും പറയാം. ഒന്നിനെ വാദിസ്ഥാപിക്കുകയും പ്രതിവാദി അതിനെ എതിര്‍ത്തു

സ്ഥാപിക്കുകയും ചെയ്യുന്നതിന്നാണ്‌ഉപനയമെന്നും നിഗമനമെന്നും പറയുന്നത്‌.

വാദി ഉപനയത്തിലൂടെയുള്ള സ്ഥാപനയില്‍ പറയുന്നു-എപ്രകാരം ആകാശം ആരാലും ഉണ്ടാക്കപ്പെട്ടതല്ലയോ


അപ്രകാരം

പുരുഷഌം ആരാലും ഉണ്ടാക്കപ്പെട്ടതല്ല. പ്രതിവാദി ഉപനയത്തിലൂടെയുള്ള പ്രതിഷ്‌ഠാപനയില്‍ പറയുന്നു-എ

പ്രകാരമാണോ ഘടം അപ്രകാരമാണ്‌പുരുഷന്‍. അപ്പോള്‍ വാദിയുടെ ഉപനയത്തില്‍ പുരുഷന്‍ നിത്യനാണെന്നും

പ്രതിവാദിയുടെ ഉപനയത്തില്‍ പുരുഷന്‍ അനിത്യനാണെന്നും വരുന്നു. അങ്ങിനെ സാധ്യത്തെ സാധര്‍മ്മ്യംകൊണ്ടും


വൈ

ധര്‍മ്മ്യംകൊണ്ടും ഉദാഹരണ സഹിതം സ്ഥാപനയും പ്രതിഷ്‌ഠാപനയും നടത്തുന്നതിനാണ്‌ഉപശയം എന്ന്‌


പറയുന്നത്‌.

ന്യായ ദര്‍ശനത്തില്‍ ഉപനയത്തിന്റെ ലക്ഷണം പറയുന്നതിപ്രകാരമാണ്‌-“ഉദാഹരണാപേക്ഷസ്‌തഥേത്യുപ


സംഹാരോ ന
തഥേതി വാ സാധ്യസ്യോപനയഃ”ഇതി.

നിഗമനം-വാദിയുടെ നിഗമനം പുരുഷന്‍ ആരാലും ഉണ്ടാക്കപ്പെട്ടതല്ലാത്തതുകൊണ്ട്‌നിത്യനാണ്‌. പ്രതിവാദിയുടെ

നിഗമനം പുരുഷന്‍ ഇന്ദ്രിയഗ്രാഹ്യമായതുകൊണ്ട്‌അനിത്യനാണ്‌. നിഗമന ലക്ഷണം

ന്യായദര്‍ശനത്തില്‍-“ഹേത്വപദേശാല്‍ പ്രതിജ്ഞായാഃ പുനര്‍വചനം നിഗമനം”ഇതി.

അഥോത്തരം-ഉത്തരം നാമ സാധര്‍മ്മ്യാപബദിഷ്‌ടടേ വാ ഹേതൗ വൈധര്‍മ്മ്യവചനം, നൈധര്‍മ്മ്യോപദിഷ്‌ടേ

വാസാ ധര്‍മ്മ്യവചനം, യഥാ-ഹേതുസധര്‍മ്മാണോ വികാരാഃ,ശീതകസ്യ ഹി വ്യാധേര്‍ ഹേതുസാധര്‍മ്മ്യ

വചനം-ഹിമശിശിര വാതസംസ്‌പര്‍ശാ ഇതി ബ്രുവതഃ പരോ ബ്രൂയാഹേതുവിധര്‍മ്മാണോ വികാരഃ, യഥാ 33

ശരീരാവയവാനാം ദാഹൗഷ്‌ണ്യകോഥ പ്രപചനേ ഹേതുവൈധര്‍മ്മ്യം ഹിമശിശിരവാത സംസ്‌പര്‍ശാ ഇതി;

ഏതല്‍സ വിപര്യയമുത്തരം.

ഹേതുവെ സാധര്‍മ്മ്യദ്വാരാ ഉപദേശിച്ചതില്‍ വൈധര്‍മ്മ്യത്തേയും വൈധര്‍മ്മ്യദ്വാരാ ഉപദേശിച്ചതില്‍


സാധര്‍മ്മ്യത്തേയും

പറയുന്നതിന്‌ഉത്തരം എന്ന്‌പറയുന്നു. ഹേതു സാധര്‍മ്മ്യമാണ്‌രോഗം എന്ന്‌വാദി സാധര്‍മ്മ്യത്തെ പറയുന്നു.

അതായത്‌ശീതനിമിത്തജമായ രോഗത്തിന്റെ വര്‍ദ്ധനവിന്‌ഹിമശിശിരവാത സംസ്‌പര്‍ശങ്ങള്‍


കാരണമായിത്തീരുന്നു. ഈ

സമാനധര്‍മ്മം വാദിപറയുമ്പോള്‍ പ്രതിവാദി പറയുന്നു ഹേതുവൈധര്‍മ്മ്യമാണ്‌വികാരം എന്ന്‌. അതായത്‌

ശരീരാവയവങ്ങള്‍ക്ക്‌ചുട്ടുനീറല്‍, ചൂട്‌, ചീച്ചല്‍, മുതലായവയുണ്ടായാല്‍ ഹേതുവൈധര്‍മ്മ്യമായ ഹിമശിശിരവാത

സംസ്‌പര്‍ശങ്ങള്‍ പ്രശമനഹേതുവായിത്തീരുന്നു. ഇതാണ്‌വിപരീതമായ ഉത്തരം.

അഥ സിദ്ധാന്തഃ. സിദ്ധാന്തോനാമ സയഃ പരീക്ഷകൈര്‍ ബഹുവിധം പരീക്ഷായ ഹേതുഭിഃ സാധയിത്വാ സ്ഥാപ്യതേ

നിര്‍ണ്ണയഃ. സ തു ചതുര്‍വിധ; സര്‍വ്വതന്ത്ര സിദ്ധാന്തഃ പ്രതിതന്ത്ര സിദ്ധാന്തോƒധികരണ സിദ്ധാന്തോƒഭ്യുപഗമ 34

സിദ്ധാന്ത ഇതി.

പ്രമാണസഹിതം വിഷയനിര്‍ണ്ണയം ചെയ്യുന്നവരാല്‍ അനേകവിധത്തില്‍ പരീക്ഷിച്ചിട്ട്‌കാരണസഹിതം


സാധിതമായിട്ട്‌

ഏതൊരുവിഷയത്തെ നിര്‍ണ്ണയിച്ചു സ്ഥാപിക്കുന്നുവോ അതിന്‌സിദ്ധാന്തം എന്ന്‌പറയുന്നു. ആ സിദ്ധാന്തം നാലുവി

ധത്തിലാകുന്നു. 1. സര്‍വ്വതന്ത്രസിദ്ധാന്തം, 2. പ്രതി തന്ത്രസിദ്ധാന്തം, 3. അധികരണസിദ്ധാന്തം, 4.

അഭ്യുപഗമസിദ്ധാന്തം.

തത്ര സര്‍വ്വതന്ത്ര സിദ്ധാന്തോ നാമ-സര്‍വ്വതന്ത്രഷു യല്‍ പ്രസിദ്ധം സന്തിനിദാനാനി, സന്തിവ്യാധയഃ, സന്തി 35

സിദ്ധ്യുപായാഃ സാധ്യാനാമിതി.
അതില്‍ സര്‍വ്വതന്ത്രസിദ്ധാന്തം എന്ന്‌പറയുന്നത്‌എല്ലാ ശാസ്‌ത്രങ്ങളിലും പ്രസിദ്ധമായിട്ടുള്ള
സിദ്ധാന്തത്തെയാകുന്നു.

അതായത്‌നിദാനങ്ങള്‍, രോഗങ്ങള്‍, സാധ്യമായ രോഗങ്ങള്‍ക്ക്‌സിദ്ധമായ ഉപായങ്ങള്‍ മുതലായവ എല്ലാ


ആയുര്‍വ്വേദ ശാസ്‌

ത്രങ്ങളിലും പ്രസിദ്ധമായിട്ടുള്ളത്‌സര്‍വ്വതന്ത്രസിദ്ധാന്തം എന്നര്‍ത്ഥം.

പ്രതിതന്ത്രസിദ്ധാന്തോനാമ-തസ്‌മിന്‍ തസ്‌മിന്‍ തന്ത്രതത്തല്‍ പ്രസിദ്ധം, യഥാ-അന്യത്രാഷ്‌ടൗ രസാഃ ഷഡത്ര,

പഞ്ചേന്ദ്രയാണി യഥാത്രന്യത്ര ഷഡിന്ദ്രിയാണി,വാതാദികൃതാഃ സര്‍വ്വവികാരാ യഥാത്രാന്യത്ര 36

വാതാദികൃതാ ഭുതകൃതാശ്ച പ്രസിദ്ധാഃ.

അതായത്‌ശാസ്‌ത്രത്തില്‍ അതാത്‌പ്രസിദ്ധമായിട്ടുള്ളതിന്‌പ്രതി തന്ത്രസിദ്ധാന്തം എന്ന്‌പറയുന്നു. എ

പ്രകാരമെന്നാല്‍-മറെറാരിടത്ത്‌രസങ്ങള്‍ എട്ടാകുന്നു. ഈ ശാസ്‌ത്രത്തില്‍ രസങ്ങള്‍ ആറാകുന്നു. ഈ


തന്ത്രത്തില്‍ പഞ്ചേ

ന്ദ്രിയങ്ങളാകുന്നു. മററ്‌തന്ത്രത്തില്‍ ആറിന്ദ്രിയങ്ങളാകുന്നു. ഈ തന്ത്രത്തില്‍ രോഗങ്ങളും

വാതാദിദോഷജന്യമാകുന്നു. മററ്‌തന്ത്രത്തില്‍ രോഗങ്ങള്‍ വാതാദിദോഷജന്യവും ഭൂതജന്യവുമാണ്‌. ഇതാണ്‌

പ്രതിതന്ത്ര സിദ്ധാന്തം.

അധികരണ സിദ്ധാന്തോനാമ-യസ്‌മിന്‍ അധികരണേ പ്രസ്‌തൂയമാനേ സിദ്ധാന്യന്യാന്യാപി അധികരണാനി

ഭവന്തി. യഥാന മുക്തഃ കര്‍മ്മാഌബന്ധികം കുരുതേനിഃ സ്‌പൃഹത്വാദിതി പ്രസ്‌തുതേ സിദ്ധാ- 37

കര്‍മ്മഫലമോക്ഷ പുരുഷ പ്രത്യ ഭര്‍വാഃ സ്യുഃ.

ഒരു അധികരണത്തില്‍ പറഞ്ഞ സിദ്ധാന്തംകൊണ്ട്‌മററ്‌അധികരണത്തിലും പറഞ്ഞ സിദ്ധാന്തം


സിദ്ധമാകുന്നതിന്‌അ

ധികരണസിദ്ധാന്തം എന്ന്‌പറയുന്നു. എപ്രകാരമെന്നാല്‍-മുക്തനായ പുരുഷന്‍ നിഷ്‌താമനായിരിക്കുക നിമിത്തം

ആഌബന്ധീകമായ കര്‍മ്മങ്ങളൊന്നും ചെയ്യുന്നതല്ല. ഈ പ്രസ്‌താവത്തില്‍നിന്ന്‌കര്‍മ്മങ്ങളൊന്നും ചെയ്യുന്നതല്ല.


പ്രസ്‌താവത്തില്‍നിന്ന്‌കര്‍മ്മഫലം, മോക്ഷം, പുരുഷന്‍, മരണാനന്തരം ആത്മാവിഌള്ള അവസ്ഥ ഇവയെല്ലാം


ഉണ്ട്‌. ഇവ

അതില്‍ നിന്ന്‌സ്വയം സിദ്ധമാകുന്നതാണ്‌. ഇതാണ്‌അധികരണ സിദ്ധാന്തം.

അഭൃുപഗമ സിദ്ധാന്തോ നാമ-യമര്‍ത്ഥ സിദ്ധമപരീക്ഷിതമഌപദിഷ്‌ടമഹേതുകം വാ വാദകാലേƒഭ്യുപഗച്ഛന്തി

ഭിഷജഃ. തദ്യഥാ-ദ്രവ്യം പ്രധാനമിതി കൃത്വാവക്ഷ്യാമഃ, ഗുണാഃ പ്രധാനാ ഇതി കൃത്വാ 38

വക്ഷ്യാമഃകര്‍മ്മപ്രധാനമിതി കൃത്വാവവക്ഷ്യാമഃ, ഇത്യേവമാദിശ്ചതുര്‍വിധഃ സിദ്ധാന്തഃ.


അസിദ്ധവും അപരീക്ഷിതവും (പ്രത്യക്ഷാദിദ്വാരാ പരീക്ഷിക്കപ്പെടാത്തതും) അഌപദിഷടവും

(ആപ്‌തോപദേശരഹിതവും) അഹേതുകവും ആയ കാര്യത്തെ വൈദ്യന്‍ വാദ സമയത്ത്‌സ്വീകരിക്കുന്നതിന്‌


അഭ്യുപഗമ

സിദ്ധാന്തം എന്ന്‌പറയുന്നു. അത്‌എപ്രകാരമെന്നാല്‍-ദ്രവ്യത്തെ പ്രധാനമായി കരുതിയിട്ട്‌പറയും. ഗുണങ്ങളെ പ്ര

ധാനമായി കരുതിയിട്ട്‌പറയും, കര്‍മ്മം പ്രധാനമായി കരുതിയിട്ട്‌പറയും ഇത്യാദി. നാലുവിധത്തിലുള്ള

സിദ്ധാന്തം ഇപ്രകാരമാകുന്നു.

അഥശബ്‌ദഃ. ശബ്‌ദോനാമ വര്‍ണ്ണസമാമ്‌നായഃ, ചതുര്‍വ്വിധഃ, ദൃഷ്‌ടാര്‍ത്ഥശ്ചാ ദൃഷ്‌ടാര്‍ത്ഥശ്ച സത്യ

ശ്ചാനൃതശ്ചേതി. തത്ര ദൃഷ്‌ടാര്‍ത്ഥോ നാമ ത്രഭിര്‍ഹേതുഭിര്‍ ദോഷാഃ പ്രാകാപമാപദ്യന്തേ, ഷഡ്‌ഭിരുപ

ക്രമൈരുപശാമ്യന്തി, സതി ശ്രാത്രാദി സദ്‌ഭാവേ ശബ്‌ദാദിഗ്രഹണമിതി. അദൃഷ്‌ടാര്‍ത്ഥഃ 39

പുനരസ്‌തി

പ്രത്യഭാവോƒസ്‌തി മോക്ഷ ഇതി. സത്യോനാമ യഥാര്‍ത്ഥ ഭൂതഃ സന്ത്യായുര്‍വ്വേദോപദേശാഃ

സന്തിസിദ്ധ്യുപായാഃ സാധ്യാനാം വ്യാധീനാം സന്ത്യാരംഭ ഫലാനീതി.സത്യ വിപര്യയാച്ചാനൃതഃ

വര്‍ണ്ണോപദേശത്തിന്‌ശബ്‌ദം എന്ന്‌പറയുന്നു. ആ ശബ്‌ദം നാലുവിധത്തിലാകുന്നു. 1. ദൃഷ്‌ടാര്‍ത്ഥം, 2.

അദൃഷ്‌ടാര്‍ത്ഥം, 3. സത്യം, 4. അസത്യം. അതില്‍ ദൃഷ്‌ടാര്‍ത്ഥത്തിന്റെ (വ്യക്തമായ അര്‍ത്ഥമുള്ള ശബ്‌ദത്തിന്റെ)

ഉദാഹരണം. മൂന്ന്‌കാരണങ്ങള്‍ (അസാത്മേന്ദ്രയാര്‍ത്ഥസംയോഗം, പ്രജ്ഞാപരാധം, പരിണാമം) കൊണ്ട്‌


ദോഷങ്ങള്‍

കോപിക്കുന്നു. ആറ്‌ഉപക്രമങ്ങള്‍ (ബൃംഹണം, ലംഘനം, സ്‌നേഹനം, രൂക്ഷണം, സ്വേദനം, സ്‌തംഭനം) കൊണ്ട്‌

അവ ശമിക്കുന്നു. ശ്രാത്രാദി ഇന്ദ്രിയങ്ങള്‍കൊണ്ട്‌ശബ്‌ദാദിവിഷയങ്ങളെ ഗ്രഹിക്കുന്നു. എന്നീ വാക്യങ്ങളുടെ


അര്‍ത്ഥം

പ്രത്യക്ഷമായതുകൊണ്ട്‌അതിന്‌ദൃഷ്‌ടാര്‍ത്ഥം എന്ന്‌പറയുന്നു. പിന്നെ അദൃഷ്‌ടാര്‍ത്ഥം-പുനര്‍ജന്മം ഉണ്ട്‌, മോക്ഷം

ഉണ്ട്‌എന്നീ വാക്യങ്ങളുടെ അര്‍ത്ഥം പ്രത്യക്ഷമല്ല. അതുകൊണ്ട്‌അതിന്‌അദൃഷ്‌ടാര്‍ത്ഥം എന്ന്‌പറയുന്നു. സത്യം


എന്ന്‌

പറയുന്നത്‌യഥാര്‍ത്ഥമായിട്ടുള്ളതിനെയാകുന്നു. ആയുര്‍വ്വേദോപദേശങ്ങള്‍ ഉണ്ട്‌, സാധ്യമായിട്ടുള്ള രോഗങ്ങള്‍ക്ക്‌

ചികിത്സയുണ്ട്‌, കര്‍മ്മങ്ങള്‍ക്ക്‌ഫലമുണ്ട്‌ഈ വാക്യങ്ങള്‍ യഥാര്‍ത്ഥമായിട്ടുള്ളതുകൊണ്ട്‌അതിനെ സത്യം എന്ന്‌


പറയുന്നു.

സത്യത്തിന്‌വിപരീതമായിട്ടുള്ളതിന്‌അനൃതം (കളവ്‌) എന്ന്‌പറയുന്നു.

അഥ പ്രത്യക്ഷം-പ്രത്യക്ഷം നാമ-തദ്യദാത്മനാ പഞ്ചേന്ദ്രിയൈശ്ച സ്വയമുപലഭ്യതേ, തത്രാത്മ പ്രത്യക്ഷാഃ സുഖ 40

ദുഃഖേച്ഛാദ്വേഷാദയഃ, ശബ്‌ദാദയസ്‌ത്വിന്ദ്രിയ പ്രത്യക്ഷാഃ.


ഇനി പ്രത്യക്ഷമാകുന്നു. ആത്മാവിഌം ഇന്ദ്രിയങ്ങളിലൂടേയും സ്വയം അറിയുവാന്‍ കഴിയുന്നതിന്‌പ്രത്യക്ഷം എന്ന്‌

പറയുന്നു. അതില്‍ ആത്മപ്രത്യക്ഷം എന്നത്‌സുഖ ദുഃഖച്ഛാദ്വേഷാദികളാകുന്നു. ശബ്‌ദാദികള്‍ ഇന്ദ്രിയ

പ്രത്യക്ഷവുമാകുന്നു.

അഥാഌമാനം-അഌമാനം നാമതര്‍ക്കോ യുക്ത്യപേക്ഷഃയഥോക്തം-അഗ്നിം ജരണശക്ത്യാ, ബലം വ്യായാമശക്ത്യാ,


41
ശ്രാത്രാദീനി ശബ്‌ദാദിഗ്രഹണേനേത്യേവമാദി.

യുക്തിയെ അപേക്ഷിച്ചുള്ള തര്‍ക്കത്തിന്‌അഌമാനം എന്ന്‌പറയുന്നു. അഗ്നിയെ ജരണശക്തിതകൊണ്ടും ബലത്തെ

വ്യായാമശക്തികൊണ്ടും ശ്രാത്രാദി ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തെ ശബ്‌ദാദികളുടെ ഗ്രഹണംകൊണ്ടും

ഊഹിച്ചറിയുന്നതിന്‌അഌമാനം എന്ന്‌പറയുന്നു.

അഥൈതിഹ്യം-ഐതിഹ്യം നാമാപ്‌തോപാദശോവേദാദിഃ. 42

വേദാദി ആപ്‌തോപദേശത്തിന്‌ഐതിഹ്യം എന്ന്‌പറയുന്നു.

അഥൗപമ്യം-ഔപമ്യംനാമ യദന്യേനാന്യസ്യ സാദൃശ്യമധികൃത്യ പ്രകാശനം. യഥാ-ദണ്‌ഡേന ദണ്‌ഡേകസ്യ, 43

ധഌഷാധഌഷ്‌ടംഭസ്യ, ഇഷ്വാസിനാ ആരോഗ്യദസ്യേതി.

പരസ്‌പരം ഭിന്നമായ പദാര്‍ത്ഥങ്ങളില്‍ സാദൃശ്യത്തെ അടിസ്ഥാനമാക്കിയിട്ട്‌ഒന്നിനേക്കൊണ്ട്‌മറെറാന്നിനെ

പ്രകാശിപ്പിക്കുവാന്‍ കഴിയുന്നതിന്‌ഉപമാനം എന്ന്‌പറയുന്നു. എപ്രകാരമെന്നാല്‍-ദണ്‌ഡകരോഗത്തിന്റെ വിവരണം

ശരീരം ദണ്‌ഡുപോലെയാകുന്നതാണെന്നുപമിച്ചുകൊണ്ടും ധഌഷ്‌ടംഭരോഗത്തിന്റെ വിവരണം ശരീരം വില്ല്‌

പോലെയാവുന്നതാണെന്നുപമിച്ചുകൊണ്ടും യഥാര്‍ത്ഥവൈദ്യന്റെ വിവരണം ഒരു

വില്ലാളിയെപ്പോലെയാണെന്നുപമിച്ചുകൊണ്ടും (അതായത്‌ഒരു യഥാര്‍ത്ഥ വില്ലാളി അസ്‌ത്രം അയച്ചാല്‍ അത്‌


കുറിക്ക്‌

കൊള്ളുന്നതുപോലെ ഒരു യഥാര്‍ത്ഥ വൈദ്യന്‍ ചികിത്സിച്ചാല്‍ അത്‌കുറിക്ക്‌കൊള്ളുമെന്നര്‍ത്ഥം.)


പറയുന്നതിന്നാണ്‌

ഉപമാനം എന്ന്‌പറയുന്നത്‌.

അഥസംശയഃ-സംശയോ നാമ സന്ദിഗ്‌ദ്ധേഷ്വര്‍ത്ഥേഷ്വ നിശ്ചയഃ .യഥാ-കിമകാലമൃത്യുരസ്‌തിനാ

സ്‌തീതി.ദൃഷ്‌ചടാഹ്യായുഷ്യ ലക്ഷണോപേതാശ്ചാഌപേതാശ്ച തഥാ സക്രിയാശ്ചാക്രിയാശ്ച പുരുഷാഃ ശീ 44

ഘ്രഭംഗാശ്ചിര ജീവിനിശ്ച. തദൂഭയഭൃഷ്‌ടത്വാല്‍ സംശയഃ കിമസ്‌തി

ഖല്വകാലമൃത്യരസ്‌തിനാസ്‌തീതി.

അര്‍ത്ഥം അവ്യക്തമായതില്‍ നിശ്ചയിക്കാന്‍ കഴിയാത്തതിന്‌സംശയം എന്ന്‌പറയുന്നു. എപ്രകാരമെന്നാല്‍


എന്തുകൊണ്ട്‌
അകാലമൃത്യു ഉണ്ടാകുന്നു അല്ലെങ്കില്‍ ഉണ്ടാകുന്നില്ല. ആയുസ്സിന്റെ ലക്ഷണങ്ങളുണ്ടായിരുന്നാലും ആയുസ്സിന്റെ

ലക്ഷണങ്ങളില്ലാതിരുന്നാലും അതുപോലെതന്നെ ചികിത്സിച്ചാലും ചികിത്സിക്കാതിരുന്നാലും മഌഷ്യര്‍ ക്ഷണത്തില്‍

മരിക്കുകയും വളരെക്കാലം ജീവിച്ചിരിക്കുകയും ചെയ്യുന്നതായിക്കാണുന്നു. ഇത്‌രണ്ടും കാണുന്നതുകൊണ്ട്‌

അകാലമൃത്യു ആണോ അല്ലയോ എന്ന സംശയം ഉണ്ടാകുന്നു.

അഥ പ്രയോജനം-പ്രയോജനംനാമ യദര്‍ത്ഥമാരഭ്യന്ത ആരംഭാഃ. യഥാ-യദ്യകാല മൃത്യുരസ്‌തി

തതോƒഹമാത്മനമായുഷൈരുപ ചരിഷ്യാമ്യനായുഷ്യാണി ച പരിഹരിഷ്യാമി, കഥം മാമകാലമൃത്യുഃ 45

പ്രസഹേതേതി.

ഇനി പ്രയോജനം-എന്തിഌവേണ്ടി കര്‍മ്മം ചെയ്യുവാന്‍ ആരംഭിക്കുന്നുവോ അതിഌ പ്രയോജനം എന്ന്‌പറയുന്നു. എ

പ്രകാരമെന്നാല്‍-അകാലമൃത്യു ഉണ്ടാകുന്നതാണെങ്കില്‍ ഞാന്‍ സ്വയം ആയുസ്സ്‌വര്‍ദ്ധിക്കുന്നതായ


ആഹാരവിഹാരങ്ങള്‍

ശീലിക്കുകയും അനായൂഷ്യ ഭാവത്തെ പരിഹരിക്കുകയും ചെയ്യുന്നു. എന്നെ അകാലമൃത്യു എങ്ങിനെ കീഴടക്കും.

എന്നതുപോലെയാണ്‌പ്രയോജനം.

അഥ സ വ്യഭിചാരം-സവ്യഭിചാരം നാമ യദ്യഭിചരണം;യഥാ-ഭവേദിദമൗഷധം തസ്‌മിന്‍ വ്യാധൗ യൗകിക

മഥവാ 46

നേതി.

സ വ്യഭിചാരം എന്നത്‌ന്യായാദി ശാസ്‌ത്രപ്രസിദ്ധമായ ഒരു ഹേതു ദോഷമാകുന്നു. ഹേത്വാഭാസത്തിന്റെ അഞ്ചു

വിഭാഗങ്ങളിലൊന്നാണ്‌സ വ്യഭിചാരം. ഒരു കാര്യം നിശ്ചയിച്ചു പറയാന്‍ കഴിയാത്തത്‌എന്നാണതിന്റെ അര്‍ത്ഥം.


പ്രകാരമെന്നാല്‍-ഔഷധം ഈ രോഗത്തില്‍ പററുന്നതാണ്‌. അഥവാ പററാത്തതാണ്‌. ഇപ്രകാരം ഒരു കാര്യം

തീര്‍ത്തുപറയാന്‍ കഴിയാത്തതിന്നാണ്‌സവ്യഭിചാരം എന്ന്‌പറയുന്നത്‌.

അഥ ജിജ്‌ഞാസാ-ജിജ്ഞാസനാമ പരീക്ഷാ; യഥാ ഭൈഷജപരീക്ഷോത്തരകാലമുപദേക്ഷ്യതേ. 47

പരീക്ഷക്ക്‌ജിജ്ഞാസാ എന്ന്‌പറയുന്നു. എപ്രകാരമെന്നാല്‍-ഭേഷജ പരീക്ഷ പിന്നീട്‌പറയും. അപ്പോള്‍

അവിടെയുണ്ടാകുന്നത്‌ജിജ്ഞാസയാണ്‌.“അഥാതോ ബ്രഹ്മജിജ്ഞാസാ”ഇത്യാദിയില്‍ ബ്രഹ്മത്തെ


പ്രമാണങ്ങളിലൂടെ

പരീക്ഷിച്ചറിയുവാഌള്ള പ്രകരണത്തിന്റെ പ്രാരംഭമാണെന്നര്‍ത്ഥം.

അഥവ്യവസായഃ. വ്യവസായോ നാമ നിശ്ചയഃ. യയാ-വാതിക ഏവായാം വ്യധിരിദമേവാത്ര ഭേഷജഞ്ച. 48

ഇനി വ്യവസായമാകുന്നു. നിശ്ചയാത്മക ബുദ്ധിക്ക്‌വ്യവസായം എന്ന്‌പറയുന്നു. എപ്രകാരമെന്നാല്‍-ഈ രോഗം


വാതികമാണ്‌അതിന്ന്‌ഈ ഔഷധംതന്നെയാണ്‌വേണ്ടത്‌. ഇപ്രകാരം ഉറപ്പിച്ചു പറയുന്നതിന്‌വ്യവസായം എന്ന്‌

പറയുന്നു.

അഥാര്‍ത്ഥ പ്രാപ്‌തി-അര്‍ത്ഥപ്രാപ്‌തിര്‍നാമ യത്ര കേനാര്‍ത്ഥേനോക്തേനാ പരസ്യാര്‍ത്ഥസ്യാഌക്തസ്യസിദ്ധി;

യഥാ-നായം സന്തര്‍പ്പണ സാധ്യോ വ്യാധിരിത്യുക്തേ ഭവത്യര്‍ത്ഥ പ്രാപ്‌തിഃ- അപതര്‍പ്പണ സാധ്യോƒയമിതി, 49

നാദന ദിവാ ഭോക തവ്യ മിത്യുക്തേ ഭവത്യര്‍ത്ഥ പ്രാപ്‌തിഃ-നിശാഭോക്തവ്യമിതി.

ഒരു കാര്യം പറഞ്ഞാല്‍ അതില്‍നിന്ന്‌പറയാതെതന്നെ മറെറാരുകാര്യം സിദ്ധിക്കുന്നതിന്‌അപ്രാപ്‌തി എന്ന്‌

പറയുന്നു. എപ്രകാരമെന്നാല്‍-ഈ രോഗം സന്തര്‍പ്പണ സാധ്യമല്ല എന്ന്‌പറഞ്ഞതില്‍നിന്ന്‌ഈ രോഗം


അപതര്‍പ്പണ സാ

ധ്യമാണ്‌എന്ന്‌പറയാതെതന്നെ മനസ്സിലാകുന്നു. അങ്ങിനെ അര്‍ത്ഥവ്യാപ്‌തിയുണ്ടാകുന്നു. അതുകൊണ്ട്‌പകല്‍


ആഹാരം

കഴിക്കരുത്‌എന്ന്‌പറയുമ്പോള്‍ രാത്രി ആഹാരം കഴിക്കണം എന്ന അര്‍ത്ഥപ്രാപ്‌തിയുണ്ടാകുന്നു. (ന്യായ ശാസ്‌

ത്രത്തില്‍ഇതിന്ന്‌“അര്‍ത്ഥാപത്തി”എന്നാണ്‌പറഞ്ഞുകാണുന്നത്‌.)

അഥസംഭവഃ-സംഭവോ നാമയോ യതഃ സംഭവതി സ തസ്യ സംഭവഃ യഥാ-ഷട്‌ധാതവോ ഗര്‍ഭസ്യ, വ്യാ 50

ധരഹിതം ഹിതമാരോഗ്യസ്യേതി.

ഇനി സംഭവം-ഏതൊന്ന്‌ഏതൊന്നില്‍നിന്ന്‌സംഭവിക്കുന്നുവോ അത്‌അതിന്റെ സംഭവം എന്ന്‌പറയുന്നു. എ

പ്രകാരമെന്നാല്‍-ഷട്‌ധാതുക്കള്‍ ഗര്‍ഭത്തിന്റെ സംഭവ ഹേതുവാകുന്നു. അഹിതസേവ രോഗത്തിന്റേയും ഹിതസേവ

ആരോഗ്യത്തിന്റേയും സംഭവകാരണമാകുന്നു. അഥവാ സംഭാവനഹേതുവാകുന്നു. ഇതാണ്‌സംഭവം.

അഥാഌ യോജ്യം-അഌയോജ്യം നാമ യദ്വാക്യം വാക്യദോഷയുക്തം യദഌയോജ്യമുച്യതേ.

സാമാന്യോദാഹൃതേ ഷ്വര്‍ത്ഥേഷു വാ വിശേഷഗ്രഹണാര്‍ത്ഥം യദ്വാക്യം തദഌയോജ്യം. യഥാ-സംശോധനേ 51

സാധ്യേƒയം വ്യാധിരിത്യുക്തേ കിം വമന സാധ്യഃ? കി വാ വ്രചന സിന്യഃ?ഇത്യഌയുജ്യതേ.

ഏതൊരു വാക്യം വാക്യദേഷത്തോടുകൂടിയതാണോ അതിന്‌അഌയോജ്യം എന്ന്‌പറയുന്നു. അഥവാ സാധാരണ

ഉദാഹരണമായി പറയാറുള്ള അര്‍ത്ഥങ്ങളില്‍ വിശേഷജ്ഞാനാര്‍ത്ഥം ഏതൊരു വാക്യം പറയപ്പെടുന്നുവോ അതിഌം

അഌയോജ്യം എന്ന്‌പറയുന്നു. എപ്രകാരമെന്നാല്‍-ഈ രോഗം സംശോധന സാധ്യമാണ്‌എന്ന്‌പറഞ്ഞതില്‍


വമനസാ

ധ്യമാണോ? വിരേചനസാധ്യമാണോ എന്ന സംശയം ജനിക്കുന്നു. ഇതിന്‌അഌയോജ്യം എന്ന്‌പറയുന്നു.

അഥാനുയോജ്യം അനുയോജ്യം നാമ അതോ വിപര്യയേണ. യഥാ അയമസാധ്യഃ. 52

ഇനി അനുയോജ്യം. അഌയോജ്യത്തിന്‌വിപരീതമായ ലക്ഷണത്തോടുകൂടിയ വാക്യത്തിന്‌അനുയോജ്യം എന്ന്‌


പറയുന്നു. എപ്രകാരമെന്നാല്‍-ഇത്‌അസാധ്യമാകുന്നു. ഇതില്‍ യാതൊരു വിധത്തിലുള്ള ആകാംക്ഷയും
ഇല്ലാത്തതുകൊണ്ട്‌

ഇതിന്‌അനുയോജ്യം എന്ന്‌പറയുന്നു.

അഥാഌയോഗഃ-അഌയോഗോ നാമയത്തദ്വിദ്യാനാം തദ്വിദ്യൈരേവ സാര്‍ദ്ധം തന്ത്ര തന്ത്രകദേശേ വാ

പ്രശ്‌നഃപ്രശ്‌നൈകദേശേ വാ ജ്ഞാന വിജ്ഞാനവചന പരീക്ഷാര്‍ത്ഥമാദിശ്യതേ; നിത്യഃ പുരുഷ ഇതി 53

പ്രതിജ്ഞാതേ, യല്‍ പരഃ കോ ഹേതുഃ? ഇത്യാ ഹ സോ തഌയോഗഃ.

ഒരേ വിദ്യ അറിയുന്നവര്‍ അന്യോന്യം ജ്ഞാന വിജ്ഞാന വചന പ്രതിവചന പരീക്ഷാര്‍ത്ഥം തന്ത്രത്തിന്റെ മുഴുവന്‍
ഭാഗമോ

ഏതാഌം ഭാഗമോ എടുത്തു വാദപ്രതിവാദം നടത്തുന്നതിന്‌അഌയോഗം എന്ന്‌പറയുന്നു. എപ്രകാരമെന്നാല്‍-വാദി

പുരുഷന്‍ നിത്യനാണ്‌എന്ന്‌പറയുമ്പോള്‍ പ്രതിവാദി അതിഌശേഷം പുരുഷന്‍ നിത്യനാണെന്ന്‌പറയുവാന്‍ കാരണം

എന്ത്‌? ഇപ്രകാരം വിഷയത്തില്‍നിന്ന്‌വ്യതിചലിക്കാതെ അന്യോന്യം സംസാരിക്കുന്നതിന്നാണ്‌അഌയോഗം


എന്ന്‌

പറയുന്നത്‌.

അഥപ്രത്യഌയോഗഃ. പ്രത്യഌയോഗോ നാമാഌയോഗസ്യാഌയോഗഃ; യഥാ-അസ്യാഌയോഗസ്യ പുനഃ 54

കോ ഹേ തുരിതി.

പ്രത്യഌയോഗം-അഌയോഗത്തിന്‌അഌയോഗം ചെയ്യുന്നതിനാണ്‌പ്രത്യഌയോഗം എന്ന്‌പറയുന്നത്‌. എ

പ്രകാരമെന്നാല്‍-വാദി പുരുഷന്‍ നിത്യനാണെന്ന്‌പറഞ്ഞു. പ്രതിവാദി അതിന്റെ ഹേതുവെന്താണെന്ന്‌അഌയോഗം

ചെയ്‌തു. വാദി വീണ്ടും പ്രതിവാദിയോട്‌ആ ഹേതു എന്താണെന്ന്‌പറയാമോ ? എന്ന്‌തിരിച്ചു

ചോദിക്കുന്നതിന്‌പ്രത്യഌയോഗം എന്ന്‌പറയുന്നു.

അഥ വാക്യദോഷഃ. വാക്യദോഷോനാമ യഥാ-ഖല്വസ്‌മിന്നര്‍ത്ഥേന്യൂനമധികമനര്‍ത്ഥക മപാര്‍ത്ഥകം വിരുദ്ധം 55

ചേതി നൈതാനി വിനാ പ്രകൃതോƒര്‍ത്ഥഃ പ്രണാശ്യല്‍.

വാക്യദോഷം-ഒരു വാക്യത്തിന്റെ അര്‍ത്ഥം കുറവായോ കൂടുതലായോ അര്‍ത്ഥമില്ലാതെയോ പ്രയോജനമില്ലാതെയോ

വിരുദ്ധമായോ പറയുന്നതിന്‌വാക്യദോഷം എന്ന്‌പറയുന്നു. ഇവ കൂടാതെ വാക്യത്തിന്റെ പ്രകൃതമായ അര്‍ത്ഥം

നശിച്ചുപോകുന്നതിഌം വാക്യദോഷം എന്ന്‌പറയുന്നു.

തത്രന്യൂനം. പ്രതിജ്ഞാ ഹേതൂദാഹരണ ഉപനയ നിഗമനാനാം അന്യതമേനാപി ന്യൂനം ന്യൂനം ഭവതീതി.

യ 56

ദ്വാ ബഹൂപദിഷ്‌ട ഹേതുകാമകേന ഹേതുനാ സാധ്യതേ തച്ചന്യൂനം.


പ്രതിജ്ഞ, ഉദാഹരണം, ഉപനയം,. നിഗമനം ഇവയിലേതെങ്കിലും ഒന്ന്‌കുറഞ്ഞിട്ടുള്ളതിനെ ന്യൂനം എന്ന്‌പറയുന്നു.

അതുപോലെ തന്നെ അനേകം ഹേതുക്കളേക്കൊണ്ട്‌സിദ്ധിക്കേണ്ടത്‌ഒരു ഹേതുകൊണ്ട്‌തന്നെ കിട്ടുന്നതിഌം ന്യൂനം


എന്ന്‌

പറയുന്നതാണ്‌.

അഥാധികം-അധികം നാമ ന്യൂനവിപരീതം. യദ്വായൂര്‍വ്വേദേ ഭാഷ്യമാണേ വാര്‍ഹസ്‌പത്യ

മൗശനസമന്യദ്വായല്‍ കിഞ്ചിദപ്രതി സംബന്ധാര്‍ത്ഥമുച്യതേ. യദ്വാ പ്രതിസംബദ്ധാര്‍ത്ഥൗപി ദ്വിരഭിധീയതേ, 57

തല്‍പുനരുക്തത്വാദധികം. തച്ച പുനരുക്തം ദ്വിവിധം; അര്‍ത്ഥപുനരുക്തം ശബ്‌ദപുനരുക്തഞ്ച തത്രാര്‍ത്ഥ

പുനരുക്തം യഥഛാ ഭേഷജമൗഷധം സാധനമിതി. ശബ്‌ദപുനരുക്തഞ്ച ഭേഷജം ഭേഷജമിതി.

അധികം-ന്യൂന വിപരീതത്തിന്‌അധികം എന്ന്‌പറയുന്നു. എപ്രകാരമെന്നാല്‍-ആയുര്‍വ്വേദ വിഷയത്തില്‍

വാര്‍്‌ഹസ്‌പത്യന്‍, ഔശനസന്‍ മുതലായവര്‍ എന്തെങ്കിലും അസംബന്ധം പറയുന്നതും അഥവാ


ഉള്ളതുതന്നെയായാലും രണ്ടു

പ്രാവശ്യം പറയുന്നത്‌പുനരുക്തിദോഷം നിമിത്തമായും അധികം എന്ന്‌പറയുന്നു. ആ പുനരുക്തവും രണ്ടുവി

ധത്തിലാകുന്നു. 1. അര്‍ത്ഥപുനരുക്തം, 2. ശബ്‌ദപുനരുക്തം, അതില്‍ അര്‍ത്ഥപൂനരുക്തം എപ്രകാരമെന്നാല്‍


ഭേഷജം,

ഔഷധം, സാധനം എന്നീ ഒരേ അര്‍ത്ഥമുള്ള ശബ്‌ദങ്ങളില്‍ ഒന്നാദ്യം ഉപയോഗിച്ചിട്ട്‌അവിടെതന്നെ വീണ്ടും

മറെറാന്നിനെ പറയുന്നത്‌അര്‍ത്ഥപുനരുക്തിയാകുന്നു. ഒരേദിക്കില്‍ ഭേഷജം ഭേഷജം എന്ന്‌കൂടെക്കൂടെ


പറയുന്നതിന്‌

ശബ്‌ദപുനരുക്തം എന്ന്‌പറയുന്നു.“ശബ്‌ദാര്‍ത്ഥയോഃ പുനര്‍വചനം പുനരുക്ത


മത്രാഌവാദാല്‍”ഇതിനായയദര്‍ശനം.

അഥാനര്‍ത്ഥകം. അനാര്‍ത്ഥകം നാമയദ്വചനമക്ഷര ഗ്രാമമാത്രമേവസ്യാല്‍ പഞ്ച വര്‍ഗ്ഗവന്ന ചാര്‍ത്ഥതോ ഗൃഹ്യതേ.


58
ഏതൊരുവാക്ക്‌കവര്‍ഗ്ഗം, ചവര്‍ഗ്ഗം, ടവര്‍ഗ്ഗം, തവര്‍ഗ്ഗം, പവര്‍ഗ്ഗം, എന്നീ അഞ്ച്‌വര്‍ഗ്ഗങ്ങളേപ്പോലെ
അക്ഷരസമൂഹം മാ

ത്രമായിരിക്കുകയും അര്‍ത്ഥങ്ങളൊന്നും മനസ്സിലാകാതിരിക്കുകയും ചെയ്യുന്നുവോ അതിന്ന്‌അനര്‍ത്ഥകം എന്ന്‌

പറയുന്നു.“വര്‍ഗ്ഗക്രമനിര്‍ദ്ദേശവന്നിരര്‍ത്ഥകം”ഇതി ന്യായദര്‍ശനം.

അഥാപാര്‍ത്ഥകം-അപാര്‍ത്ഥകം നാമ യദര്‍ത്ഥവച്ച പരസ്‌പരേണ ചായുജ്യമാനാര്‍ത്ഥകം, യഥാ-ചക്രത


ക്രവംശവജ്ര 59

നിശാകരാ ഇതി.
പ്രത്യേകം പ്രത്യേകം അര്‍ത്ഥമുള്ള അനേകം പദങ്ങള്‍ ഒന്നിച്ചുചേര്‍ത്തു യാതൊരര്‍ത്ഥവുമില്ലാതെ പറയുന്നതിന്‌
അപാര്‍ത്ഥകം

എന്ന്‌പറയുന്നു. എപ്രകാരമെന്നാല്‍-തക്രം-ചക്രം-വംശം-വജ്രം-നിശാകരന്‍ ഇവ കൂട്ടിച്ചേര്‍ത്തു

പറയുന്നതുപോലെയുള്ളതാണു അപാര്‍ത്ഥകം. പൂര്‍വ്വാപരയോഗാദപ്രതി സംബന്ധാര്‍ത്ഥ മപാര്‍ത്ഥകം ഇതി


ന്യായദര്‍ശനം.

അഥവിരുദ്ധം. വിരുദ്ധം നാമ യദ്‌ദൃഷ്‌ടാന്ത സിദ്ധാന്ത സമയൈര്‍ വിരുദ്ധം. തത്ര പൂര്‍വ്വം ദൃഷ്‌ടാന്ത

സിദ്ധാന്താവുക്തൗ. സമയഃ പുനസ്‌ത്രിധാ ഭവതി. യഥായുര്‍വൈദികസമയോ യാജ്ഞിക സമയോ മോക്ഷശാസ്‌

ത്രിക സമയ ഇതി. തത്രായുര്‍വൈദിക സമയശ്ചതുഷ്‌പാദം ഭേഷജമിതി. യാജ്ഞികസമയഃ 60

ആലഭ്യായജമാനൈഃ പശവ ഇതി. മോക്ഷശാസ്‌ത്രിക സമയഃ സര്‍വ്വഭൂതേഷ്വഹിംസേതി. തത്ര സ്വ സമയ

വിപരീതമുച്യമാനം വിരുദ്ധം ഭവതി. ഇതി വാക്യദോഷാഃ.

വിരുദ്ധം, ദൃഷ്‌ടാന്ത വിരുദ്ധവും സിദ്ധാന്തവിരുദ്ധവും സമയ വിരുദ്ധവുമായിട്ടുള്ള വാക്യത്തിന്‌വിരുദ്ധം എന്ന്‌

പറയുന്നു. ഇതില്‍ ദൃഷ്‌ടാന്ത വിരുദ്ധവും സിദ്ധാന്തവിരുദ്ധവും മുമ്പ്‌പറയപ്പെട്ടു. പിന്നെ സമയവിരുദ്ധം മൂന്നുവി

ധത്തിലാകുന്നു. 1. ആയുര്‍വൈദികസമയം. 2. യാജ്ഞികസമയം. 3. മോക്ഷശാസ്‌ത്രികസമയം, അതില്‍

ആയുര്‍വൈദിക സമയം എന്നാല്‍ ചതുഷ്‌പാദം (വൈദ്യന്‍, പരിചാരകന്‍, ദ്രവ്യം, രോഗി) ഭേഷജം എന്നതാകുന്നു.

യാജ്ഞിക സമയം എന്നാല്‍ യാഗത്തില്‍ ഹോതാനിനേയും മററും നിയമിക്കുന്ന യജമാനാല്‍ യാഗപശുവെ

സ്‌പര്‍ശിക്കപ്പെടണം എന്നതാകുന്നു. മോക്ഷശാസ്‌തിരികസമയം എന്നാല്‍ ഒരു ജീവിയേയും ഹിംസിക്കരുത്‌

എന്നതാകുന്നു. മോക്ഷശാസ്‌ത്രികസമയം എന്നാല്‍ ഒരു ജിവിയേയും ഹിംസിക്കരുത്‌എന്നതാകുന്നു. അതാതിന്റെ

സമയത്തിന്‌വിപരീതമായിട്ടുള്ളതിന്‌വിരുദ്ധം എന്ന്‌പറയുന്നു.“സമയോ നിയമകരണം”ഇതി. ചെയ്യേണ്ടുന്ന

നിയമത്തിനാണ്‌സമയം എന്ന്‌പറയുന്നത്‌.

വെള്ളംപോലെ അഗ്നി ഉഷ്‌ണമാകുന്നു എന്നത്‌ദൃഷ്‌ടാന്തവിരുദ്ധമാകുന്നു. ഔഷധം സാധ്യമായ രോഗങ്ങളെ

ശമിപ്പിക്കുന്നതിന്‌സമര്‍ത്ഥമല്ല. എന്നത്‌സിദ്ധാന്ത വിരുദ്ധമാകുന്നു. മേല്‍പറഞ്ഞ മൂന്ന്‌സമയത്തിന്‌വിരുദ്ധമായ

വാക്യത്തിന്‌സമയവിരുദ്ധം എന്ന്‌പറയുന്നു. അതായത്‌ചതുഷ്‌പാദം ഭേഷജമല്ല എന്ന്‌ആരെങ്കിലും

പറയുകയാണെങ്കില്‍ അത്‌ആയുര്‍വ്വൈദികസമയ (നിയമ) വിരുദ്ധമാകുന്നു. യജ്ഞത്തില്‍ പശുവെ


സ്‌പര്‍ശിക്കരുത്‌എന്ന്‌

പറഞ്ഞാല്‍ അത്‌യാജ്ഞിക സമയ (നിയമ) വിരുദ്ധമാകുന്നു. ഇതുപോലെതന്നെ ആരെങ്കിലും എല്ലാജീവികളേയും

ഹിംസിക്കേണ്ടാന്ന്‌പറയുകയാണെങ്കില്‍ അത്‌മോക്ഷശാസ്‌ത്രിക നിയമവിരുദ്ധമാകുന്നു. ഇവ


വാക്യദോഷങ്ങളാണ്‌.
അഥവാക്യ പ്രശംസാ-വാക്യപ്രശംസാനാമ യഥാ ഖല്വസ്‌മിന്നര്‍ത്ഥേത്വന്യൂന മനധികമര്‍ത്ഥ വദനാപാര്‍ത്ഥകവിരുദ
61
ധമധിഗത പദാര്‍ത്ഥഞ്ചേതി യല്‍ തദ്വാക്യമനുയോജ്യമിതി പ്രശസ്യതേ,

വാക്യപ്രശംസ-ഏതൊരു വാക്യം ന്യൂനമല്ലാത്തതും അധികമല്ലാത്തതും അര്‍ത്ഥത്തോടുകൂടിയതും


അസംബന്ധമല്ലാത്തതും

വിരുദ്ധമല്ലാത്തതും പദാര്‍ത്ഥങ്ങളുടെ അര്‍ത്ഥം വ്യക്തമാവുകയാല്‍ അനുയോജ്യമായിട്ടുള്ളതുമാണോ അത്‌വാക്യ

പ്രശംസയാകുന്നു.

അഥ ഛലം-ഛലം നാമ പരിഗംമര്‍ത്ഥാ ഭാസമനര്‍ത്ഥകം വാഗ്വസ്‌തുമാത്രമേവ. തദ്‌ദ്വിവിധം വാക്‌ഛലം, 62

സാമാന്യഛലം ച.

വഞ്ചനക്കായി അര്‍ത്ഥാഭാസമായും അനര്‍ത്ഥകമായും വാഗ്‌ജാലം മാത്രമായിട്ടുള്ളതിന്‌ഛലം എന്ന്‌പറയുന്നു.


അത്‌

വാക്‌ഛലമെന്നും സാമാന്യഛലമെന്നും രണ്ടുവിധത്തിലാകുന്നു.“വചനവിഘാതോƒര്‍ത്ഥ വികല്‌പോപത്യഛലം”ഇതി

ന്യായദര്‍ശയം.

തത്ര വാക്‌ഛലം നാമ യഥാ-കശ്ചിദ്‌ബ്രൂയാന്നവതന്തോƒയം ഭിഷഗിതി. അഥഭിഷക്‌ബ്രൂയാന്നാഹം നവതന്ത്ര

ഏകതന്ത്രാƒഹമിതി. പരോപബ്രൂയാന്നാഹം ബ്രവീമിനവ തന്ത്രാണി തവേതി, അപിതു നവാഭ്യസ്‌തം തേ ത 63

ന്ത്രമിതി. ഭിഷക്‌ബ്രൂയാന്ന മയാ നവാഭ്യസ്‌തം തന്ത്രം,അനേകധാഭ്യസ്‌തം തന്ത്രം. ഇതിവാക്‌ഛലം.

അതില്‍ വാക്‌ഛലം എന്ന്‌പറയുന്നത്‌എപ്രകാരമെന്നാല്‍-ഒരാള്‍ പറയുന്നു ഈ വൈദ്യന്‍ നവതന്ത്രനാണ്‌


പുതുതായി

ശാസ്‌ത്രാഭ്യാസം ചെയ്യുന്ന വൈദ്യനാണ്‌.) അപ്പോള്‍ വൈദ്യന്‍ പറയുന്നു ഞാന്‍ നവതന്ത്രനല്ല ഏകതന്ത്രനാണ്‌.


(ഒമ്പത്‌

ശാസ്‌ത്രം പഠിച്ചവനല്ല ഒരു ശാസ്‌ത്രം പഠിച്ചവനാണാ.) അപ്പോള്‍ മറേറ ആള്‍ വീണ്ടും പറയുന്നു. താങ്കള്‍

നവാഭ്യസ്‌തനാണ്‌എന്ന്‌(പുതുതായി പഠിക്കുന്ന ആളാണ്‌എന്ന്‌). അപ്പോള്‍ വൈദ്യന്‍ വീണ്ടും പറയുന്നു ഞാന്‍

നവാഭ്യസ്‌തനല്ല അനേകാഭ്യസ്‌തനാണ്‌. ഞാന്‍ ശാസ്‌ത്രം ഒമ്പത്‌പ്രാവശ്യമല്ല അനേകം പ്രാവശ്യം

പഠിക്കുന്നവനാണ്‌.) ഇവിടെ നവശബ്‌ദത്തിന്റെ നൂതനാര്‍ത്ഥത്തെ മനഃപൂര്‍വ്വം മറച്ചുവെച്ചു ഒമ്പത്‌എന്ന സംഖ്യയെ

കല്‌പിച്ചുകൂട്ടി പറയുന്ന അര്‍ത്ഥാന്തരത്തിന്നാണു വ്‌ക്‌ഛലം എന്ന്‌പറയുന്നത്‌.“അവിശേഷാഭിഹിതേƒര്‍ത്ഥേ


വക്തുരഭി

പ്രായാദര്‍ത്ഥാന്തര കല്‌പനാ വാക്‌ഛലം”ഇതി ഗൗതമഃ.

സാമാന്യഛലം നാമ യഥാ-വ്യാധി പ്രശമനായൗഷധ മിത്യുക്തേ പരോ ബ്രൂയാല്‍ -സല്‍ സല്‍


പ്രശമനായേതികിംഌ ഭവാനാഹ? സദ്രാഗഃ സദൗഷധം യദി ച സല്‍സാമാന്യാല്‍ കാസഃ ക്ഷയ പ്രശമനായ 64

ഭവിഷ്യതീതി. ഏതല്‍ സാമാന്യച്ഛലം.

സാമാന്യഛലം എന്ന്‌പറയുന്നത്‌എപ്രകാരമെന്നാല്‍ ഔഷധംകൊണ്ട്‌രോഗം ശമിക്കുന്നു എന്ന്‌ഒരാള്‍


പറയുമ്പോള്‍

മറെറാരാള്‍ എങ്ങിനെയാണ്‌താങ്കള്‍ അത്‌പറയുന്നത്‌? സത്‌(അസ്‌തിത്വമുള്ളത്‌) സത്തായതിനെ


ശമിപ്പിക്കുന്നു.

അപ്പോള്‍ വാദിപറയുന്നു രോഗം സല്‍, ഔഷധം സല്‍ സല്‍, സത്തായതിനെ ശമിപ്പിക്കുന്നു എന്നാണ്‌താങ്കള്‍

പറയുന്നതെങ്കില്‍ കാസം സല്‍, ക്ഷയം സല്‍, സല്‍ തുല്യമാണെങ്കില്‍ കാസം എന്തുകൊണ്ട്‌ക്ഷയത്തെ


ശമിപ്പിക്കുന്നില്ല. ഇതാണാ

സാമാന്യച്ഛലം.“സംഭവതോƒര്‍ത്ഥസ്യാതി സാമാന്യയോഗാദസം ഭൂതാര്‍ത്ഥകല്‌പനാ സമാന്യച്ഛലം”ഇതി


ന്യായദര്‍ശനം.

അഥ അഹേതുഃ. അഹേതുര്‍നാമ പ്രകരണസമഃ സംശയ സമോ വര്‍ണ്ണ്യസമഃ ഇതി. 65

ഇനി അഹേതുവെ പറയാം. അഹേതു എന്ന്‌പറയുന്നത്‌പ്രകരണ സമം, സംശയസമം, വര്‍ണ്ണ്യസമം ഇങ്ങിനെ


മൂന്നുവി

ധത്തിലാകുന്നു. (ഇതിന്ന്‌ഹേത്വാഭാസം എന്നുകൂടി പറയുന്നതാണ്‌.)

തത്ര പ്രകരണ സമോ നാമാ ഹേതുഃ, യഥാ അന്യഃ ശരീരാദാത്മാ നിത്യ ഇതി. പരോബ്രൂയാദ്‌

യസ്‌മാദന്യഃ ശരീരാദാത്മാ തസ്‌മാന്നിത്യഃ. ശരീരം ഹ്യനിത്യമതോ വിധര്‍മ്മിണാ ചാനേ ഭവിതവ്യ 66

മിത്യേഷ ചാഹേതുഃ, ന ഹി യ ഏവ പക്ഷഃ സ ഏവ ഹേതുരിതി.

അതില്‍ പ്രകരണസമം എന്ന്‌പറയുന്ന അഹേതു എപ്രകാരമെന്നാല്‍-ശരീരത്തില്‍നിന്ന്‌ഭിന്നമായ ആത്മാവ്‌


നിത്യമാകുന്നു

എന്ന്‌പൂര്‍വ്വപക്ഷം പറയുമ്പോള്‍ പരപക്ഷം പറയുന്നു എന്തുകൊണ്ട്‌ആത്മാവ്‌ശരീരത്തില്‍നിന്ന്‌ഭിന്നമാണോ


അതുകൊണ്ട്‌

ആത്മാവ്‌നിത്യമാകുന്നു. എന്നാല്‍ ശരീരം അനിത്യമാകുന്നു. അതില്‍നിന്ന്‌ആത്മാവിനെ വിപരീത ധര്‍മ്മം


അല്ലെങ്കില്‍

ഗുണം ഉള്ളതായിക്കാണേണ്ടതാണ്‌. അപ്പോള്‍ അതാത്‌പക്ഷം സ്ഥാപിക്കുവാന്‍ അതാതിന്‌കാരണം


ഇല്ലെന്നുള്ളതുകൊണ്ട്‌

അതിന്‌അഹേതുകം അല്ലെങ്കില്‍ ഹേത്വാഭാസം എന്ന്‌പറയുന്നു.

സംശയ സമോ നാമാഹേതുഃ പുനര്‍ യ ഏവ സംശയ ഹേതൂഃ സ ഏവ സംശയച്ഛേദഹേതുഃ.

യഥാ-അയമായുര്‍വ്വേദൈക ദേശം ആഹ, കിം ത്വയം ചികില്‍സകഃ സ്യാന്നവേതി സംശയേ പരോബ്രൂയാല്‍, 67


യസ്‌മാദയമായുര്‍വ്വേദൈക ദേശമാഹ തസ്‌മാച്ചികില്‍സകോƒയമിതി, ന ച സംശയ ഹേതും വിശേഷയതി,

ഏവ ചാഹേതുര്‍ നഹിയ ഏവ സംശയ ഹേതുഃ സ ഏവ സംശയച്ഛേദ ഹേതുര്‍ ഭവതി.

സംശയ സമ ഹേത്വാഭാസം-ഏതൊന്ന്‌സംശയത്തിന്‌കാരണമാകുന്നുവോ അത്‌തന്നെ സംശയച്ഛേദത്തിഌം

കാരണമാകുന്നു. എപ്രകാരമെന്നാല്‍-ഇവന്‍ ആയുര്‍വ്വേദത്തിന്റെ ഏതാഌഭാഗം പറയുന്നു. അപ്പോള്‍ ഇവന്‍


വൈദ്യനാണോ

അല്ലയോ എന്ന്‌സംശയം ജനിക്കുന്നു. അപ്പോള്‍ പരപക്ഷി പറയുന്നു. ഇവന്‍ ആയുര്‍വ്വേദത്തിന്റെ ഏതാഌം ഭാഗം

പറയുന്നതുകൊണ്ട്‌വൈദ്യന്‍ തന്നെയാകുന്നുസംശയത്തിന്‌കാരണമില്ല. ഇതില്‍ സംശയത്തിന്റെ കാരണം തന്നെ

സംശയച്ഛേദത്തിഌം കാരണമായിത്തീരുന്നു. ഇതാണ്‌സംശയസമം എന്ന്‌പറയുന്ന ഹേത്വാഭാസം.“യത്ര


സമാനോധര്‍മ്മഃ

സംശയകാരണം ഹേത്വേനോപാദീയതേ സ സംശയ സമഃ സവ്യഭിചാര ഏവ”ഇതി ന്യായഭാഷ്യം.

വര്‍ണ്ണ്യ സമോ നാമാഹേതര്‍യോ ഹേതുര്‍ വര്‍ണ്ണ്യാവിശിഷ്‌ടഃ, യഥാപരോബ്രൂയാല്‍ അസ്‌പര്‍ശത്വാദ്‌

ബുദ്ധിരനിത്യാ ശബ്‌ദവദിതി, അത്ര വര്‍ണ്ണ്യഃ ശബ്‌ദോബുദ്ധരപിവര്‍ണ്ണ്യാ, തദുഭയവര്‍ണ്ണ്യാ വിശിഷ്‌ടത്വാ 68

ദ്വര്‍ണ്ണ്യസമോƒപ്യഹേതുഃ.

വര്‍ണ്ണ്യസമ ഹേത്വാഭാസം-വിശിഷ്‌ടമായി വര്‍ണ്ണിക്കപ്പെടുന്ന ഹേതുവെ വര്‍ണ്ണ്യസമഹേത്വാഭാസം എന്ന്‌പറയുന്നു.


പ്രകാരമെന്നാല്‍-പരപക്ഷംപറയും സ്‌പര്‍ശിക്കാന്‍ കഴിയാത്തതുകൊണ്ട്‌ബുദ്ധി അനിത്യമാണ്‌ശബ്‌ദമെന്നപോലെ.

ഇവിടെ ശബ്‌ദവും വര്‍ണ്ണ്യമാകുന്നു. ബുദ്ധിയും വര്‍ണ്ണ്യമാകുന്നു. രണ്ടുവര്‍ണ്ണ്യവും വിശിഷ്‌ടമാവുകനിമിത്തം

ഇതിന്‌വര്‍ണ്ണ്യസമോ നാമാഹേതുഃ എന്ന്‌പറയുന്നു.“സാധ്യദൃഷ്‌ടാന്തയോഃ സാധര്‍മ്മ്യാദ്‌വര്‍ണ്ണ്യ സമഃ”ഇതി

ഗൗതമഃ.

അഥാതീതകാലം. അതീതകാലം നാമയല്‍ പൂര്‍വ്വം വാച്യം തല്‍ പശ്ചാല്‍ ഉച്യതേ, തല്‍ കാലാതിതത്വാദ

ഗ്രാഹ്യം ഭവതീതി. പരം വാ നിഗ്രഹപ്രാപ്‌തമനിഗൃഹ്യ പരിഗൃഹ്യ പക്ഷാന്തരിതം പശ്ചാന്നിഗൃഹിതേ തല്‍ 69

തസ്യാതീതകാല ത്വാന്നിഗ്രഹ വചന മസമര്‍ത്ഥം ഭവതീതി.

ഇനി അതീതകാലം-ആദ്യം പറഞ്ഞതുതന്നെ വീണ്ടും പറയുന്നതിന്‌അതീതകാലം എന്ന്‌പറയുന്നു. അത്‌


കാലാതീതത്വം

നിമിത്തം ഗ്രഹിക്കാന്‍ കഴിയാതെ വരുന്നു. വാദിയോ പ്രതിവാദിയോ നിഗ്രഹസ്ഥാനപ്രാപ്‌തമായതിനെ മറച്ചു

വെക്കാതിരുന്നിട്ട്‌പക്ഷാന്തരത്തെ സ്വീകരിച്ചു പിന്നീട്‌മറച്ചുവെക്കുന്നു. അതിന്റെ കാലാതീതത്വം നിമിത്തം ആ നി

ഗ്രഹവചനം നിഗ്രഹിക്കുവാന്‍ സമര്‍ത്ഥമാകുന്നതല്ല. ഇതിന്‌അതീതകാലം എന്ന്‌പറയുന്നു.“കാലാത്യയാപദിഷ്‌ടഃ


കാലാതീതഃ”ഇതി ഗൗതമഃ.

അഥോപാലംഭഃ- ഉപാലംഭോനാമ ഹേതോര്‍ദോഷവചനം; യഥാ പൂര്‍വ്വമഹേതവോ ഹേത്വാഭാസാ 70

വ്യാഖ്യാതഃ.

ഉപാലംഭം-ഹേതുവിന്‌ദോഷത്തെ പറയുന്നതിന്‌ഉപലാഭം എന്ന്‌പറയുന്നു. എപ്രകാരമെന്നാല്‍-മുമ്പ്‌പ്രകരണ

സമാദി അഹേതുക്കളായ ഹേത്വാഭാസങ്ങളെ വിവരിച്ചിട്ടുണ്ട്‌. ഈ ഹേത്വാഭാസങ്ങള്‍ക്ക്‌ദോഷം പറയുന്നതിന്നാണ്‌

ഉപാലംഭം എന്ന്‌പറയുന്നത്‌.

അഥ പരിഹാരഃ. പരിഹാരോ നാമ തസ്യൈവ ദോഷവചനസ്യ പരിഹരണം യഥാ-നിത്യമാത്മനി ശരീരസ്ഥേ

ജീവലിംഗാന്യുപലഭ്യന്തേ, തസ്യ ചാപഗമാന്നോപലഭ്യന്തേ തസ്‌മാദന്യഃ ശരീരാദാത്മാ 71

നിത്യശ്ചേതി.

പരിഹാരം-മേല്‍ പറഞ്ഞ ദോഷവചനത്തിന്റെ നിരാകരണത്തിന്‌പരിഹാരം എന്ന്‌പറയുന്നു. എ

പ്രാകരമെന്നാല്‍-നിത്യമായിരിക്കുന്ന ആത്മാവ്‌ശരീരത്തില്‍ സ്ഥിതിചെയ്യുമ്പോള്‍ ജീവലക്ഷണം (സുഖദുഃഖ

ഇച്ഛാദ്വേഷാദി) കാണപ്പെടുന്നു. ജീവന്‍ പോയാല്‍ ഇവയൊന്നും കാണുന്നതല്ല. അതുകൊണ്ട്‌ആത്മാവ്‌


ശരീരത്തില്‍നിന്ന്‌

ഭിന്നമാകുന്നു നിത്യവും ആകുന്നു. (ഇവിടെ പ്രകരണസമ അഹേതുവില്‍ പറഞ്ഞ ദോഷത്തെ


പരിഹരിച്ചിരിക്കുകയാണ്‌.

അതുകൊണ്ട്‌ഇതിന്‌പരിഹാരം എന്ന്‌പറയുന്നു.)

അഥ പ്രതിജ്ഞാ ഹാനിഃ-പ്രതിജ്ഞാഹാനിര്‍നാമ സാപൂര്‍വ്വപ്രതിഗൃഹീതാം പ്രതിജ്ഞാം പര്യഌയുക്തഃപ

രിത്യജതി. യഥാ-പ്രാക്‌പ്രതിജ്ഞാം കൃത്വാ“നിത്യഃപുരുഷഃ ഇതി 72

പര്യഌയുക്തസ്‌ത്വാഹ-അനിത്യ”ഇതി.

പ്രതിജ്ഞാഹാനി. ആദ്യം സ്വീകരിച്ച പ്രതിജ്ഞയെ പിന്നീട്‌വിപരീതമായ ദൃഷ്‌ടാന്തംകൊണ്ട്‌

എതിര്‍ത്തുതള്ളിക്കളയുന്നതിന്‌പ്രകിജ്ഞാഹാനി എന്ന്‌പറയുന്നു. എപ്രകാരമെന്നാല്‍-വാദി ആദ്യം പുരുഷന്‍


നിത്യനാണ്‌

എന്ന്‌പറഞ്ഞ പ്രതിജ്ഞയെ പ്രതിവാദി പുരുഷന്‍ അനിത്യനാണ്‌എന്ന്‌പറഞ്ഞു എതിര്‍വാദം നടത്തി


തള്ളിക്കളയുന്നതിന്നാണ്‌

പ്രതിജ്ഞാഹാനി എന്ന്‌പറയുന്നത്‌.

ആകാശമെന്നപോലെ ആരാലും ഉണ്ടാക്കപ്പെട്ടതല്ലാത്തതുകൊണ്ട്‌പുരുഷന്‍ നിത്യനാണ്‌എന്ന വാദിയുടെ ഹേതു


സഹിതമുള്ള

പ്രതിജ്ഞയെ പ്രതിവാദി പുരുഷന്‍ ഘടമെന്നപോലെ ഇന്ദ്രിയഗ്രാഹ്യമായതുകൊണ്ട്‌അനിത്യനാണ്‌എന്ന്‌പറഞ്ഞു


എതിര്‍ക്കുമ്പോള്‍ വാദി തന്റെ വാദത്തെ ത്യജിക്കുന്നതിഌം എതിര്‍ജ്ഞാഹാനി എന്ന്‌പറയുന്നു.

അഥാഭ്യഌജ്ഞാ-അഭ്യഌജ്ഞാ നാമ യ ഇഷ്‌ടാനിഷ്‌ടാഭ്യുപഗമഃ. 73

അഭ്യഌജ്ഞാ. വാദപ്രതിവാദത്തില്‍ ഇഷ്‌ടത്തേയും അനിഷ്‌ടത്തേയും സ്വീകരിക്കുന്നതിന്‌അഭ്യഌജ്ഞാ എന്ന്‌

പറയുന്നു.“സ്വപക്ഷദോഷാഭ്യുപഗമാല്‍ പരപക്ഷ ദോഷപ്രസംഗഃ”ഇതി ന്യായദര്‍ശനം.

അഥഹേത്വന്തരം-ഹേത്വന്തരം നാമ പ്രകൃതിഹേതൗവാച്യേ യദ്വികൃതി ഹേതുമാഹ. 74

ഇനി ഹേത്വന്തരം. പ്രകൃതിയുടെ ഹേതു പറയുന്നതില്‍ വികൃതിയുടെ ഹേതുകൂടിപ്പറയുന്നതിന്‌ഹേത്വന്തരം എന്ന്‌

പറയുന്നു.“അവിശേഷോക്തേ ഹേതൗ പ്രതിഷിദ്ധേ വിശേഷമിച്ഛന്തോ ഹേത്വന്തരം.”ഇതിന്യായദര്‍ശനം.

അഥാര്‍ത്ഥാന്തരം അര്‍ത്ഥാന്തരം നാമ ഏകസ്‌മിന്‍ വക്തവ്യേപരം യദാഹ, യഥാ-ജ്വരലക്ഷണോവാച്യേ പ്രമേഹ


75
ലക്ഷണമാഹ.

ഇനി അര്‍ത്ഥാന്തരം. ഒന്ന്‌പറയുമ്പോള്‍ മറെറാന്ന്‌പറയുവന്നതിന്‌അര്‍ത്ഥാന്തരം എന്ന്‌പറയുന്നു. എ

പ്രകാരമെന്നാല്‍-ജ്വരലക്ഷണം പറയുമ്പോള്‍ പ്രമേഹലക്ഷണം പറയുന്നതിന്‌അര്‍ത്ഥാന്തരം എന്ന്‌


പറയുന്നു.“പ്രകൃതാദര്‍ത്ഥാദ

പ്രതിസംബന്ധാര്‍ത്ഥമര്‍ത്ഥാന്തരം.”

അഥ നിഗ്രഹസ്ഥാനം. നിഗ്രഹസ്ഥാനം നാമ പരാജയപ്രാപ്‌തിഃ, തച്ച ത്രരുക്തസ്യ വാക്യസ്യാവിജ്ഞാനം

പരിഷദി വിജ്ഞാനവത്യാം. യദ്വാ അനുയോജ്യ സ്യാഌയോഗോƒഌയോജ്യസ്യചാനുഌയോഗഃ. 76

പ്രതിജ്ഞാ ഹാനിരഭ്യഌജ്ഞാ കാലാതീതവചധമഹേതു ന്യൂനമധികം വ്യര്‍ത്ഥം അനര്‍ത്ഥകം പുനരുക്തം വിരുദ്ധം

ഹേത്വന്തരമര്‍ത്ഥന്തേരം നിഗ്രഹസ്ഥാനം.

ഇനി നിഗ്രഹസ്ഥാനം. പരാജയ പ്രാപ്‌തിക്ക്‌നിഗ്രഹസ്ഥാനം എന്ന്‌പറയുന്നു. പണ്‌ഡിതന്മാരുടെ സദസ്സില്‍ വച്ചു

വാദി മൂന്ന്‌വാക്ക്‌പറഞ്ഞതിന്റെ അര്‍ത്ഥം പ്രതിവാദിക്ക്‌മനസ്സിലാകാതെ വന്നാല്‍ അതിഌം നിഗ്രഹസ്ഥാനം


(പരാജദയ

പ്രാപ്‌തി) എന്ന്‌പറയുന്നു. അഥവാ പരാജയപ്പെടാതെ പരാജയപ്പെട്ടെന്നും പരാജയപ്പെട്ടതില്‍


പരാജയപ്പെട്ടില്ലെന്നും

മനസ്സിലാക്കുന്നതിഌം നിഗ്രഹസ്ഥാനം എന്ന്‌പറയുന്നു. കൂടാതെ മുമ്പ്‌പറഞ്ഞ പ്രതിജ്ഞാഹാനി, അഭ്യഌജ്ഞാ,

കാലാതീതവചനം, അഹേതു, ന്യൂനം, അധികം, വ്യര്‍ത്ഥം, അനര്‍ത്ഥകം, പുനരുക്തം, വിരുദ്ധം, ഹേത്വന്തരം,

അര്‍ത്ഥാന്തരം ഇവയും നിഗ്രഹസ്ഥാനമാകുന്നു.“പ്രതിജ്ഞാഹാനിഃ പ്രതിജ്ഞാന്തരം പ്രതിജ്ഞാ വിരോധഃ പ്രതിജ്ഞാ

സംന്യാസോ ഹേത്വന്തര മര്‍ത്ഥാന്താം നിരര്‍ത്ഥകമവിജ്ഞാതാത്ഥമപാര്‍ത്ഥക മപ്രാപ്‌തകാലം ന്യൂനമധികം


പുനരുക്തമനു
ഭ്‌ഷണമജ്ഞാനമപ്രതിഭാ വിക്ഷേപോമതാനിജ്ഞാ പര്യഌയോജ്യാഌയോഗോƒപസിദ്ധാന്തോ ഹേത്വാഭാസശ്ച നി

ഗ്രഹസ്ഥാനാനി.”ഇതി ന്യായദര്‍ശനം.

ഇതി വാദമാര്‍ഗ്ഗ പദാനി യഥോദ്ദേശമഭിനിര്‍ദ്ദിഷ്‌ടാനിഭവന്തി. 77

ഇപ്രകാരം ഉദ്ദേശിച്ച ക്രമത്തിന്നഌസരിച്ചു വാദമാര്‍ഗ്ഗപദങ്ങളെ വിവരിക്കപ്പെട്ടു.

വാദസ്‌തുഖലു ഭിഷജാം വര്‍ത്തമാനോ വര്‍ത്തേതായുര്‍വ്വേദ ഏവ നത്വന്യത്ര. 78

വൈദ്യന്മാരുടെ വാദപ്രതിവാദമാകട്ടെ ആയുര്‍വ്വേദ ശാസ്‌ത്രത്തെ സംബന്ധിച്ചുതന്നെ ആയിരിക്കണം. മററ്‌


ശാസ്‌ത്രത്തെ

സംബന്ധിച്ചായിരിക്കരുത്‌.

അത്രഹി വാക്യപ്രതിവാക്യ വിസ്‌താരാഃ കേവലാശ്ചോപപത്തയഃ സര്‍വ്വാധികരണേഷുച. താഃ സര്‍വ്വാഃ

സമ്യഗവേക്ഷാവേക്ഷ്യ സര്‍വ്വംവാക്യം ബ്രൂയാല്‍. നാ പ്രകൃതകമശാസ്‌ത്രമപരീക്ഷിതമസാധകമാകുല

മജ്ഞാപകംവി. സര്‍വ്വഞ്ച ഹേതുമദ്‌ബ്രൂയാല്‍, ഹേതുമന്തോ ഹ്യകുലുഷാഃ സര്‍വ്വാ ഏവ വാദ വി 79

ഗ്രഹാശ്ചികില്‍സിതേ കാരണഭൂതാഃ. പ്രശസ്‌തബുദ്ധിവര്‍ദ്ധകത്വാല്‍, സര്‍വ്വാരംഭസിദ്ധിം ഹ്യാവഹത്യഌപഹതാ

ബുദ്ധിഃ.

എന്നാല്‍ ഇവിടെ എല്ലാ അധികരണങ്ങളിലും വാക്യങ്ങളും പ്രതിവാക്യങ്ങളും വിസ്‌തരിച്ചും എല്ലാവി

ധ യുക്തിയോടുകൂടിയും വിവരിക്കപ്പെട്ടിരിക്കുന്നു. ഈ പറഞ്ഞവയെ എല്ലാം നല്ലവണ്ണം മനസ്സിലാക്കിയിട്ട്‌എല്ലാവി

ധ വാക്കുകളും പറയണം. അസംബന്ധവും അശാസ്‌ത്രീയവും അപരീക്ഷിതവും അസാധകവും (ഹേത്വാഭാസം)


ആകുലവും

(ദുഖഃത്തെ ഉണ്ടാക്കുന്നതും) ആയ വാക്കുകള്‍ പറയരുത്‌. എല്ലാം യുക്തിയുക്തം സംസാരിക്കണം. യുക്തിയുക്തമായും

വിശദമായും ഉള്ള വാദപ്രതിവാദം ബുദ്ധി വര്‍ദ്ധിക്കുവാന്‍ പ്രശസ്‌തമാകയാല്‍ ചികില്‍സയില്‍ ഫലസിദ്ധിക്ക്‌

കാരണമായിത്തീരും. നല്ല ബുദ്ധി എല്ലാ കര്‍മ്മങ്ങളിലും ഫലസിദ്ധിയെ ഉണ്ടാക്കും.

ഇമാനി ഖലു താവദിഹ കാനിചില്‍ പ്രകരാണി ബ്രുമോഭിഷജാം ജ്ഞാനാര്‍ത്ഥം ജ്ഞാനപൂര്‍വ്വകം കര്‍മ്മണാം 80

സമാരംഭം ഹ്രശംസന്തി കുശലാഃ.

ഇവിടെ കുറച്ചുകൂടി ജ്ഞാനപ്രകരണങ്ങളെ വൈദ്യന്മാര്‍ക്ക്‌അറിവിന്നായി പറയാം. ചിത്സാദി എല്ലാവി

ധ കര്‍മ്മങ്ങളുടേയും സമാരംഭം ജ്ഞാനപൂര്‍വ്വകമായിരിക്കുന്നതിനെ സമര്‍ത്ഥന്മാര്‍ പ്രശംസിക്കുന്നതാണ്‌.

ജ്ഞാത്വാഹി കാരണ കരണ കാര്യായാനി കാര്യ കാര്യ ഫലാഌബന്ധ ദേശകാല പ്രവൃത്യുപായാന്‍

സമ്യഗഭിനിര്‍വര്‍ത്തമാനഃ കാര്യാഭി നിര്‍വൃത്താവിഷ്‌ട ഫലാഌബന്ധം കാര്യമഭി നിര്‍വര്‍ത്തയത്യനതി 81

മഹതായത്‌നേ കര്‍ത്താ.
കാരണം, കരണം, കാര്യയോനി, കാര്യം, കാര്യഫലം, അഌബന്ധം, ദേശം, കാലം, പ്രവൃത്തി, ഉപായം ഇവയെ

നല്ലവണ്ണം മനസ്സിലാക്കിയിട്ട്‌കാര്യപ്രവര്‍ത്തനം ചെയ്യുന്നതായാല്‍ കര്‍ത്താവ്‌അല്‌പപ്രയത്‌നം കൊണ്ട്‌തന്നെ


ആഗ്രഹിക്കുന്ന

വിധത്തിലുള്ള ഫലസിദ്ധിയെ ഉണ്ടാക്കി കാര്യം നേടുന്നതാണ്‌.

തത്ര കാരണം നാമതല്‍, യല്‍ കരോതി, സ ഏവ ഹേതുസ കര്‍ത്താ. 82

കാര്യത്തിന്‌മുമ്പ്‌കാര്യോല്‌പാദനത്തില്‍ പ്രവൃത്തിക്കുന്നതിന്‌കാരണം എന്ന്‌പറയുന്നു. അത്‌ന്നെയാണ്‌ഹേതു,

അത്‌ന്നെയാണ്‌കര്‍ത്താവും.“അന്യഥാസിദ്ധത്വേസതി കാര്യനിയത പൂര്‍വ്വവൃത്തി കാരണം യഥാഘടാദികം പ്രതി

ദം്‌ഡാദിഃ”ഇതി.

കരണം പുനസ്‌തദ്‌യദുപകരണായോപകല്‍പതേ കര്‍ത്തുഃകാര്യാഭിനിര്‍വൃത്തൗ പ്രയതമാനസ്യ. 83

കാര്യോല്‌പാദനത്തില്‍ പ്രയത്‌നിക്കുന്നതിന്‌കര്‍ത്താവിന്‌ഉപകരണരൂപത്തില്‍ ഏതൊന്ന്‌


സമര്‍ത്ഥമായിത്തീരുന്നുവോ

അതിന്‌കരണം എന്ന്‌പറയുന്നു.“വ്യപാരവദസാധാരണം കാരണം കരണം.”

കാര്യയോനിസ്‌തു സാ, യാ വിക്രിയമാണാ കാര്യത്വമാപദ്യതേ. 84

അവസ്ഥാന്തരത്തെ പ്രാപിച്ചു കാര്യരൂപത്തില്‍ വരുന്നതിന്‌കാര്യയോനി എന്ന്‌പറയുന്നു. എപ്രകാരമെന്നാല്‍ മ

ധുരാദിരസങ്ങളുള്ള ദ്രവ്യങ്ങള്‍ ഭക്ഷിച്ചു പാകം വന്നാല്‍ രസരക്താദിധാതുക്കളായി പരിണമിക്കുന്നു. അപ്പോള്‍


രസരക്താദി

കാര്യങ്ങള്‍ക്ക്‌യോനി മധുരാദി രസങ്ങളാകുന്നു. ഇപ്രകാരമുള്ളതിന്‌കാര്യയോനി എന്ന്‌പറയുന്നു.

കാര്യം തല്‍ യസ്യാഭിനിര്‍വൃത്തിമഭിസന്ധായ പ്രവര്‍ത്തതേ കര്‍ത്താ. 85

ഏതൊന്നിന്റെ ഉല്‌പത്തിക്കുവേണ്ടുയുള്ള ഉദ്ദേശത്തോടുകൂടി കര്‍ത്താവ്‌പ്രവര്‍ത്തിക്കുന്നുവോ അതിന്‌കാര്യം എന്ന്‌

പറയുന്നു. എപ്രകാരമെന്നാല്‍-വെപ്പുകാരന്‍ അരികൊണ്ട്‌ചോറുണ്ടാക്കുന്നു. ഇവിടെ അരി കാര്യയോനിയും ചോറ്‌

കാര്യവും ആകുന്നു.

കാര്യഫലം പുനസ്‌തല്‍ യല്‍ പ്രയോജന കാര്യാഭിനിര്‍വൃത്തിരിഷ്യതേ, 86

കര്‍ത്താവ്‌കാര്യത്തില്‍ നിന്നുണ്ടാകുവാനാഗ്രഹിക്കുന്ന ഫലത്തിന്‌കാര്യഫലം എന്ന്‌പറയുന്നു. (സ്വര്‍ഗ്ഗ

പ്രാപ്‌തിക്കുവേണ്ടി യജ്ഞം ചെയ്യുന്നു. അപ്പോള്‍ യജ്ഞകാര്യത്തിന്റെ ഫലം സ്വര്‍ഗ്ഗമാകുന്നു.)

അഌബന്ധ ഖലു സഃ, യഃ കര്‍ത്താരമവശ്യമഌബധ്‌നാതി കാര്യാദുത്തരകാലം കാര്യനിമിത്തഃ 87

ശുഭോവാപ്യശുഭോ വിഭാവഃ.

കാര്യാനന്തരകാലം കാര്യം നിമിത്തമുണ്ടാകുന്ന ശുഭമോ അശുഭമോ ആയഭാവം കര്‍ത്താവിനെ നിശ്ചയമായും


ബദ്ധിക്കുകയോ ആശ്രയിക്കുകയോ ചെയ്യുന്നതിന്‌അഌബന്ധം എന്ന്‌പറയുന്നു.

ദേശസ്‌ത്വധിഷ്‌ഠാനം. 88

അധിഷ്‌ഠാനത്തിന്‌ദേശം എന്ന്‌പറയുന്നു. (ദേശം എന്നത്‌രോഗിയില്‍ കണ്‌ഠദേശം, ഉദരദേശം എന്നിത്യാദിയും

ഭൂമിയില്‍ ജാംഗലദേശം, ആനൂപദേശം സാധാരണദേശം എന്നിവയുമാണെന്നറിയണം.)

കാലഃ പുനഃ പരിണാമഃ 89

പരിണാമത്തിന്‌കാലം എന്ന്‌പറയുന്നു. ഇതിനെ സംബന്ധിച്ച്‌തിസ്രഷണീയാദ്ധ്യായത്തില്‍ വിവരിച്ചിട്ടുണ്ട്‌.

പ്രവൃത്തിസ്‌തുഖലു ചേഷ്‌ടാ കാര്യാര്‍ത്ഥാ, സൈവക്രിയാ കര്‍മ്മയത്‌നഃ കാര്യ സമാരംഭശ ച. 90

കാര്യത്തിന്‌വേണ്ടിയുള്ള ചേഷ്‌ടക്ക്‌(വ്യാപാരത്തിന്‌) പ്രവൃത്തി എന്ന്‌പറയുന്നു. അതിഌതന്നെ ക്രിയ, കര്‍മ്മം,

യത്‌നം, കാര്യസമാരംഭം എന്നിവകൂടി പറയുന്നതാണ്‌.“പ്രവൃത്തിര്‍ വാഗ്‌ബുദ്ധി ശരീരാരംഭഃ”ഇതി ന്യായ

ദര്‍ശനം.

ഉപായഃ പുനസ്‌ത്രയാണാം കാരണാദീനാം സൗഷ്‌ഠവമഭിവിധാനാം ച സമ്യക്‌കാര്യ കാര്യഫലാഌബന്ധ

വര്‍ജ്യാനാം തേഷാം തദ്ധി കാര്യാണാമഭിനിര്‍വര്‍ത്തക ഇത്യതസ്‌തുപായോഃ, കൃതേ 91

നോപായാര്‍ത്ഥോƒസ്‌തി, നച വിദ്യതേ തദാത്വേ, കൃതാച്ചോത്തര കാലംഫലം, ഫലാച്ചാഌബന്ധ ഇതി.

കാര്യം, കാര്യഫലം, അഌബന്ധം ഇവയൊഴികെയുള്ള കാരണം, കരണം, കാര്യയോനി എന്നിവയുടെ മേന്മയിലും

സമ്യക്‌സ്ഥിതിയിലും ഉള്ള കാര്യോല്‌പാദനത്തിനാണ്‌ഉപായം എന്നു പറയുന്നത്‌. കാര്യം ഉണ്ടായിക്കഴിഞ്ഞാല്‍

ഉപായത്തിന്റെ പ്രയോജനം ഇല്ലാതാകുന്നു. കാര്യത്തിന്റെ ഉല്‍ക്കൃഷ്‌ടാദിയും ഉപായമല്ല. കാര്യാനന്തരം ഉണ്ടാകുന്നത്‌

ഫലമാണ്‌. ഫലാനന്തരം അഌബന്ധവും ഉണ്ടാകുന്നു. അപ്പോള്‍ കാര്യം, കാര്യഫലം, അഌബന്ധം ഇവ


ഉപായമാകുന്നതല്ല.

ഉദാഹരണമായിപ്പറഞ്ഞാല്‍ കാരണം വൈദ്യന്‍, കാരണം, ഔഷധം, കാര്യയോനി ധാതുവിഷമത. ഇവയുടെ

മേന്മയ്‌ക്കും സമ്യഗ്യോഗത്തിഌമാണ്‌ഉപായം എന്നുപറയുന്നത്‌.

ഏതന്തശവിധമഗ്ര പരീക്ഷ്യം, തതോƒനന്തരം കാര്യാര്‍ത്ഥാ പ്രവൃത്തിരിഷ്‌ടാ, തസ്‌മാദ്‌ഭിഷക്‌കാര്യം 92

ചികീര്‍ഷുഃ പ്രാക്കാര്യ സമാരംഭാല്‍ പരീക്ഷയാ കേവലം പരീക്ഷ്യ പരീക്ഷാര്‍ത്ഥം കര്‍മ്മസമാരഭേതകര്‍ത്തും.

കാര്യപ്രവര്‍ത്തനത്തിഌ മുമ്പ്‌ഈ പറഞ്ഞ പത്തിനേയും പരീക്ഷിച്ചറിയണം. അതിഌശേഷം കാര്യത്തിനായി


ഇഷ്‌ടമായ

പ്രവൃത്തി ചെയ്യണം. അതുകൊണ്ട്‌ചികിത്സയില്‍ പ്രവേശിക്കുവാനാഗ്രഹിക്കുന്ന വൈദ്യന്‍ ചികിത്സ തുട ങ്ങുന്നതിഌ

മുമ്പായി പരീക്ഷിക്കേണ്ടതിനെ മുഴുവഌം (പ്രത്യക്ഷം, അഌമാനം, ആപ്‌തോപദേശം എന്നിവയിലൂടെ)


പരീക്ഷിച്ചറിഞ്ഞിട്ട്‌കര്‍മ്മം (വമനാദി കാര്യനിഷ്‌പാദന വ്യാപാരം) ചെയ്യുവാനാരംഭിക്കണം.

തത്രചേദ്‌ഭിഷഗ്‌അഭിഷഗ്‌വാ ഭിഷജം കശ്ചിദേവം ഖലു പൃച്ഛേല്‍. വമന വിരേചനാസ്ഥാപനാഌവാസന

ധിരോവിരേചനാനി പ്രയോക്തുകാമേന ഭിഷജാ കതിവിധയാ പരീക്ഷയാ കതിവിധമേവ പരീക്ഷ്യം കശ്ചാത്ര

പരീക്ഷ്യവിശേഷഃ, കഥഞ്ച പരീക്ഷിതവ്യം കിം പ്രയോജനാ വാപരീക്ഷാ, ക്വ ച വമനാദീനാം പ്രവൃത്തിഃ, 93

ക്വ ച നിവ്യത്തിഃ, പ്രവൃത്തി നിവൃത്തി സംയോഗേന ച കിം നൈഷ്‌ടികം, കാനി ച വമനാദീനാം

ഭേഷജ ദ്രവ്യാണ്യുപയോഗം ഗച്ഛന്തീതി.

വമനാദി ചികിത്സാകര്‍മ്മം ചെയ്യാന്‍ തുടങ്ങുമ്പോള്‍ വൈദ്യനോ വൈദ്യനല്ലാത്തവനോ വൈദ്യനോട്‌ചിലത്‌

ചോദിക്കുവാനിടയുണ്ട്‌. വമനം, വിരേചനം, ആസ്ഥാപം, അന്വാസനം, ശിരോവിചാരം ഇവ പ്രയോഗിക്കുവാനാ

ഗ്രഹിക്കുന്ന വൈദ്യന്‍ ഏതെല്ലാം വിധത്തിലുള്ള പരീക്ഷയിലൂടെ ഏതെല്ലാം വിഷയം പരീക്ഷിച്ചറിയണം.?

പീരക്ഷിച്ചറിയേണ്ട വിഷയങ്ങളുടെ വിശേഷങ്ങള്‍ എന്തൊക്കെയാണ്‌? എങ്ങിനെയാണ്‌പരീക്ഷിക്കേണ്ടത്‌?


പരീക്ഷകൊണ്ടാന്താണ്‌

പ്രയോജനം? വമനാദികള്‍ എവിടെയാണ്‌ചെയ്യേണ്ടത്‌? വമനാദികള്‍ എവിടെ ചെയ്യാതിരിക്കണം?

വമനവിരേചനാദികള്‍ ചെയ്യാഌം ചെയ്യാതിരിക്കാഌം ഉള്ള ലക്ഷണങ്ങള്‍ ഒരുമിച്ചുകണ്ടാല്‍ എങ്ങിനെ

ഒരുറച്ചതീരുമാനമെടുക്കും? വമനാദികള്‍ക്ക്‌ഏതെല്ലാം ഔഷധങ്ങളും ദ്രവ്യങ്ങളുമാണ്‌ഉപയോഗിക്കുക, എന്നീ

ചോദ്യങ്ങള്‍ക്ക്‌വൈദ്യനോട്‌ചോദിച്ചേക്കുമെന്നര്‍ത്ഥം.

സ ഏവം പൃഷ്‌ടോയദി മോഹയിതുമിച്ഛേല്‍ ബ്രൂയാദേനം-ബഹുവിധാഹി പരീക്ഷാ തഥാ പരീക്ഷ്യ വി

ധിഭേദഃ, തകമേന വിധിഭേദ പ്രകൃത്യന്തരേണ ഭിന്നയാ പരീക്ഷയാ കേന വാ വിധിഭേദ പ്രകൃത്യന്തരേണ

പരീക്ഷസ്യ ഭിന്നസ്യ ഭേദാഗ്രം ഭവാന്‍ പൃഛ്‌ഛത്യാഖ്യായമാനം നേദാനീം ഭവതോƒന്യേന വിധിഭേദ 94

പ്രകൃത്യന്തരേണ ഭിന്നയാ പരീക്ഷയാƒനേ വാ വിധിഭേദ പ്രകൃത്യന്തരേണ പരീക്ഷസ്യ ഭിന്നസ്യാഭിലഷിതമര്‍ത്ഥം

ശ്രാതുമഹമന്യേന പരീക്ഷാ വിധിഭേദ പ്രകൃത്യന്തരേണാന്യേന വാ വിധിഭേദ പ്രകൃത്യന്തരേണ പരീക്ഷ്യം

ഭിത്വാര്‍ത്ഥമാചക്ഷാണ ഇച്ഛാഞ്ച പ്രപൂരയേയമിതി.

മേല്‍പറഞ്ഞപ്രകാരം ചോദ്യം ചോദിച്ചവനെ മോഹിപ്പിക്കണമെന്നാഗ്രഹമുണ്ടെങ്കില്‍ അവനോട്‌ഇപ്രകാരം പറയണം.

പരീക്ഷ അനേക വിധത്തിലുണ്ട്‌അതുപോലെ തന്നെ പരീക്ഷിച്ചറിയേണ്ട വിഷയങ്ങളും അനേകവിധത്തിലാകുന്നു.


താങ്കള്‍ ഏത്‌

വിധിഭേദ പ്രകൃതി വ്യത്യാസത്തിലുടെയുള്ള ഭിന്നമായ പരീക്ഷയേയാണ്‌അഥവാ ഏത്‌വിധിഭേദ പ്രകൃതി

വ്യത്യാസത്തിലൂടെയുള്ള ഭിന്നമായ പരീക്ഷയേയാണ്‌അഥവാ ഏത്‌വിധിഭേദ പ്രകൃതി വ്യത്യാസത്തിലൂടെ

പരീക്ഷിച്ചറിയേണ്ട വിഷയത്തിന്റെ ഭിന്നതയെയാണ്‌എന്നോട്‌ചോദിക്കുന്നത്‌.? പരീക്ഷയുടെ പ്രകാരവും


പരീക്ഷിച്ചറിയേണ്ട വിഷയങ്ങളും അനേകവിധത്തിലുള്ളതുകൊണ്ട്‌ഞാന്‍ അതില്‍ ഏതെങ്കിലും ഒരു പരീക്ഷയേയോ
പരീക്ഷാ

വിഷയത്തേയോ പറഞ്ഞാല്‍ നിങ്ങള്‍ക്ക്‌അതില്‍ മറെറാന്നാണ്‌അറിയുവാനാഗ്രഹമേങ്കിലോ? താങ്കളുടെ ആഗ്രഹം

സഫലമാകുന്നതല്ല. ഞാന്‍ പരീക്ഷയേയും പരീക്ഷാവിഷയത്തേയും എത്ര വേണമെങ്കിലും പറയാം. താങ്കള്‍ ഏതുവി

ധ പരീക്ഷയേയും പരീക്ഷവിഷയത്തേയുമാണ്‌ആഗ്രഹിക്കുന്നത്‌.

സ യദുത്തരം ബ്രൂയാത്തല്‍ പരീക്ഷ്യോത്തരം വാക്യം സ്യാദ്യഥോക്തം പ്രതിവചന വിധിമവേക്ഷ്യ, സമ്യഗ്യദി

തു ബ്രൂയാല്‍ ന ചൈനം മോഹയിതുമിച്ഛേല്‍, പ്രാപ്‌തം തു വചനകാലം മന്യതേ കാമമസ്‌മൈ 95

ബ്രൂയാദാപ്‌തമേവ നിഖിലേന.

മേല്‍പറഞ്ഞതിന്‌അവന്‍ (പ്രതിവാദി) ഏത്‌ഉത്തരം പറയുന്നുവോ അതിനെ പരീക്ഷിച്ചിട്ട്‌മുന്‍പറഞ്ഞ പ്രതിവചന


വി

ധിപ്രകാരം ഏതുത്തരം ഉചിതമാണോ അത്‌പറയണം. പ്രതിവാദി ശരിയ്യ ഉത്തരം തരികയാണെങ്കില്‍ സന്ധാ


സംഭാഷ

ചെയ്യുകയും അവനെ മോഹിപ്പിക്കുവാന്‍ ആഗ്രഹിക്കാതിരിക്കുകയും വേണം. ഉത്തരം പറയുമ്പോഴാകട്ടെ പ്രതിവാദി ആ

ഗ്രഹിക്കുന്നതിന്നഌസരിച്ചു മുഴുവന്‍ യഥാര്‍ത്ഥമായിത്തന്നെ പറയുകയും വേണം.

ദ്വിവിധാഖലു പരീക്ഷാ ജ്ഞാപതാം പ്രത്യക്ഷമഌമാനം ച, ഏതദധി ദ്വയമുപദേശശ്ച പരീക്ഷാസ്യാല്‍ 96

ഏവമേഷാ ദ്വിവിധാ പരീക്ഷാ, ത്രിവിധാ വ സഹോപാദശേന.

ജ്ഞാനികള്‍ക്ക്‌പരീക്ഷ രണ്ടുവിധത്തിലാകുന്നു. ഒന്ന്‌പ്രത്യക്ഷം മറെറാന്ന്‌അഌമാനം. ഈ രണ്ടും ഉപദേശവും

പരീക്ഷയാകുന്നു. അഥവാ പ്രത്യക്ഷം, അഌമാനം എന്നീ രണ്ട്‌പരീക്ഷയും ഉപദേശവും കൂടി പരീക്ഷ മൂന്നുവി

ധത്തിലാകുന്നു. (ഇത്‌ത്രിവിധരോഗ വിജ്ഞാനായാദ്ധ്യായത്തില്‍ പറഞ്ഞിട്ടുണ്ട്‌.

ദശവിധം തു പരീക്ഷ്യം കാരണാദിഷു യദുക്തമഗ്രതദിഹ ഭിഷഗാദിഷു സംസാര്യ

സംദര്‍ശയിഷ്യാമഃ-ഇഹകാര്യ പ്രാപ്‌തേഃ കാരണംഭിഷക്‌, കരണം പുനര്‍ദേഷജം കാര്യയോനിര്‍

ധാതുവൈഷമ്യം, കാര്യം ധാതുസാമ്യം,കാര്യഫലം സുഖാവാപ്‌തി, അഌബന്ധന്തു

ഖല്വായുഃദേശോഭൂമിരാതുരശ്ച, കാലഃ പുനഃസംവല്‍സരശ്ചാതുരാപസ്ഥാപച, പ്രവൃത്തിഃ 97

പ്രതികര്‍മ്മസമാരംഭഃ, ഉപായസ്‌തു ഭിഷഗാദീനാം സൗഷ്‌ടവമഭിവിധാനം ച സസമ്യക്‌;

ഇഹാപ്യസ്യോപായസ്യ വിഷയഃ പൂര്‍വ്വേണൈവോപായ വിശേഷേണ വ്യാഖ്യാത ഇതി കാരണാദീനി

ദശസുഭിഷഗാദിഷു സംസാര്യ സംദര്‍ശിതാനി, തഥൈവാഌ പൂര്‍വ്യാ. ഏതദ്ദശവിധം

പരീക്ഷ്യമുക്തഞ്ച.
കാരണാദി പത്ത്‌വിധത്തിലുള്ള പരീക്ഷ്യം മുമ്പ്‌പറഞ്ഞിട്ടുണ്ട്‌. അത്‌ഇവിടെ (ഈ ആയുര്‍വ്വേദശാസ്‌ത്രത്തില്‍)

വൈദ്യന്‍ ആദിയില്‍ (ചികിത്സാരംഭത്തില്‍) വേണ്ടതുപോലെ കാണേണ്ടതാണ്‌. ഈ ആയുര്‍വ്വേദശാസ്‌ത്രത്തില്‍


കാര്യ

പ്രപ്‌തിക്ക്‌കാരണം വൈദ്യഌം കരണം ഔഷധവും കാര്യയോനി ധാതുവൈഷമ്യവും കാര്യം ധാതുസാമ്യവും

കാര്യഫലം സുഖപ്രാപ്‌തിയും അഌബന്ധം ആയുസ്സും ദേശം ഭൂമിദേശവും രോഗിയുടെ ശരീരദേശവും കാലം

സംവല്‍സരവും രോഗിയുടെ അവസ്ഥയും പ്രവൃത്തി പ്രതികര്‍മ്മസമാരംഭവും (അതാത്‌രോഗത്തിന്നഌസരിച്ചുള്ള

ചികില്‍സാ സമാരംഭവും) ഉപായം വൈദ്യന്‍ മുതലായവയുടെ ഉല്‍ക്കര്‍ഷതയും അഌകൂലഗുണാവസ്ഥയുടെ

സമ്യഗ്യോഗവും ആകുന്നു. ഈ ഉപായവിശേഷത്തെ സംബന്ധിച്ച്‌മുമ്പ്‌(ഉപായഃ പുനസ്‌ത്രയാണാം കാരണാദീനാം

ഇത്യാദിദ്വാരാ) വിവരിച്ചിട്ടുണ്ട്‌. ഈ പറഞ്ഞ കാരണാദി പത്ത്‌പരീക്ഷ്യത്തെ ആദ്യംതന്നെ വൈദ്യന്‍


വേണ്ടതുപോലെ

കണ്ടറിയേണ്ടതാണ്‌. ഈ പത്ത്‌വിധത്തിലുള്ള പരീക്ഷ്യത്തെ വഴിക്രമത്തില്‍ വിവരിക്കപ്പെട്ടു.

തസ്യ യോയോ വിശേഷാ യഥാ ച പരീക്ഷിതവ്യഃ, സ തഥാ വ്യാഖ്യാസ്യതേ. 98

കാരണാദി പരീക്ഷ്യാവിശേഷങ്ങളെ ഏതേത്‌വിധത്തില്‍ പരീക്ഷിക്കണമോ അതാത്‌വിധത്തില്‍ വിവരിച്ചുതരാം.

കാരണം ഭിഷഗിത്യുക്തമഗ്ര, തസ്യ പരീക്ഷാ ഭിഷങ്‌നാമ സ യോ ഭേഷതി യഃസൂത്രാര്‍ത്ഥ പ്രയോഗ

കുശലോയസ്യ ചായുഃ സര്‍വ്വഥാവിദിതം യഥാവല്‍. സ ച സര്‍വ്വ ധാതു സാമ്യം ചികീര്‍ഷന്‍

ആത്മാനമേവാദിതഃ പരീക്‌ഷേത. തദ്യഥാ-ഗുണുഷു ഗുണതഃ കാര്യാഭി നിര്‍വൃത്തിം പശ്യന്‍ കച്ചിദഹമസ്യ 99

ക്രായസ്യാഭിനിര്‍വ്വര്‍ത്തനേ സമര്‍ത്ഥോƒസ്‌മിനവേതി, തത്രതേ ഭിഷഗ്ഗുണാഃ,യൈരുപപന്നോ ഭിഷഗ്‌ധാതു

സാമ്യാഭിനിര്‍വര്‍ത്തനേ സമര്‍ത്ഥോ ഭവതി. തദ്‌യഥാ-പര്യവദാതശ്രുതതാ പരിദൃഷ്‌ട കര്‍മ്മതാ ദാക്ഷ്യം

ശൗചം ജിതഹസ്‌തതാ ഉപകരണ വത്താ സര്‍വ്വേന്ദ്രയോപപന്നാ പ്രകൃതിജ്ഞതാ പ്രതിപത്താഭിജ്ഞതാ ചേതിഃ

കാരണം വൈദ്യനാകുന്നു എന്ന്‌മുമ്പ്‌പറഞ്ഞിട്ടുണ്ട്‌. വൈദ്യന്റെ പരീക്ഷ പറയാം. ഏതൊരുവന്‍


രോഗനിവാരണത്തെ

ചെയ്യുന്നുവോ അവന്‍ വൈദ്യനാകുന്നു. ഏതൊരുവന്‍ ആയുര്‍വ്വേദശാസ്‌ത്രത്തിന്റെ അര്‍ത്ഥത്തിലും അതിന്റെ

പ്രയോഗത്തിലും സമര്‍ത്ഥനാണോ, ഏതൊരുവന്ന്‌എല്ലായ്‌പോഴും ആയുസ്സിന്റെ വിജ്ഞാനം

വേണ്ടതുപോലെയുണ്ടാകുന്നുവോ അവന്‍ വൈദ്യനാകുന്നു. ചികില്‍സാകാര്യമായ സര്‍വ്വധാതുസാമ്യം ഉണ്ടാക്കുവാനാ

ഗ്രഹിക്കുന്ന അങ്ങിനെയുള്ളതായ വൈദ്യന്‍ ആദ്യംതന്നെ സ്വയം പരീക്ഷിക്കണം. അത്‌എപ്രകാരമെന്നാല്‍ ഞാന്‍


ഈ ധാതു

സാമ്യരൂപമായ കാര്യത്തിന്റെ സമ്പാദനത്തില്‍ സമര്‍ത്ഥനാണോ അല്ല അസമര്‍ത്ഥനാണോ? എന്ന്‌ആദ്യം സ്വയം


ചിന്തിക്കുകയും
താഴെപറയുന്ന ഗുണങ്ങളുണ്ടായിരിക്കുകയും ചെയ്യുന്നത്‌വൈദ്യഗുണമാകുന്നു. ഈ പറഞ്ഞ ഗുണങ്ങളോടുകൂടിയ

വൈദ്യന്‍ ധാതുസാമ്യത്തെ ഉണ്ടാക്കുന്നതില്‍ സമര്‍ത്ഥനാകുന്നു. വൈദ്യഗുണം-പരിശുദ്ധമായ ശാസ്‌ത്രജ്ഞാനം,

ചികില്‍സകണ്ട്‌മനസ്സിലാക്കിയിട്ടുള്ള അഌഭവം, ചികില്‍സാസാമര്‍ത്ഥ്യം, ബാഹ്യാഭ്യന്തരശുദ്ധി, കൈപ്പുണ്യം,

ഉപകരണങ്ങള്‍ ഉണ്ടായിരിക്കുക, എല്ലാ ഇന്ദ്രിയങ്ങളും ഉണ്ടായിരിക്കുക, പ്രകൃതിയെ അറിയുക, പ്രവര്‍ത്തിയെ


അറിയുക

എന്നിവയാകുന്നു. ഇവയെ സംബന്ധിച്ചുള്ള വിവരണം സൂത്രസ്ഥാനത്തില്‍ ദശപ്രാണായതനിയാദ്ധ്യായത്തില്‍ ഉണ്ട്‌.

കരണം പുനര്‍ഭേഷജം; ഭേഷജം നാമ തദ്യദുപകരണയോപകല്‍പ്യതേ ഭിഷജോ ധാതു സാമ്യാഭിനിവൃത്തൗ

പ്രയതമാനസ്യ വിശേഷതശ്ചോപായാന്‍ തേഭ്യഃ. തദ്ദ്വിവിധം വ്യപാശ്രയഭേദാല്‍-ദൈവ വ്യപാശ്രയം

യുക്തിവ്യാപാശ്രയംചേതി. തത്ര ദൈവ വ്യപാശ്രയം മന്ത്രൗഷഥധി മണിമംഗള ബല്യുപഹാര ഹോമനിയമ

പ്രായശ്ചിത്തേപേവാസ സ്വസ്‌ത്യയന പ്രണിപാതഗമനാദി, യുക്തിവ്യപാശ്രയം.സംശോധനോപശമന ചേഷ്‌ടാശ്ച

ദൃഷ്‌ടഫലാഃ. ഏതച്ചൈവ ഭേഷജമംഗ രേദാദപി ദ്വിവിധം ദ്രവ്യഭൂതമദ്രവ്യഭൂതഞ്ച. തത്രയദ്ദ്രവ്യംഭൂതം

തദുപയാഭിപ്‌ളുതം, ഉപായോനാമ ഭയദര്‍ശനവിസ്‌മാപന വിസ്‌മാരണ ക്ഷോഭണ ഹര്‍ഷണ തല്‍സനവധബന്ധ


100
സ്വപ്‌ന സംവാഹനാദിരമൂര്‍ത്തോ ഭാവവിശേഷോ യഥോക്താഃ സിദ്ധ്യുപായാശ്‌ചോപായാഭിപ്‌ളുതാ ഇതി.

യത്തുദ്രവ്യഭൂതം തദ്വമനാദിഷു യോഗമുപൈതിഃ തസായാപീയം പരീക്ഷാ, ഇദമേവം പ്രകൃത്ത്യാ ഏവം

ഗുണമേവം പ്രഭാവമസ്‌മിന്‍ദേശേജാത മസ്‌മിന്നൃതാവേവം ഗൃഹീതമേവം നിഹിതമേവമുപസ്‌കൃതമനയാ

മാത്രയാ യുക്തമസ്‌മിന്‍ രോഗേ ഏവം വിധസ്യ പുരുഷ ഷ്യൈതാവന്തം ദോഷമപകര്‍ഷ യത്യുപശമയതി വാ,

യദന്യദപി ചൈവം വിധം ഭേഷജം ഭവേത്തച്ചാനേ ചാനേ വിശേഷണേന യുക്തമിതി.

കാരണം ഔഷധമാകുന്നു. ധാതുസാമ്യത്തെ ഉണ്ടാക്കുന്നതില്‍ പ്രയത്‌നിക്കുന്ന വൈദ്യന്‌


ഉപകരണമായിത്തീരുന്നതേതോ

അത്‌ഔഷധമാകുന്നു. അതുകളില്‍ വിശേഷിച്ച്‌ഉപായങ്ങളെയും ഔഷധം എന്ന്‌പറയുന്നു. ആ ഔഷധം


വ്യപാശ്രയ

ഭേദം നിമിത്തം രണ്ട്‌വിധത്തിലാകുന്നു. അത്‌ഒന്ന്‌ദൈവവ്യപാശ്രയവും മറെറാന്ന്‌യുക്തിവ്യപാശ്രയവും ആണ്‌.

അതില്‍ ദൈവവ്യപാശ്രയം-മന്ത്രം, ജപം, ഔഷധിധാരണം, മണിധാരണം, മംഗളക്രിയ, ബലി, ഉപഹാരം,

ഹോമം, നിയമം, പ്രായശ്ചിത്തം, ഉപവാസം, സ്വസ്‌ത്യയനം, പ്രണിപാതം, ഗമനം മുതലായവ ദൈവ വ്യാപാ

ശ്രയഭേഷജമാകുന്നു. യുക്തിവ്യപാശ്രയം-വമനാദി സംശോധനവും സംശമനവും പ്രത്യക്ഷഫലം കാണുന്ന


ചേഷ്‌ടകളും

യുക്തി വ്യപാശ്രയ ഔഷധങ്ങളാകുന്നു. ഈ ഔഷധങ്ങള്‍ തന്നെ അംഗഭേദംകൊണ്ട്‌രണ്ടുവിധത്തിലാകുന്നു. 1.


ദ്രവ്യഭൂതം, 2. അദ്രവ്യഭൂതം. അതില്‍ അദ്രവ്യ സ്വരൂപമായിട്ടുള്ളതിനെ ഉപായംകൊണ്ട്‌മനസ്സിലാക്കാവുന്നതാണ്‌.

ഭയപ്പെടുത്തുക, വിസ്‌മയം ഉണ്ടാക്കുക, മറവിയുണ്ടാക്കുക, ക്ഷോഭമുണ്ടാക്കുക, സന്തോഷമുണ്ടാക്കുക, ആക്ഷേപിക്കുക,

ഹിംസിക്കുക, ബന്ധിക്കുക, ഉറക്കുക, തലോടുക മുതലായ അമൂര്‍ത്തങ്ങളായ ഭാവവിശേഷങ്ങള്‍ക്കും ഇതുപോലെയുള്ള

ഉപവാസാദി മററ്‌സിദ്ധ്യുപായങ്ങള്‍ക്കും ഉപായം എന്ന്‌പറയുന്നു. ഇതാണ്‌അദ്രവ്യഭൂതമായ ഭേഷജ പരീക്ഷ.

ദ്രവ്യഭൂതം എന്ന ഭേഷജമാകട്ടെ വമന്ദികളില്‍ ക്വാഥകല്‌ക്കാദികള്‍ക്കായുപയോഗിക്കുന്നതാകുന്നു. അതിന്റെ പരീക്ഷ


ഇനി

പറയുംവിധത്തിലാകുന്നു. ഇത്‌ഇതിന്റെ പ്രകൃതിയാകുന്നു. ഇത്‌ഗുണമാകുന്നു. ഇത്‌പ്രഭവമാകുന്നു. ഇത്‌

ഇന്നദേശത്തിലും ഇന്ന ഋതുവിലും ഉണ്ടായതാണ്‌. ഇത്‌ഇന്നവിധത്തില്‍ എടുത്തതാണ്‌. ഇത്‌ഇന്ന വിധത്തില്‍

സൂക്ഷിച്ചുവെച്ചതാണ്‌. ഇത്‌ഇന്നവിധത്തില്‍ ശുദ്ധിചെയ്‌തതാണ്‌അഥവാ ഉണ്ടാക്കിയതാണ്‌. ഇത്രമാത്രയില്‍

പ്രയോഗിച്ചാല്‍ ഈ രോഗത്തില്‍ ഈ വിധത്തിലുള്ള പുരുഷന്‌ഇത്രദോഷം പുറത്തുപോകും. അഥവാ ശമിക്കും

എന്നീവിധത്തില്‍ ഔഷധങ്ങളേയും ശസ്‌ത്രക്ഷാരാദി മററ്‌വിധത്തിലുള്ള ഭേഷജങ്ങളെയും അതാതിന്നഌസരിച്ച


വിധത്തിലുള്ള

വിശേഷങ്ങളോടു കൂടിയതാണോ എന്ന്‌പരീക്ഷിച്ചറിയേണ്ടതാണ്‌. ഇപ്രകാരമാണ്‌ഭേഷജപരീക്ഷ.

കാര്യയോനിര്‍ ധാതുവൈഷമ്യം, തസ്യലക്ഷണം വികാരാഗമഃ, പരീക്ഷാത്വസ്യ വികാര പ്രകൃതേശ്ചൈവോ

നാതിരിക്തലിംഗ വിശേഷാവേക്ഷണം വികാരസ്യ ചസാധ്യാസാധ്യ മൃദുദാരുണ ലിംഗ വിശേഷാ 101

വേക്ഷണമിതി.

ധാതുക്കളുടെ വിഷമത കാര്യയോനിയാകുന്നു. അതിന്റെ ലക്ഷണം വികാരം ഉണ്ടായ്‌വരലാകുന്നു. അതിന്റെ

പരീക്ഷയാകട്ടെ രോഗത്തിന്റെ പ്രകൃതിക്ക്‌(വാതാദിദോഷങ്ങള്‍ക്ക്‌) കുറവോ അധികമോ ഉള്ള ലക്ഷണങ്ങള്‍


കാണലും

രോഗത്തിന്‌സാധ്യം, അസാധ്യം, മൃദു, ദാരുണം എന്നീ വിശേഷ ലക്ഷണങ്ങള്‍ കാണലും ആകുന്നു.

കാര്യം ധാതുസാമ്യം, തസ്യലക്ഷണം വികാരോപശമഃ,പരീക്ഷാത്വസ്യ രുഗപഗമനം സ്വരവര്‍ണ്ണയോഗഃ

ശരീരോപചയഃ ബലവൃദ്ധിരഭ്യവഹാര്യാഭിലാഷോ രുചിരാഹാരകാലേƒഭ്യവഹൃതസ്യ ചാഹാരസ്യ കാലേ

സമ്യഗ്‌ജരണം നിദ്രാലാഭോ യഥാ കാലം വൈകാരികാണാം ച സ്വപ്‌നാനാമദര്‍ശനം സുഖേന ച 102

പ്രതിബോധനം വാതമൂത്രപുരീഷ രേതസാം മുക്തിശ്ച സര്‍വ്വാകാരൈര്‍ മനോബുദ്ധീന്ദ്രിയാണാം

ചാവ്യാപത്തിരിതി.

കാര്യം ധാതുക്കളുടെ സമതയാകുന്നു. അതിന്റെ ലക്ഷണം രോഗശമനവുമാകുന്നു. അതിന്റെ പരീക്ഷയാകട്ടെ വേദന

ശമിക്കുക. സ്വരവും വര്‍ണ്ണവും വേണ്ടതുപോലെ ഉണ്ടായിരിക്കുക, ശരീരപുഷ്‌ടി, ബലവര്‍ദ്ധനവ്‌, അഹാരത്തില്‍


രുചിയുണ്ടാവുക, കഴിച്ച ആഹാരം യഥാസമയം വേണ്ടതുപോലെ ദഹിക്കുക, യഥാസമയം ഉറക്കുണ്ടാവുക,

വൈകാരികമായ സ്വപാനങ്ങള്‍ കാണാതിരിക്കുക, സുഖമായി ഉണരുക, അധോവായു-മൂത്രം-മലം-ശുക്ലം ഇവ

വേണ്ടതുപോലെ പ്രവര്‍ത്തിക്കുക, മനോബുദ്ധീന്ദ്രിയങ്ങള്‍ക്ക്‌ഒരുവിധത്തിലുള്ള വ്യാപത്തും ഇല്ലാതിരിക്കുക ഇവ

ധാതുസാമ്യ കാര്യത്തിന്റെ പരീക്ഷയാകുന്നു.

കാര്യഫലം സുഖാവാപ്‌തിഃ, തസ്യലക്ഷണം മനോബുദ്ധീന്ദ്രിയ ശരീരതുഷ്‌ടിഃ. 103

കാര്യഫലം സുഖപ്രാപ്‌തിയാകുന്നു. അതിന്റെ ലക്ഷണം മനോബുദ്ധീന്ദ്രിയത്തിന്റെയും ശരീരത്തിന്റേയും

പരിതോഷമാകുന്നു. ഇപ്രകാരമാണ്‌കാര്യഫലം പരീക്ഷിക്കേണ്ടത്‌.

അഌബന്ധസ്‌തു ഖല്വായുഃ, തസ്യ ലക്ഷണം പ്രാണൈഃ സഹ സംയോഗഃ. 104

അഌബന്ധമാകട്ടെ ആയുസ്സാകുന്നു. അതിന്റെ ലക്ഷണം പഞ്ചപ്രാണങ്ങളോട്‌കൂടിയിരിക്കലാകുന്നു. അതായത്‌

പ്രാണവിയോഗംകൊണ്ട്‌മരണത്തെ ഊഹിച്ചറിയുന്നു. പ്രാണവിയോഗം ശ്വാസാദികളുടെ അഭാവംകൊണ്ടും

ഊഹിച്ചറിയുന്നു എന്നര്‍ത്ഥം. ആയുസ്സിന്റെ പരീക്ഷ ഇപ്രകാരമാകുന്നു.

ദേശോ ഭൂമിരാതുരശ്ച. തത്ര ഭൂമിപരീക്ഷാ ആതുര പരിജ്ഞാനഹേതോര്‍ വാ സ്യാല്‍ ഔഷധപരിജ്ഞാന

ഹേതോര്‍വാ. തത്ര താവദിയം ഖലു ആതുരപരിജ്ഞാനഹേതോഃ. തദ്‌യഥാ-അയംകസ്‌മിന്‍

ഭൂമിദേശേജാതഃ സംവൃദ്ധോ വ്യാധിതോ വാ, തസ്‌മിംശ്ച ഭൂമിദേശേ 105

മഌഷ്യാണാമിദമാഹാരജാതമിദം വിഹാരജാത മിദമാചാരജാത മേതാവച്ച ബലമേവംവിധം സത്വമേവംവി

ധം സാത്‌മ്യം ഏവം വിധോ ദോഷഃ ഭക്തിരിയമിമേ വ്യാധയോഹിതമിദ മഹിതമിദമിതി. ഔഷ

ധപരിജ്ഞാനഹേതോസ്‌തുകല്‍പേഷു ഭൂമിപരീക്ഷാ വക്ഷ്യതേ.

ദേശം എന്നാല്‍ ഭൂമിദേശവും ശരീരദേശവും ആകുന്നു. അതില്‍ ഭുമിപരീക്ഷ രോഗിയെ അറിയുവാഌം ഔഷധത്തെ

അറിയുവാഌം ആകുന്നു. അതില്‍ ആതുരപരിജ്ഞാനാര്‍ത്ഥമുള്ള ഭൂമിപരീക്ഷ എപ്രകാരമെന്നാല്‍-ഇവന്‍ ഏത്‌


ഭൂമിഭാഗത്തില്‍

ജനിച്ചു. അവന്‌വര്‍ദ്ധിക്കുന്ന രോഗമേത്‌, ആ ഭൂമിദേശത്തില്‍ ജനിച്ചുവളര്‍ന്ന മഌഷ്യര്‍ക്ക്‌ഈ അഹാരമാകുന്നു. ഈ

വിഹാരമാകുന്നു, ഈ ആചാരമാകുന്നു,, ഇത്രവരെ ബലം ഉണ്ട്‌, മനസ്സ്‌ഇപ്രകാരമാകുന്നു. സാത്മ്യം ഈ വി

ധത്തിലാകുന്നു, ദോഷം ഇപ്രകാരമാകുന്നു, ആഗ്രഹം ഇതാകുന്നു, രോഗം ഇവയാകുന്നു, ഇത്‌ഹിതമാകുന്നു.

ഇത്‌അഹിതമാകുന്നു എന്നിവ മിക്കവാറും മനസ്സിലാകുന്നതാണ്‌. ഔഷധത്തെ അറിയുവാഌള്ള ഭൂമിപരീക്ഷ

കല്‌പസ്ഥാനത്തില്‍ പറയുന്നുണ്ട്‌.

ആതുരസ്‌തു ഖലുകാര്യദേശഃ തസ്യപരീക്ഷാ ആയുഷഃപ്രമാണ ജ്ഞാനഹേതോര്‍ വാ ഭവതി. ബലദോഷ പ്രമാണ


ജ്ഞാന ഹേതോര്‍ വാ. തത്ര താവദിയം ബലദോഷപ്രമാണജ്ഞാന ഹേതോഃ, ദോഷപ്രമാണാഌരൂപോ ഹി

ഭൈഷജ്യപ്രമാണ വിശേഷാ ബലപ്രമാണ വിശേഷാപേക്ഷോ ഭവതി. സഹസാ ഹ്യതിബലമൗഷധപരീക്ഷക

പ്രയുക്തമല്‍പബലമാതുര മതിപാതയേല്‍. നഗി അതിബലാന്യാഗ്നേയ സൗമ്യ വായവീയാന്യൗഷധാന്യഗ്നിക്ഷാര


ശസ്‌

ത്രകര്‍മ്മാണി വാ ശക്യന്തേƒല്‍പബലൈഃ സോഢും അസഹ്യാതിതീക്ഷണവേഗിത്വാദ്ധി സഭ്യഃ പ്രണഹരാണിസ്യുഃ.

ഏതച്ചൈവ കാരണമവേകഷമാണാ ഹീനബല മാതുരമിഷാദകരൈഃ മൃദുസുകുമാര പ്രായൈരുത്തരോത്തര 106

ഗുരുഭിരവിഭ്രമൈരനാത്യയികൈശ്ചോപചരന്തി ഔഷധൈഃ, വിശേഷശ്ചനാരീ; താഹ്യനവസ്ഥിത മൃദു

വിവൃത വിക്‌ളവ ഹൃദയാഃ പ്രായഃ സുകുമാരാഃ അബലാപരമസംസ്‌തഭ്യാശ്ച തഥാ ബലവതി ബലവദ്‌വ്യാ

ധിപരിഗതേ സ്വല്‍പബലമൗഷധമപരീക്ഷക പ്രയുക്തമസാധകമേവ ഭവതി. തസ്‌മാദാതുരം പരീക്ഷേത പ്രകൃതിതശ്ച

വികൃതിതശ്ച സാരതശ്ച സംഹനതശ്ച പ്രമാണതശ്ച സാത്മ്യതശ്ച സത്വതശ്ചാഹാരശക്‌തിതശ്ച


വ്യായാമശക്തിതശ്ച

വയസ്‌തശ്ചേതി ബലപ്രമാണ വിശേഷഗ്രണ ഹേതോഃ.

ആതുരനാകട്ടെ ധാതു സാമ്യമാകുന്ന കാര്യത്തിന്റെ ദേശമാകുന്നു. അതായത്‌സ്ഥാനമാകുന്നു. അതിന്റെ പരീക്ഷ

ആയുസ്സിന്റെ പ്രമാണം അറിയുവാഌം ബലം, ദോഷം എന്നിവയുടെ പ്രമാണം അറിയുവാഌം ആകുന്നു. അതില്‍ ഈ

ബലദോഷപ്രമാണജ്ഞാന ഹേതു എന്തിനാണെന്നു വച്ചാല്‍ ദോഷപ്രമാണത്തിന്നഌസരിച്ചും ബലത്തിന്റെ


പ്രമാണത്തിന്നഌസരിച്ചും

ഔഷധത്തിന്റെ പ്രമാണം (അളവ്‌) നിശ്ചയിക്കാനാകുന്നു. കാരണം പെട്ടെന്ന്‌അതിബലമുള്ളതായ ഔഷധം


രോഗിയുടെ

ബലം പരീക്ഷിക്കാതെ മൂഢനായ വൈദ്യന്‍ പ്രയോഗിച്ചാല്‍ ബലം കുറഞ്ഞതായ രോഗിയെ വീഴ്‌ത്തിക്കളയും. അഥവാ

മരണത്തിന്‌കാരണമായിത്തീരും. അതിബലമുള്ളതായ ആഗ്നേയ-സൗമ്യ-വായവീയങ്ങളായ ഔഷധങ്ങളും


അഗ്നികര്‍മ്മം,

ക്ഷാരകര്‍മ്മം, ശസ്‌ത്രകര്‍മ്മം എന്നിവയും ദുര്‍ബലന്മാര്‍ക്ക്‌സഹിക്കാന്‍ കഴിയുന്നതല്ല. അവയുടെ അസഹ്യതയും


അതിതീക്ഷ്‌ണ

വേഗത്വവും നിമിത്തം പെട്ടെന്ന്‌മരണത്തെ ഉണ്ടാക്കുന്നതുമായിരിക്കും. ഈ പറഞ്ഞ കാരണം നിമിത്തം ബലം


കുറഞ്ഞ

രോഗിയെ വിഷാദത്തെ ഉണ്ടാക്കാത്തതും മൃദുവായിട്ടുള്ളതും കൗതുകമായിട്ടുള്ളതും ക്രമത്തില്‍ ഗുരുത്വം

വര്‍ദ്ധിപ്പിച്ചും ഭ്രമമില്ലാതെയും വ്യാപത്തുണ്ടാക്കാത്തതും ആയ ഔഷധങ്ങളേക്കൊണ്ട്‌ചികില്‍സിക്കണം. വിശേഷിച്ചും


സ്‌

ത്രീകളെ. കാരണം സ്‌ത്രീകള്‍ ഇളകിക്കൊണ്ടിരിക്കുന്നതും മൃദുവായിട്ടുള്ളതും തുറന്നതും ഭയപ്പെടുന്നതുമായ


ഹൃദയത്തോടുകൂടിയവരും മിക്കവാറും സുകുമാരികളും അബലകളും മററുള്ളവരെ ആശ്രയിക്കുന്നവരും ആകുന്നു.

അതുപോലെതന്നെ രോഗിയുടെ ബലത്തെ പരീക്ഷിക്കാതെ ബലവാനായവന്‌ബലവത്തായ രോഗമുണ്ടായതില്‍

അല്‌പബലമുള്ളതായ ഔഷധം പ്രയോഗിക്കുന്നതായാല്‍ രോഗനിവാരണത്തിന്‌സമര്‍ത്ഥമല്ലാതായിത്തീരുകയും


ചെയ്യുന്നു.

അതുകൊണ്ട്‌രോഗിയെ, ബലത്തിന്റെ പ്രമാണവിശേഷങ്ങളെ അറിയുവാനായി പ്രകൃതി, വികൃതി, സാരം, ദൃഢത,

പ്രമാണം, സാത്മ്യം, മനസ്സ്‌, ആഹാരശക്തി, വ്യായാമശക്തി, വയസ്സ്‌എന്നിവയിലൂടെ പരീക്ഷിക്കണം.

തത്രമാന്‍ പ്രകൃത്യാദീന്‍ ഭാവാനുവ്യാഖ്യാസ്യാമഃ. തദ്യഥാ-രുക്രശോണിത പ്രകൃതിം കാലഗര്‍ഭാശയ

പ്രകൃതിം മാതുരാഹാരവീഹാര പ്രകൃതിം മഹാഭൂത വികാര പ്രകൃതിഞ്ച ഗര്‍ഭശരീരമപേക്ഷതേ. ഏതാഹി

യേന യേന ദോഷേണ ഏകേന അധികേന സമേന വാ അഌബദ്ധ്യന്തേ തേന തേന ദോഷേണ ശര്‍ഭോƒഌ
107
ബന്ധ്യതേ. സാസാ ദോഷപ്രകൃതിരൂച്യതേ സര്‍വ്വമഌഷ്യാണാം ഗര്‍ഭാദി പ്രവൃത്താ. തസ്‌മാല്‍

ശ്‌ളേഷ്‌മളാഃ പ്രകൃത്യാ കേചില്‍ പിത്തളാഃ കേചിദ്വാതളാഃ കേചില്‍ സംസൃഷ്‌ടാകേചില്‍ സമധാതവഃ

കേചിദ്‌ഭവന്തി. തേഷാം ലക്ഷണാനി വ്യാഖ്യാസ്യാമഃ.

ഇനി പ്രകൃത്യാദി ഭാവങ്ങളെ വിവരിക്കാം. അത്‌എപ്രകാരമെന്നാല്‍-ഗര്‍ഭശരീരം ശുക്രശോണിതപ്രകൃതിയേയും

ഗര്‍ഭം ധരിക്കുന്ന കാലത്തിന്റേയും ഗര്‍ഭാശയത്തിന്റേയും പ്രകൃതിയേയും മാതാവിന്റെ ആഹാരവിഹാരപ്രകൃതിയേയും

പഞ്ചമഹാഭൂതങ്ങളുടെ വികാര പ്രകൃതിയേയും അപേക്ഷിക്കുന്നു. (അതായത്‌ശരീരപ്രകൃതി ഇവയെ

അപേക്ഷിച്ചാണുണ്ടാകുന്നതെന്നര്‍ത്ഥം.) എന്നാല്‍ ഇവ ഗര്‍ഭത്തിന്റെ ആദിയില്‍ (ശുക്രശോണിത സംയോഗത്തില്‍)


ഏതേത്‌

ദോഷങ്ങള്‍കൊണ്ട്‌ഒന്നോ അധികമോ സമമായോ അഌബന്ധിക്കുന്നുവോ അതാത്‌ദോഷങ്ങള്‍കൊണ്ട്‌ഗര്‍ഭത്തെ

അഌബന്ധിക്കുന്നു. അങ്ങിനെ അഌബന്ധമുണ്ടാകുന്നതിന്നഌസരിച്ചു സര്‍വ്വ മഌഷ്യര്‍ക്കും അതാത്‌


ദോഷപ്രകൃതിപറയുകയും

ചെയ്യുന്നു. അതിനാല്‍ പ്രകൃത്യാതന്നെ ചിലര്‍ കഫപ്രകൃതിക്കാരായും ചിലര്‍ പിത്തപ്രകൃതിക്കാരായും ചിലര്‍ വാത

പ്രകൃതിക്കാരായും ചിലര്‍ സംസര്‍ഗ്ഗപ്രകൃതിക്കായും ചിലര്‍ സമധാതു പ്രകൃതിക്കാരായും തീരുന്നു. അവയുടെ

ലക്ഷണങ്ങളെ വിവരിച്ചുതരാം.

ശ്‌ളേഷ്‌മാ ഹി സ്‌നിഗ്‌ദ്ധ ശ്‌ളക്ഷണ മൃദുമധുരസാര സാന്ദ്രമന്ദസ്‌തിമിത ഗുരുശീതപിച്ഛിലാച്ഛഃ.

തസ്യസ്‌നേഹാല്‍ ശ്‌ളേഷ്‌മളാഃ സ്‌നിഗ്‌ദ്ധാംഗാഃ, ശ്‌ളക്ഷ്‌ണത്വാല്‍ ശ്‌ളക്ഷ്‌ണാംഗഃ മൃദുത്വാല്‍

ദൃഷ്‌ടിസുഖ സുകുമാരാവദാതാംഗാഃ, മാധുര്യാല്‍ പ്രഭൂതശുക്രവ്യവായാപത്യാഃ, സാരത്വാല്‍

സാരസംഹതസ്ഥിരശരീരാഃ, സാന്ദ്രത്വാദുപചിതപരിപൂര്‍ണ്ണ സര്‍വ്വാംഗാഃ മന്ദത്വാന്‍മന്ദചേഷ്‌ടാഹാര 108


വിഹാരാഃ, സ്‌തൈമിത്യായാദശീഘ്രാരംഭ ക്ഷോഭവികാരാ, ഗുരുത്വാല്‍ സാരാധിഷ്‌ഠിതഗതയഃ,

ശൈത്യാല്‍ അല്‍പക്ഷുത്തൃഷ്‌ണാ സന്തിപസ്വേദദോഷാഃ, വിജ്ജലത്വാല്‍ സുശ്‌ളിഷ്‌ടചസാര സന്ധിബന്ധനാഃ,

തഥാച്ഛത്വാല്‍ പ്രസന്നാര്‍ശനാനാഃ, പ്രസന്ന സ്‌നിഗ്‌ദ്ധ വര്‍ണ്ണസ്വരാശ്ച ഭവന്തി. ത ഏവം ഗുണയോഗാല്‍

ശ്‌ളേഷ്‌മളാ ബലവന്തോ വസുമന്തോ വിദ്യാവന്ത ഓജസ്വിനഃശാന്താ ആയുഷ്‌മന്തശ്ച ഭവന്തി.

കഫമാകട്ടെ സ്‌നിഗ്‌ദ്ധമായും ശ്ലക്ഷണമായും മൃദുവായും മധുരമായും സാരമായും സാന്ദ്രമായും മന്ദമായും

സ്‌തിമിതമായും ഗുരുവായും ശീതളമായും പിച്ഛിലമായും സ്വച്ഛമായുമിരിക്കും. കഫത്തിന്റെ

സ്‌നിഗ്‌ദ്ധതകൊണ്ട്‌കഫാധിക്യമുള്ള പുരുഷന്‍ സ്‌നിഗ്‌ദ്ധതയുള്ള ശരീര പ്രകൃതിക്കാരനായിരിക്കും. കഫത്തിന്റെ

ശ്ലക്ഷ്‌ണതകൊണ്ട്‌മുഌസമുള്ള ശരീരപ്രകൃതിക്കാരനായും കഫത്തിന്റെ മൃദുത്വംകൊണ്ട്‌കാണാന്‍ കൊള്ളാവുന്നവഌം

സുകുമാരഌം വെളുത്തു വര്‍ണ്ണപ്രസാദമുള്ളവഌമായിരിക്കും. മാധുര്യം നിമിത്തം കൂടുതല്‍ വീര്യവും കൂടുതല്‍

മൈഥുനശക്തിയും കൂടുതല്‍ സന്താനങ്ങളും ഉണ്ടാകും. സാരഗുണംകൊണ്ട്‌ശരീരത്തിന്‌ഉള്‍ക്കരുത്തും ഉറപ്പും

ഉണ്ടാകും. സാന്ദ്രഗുണം നിമിത്തം ശരീരപുഷ്‌ടിയും അവയവങ്ങളെല്ലാം പൂര്‍ണ്ണമായും നിറഞ്ഞിരിക്കുകയും ചെയ്യും.

കഫത്തിന്റെ മന്ദഗുണം നിമിത്തം കഫാധിക്യമുള്ള പുരുഷന്റെ ശരീരവ്യായാമവും ആഹാരവിഹാരങ്ങളും

മന്ദമായിരിക്കും. സ്‌തൈമിത്യം നിമിത്തം ശരീരവാങ്‌മനോ പ്രവര്‍ത്തിയില്‍ ആരംഭ ശീഘ്രത്വം ഉണ്ടാകുന്നതല്ല.

ക്ഷോഭവും വികാരവും കുറഞ്ഞിരിക്കുകയും ചെയ്യും. ഗുരുത്വം നിമിത്തം നടക്കുമ്പോള്‍ കാലുകള്‍ ഭൂമിയില്‍

ശരിക്കും പതിയുന്നതായിരിക്കും. ശീതളത്വം നിമിത്തം വിശപ്പ്‌, ദാഹം, ചൂട്‌, വിയര്‍പ്പ്‌എന്നീ ദോഷങ്ങള്‍

കുറഞ്ഞിരിക്കും. പൈച്ഛില്യം നിമിത്തം സന്ധിബന്ധങ്ങളെല്ലാം നന്നായിരിക്കും. അതുപോലെ തന്നെ കഫത്തിന്റെ

സ്വച്ഛതനിമിത്തം കഫാധിക്യമുള്ള പുരുഷന്റെ മുഖം പ്രസന്നമായിക്കാണാം. ശരീരത്തിന്റെ വര്‍ണ്ണവും സ്വരവും

പ്രസന്നമായിരിക്കുകയും ചെയ്യും കഫാധിക്യമുള്ള പുരുഷന്‍ ഇപ്രകാരമുള്ള ഗുണങ്ങളോടുകൂടിയിരിക്കുകയാല്‍

ബലവാഌം ധനവാഌം വിദ്വാഌം ഓജസ്വിയും ശാന്തഌം ദീര്‍ഘായുഷ്‌മാഌം ആയിരിക്കും.

പിത്തമുഷ്‌ണം തിക്ഷണം ദ്രവം വി സമമ്‌ളം കടുകം ചത സൗഷ്‌ണ്യാല്‍ പിത്തളാ ഭവന്തി ഉഷ്‌ണാസഹാഃ,

ശുഷ്‌കസുകുമാരാവടാതഗാത്രാഃ, പ്രഭൂതപിപിളുവ്യം ഗതിലകപിഡകാഃ, ക്ഷുല്‍പിപാസാവന്തഃ, ക്ഷി

പ്രവലീപലിതഖാലിത്യ ദോഷാഃ, പ്രായോമൃദ്വകല്‍പകപില ശ്‌മശ്രുലോമകേശാഃ,

തൈക്ഷ്‌ണ്യാത്തീക്ഷണപരാക്രമാഃ,തീക്ഷ്‌ണാഗ്നയഃ, പ്രഭൂതാശനപാനാഃ, ക്‌ളേശാസഹിഷ്‌ണവഃ, ദന്തശൂകാഃ,


109
ദ്രവത്വാച്ഛിഥിലമൃദുസന്ധിബന്ധമാംസാഃ, പ്രഭൂതസൃഷ്‌ട സ്വേദമൂത്ര പുരീഷശ്ച,വിസ്രത്വാല്‍

പ്രഭൂതപൂതിക ക്ഷാസ്യശിരഃ ശരീരഗന്‌ധാഃ, കട്വമ്‌ളത്വാല്‍പശുക്ര വ്യാവായാപത്യാഃ, ത ഏവം


ഗുണയോഗാല്‍ പിത്തളാ മധ്യബലാ മധ്യായുഷോ മധ്യജ്ഞാന വിജ്ഞാന വിത്തോപകരണവന്തശ്ച ഭവന്തി.

പിത്തം ഉഷ്‌ണമായും തീക്ഷ്‌ണമായും ദ്രവമായും ആമഗന്ധമായും പുളിയും എരിവും രസമായും ഇരിക്കും.

പിത്തത്തിന്റെ ഉഷ്‌ണം നിമിത്തം പിത്താധിക്യമുള്ളവന്‌ഉഷ്‌ണം അസഹനീയമായിരിക്കും. അവന്റെ ശരീരം


ശുഷ്‌കിച്ചും

സുകുമാരമായും നല്ലവര്‍ണ്ണമായുമിരിക്കും. കാക്കപ്പുള്ള, വ്യംഗം, തിലകാളകം, പിഡക എന്നിവ

കൂടുതലായുണ്ടാകും. വിശപ്പും ദാഹവും കൂടുതലായുണ്ടാകും. ശരീരത്തില്‍ ചുളിവും നരയും കഷണ്ടിയും

ക്ഷണത്തില്‍ ഉണ്ടാകും. മിക്കവാറും താടി മീശയും രോമവും മൃദുവായും അല്‌പം കപില വര്‍ണ്ണമായുമിരിക്കും.

പിത്തത്തിന്റെ തീക്ഷ്‌ണതനിമിത്തം പരാക്രമം തീക്ഷ്‌ണമായിരിക്കും. ജഠരാഗ്നിയും തിക്ഷ്‌ണമായിരിക്കും. ധാരാളം

തിന്നുകയും കുടിക്കുകയും ചെയ്യും. ക്ലേശം സഹിക്കാന്‍ കഴിയുന്നതല്ല. കൂടെക്കൂടെ തിന്നുന്നവനായിരിക്കും.

ദ്രവത്വംനിമിത്തം സന്ധിബന്ധങ്ങളും മാംസവും ശിഥിലവും മൃദുവുമായിരിക്കും. വിയര്‍പ്പും മൂത്രവും മലവും

കൂടുതലായുണ്ടാകും. വിസ്രത്വംകൊണ്ട്‌കക്ഷം, വായ, തല, ശരീരം ഇവയ്‌ക്ക്‌വലിയ ദുര്‍ഗന്ധമുണ്ടാകും.

എരിവും പുളിയും രസമായതുകൊണ്ട്‌വീര്യവും മൈഥുനശക്തിയും സന്താനങ്ങളും കുറഞ്ഞിരിക്കും. പിത്തം ഇ

പ്രകാരം ഗുണമുള്ളതായതുകൊണ്ട്‌പിത്തപ്രകൃതിക്കാരന്‍ മധ്യബലവാനായും മധ്യായുസ്സുള്ളവനായും ജ്ഞാനം,

വിജ്ഞാനം, ധനം, ഉപകരണങ്ങള്‍ എന്നിവ മധ്യമമായിട്ടുള്ളവനായുമിരിക്കും.

വാതസ്‌തു രൂക്ഷലഘു ചല ബഹു ശീഘ്ര ശീതപരുഷ വിശദഃ, തസ്യരൗക്ഷ്യാദ്‌വാതലാ രൂക്ഷാപ

ചിതാല്‍പശരിരാഃ, പ്രതതരൂക്ഷ ക്ഷാമഭിന്ന മന്ദസക്ത ജര്‍ജ്ജരസ്വരാഃ, ജാഗരൂകാശ്ച, ലഘുത്വാചത്‌ച്‌

ലഘുചലഗതിചെഷ്‌ടാഹാരാഃ, ചലത്വാദനവസ്ഥിത സന്ധ്യസ്ഥി ഭ്രുഹന്വോഷഠ ജിഹ്വാശിരഃ സ്‌കന്ധപാണീപാദഃ,

ബഹുത്വാദ്വഹു പ്രലാപകണ്‌ഡാ സിരാപ്രതാനാഃ ശീഘ്രത്വാച്ഛിഘ്ര സമാരംഭ ക്ഷോഭ വികാരാഃ, ഘീ

ഘ്രാല്‍ത്രാസരാഗ വിരാഗാഃ, ശ്രുതഗ്രാഹിണോƒല്‍പ സ്‌മൃതയശ്ചഃ, ശൈത്യാച്ഛീതാ സഹിഷ്‌ണവഃ, പ്രതത 110

ശീതകോ ദ്വേപകസ്‌തംഭാഃ, പാരുഷ്യാല്‍ പരുഷ്യാല്‍ പരുഷ കേശശ്‌മശ്രുരോമ നഖ ദശന വദന

പാണിപാദാംഗാ, വൈശദ്യാല്‍സ്‌ഫുടിതാഗാവയവാഃ, സതത സന്ധിശബ്‌ദഗാമിനശ്ച ഭവന്തി; ത ഏവം

ഗുണായോഗാദ്വിതലാഃ പ്രായേണാല്‍പ ബലാശ്ചാല്‍പായുഷശ്ചാല്‍പാപത്യാശ്‌ചാല്‍പ സാധനാശ്ചാധന്യാശ്ച

ഭവന്തി.

വാതമാകട്ടെ രൂക്ഷമായും ലഘുവായും ചലമായും ബഹുശീഘ്രമായും ശീതളമായും പരുഷമായും

വിശദമായുമിരിക്കും. വാതത്തിന്റെ രൂക്ഷതനിമിത്തം വാതപ്രകൃതിക്കാരന്റെ ശരീരം രൂക്ഷമായും മെലിഞ്ഞും

ചെറുതായുമിരിക്കും. സ്വരം കൂടുതല്‍ രൂക്ഷമായും ക്ഷീണമായും ഭിന്നമായും മന്ദമായും തടഞ്ഞു തടഞ്ഞും


ജര്‍ജ്ജരമായുമിരിക്കും. ജാഗരൂകനായിരിക്കും (ഉറക്ക്‌കുറഞ്ഞിരിക്കും) ലഘുത്വം നിമിത്തം നടത്തവും

ശരീരചേഷ്‌ടയും ആഹാരവും മന്ദമായും ചപലമായുമിരിക്കും. ചലത്വം നിമിത്തം സന്ധി, അസ്ഥി, ഭൂപ്രദേശം,

താടിയെല്ല്‌, ചുണ്ട്‌, നാവ്‌, തല, കഴുത്ത്‌, കൈകാലുകള്‍ ഇവ ചലിച്ചുകൊണ്ടിരിക്കും. ബഹുത്വം നിമിത്തം

കൂടുതല്‍ സംസാരിക്കും. കണ്‌ഡരകളും സിരകളും പടര്‍ന്നുപിടിച്ചിരിക്കുകയും ചെയ്യും. ശീഘ്രഗുണം നിമിത്തം

എല്ലാപ്രവൃത്തികളും ക്ഷണത്തിലുണ്ടാവുകയുംചെയ്യും. ഭയ-രോഗ-വൈരാഗ്യങ്ങളും ക്ഷണത്തിലുണ്ടാകും. വാത

പ്രകൃതിക്കാരന്‍ കേട്ട ഉടനെ കാര്യം ധരിക്കുകയും ഓര്‍മ്മ കുറഞ്ഞവനായിരിക്കുകയും ചെയ്യും. വാതത്തിന്റെ

ശീതത്വം കൊണ്ട്‌ശീതം സഹിക്കാന്‍ കഴിയുന്നതല്ല. എപ്പോഴും ശീതജന്യരോഗങ്ങളും വിറയലും സ്‌തംഭനവും

ഉണ്ടാകും. പാരുഷ്യംനിമിത്തം തലമുടി താടി, മീശ, രോമം, നഖം, പല്ല്‌, മുഖം, കൈകാലുകള്‍ ശരീരം

ഇവ പരുഷമായിരിക്കും, വൈശദ്യഗുണംനിമിത്തം ശരീരാവയവങ്ങളില്‍ കീറലുണ്ടാകും. നടക്കുമ്പോള്‍ എപ്പോഴും

സന്ധികളില്‍നിന്ന്‌ശബ്‌ദമുണ്ടാകും. വായു ഇപ്രകാരം ഗുണമുള്ളതായതുകൊണ്ട്‌വാതപ്രകൃതിക്കാരന്‍ മിക്കവാറും

ബലം കുറഞ്ഞവഌം ആയുസ്സ്‌കുറഞ്ഞവഌം സന്താനം കുറഞ്ഞവഌം സാധനസാമഗ്രികള്‍ കുറഞ്ഞവഌം ധനം

കുറഞ്ഞവഌമായിരിക്കും.

സംസര്‍ഗ്ഗില്‍ സംസൃഷ്‌ടലക്ഷണാഃ; സര്‍വ്വഗുണസമുദിതാസ്‌തുസമധാതവഃ, ഇത്യേവം പ്രകൃതിതഃ പരീക്ഷേത 111

രണ്ടു ദോഷങ്ങള്‍ക്ക്‌ആധിക്യമുള്ളവനില്‍ രണ്ടുദോഷങ്ങളെ ലക്ഷണം ഒരുമിച്ചു കാണാവുന്നതാണ്‌. മൂന്ന്‌ദോഷങ്ങളും

സമമായിട്ടുള്ളവനില്‍ എല്ലാ ഗുണങ്ങളും ഒരുമിച്ചുകാണുന്നതാണ്‌. ഇപ്രകാരം പ്രകൃതിയെ പരീക്ഷിച്ചറിയണം.

വികൃതിതശ്ചേതി-വികൃതിരുച്യതേ വികാരഃ. തത്ര വികാരം ഹേതുദോഷ ദുഷ്യ പ്രകൃതിദേശകാലബല

വിശേഷൈര്‍ ലിംഗതശ്ച പരീക്ഷേത, ന ഹ്യന്തരേണ ഹേത്വാ ദീനാം ബലവിശേഷം വ്യാധിബല വിശേഷോപലബ്‌

ധംഃ,യസ്യ ഹിവ്യാധര്‍ദോഷദൂഷ്യ പ്രകൃതി ദേശകാലബലസാമ്യം ഭവതി മഹച്ച ഹേതുലിംഗബപംസ വ്യാധിര്‍ 112

ബലവാന്‍ ഭവതി തദ്വിപര്യയാച്ചാല്‍പബലഃ, മധ്യബലസ്‌തു ദോഷാദീ നാമന്യതമ സാമാനായാദ്ധേതുലിംഗ മ

ധ്യബലത്വാച്ചോപലഭ്യതേ.

വികൃതിപരീക്ഷ-വികാരത്തിന്‌വികൃതി എന്ന്‌പറയുന്നു. (ധാതുവൈഷമ്യംകൊണ്ടുണ്ടാകുന്ന ജ്വരാദിരോഗങ്ങളാണ്‌

വികാരം. വികാരത്തിന്റെ കാരണത്തെ ദോഷം, ദുഷ്യം, പ്രകൃതി, ദേശം, കാലം, ബലം ഇവയുടെ വിശേഷ

ലക്ഷണത്തിലൂടെ പരീക്ഷിക്കണം. ഹേത്വാദികളുടെ ബലവിശേഷത്തെ അറിയാതെ രോഗത്തിന്റെ ബലവിശേഷത്തെ


കിട്ടുന്നതല്ല.

എന്നാല്‍ ഏത്‌രോഗത്തിന്ന്‌ദോഷം, ദുഷ്യം, പ്രകൃതി ഇവയും ദേശവും കാലവും തുല്യമാണെങ്കിലും

നിദാനത്തിഌം ലക്ഷണത്തിഌം ബലം കൂടുതലുണ്ടെങ്കിലും ആ രോഗം ബലവാനായിരിക്കും. ദോഷാദികള്‍ക്ക്‌ബലം


കുറഞ്ഞാല്‍ രോഗത്തിഌം ബലം കുറഞ്ഞിരിക്കും. മധ്യബലമുള്ള രോഗമാണെങ്കിലാകട്ടെ ദോഷാദികളിലേതെങ്കിലും

ഒന്നിന്റെ തുല്യബലംകൊണ്ടും ഹേതുലക്ഷണങ്ങളുടെ മധ്യബലംകൊണ്ടും മനസ്സിലാകുന്നതാണ്‌.

സാരതശ്ചേതി-സാരാണ്യഷ്‌ടൗ പുരുഷാണാം ബലമാന വിശേഷജ്ഞാനാര്‍ത്ഥ മുപദിശ്യതേ. തദ്യഥാ-ത്വഗ്‌രക്ത


113
മാംസമേദോƒസ്ഥിമജ്ജ ശുക്രസത്വാനി.

സാരദ്വാരാ രോഗിയുടെ പരീക്ഷ, ബലത്തിന്റെ മാനവിശേഷത്തെ അറിയുവാനായി പുരുഷന്മാര്‍ക്ക്‌സാരം എട്ട്‌വി

ധത്തിലായി പറയപ്പെടുന്നു. അത്‌എപ്രകാരമെന്നാല്‍-ത്വക്ക്‌, രക്തം, മാംസം, മേദസ്സ്‌, അസ്ഥി, മജ്ജ, ശുക്ലം,

മനസ്സ്‌, എന്നിപ്രകാരമാകുന്നു.

തത്ര സ്‌നിഗ്‌ദ്ധ ശ്‌ളക്ഷണ മൃദുപ്രസന്ന സൂക്ഷ്‌മാല്‍പ ഗംഭീര സുകുമാരലോമാ സ പ്രഭേവ ച ത്വക്‌

ത്വക്‌സാരാണാം; സാ സാരതാ സുഖസൗഭാഗ്യൈശ്വര്യ ഉപഭോഗബുദ്ധി വിദ്യാരോഗ്യ 114

പ്രഹര്‍ഷണാന്യായുശ്ചാനിത്വരമാചഷ്‌ടേ.

ത്വക്‌സാര പുരുഷലക്ഷണം. ത്വക്‌ധാതു ഏററവും വിശുദ്ധമായിട്ടുള്ള പുരുഷന്റെ ത്വക്കിന്‌മുഌസവും

മൃദുത്വവും പ്രസന്നതയും സൂക്ഷ്‌മതയും അല്‌പതയും ഗംഭീരതയും കോമളത്വവും അതേ പ്രഭയോടുകൂടിയ

രോമങ്ങളും ഉണ്ടാകും. ത്വക്‌ഇപ്രകാരം സാരവത്തായാല്‍ സുഖം, സൗഭാഗ്യം, ഐശ്വര്യം, നല്ല

ഭക്ഷണാദികളേക്കൊണ്ടുള്ള സുഖാഌഭവം, ബുദ്ധി, വിദ്യ, ആരോഗ്യം, സന്തോഷം, ദീര്‍ഘായുസ്സ്‌എന്നിവ

ഉണ്ടാകുമെന്ന്‌വ്യക്തമാകുന്നു.

കര്‍ണ്ണാക്ഷിമുഖ ജിഹ്വാനാസൗഷ്‌ഠപാണി പാദതലനഖ ലലാട മേഹനം സ്‌നിഗ്‌ദ്ധരക്തം ശ്രീമല്‍ ഭ്രാജിഷ്‌ണു

രക്തസാരാണാം, ണ്ണാ സാരതാ സുഖമുദഗ്രതാം മേധാം മനസ്വിത്വം സൗകുമാര്യമനതിബലമക്‌ളേശ 115

സഹിഷ്‌ണുത്വം ചാ ച ഷ്‌ടേ.

രക്തസാരപുരുഷ ലക്ഷണം-രക്തം ഏററവും വിശുദ്ധമായിരിക്കുന്ന പുരുഷന്റെ ചെവി, കണ്ണ്‌, മുഖം, നാവ്‌, മൂക്ക്‌,

ചുണ്ട്‌, ഉള്ളംകയ്യ്‌, ഉള്ളംകാല്‍, നഖം, നെററിത്തടം, ലിംഗം, എന്നിവയ്‌ക്ക്‌സ്‌നിഗ്‌ദ്ധതയും രക്തപ്രസാദവും

ഉജ്ജ്വലതയും ഉണ്ടാകും. ആ സാരത്വം സുഖം, ക്രൂരത, മേധ, മനസ്വിത, സുകുമാരത, മിതമായ ബലം,

ക്ലേശസഹനത, ഉഷ്‌ണത്തില്‍ അസഹിഷ്‌ണുത, എന്നിവയെ ഉണ്ടാക്കുന്നു.

ശംഖലലാട കൃകാടികാക്ഷിഗണ്‌ഡ ഹഌഗ്രീവാ സ്‌കന്ധോദര കക്ഷ വക്ഷഃ പാണിപാദ സന്ധയഃ ഗുരുസ്ഥിര

മാംസോപചിതാ മാംസസാരാണാം; സാ സാരതാക്ഷമാം ധൃതിമലൗല്യം വിത്തം വിദ്യാം 116

സുഖമാര്‍ജ്ജവമാരോഗ്യം ബലമായുശ്ച ദീര്‍ഘമാചഷ്‌ടേ.


മാംസസാര പുരുഷലക്ഷണം. മാംസസാര പുരുഷന്റെ ശംഖപ്രദേശം, നെററിത്തടം, പിന്‍കഴുത്ത്‌, കണ്ണ്‌,
കവിള്‍ത്തടം,

താടി, കഴുത്ത്‌, സ്‌കന്ധം, ഉദരം, കക്ഷം, നെഞ്ച്‌, കൈകാലുകളുടെ സന്ധികള്‍ എന്നിവയ്‌ക്ക്‌ഗുരുത്വവും

കട്ടിയുമുള്ള മാംസങ്ങള്‍ നിറഞ്ഞിരിക്കും. ആ മാംസ സാരം ക്ഷമ, ധാരണ, ആഗ്രഹമില്ലായ്‌ക, ധനം, വിദ്യ, സുഖം,

ആര്‍ജ്ജവം, ആരോഗ്യം, ബലം, ദീര്‍ഘായുസ്സ്‌ഇവയെ ഉണ്ടാക്കുന്നു.

വര്‍ണ്ണസ്വരനേത്ര കേശ ലോമനഖ ദന്തൗഷ്‌ഠ മൂത്രപുരീഷേഷു വിശേഷതാ സ്‌നേഹോമേദഃ സാരാണാം. സാ 117

സാരതാ വിത്തൈശ്വര്യ സുഖോപഭോഗ പ്രദാനാന്യാര്‌ജ്ജവം സുകുമാരോപ ചാരതാം ചാപഷ്‌ടേ.

മേദഃ സാരപുരുഷലക്ഷണം. മേദസ്സാര പുരുഷന്റെ വര്‍ണ്ണം, സ്വരം, കണ്ണ്‌, രോമം, തലമുടി, നഖം, പല്ല്‌,

ചുണ്ട്‌, മൂത്രം, മലം എന്നിവയില്‍ വിശേഷിച്ചും സ്‌നിഗ്‌ദ്ധത ഉണ്ടാകും. ആ മേദസ്സാരം ധനം, ഐശ്വര്യം,

സുഖം, നല്ല ഭക്ഷണാദികളേക്കൊണ്ടുള്ള സുഖാഌഭവം, ദാനശീലം, ആര്‍ജ്ജവം, മൃദൂപചാരം എന്നിവയെ

ഉണ്ടാക്കുന്നതായിക്കാണാം.

പാര്‍ഷ്‌ണി ഗുല്‍ഫ ജാന്വരത്‌നി ജത്രു ചിബുകശിരഃ പര്‍വ്വസ്ഥൂലാഃ സ്ഥൂലാസ്ഥി നഖദന്താശ്ചാസ്ഥിസാരാഃ,തേ 118

മഹോല്‍സാഹാഃ ക്രിയാവന്തഃ ക്‌ളേശസഹാഃ സാരസ്ഥിരശരീരാ ഭവന്ത്യായുഷ്‌മന്തശ്ച.

അസ്ഥിസാര പുരുഷലക്ഷണം. അസ്ഥിസാരവത്തായിട്ടുള്ള പുരുഷന്റെ മടമ്പ്‌, ഞെരിയാണി, മുട്ട്‌, കൈമുഷ്‌ടി, ജത്രു

(അക്ഷകാസ്ഥി), താടിയെല്ല്‌, ശിരസ്സ്‌, സന്ധികള്‍ ഇവ സ്ഥൂലമായിരിക്കും. എല്ലുകളും നഖങ്ങളും പല്ലുകളും

സ്ഥൂലമായിരിക്കും. ഇപ്രകാരമുള്ളവര്‍ വലിയ ഉത്സാഹികളും ക്രിയാശീലന്മാരും ക്ലേശത്തെ സഹിക്കുന്നവരും ദൃഢവും

സ്ഥിരവുമായ ശരീരമുള്ളവരും ദീര്‍ഘായുസ്സുള്ളവരും ആയിരിക്കും.

തന്വംഗാ ബലവന്തഃ സ്‌നിഗ്‌ദ്ധവര്‍ണ്ണസ്വരാഃ സ്ഥൂല ദീര്‍ഘവൃത്ത സന്ധയശ്ച മജ്ജസാരാഃ; തേ ദിര്‍ഘായുഷോ


119
ബലവന്തഃ ശ്രുതവിജ്ഞാന വിത്താപത്യ സമ്മാന ഭാജശ്ച ഭവന്തി.

മജ്ജസാര പുരുഷലക്ഷണം. മജ്ജ സാരവത്തായിരിക്കുന്ന പുരുഷന്റെ അവയവങ്ങള്‍ നേരിയതായിരിക്കും. അവന്‍

ബലവാനായിരിക്കും. സന്ധികള്‍ തടിച്ചു നീണ്ടു വൃത്താകൃതിയിലായിരിക്കും. അങ്ങിനെയുള്ളവര്‍ ദീര്‍ഘായുസ്സുള്ളവരും,

ബഹുമാനിക്കപ്പെടുന്നവരും ആയിരിക്കും.

സൗമ്യാഃ മൗമ്യപ്രക്ഷിണശ്ച ക്ഷീരപൂര്‍ണ്ണലോചനാ ഇവ പ്രഹര്‍ഷബഹുലാഃ സ്‌നിഗ്‌ദ്ധവൃത്തസാര സമ

സംഹത സിഖരദശനാഃ പ്രസന്ന സ്‌നിഗ്‌ദ്ധ വര്‍ണ്ണസ്വരാഃഭ്രാജിഷ്‌ണവോ മഹാസ്ഥിജശ്ച ശുക്രസാരാഃ. തേ സ്‌


120
ത്രീപ്രിയാഃ പ്രിയോപഭോഗാഃ ബലവന്തഃ സുഖാരോഗ്യ വിത്തൈശ്വര്യ സമ്മാനാപത്യ ഭാജശ്ച ഭവന്തി.
ശുക്ലസാര പുരുഷലക്ഷണം. വീര്യസാരപുരുഷന്‍ സൗമ്യഌം സൗമ്യദൃഷ്‌ടിയുള്ളവഌം കണ്ണ്‌പാല്‍

നിറച്ചതുപോലെയുള്ളവഌം ലിംഗോത്ഥാനം കൂടുതലായുള്ളവഌം ആയിരിക്കും. അവന്റെ പല്ലുകള്‍

സ്‌നിഗ്‌ദ്ധതയുള്ളതും വൃത്താകൃതിയിലും ഉറപ്പുള്ളതും സമമായും ഇടതിങ്ങിയും അഗ്രഭാഗം കൂര്‍ത്തും ഇരിക്കും.

വര്‍ണ്ണവും സ്വരവും നിര്‍മ്മലവും സ്‌നിഗ്‌ദ്ധവുമായിരിക്കും. കാന്തിമാനായിരിക്കും. നിതംബം

വലുതായിരിക്കുകയും ചെയ്യും. അവര്‍ സ്‌ത്രീകള്‍ക്ക്‌പ്രിയമുള്ളവരായിരിക്കും. പ്രയമുള്ള ഭക്ഷണാദികളേക്കൊണ്ട്‌

സുഖം അഌഭവിക്കുന്നവരും. ബലവാന്മാരും സുഖം, ഐശ്വര്യം, ആരോഗ്യം, ധനം, ബഹുമാനം, സന്താനം

ഇവയോടുകൂടിയവരും ആയിരിക്കും.

സ്‌മൃതിമന്തോ ഭക്തിമന്തഃ കൃതജ്‌ഢഞാഃ പ്രജ്ഞാഃ ശുചയോ മഹോല്‍സാഹാ ദക്ഷാ ധീരാഃ സമരവിക്രാന്തയോ

ധിന സ്‌ത്യക്തവിഷാദാഃ സ്വവസ്ഥിതഗതി ഗംഭീരബുദ്ധിചേഷ്‌ടാഃ കല്യാണാഭിനിവേശിനശ്ച 121

സത്വസാരാ;തേഷാം സ്വ ലക്ഷണൈരേവ ഗുണാ വ്യാഖ്യാതാഃ

സത്വസാരപുരുഷ ലക്ഷണം. മനസ്സ്‌സാരവത്തായിട്ടുള്ള പുരുഷന്‍ ധാരണാശക്തിയുള്ളവഌം ഭക്തിയുള്ളവഌം


കൃതജ്ഞഌം

ബുദ്ധിമാഌം ശുചിയുള്ളവഌം വലിയ ഉത്സാഹിയും സമര്‍ത്ഥഌം ധീരഌം ആയിരിക്കും. യുദ്ധത്തില്‍ വിക്രമപൂര്‍വ്വം

പൊരുതുന്നവനായിരിക്കും. വിഷാദം ത്യജിച്ചവനായിരിക്കും. അവന്റെ ഗതി സ്ഥിരമായിരിക്കും. ബുദ്ധിയും

ചേഷ്‌ടയും ഗംഭീരമായിരിക്കും. മംഗളകാര്യത്തില്‍ താല്‌പര്യമുള്ളവഌം ആയിരിക്കും. സത്വസാരപുരുഷന്മാരുടെ

സ്‌മൃത്യാദി സ്വന്തം ലക്ഷണങ്ങളിലൂടെതന്നെ അവരുടെ ഗുണങ്ങളെയും വിവരിക്കേണ്ടതാകുന്നു.

തത്ര സര്‍വ്വൈഃ സാരൈരുപേതാഃ പുരുഷാ ഭവന്ത്യതിബലാഃ പരമസുഖയുക്‌താഃ ക്‌ളേശസഹാഃ

സര്‍വ്വാരംഭേഷ്വാത്മനി ജാതപ്രത്യയാഃ കല്യാണാഭിനിവേശിനഃ സ്ഥിരസമാഹിതശരീരാഃ സുസമാഹിതഗതയഃ 122

സാഌനാദസ്‌നിഗ്‌ദ്ധ ഗംഭീര മഹാനിസ്വനാഃ സുഖൈശ്വര്യ വിത്തോപഭോഗ സമ്മാനഭാജോ മന്ദജരസോ

മന്ദവികാരാഃ പ്രായസ്‌തുല്യഗുണ വിസ്‌തീര്‍ണ്ണാപത്യാശ്ചിര ജീവിനശ്ച.

എല്ലാ ധാതുക്കളും മനസ്സും ഏററവും ശുദ്ധമായിട്ടുള്ള പുരുഷന്‍ അതിബലവാഌം പരമസുഖത്തോടുകൂടിയവഌം

ക്ലേശത്തെ സഹിക്കാന്‍ കഴിയുന്നവഌം എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസമുള്ളവഌം മംഗളകാര്യത്തില്‍


തല്‌പരഌം നല്ല

ഉറച്ച ശരീരപ്രകൃതിക്കാരഌം നല്ല നടത്തക്കാരഌം (ശ്രദ്ധിച്ചുനടക്കുന്നവഌം) ആയിരിക്കും. അവന്റെ സ്വരം പ്രതി

ധ്വനിയോടുകൂടിയും സ്‌നിഗ്‌ദ്ധവും ഗംഭീരവും മഹത്തും ആയിരിക്കും. അവന്‍ സുഖം, ഐശ്വര്യം, ധനം,

ഉപഭോഗം, ബഹുമാനം ഇവയോടുകൂടിയവനായിരിക്കും. വാര്‍ദ്ധക്യം സാവധാനത്തിലെ ബാധിക്കുകയുള്ളൂ. രോഗങ്ങള്‍

കുറവായിരിക്കും. മിക്കവാറും തുല്യഗുണമുള്ളതും കൂടുതലായും ഉള്ള സന്താനങ്ങള്‍ ഉണ്ടാകും.


ദീര്‍ഘായുസ്സുള്ളവനായിരിക്കും.

അതോ വിപരീതാ സ്‌ത്വ സാരാഃ. 123

ഈ പറഞ്ഞ ലക്ഷണങ്ങള്‍ക്ക്‌വിപരീതമായ ലക്ഷണങ്ങളോടുകൂടിയവന്‍ അസാരനായിരിക്കും. അതായത്‌

സാരകുറഞ്ഞവനായിരിക്കുമെന്നര്‍ത്ഥം.

മധ്യാനാം മധ്യൈഃ സാര വിശേഷൈര്‍ ഗുണവിശേഷാ വ്യാഖ്യാതാ ഭവന്തി. ഇതി സാരണ്യേഷ്‌ടൗ 124

പുരുഷാണാം ബലപ്രമാണ വിശേഷ ജ്ഞാനാര്‍ത്ഥാന്യുപദിഷ്‌ഠാനി ഭവന്തി.

മധ്യസാരന്മാര്‍ക്ക്‌മേല്‍പറഞ്ഞ സാരഗുണ വിശേഷങ്ങള്‍ മധ്യമായിരിക്കുമെന്ന്‌വിവരിക്കപ്പെടുന്നു (അതായത്‌

അസാരന്മാര്‍ക്ക്‌അല്‌പബലവും അല്‌പായുസ്സും ആയിരിക്കുമെന്നും മധ്യസാരന്മാര്‍ക്ക്‌മധ്യബലവും മധ്യായുസ്സും

ആയിരിക്കുമെന്നും അര്‍ത്ഥം.) ഇപ്രകാരം എട്ടുവിധത്തിലുള്ള സാരപുരുഷന്മാരുടെ ബലത്തിന്റെ പ്രമാണ ഭേദങ്ങളെ

മനസ്സിലാക്കുവാനായി അവയെ ഉപദേശിക്കപ്പെട്ടു.

കഥം ഌ ശരീരമാത്ര ദശനാദേവ ഭിഷഗത്ര മുഹ്യേദയമുപചിതത്വാദ്‌ബലവാനയമല്‍പബലഃ കൃശത്വാദയം

മഹാബലവാന്‍ മഹാശരീരത്വാദയമല്‍പശരീരത്വാദ്‌ദുര്‍ബല ഇതി.ദൃശ്യന്തേ ഹ്യല്‍പശരീരാഃ 125

കൃശാശ്ചൈകേബലവന്തഃ, തത്ര പിപീലികാ ഭാരവഹനവല്‍ സിദ്ധിഃ. അതശ്ചസാരതഃ പരീക്ഷാ ഇത്യുക്തമേവ.

ഒരാളുടെ ബലത്തെ സംബന്ധിച്ചു ശരീരം മാത്രം കണ്ടുകൊണ്ട്‌വൈദ്യന്‍ എങ്ങിനെ ഭ്രമിച്ചുപോകുന്നു എന്നു പറയാം.

ഇവന്‍ കുറച്ചു തടിയുള്ളതുകൊണ്ട്‌ബലവാനാണെന്നും ഇവന്‍ കൃശനായതുകൊണ്ട്‌അല്‌പബലവാനാണെന്നും ഇവന്‍


വലിയ

തടിയനായതുകൊണ്ട്‌മഹാബലവാനാണെന്നും ഇവന്‍ വളരെ മെലിഞ്ഞവനായതുകൊണ്ട്‌ദുര്‍ബലനാണെന്നും

മനസ്സിലാക്കുന്നു. ഇത്‌എല്ലാം ഒരുപോലെ ശരിയല്ല. കാരണം ചെറിയ ശരീരമുള്ളവരും വളരെ മെലിഞ്ഞവരും

ചിലര്‍ ബലവാന്മാരായിക്കാണുന്നുണ്ട്‌. എപ്രകാരമെന്നാല്‍ ഒരുറുമ്പ്‌തന്നേക്കാള്‍ എത്രയോ ഇരട്ടി ഭാരമുള്ളതിനെ

വഹിക്കുന്നതുപവോലെയാകുന്നു. അതുകൊണ്ട്‌സാരദ്വാരാതന്നെ ബലത്തെ പരീക്ഷിക്കേണ്ടതാണെന്ന്‌പറയുന്നു.

സംഹനതശ്ചേതി-സംഹനം സംഘാതഃ സംയോജനമിത്യേകോƒര്‍ത്ഥഃ. തത്ര സമ സുവിഭക്താസ്ഥി സുബന്ധ സന്ധി

സുനിവിഷ്‌ട മാംസശോണിതം സുസംഹതം ശരീര മിത്യുച്യതേ. തത്ര സുസംഹത ശരീരാഃ പുരുഷാ 126

ബലവന്തഃ, വിപര്യയേണാല്‍പബലാഃ, പ്രവരാവര മധ്യത്വാല്‍ സംഹനസ്യ മധ്യ ബലാ ഭവന്തി.

സംഹനത്തിലൂടെയുള്ള പരീക്ഷ-സംഹനം, സംഘാതം, സംയോജനം ഇവ ഒരേ അര്‍ത്ഥമുള്ള വാചകങ്ങളാകുന്നു.


അസ്ഥികള്‍

സമമായും നല്ലതുപോലെ വിഭജിച്ചും സന്ധികള്‍ ദൃഢമായി ബന്ധിച്ചും മാംസവും രക്തവും അതാതിന്റെ സ്ഥാനത്ത്‌
വേണ്ടതുപോലെ സ്ഥിതിചെയ്യുകയും ചെയ്യുന്ന ശരീരത്തിന്‌സുസംഹത ശരീരം എന്ന്‌പറയുന്നു. സുസംഹത
ശരീരമുള്ള

പുരുഷന്‍ ബപലവാനായിരിക്കും. ശരീരം സുസംഹതമല്ലാത്തവന്‍ അല്‌പബലവാനായിരിക്കും. സുസംഹതവും


അസംഹതവും

അല്ലാത്ത മധ്യ ശരീരമുള്ളവന്‍ മധ്യബലവാനായിരിക്കും.

പ്രമാണതശ്ചേതി-ശരീരപ്രമാണം പുനര്‍യഥാസ്വേനാംഗുലി പ്രമാണേനോപദേക്ഷ്യതേ. ഉല്‍സേധവിസ്‌താരാ

യാമൈര്‍ യഥാക്രമം തത്ര പാദൗ പത്വാരി ഷട്‌ചതുര്‍ദ്ദശചാംഗുലാനി, ജംഘേത്വഷ്‌ടാദശാംഗദുലേ

ഷോഡഷശാംഗുലി പിരക്ഷേപേ ജാഌനി ചതുരംഗുലേ ഷോഡശാംഗുലി പരിക്ഷേപേ, ത്രിംശദംഗുല

പരിക്ഷേവഷ്‌ടാദശാംഗുലാവൂരു, ഷഡംഗുല ദീര്‍ഘൗ വൃഷണാവഷ്‌ടാംഗുല പരിണാഹൗ, ശേഫഃ

ഷഡംഗുലദീര്‍ഘ പഞ്ചാംഗുലപരിണാഹം, ദ്വാദശാംഗുലപരിമിതോ ഭാഗഃ, ഷോഡശാംഗുല വിസ്‌താരാ

കടി, ദതശാംഗുലം വസ്‌തിശിരഃ, ദശാംഗുല വിസ്‌താരം ദ്വാദശാംഗുലമുദരം, ദശാംഗുല

വിസ്‌തീര്‍ണ്ണോ ദ്വാദശാംഗുലായാമേ പാര്‍ശ്വേ, ദ്വാദശാംഗുലവിസ്‌താരം സ്‌തനാന്തരം, ദ്വംഗുലം 127

സ്‌തനപര്യന്തം, ചതുര്‍ വിംശത്യംഗൂല വിശാലം ദ്വാദശാംഗുലോല്‍സേധമുരഃ, ത്യംഗുലം ഹൃദയം

അഷ്‌ടാംഗുലൗസ്‌കന്ധൗ, ഷഡംഗുലാവംസൗ, ഷോഡശാംഗുലൗ പ്രബാഹു, പഞ്ചദശാംഗുലൗ പ്രപാണി,

ഹസ്‌തൗ ദ്വാദശാംഗുലൗ കക്ഷാവഷ്‌ടാംഗുലൗ, ത്രികം ദ്വാദശാഗുലോല്‍ സേധം,ഷഷ്‌ടാ

ദശാംഗുലോല്‍സേധം പൃഷ്‌ഠം, ചതുരംഗുലോല്‍സേധാ ദ്വാവിംശത്യംഗുലപരിണാഹാ ശിരോധരാ,

ദ്വാദശാംഗുലാല്‍സേധം ചതുര്‍വിംശത്യംഗുല പരിണാഹമാനം, പഞ്ചാംഗുലമാസ്യം, ചിബുകൗഷ്‌ഠ

കര്‍ണ്ണാക്ഷി മധ്യനാസികാലലാടം ചതുരംഗുലം, ഷഡംഗുലോല്‍സേധം ദ്വാത്രിംശദംഗുല വരിണാഹം

ശിരഇതി പൃഥക്ത്വേനാം ഗാവയവമാനമുക്തം.

പ്രമാണദ്വാരാ ശരീരപരീക്ഷ-അവനവന്റെ കൈവിരലിന്റെ അളവില്‍ക്കൂടി ശരീരത്തിന്റെ അളവിനെ


ഉപദേശിച്ചുതരാം.

(അംഗുലംഎന്നാല്‍ തച്ചുശാസ്‌ത്രപ്രസിദ്ധമായ വിരലും ഏകദേശം ഒന്നേകാല്‍ ഇഞ്ചും ആണ്‌. ഇവിടെ അവനവന്റെ

കൈവിരലിന്‌കണക്കാക്കണം എന്ന്‌പറഞ്ഞതുകൊണ്ട്‌അവനവന്റെ അംഗുഷ്‌ടാഗ്രപര്‍വ്വതത്തിന്‌


കണക്കാക്കേണ്ടതാണ്‌.)

കാലുകള്‍ ഉയരം നാലും വീതി ആറും നീളം പതിനാലും അംഗുലം ഉണ്ടായിരിക്കണം. കണങ്കാല്‍ നീളം

പതിനെട്ടും ചുററളവ്‌പതിനാറും അംഗുലമായിരിക്കണം. കാല്‍മുട്ട്‌നീളം നാലും ചുററളവ്‌പതിനാറും

അംഗുലം വേണം. തുട ചുററളവ്‌മുപ്പതും നീളം പതിനെട്ടും അംഗുലം വേണം. വൃഷണം നീളം ആറും
ചുററളവ്‌എട്ടും അംഗുലം വേണം. ലിംഗം നീളം ആറും ചുററളവ്‌അഞ്ചും അംഗുലം വേണം. യോനി പ

ന്ത്രണ്ടുംഗുലം. അരക്കെട്ട്‌പതിനാറംഗുലം വിസ്‌താരം. വസ്‌തീശിരസ്സ്‌(മൂത്രാശയത്തിന്റെ ഉപരിഭാഗം)

പത്തംഗുലം നീളം. വയറ്‌വിസ്‌താരം പത്തും നീളം പന്ത്രണ്ടും അംഗുലം. പാര്‍ശ്വഭാഗം വിസ്‌താരം പത്തും

നീളം പന്ത്രണ്ടും അംഗുലം. രണ്ട്‌സ്‌തനങ്ങളുടേയും മധ്യഭാഗം പന്ത്രണ്ടുഗുലം. സ്‌തനചൂചുകം രണ്ടുഗുലം.

നെഞ്ച്‌വിസ്‌താരം 24 ഉം ഉയരം 12 ഉം അംഗുലം. ഹൃദയം 3 അംഗുലം. ചുമലിന്റെ പിന്‍വശം എട്ടും അംഗുലം

വീതം. മുന്‍വശം ആറംഗുലംവീതം. കൈകള്‍ ചുമലില്‍നിന്ന്‌താഴോട്ട്‌മുട്ട്‌വരെ പതിനാറംഗുലം വീതവും

മുട്ടിന്‌താഴോട്ട്‌പാണിവരെ പതിനഞ്ചംഗുലംവിതവും പാണി പന്ത്രണ്ടംഗുലം വീതവും വേണം. (കയ്യുടെ ആകെ

നീളം 43 അംഗുലം വേണമെന്നര്‍ത്ഥം) കക്ഷം എട്ടംഗുലം. ത്രികസ്ഥാനത്തിന്റെ ഉയരം പന്ത്രണ്ടംഗുലം. പുറത്തിന്റെ


ഉയരം

പതിനെട്ടംഗുലം. കഴുത്ത്‌നാലംഗുലം നീളവും 22 അംഗുലം ചുററളവും വേണം. മുഖം പന്ത്രണ്ട്‌ഗുലം

ഉയരവും 24 അംഗുലം ചുററളവും വേണം. വായ അഞ്ച്‌ഗുലം വേണം. താടി, ചുണ്ട്‌, ചെവി, കണ്ണിന്റെ മ

ധ്യം, മൂക്ക്‌, നെററിത്തടം ഇവ നാലംഗുലം വീതംവേണം. ശിരസ്സ്‌ആറംഗുലം ഉയരവും മുപ്പത്തിരണ്ടംഗുലം

ചുററളവും വേണം. ഇപ്രകാരം പ്രത്യേകം പ്രത്യേകം ശരീരാവയവങ്ങളുടെ അളവ്‌പറയപ്പെട്ടു.

കേവലം പുനഃ ശരീരമംഗുലി പര്‍വ്വാണി ചതുരശീതിസ്‌തദായാമ വിസ്‌താരസമം സമമുച്യതേ. ത

ത്രായുര്‍ ബലമോജഃ സുഖമൈശ്വര്യം വിത്താനിഷ്‌ടാശ്ചാപരേ ഭാവാ ഭവന്ത്യായത്താഃ പ്രമാണവതിശരീരേ, 128

വിപര്യസ്‌ത്വതോഹീനേƒധികേ വാ.

പുരുഷന്റെ ആകെ ഉയരം 84-അംഗുലം വേണം. കയ്യ്‌പരത്തിനിന്നാല്‍ ഒരു കയ്യിന്റെ വിരലിന്റെ അററത്തുനിന്ന്‌
മറേറ

കയ്യിന്റെ വിരലിന്റെ അററംവരേയുള്ള അളവും 84-അംഗുലം ആയിരിക്കണം. ഇതിന്‌സമശരീരം എന്ന്‌പറയുന്നു.


സമപ്രമാണ ശരീരത്തില്‍ ആയുസ്സ്‌, ബലം, ഓജസ്സ്‌, സുഖം, ഐശ്വര്യം, ധനം ഇവയും മററ്‌സുഖജനകങ്ങളായ

ഭാവങ്ങളും അധീനമായിരിക്കും. ഇതിന്‌വിപരീതമായി സമപ്രമാണത്തില്‍നിന്ന്‌ഉയരം കൂടുകയോ കുറയുകയോ

ചെയ്‌താല്‍ ആയുസ്സ്‌മുതലായവ കുറയുന്നതായിരിക്കും.

ഈ പറഞ്ഞ ശരീരത്തിന്റെ അഗപ്രത്യംഗങ്ങളുടെ അളവും ശരീരത്തിന്റെ ആകെ അളവും എല്ലാംതന്നെ


സുശ്രുതത്തില്‍ സൂ

ത്രസ്ഥാനം 35-ാം അദ്ധ്യായത്തില്‍ പറഞ്ഞതില്‍നിന്ന്‌വളരെ വ്യത്യാസമായിട്ടാണ്‌കാണുന്നത്‌. ശരീരത്തിന്റെ


ഉയരം

ഇവിടെ 84-അംഗുലമാണ്‌പറഞ്ഞത്‌. അത്‌സുശ്രുതത്തില്‍ 120-അംഗുലമാണ്‌പറഞ്ഞിട്ടുള്ളത്‌. ഇതുപോലെ മിക്ക


അവയവങ്ങളുടെ അളവിലും വ്യത്യാസം കാണുന്നുണ്ട്‌.

സാത്മ്യതശ്ചേതി സാത്മ്യംനാമ തദ്യല്‍ സാതത്യേനോപയുജ്യമാനമുപശേതേ. തത്ര യേ ഘൃതക്ഷീരതൈലമാംസ

രസസാത്മ്യാഃ സര്‍വ്വരസ സാത്മ്യാശ്ച, തേ ബലവന്തഃ ക്‌ളേശസഹാശ്ചിരജീവിനശ്ച ഭവന്തി. രൂക്ഷസാത്മ്യാഃ


പുനരേക 129

രസ സാത്മ്യാശ്ചയേ, തേ പ്രായേണാല്‍പ ബലാശ്ചാക്‌ളേശ സഹാ അല്‍പായുഷോƒല്‍പ സാധനാശ്ച; വ്യാമി

ശ്രസാത്മ്യാസ്‌തു യേ, തേമധ്യബലാഃ സാത്മ്യനിമിത്തതോ ഭവന്തി.

സാത്മ്യദ്വാരാ ശരീര പരീക്ഷ-ഏതൊന്ന്‌നിരന്തരം ഉപയോഗിക്കുമ്പോള്‍ അഌകൂലമായിത്തീരുന്നുവോ അഥവാ

സുഖകരമായിത്തീരുന്നുവോ അതിന്‌സാത്മ്യം എന്ന്‌പറയുന്നു. അതില്‍ ഏതൊരുവര്‍ നെയ്യ്‌, പാല്‍, തൈലം,

മാംസരസം, ഷഡ്രസങ്ങള്‍ ഇവ സാത്മ്യമായിട്ടുള്ളവരാണോ അവര്‍ ബലവാന്മാരും ക്ലേശത്തെ സഹിക്കുന്നവരും

ദീര്‍ഘായുസ്സുള്ളവരും ആയിരിക്കും. ഏതൊരുവര്‍ രൂക്ഷ പദാര്‍ത്ഥങ്ങളും ഏതെങ്കിലും ഒരു രസം മാത്രമായും

സാത്മ്യമായിട്ടുള്ളവരാണോ അവര്‍ മിക്കവാറും അല്‌പബലമുള്ളവരും ക്ലേശത്തെ സഹിക്കാന്‍ കഴിയാത്തവരും


ആയുസ്സ്‌

കുറഞ്ഞവരും സാധന സാമഗ്രികള്‍ കുറഞ്ഞവരും ആയിരിക്കും. ഏതൊരുവന്‍ ഈ പറഞ്ഞ പ്രവരസാത്മ്യവും അവര

സാത്മ്യവും മിശ്രിതമായിട്ടുള്ളവരാണോ അവര്‍ മധ്യബലവാന്മാരും മധ്യക്ലേശസഹന്മാരും മധ്യായുസ്സുള്ളവരും

ആയിരിക്കും.

സത്വതശ്ചേതി-സത്വമുച്യതേമനഃ, തച്ഛരീരസ്യ തന്ത്രകമാത്മ സംയോഗാല്‍. തല്‍ത്രിവിധം ബലഭേദേന-പ്രവരം

മധ്യമവരം ചേതി. അതശ്ച പ്രവരമധ്യാവര സത്വാശ്ച ഭവന്തി പുരുഷാഃ. തത്ര പ്രവരസത്വാഃ സ്വല്‍പാഃ, തേ

സാരേഷുപദിഷ്‌ടാ, സ്വല്‍പ ശരീരാഹ്യപി തേനിജാഗന്തു നിമിത്താസു മഹതീഷ്വപി പീഡാ സ്വവ്യഗ്രാ

ദൃശ്യന്തേ, സത്വഗുണവൈശേഷ്യാല്‍ മധ്യ സത്വാ സ്‌ത്വവരാനാത്മ്യന്യുപനിധായ സംസ്‌തംഭയന്ത്യാത്മ

നാƒത്മാനം പരൈര്‍ വാപി സംസ്‌തഭ്യന്തേ, ഹിനസത്വാസ്‌തുനാത്മാനാ, ന ച പരൈഃ സത്വബലം 130

പ്രതിശക്യന്തേ ഉപസ്‌തംഭയിതും, മഹാശരീരാഹ്യപിതേ സ്വല്‍പാനാമപി വേദനാമസഹ ദൃശ്യന്തേ,

സംനിഹിത ഭയശോകലോഭമോഹമാനാഹൗദ്രഭൈരവദ്വിഷ്‌ട ബീഭല്‍സ വികൃത സംകഥാസ്വപി ച പശു

പുരുഷ മാംസശോണിതാനി ചാവേക്ഷ്യ വിഷാദ വൈവര്‍ണ്ണ്യ മൂര്‍ച്ഛോന്‍മാദ ഭ്രമ

പ്രപതനാനാമന്യതമമാപ്‌ഌവന്ത്യഥവാ മരണമിതി.

സത്വ ദ്വാരാ പരീക്ഷ-മനസ്സിന്‌സത്വം എന്ന്‌പറയുന്നു. ആ മനസ്സ്‌ആത്മസംയോഗം നിമിത്തം ശരീരത്തിന്റെ

നടത്തിപ്പുകാരനായിത്തീരുന്നു. മനസ്സ്‌ബലവ്യത്യാസംകൊണ്ട്‌പ്രവരം, മധ്യമം, അവരം എന്നിങ്ങനെ മൂന്നുവി

ധത്തിലാകുന്നു. അതുകൊണ്ട്‌മഌഷ്യരും പ്രവരസത്വ പുരുഷഌം, മധ്യമസത്വപുരുഷന്‍ അവരസത്വപുരുഷന്‍


എന്നിങ്ങനെ മൂന്നുവിധത്തിലാകുന്നു. അതില്‍ പ്രവരസത്വപുരുഷന്മാര്‍ കുറവായിരിക്കും അവരെ സംബന്ധിച്ചു സാരം

പറഞ്ഞതില്‍ പറഞ്ഞിട്ടുണ്ട്‌. പ്രവരസത്വപുരുഷന്മാര്‍ അല്‌പശരീരന്മാരായാല്‍പോലും അവര്‍ നിജവും ആഗന്തുവും

ആയിട്ടുണ്ടാകുന്ന എത്രവലിയ രോഗമായാല്‍പ്പോലും ഭയപ്പെടുന്നതല്ല. അവരുടെ സത്വ ഗുണവിശേഷംകൊണ്ട്‌മധ്യ


സത്വ

പുരുഷനാകട്ടെ മററുള്ളവരുടെ കാര്യം അവനവന്‍ ഏറെറടുത്തും അവനവന്റെ കാര്യം മററുള്ളവരെ ഏല്‌പിച്ചും

തടസ്സമുണ്ടാക്കും. ഹീനസത്വ പുരുഷനാകട്ടെ അവനവന്‍ ഒന്നും ചെയ്യാതിരിക്കുകയും മററുള്ളവര്‍ ചെയ്യുന്നതിനെ

തടസ്സപ്പെടുത്തുകയും ചെയ്യും. മാത്രമല്ല വലിയ തടിയുള്ളവനായാല്‍പോലും ചെറിയ വേദനയേക്കൂടി സഹിക്കാന്‍

കഴിയാത്തവനായിക്കാണുന്നു. ഭയം, ദുഃഖം, ലോഭം, മോഹം, അഹങ്കാരം ഇവ എപ്പോഴും അവന്റെ

കൂടെത്തന്നെയുണ്ടാകും. രൗദ്രവും ഭയാനകവും അപ്രിയവും ജൂഗ്‌പ്‌സിതവും വികൃതവും ആയ കഥ കേട്ടാലും

മഌഷ്യരുടേയും മററ്‌ജീവികളുടേയും മാംസവും രക്തവും കണ്ടാലും വിഷാദം, വിവര്‍ണ്ണത, മോഹാലസ്യം,

ഉമ്മാദം, തലമുററല്‍, വീഴ്‌ച ഇവയിലേതെങ്കിലും ഉണ്ടാവുകയോ അഥവാ മരിച്ചുപോവുകയോ ചെയ്യും.

ആഹാരശക്തിതശ്ചേതി-ആഹാരശക്തിരഭ്യവഹരണശക്ത്യാ ജരണശക്ത്യാ ച പരിക്ഷ്യാ ബലായുഷീ ഹ്യാ


131
ഹാരായത്തേ.

ആഹാരശക്തി പരീക്ഷ-ധാരാളം തിന്നുക, നല്ലവണ്ണം ദഹിക്കുക എന്നിവയിലൂടെ ആഹാരശക്തി പരീക്ഷിച്ചറിയണം.


ബലവും

ആയുസ്സും ആഹാരത്തില്‍ നിര്‍ഭരമാകുന്നു. അതായത്‌ധാരാളം തിന്നുകയും നല്ലവണ്ണം ദഹിക്കുകയും ചെയ്യുന്നവന്‌

നല്ലബലവും ദീര്‍ഘായുസ്സും ആയിരിക്കുമെന്നും മധ്യമായിതിന്നുകയും മധ്യമായി ദഹിക്കുകയും ചെയ്യുന്നവന്‌

ബലവും ആയുസ്സും മധ്യമായിരിക്കുമെന്നും അല്‌പം തിന്നുകയും അല്‌പം ദഹിക്കുകയും ചെയ്യുന്നവന്‌അല്‌പബലവും

അല്‌പായുസ്സും ആയിരിക്കുമെന്നും മനസ്സിലാക്കണമെന്നര്‍ത്ഥം.

വ്യായാമ ശക്തിതശ്ചേതി-വ്യായാമശക്തിരപി കര്‍മ്മ ശക്ത്യാ പരീക്ഷ്യ, കര്‍മ്മശക്ത്യാ ഹ്യഌമീയതേ ബല 132

ത്രവിധ്യം.

വ്യായാമശക്തിപരീക്ഷ. കര്‍മ്മശക്തിയിലൂടെ വ്യായാമശക്തി പരീക്ഷിച്ചറിയണം. കര്‍മ്മശക്തികൊണ്ട്‌പ്രവരം,


മധ്യം,

അവരം എന്നീ മൂന്നുവിധ ബലത്തെ ഊഹിച്ചറിയണം.

വയസ്‌തശ്ചേതി-കാലപ്രമാണ വിശേഷാപേക്ഷിണീഹി ശരീരാവസ്ഥാ വയോƒഭിധീയതേ. തദ്വയോ

യഥാവസ്ഥാനഭേദേന ത്രിവിധം ബാലം മധ്യം ജീര്‍ണ്ണമിതി, തത്ര ബാലമപരി പക്വധാതുമജാത വ്യഞ്‌ജനം


സുകുമാര ക്‌ളേശ സഹമസമ്പൂര്‍ണ്ണബലം ശ്‌ളേഷ്‌മധാതു പ്രായമാഷോഡശവര്‍ഷം, വിവര്‍ദ്ധമാന ധാതുഗുണം

പുനഃ പ്രായേണാനവസ്ഥിത സത്വ മാത്രംശദ്‌വര്‍ഷമുപദിഷ്‌ടം,മധ്യം പുനഃ സമത്വാഗത ബലവീര്യ

പൗരുഷ പരാക്രമഗ്രഹണ ധാരണ സ്‌മരണവചന വിജ്ഞാന സര്‍വ്വധാതു ഗുണം ബലസ്ഥിതമവസ്ഥിത


133
സത്വമവിശീര്യമാണ ധാതു ഗുണം വിത്തധാതുപ്രായമാഷഷ്‌ടി വര്‍ഷമുപദിഷ്‌ടം,അതഃ പരം

പരിഗഹീയമായ ധാത്വിന്ദ്രിയ ബലവീര്യപൗരൂഷ പരാക്രമഗ്രഹണ ധാരണസ്‌മരണ വചന വിജ്ഞാനം ഭ്രശ്യമാന

ധാതുഗുണം വാതധാതുപ്രായം ക്രമേണ ജീര്‍ണ്ണമുച്യതേ ആവര്‍ഷശതം, വര്‍ഷശതം ഖല്വായുഷഃ

പ്രാണമസ്‌മിന്‍ കാലേ; സന്തി പുനരധികോനവര്‍ഷശത ജീവിനോ മഌഷ്യാഃ. തേഷാം വികൃതിവര്‍ജ്ജ്യൈഃ

പ്രകൃത്യാദി ബലവിശേഷൈരായുഷോ ലക്ഷണതശ്ച പ്രമാണമുപലഭ്യ വയസസ്‌ത്രിത്വം വിഭജേല്‍.

വയസ്സില്‍ക്കൂടിയുള്ള പരീക്ഷ കാലത്തിന്റെ പ്രമാണവിശേഷത്തെ അപേക്ഷിച്ചുള്ള ശരീരത്തിന്റെ അവസ്ഥക്ക്‌വയസ്സ്‌


എന്ന്‌പറയുന്നു.

ആ വയസ്സ്‌അവസ്ഥാഭേദംകൊണ്ട്‌ബാലം, മധ്യം. ജീര്‍ണ്ണം എന്നീ മൂന്നുവിധത്തിലാകുന്നു. അതില്‍ ബാലാവസ്ഥക്ക്‌


രണ്ട്‌

ഭാഗമുണ്ട്‌. ഒന്ന്‌പതിനാറ്‌വയസ്സ്‌വരെ മറെറാന്ന്‌30-വയസ്സ്‌വരെ. അതില്‍ പതിനാറ്‌വയസ്സ്‌വരെ ധാതുപാകം

വേണ്ടതുപോലെ ഉണ്ടാകുന്നതല്ല. തടി മീശയും ഉണ്ടാകുന്നതല്ല. പൂര്‍ണ്ണമായ ബലം ഉണ്ടാകുന്നതല്ല. ശരീരം കഫപ്ര

ധാനമായിരിക്കുകയും ചെയ്യും. ഇതിഌശേഷം മുപ്പത്‌വയസ്സ്‌വരെ രസരക്താദി ധാതുക്കളുടെ ഗുണം

വര്‍ദ്ധിക്കുന്നതാകുന്നു. എന്നാല്‍ മനസ്സ്‌മിക്കവാറും അസ്ഥിരമായിരിക്കുകയും ചെയ്യും. ശരീരത്തിന്റെ മധ്യവസ്ഥ

60-വയസ്സ്‌വരെയാകുന്നു. ഈ അവസ്ഥയില്‍ ബലം, വീര്യം, പൗരുഷം, പരാക്രമം, ഗ്രഹണശക്തി,


ധാരണാശക്തി,

സ്‌മരണശക്തി, വചനശക്തി, വിജ്ഞാനം, രസരക്താദി എല്ലാ ധാതുക്കള്‍ക്കും ഗുണം ഇവ


സമസ്ഥിതിയിലായിരിക്കും.

പൂര്‍ണ്ണമായ ബലമുണ്ടാകും. മനസ്സ്‌സ്ഥിരമായിരിക്കും. ധാതുക്കളുടെ ഗുണം ക്ഷയിക്കുന്നതല്ല. ശരീരം പിത്തപ്ര

ധാനമായിരിക്കുകയും ചെയ്യും. 60-വയസ്സിഌശേഷം രസരക്താദി ധാതുക്കളും ഇന്ദ്രിയങ്ങളും ബലം, വീര്യം,

പൗരുഷം, പരാക്രമം, ഗ്രഹണം, ധാരണം, സ്‌മരണം, വചനം, വിജ്ഞാനം ഇവ ക്ഷയിക്കുകയും ധാതുക്കള്‍ക്ക്‌ഗുണം

കുറയുകയും ശരീരം വാതപ്രധാനമായിരിക്കുകയും ചെയ്യും. ഇപ്രകാരം ക്രമത്തില്‍ ക്ഷയിച്ചുകൊണ്ടിരിക്കുന്ന

ശരീരത്തിന്‌100-വയസ്സ്‌വരെ ജീര്‍ണ്ണാവസ്ഥ (വൃദ്ധാവസ്ഥ) എന്ന്‌പറയുന്നു. ഈ കാലത്ത്‌ആയുസ്സിന്റെ


പ്രമാണം

നൂറുവര്‍ഷമാകുന്നു. എന്നാല്‍ മഌഷ്യര്‍ നൂറുവര്‍ഷത്തിലധികവും അതില്‍ കുറഞ്ഞും ജീവിക്കുന്നുണ്ട്‌.


അങ്ങിനെയുള്ളവരുടെ വികൃതിയെ വിട്ട്‌പ്രകൃത്യാദികളുടെ ബലവിശേഷങ്ങളേക്കൊണ്ടും ലക്ഷണങ്ങളേക്കൊണ്ടും

ആയുസ്സിന്റെ പ്രമാണത്തെ മനസ്സിലാക്കിയിട്ട്‌മൂന്നായി വിഭജിക്കണം. (അതായത്‌പ്രകൃത്യാദികളുടെ

ബലവിശേഷംകൊണ്ട്‌120-വയസ്സ്‌വരെ ജിവിക്കുന്നവരുടെ ബാലാവസ്ഥ 36-വയസ്സ്‌വരേയും മധ്യവസ്ഥ 72-


വയസ്സ്‌വരേയും

ജീര്‍ണ്ണാവസ്ഥ 120-വയസ്സ്‌വരേയുമായി കണക്കാക്കണം. പ്രകൃത്യാദികളുടെ മധ്യബലംകൊണ്ട്‌ആയുസ്സ്‌

80-വയസ്സാവുകയാണെങ്കില്‍ ബാലാവസ്ഥ 25-വയസ്സും മധ്യാവസ്ഥ 50-വയസ്സും ശേഷം ജീര്‍ണ്ണാവസ്ഥയും ആയി


കണക്കാക്കണം.

ആയുസ്സ്‌ഇതിലും കുറയുന്നവരുടെ വയസ്സിനെ ഇപ്രകാരം മൂന്നായി വിഭജിക്കേണ്ടതില്ല.)

ഏവം പ്രകൃത്യാദീനാം വികൃതി വര്‍ജ്ജ്യാനാം ഭാവാനാം പ്രവര മധ്യാവര വിഭാഗേന ബലവിശേഷം

വിഭജേത. വികൃതി ബലത്രവിധ്യേന തു ദോഷബലം ത്രിനിധമഌമിയതേ. തതോ ഭേഷജസ്യ 134

തീക്ഷണമൃദുമധ്യ വിഭാഗേന ത്രിത്വം വിഭജ്യ യഥാദോഷം ഭൈഷജ്യമവചാരയേദിതി.

ഇപ്രകാരം വികൃതി കൂടാതെ പ്രകൃത്യാദി ഭാവങ്ങളുടെ ബലവിശേഷത്തെ പ്രവരം, മധ്യം, അവരം എന്നീ

ഭാഗങ്ങളായി വിഭജിക്കണം. വികൃതി ബലത്രവിധ്യം കൊണ്ടാകട്ടെ ദോഷബലത്തെ മൂന്നായി ഊഹിച്ചറിയണം.

(അതായത്‌രോഗത്തിന്‌ബലം കൂടുതലാണെങ്കില്‍ വാതാദിദോഷങ്ങള്‍ക്ക്‌ബലം കൂടുതലാണെന്നും മധ്യമാണെങ്കില്‍


ധ്യമാണെന്നും രോഗത്തിന്‌ബലം കുറവാണെങ്കില്‍ വാതാദിദോഷങ്ങള്‍ക്കും ബലം കുറവാണെന്നും

ഊഹിച്ചറിയണമെന്നര്‍ത്ഥം.) അതിഌശേഷം ഔഷധത്തെ തീക്ഷ്‌ണം, മൃദു, മധ്യം എന്നീ വിഭാഗങ്ങളിലൂടെ മൂന്നായി

വിഭജിച്ചിട്ട്‌അതാത്‌ദോഷത്തിന്നഌസരിച്ച ഔഷധം പ്രയോഗിക്കണം. (അതായത്‌ദോഷം പ്രവരമാണെങ്കില്‍

തീക്ഷ്‌ണൗഷധവും മധ്യമാണെങ്കില്‍ മധ്യഔഷധവും അവരമാണെങ്കില്‍ മൃദ്വൗഷധവും പ്രയോഗിക്കണമെന്നര്‍ത്ഥം.)

ആയുഷഃ പ്രമാണജ്ഞാനഹേതോഃ പുനരിന്ദ്രിയേഷുജാതി സൂത്രീയേ ച ലക്ഷണാന്യുപദേക്ഷ്യന്തേ. 135

ആയുസ്സിന്റെ പ്രമാണത്തെ അറിയുവാനായി ഇന്ദ്രിയസ്ഥാനത്തിലും ശാരീരസ്ഥാനിലെ ജാതി സൂത്രീയാദ്ധ്യായത്തിലും

ലക്ഷണങ്ങള്‍ പറയുന്നുണ്ട്‌.

കാലഃ പുനഃ സംവല്‍സരാശ്ചാതുരാവസ്ഥാ ച തത്ര സംവല്‍സരോ ദ്വിധാ ത്രിധാ ഷോഢാ ദ്വാദശധാ

ഭൂയശ്‌ചാപ്യതഃ പ്രവിഭജ്യതേ തത്തല്‍കാര്യമഭിസമീക്ഷ്യ; തംതു ഖലു താവല്‍ ഷോഢാ പ്രവിഭജ്യ

കാര്യമുപദേക്ഷ്യതേ-ഹേമന്തോ ഗ്രീഷ്‌മോ വര്‍ഷാശ്‌ചേതി ശീതോഷ്‌ണ വര്‍ഷ ലക്ഷ്‌ണാസ്‌ത്രയ ഋതവോ 136

ഭവന്തി. തേഷാമന്തരേഷ്വിതരേ സാധാരണ ലക്ഷണാസ്‌ത്രയ ഋതവഃ പ്രാവൃട്‌ശരദ്വസന്താ ഇതി, പ്രാവൃഡിതി

പ്രഥമഃ പ്രവൃഷ്‌ടേഃകാലഃ തസ്യാഌബന്ധോഹി വര്‍ഷാ ഏവമേതേ സംശോ ധനമധികൃത്യ ഷട്‌വിഭജ്യന്തേ


ഋതവാഃ.

കാലമാകട്ടെ സംവത്സരമെന്നും ആതുരാവസ്ഥാ എന്നും രണ്ടുവിധത്തിലാകുന്നു. അതില്‍ സംവല്‍സരത്തെ രണ്ട്‌


വിധമായും

മൂന്ന്‌വിധമായും ആറ്‌വിധമായും പന്ത്രണ്ട്‌വിധമായും വീണ്ടും അതാതിന്റെ കാര്യം നോക്കി

വിഭജിക്കേണ്ടതാകുന്നു. (രണ്ടായി സംവല്‍സരത്തെ വിഭജിച്ചത്‌1-ഉത്തരായനം, 2-ദക്ഷിണായനം. മൂന്നായി


വിഭജിച്ചത്‌

1-ശീതം, 2-ഉഷ്‌ണം, 3-വര്‍ഷം. ആറായി വിഭജിച്ചത്‌ഋതുഭേദേനയാകുന്നു. പന്ത്രണ്ടായി വിഭജിച്ചത്‌

മാസഭേദേനയാകുന്നു.) സംവല്‍സരത്തെ ആറായി വിഭജിച്ചതിന്റെ കാര്യം പറഞ്ഞുതരാം. ഹേമന്തം, ഗ്രീഷ്‌മ,


വര്‍ഷം

എന്നീ മൂന്ന്‌ഋതുക്കള്‍ ശീതം, ഉഷ്‌ണം, വര്‍ഷം എന്നീ മൂന്ന്‌ലക്ഷണങ്ങളോടുകൂടിയ മൂന്ന്‌ഋതുക്കളാകുന്നു. ഇതിന്റെ

മധ്യേ സാധാരണ ലക്ഷണങ്ങളോടുകൂടിയ മൂന്ന്‌ഋതുക്കള്‍ ഉണ്ട്‌. 1-പ്രാവൃട്‌, 2-ശരത്‌, 3-വസന്തം. വസന്തത്തിന്‌

മുമ്പുള്ള ഋതുവിന്‌പ്രവൃട്‌എന്ന്‌പറയുന്നു. പ്രാവൃടിഌശേഷം വര്‍ഷകാലം വരുന്നു. സംശോധന കാര്യത്തെ

ലക്ഷ്യം വച്ചുകണ്ട്‌ഇപ്രകാരം ആറ്‌ഋതുക്കളെ വിഭജിച്ചിരിക്കുന്നു. (അതായത്‌1-പ്രവൃട്‌, 2-വര്‍ഷം, 3-ശരത്‌,

4-ഹേമന്തം, 5-വസന്തം, 6-ഗ്രീഷ്‌മം. മററ്‌കാര്യങ്ങള്‍ക്ക്‌വേണ്ടിയുള്ള ഋതുക്കള്‍ 1. വര്‍ഷം, 2. ശരത്‌, 3.

ഹേമന്തം, 4. ശിശിരം, 5. വസന്തം, 6. ഗ്രീഷ്‌മം എന്നിപ്രകാരമാകുന്നു.)

തത്ര സാധാരണ ലക്ഷണേഷു ഋതുഷു വമനാദീനാം പ്രവൃത്തി മന്ദശീതോഷ്‌ണവര്‍ഷത്വാല്‍ സുഖതമാശ്ച

ഭവന്ത്യവികല്‍പകാശ്ച ശരീരൗഷധാനാം, ഇതരേ പുനരത്യര്‍ത്ഥ ശീതോഷ്‌ണ വര്‍ഷത്വാദ്‌ദുഃഖതമാശ്ച ഭവന്തി


137
വികല്‍പകാശ്ച ശരീരൗഷധാനാം.

ആറ്‌ഋതുക്കളില്‍വച്ച്‌സാധാരണലക്ഷണങ്ങളോടുകൂടിയതായ (പ്രാവൃട്‌, ശരത്‌, വസന്തം) ഋതുക്കളില്‍ വമനാദി

സംശോധന പ്രവൃത്തി ചെയ്യേണ്ടതാകുന്നു. മററുള്ള (വര്‍ഷം, ഹേമന്തം, ഗ്രീഷ്‌മം) ഋതുക്കളില്‍ സംശോധനക്രിയകള്‍

ചെയ്യാന്‍ പാടുള്ളതല്ല. സാധാരണ ലക്ഷണങ്ങളോടുകൂടിയ ഋതുക്കള്‍ ശീതോഷ്‌ണവര്‍ഷത്തിന്റെ അല്‌പതനിമിത്തം


ശരീരത്തിന്‌

സുഖകരമായിട്ടുള്ളതും ഔഷധങ്ങള്‍ക്ക്‌വ്യത്യാസമുണ്ടാകാത്തതും ആകുന്നു. മററുള്ള (വര്‍ഷ-ഹേമന്ത-ഗ്രീഷ്‌മ)


ഋതുക്കള്‍

ശീതോഷ്‌ണവര്‍ഷങ്ങള്‍ കൂടുതലുണ്ടാവുകനിമിത്തം ശരീരത്തിന്‌ദുഃഖകരമായിട്ടുള്ളതും ഔഷധങ്ങള്‍ക്ക്‌

ഭാവാന്തരമുണ്ടാക്കുന്നതും ആയിരിക്കും.

തത്ര ഹേമന്തേ ഹ്യതിമാത്ര ശീതോപഹത ത്വാച്ഛരീരമ സുഖോപപന്നം ഭവത്യതി ശീതവാതാധ്‌മാതമതി

ദാരുണീഭൂതമാബന്ധ ദോഷം ച, ഭേഷജം പുനഃ സംശോധനാര്‍ത്ഥമുഷ്‌ണ സ്വഭാവം ശീതോപഹതത്വാന്‍


മന്ദവീര്യത്വമാപദ്യതേ തസ്‌മാത്തയോഃ സംയോഗേ സംശോധനമയോഗായോപപദ്യതേ, ശരീരമപി

ചവാതോപദ്രവായ; ഗ്രീഷ്‌മേ പുനര്‍ഭൃശോഷ്‌ണോപ ഹതത്വാച്ഛരീരമസുഖോപപന്നം ഭവത്യുഷ്‌ണ

വാതാതപാധ്‌മാത മതിശിഥിലമത്യന്ത പ്രവിലീന ദോഷം, ഭേഷജം പുനഃ സംശോധനാര്‍ത്ഥമുഷ്‌ണ

സ്വഭാവമുഷ്‌ണാഌഗമനാത്തീക്ഷണ തരത്വമാപദ്യതേ. തസ്‌മാത്തടയാഃ സംയോഗേ സംശോ

ധനമതിയോഗായോപപദ്യതേ, ശരീരമപി പിപാസോപദ്രവായ; വര്‍ഷാസു തു മേഘജാലാവര്‍ത്തതേ 138

ഗൂഢാര്‍ക്കചന്ദ്രതാരേ ധാരാകുലേവിയതി ഭുമൗപങ്കജപടല സംവൃതായാമത്യര്‍ത്ഥോപക്‌ളിന്ന ശരീരേഷു

ഭൂതേഷു വിഷതസ്വഭാവേഷു ച കേവലേഷ്വൗഷധഗ്രാമേഷു തോയ തോയദാഌഗതമാരുത സംസര്‍ഗ്ഗാദ്‌

ഗുരുപ്രവൃത്തീനി വമനാദീനി ഭവന്തി, ഗുരുസമുത്ഥാനാനി ച ശരീരാണി, തസ്‌മാദ്വമനാദീനാം

നിവൃത്തിര്‍ വിധീയാത വര്‍ഷാന്തേഷു ഋതുഷു ന ചേദാത്യയിക്‌കര്‍മ്മം ആത്യയികേ പുനഃ കര്‍മ്മാണി

കാമമൃതും വികല്‍പ്യ കൃത്രിമ ഗുണോപധാനേ യഥര്‍ത്തുഗുണ വിപരീതേന ഭൈഷജ്യം സംയോഗ

സംസ്‌കാര പ്രമാണ വികല്‍പേനോപപാദ്യ പ്രമാണ വീര്യസമം കൃക്വാ തതഃ പ്രയോജയേദുത്തമേന

യത്‌നോവഹിതഃ.

ഹേമന്തഋതുവില്‍ അത്യധികം ശീതംകൊണ്ട്‌പീഡിതമാവുകനിമിത്തം ശരീരത്തിന്‌സുഖം ഉണ്ടാകുന്നതല്ല. അത്യന്തം

ശീതളമായ വായു നിറഞ്ഞിരിക്കുകയാണെങ്കില്‍ അതിദാരുണമായിരിക്കുകയും വാതാദിദോഷങ്ങള്‍ ശരീരത്തില്‍

തടഞ്ഞുനില്‌ക്കുകയും ചെയ്യും. സംശോധനാര്‍ത്ഥം ഉപയോഗിക്കുന്ന ഔഷധങ്ങളാകട്ടെ


ഉഷ്‌ണസ്വഭാവമുള്ളതാകുന്നു. അത്‌

ശീതംകൊണ്ടുള്ള ആഘാതം നിമിത്തം മന്ദവിര്യമുള്ളതായിത്തീരുന്നു. അതുകൊണ്ട്‌ശരീരത്തിന്റെ അസുഖവും


ഔഷധത്തിന്റെ

മന്ദവീര്യവും നിമിത്തം സംശോധനം അയോഗമായിത്തീരുന്നു. ശരീരവും വാതോപദ്രവമുള്ളതായിത്തീരുന്നു.

ഗ്രീഷ്‌മഋതുവില്‍ അത്യന്തം ചൂട്‌കൊണ്ട്‌പീഡിതമാവുകനിമിത്തം ശരീരത്തിന്‌സുഖമുണ്ടാകുന്നതല്ല. അത്യന്തം

ചൂടുള്ളതായ കാററ്‌കൊണ്ടും വെയില്‌കൊണ്ടും നിറഞ്ഞിരിക്കയാല്‍ ശരീരം കൂടുതല്‍ ശിഥിലമാവുകയും

ശരീരത്തില്‍ ദോഷങ്ങള്‍ കൂടുതല്‍ ദ്രവീഭൂതമായിരിക്കുകയും ചെയ്യുന്നു. സംശോധനക്കായുപയോഗിക്കുന്ന ഔഷധം

ഉഷ്‌ണസ്വഭാവമുള്ളതാകുന്നു. അത്‌ചൂടിന്റെ സംയോഗം കൊണ്ട്‌കൂടുതല്‍ തീക്ഷ്‌ണതയുള്ളതായിത്തീരുന്നു.

അതുകൊണ്ട്‌അപ്രകാരമുള്ള ശരീരത്തിന്റേയും ഔഷധത്തിന്റെയും സംയോഗത്തില്‍ സംശോധനം

അതിയോഗമായിത്തീരുന്നതാണ്‌. ശരീരവും ദാഹത്തിന്റെ ഉപദ്രവത്തിന്‌കാരണമായിത്തീരുന്നതാണ്‌.

വര്‍ഷഋതുവിലാകട്ടെ ആകാശം മേഘാവൃതമായിരിക്കയാല്‍ സൂര്യചന്ദ്രന്മാരേയും നക്ഷത്രങ്ങളേയും കാണാന്‍

കഴിയാതാവുകയും വായുമണ്‌ഡലം ജലധാരകൊണ്ട്‌വ്യാപ്‌തമായിരിക്കുകയും ഭൂമിയില്‍ ചെളിയും വെള്ളവും


നിറഞ്ഞിരിക്കുകയും ചെയ്യുന്നതുകൊണ്ട്‌ജീവികളുടെ ശരീരം അത്യന്തം ക്ലിന്നമായിത്തീരുകയും വെള്ളവും മേഘവും

നിറഞ്ഞിരിക്കയാല്‍ അവയുടെ സംസര്‍ഗ്ഗംകൊണ്ട്‌എല്ലാവിധ ഔഷധങ്ങളുടെ സ്വഭാവം നഷ്‌ടമായിത്തീരുകയും


ചെയ്യുന്നു.

അതുകൊണ്ട്‌സംശോധനം കഠിനമായിത്തീരുന്നു. ശരീരവും രോഗകാരണത്തിന്‌ഗുരുത്വമുള്ളതായിത്തീരുകയും

ചെയ്യുന്നു. അതുകൊണ്ട്‌ഹേമന്ത-ഗ്രീഷ്‌മ-വര്‍ഷഋതുക്കളില്‍ അടിയന്തിരചികിത്സ ചെയ്യേണ്ട രോഗമായാല്‍പോലും

വമനാദി ശോധനക്രിയകള്‍ ചെയ്യരുതെന്ന്‌വിധിച്ചിരിക്കുന്നു. എന്നാല്‍ അടിയന്തിരമായി ശോധനക്രിയ


ചെയ്യേണ്ടതായി

വന്നാല്‍ അതാത്‌ഋതുക്കള്‍ക്ക്‌വിപരീതമായ ഗുണങ്ങളെ കൃത്രിമമായുണ്ടാക്കിയും (അതായത്‌ഉഷ്‌ണകാലത്ത്‌

ധാരാഗൃഹത്തിലും ശീതകാലത്ത്‌ഉള്ളറയിലും വര്‍ഷകാലത്ത്‌അതിനുസരിച്ചും രോഗിയെ താമസിപ്പിച്ചുകൊണ്ടും)

ഔഷധത്തിന്റെ സംയോഗം, സംസ്‌കാരം, പ്രമാണം ഇവ ഋതുവിപരീതത്തിന്നഌസരിച്ചു വ്യത്യാസപ്പെടുത്തിയും ഔഷ

ധത്തിന്റെ അളവും വീര്യവും ഋതുവിപരീതത്തിന്‌സമമാക്കിയും വൈദ്യന്‍ ശരിയായ പ്രയത്‌നത്തിലൂടെ അതാത്‌

ഋഃതുക്കള്‍ക്കഌസരിച്ചവിധത്തിലുള്ള ശോധനക്രിയ പ്രയോഗിക്കണം.

ആതുരാവസ്ഥാസ്വപിതു കാര്യാകാര്യം പ്രതികാലാകാല സംജ്ഞാ. തദ്യഥാ-അസ്യാമാവസ്ഥായാമസ്യ ഭേഷ

ജസ്യ കാലോƒകാലഃ പുനരസ്യേതി, ഏതദപി ഹി ഭവത്യവസ്ഥാ വിശേഷേണ, തസ്‌മാദാതുരാവസ്ഥാസ്വപിഹി

കാലകാലാസംജ്ഞാ. തസ്യ പരീക്ഷാ-മുഹുര്‍മ്മുഹു രാതുരസ്യ സര്‍വ്വാവസ്ഥാ വിശേഷാവേക്ഷണം യഥാവദ്‌ഭേഷജ


139
പ്രയോഗാര്‍ത്ഥം, ന ഹ്യതിപതിതകാലമപ്രാപ്‌തകാലം വാ ഭേഷജമുപയുജ്യമാനം യൗഗികം ഭവതി;കാലോ

ഹി ഭൈഷജ്യ പ്രയോഗ പര്യാപ്‌തിമഭിനിര്‍വ്വര്‍ത്തയതി.

രോഗിയുടെ അവസ്ഥയിലാകട്ടെ കാര്യത്തിലായാലും അകാര്യത്തിലായാലും ഓരോന്നിലും കാലം അകാലം എന്നീ

സംജ്ഞാവിശേഷം ഉണ്ട്‌. അത്‌എപ്രകാരമെന്നാല്‍-ജ്വരം മുതലായ രോഗത്തിന്റെ ആമാവസ്ഥയില്‍ അതിന്‌


ഇന്നിന്ന ഔഷ

ധങ്ങളുടെ കാലമല്ല ഇന്നിന്ന ഔഷധങ്ങളുടെ കാലമാണ്‌എന്നിപ്രകാരമാകുന്നു. എന്നാല്‍ ഇതും


അവസ്ഥാവിശേഷത്തില്‍

നിര്‍ഭരമാകുന്നു. അതായത്‌ഏതേതവസ്ഥയില്‍ ഏതേതൗഷധം കൊടുക്കണം മുതലായവ. അതുകൊണ്ട്‌


രോഗിയുടെ

അവസ്ഥയിലും കാലം അകാലം എന്ന സംജ്ഞാവിശേഷം ഉണ്ട്‌. അതിന്റെ പരീക്ഷ ഇപ്രകാരമാകുന്നു. വിധിപ്രകാരം

രോഗിക്ക്‌ഔഷധം കൊടുക്കുവാനായി രോഗിയുടെ എല്ലാ അവസ്ഥാവിശേഷങ്ങളേയും കൂടെക്കൂടെ നോക്കി

മനസ്സിലാക്കണം. കാരണം ഔഷധം കൊടുക്കേണ്ടുന്ന കാലത്തിന്‌മുമ്പോ കാലം കഴിഞ്ഞതിഌശോഷമോ ഔഷധം


കൊടുക്കുന്നതായാല്‍ അതുകൊണ്ട്‌പ്രയോജനം ഉണ്ടാകുന്നതല്ല. കാലമാകട്ടെ ഔഷധപ്രയോഗത്തിന്റെ
ഫലസിദ്ധിയെ

ഉണ്ടാക്കുന്നതാണ്‌.

പ്രവൃത്തിസ്‌തു പ്രതികര്‍മ്മ സമാരംഭ; തസ്യലക്ഷണം-ഭിഷഗാതുരൗഷധ പരിചാരകാണാം 140

ക്രിയാസമായോഗഃ.

ചികിത്സയുടെ സമാരംഭത്തിന്‌പ്രവൃത്തി എന്ന്‌പറയുന്നു. അതിന്റെ ലക്ഷണം ഇപ്രകാരമാകുന്നു. വൈദ്യന്‍, രോഗി,

ഔഷധം, പരിചാരകന്‍ എന്നിവ വേണ്ടതുപോലെ ചേര്‍ന്നിട്ടുള്ള പ്രവര്‍ത്തനമാകുന്നു.

ഉപായസ്‌തു ഭിഷഗാദീനാം സൗഷ്‌ഠവമഭിസന ധാനഞ്ച സമ്യക്‌. തസ്യലക്ഷണം ഭിഷഗാദീനാം യഥോക്തഗുണ

സമ്പദ്‌ഭിര്‍ ദേശകാലപ്രമാണസാത്മ്യക്രിയാദിഭിശ്ച.സിദ്ധികാരണൈഃസമ്യഗുപപാദിതസ്യൗഷ 141

ധസ്യാവചാരണമിതി.

ഉപായം എന്നാല്‍ വൈദ്യാദി ചതുഷ്‌പാദങ്ങളുടെ വേണ്ടതുപോലെയുള്ള പ്രശസ്‌തതയും ദേശകാലാദികളേ

അപേക്ഷിച്ചുള്ള തല്‌പരതയും ആകുന്നു. അതിന്റെ ലക്ഷണം ഇപ്രകാരമാകുന്നു. ഭിഷഗാദി ചതുഷ്‌പാദങ്ങള്‍

ഖുഡ്‌ഢാകചതുഷ്‌പാദാധ്യായത്തില്‍ പറഞ്ഞ ഗുണസമൃദ്ധിയോടുകൂടിയുണ്ടായിരിക്കുകയും ദേശം, കാലം, പ്രമാണം,

സാത്മ്യം, പ്രവൃത്തി മുതലായവ ഫലസിദ്ധിക്ക്‌കാരണമായിരിക്കുകയും വേണ്ടതുപോലെ ആലോചിച്ചു ഔഷധം

പ്രയോഗിക്കുകയും ചെയ്യുന്നത്‌ഉപായമാകുന്നു.

ഏവമേതേ ദശപരീക്ഷ്യവിശേഷാഃ പൃഥക്‌പൃഥക്‌പരീക്ഷിതവ്യാ ഭവന്തി. പരീക്ഷായാസ്‌തുഖലു പ്രയോജനം

പ്രതിപത്തിജ്ഞാനം. പ്രതിപത്തിര്‍ നാമ യസ്‌തു വികാരോ യഥാപ്രതിപത്തവ്യസ്‌തസ്യ 142

തഥാഌഷ്‌ഠാനജ്ഞാനം.

ഇപ്രകാരം ഈ പത്ത്‌പരീക്ഷിച്ചറിയേണ്ടതായ വിശേഷങ്ങള്‍ പ്രത്യേകം പ്രത്യേകം പരീക്ഷിക്കപ്പെടേണ്ടതാകുന്നു.

പരീക്ഷകൊണ്ടുള്ള പ്രയോജനമാകട്ടെ പ്രതിപത്തിജ്ഞാനമാകുന്നു. ഏത്‌രോഗം എപ്രകാരം അറിയപ്പെടുന്നുവോ ആ

രോഗത്തിന്‌അതിനുസരിച്ചവിധത്തിലുള്ള ഉപക്രമാദികളെ ചെയ്യുവാഌള്ള അറിവിന്‌പ്രതിപത്തി എന്ന്‌പറയുന്നു.

യത്ര ഖലു വമനാദീനാം പ്രവൃത്തിര്‍യത്ര ച നിവൃത്തിസ്‌തദ്വാസതഃ സിദ്ധിഷു ഉത്തരകാലമുപദേക്ഷ്യതേ

സര്‍വ്വം. പ്രവൃത്തി നിവൃത്തി ലക്ഷണ സംയോഗേ ഖലു ഗുരുലാഘവം സംപ്രധാര്യ സമ്യഗധ്യവസ്യേദന്യതര 143

നിഷ്‌ഠായാം. സന്തി ഹി വ്യാധയഃ ശാസ്‌ത്രഷുല്‍സര്‍ഗാപവാദൈരുപക്രമം പ്രതി നിര്‍ദ്ദിഷ്‌ടാഃ.

തസ്‌മാദ്‌ഗുരു ലാഘവം സംപ്രധാര്യ സമ്യഗധ്യവാസ്യദിത്യുക്തം.

വമനാദി സംശോധന ക്രിയകള്‍ എവിടെ പ്രയോഗിക്കണം എവിടെ പ്രയോഗിക്കാതിരിക്കണം എന്നുള്ളത്‌എല്ലാം


വിസ്‌തരിച്ചു സിദ്ധിസ്ഥാനത്തില്‍ പറയുന്നുണ്ട്‌. ഒരു രോഗിയില്‍ വമനാദികളുടെ പ്രവൃത്തി ലക്ഷണവും

നിവൃത്തിലക്ഷണവും മിശ്രിതമായിക്കണ്ടാല്‍ അവിടെ രോഗത്തിന്റെ ഗുരുലാഘവത്തെ നല്ലതുപോലെ നോക്കിയിട്ട്‌

പ്രവൃത്തിയോ നിവൃത്തിയോ ഏതാണ്‌വേണ്ടതെന്ന്‌ഉറച്ചുതീരുമാനിക്കണം. (അതായത്‌ഒരു രോഗിയില്‍ ഒരു

രോഗത്തിന്‌വമനാദികള്‍ സ്വീകാര്യവും മറെറാരു രോഗത്തിന്‌വമനാദികള്‍ നിഷിദ്ധവുമായിക്കണ്ടാല്‍ അവിടെ

രണ്ടിന്റേയും ഗുരുലാഘവത്തെ നോക്കിയിട്ട്‌ഗുരുത്വത്തിന്നഌസരിച്ച വമനാദികള്‍ തള്ളുകയോ കൊള്ളുകയോ

ചെയ്യണമെന്നര്‍ത്ഥം) കാരണം ശാസ്‌ത്രങ്ങളില്‍ രോഗങ്ങള്‍ക്കുള്ള അതാത്‌ചികില്‍സാവിധികള്‍ സ്വീകരിച്ചതായും


നിഷേ

ധിച്ചതായും നിര്‍ദ്ദേശിക്കപ്പെട്ടുകാണാം. അതുകൊണ്ട്‌രോഗം മിശ്രിതമായിക്കാണുമ്പോള്‍ അതിന്റെ ഗുരുലാഘവത്തെ

നല്ലതുപോലെ ചിന്തിച്ചിട്ട്‌ഏതാണ്‌ചെയ്യേണ്ടത്‌ഏതാണ്‌ചെയ്യാതിരിക്കേണ്ടത്‌എന്ന ഒരു നിശ്ചിതമായ

തീരുമാനത്തിലെത്തണം.

യാനി തു ഖലു വമനാദിഷു ഭേഷജദ്രവ്യാണ്യുപയോഗം ഗച്ഛന്തി താന്യഌവ്യാഖ്യാസ്യന്തേ;

തദ്യഥാ-ഫലജീമൂത കേക്ഷ്വാകു ധാമാര്‍ഗ്ഗവ കുടജദ കൃതവേധനഫലാനി; ഫലജീമൂതകകേക്ഷ്വാകുധാമാര്‍ഗ്ഗവ

പുഷ്‌പപത്രാണി; ആരഗ്വധ വൃക്ഷക മദന സ്വാദുകണ്ടക പാഠാ പാടലാ ശാര്‍ങഷ്‌ടാ മൂര്‍വ്വാസപ്‌തപര്‍ണ്ണ ന

ക്തമാല പിചുമര്‍ദ്ദ പടോല സുഷവിഗുഡൂചി ചിത്രകാസോ മവല്‍ക്ക ശതാവരീ ദ്വീപി ശി

ഗ്രുമൂലകഷായൈശ്ച, മധുക മധൂകകോവിദാര കര്‍ബുദാര നീപ നിചുള ബിംബീശണപുഷ്‌പീ

പ്രത്യക്‌പുഷ്‌പീ സദാപുഷ്‌പീ കഷായൈശ്ച ഏലാഹരേണുപ്രിയംഗു പൃഥ്വീകാ കുസ്‌തുംബുരു തഗരനളം

ഹ്രീബേര താലിസോശീര കഷായൈശ്ച ഇക്ഷുകാണ്‌ഡേക്ഷ്വി ക്ഷുവാലികാദര്‍ഭപോടഗളകാലംകൃതകഷായൈശ്ച


144
സസുമനാ സൗമനസ്യായനീ ഹരിദ്രാദാരു ഹരിദ്രാ വൃശ്ചീര പുനര്‍ന്നവാ മഹാസഹാക്ഷുദ്ര സഹാകഷായൈശ്ച,

ശാല്‌മലീ ശാല്‌മലക ഭദ്രപര്‍ണ്ണൈ രാപര്‍ണ്ണ്യുപോദികോട്ടാള ധന്വനരാജാദനോപചിത്രാഗോപി

ശൃംഗാടികാ കഷായൈശ്ച, പിപ്പലീ പിപ്പലീമൂലചവ്യ ചിത്രക ശൃംഗവേര സര്‍ഷപ ഫാണിത ക്ഷീര

ക്ഷാരലവണോദകൈശ്ച, യഥാലാഭം യഥേഷ്‌ടം വാപ്യുപസംസ്‌കൃത്യ വര്‍ത്തിക്രിയാ പൂര്‍ണ്ണാവലേഹ സ്‌നേഹ

കഷായമാംസരസ യവാഗൂ യൂഷകാംബളിക ക്ഷീരോപധേയാന്‍ മോടകാന്‍ അന്യാംശ്ച ഭക്ഷ്യപ്രകാരാനുവിധായ

യഥാര്‍ഹം വമനാര്‍ഹായ ദദ്യാദ്വിധിവദ്വമനം. ഇതി കല്‍പ സംഗ്രഹോ വമന ദ്രവ്യാണാം.

കല്‍പസ്‌ത്വേഷാം വിസ്‌തരേണോത്തികാല മുപദേക്ഷ്യതേ.

വമനാദികളില്‍ ഏതെല്ലാം ഔഷധദ്രവ്യങ്ങള്‍ ഉപയോഗത്തിലുണ്ടോ അവയെ എല്ലാം വിവരിക്കുന്നു. അത്‌എ

പ്രകാരമെന്നാല്‍-മലങ്കാരയ്‌ക്ക, ദേവതാളി, കയപച്ചുരം, കടലാടി, കടകപ്പാല, തുളക്കാപ്പീരം ഇവയുടെ ഫലങ്ങളും


മലങ്കാരയ്‌ക്ക, ദേവതാളി, കയ്‌പച്ചുരം, കടലാടി, കടകപ്പാല, തുളക്കാപ്പീരം ഇവയുടെ ഇലയും പുഷ്‌പങ്ങളും

വമനാര്‍ത്ഥം ഉപയോഗിക്കണം. (മലങ്കാരയ്‌ക്ക, ദേവതാളി, കയ്‌പച്ചുരം, കടലാടി, ഇവയുടെ ഫല-പ

ത്ര-പുഷ്‌പങ്ങളും കടകപ്പാല, തുളക്കാപ്പീരം ഇവയുടെ ഫലം മാത്രമായും വമനത്തിന്നായി ഉപയോഗിക്കണം. കൊന്ന,

കടകപ്പാല, മലങ്കാരയ്‌ക്കാ, വയ്യങ്കതക്‌, (ഞെരിഞ്ഞില്‍) പാടക്കിഴങ്ങ്‌, പാതിരി, കന്നി, പെരുങ്കുറുമ്പ,


ഏഴിലമ്പാല,

ഉങ്ങ്‌, വേപ്പ്‌, പടോലം, പുല്ലാഞ്ഞി, ചിററമൃത്‌, തോമരായി, കൊടുവേരി, കണ്ടകാരിച്ചുണ്ട, മുരിങ്ങവേര്‌,

ഇവയുടെ കഷായംകൊണ്ടും തേന്‍, ഇരിപ്പ, വെളുത്തമന്താരം, ചുവന്ന മന്താരം, കടമ്പ്‌, വഞ്ഞി, കോവ,

ശണപുഷ്‌പി, സദാപുഷ്‌പി, കടലാടി, ഇവയുടെ കഷായം കൊണ്ടും ഏലത്തരി, അരേണുകം, ഞാഴല്‍പ്പൂവ്‌,

ചിറേറലം, കൊത്തമ്പാലരി, തകരം, ജടാമാഞ്ചി, ഇരുവേരി, താലീസപത്രം, രാമച്ചം ഇവയുടെ കഷായംകൊണ്ടും

ഇക്ഷു, കാണ്‌ഡേഷു, ഇക്ഷുബാലിക എന്നീ മൂന്നുതരം കരിമ്പ്‌, ദര്‍ഭ, വേഴല്‍പ്പുല്ല്‌, പൊന്നാവീരം ഇവയുടെ

കഷായംകൊണ്ടും, പിച്ചകപ്പൂവ്‌, പിച്ചകമൊട്ട്‌, മഞ്ഞള്‍, മരമഞ്ഞള്‍, തെഴുതാമ, ചുവന്ന തെഴുതാമ, കാട്ടുഴുന്ന്‌,

കാട്ടുപയറ്‌, ഇവയുടെ കഷായംകൊണ്ടും, ഇലവിന്‍പശ, രോഹിതകം, പ്രസരാണി, അരത്ത, വഷളച്ചീര, നറുവരി,

ധന്വനം, രജാദനം, ഓരിലവേര്‌, നന്നാറി, ശൃംഗാടികാ ഇവയുടെ കഷായംകൊണ്ടും, തിപ്പലി

കാട്ടുതിപ്പലിവേര്‌, കാട്ടുമുളകിന്‍വേര്‌, കൊടുവേരി, ചുക്ക്‌, കടുക്‌, നീര്‍ക്കണ്ടിശ്ശര്‍ക്കര, പാല്‍, ക്ഷാരം

ഉപ്പ്‌ഇവയുടെ വെള്ളംകൊണ്ടും ഇവ കിട്ടാവുന്നേടത്തോളം എടുത്തും ആവശ്യത്തിന്നഌസരിച്ച്‌സംസ്‌കരിച്ചും വര്‍ത്തി

ക്രിയ, ചൂര്‍ണ്ണം, അവലേഹം, നെയ്യ്‌, കഷായം, മാംസരസം, കഞ്ഞി, ധാന്യയൂഷം, കാംബളിക, പാല്‍ക്കഷായം,

മോദകം ഇവയോയും മററ്‌വിധത്തിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങളേയും ഉണ്ടാക്കി ഛര്‍ദ്ദിപ്പിക്കേണ്ടതായ രോഗിക്ക്‌

അതാതാള്‍ക്കഌസരിച്ചവിധത്തില്‍ കൊടുത്തു വിധിപ്രകാരം ഛര്‍ദ്ദിപ്പിക്കണം. ഇത്‌വമനദ്രവ്യങ്ങളുടെ കല്‌പത്തിന്റെ

ചുരുക്കമാകുന്നു. ഈ വമനകല്‌പത്തെ വിസ്‌തരിച്ചു കല്‌പസ്ഥാനത്തില്‍ വിവരിക്കുന്നുണ്ട്‌.

വിരേചന ദ്രവ്യാണിതു-ശ്യാമാത്രിവൃച്ചതുരംഗുല തില്വക മഹാവൃക്ഷ സപ്‌തലാ ശംഖിനീടന്തീ

ദ്രവന്തീനാം

ക്ഷീരമൂലത്വക പത്ര പുഷ്‌പഫലാനിയഥായോഗം തൈസ്‌തൈഃ ക്ഷീര വിക്‌ളിപ്‌താ വിക്‌ളിപ്‌തൈഃ

മൂലത്വക്‌പത്രപുഷ്‌പഫലൈര്‍ അജഗന്ധാജശൃംഗീ ക്ഷീരിണീ നീലിനീ ക്‌ളീതക കഷായൈശ്ച,

പ്രകീര്യോദകീര്യാ മസൂരവിദളാകമ്പില്ലക വിഡംഗ ഗവാക്ഷീ കഷായൈശ്ച, പീലു പിയാള

മൃദ്വീകാകാശ്‌മര്യ പരൂഷക ബദര ദാഡിമാമലക ഹരിതകീ വിഭിതക വൃശ്ചീരപുനര്‍ന്നവാ വിദാരിഗന്ധാദി 145

കഷായൈശ്ച, സീധുസുരാസൗവീരക തുഷോദക മൈരേയ മേദകമദിരാ മധുമധൂലക ധാന്യാമ്‌ള കൂലവ


ബദരഖര്‍ജ്ജുര കര്‍ക്കന്ധു സീധുഭിശ്ച,സ ദധിദധിമണ്‌ഡോദശ്വിദ്‌ഭിശ്ച, ഗോമഹിഷ്യജാവീനാംചക്ഷീര

ക്ഷീരമൂത്രര്‍ യഥാലാഭം യഥേഷ്‌ടം വാ പ്യുപ സംസ്‌കൃത്യ വര്‍ത്തിക്രിയാ ചൂര്‍ണ്ണാസവ ലേഹ സ്‌നേഹ

കഷായ മാംസരസയൂഷ കാംബളിക യവാഗൂക്ഷീരോപധേയാന്‍ മോദകാന്യാംശ്ച ഭക്ഷ്യപ്രകാരാന്‍ വിവിധാംശ്ച

യോഗാനുവിധായ യഥാര്‍ഹം വിരേചനാര്‍ഹായ ദദ്യാദ്‌വിരേചനമിതി കല്‍പസംഗ്രഹഹോ വിരേചന

ദ്രവ്യാണാം. കല്‍പസ്‌ത്വേഷാ, വിസ്‌തരേണ യഥാവത്തദുത്തരകാലമുപദേക്ഷ്യതേ.

വിരേചനദ്രവ്യങ്ങള്‍-നാല്‌ക്കോല്‍പ്പക്കൊന്ന, ത്രികോല്‍പക്കൊന്ന, ആവണക്ക്‌, കമ്മട്ടി, കള്ളി, സപ്‌തളാ,


ശംഖുപുഷ്‌പം,

നാഗദന്തി, നീര്‍വാളം ഇവയുടെ പാല്‍, വേര്‌, തൊലി, ഇല, കായ, പുഷ്‌പം ഇവ താഴെപറയുന്ന അതാത്‌

കഷായത്തില്‍ ക്ഷീരമുലത്വക്ക്‌പത്രപുഷ്‌പങ്ങള്‍ അതാതിന്‌യോജിക്കുന്ന വിധത്തില്‍ എടുത്തു ചേര്‍ത്തു വര്‍ത്തി

ക്രിയാദികളെ നിര്‍മ്മിച്ചു വിരേചനാര്‍ഹഌ കൊടുത്തു വിരേചിപ്പിക്കണമെന്നര്‍ത്ഥം. ആട്‌നാറിവേള, അമുക്കുരം,

കര്‍ക്കടശൃംഗി, നിലപ്പാല, അമരി, ഇരട്ടിമധുരം, ഇവയുടെ കഷായംകൊണ്ടും, ആവില്‍, ഉങ്ങ്‌, ത്രികോല്‍പ്പക്കുന്ന,

കമ്പിപ്പാല, വീഴാലരി, കാട്ടുവെള്ളരി ഇവയുടെ കഷായംകൊണ്ടും ഉകക്കായ, മുരള്‍മരക്കായ, മുന്തിരിങ്ങ,

കമുദിന്‍കായ, മിററീന്തല്‍, ലന്തക്കുരു, ഉറുമാമ്പഴം, നെല്ലിക്ക, കടുക്ക, താനിക്ക, വെളുത്ത തെഴുതാമ, ചുവന്ന

തെഴുതാമ, വിദാരിഗന്ധാദി പഗത്ത്‌മരുന്നുകള്‍ അഥവാ ദശമൂലം, ഇവയുടെ കഷായംകൊണ്ടും സീധുമദ്യം,

സുരാമദ്യം, സൗവിരമദ്യം, തേന്‍, മധൂലകം, വെപ്പുകാടീ, വലിയ ലന്തക്കുരു, ചെറിയലന്തക്കുരു, ഈത്തപ്പഴം,

കര്‍ക്കന്ധു (ഒരുതരം ലന്ത) ഇവകൊണ്ടും തൈര്‌, തൈരിന്റെ വെള്ളം, മോര്‌ഇവകൊണ്ടും, പശു, എരുമ,

കോലാട്‌, ചെമ്മരിയാട്‌ഇവയുടെ പാല്‍, മൂത്രം എന്നിവകൊണ്ടും ഇവ കിട്ടാവുന്നേടത്തോളം എടുത്തും

ആവശ്യത്തിന്നഌസരിച്ചു സംസ്‌കരിച്ചും വര്‍ത്തിക്രിയ, ചൂര്‍ണ്ണം, ലേഹം, നെയ്യ്‌, കഷായം, മാംസരസം,

ധാന്യയൂഷം, കാംബളിക കഞ്ഞി, പാല്‍ക്കഷായം, മോദകം ഇവയേയും മററ്‌വിധത്തിലുള്ള


ഭക്ഷണപദാര്‍ത്ഥങ്ങളേയും

ഉണ്ടാക്കി വിരേചിപ്പിക്കേണ്ടതായ രോഗിക്ക്‌അതാതാള്‍ക്കഌസരിച്ച വിധത്തില്‍ കൊടുത്തു വിധിപ്രകാരം

വിരേചിപ്പിക്കണം. ഇത്‌വിരേചനദ്രവ്യ കല്‌പത്തിന്റെ ചുരുക്കമാകുന്നു. ഈ വിരേചനകല്‌പത്തെ വിസ്‌തരിച്ചു

കല്‌പസ്ഥാനത്തില്‍ വിവരിക്കുന്നുണ്ട്‌.

ആസ്ഥാപനേഷു തു ഭൂയിഷ്‌ഠ കല്‍പാനിദ്രവ്യാണി യാനി യാനി യോഗമപയാന്തി തേഷു

തേഷ്വവസ്ഥാന്തരേഷ്വാതുരാണാം താനിദ്രവ്യാണി നാമതോ വിസ്‌തരേണോപദിശ്യമാനാന്യ 146

പരിസംഖ്യേയാനി സ്യൂരതിബഹുത്വാല്‍, ഇഷ്‌ടശ്ചാനതി സംക്ഷേപ വിസ്‌തരോപദേശസ്‌തന്ത്ര ഇഷ്‌ടം ച

കൈവലം ജ്ഞാനം, തസ്‌മാദ്രസവ ഏവം താന്യഌവ്യാഖ്യാസ്യന്തേ.


കഷായവസ്‌തികളില്‍ അനേകം ദ്രവ്യകല്‌പങ്ങള്‍ രോഗികളുടെ അവസ്ഥാവ്യത്യാസത്തിന്നഌസരിച്ചു അതാതുകളില്‍

പ്രയോഗിക്കേണ്ടതായുണ്ട്‌. ആ ദ്രവ്യങ്ങളെ പേരെടുത്തു വിസ്‌തരിച്ചു പറയുകയാണെങ്കില്‍ അനേകം ഉള്ളതുകൊണ്ട്‌

എണ്ണികണക്കാക്കാന്‍ കഴിയാത്തതാകുന്നു. ശാസ്‌ത്രത്തില്‍ അധികം ചുരുക്കാതെയും അധികം വിസ്‌തരിക്കാതെയും

പറയുന്നതാണിഷ്‌ടം. എന്നാല്‍ മുഴുവന്‍ അറിയുന്നതും ഇഷ്‌ടമാണ്‌. അതുകൊണ്ട്‌രസദ്വാരാ അവയെ

ഉപദേശിച്ചുതരാം. (രസദ്വാരാ ഉപദേശിക്കുന്നതായാല്‍ ഏറുകയും കുറയുകയും ചെയ്യാതെ ആസ്ഥാപനവസ്‌തിയുടെ

മുഴുവന്‍ വിവരവും ഗ്രഹിക്കാമെന്നര്‍ത്ഥം.)

രസസംസര്‍ഗ്ഗ സമവായ വികല്‍പ വിസ്‌തരോ ഹ്യേഷാമപരിസംഖ്യേയാഃ, സമവേതാനാം രസാനാമംശാംശ

ബലവികല്‍പാതി ബഹുത്വാല്‍. തസ്‌മാദ്‌ദ്രവ്യാണാം പൈകദേശമുദാഹരണാര്‍ത്ഥം രസേഷ്വഌവിഭജ്യ

രസൈകൈകത്വേന രസകൈവല്യേന ച നാമലക്ഷണാര്‍ത്ഥം ഷഡാസ്ഥാപനസ്‌കന്ധാ രസതേƒഌ വിഭജ്യ

വ്യാഖ്യാസ്യന്തേ. ഷഡ്‌വിധമാസ്ഥാപനമേകരസമിത്യാചക്ഷാത ഭിഷജസ്‌തദ്‌ദുര്‍ല്ലഭതമം സംസൃഷ്‌ടരസ

ഭൂയിഷട്‌ത്വാദ്‌ദ്രവ്യാണാം. തസ്‌മാന്‍ മധുരാണി മധുര പ്രായാണി മധുരവിപാകാനി മധുരപ്രഭാവ

പ്രായാണ്യപി ച മധുരസ്‌കന്ധേ മധുരാണ്യേവ കൃത്വോപാദക്ഷ്യന്തേ. തഥേതരാണി ദ്രവ്യാണ്യപി

തദ്യഥഛാ-ജീവകര്‍ഷഭകൗ ജീവന്തീ വീരാതാമലകി കാംകാളീ ക്ഷീരകാകോളീ

അഭീരുമുദ്‌ഗപര്‍ണ്ണീമാഷപര്‍ണ്ണീ ശാലപര്‍ണ്ണീ പൃശ്‌നിപര്‍ണ്ണീമേദാ മഹാമേദാ കര്‍ക്കടശൃംഗീ ശൃംഗാടികാ

ഛിന്നരുഹാ ഛത്രാതിഛത്ര ശ്രാവണി മഹാശ്രാവണീ സഹദേവാ വിശ്വദേവാ ശുക്‌ളാ ക്ഷീരശുക്‌ളാ

ബലാതിബലാ വിദാരി ക്ഷീരവിദാരീ മഹാസഹാക്ഷുദ്ര സഹര്‍ഷ്യഗന്ധാ അശ്വഗന്ധാ പയസ്യാ വൃശ്ചീര പുനര്‍ന്നവാ

ബൃഹതീ കണ്ടകാരി കൈരണ്‌ഡ മോരട ശ്വദംഷ്‌ട്രാ സംഹര്‍ഷാ ശതാവരീ ശതപുഷ്‌പാ മധൂകപുഷ്‌പീ 147

യഷ്‌ടീമധ മധൂലികാഃ,മൃദ്വീകാ ഖര്‍ജ്ജൂരപരൂഷകാത്മഗുപ്‌താ പുഷ്‌കരബീജ കശേരുകരാജകശേരുക

രാജാദന കതകകാശ്‌മര്യ ശീത പാക്യോദനപാകീ താലഖര്‍ജ്ജൂരമസ്‌തകേക്ഷ്വിക്ഷു ബാലികാദര്‍ഭ കുശകാശ

ശാലിഗുന്ദ്രല്‍ക്കടക ശരമൂല രാജക്ഷപകര്‍ഷ്യപ്രാക്താഃ, ദ്വാരദാ ഭാരദ്വാജീ വനത്രപുഷ്യഭീരുപ

ത്രീഹംസപാദീ കാകനാസികാ കുലിംഗാക്ഷി ക്ഷീരവല്ലീ കപോതവല്ലീ ഗോപവല്ലീ മധുവല്ലീ

സോമവല്ലീചേതി. ഏഷാമേവം വിധാഞ്ചാന്യേഷാം മധുരവര്‍ഗ്ഗ പരിസംഖ്യാതാനാമൗഷധ ദ്രവ്യാണം.

ഛേദ്യാനി ഖണ്‌ഡ ശച്ഛേദയിത്വാ ഭേദ്യാനിചാണുശോ ഭേദയിത്വാ പ്രക്ഷാള്യ പാനീയേന സു

പ്രക്ഷാളിതായാം സ്ഥാല്യാം സമാവാപ്യ പയസാര്‍ദ്ധോദകേനാഭ്യാസിച്യ സാധയേദ്‌ദര്‍വ്യാ സതതമവഘട്ടഭയല്‍.

തദുപയുക്തം ഭൂയിഷ്‌ടമംഭസി ഗതരസേഷ്വൗഷധേഷു പയസി ചാഌപദഗ്‌ദ്ധേസ്ഥാലീമപഹൃത്യ പരിസ്രുതം

പൂതംപയഃ സുഖോഷ്‌ണം ഘൃതതൈലവസാ മജ്ജ ലവണഫാണിതോപഹിതം വസ്‌തിം വാതവികാരിണേ വിധിജ്ഞേ


വിധിവദ്‌ദദ്യാല്‍. സുശീതന്തു മധുസര്‍പ്പിര്‍ഭ്യാം ഉപസംസ്‌കൃത്യ പിത്തവികാരിണേ ദദ്യാല്‍. ഇതി മ

ധുരസ്‌കന്ധഃ.

എന്നാല്‍ ഈ ആസ്ഥാപനദ്രവ്യങ്ങളുടെ രസത്തിന്റെ സംസര്‍ഗ്ഗ സമവായവികല്‌പങ്ങള്‍


വിസ്‌തരിക്കുകയാണെങ്കില്‍

അസംഖ്യമായിരിക്കും. കാരണം സംയുക്തരസങ്ങളുടെ അംശാംശബല വ്യത്യാസങ്ങള്‍ വളരെ കൂടുതല്‍ ഉണ്ട്‌.


(അതായത്‌

മിശ്രരസങ്ങളുടെ ഹീനം, ഹീനതരം, ഹീനതമം, മധ്യം, മധ്യതരം, മധ്യതമം, അധികം, അധികതരം, അധികതമം

മുതലായ അംശാംശബല വ്യത്യാസങ്ങള്‍ വളരെ കൂടുതലുണ്ടെന്നര്‍ത്ഥം.) അതുകൊണ്ട്‌ആസ്ഥാപനദ്രവ്യങ്ങളുടെ


ഏതാഌം

ഭാഗം വേണ്ടതുപോലെയുള്ള ഉദാഹരണാര്‍ത്ഥം ആറ്‌രസങ്ങളിലായി വിഭജിച്ചിട്ട്‌ഓരോ രസങ്ങളിലൂടെയും പേരിനെ

അപേക്ഷിച്ചും ലക്ഷണത്തെ അപേക്ഷിച്ചും ആറ്‌ആസ്ഥാപന സ്‌കന്ധങ്ങളായി (ഒരു വലിയ വൃക്ഷത്തിന്റെ ആറ്‌


വലിയ ശാഖകള്‍

എന്നപോലെ) അതാത്‌രസത്തിന്നഌസരിച്ചു വിഭജിച്ചിട്ട്‌വിവരിക്കുന്നു. (1-മധുരസ്‌കന്ധം, 2-ലവണസ്‌കന്ധം,

3-അ ¾ സ്‌കന്ധം, 4-കടുസ്‌കന്ധം, 5-തിക്തസ്‌കന്ധം, 6-കഷായസ്‌കന്ധം.) ഈ ആറ്‌വിധത്തിലുള്ള


ആസ്ഥാപനം ഓരോ

രസങ്ങളെക്കൊണ്ട്‌ചെയ്‌തുകൂടെ എന്ന്‌വൈദ്യന്മാര്‍ പറഞ്ഞേക്കും. അത്‌ദ്രവ്യങ്ങളുടെ സംസൃഷ്‌ട രസഭൂയിഷടം

നിമിത്തമായും ഏകരസദ്രവ്യം ഏററവും ദുര്‍ല്ലഭമായതുകൊണ്ടും എത്രയും കഠിനമാകുന്നു. അതുകൊണ്ട്‌മധുരം,

മധുരപ്രധാനം, വിപാകത്തില്‍ മധുരം, മധുരപ്രഭാവം ഇവയോടുകൂടിയതായ ദ്രവ്യങ്ങളെയെല്ലാം മധുരമായിത്തന്നെ

കണക്കാക്കിയിട്ട്‌ഈ മധുരസ്‌കന്ധത്തില്‍ ആസ്ഥാപനത്തിനായി ഉപദേശിക്കപ്പെടുന്നു. അപ്രകാരം ലവണാദി മററ്‌


അഞ്ച്‌

രസങ്ങളോടുകൂടിയ ദ്രവ്യങ്ങളേയും കണക്കാക്കേണ്ടതാണ്‌. അതില്‍ മധുരസ്‌കന്ധം-ജീവകം, ഇടവകം,


അടപതിയന്‍,

പാല്‍മുതുക്ക്‌, കീഴാര്‍നെല്ലി; കാകോളി, ക്ഷീരകാകോളി, ശതവാരി, കാട്ടുപയറ്‌, കാട്ടുഴുന്ന്‌, ഓരില,

മൂവില, മേദ, മഹാമേദ, കര്‍ക്കടശൃംഗി, ശൃംഗാടകം, ചിററമൃത്‌, കൂണ്‌ചെറുതും വലുതും, ശ്രാവണി,

മഹാശ്രാവണി, സഹദേവാ, വിശ്വദേവാ, പാല്‍മുതുക്കിന്‍കിഴങ്ങ്‌രണ്ടിനം, കുറുന്തോട്ടി രണ്ടിനം, വിദാരി,

ക്ഷിരവിദാരി, മഹാസഹാ, ക്ഷുദ്രസഹാ, വൃദ്ധദാരു, അമുക്കുരം, അടപതിയന്‍(ഖര്‍ക്കപുഷ്‌പി), വെളുത്ത

തെഴുതാമ, ചുവന്ന തെഴുതാമ, വന്‍വഴുദിന, കണ്ടകാരിച്ചുണ്ട, ആവണക്ക്‌, പെരുങ്കുറുമ്പ, ഞെരിഞ്ഞില്‍, ബന്ദാകം,

ശതാവരി, ചതുകുപ്പ, ഇരിപ്പപ്പൂവ്‌, ഇരട്ടിമധുരം, മധുലികാ(ഇരട്ടുമധുരം വകഭേദം) മുന്തിരിങ്ങ, ഈത്തപ്പഴം,

ചിററീന്ത്‌നായിക്കുരണ, താമരക്കുരു, കയിമുത്തങ്ങ, വലിയകയിമുത്തങ്ങ, മരള്‍മരക്കായ, തേററാങ്കുരു,


കമിദുല്‍കായ, ശീതപാകി, ഓദനപാകി, താലമസ്‌തകം, ഖര്‍ജ്ജുരമസ്‌തകം, കരിമ്പ്‌, ഇക്ഷുബാലിക

(വയല്‍ച്ചുള്ളിവേര്‌) ദര്‍ഭ, കുശ, കരുവിക്കരിമ്പ്‌, വരിനെല്ലിന്‍വേര്‌, ഏരംപുല്ലി, ഏന്‍വേര്‌, അഴിഞ്ഞില്‍വേര്‌,

ക്ഷവവൃക്ഷത്തിന്‍വേര്‌മഞ്ഞക്കുറുന്തോട്ടി, ദ്വാരദാ (പാരങ്കശാകം), കാട്ടുപരുത്തിവേര്‌, വനത്രപസി, (ചിര്‍ഭട),

അഭീരുപത്രി (ശതാവരീഭേദം) ചെറുപ്പുള്ളടി, കാക്കത്തൊണ്ടി, കലിഗാക്ഷി, ക്ഷീരവല്ലി (ക്ഷീരവിദാരിഭേദം)

കപോതവല്ലി (ചെറിയ ഏലത്തരി), നന്നാറി, മധുവല്ലി, (ഇരട്ടിമധുരഭേദം), സോമലത ഇവയേയും ഇതുപോലെ

മധുരവര്‍ഗ്ഗത്തില്‍പെടുന്ന മററ്‌ഔഷധദ്രവ്യങ്ങളേയുംകൊത്തി ഌറുക്കേണ്ടവ കൊത്തിഌറുക്കിയും പിളര്‍ക്കേണ്ടവയെ

വളരെ ചെറുതായി പിളര്‍ന്നും നല്ല ശുദ്ധജലത്തില്‍ കഴികുയെടുത്തിട്ട്‌നല്ലവണ്ണംകഴുകിവൃത്തിയാക്കിയ ഒരു


പാത്രത്തിലിട്ടു അതില്‍പകുതി വെള്ളം ചേര്‍ത്ത പാല്‍ദ്രവ്യത്തിന്റെ എട്ടിരട്ടി ചേര്‍ത്തു നിരന്തരം കയ്യിലുകൊണ്ടിളക്കി
പാകം

ചെയ്യണം. ഭൂരിഭാഗം കുറുകി ഔഷധരസം കഷായത്തിലിറങ്ങിയാല്‍ (നാലിലൊന്നായാല്‍)


അടുപ്പില്‍നിന്നിറക്കിവച്ചുകഷായത്തെ തുണികെട്ടി അരിച്ചെടുക്കണം. അതില്‍ നെയ്യ്‌, എണ്ണ, വസ, മജ്ജ, ഇന്തുപ്പ്‌,
നീര്‍ക്കണ്ടിശര്‍ക്കി ഇവ യഥാവിധി

ചേര്‍ത്തു യോജിപ്പിച്ചു വസ്‌തിവിധി അറിയുന്ന വൈദ്യന്‍ വാതവികാരത്തില്‍ വിധിപ്രകാരം മിതമായ ചൂടില്‍

വസ്‌തി ചെയ്യണം. പിത്തവികാരത്തില്‍ കഷായം നല്ലവണ്ണം തണുത്താല്‍ തേഌം നെയ്യുംചേര്‍ത്തു വസ്‌തി


ചെയ്യണം. ഇതാണ്‌

മധുരസ്‌കന്ധം.

ആമ്രാമ്രാതക ലകുച കരമര്‍ദ്ദ വൃക്ഷാമ്‌ളാമ്‌ളവേതസ കുവലബദരദാഡിമ മാതുളുംഗ കരീരകാമലക

തിന്തിടിക ശീതക ദന്തശഠൈരാവതക കോശാമ്ര ധന്വാനാനാം ഫലാനി,പത്രാണി ചാശ്‌മന്തക

ചാര്‍ങേരീണാം ചതുര്‍വ്വിധാനാഞ്ച അമ്‌ളികാനാം ദ്വായാശ്ച കോലയോശ്ചുമശുഷ കയോര്‍ദ്വയോശ്ച

ശുഷ്‌കാമ്‌ളികയോര്‍ഗ്രാമ്യാരണ്യയോഃ. ആസവദ്രവ്യാണി ച സുരാസൗവീരക തുഷോദക മൈരേയ

മേദകമദിരാ മധുശുക്ത സീധുദധി മണ്‌ഡോദശ്വിദ്ധാന്യാമ്‌ളാദീനിച. ഏഷാമേവം വി 148

ധാനാഞ്ചാന്യേഷാമമ്‌ള വര്‍ഗ്ഗപരിസംഖ്യാതാനാം ഔഷധദ്രവ്യാണാം ഛേദ്യാനി ഖണ്‌ഡശഃ ഛേദയിത്വാ

ഭേദ്യാനിചാണുശോഭേദയിത്വാ ദ്രവ്യൈഃ സ്ഥിതാനിഅവസിച്യസാ ധയിത്വോപസംസ്‌കൃത്യ യഥാവല്‍

തൈലവസാമധു മജ്ജലവണഫാണിതോപഹിതം സുഖോഷ്‌ണം വസ്‌തിം വാതവികാരിണേ വിധിജ്ഞോ വിധിവദ്‌

ദദ്യാദ്‌ഇത്യമ്‌ളസ്‌കന്ധഃ

അ ¾ സ്‌കന്ധ-മാങ്ങ, അമ്പഴങ്ങ, അയിനിച്ചക്ക, പെരുംക്ലാവ്‌, അല്‌പമധുരമുള്ള മരപ്പുളി, പുളിവഞ്ചിക്കായ, വലിയ

ലന്തക്കുരു, ചെറിയ ലന്തക്കുരു, ഉറുമാമ്പഴം, മാതളിനാരങ്ങ, കരീരം, നെല്ലിക്ക, നന്ദീതകം, ശീതകം, മരപ്പുളി,

ചെറുനാരങ്ങ, നാരങ്ങ, കോശാമ്രം, ധന്വനം എന്നീ ഫലങ്ങളും അശ്‌മന്തകത്തിന്റേയും പുളിയാരലിന്റേയും നാലുവി


ധം പുളികളുടേയും രണ്ടുവിധം ലന്തയുടെയും ഉണങ്ങിയതും ഉണങ്ങാത്തതും നാടന്‍പുളിയുടേയും

കാടന്‍പുളിയുടേയും ഉണങ്ങിയതുമായ ഇലകളും, സുരാ, സൗവീരം, അരിക്കടി, മൈരേയം, മേദകം, മദിരാ,

മധുശുക്തം, സീധു, തൈരിന്റെ തെളി, മോര്‌, വെപ്പുകാടി എന്നീ ആസവദ്രവ്യങ്ങളും ഇതുപോലെ അ ¾ വര്‍ഗ്ഗത്തില്‍

പെടുന്ന മററ്‌ഔഷധദ്രവ്യങ്ങളേയും ഌറുക്കേണ്ടവ ഌറുക്കിയും പിളര്‍ക്കേണ്ടവ പിളര്‍ന്നും സുരാസൗവിരാദികളില്‍

ചേര്‍ത്തു കഷായം വെച്ച നാലിലൊന്നായാല്‍ പിഴിഞ്ഞരിച്ചു അതില്‍, വിധിപ്രകാരം തൈല-വസാ-മ

ധു-മജ്ജ-ലവണ-ഫാണിതങ്ങള്‍ ചേര്‍ത്തു യോജിപ്പിച്ചു വസ്‌തിവിധി അറിയുന്ന വൈദ്യന്‍ വാതവികാരത്തില്‍ വിധി

പ്രകാരം മിതമായ ചൂടില്‍ വസ്‌തി ചെയ്യണം. ഇതാണ്‌അ ¾ സ്‌കന്ധം.

സൈന്ധവ സൗവര്‍ച്ചലകാലവിഡപാക്യ കൂപ്യബാലുകൈല മൗലക സാമുദ്രരൗമകൗദ്‌ഭി ദൗഷരപാടേയക

പാംശുജാന്യേവം പ്രകാരാണി ചാന്യാനി ലവണവര്‍ഗ്ഗപരിസംഖ്യാതാനി 149

ഏതാന്യമ്‌ളോപഹിതാന്യുഷ്‌ണോദകോപഹിതാനിവാ സ്‌നേഹവന്തി സുഖോഷ്‌ണം വസ്‌തിം

വാതവികാരിണോ വിധിജ്ഞോ വിധിവദ്‌ദദ്യാല്‍. ഇതിലവണ സ്‌കന്ധ.

ഇന്തുപ്പ്‌, സൗവര്‍ച്ചലഉപ്പ്‌, കാരുപ്പ്‌, വിളയുപ്പ്‌, പാക്യലവണം, കൂപ്യലവണം, ബാലുകം, ഐലം, മൗലകം സാമു

ദ്രം, രോമകം, ഔദ്‌ഭിദം, ഊഷരം, പാടേയകം, പാംശുജം എന്നീ ഉപ്പുകളും (ഇവ മിക്കതും അതാത്‌

ദേശപ്പേരിനോട്‌ചേര്‍ത്തിട്ടുള്ള പേരാകുന്നു.) ഇതുപോലെ ലവണവര്‍ഗ്ഗത്തില്‍പെടുന്ന മററ്‌ലവണങ്ങളും


മേല്‍പറഞ്ഞ

അ ¾ ങ്ങളിലോ ചൂടുള്ള വെള്ളത്തിലോ കലക്കി അതില്‍ വിധിപ്രകാരം തൈലാദികള്‍ ചേര്‍ത്തു യോജിപ്പിച്ചു മിതമായ

ചൂടില്‍ വാതവികാരത്തില്‍ വസ്‌തിവിധി അറിയുന്ന വൈദ്യന്‍ വിധപ്രാകാരം വസ്‌തി ചെയ്യണം. ഇതാണ്‌

ലവണസ്‌കന്ധം.

പിപ്പലീ പിപ്പലീമൂലഹസ്‌തി പിപ്പലീ ചവ്യചിത്രക ശൃംഗവേര മരിപാജമോദാര്‍ദ്രക

വിഡംകുസ്‌തുംബ്യരുപീ ലുതേജസ്വിന്യേലാകുഷ്‌ഠഭല്ലാതകാസ്ഥി ഹിംഗുദ്രുകിലിമമൂലക സര്‍ഷപാണാം,

ലശുനകരഞ്‌ജ ശിഗ്രു ശിഗ്രുകഖരപുഷ്‌പ ഭൂസ്‌തൃണ സുമുഖ സുരസാര്‍ജ്ജക കാണ്‌ജീര കാലമാലക

പര്‍ണ്ണാസക്ഷവക ഫണിത്‌ധ ക്ഷാരമൂത്രപിത്താനാഞ്ച. ഏവം വിധാനാഞ്ചാന്യേഷാം കടുക വര്‍ഗ്ഗ 150

പരിസംഖ്യയാതാനാമൗഷധദ്രവ്യാണാം ഛേദ്യാനി ഖണ്‌ഡശഃ ഛേദയിത്വോപസംസ്‌കൃത്യ യഥാവന്‍ മധുതൈല

ലവണോപഹിതം സുഖോഷ്‌ണം വസ്‌തിം ശ്‌ളേഷ്‌മ വികാരിണേ വിധിജ്ഞോ വിധിവദ്‌ദദ്യാദ്‌ഇതി

കടുകസ്‌ന്ധഃ

തിപ്പലി, കാട്ടുതിപ്പലിവേര്‌, അത്തിത്തിപ്പലി, കാട്ടുമുളകിന്‍വേര്‌, കൊടുവേരിക്കിഴങ്ങ്‌, ചുക്ക്‌,

കുരുമുളക്‌, അയമോദകം, ഇഞ്ചി, വിഴാലരി, കൊത്തമ്പാലരി, പീലു (കാപ്പിക്കുരു), ചെറുപ്പുന്നയരി,


ഏലത്തരി, കൊട്ടം, ഭല്ലാതകാസ്ഥി, കായം, ദേവതാരം, മുല്ലങ്കി, കടുക്‌ഇവയും വെളുത്തുള്ളി, ഉങ്ങ്‌, മുരിങ്ങ,

പുനര്‍മുരിങ്ങ, കടലാടി, പൂതണക്ക്‌, സുമുഖം, സുരസം, ആര്‍ജ്ജകം, കാണ്‌ഡീരം, കാലമാലം, പര്‍ണ്ണാസം,

ക്ഷവകം, ഫണിജ്ജകം (സുമുഖം മുതല്‍ ഫണിജ്ജകംവരെയുള്ളത്‌തുളസീഭേദങ്ങളാണ്‌.) ക്ഷാരം, മൂത്രം, പിത്തം

ഇവയും ഇതുപോലെ കടുവര്‍ഗ്ഗത്തില്‍പെട്ട മററ്‌ദ്രവ്യങ്ങളും മുറിക്കേണ്ടത്‌മുറിച്ചും പിളര്‍ക്കേണ്ടത്‌പിളര്‍ന്നും

ഗോമൂത്രത്തില്‍ കഷായം വെച്ചു പിഴിഞ്ഞരിച്ചു അതില്‍ വിധിപ്രകാരം മധു-തൈല-ലവണങ്ങളും ചേര്‍ത്തു

യോജിപ്പിച്ചു കഫവീകാരത്തില്‍ മിതമായ ചൂടില്‍ വസ്‌തിവിധി അറിയുന്ന വൈദ്യന്‍ വിധിപ്രകാരം വസ്‌തി

ചെയ്യണം. ഇതാണ്‌കടുകസ്‌കന്ധം.

ചന്ദനളദ കൃതമാലനക്തമാല നിംബതുംബുരു കുടജ ഹരിദ്രാ ദാരുഹരിദ്രാമുസ്‌ത മൂര്‍വ്വാ കിരാത

തിക്തക കടുരോഹിണീ ത്രായമാണാ കരീരാണാം, കരവീരകേവുകകഠില്ലക വൃഷമധുപര്‍ണ്ണീ കര്‍ക്കോടക

വാര്‍ത്താകുകര്‍ക്കശ കാകമാചീകാരവേല്ലകാകോടുംബരികാ സുഷവ്യതിവിഷാപടോലകൂണക പാഠാഗുഢൂചീ വേ

ത്രാഗ്ര വേതസ വികങ്കത ബകുള സോമവല്‍ക്ക സപ്‌തപര്‍ണ്ണസുമനോƒര്‍ക്കാവല്‍ ഗുജവചാ തകരാഗുരു ഹ്രീബേ

രോശീരാണാം. ഏവം വിധാനാഞ്ചാന്യേഷാം തിക്തവര്‍ഗ്ഗ പരിസംഖ്യാതാനാ മൗഷധദ്രവ്യാണാം ഛേദ്യാനിച 151

ഖണ്‌ഡശഃ ഛേദയിത്വാഭേദ്യാനിചാണുശോ ഭേദയിത്വാ പ്രക്ഷാള്യ പാനീയേനാഭ്യസിച്യ സാധയിത്വോ

സംസ്‌കൃത്യ യഥാവന്‍ മധുതൈലലവണോപഹിതം സുഖോഷ്‌ണം വസ്‌തിം ശ്‌ളേഷ്‌മ വികാരിണേ വി

ധിജ്ഞോ വിധിവദ്‌ദദ്യാല്‍. ശീതന്തു മധുസര്‍പ്പിര്‍ഭ്യാമുപസംസൃജ്യ പിത്തവികാരിണേ വിധിജ്ഞോ വി

ധിവദ്‌ദദ്യാല്‍. ഇതി തിക്തസ്‌കന്ധഃ.

ചന്ദനം, ജടാമാഞ്ചി, കൊന്ന, ഉങ്ങ്‌, വേപ്പ്‌, കൊത്തമല്ലി, കടകപ്പാല, മഞ്ഞള്‍, മരമഞ്ഞള്‍, മുത്തങ്ങ,
പെരുങ്കുറുമ്പ,

പുത്തരിച്ചുണ്ട, കടുരോഹിണി, ബ്രഹ്മി, കരീരം ഇവയും കരവിരം, കേവുകം, തെഴുതാമ, ആടലോടകം,

ചിററമൃത്‌, കുരട്ടുപാവല്‍, വഴുദിന, കമ്പില്ലകം, കരിന്തക്കാളി, പാവയ്‌ക്ക, കാട്ടത്തി, പുല്ലാഞ്ഞി, അതിവടയം,

കാട്ടുപടോലം, പടോലം, പാടക്കിഴങ്ങ്‌, ചൂരല്‍, കൂമ്പ്‌, വഞ്ഞി, വൈയങ്കതക്‌, എരിഞ്ഞി, തോമരായി

(വില്‍ഖദിരം) ഏഴിലമ്പാല, പിച്ചകം, എരിക്ക്‌, കാര്‍കോകിലരി, വയമ്പ്‌, തരകം അകില്‍, ഇരുവേരി, രാമച്ചം

ഇവയും ഇതുപോലെയുള്ള തിക്തവര്‍ഗ്ഗത്തില്‍പെട്ട മററ്‌ഔഷധദ്രവ്യങ്ങളും തറിക്കേണ്ടത്‌തറിച്ചും കീറേണ്ടത്‌

കീറിയും കഴുകി വൃത്തിയാക്കി ശുദ്ധജലത്തില്‍ കഷായം വെച്ചു അരിച്ചെടുത്തു വിധിപ്രകാരം മധുതൈല ലവണങ്ങള്‍

ചേര്‍ത്തു യോജിപ്പിച്ചു കഫരോഗിയില്‍ മിതമായ ചൂടില്‍ വസ്‌തിവിധി അറിയുന്ന വൈദ്യന്‍ വിധിപ്രകാരം

വസ്‌തിചെയ്യണം. ഈ കഷായം തന്നെ നല്ലവണ്ണം തണുത്താല്‍ തേഌം നെയ്യും ചേര്‍ത്തു യോജിപ്പിച്ചു


പിത്തരോഗിയില്‍
വസ്‌തിവിധി അറിയുന്ന വൈദ്യന്‍ വിധിപ്രകാരം വസ്‌തിചെയ്യണം. ഇതാണ്‌തിക്തസ്‌കന്ധ.

പ്രിയംഗ്വനന്താമ്രാസ്ഥ്യം ബഷ്‌ഠകീ കട്വംഗ ലോദ്ധ്രമോചരസ സമംഗാധാതകീ പുഷ്‌പപത്മാ പത്മകേസര

ജംബ്വാമ്രപ്‌ളക്ഷ വടകപീതനോദുംബരാശ്വത്ഥ ഭല്ലാതകാസ്ഥ്യശ്‌മന്തക ശിരീഷ ശിംശപാസോമവല്‍ക്ക

തിന്ദുകാനാം, പിയാളബദരഖദിര സപ്‌തപര്‍ണ്ണാശ്വാകര്‍ണ്ണസ്യന്ദനാര്‍ജ്ജുനാസനാരി

മേദൈലവാലുകപരിവേലവകദംബമല്ല കീര്‍ജിംഗിനീ കാശ കശേരുകാരാജ കശേരുകാകള്‍ഫലവംശ

പത്മകാശോകാനാം, ശാലധവസര്‍ജ്ജ ഭൂര്‍ജ്ജാസനഖര പുഷ്‌പാ ശമീ മാചീ കവരക തവുംഗാജകര്‍ണ്ണാശ്വകര്‍ണ്ണസ


152
ഫൂര്‍ജ്ജക വിഭീതക കുഭിക പുഷ്‌കരബീജ വിസമൃണാള തുലഖര്‍ജ്ജര തരുണീനാം, ഏവം വിധാനാഞ്ചാന്യഷാം

കഷായവര്‍ഗ്ഗപരിസംഖ്യാതാനാമൗഷധദ്രവ്യാണാം ഛേദ്യാനി ച ഖണ്‌ഡശഃ ഛേദയിത്വാ ഭേദ്യാനി ചാണുശോ

ഭേദയിത്വാ പ്രക്ഷാള്യ പാനീയേനാഭ്യാസിച്യ സാധയിത്വോ പസംസ്‌കൃത്യ യഥാവന്‍ മധുതൈല

ലവണോപഹിതം സുഖോഷ്‌ണം വസ്‌തിം ശ്‌ളേഷ്‌മ വികാരിണേ വിധിജ്ഞോ വിധിവദ്‌ദദ്യാല്‍. ശീതന്തു

മധുസര്‍പ്പിര്‍ഭ്യാമുപസംസൃജ്യ പിത്തവികാരിണേ വിധിവല്‍ ദദ്യാല്‍. ഇതി കഷായ സ്‌കന്ധഃ.

ഞാഴല്‍പ്പൂവ്‌, കൊടിത്തൂവവേര്‌, മങ്ങയണ്ടി, പാടക്കിഴങ്ങ്‌, പാതിരി, പാച്ചോററി, ഇലവിന്‍പശ,. പടര്‍ച്ചുണ്ട,

താതിരിപ്പൂവ്‌, താമര, താമരയല്ലി, ഞാവല്‍പഴം, മാമ്പഴം, കല്ലാല്‌, ആല്‌, ഇത്തി, അത്തി, അരയാല്‌,

ചേര്‍ക്കുരുപ്പരിപ്പ്‌, മുളംപ്ലാശ്‌, നെന്മേനിവാക, ഇരൂള്‍, തോവരായി, (വെളുത്തകരിങ്ങാലി) പനിച്ചി ഇവയും

മുരള്‍മരം, ലന്ത, കരിങ്ങാലി, ഏഴിലമ്പാല, പെരുമരുത്‌, തൊടുകാര, നീര്‍മരുത്‌, വേങ്ങ, പൂന്നാറി,

ഏലാവാലുകം, കയിമുത്തങ്ങ, കുമുദ്‌, മുള, പതുമുകം, അശോകം, ഇവയും പയിന്‍, ഞമ, പയിന്‍, പൂതണക്ക്‌,

വേങ്ങ, ആടുനാറിവേള, വഹ്നിച്ചമത, മാചികം, വരക്‌, പുന്ന, സാലഭേദം, മരുത്‌, സ്‌ഫൂര്‍ജ്ജം തിന്ദുകഭേദം)

താനി, പതിരി, താമരക്കുരു, താമരക്കിഴങ്ങ്‌, താമരവള, പന, ഇത്തപ്പന, ചെറിയ നാഗദന്തി ഇവയും ഇതേ വി

ധത്തിലുള്ള കഷായവര്‍ഗ്ഗത്തില്‍പെടുന്ന മററ്‌ഔഷധദ്രവ്യങ്ങളും തറിക്കേണ്ടവ തറിച്ചും കീറേണ്ടവ


ചെറുതായിക്കീറിയും

കഴുകിവൃത്തിയാക്കി വിധിപ്രകാരം കഷായം വെച്ചെടുത്തു വിധിപ്രകാരം മധുതൈല ലവണങ്ങള്‍ ചേര്‍ത്തു സുഖമായ

ചൂടില്‍ കഫവികാരത്തില്‍ വിധിപ്രകാരം വസ്‌തി ചെയ്യണം. ഈ കഷായം നല്ലവണ്ണം തണുത്താല്‍ തേഌം നെയ്യും

ചേര്‍ത്തു പിത്തവികാരത്തില്‍ വസ്‌തി ചെയ്യണം. ഇപ്രകാരമാണ്‌കഷായസ്‌കന്ധം.

തത്രശ്‌ളോകാഃ-

ഷഡ്വര്‍ഗ്ഗാപരിസംഖ്യാതാ യ ഏതേ രസഭേദതഃ 153

ആസ്ഥാപനമഭിപ്രത്യതാന്‍ വിദ്യാല്‍ സാര്‍വ്വ യൗകികാന്‍


ആസ്ഥാപന വസ്‌തിയെ ലക്ഷ്യമാക്കിക്കൊണ്ട്‌രസഭേദദ്വാരാ ആറ്‌വര്‍ഗ്ഗങ്ങളിലും പ്രയോഗിക്കുന്നത്‌

ലാഭകരമായിരിക്കുമെന്നറിയണം.

സര്‍വ്വശോ ഹി പ്രണിഹിതാഃ സര്‍വ്വരോഗേഷുജാനതാ 154

സര്‍വ്വാന്‍ രോഗാന്‍ നിയച്ഛന്തിയെഭ്യ ആസ്ഥാപനംഹിതം.

എന്നാല്‍ ഈ പറയപ്പെട്ട എല്ലാ വര്‍ഗ്ഗങ്ങളും എതെല്ലാം രോഗം ആസ്ഥാപനയോഗ്യമാണെന്ന്‌വൈദ്യന്‍


മനസ്സിലാക്കുന്നവോ ആ

രോഗങ്ങളിലെല്ലാം അതാതിന്നഌസരിച്ച വിധത്തില്‍ പ്രയോഗിച്ചാല്‍ ആ രോഗങ്ങളെയെല്ലാം ശമിപ്പിക്കുന്നതാകുന്നു.

യേഷാം യേഷാം പ്രശാന്ത്യര്‍ത്ഥം യേ യേ ന പരികീര്‍ത്തിതാഃ 155

ദ്രവ്യവര്‍ഗ്ഗാ വികാരാണാം തേഷാം തേ പരികോപനാഃ

ഏതേത്‌രോഗങ്ങളുടെ ശമനത്തിനായി ഏതേത്‌വര്‍ഗ്ഗങ്ങള്‍ പറയപ്പെടാതിരുന്നുവോ ആ രോഗങ്ങളെ ആ


പറയപ്പെടാത്ത

വര്‍ഗ്ഗങ്ങള്‍കൊണ്ടുള്ള വസ്‌തിക്രിയ കോപിപ്പിക്കുന്നതായിരിക്കും.

ഇത്യേതേ ഷഡാസ്ഥാപനസ്‌കന്ധാ രസേനാഌവിഭജ്യ വ്യാഖ്യാതാ ഭവന്തി. 156

ഇപ്രകാരം ഈആറ്‌ആസ്ഥാപനസ്‌കന്ധങ്ങള്‍ രസത്തിന്നഌസരിച്ചു വിഭജിച്ചിട്ട്‌വിവരിക്കപ്പെട്ടു.

തേഭ്യോ ഭിഷഗ്‌ബുദ്ധിമാന്‍ പരിസംഖ്യാതമപി യദ്യദ്‌ദ്രവ്യമയൗഗികം മന്യേത തത്തദപകര്‍ഷായല്‍,

യദ്യച്ചാഌക്തമപഃ യൗഗികം വാ മന്യേത തത്തദ്ദദ്യാല്‍, വര്‍ഗ്ഗമപി വര്‍ഗ്ഗേണോപ സംസൃജോദേക

മേകേനാനേകേന വായുക്തിം പ്രമാണികൃത്യ. പ്രചരണമിവ ഭിക്ഷുകസ്യബീജമിവ കര്‍ഷകസ്യ സൂത്രം 157

ബുദ്ധിമതാമല്‍പമപ്യനല്‍പ ജ്ഞാനായ ഭവതി. തസ്‌മാദ്‌ബുദ്ധിമതാമൂഹാപോഹ വിതര്‍ക്കാഃ, മന്ദബുദ്ധേസ്‌തു

യഥോക്താഌഗമനമേവശ്രയഃ, യഥോക്തം ഹി മാര്‍ഗ്ഗാഌഗച്ഛന്‍ ഭിഷക്‌സംസാധയതി കാര്യമനതി മഹത്വാല്‍

അനതിഫ്രസ്വത്വാദുദാ ഹരണസ്യേതി.

മധുരാദി ആറ്‌വര്‍ഗ്ഗങ്ങളിലായി പറഞ്ഞ ദ്രവ്യങ്ങളായാല്‍പോലും ബുദ്ധിമാനായ വൈദ്യന്‍ ഏതേത്‌രോഗത്തിന്‌

അഌപയോഗമായി മനസ്സിലാക്കുന്നുവോ ആ ദ്രവ്യത്തെ അതില്‍നിന്ന്‌നീക്കം ചെയ്യണം. ഇവിടെ

പറയാതിരുന്നതായാല്‍പോലും ഉപയോഗമാണെന്ന്‌മനസ്സിലായാല്‍ ചേര്‍ക്കുകയും വേണം. വര്‍ഗ്ഗമായാലും

യുക്തിപൂര്‍വ്വം ആലോചിച്ചിട്ട്‌ഒരു വര്‍ഗ്ഗത്തോട്‌ഒരു വര്‍ഗ്ഗമോ അനേകം വര്‍ഗ്ഗങ്ങളോ ചേര്‍ക്കുകയും ചെയ്യാം.

ഭിക്ഷക്കാരന്റെ പ്രചരണംപോലെയും കര്‍ഷകന്റെ വിത്ത്‌പോലെയും ബുദ്ധിമാന്മാര്‍ക്ക്‌അല്‌പജ്ഞാനമുണ്ടായാല്‍

ബഹുജ്ഞാനത്തിന്‌കാരണമായിത്തീരുന്നു. അതുകൊണ്ട്‌ഊഹാപോഹത്തിഌം വിതര്‍ക്കത്തിഌം ബുദ്ധിമാന്മാര്‍ക്ക്‌



ധികാരമുണ്ട്‌. മന്ദബുദ്ധികള്‍ക്ക്‌ശാസ്‌ത്രത്തില്‍ എപ്രകാരം പറഞ്ഞുവോ അപ്രകാരംതന്നെ അഌകരിക്കുന്നതാണ്‌

ശ്രയസ്‌കരം. ശാസ്‌ത്രത്തില്‍ പറഞ്ഞതിന്നഌസരിച്ചു മാത്രം ചികിത്സിക്കുന്ന വൈദ്യന്‌കാര്യസാധ്യം വളരെ


കൂടുതല്‍

ഉണ്ടാകുന്നതല്ല. വളരെ കുറഞ്ഞുപോകുന്നതുമല്ല.

അതഃ പരമഌവാസു ദ്രവ്യാണ്യഌ വ്യാഖ്യാസ്യന്തേ. തച്ചാഌവാസനന്തു സ്‌നേഹ ഏവ. സ്‌നേഹസ്‌തുദ്വിവി

ധഃ, സ്ഥാവരാത്മകോ ജംഗമാത്മകശ്ച. തത്ര സ്ഥാവര സ്‌നേഹ സ്‌തൈലമതൈലം ച. തദ്ദ്വയം തൈലമേവ

കൃത്വോപദേക്ഷ്യതേ സര്‍വ്വതൈല പ്രാധാന്യാല്‍. ജംഗമാത്മകസ്‌തു വസാ മജ്ജാ സര്‍പ്പിരിതി. തേഷാം 158

തൈലവസാമജ്ജ സര്‍പ്പിഷാഞ്ച യഥാപൂര്‍വ്വം ശ്രഷ്‌ഠം, വാത ശ്‌ളേഷ്‌മ വികാരേഷ്വഌവാസനീയേഷു,

യഥോത്തരം പിത്തവികാരിഷു, സര്‍വ്വം ഏവ വാ സര്‍വ്വേഷ്വപി ച യോഗമായാന്തി സംസ്‌കാര വി

ധിവിശേഷാദിതി.

ഇനി അഌവാസു ദ്രവ്യങ്ങളെ വിവരിക്കുന്നു. ആ അഌവാസനമാകട്ടെ സ്‌നേഹം (സ്‌നേഹവസ്‌തി) തന്നെയാകുന്നു.

സ്‌നേഹമാകട്ടെ സ്ഥാവരാത്മമായും ജാംഗമാത്മകമായും രണ്ടുവിധത്തിലാകുന്നു. അതില്‍ സ്ഥാവരാത്മക സ്‌നേഹം


തൈലം

(തിലത്തില്‍ നിന്നെടുക്കുന്നത്‌) ആ തൈലം (തിലത്തില്‍നിന്നല്ലാതെ സര്‍ഷപാദികളില്‍ നിന്നെടുക്കുന്നത്‌)


എന്നിങ്ങിനെ

രണ്ടുവിധത്തിലാകുന്നു. ആ രണ്ട്‌തൈലത്തിഌം തൈലം എന്ന്‌തന്നെയാണ്‌പറയുന്നതെങ്കിലും എല്ലാ


തൈലത്തിലുംവെച്ച്‌

തിലതൈലം പ്രാധാന്യമുള്ളതാകുന്നു. ജംഗമാത്മകമായ സ്‌നേഹം വസ, മജ്ജ, നെയ്യ്‌എന്നീ നാലു


സ്‌നേഹങ്ങളില്‍വച്ച

അഌവാസനയോഗ്യമായ വാതകഫവികാരങ്ങളില്‍ സ്‌നേഹവസ്‌തി ചെയ്യുവാന്‍ യഥാപൂര്‍വ്വം (നെയ്യേക്കാള്‍


മജ്ജയും

മജ്ജയേക്കാള്‍ വസയും വസയേക്കാള്‍ തൈലവും) ശ്രഷഠമായതാകുന്നു. പിത്തവികാരത്തില്‍ യഥോത്തരം


അതായത്‌

തൈലത്തേക്കാള്‍ വസയും വസയേക്കാള്‍ മജ്ജയും മജ്ജയേക്കാള്‍ നെയ്യും ശ്രഷഠമായതാകുന്നു. അതാത്‌


ദോഷങ്ങള്‍ക്കഌസരിച്ച

വിധത്തിലുള്ള ഔഷധങ്ങള്‍ ചേര്‍ത്തു സംസ്‌കരിച്ചാല്‍ എല്ലാ സ്‌നേഹങ്ങളും എല്ലാ രോഗങ്ങളിലും


പ്രയോഗിക്കാവുന്നതാണ്‌.

ശിരോവിരേചന ദ്രവ്യാണി പുനരപാമാര്‍ഗ്ഗ പിപ്പലീമരിചവിഡംഗ ശിഗ്രു ശിരീഷകുസ്‌തുംബുരു

വില്വാജമോദാ വാര്‍ത്താകീ പൃഥ്വീകൈലാഹരേണുകാ ഫലാനിച, സുരസ സുമുഖകുഠേരകഗണ്‌ഡീരക

കാലമാലക പര്‍ണ്ണാസ ക്ഷവകഫണിജ്ജകഹരിദ്രാ ശൃംഗവേരകമൂലകലശുന തര്‍ക്കാരി സര്‍ഷപത്രാണി ചം


അര്‍ക്കാളര്‍ക്കകുഷ്‌ഠ നാഗദന്തീ വചാപാമാര്‍ഗ്ഗ ശ്വേതാ ജ്യോതിഷ്‌മതീ ഗവാക്ഷീ ഗണ്‌ഡീരാവാക്‌

പുഷ്‌പീവൃശ്ചികാളീ വയഃസ്ഥാതി വിഷാ മൂലാനി ച, ഹരിദ്രാശൃംഗവേരമൂലകശുനകന്ദാഃ,ലോദ്ധ്ര മദന 159

സപ്‌തപര്‍ണ്ണ നിംബാര്‍ക്ക പുഷ്‌പാണിച, ദേവദാര്‍വ്വഗുരു സരള ശല്ലകീ ജിംഗിന്യസന ഫിംഗുനിര്യാസാശ്ച,

തേജസ്വിനി വരാംഗേംഗുദീ ശോഭാഞ്‌ജന ബൃഹതീ കണ്ടകാരികാത്വഗിതി. ശിരോവിരേചന സപ്‌തവിധം

ഫലപത്രമൂലകന്ദപുഷ്‌പ നിര്യാസ ത്വഗാശ്രയഭേദാല്‍. ലവണകടുതിക്ത കഷായാണി ചേന്ദ്രിയോപശായാനി

തഖാപരാണ്‌ഌക്കാന്യപി ദ്രവ്യാണി യഥായോഗ വിഹിതാനി ശിരോവിരേചനാര്‍ത്ഥമുപദിശന്തി ഇതി.

ശിരോവിരേചനദ്രവ്യങ്ങള്‍-കടലാടി, തിപ്പലി, കുരുമുളക്‌, വിഴാലരി, മുരിങ്ങാക്കുരു, നെന്മേനിവാകക്കുരു,

കൊത്തമ്പാലരി, കൂവളക്കായ, അയമോദകം, വഴുവദിനിങ്ങ, ചിററാലം, ഏലത്തരി, അരേണുകം എന്നീ ഫലങ്ങളും

സുമുഖ-സുരസ-കുഠേരക-ഗണ്‌ഡിരക-കാലമാല-പര്‍ണ്ണാസക്ഷവക-ഫണിജ്ജകം (ഇവ തുളസീഭേദങ്ങളാകുന്നു.),


മഞ്ഞള്‍,

ഇഞ്ചി, മുല്ലങ്കി, വെള്ളുള്ളി, തര്‍ക്കാരിവഴുദിന, കടുക്‌ഇവയുടെ ഇലകളും എരിക്ക്‌, വെളുത്ത എരിക്ക്‌,

കൊട്ടം, നാഗദന്തി, വയമ്പ്‌, കടലാടി, വെളുത്തകടലാടി, ചെറുപ്പുന്ന, കാട്ടുവെള്ളരി, ചതുരക്കള്ളി, ചതുകപ്പ,

തേള്‍ക്കട, മുത്തിള്‍, അതിവിടയം ഇവയുടെ വേരുകളും മഞ്ഞള്‍, ഇഞ്ചി, മുല്ലങ്കി, വെളുത്തുള്ളി ഇവയുടെ

കിഴങ്ങുകളും പാച്ചോററി, മലങ്കാര, ഏഴിലമ്പാല, വേപ്പ്‌, എരിക്ക്‌ഇവയുടെ പുഷ്‌പങ്ങളും ദേവതാരം, അകില്‍

ചരളം, ചെറുപ്പുന്ന, ഇലവംഗം, ഓട, മുരിങ്ങ, വന്‍വഴുദിന, കണ്ടകാരിച്ചുണ്ട ഇവയുടെ തൊലികളുമായി ഫലം,

പത്രം മൂലം, കിഴങ്ങ്‌, പുഷ്‌പം, കറ, തൊലി എന്നീ ആശ്രയഭേദം നിമിത്തം ശിരോവിരേചനം ഏഴ്‌വി

ധത്തിലാകുന്നു. കൂടാതെ യോഗാഌസാരേണ പ്രയോഗിക്കുന്ന ഇന്ദ്രിയങ്ങള്‍ക്ക്‌സുഖകരമായ ലവണകടുതിക്ത


കഷായ

ദ്രവ്യങ്ങളും ഇവിടെ പറയാതിരുന്നാലും അതുപോലെയുള്ള മററ്‌ദ്രവ്യങ്ങളുടെ ശിരോവിരേചനാര്‍ത്ഥം

(നസ്യത്തിനായി) ഉപയോഗിക്കാവുന്നതാണ്‌.

തത്രശ്‌ളേകോഃ-

ലക്ഷണാചാര്യ ശിഷ്യാണാം പരീക്ഷാകാരണശ്ചയല്‍ 160

അധ്യേയാധ്യാപനവിധിഃ സംഭാഷാ വിധിരേവ ച

ഷഡൂനാനി ച പഞ്ചാശദ്‌വാദ മാര്‍ഗ്ഗപദാനി ച 161

പദാനി ദശചാന്യാനി കാരണാദീനി തത്വതഃ

സംപ്രശ്‌നശ്ച പരീക്ഷാദേര്‍നവകോ വമനാദിഷു 162

ഭിഷഗ്‌ജി തീയേ രോഗാണാ മധ്യായേ സംപ്രകീര്‍ത്തിതഃ.


ശാസ്‌ത്രപരീക്ഷാകാരണം, ആചാര്യപരീക്ഷാകാരണം, ശിഷ്യപരീക്ഷാകാരണം, അധ്യയനവിധി, അധ്യാപനവിധി,

സംഭാഷാവിധി, 44-വാദമാര്‍ഗ്ഗങ്ങളുടെ പദങ്ങള്‍, കാരണാദി മററ്‌പത്ത്‌പദങ്ങള്‍, വമനാദികളില്‍ പരീക്ഷാദി

9-ചോദ്യങ്ങള്‍, ഇവയെല്ലാം ഈ രോഗഭിഷഗ്‌ജിതീയാദ്ധ്യായത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്നു.

ബഹുവിധ മിദമുക്തമര്‍ത്ഥജാതം

ബഹുവിധവാക്യ വിചിത്രമര്‍ത്ഥകാന്തം 163

ബഹുവിധ ശുഭശബ്‌ദ സിദ്ധിയുക്താ

ബഹുവിധ വാദനിഷൂദനംപരേഷാം

ഇമാംമതിം ബബുവിധ ഹേതുസംശ്രയാം

വിജജ്ഞിവാന്‍ പരമതവാദസൂദനീം 164

നിലീയതേ പരവചനാവ മര്‍ദ്ദനേ

നശക്യതേ പരവചനൈശ്ചമര്‍ദ്ദിതും.

അനേകം വാക്യങ്ങളേക്കൊണ്ട്‌വിചിത്രവും അനേകം അര്‍ത്ഥങ്ങളേക്കൊണ്ട്‌ശോഭായമാനമായിട്ടുള്ളതും അനേകം

ശബ്‌ദസന്ധികളോടുകൂടിയതും പ്രതിവാദിയുടെ അനേകം വിധത്തിലുള്ള വാദങ്ങളെ ഖണ്‌ഡിക്കുന്നതുമായ അനേകം

വിഷയങ്ങളെ ഇതില്‍ വിവരിച്ചിട്ടുണ്ട്‌. പ്രതിവാദിയെ ഖണ്‌ഡിക്കുവാഌള്ള അനേകം കാരണങ്ങളോടുകൂടിയ ഈ വി

ധത്തിലുള്ള ബുദ്ധിയോടുകൂടിയവനെ പ്രതിവാദിയുടെ വാദംകൊണ്ട്‌കീഴടക്കാന്‍ കഴിയുന്നതല്ല. അവന്‍

പ്രതിവാദിയുടെ വാചകമര്‍ദ്ദനത്തില്‍ ലയിച്ചുപോകുന്നതല്ല. പ്രതിവാദിക്ക്‌വാക്ക്‌കൊണ്ട്‌അവനെ മര്‍ദ്ദിക്കുവാഌം

കഴിയുന്നതല്ല.

ഭോഷാഭിനാംതു ഭാവാനാം സര്‍വ്വേഷാമേവാഹതുനാ 165

മാനാല്‍ സമസ്‌തമാനാനി നിരുക്താനി വിഭാഗശഃ.

ഹേതുസഹിതം ദോഷാദികളുടെ എല്ലാവിധ ഭാവങ്ങളുടേയും എല്ലാവിധ മാനങ്ങളേയും (അളവിനേയും) പ്രത്യേകം

പ്രത്യേകമായും ഇതുകൊണ്ട്‌വിമാനത്തിന്റെ നിരുക്തിയേയും വിവരിക്കപ്പെട്ടിരിക്കുന്നു.

ബബ 11 ബ 55 ബ 11 ബ 66 ബബബബ 33 ബ 00 ബ 33 ബ 11 ബബബബ 44 ബ 55
ബ 44 ബ 66 ബബബബ 66 ബ 00 ബ 66 ബ 11 ബബബബ 77 ബ 55 ബ 77 ബ 66 ബബബബ 99 ബ 00
ബ 99 ബ 11 ബബബബ 11 ബ 00 ബ 55 ബ 11 ബ 00 ബ 66 ബബബബ 11 ബ 22 ബ 00
ബ 11 ബ 22 ബ 11 ബബബബ 11 ബ 33 ബ 55 ബ 11 ബ 33 ബ 66 ബബബബ 11 ബ 55 ബ 00
ബ 11 ബ 55 ബ 11 ബബബബ 11 ബ 66 ബ 44

==================================================
=============================

You might also like