You are on page 1of 28

Indian Economic Development

അധ്യായം 1 . സ്വാതന്ത്ര്യലബ്‌ധിക്കാലത്തെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ

Indian Economy On the eve of Indian Independence


കൊളോണിയൽ ഭരണകാലത്തെ പരിമിതമായ സാമ്പത്തിക വികസനം
18-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം മുതൽ 20-ാംനൂറ്റാണ്ടിന്റെ ഉത്തരാർദ്ധം വരെ ഇന്ത്യ ബ്രിട്ടീഷ്
കൊളോണിയൽ ഭരണത്തിൽ കീഴിലായിരുന്നു. അക്കാലത്തെ മുഖ്യ സാമ്പത്തിക പ്രവർത്തനം കൃഷിയായിരുന്നു.
എന്നാൽ വിവിധ തരം നിർമ്മാണ പ്രവർത്തനങ്ങളും ഇന്ത്യയിലുണ്ടായിരുന്നു. പരുത്തി, സിൽക്ക്, രത്നക്കല്ലുകൾ
തുടങ്ങിയ വ ഉപയോഗിച്ചു കൊണ്ടുള്ള കരകൗശല വിദ്യ ലോകപ്രസിദ്ധമായിരുന്നു. ഡാക്ക മസ് ലിൻ, കാഷ്മീർ ഷാൾ
തുടങ്ങിയ തുണിത്തരങ്ങൾക്ക് ലോകത്തിലെല്ലായിടത്തും വിപണിയുണ്ടായിരുന്നു.
കോളനി ഭരണം ഇന്ത്യയില്‍ നടപ്പാക്കിയ സാമ്പത്തിക നയങ്ങളുടെ പ്രധാനലക്ഷ്യം ഇന്ത്യന്‍ സമ്പദ്
വ്യവസ്ഥയുടെ പുരോഗതിയേക്കാളുപരി അവരുടെ സാമ്പത്തിക താല്‍പ്പര്യങ്ങളുടെ സംരക്ഷണവും പ്രോല്‍
സാഹനവുമായിരുന്നു . ബ്രിട്ടീഷ് താത്പര്യങ്ങൾ സംരക്ഷിക്കാനുതകുന്ന നയങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ
പ്രകടമായ മാറ്റങ്ങൾ വരുത്തി --
• ഇന്ത്യന്‍ സമ്പദ് ‌വ്യവസ്ഥയെ അസംസ്‌കൃതവസ്തുക്കളുടെ ദാതാവാക്കുക.
• ബ്രിട്ടനില്‍ നിന്നുള്ള അന്തിമ വ്യാവസായിക ഉല്‍പ്പന്നങ്ങളുടെ കമ്പോളമാക്കി മാറ്റുക.

കോളനി ഭരണകാലത്ത് ഇന്ത്യയുടെ ദേശീയവരുമാനം(National Income) ,പ്രതിശീര്‍ഷവരുമാനം (Per Capita


Income)എന്നിവ കണക്കാക്കിയവര്‍
• ദാദാബായ് നവറോജി
• ഫിന്‍ഡ് ‌ലേ ഷിറാസ്
• വി.കെ.ആര്‍.വി .റാവു സവിശേഷ ശ്രദ്ധയാകര്‍ഷിച്ചത് വി.കെ.ആര്‍.വി . റാവുവിന്റെ പഠനം
• ആര്‍.സി. ദേശായ്
• വില്യം ഡിഗ് ബി

കാര്‍ഷികമേഖല
ബ്രിട്ടീഷ് ഭരണകാലം മുഴുവൻ ഇന്ത്യ ഒരു കാർഷിക സമ്പദ് വ്യവസ്ഥ ആയിരുന്നു. 85% ജനങ്ങളും
ഗ്രാമങ്ങളിലാണ് ജീവിച്ചിരുന്നത് . അവർ ഉപജീവനത്തിന് കൃഷിയെയാണ് പ്രത്യക്ഷമായും പരോക്ഷമായും
ആശ്രയിച്ചിരുന്നത് . കൃഷിക്ക് ഇത്രയേറെ പ്രാധാന്യമുള്ള ഒരു രാജ്യമായിരുന്നിട്ടും ഇ ന്ത്യൻ കാർഷിക മേഖല സ്തംഭിച്ചു
കിടക്കുകയായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ കാര്‍ഷിക മേഖലയിലെ ഉല്‍പാദന ക്ഷമത വളരെ താഴ്‌ന്ന
നിലയിലായിരുന്നു.
കാര്‍ഷികമേഖലയുടെ മുരടിപ്പിനുള്ള കാരണങ്ങള്‍ (Reasons for Stagnation in Agriculture)
• ചൂഷണാത്മക ഭൂവുടമാ സമ്പ്രദായം :
a)സെമീന്താരി സമ്പ്രദായം b) മഹല്‍വാരി സമ്പ്രദായം c)റയറ്റ് വാരി സമ്പ്രദായം
• പഴഞ്ചന്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം
• ജലസേചന സൗകര്യങ്ങളുടെ അഭാവം
• രാസവളങ്ങളുടെയും രാസകീടനാശിനികളുടെയും അഭാവം
വ്യവസായ മേഖല
കോളനി ഭരണകാലത്തെ വ്യവസായ മേഖല – സവിശേഷതകള്‍
• ഇന്ത്യൻ കരകൗശല മേഖല പാടേ തകർന്നു. ലക്ഷക്കണക്കിനാളുകൾ തൊഴിൽ രഹിതരായി.
• ബ്രിട്ടനിലെ യന്ത്രനിർമ്മിത ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ കരകൗശല ഉത്പന്നങ്ങളേക്കാൾ വില കുറവായിരുന്നു.
ഇത് തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക് വിപണി നഷ്ടപ്പെടാൻ കാരണമായി.
• 19 ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ തന്നെ ആധുനിക വ്യവസായങ്ങള്‍ ഇന്ത്യയില്‍ വികസിച്ചുവെങ്കിലും
അവയുടെ വളര്‍ച്ച മന്ദഗതിയിലായിരുന്നു. തുടക്കത്തില്‍ ഈ പുരോഗതി ചണം,പരുത്തി എന്നീ
വ്യവസായങ്ങളില്‍ മാത്രം ഒതുങ്ങി.
• ‍20 ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ ഇരുമ്പുരുക്ക് വ്യാപാരം പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യയുടെ
വ്യവസായവല്‍ക്കരണത്തിന് പ്രധാന നാഴികക്കല്ലായിരുന്നു 1907 ല്‍ ടാറ്റാ ഇരുമ്പുരുക്ക് വ്യവസായം (Tata Iron
and Steel Company -TISCO) (ജാംഷഡ്ജി ടാറ്റ ,ജാംഷഡ്പൂരില്‍ )സ്ഥാപിതമായത് .
കോളനിഭരണ കാലത്തെ വ്യാവസായിക മേഖലയുടെ പോരായ്മകൾ
• വ്യാവസായികമേഖലയുടെ വളർച്ചാനിരക്ക് കുറവായിരുന്നു
• വ്യവസായവല്‍ക്കരണത്തിന് അത്യന്താപേക്ഷിതമായ മൂലധന ചരക്ക് വ്യവസായങ്ങള്‍ (Capital Goods
Industries) ഉണ്ടായിരുന്നില്ല.
• വ്യവസായങ്ങളുടെ വളര്‍ച്ചാനിരക്കും, മൊത്തം ആഭ്യന്തര ഉല്‍പ്പന്നത്തിലേക്കുള്ള (GDP) വ്യാവസായിക
മേഖലയുടെ സംഭാവനയും നാമമാത്രമായിരുന്നു.
• പുതുതായി ആരംഭിച്ച വ്യവസായങ്ങളില്‍ പൊതുമേഖലയുടെ സംഭാവന റെയില്‍വേ ,വൈദ്യുതോല്‍പ്പാദനം,
തുറമുഖം,വാര്‍ത്താവിനിമയം എന്നിവയില്‍ ഒതുങ്ങി.

EKTA Academic Council Kannur 1


Downloaded from www.hssreporter.com
Indian Economic Development
വിദേശവ്യാപാരം :
ബ്രിട്ടീഷ്ഭരണകാലത്തെ വിദേശ ഭരണത്തിന്റെ പ്രധാന ലക്ഷ്യം ഉയര്‍ന്ന കയറ്റുമതി മിച്ചം സൃഷ്ടിക്കുക
എന്നതായിരുന്നു.എന്നാല്‍ ഈ വ്യാപാരമിച്ചം (Trade Surplus) ഇന്ത്യയിലേക്കുള്ള സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും
ഒഴുക്ക് വര്‍ധിപ്പിച്ചില്ല . എന്ന് മാത്രമല്ല ഇവ ബ്രിട്ടീഷുകാരുടെ ഭരണ, യുദ്ധച്ചെലവുകള്‍ക്കൊപ്പം വിവിധ സേവനങ്ങളുടെ
ഇറക്കുമതിച്ചെലവിനായി വിനിയോഗിക്കുകയും ചെയ്തു. അങ്ങനെ ബ്രിട്ടീഷുകാർ അവരുടെ കൊളോണിയൽ വ്യാപാര
നയങ്ങളെ അവരുടെ സ്വന്തം നേട്ടത്തിനായി വിനിയോഗിച്ചു. ഇന്ത്യ അസംസ്കൃത വസ്തുക്കൾ കയററുമതി ചെയ്യുകയും
നിർമ്മിത വസ്തുക്കൾ ഇറക്കുമതി ചെയ്യുകയും ചെയ്യുന്ന ഒരു രാജ്യമായിത്തീർന്നു. സമ്പത്ത് മുഴുവൻ ബ്രിട്ടനിലേക്ക്
ഒഴുകിപ്പോയി എന്നതായിരുന്നു ഇതിന്റെ അനന്തരഫലം.
ജനസംഖ്യാസ്ഥിതി (Demographic structure)
• ഇന്ത്യയില്‍ ആദ്യമായി ഔദ്യോഗിക സെന്‍സസ് നടന്നത് 1881 ല്‍ .
• 1921 ന് മുന്‍പ് ഇന്ത്യ ജനസംഖ്യാ പരിവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തിലായിരുന്നു.(ജനനനിരക്ക് കൂടുതല്‍,
മരണനിരക്ക് കൂടുതല്‍,)
• രണ്ടാം ഘട്ടം ആരംഭിക്കുന്നത് 1921 ലാണ്. (ജനനനിരക്ക് കൂടുതല്‍, മരണനിരക്ക് കുറവ് ,)
കോളനി ഭരണകാലത്തെ ഇന്ത്യയിലെ സാമൂഹിക വികസന സൂചകങ്ങള്‍ (Social Development Indices)
• സാക്ഷരതാ നിരക്ക് 16% -സ്ത്ര‍ീ സാക്ഷരതാനിരക്ക് - 7%
• ശിശു മരണനിരക്ക് 1000 ന് 218
• ആയുര്‍ദൈര്‍ഘ്യം 44 വര്‍ഷം.
• മരണനിരക്ക് വളരെകൂടുതല്‍
• പൊതുജന ആരോഗ്യ സംവിധാനങ്ങള്‍ നല്ലൊരു വിഭാഗത്തിനും ലഭ്യമായിരുന്നില്ല. തന്‍മൂലം രോഗബാധ
കൂടുതലായിരുന്നു
തൊഴില്‍ ഘടന
തൊഴിൽ ഘടന എന്നാൽ വിവിധ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ എണ്ണം എന്നാണർത്ഥം.
തൊഴിൽ മേഖലകളെ പൊതുവെ മൂന്നായി തരം തിരിക്കാം.
• കാര്‍ഷിക മേഖലയിലെ തൊഴില്‍ ശക്തി -70% -75%
• വ്യവസായിക മേഖല തൊഴില്‍ ശക്തി - 10%
• സേവനമേഖല തൊഴില്‍ ശക്തി 15%- 20%
പശ്ചാത്തല സൗകര്യങ്ങള്‍ -സവിശേഷതകള്‍
• കോളനി ഭരണകാലത്ത് ഇന്ത്യയുടെ പശ്ചാത്തല സൗകര്യങ്ങളായ റെയില്‍വേ, തുറമുഖം, ജലഗതാഗതം,
തപാല്‍,കമ്പിതപാല്‍ എന്നിവ വികസിച്ചു.
• ബ്രിട്ടീഷുകാരുടെ യഥാര്‍ത്ഥ ലക്ഷ്യം ഇന്ത്യക്കാര്‍ക്ക് പശ്ചാത്തലസൗകര്യങ്ങള്‍ ലഭ്യമാക്കുക
എന്നതായിരുന്നില്ല മറിച്ച് വിവിധങ്ങളായ സാമ്രാജ്യ താത്പര്യങ്ങളെ സംരക്ഷിക്കുകയായിരുന്നു.
• ഇന്ത്യയുടെ വിവിധഭാഗങ്ങളിലേക്ക് സൈനികനീക്കങ്ങള്‍ക്കുള്ള സൗകര്യമൊരുക്കുക എന്ന ലക്ഷ്യമാണ് പല
റോഡ് നിര്‍മ്മാണങ്ങള്‍ക്കും പിന്നിലുണ്ടായിരുന്നത് .
• ബ്രിട്ടീഷ്ഇന്ത്യയില്‍ റെയില്‍വേ ആരംഭിച്ചത് 1850 ലാണ് -സമ്പദ് വ്യവസ്ഥയുടെ ഘടനയെ രണ്ട് രീതിയില്‍
റെയില്‍ സ്വാധീനിച്ചു.
a) ദീര്‍ഘദൂരയാത്രകള്‍ സാധ്യമായതോടെ ഭൂമിശാസ്ത്ര പരവും സാംസ്കാരികവുമായ അതിര്‍
വരമ്പുകള്‍ ഭേദിക്കാന്‍ സഹായിച്ചു.
b) കാര്‍ഷിക വാണിജ്യവല്‍ക്കരണത്തെ അത് പരിപോഷിപ്പിച്ചെങ്കിലും ഗ്രാമീണസമ്പദ്
വ്യവസ്ഥയുടെ സ്വയം പര്യാപ്തതയെ ദോഷകരമായി ബാധിച്ചു.
• ഉള്‍നാടന്‍ വ്യാപാരവും ,കടല്‍ ഗതാഗതവും വികസിപ്പിക്കാനുള്ള നടപടി എടുത്തു.
• വൈദ്യുതീകൃത കമ്പിത്തപാല്‍ സംവിധാനം ആരംഭിച്ചു.

EKTA Academic Council Kannur 2


Downloaded from www.hssreporter.com
Indian Economic Development
അധ്യായം -2. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ -1950- 1990
INDIAN ECONOMY 1950-1990
സമ്പദ് വ്യവസ്ഥ : - സമ്പദ് വ്യവസ്ഥയെ പൊതുവെ മൂന്നായി തരംതിരിക്കാം.മുതലാളിത്തം, സോഷ്യലിസം,മിശ്രസമ്പദ്
വ്യവസ്ഥ
ആസൂത്രണവും ആസൂത്രണകമ്മീഷനും : - ഒരു രാഷ്ടത്തിന്റെ വിഭവങ്ങള്‍ എങ്ങനെ വിനിയോഗിക്കണം എന്ന്
വിശദമാക്കുന്നതാണ് പദ്ധതി. പദ്ധതിക്ക് നിശ്ചിത കാലയളവില്‍ നേടേണ്ട പൊതുവായതും പ്രത്യേകമായതുമായ ചില
ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കണം.ഇന്ത്യൻ ആസൂത്രണ കമ്മീഷൻ ആരംഭിച്ചത് 1950 ൽ ആണ് . അധ്യക്ഷൻ
പ്രധാനമന്ത്രിയാണ് . ഇന്ന് ആസൂത്രണ കമ്മീഷൻ നീതി ആയോഗ് എന്ന പേരിൽ പുനർനാമകരണം ചെയ്തിരിക്കുന്നു.
(2015 Jan 1 മുതൽ )
ഇന്ത്യന്‍ ആസൂത്രണത്തിന്റെ ശില്‍പ്പി : - പി സി മഹലനോബിസ്
പഞ്ചവല്‍സര പദ്ധതിയുടെ ലക്ഷ്യങ്ങ
ള്‍
1) വളര്‍ച്ച (Growth) : -സാമ്പത്തിക വളർച്ച എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഒരു രാജ്യത്തിന്റെ
സാധനങ്ങളും സേവനങ്ങളും ഉൽപ്പാദിപ്പിക്കാനുള്ള കഴിവ് വർധിക്കുക എന്നതാണ്. സാമ്പത്തികവളർച്ചയുടെ
മിചെ ഒരു സൂചകമാണ് GDP യിലെ വർധനവ്. ഒരു രാജ്യത്തിന്റെ ആഭ്യന്തര പ്രദേശത്ത് ഒരു കൊല്ലം
ഉൽപ്പാദിപ്പിക്കപ്പെടുന്ന എല്ലാ സാധനങ്ങളുടേയും സേവനങ്ങളുടേയും പണമൂല്യത്തിനാണ് Gross Domestic
Product എന്നു പറയുന്നത്. GDP യുടെ വളർച്ചയുടെ നിരക്കാണ് സാമ്പത്തിക വളർച്ച.
2) ആധുനികവല്‍ക്കരണം (Modernisation) : -സാധന സേവനങ്ങളുടെ ഉൽപ്പാദനം വർധിപ്പിക്കുന്നതിന്
നവീകരണം അത്യാവശ്യമാണ് . നവീകരണ മെന്നാൽ ആധുനിക സാങ്കേതിക വിദ്യ സ്വീകരിക്കുക എന്നാണ്
അർത്ഥം. നവീകരണത്തിന് മറെറാരു തലം കൂടിയുണ്ട്. അത് വീക്ഷണങ്ങളിലുള്ള നവീകരണമാണ് .
പരമ്പരാഗതമായ ജാതി സമ്പദായം, അയിത്തം, സ്ത്രീകളോടുള്ള വിവേചനം, തുടങ്ങിയവ ഇന്ത്യൻ
സമൂഹത്തെ പിറകോട്ടുവലിക്കുന്നവയാണ്. അത് ഒഴിവാക്കി സ്ത്രീകളെക്കൂടി മുഖ്യധാരയിലെത്തിക്കുക , എല്ലാ
തൊഴിൽ മേഖലയിലും അവസരം നൽകുകഎന്നത് ആധുനികവൽക്കരണത്തിന്റെ ഭാഗമാണ് .
3) സ്വാശ്രയത്വം (Self Reliance) :-ആശ്രയത്വം കുറച്ച് നമുക്ക് വേണ്ടത് നാം തന്നെ ഉൽപ്പാദിപ്പിക്കുക
എന്നതാണ് സ്വാശ്രയത്വം കൊണ്ടർത്ഥമാക്കുന്നത്. ആദ്യത്തെ 7 പഞ്ചവത്സരപദ്ധതികൾ വരെ ഇന്ത്യ
സ്വാശ്രയത്വത്തിന് പ്രാധാന്യം നൽകി. ഇറക്കുമതി ചെയ്യേണ്ട വസ്തുക്കൾക്ക് ബദൽ വസ്തുക്കൾ
ഉപയോഗിക്കുന്ന നയം ഇന്ത്യ സ്വീകരിച്ചു.
4) സമത്വം (Equality):-ഇന്ത്യൻ ആസൂത്രണത്തിന്റെ പ്രധാനലക്ഷ്യം നീതിയാണ്. മറ്റ് മൂന്നു ലക്ഷ്യങ്ങൾ
നേടിയാലും നീതിയുടെ അഭാവത്തിൽ എല്ലാം നിരർത്ഥകമാകും. അടിസ്ഥാന ആവശ്യങ്ങളായ ആഹാരം
വസ്ത്രം, പാർപ്പിടം വിദ്യാഭ്യാസം, ആരോഗ്യ സംവിധാനങ്ങൾ, ശുദ്ധജലം തുടങ്ങിയ വ എല്ലാവർക്കും
ലഭ്യമാക്കലാണ് നീതി എന്നതുകൊണ്ട് അർത്ഥമാക്കുന്നത് . സമ്പത്തിന്റെ വിതരണത്തിലെ അസമത്വം
ഇല്ലാതാക്കുക, വളർച്ചയുടെ നേട്ടങ്ങൾ എല്ലാവിഭാഗം ജനങ്ങളിലും എത്തിക്കുക എന്നിവ നീതി എന്ന
ലക്ഷ്യത്തിന്റെ ഭാഗമാണ് .
GDP യുടെ ഘടനാപരമായ ഉള്ളടക്കം (Structural Composition)
സമ്പദ് വ്യവസ്ഥയുടെ മൂന്നു മേഖലകളിൽ നിന്നുള്ള സംഭാവനകൾ അടങ്ങിയതാണ് GDP. കാർഷിക
മേഖല,വ്യാവസായികമേഖല, സേവന മേഖല. ഒരു സമ്പദ്‌വ്യവസ്ഥ വളരുമ്പോൾ കാർഷിക മേഖലയുടെ സംഭാവന
കുറയുകയും വ്യാവസായിക സേവന മേഖലകളുടെ സംഭാവന വർധിക്കുകയും ചെയ്യും.
കാർഷിക മേഖല
സ്വാതന്ത്ര്യാനന്തരം കാർഷിക രംഗത്ത് ഗവൺമെന്റ് രണ്ട് പ്രധാന പരിഷ്ക്കാരങ്ങൾ നടപ്പാക്കി . അവ
1 ഭൂപരിഷ്ക്കരണം
2. ഹരിത വിപ്ലവം
ഭൂപരിഷ്‌ക്കരണം
ഭൂമിയുടെ ഉടമസ്ഥാവകാശത്തിലുള്ള പുനര്‍വിതരണമാണ് ഭൂപരിഷ് ‌ക്കരണം.കൊളോണിയൽ ഭരണകാലത്തെ
ഭൂവുടമാ സമ്പ്രദായങ്ങൾ (ജമീന്ദാരി, ജാഗിർ ദാരി ) മണ്ണിൽ പണിയെടുക്കുന്ന യഥാർത്ഥ കർഷകന് ഭൂമിയുടെ
അവകാശം നിഷേധിച്ചു. കൃഷി ഭൂമി കർഷകന് (Land to tiller) എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ഭൂപരിഷ്ക്കരണ
നയങ്ങൾ രണ്ടു കോടി കൃഷിക്കാരെ ഭൂഉടമകളാക്കി . ഭൂവിതരണത്തിൽ തുല്യത കൊണ്ടുവരുക എന്നതാണ്
ഭൂപരിഷ്ക്കരണ നയത്തിന്റെ ലക്ഷ്യം.
ഭൂപരിഷ്‌ക്കരണത്തിന്റെ ലക്ഷ്യങ്ങള്‍
1. ഒരു വ്യക്തിക്ക് കൈവശം വയ്ക്കുവാനുള്ള ഭൂമിയുടെ പരമാവധി അളവ് (ഭൂപരിധി) നിശ്ചയിക്കുകയും.
അധികമായുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുകയും യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.
2. ഭൂവുടമാവകാശം ലഭിച്ച , ഭൂമിയില്‍ അധ്വാനിക്കുന്നവര്‍ക്ക് കൃ‍ഷിയുടെ പുരോഗതിക്കായി നിക്ഷേപം
നടത്തുന്നതിന് പ്രചോദനമുണ്ടാകും .
3. കാര്‍ഷികമേഖലയില്‍ സമത്വം കൈവരിക്കുന്നതിനുളള നയം.
4. കാര്‍ഷികമേഖലയിലെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക.
ഹരിത വിപ്ലവം
സ്വാതന്ത്യം നേടുന്ന വേളയിൽ 75% ജനങ്ങളും കൃഷിയെയാണ് ഉപജീവനത്തിന് ആശ്രയിച്ചിരുന്നത് . പഴഞ്ചൻ
കൃഷിരീതികളും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കാർഷിക മേഖലയുടെ ഉൽപ്പാദനക്ഷമത കുറച്ചു . ഈ
ദയനീയാവസ്ഥയെ മറികടക്കുന്നതിനായി ഗവൺമെന്റ് ആവിഷ്ക്കരിച്ച പദ്ധതിയാണ് ഹരിത വിപ്ലവം

EKTA Academic Council Kannur 3


Downloaded from www.hssreporter.com
Indian Economic Development
അത്യുല്‍പ്പാദന ശേഷിയുള്ള വിത്തിനങ്ങള്‍ ഉപയോഗിച്ച് കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തിലുണ്ടായ
വര്‍ധനവിനെയാണ് ഹരിത വിപ്ലവം എന്നു പറയുന്നത്.
• അത്യുല്‍പ്പാദനശേഷിയുള്ള വിത്തിനങ്ങളുടെ ഉപയോഗം.
• രാസവളങ്ങളുടെ ഉപയോഗം.
• സ്ഥിരമായി ജലസേചന സൗകര്യങ്ങള്‍ ഒരുക്കുക.
• കര്‍ഷകര്‍ക്ക് വായ്പാസൗകര്യങ്ങള്‍ ഒരുക്കുക.
ഹരിതവിപ്ലവം-- ഗുണങ്ങള്‍
• കാര്‍ഷികമേഖലയില്‍ ഉല്‍പ്പാദന വര്‍ധനവുണ്ടായി .
• ഇന്ത്യയില്‍ ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കാന്‍ സാധിച്ചു.
• ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞു.
• പൊതുവിതരണസമ്പ്രദായം കാര്യക്ഷമമായി.
• ധാന്യങ്ങളുടെ കരുതൽ ശേഖരം ഉണ്ടായി
• ഇറക്കുമതി കുറഞ്ഞു.
• marketed surplus വർധിച്ചു
marketed surplus
കർഷകൻ കമ്പോളത്തിൽ വിൽക്കുന്ന ഉൽപ്പാദന മിച്ചത്തിനെയാണ് marketed surplus എന്നു പറയുന്നത്
ഹരിതവിപ്ലവം-- ദോഷങ്ങള്‍
• ചെറുകിട കര്‍ഷകകരും വന്‍കിടകര്‍ഷകരും തമ്മിലുള്ള അന്തരം വര്‍ധിച്ചു.
• അത്യുല്‍പ്പാദനശേഷിയുള്ള വിളകള്‍ കൂടുതല്‍ കീടാക്രമണ സാധ്യതയുണ്ടായിരുന്നു.
• രാസവളങ്ങളുടെ ഉപയോഗം മണ്ണ് മലിനമാക്കി.
• ഗോതമ്പ് ഉല്‍പ്പാദനത്തില്‍ കൂടുതല്‍ വര്‍ധനവുണ്ടായത് കൊണ്ട് ഇത് ഗോതമ്പ് വിപ്ലവം
എന്നറിയപ്പെടുന്നു.
സബ്‌സിഡി ഒരു സംവാദം (Debate over Subsidies)
പിന്തുണക്കുന്ന വാദഗതിക
ള്‍
1. കര്‍ഷകര്‍ക്ക് പൊതുവിലും ചെറുകിട കര്‍ഷകർക്ക് പ്രത്യേകിച്ചും ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാന്‍
പ്രോല്‍സാഹനം നല്‍കുന്നതിന് സബ് ‌സിഡി അനിവാര്യമാണ് .
2. കര്‍ഷകര്‍ക്ക് പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതിന് സബ് ‌സിഡി അനിവാര്യമാണ്.
3. കൃഷി ലാഭകരമല്ലാത്ത സാഹചര്യത്തില്‍ ഇന്ത്യയെപ്പോലുളള ഒരു രാജ്യത്ത് സബ്‌സിഡി അനിവാര്യമാണ് .
4. ആധുനിക നിവേശങ്ങള്‍ വാങ്ങിക്കുന്നതിന് കര്‍ഷകര്‍ക്ക് സഹായകമാകും.
5. സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരം കുറക്കുന്നതിന് സബ് ‌സിഡി സഹായിക്കുന്നു.
എതിരായ വാദഗതിക
ള്‍
1) സബ്‌സിഡി കൈക്കലാക്കുന്നത് സമ്പന്നകര്‍ഷകരാണ് .
2) രാസവളങ്ങള്‍ക്കുമേലുള്ള സബ്‌സിഡി യുടെ ഗുണം കൈക്കലാക്കുന്നത് രാസവളനിര്‍മ്മാതാക്കളാണ് .
3) സബ്‌സിഡി ലക്ഷ്യം വെക്കുന്ന വിഭാഗത്തിന് പ്രയോജനകരമാകുന്നില്ല. മാത്രമല്ല ഗവണ്‍മെന്റിന് വലിയ
സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു.
വ്യവസായവും വ്യാപാരവും (Industry and Trade)
വ്യവസായനയപ്രമേയം (Industrial Policy Resolution)---1956
1956 ലെ വ്യവസായനയ പ്രമേയം വ്യവസായങ്ങളെ മൂന്നായി തരം തിരിച്ചു.
1. പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വ്യവസായങ്ങള്‍.
2. സ്വകാര്യമേഖലയ്ക്കും പൊതുമേഖലക്കും ഒരു പോലെ നടത്താവുന്ന വ്യവസായങ്ങള്‍.
3. പൂര്‍ണ്ണമായും സ്വകാര്യമേഖലക്ക് വിട്ടുകൊടുത്ത വ്യവസായങ്ങള്‍.
ചെറുകിടവ്യവസായങ്ങ
ള്‍
ചെറുകിട വ്യവസായങ്ങൾ നിർവചിക്കപ്പെടുന്നത് അവ സ്ഥാപിക്കുന്നതിനാവശ്യമായ മൂലധന നിക്ഷേപത്തിന്റെ
അടിസ്ഥാനത്തിലാണ്. നിലവിൽ 1 കോടി വരെ മൂലധന നിക്ഷേപം ആവശ്യമായ വ്യവസായങ്ങൾ ചെറുകിട
വ്യവസായങ്ങളാണ്.
1955 ല്‍ കാര്‍വെ കമ്മറ്റി എന്നുവിളിക്കുന്ന ഗ്രാമീണ ചെറുകിടവ്യവസായ കമ്മറ്റി ഗ്രാമീണ വികസനത്തിൽ
ചെറുകിടവ്യവസായങ്ങളുടെ പ്രാധാന്യം എടുത്തു പറയുന്നു.കമ്മറ്റിയുടെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന്റെ
ഭാഗമായി ചെറുകിട വ്യവസായങ്ങൾക്ക് വൻകിട വ്യവസായങ്ങളുമായി മത്സരിക്കാൻ കഴിയാത്തതിനാൽ
ചില സാധനങ്ങളുടെ ഉൽപ്പാദനം ചെറുകിട വ്യവസായങ്ങൾക്കായി സംവരണം ചെയ്തിട്ടുണ്ട്. കൂടാതെ
നികുതിയിൽ കിഴിവ്, കുറഞ്ഞ വലിശ നിരക്കിൽ വായ്പ , ഗവൺമെന്റ് പർച്ചേസിൽ മുൻഗണന തുടങ്ങിയ
ആനുകൂല്യങ്ങളും ചെറുകിട മേഖലക്ക് നൽകുകയുണ്ടായി.
ചെറുകിടവ്യവസായങ്ങളുടെ ഗുണങ്ങ
ള്‍
• ഗ്രാമീണവികസനത്തെ സഹായിക്കുന്നു
• കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു
• കുറഞ്ഞ മൂലധന നിക്ഷേപം
• മലിനീകരണം കുറവ്
• തദ്ദേശീയമായി ലഭിക്കുന്ന അസംസ് ‌കൃതവസ്തുക്കള്‍ കൂടുതലായി ഉപയോഗിക്കുന്നതു കൊണ്ട് ഇറക്കുമതി
കുറക്കുന്നു.
വ്യാപാര നയം (Trade Policy)
ഇറക്കുമതി ബദല്‍ വ്യാപാര നയം (Import Substitution Policy)

EKTA Academic Council Kannur 4


Downloaded from www.hssreporter.com
Indian Economic Development
• തദ്ദേശീയമായ വിഭവങ്ങള്‍ ഉപയോഗിച്ച് ആഭ്യന്തരപ്രദേശത്തുള്ള വ്യവസായശാലകളില്‍ ഉല്‍പ്പാദനം
നടത്തുക
• ഇറക്കുമതി വസ്തുക്കള്‍ക്ക് പകരം രാജ്യത്തിനകത്ത് ഉല്‍പ്പാദനം നടത്തുക.
ഇറക്കുമതി ചെയ്യേണ്ട വസ്തുക്കൾക്കുപകരം ബദൽ സാധനങ്ങൾ ഉപയോഗിക്കാവുന്ന തരത്തിലുള്ള വ്യാപാര
നയമാണ് ആദ്യകാലത്ത് ഇന്ത്യ സ്വീകരിച്ചത്. ആദ്യത്തെ പഞ്ചവത്സര പദ്ധതികൾ Inward looking Trade Strategy
സ്വീകരിച്ചു. ഈ നയം ആഭ്യന്തര വ്യവസായങ്ങളെ വിദേശ രാജ്യങ്ങളുടെ കിടമത്സരത്തിൽ നിന്നും സംരക്ഷിച്ചു. രണ്ടു
തരത്തിലാണ് ഈ സംരക്ഷണ നയം നടപ്പാക്കിയത് .
ഈ നയം അനുസരിച്ച് സര്‍ക്കാര്‍, ഇറക്കുമതിചുങ്കം (Tariff), ക്വാട്ട (Quota)എന്നീ രണ്ട് ഉപാധികള്‍ ഉപയോഗിച്ച്
വിദേശവസ്തുക്കളുടെ കടന്നു കയറ്റത്തില്‍ നിന്നും തദ്ദേശീയവ്യവസായങ്ങളെ സംരക്ഷിച്ചു .
ഇറക്കുമതി തീരുവ
ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ മേല്‍ ചുമത്തുന്ന നികുതിയാണിത് .ഇറക്കുമതി വസ്തുക്കളുടെ വില കൂടുവാനും
അവയുടെ ഉപയോഗം കുറയാനും ഈ നികുതി കാരണമാകുന്നു.
ക്വാട്ട :- എത്രമാത്രം വസ്തുക്കള്‍ ഇറക്കുമതി ചെയ്യാം എന്ന് നിജപ്പെടുത്തുന്നതാണ് ക്വാട്ട .
ക്വാട്ടയും താരിഫും ഇറക്കുമതിയെ നിയന്ത്രിച്ച് ആഭ്യന്തര വ്യവസായങ്ങളെ വിദേശ ഉൽപ്പന്നങ്ങളുടെ
കിടമത്സരത്തിൽ നിന്ന് സംരക്ഷിക്കുന്നു.
Effect of policies on Industrial development
(വ്യവസായ നയം വ്യവസായ വികസനത്തിന് ഉണ്ടാക്കിയ ഫലങ്ങൾ)
1 .ആദ്യത്തെ 7 പഞ്ചവത്സര പദ്ധതിക്കാലയളവിൽ ഇന്ത്യയുടെ വ്യവസായ വികസനം തൃപ്തികരമായിരുന്നു.
വ്യാവസായികമേഖലയിൽ നിന്നുമുള്ള GDP വിഹിതം ഈ കാലയളവിൽ വർധിച്ചു
2. സർക്കാർ സംരക്ഷണത്തിന്റെ ഫലമായി തദ്ദേശീയ വ്യവസായങ്ങൾ വാർന്നു.
3. ഇന്ത്യൻ വ്യവസായ മേഖല വൈവിധ്യവൽക്കരിക്കപ്പെട്ടു.
4. ചെറുകിട വ്യവസായങ്ങളുടെ വികസനത്തിലൂടെ ഒട്ടേറെ വ്യവസായ സംരംഭകരെ സൃഷ്ടിച്ചു .
ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ നൽകി.
ദോഷങ്ങൾ
1. ലൈസൻസിങ് സമ്പ്രദായം ലൈസൻസ് പെർമിറ്റ് രാജ് സൃഷ്ടിച്ചു .അഴിമതിയും ചുവപ്പുനാടയുമായിരുന്നു മുഖമുദ്ര
2 ചില വ്യവസായങ്ങൾ പൊതുമേഖലക്ക് മാത്രമായി സംവരണം ചെയ്തതിനാൽ പൊതുമേഖലയിൽ കുത്തക
വളർന്നു
3 ഒട്ടേറെ ഹെതുമേഖലാസ്ഥാപനങ്ങൾ ഭീമമായ നഷ്ടത്തിലായി.
4.പൊതുമേഖല ആവശ്യമില്ലാത്ത മേഖലയിൽ കയറിപ്പറ്റി.
5. ഇറക്കുമതി നിയന്ത്രണങ്ങൾ മൂലം ജനങ്ങൾക്ക് ഇന്ത്യയിൽ ഉൽപ്പാദിപ്പിച്ച സാധനങ്ങൾ നിർബന്ധമായും
വാങ്ങേണ്ടി വന്നു.

EKTA Academic Council Kannur 5


Downloaded from www.hssreporter.com
Indian Economic Development
അധ്യായം. 3 . Liberalisation , Privatisation and Globalisation : An Appraisal
ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം , ആഗോളവല്‍ക്കരണം : ഒരു വിലയിരുത്തല്‍
സാമ്പത്തിക പരിഷ്കാരങ്ങളുടെ പശ്ചാത്തലം:-
1950-51 മുതല്‍ 1990-91 വരെയുള്ള കാലഘട്ടങ്ങളിലെ സാമ്പത്തികനയങ്ങളുടെ പോരായ്മകള്‍.
കുത്തകനിയന്ത്രണനിയമം (MRTP Act),വിദേശനാണയനിയന്ത്രണനിയമം (FERA), ചില വ്യവസായങ്ങള്‍
പൊതുമേഖലയ്ക്ക് മാത്രം സംവരണം ചെയ്തത്, അനേകം ഉല്‍പ്പന്നങ്ങള്‍ ചെറുകിടവ്യവസായങ്ങള്‍ക്കായി സംവരണം
ചെയ്തത്, ഉയര്‍ന്ന നികുതി നിരക്ക് , ഉയര്‍ന്ന ഇറക്കുമതിച്ചുങ്കം,പൊതുമേഖലാസ്ഥാപനങ്ങളുടെ നഷ്ടം എന്നിവ
ഇന്ത്യയുടെ സാമ്പത്തിക പുരോഗതി മന്ദഗതിയിലാകുന്നതിന് കാരണമായി.

1 . 1980 കളിലെ കാര്യക്ഷമതയില്ലാത്ത ഭരണ സംവിധാനം


2. പൊതു ചെലവിൽ വൻ വർധന
3. വർധിച്ച പൊതുകടം
4. വിദേശനാണയ കരുതൽ ശേഖരത്തിലെ ഇടിവ്
5. Balance of payment Crisis
6. ഗൾഫ് യുദ്ധം
7 രാഷ്ട്രീയ അസ്ഥിരത
8. ഉയർന്ന പണപ്പെരുപ്പം
9. കയററുമതിയേക്കാളും കൂടിയ ഇറക്കുമതി

1991 ലെ പ്രതിസന്ധി- ഗള്‍ഫ് മേഖലയിലെ രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണം 1991 ല്‍ പെട്രോളിയം ഉല്‍പ്പനങ്ങളുടെ വില
കുതിച്ച് കയറി. ഇന്ത്യയുടെ ഇറക്കുമതി വര്‍ധിപ്പിക്കുകയും കയറ്റുമതിയില്‍ നിന്നുള്ള വരുമാനം കുറയുകയും ചെയ്തത്
ഇന്ത്യയുടെ വിദേശ നാണയ കരുതല്‍ശേഖരം കുറയുന്നതിന് കാരണമായി.ഈ സാഹചര്യത്തില്‍ ഇന്ത്യ
സഹായത്തിനായി ലോകബാങ്കിനെയും IMF നെയും സമീപിച്ചു. ചില നിബന്ധനകളോടെ ഐ.എം.എഫ്ഉം
ലോകബാങ്കും ലോണ്‍ അനുവദിക്കുകയും ചെയ്തു. പ്രതിസന്ധിയിൽ നിന്നും കരകയറാൻ $7 billion വായ്പയായി ലഭിച്ചു.
വായ്പ ലഭിക്കുന്നതിന് മുന്നോട്ടു വെച്ച ഉപാധികൾ താഴെ പറയുന്നു

1. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഉദാരവൽക്കരിക്കുകയും ലോകസമ്പദ്‌വ്യവസ്ഥക്കായി തുറന്നു നൽകുകയും ചെയ്യുക.


2 .സ്വകാര്യ മേഖലയുടെ മേലുള്ള നിയന്ത്രണങ്ങൾ നീക്കുക
3. സമ്പദ്‌വ്യവസ്ഥയിലെ വ്യത്യസ്ത മേഖലകളിലുള്ള ഗവൺമെന്റിന്റെ പങ്ക് കുറച്ചു കൊണ്ടുവരുക.
4. അന്തരാഷ്ട വ്യാപാരത്തിനുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തു കളയുക. ഈ നിബന്ധനകള്‍ പാലിക്കാന്‍ ഇന്ത്യ
തയ്യാറാകുകയും പുത്തന്‍ സാമ്പത്തിക നയം പ്രഖ്യാപിക്കുകയും ചെയ്തു. പുത്തന്‍ സാമ്പത്തിക നയങ്ങളെ പൊതുവെ
രണ്ടായി തിരിക്കാം.
1.സുസ്ഥിരമാക്കല്‍ നടപടികള്‍ (Stabilisation Measures)
സുസ്ഥിരമാക്കല്‍ നടപടികള്‍ ഹ്രസ്വ കാല നടപടികളാണ്.അടവുശിഷ്ടത്തിലെ (Balance of payment)കമ്മി
പരിഹരിക്കുന്നതിനും പണപ്പെരുപ്പം (Inflation) നിയന്ത്രിക്കുന്നതിനുമുള്ള നടപടികള്‍.
2.ഘടനാപരമായ മാറ്റങ്ങള്‍ (structural Adjustments)
ദീര്‍ഘകാല നടപടികള്‍ -സമ്പദ‌്വ ‌ ്യവസ്ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക,വിവിധ മേഖലകളിലെ തടസ്സങ്ങള്‍
ഒഴിവാക്കി സമ്പദ് ‌വ്യവസ്ഥയുടെ അന്താരാഷ്ട്രമത്സരക്ഷമത വര്‍ധിപ്പിക്കുക, എന്നിവയാണ് ഇതുകൊണ്ട്
ലക്ഷ്യമിട്ടത് .ഇതിന്റെ ഭാഗമായി ഗവണ്‍മെന്റ് തുടങ്ങിവച്ച നയങ്ങളെ മൂന്നായി തരംതിരിക്കാം.
• ഉദാരവല്‍ക്കരണം (Liberalisation)
• സ്വകാര്യവല്‍ക്കരണം (Privatisation)
• ആഗോളവല്‍ക്കരണം (Globalisation)
i. ഉദാരവല്‍ക്കരണം (Liberalisation)

1990 ളില്‍ തന്നെ ഉദാരവല്‍ക്കരണ നയങ്ങള്‍ആരംഭിച്ചിരുന്നു. പ്രധാനമായും വ്യവസായ അനുമതി നല്‍


കല്‍(Industrial Licensing ),കയറ്റുമതി -ഇറക്കുമതി നയങ്ങള്‍ (Export-Import policy) സാങ്കേതികവിദ്യാ
നവീകരണം(Technology Up gradation) ധനനയം (Fiscal policy), വിദേശനിക്ഷേപം (Foreign Investment) തുടങ്ങിയ
രംഗങ്ങളിലായിരുന്നു.
1. വ്യവസായമേഖലയുടെ നിയന്ത്രണം മാറ്റല്‍ (Deregulation of Industrial sector)

സ്ഫോടക വസ്തുക്കള്‍,ഇലക്ട്രോണിക്സ്,വിമാനനിര്‍മ്മാണ വ്യവസായം,മദ്യം, സിഗരറ്റ്,ആപല്‍


ക്കരമായ രാസവസ്തുക്കള്‍,ഔഷധനിര്‍മ്മാണം എന്നിവ ഒഴികെയുള്ള വ്യവസായിക ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന
വ്യവസായങ്ങള്‍ തുടങ്ങുവാനുള്ള അനുമതി ഒഴിവാക്കി .
• പൊതുമേഖലയില്‍ മാത്രം സംവരണം ചെയ്തിരുന്ന ചില വ്യവസായങ്ങള്‍ക്ക് സ്വകാര്യ മേഖലയില്‍ക്കൂടി
അനുമതി നല്‍കി.
• വ്യവസായ ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണ്ണയിക്കാന്‍ വിപണിയെക്കൂടി അനുവദിച്ചു.

2. ധനകാര്യമേഖലാ പരിഷ്ക്കാരങ്ങള്‍ (Financial Sector Reforms)

EKTA Academic Council Kannur 6


Downloaded from www.hssreporter.com
Indian Economic Development
• RBI യുമായി കൂടിയാലോചിക്കാതെ തന്നെ ധനകാര്യ മേഖലക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള
അവകാശം തന്നിരുന്നു.
• പരിഷ്ക്കാരത്തിന്റെ ഫലമായി നിരവധി സ്വകാര്യ ബാങ്കുകള്‍ (ഇന്ത്യന്‍ ബാങ്കുകളും വിദേശ
ബാങ്കുകളും)നിലവില്‍ വന്നു.
• ബാങ്കുകളിലെ നിക്ഷേപ പരിധി 50 ശതമാനത്തോളം ഉയര്‍ത്തി.
• വ്യവസ്ഥകള്‍ക്ക് വിധേയമായി RBI യുമായി കൂടിയാലോചിക്കാതെ ബ്രാഞ്ചുകള്‍ തുടങ്ങുവാനുള്ള അനുമതി
നല്‍കി.
• വിദേശനിക്ഷേപകരായ സ്ഥാപനങ്ങള്‍ (Foreign Institutional Investors) വ്യാപാര ബാങ്കുകള്‍ (Merchant
Banks), മ്യൂച്ച്വല്‍ ഫണ്ടുകള്‍ (Mutual Funds),പെന്‍ഷന്‍ ഫണ്ടുകള്‍(Pension Funds) എന്നിവക്ക് ഇന്ത്യന്‍മൂലധന
വിപണിയില്‍ നിക്ഷേപിക്കാന്‍ അനുമതി നല്‍കി.

3.നികുതി പരിഷ്ക്കാരങ്ങള്‍ (Tax Reforms)


സര്‍ക്കാറിന്റെ നികുതി വ്യവസ്ഥ,പൊതുചെലവ് ,പൊതുവരുമാനം എന്നിവയുമായി ബന്ധപ്പെട്ട നയം
ധനനയം (Fiscal Policy) എന്നറിയപ്പെടുന്നു. ഗവൺമെന്റിന്റെ നികുതി, പൊതുചെലവ്, പൊതു കടം എന്നീ
നയങ്ങളിലുള്ള പരിഷ്ക്കാരങ്ങളാണ് നികുതി പരിഷ്ക്കാരങ്ങൾ. .രണ്ടുതരം നികുതിയാണുള്ളത് .
1. പ്രത്യക്ഷ നികുതി : വ്യക്തികളുടെ വരുമാനത്തിനും ബിസിനസ് സ്ഥാപനങ്ങളുടെ ലാഭത്തിനും മേൽ ചുമത്തുന്ന
നികുതി ഉദാ:- വ്യക്തിഗത ആദായ നികുതി, കമ്പനി ആദായനികുതി.
2. പരോക്ഷ നികുതി: നികുതി അടക്കുന്നത് ഒരു വ്യക്തിയും നികുതിഭാരം ഏൽക്കേണ്ടി വരുന്നത് മറെറാരു
വ്യക്തിയുമാണെങ്കിൽ അത് പരോക്ഷ നികുതിയാണ്. ഉദാ:- വില്‍പ്പന നികുതി ,എക്‌സൈസ് ഡ്യൂട്ടി.
• നികുതി നിരക്കുകള്‍ കുറച്ചു.
• കമ്പനി നികുതി നിരക്ക് ക്രമേണ കുറച്ച് കൊണ്ടു വന്നു.
• പരോക്ഷ നികുതിയില്‍ പരിഷ്ക്കരണം കൊണ്ടു വന്നു.
• നികുതി ഒടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലഘൂകരിച്ചു.
Goods and Services Tax (GST )
ഏകീകൃത പരോക്ഷ നികുതി സംവിധാനം നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി 2016 ൽ ഇന്ത്യൻ
പാർലമെന്റ് Goods and Services act പാസാക്കി. 2017 July മുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നു. നികുതിവെട്ടിപ്പ്
തടയുന്നതിനും "ഒരു രാജ്യം ഒറ്റ നികുതി ഒരു കമ്പോളം " എന്ന ആശയം നടപ്പിൽ വരുത്തുന്നതിനാണ് GST നിയമം
കൊണ്ടുവന്നത്.
4. വിദേശവിനിമയ പരിഷ് ‌ക്കാരങ്ങള്‍ (Foreign Exchange Reforms)
• 1991 ല്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം കുറച്ചു(Devaluation).ഇതിന്റെ ഫലമായി വിദേശനാണ്യം ഇന്ത്യയിലേക്ക്
കൂടുതല്‍ പ്രവഹിച്ചു.
• രൂപയുടെ വിനിമയനിരക്ക് വിദേശവിനിമയത്തിന്റെ ചോദനത്തെയും പ്രദാനത്തെയും ആശ്രയിച്ച്
തീരുമാനിക്കാന്‍ തുടങ്ങി.
5.വ്യാപാര നിക്ഷേപനയപരിഷ്കാരങ്ങള്‍ (Trade and Investment Policy Reforms)
• ഇറക്കുമതിയും കയറ്റുമതിയിലും ഉള്ള അളവുപരമായ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുക.
• ഇറക്കുമതിചുങ്കനിരക്ക് (Tariff rate)കുറച്ച് കൊണ്ടു വരിക.
• ഇറക്കുമതിക്കാവശ്യമായ അനുമതി നല്‍കല്‍ നടപടികള്‍ ഒഴിവാക്കുക.അപകടകരവും പരിസ്ഥിതിക്ക്
പ്രശ്‌നമുണ്ടാക്കുന്ന വ്യവസായങ്ങള്‍ ഒഴികെ മറ്റെല്ലാ വ്യവസായങ്ങ‍ള്‍ക്കും ഇറക്കുമതി അനുമതി പത്രം
ഇല്ലാതാക്കി.
• അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ മത്സരശേഷി വര്‍ധിപ്പിക്കുന്നതിന് കയറ്റുമതി ചുങ്കം
(Export Duty)പൂര്‍ണ്ണമായും ഒഴിവാക്കി.
• കാർഷികോൽപ്പന്നങ്ങളുടേയും ഉപഭോഗ വസ്തുക്കളുടേയും ഇറക്കുമതിയിന്മേലുള്ള അളവുപരമായ
നിയന്ത്രണങ്ങൾ 2001 ഏപ്രിൽ മാസത്തോടെ പൂർണ്ണമായുംഒഴിവാക്കി.

ii . സ്വകാര്യവല്‍ക്കരണം (Privatisation)
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശമോ നിര്‍വ്വഹണച്ചുമതലയോ സ്വകാര്യമേഖലയ്ക്ക് കൈമാറുക
എന്നതാണ് സ്വകാര്യവല്‍ക്കരണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് . ഗവ.കമ്പനികളെ രണ്ട് രീതിയിലാണ്
സ്വകാര്യകമ്പനികളാക്കി മാറ്റുന്നത് .
• പൊതുമേഖലാസ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം, നിര്‍വ്വഹണച്ചുമതല എന്നിവയില്‍ നിന്നും ഗവണ്‍മെന്റ്
പിന്‍വാങ്ങുക.
• പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് വില്‍ക്കുക.
മൂലധനനിക്ഷേപസ്വകാര്യവല്‍ക്കരണം.(Disinvestment)
പൊതുമേഖലസ്ഥാപനങ്ങളുുടെ ഓഹരികള്‍ ഭാഗികമായി സ്വകാര്യമേഖലയ്ക്ക് വില്‍ക്കുന്നതിനെ
മൂലധനനിക്ഷേപസ്വകാര്യവല്‍ക്കരണം(Disinvestment) എന്ന് പറയുന്നു.

സ്വകാര്യവല്‍ക്കരണം - ലക്ഷ്യങ്ങള്‍
1 ധനപരമായ അച്ചടക്കം വർധിപ്പിക്കുക., ആധുനികവൽക്കരണം നടത്തുക.
2 മികച്ച മാനേജ്മെൻറ് ടെക്നിക്കുകളിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുക.
3. വിദേശ മൂലധന നിക്ഷേപം വർധിപ്പിക്കുക.
4. സർക്കാർ ഓഹരികൾ വിൽക്കുന്നതിലൂടെ ഗവൺമെന്റ് റവന്യൂ വരുമാനം കൂട്ടുക

EKTA Academic Council Kannur 7


Downloaded from www.hssreporter.com
Indian Economic Development
iii . ആഗോളവല്‍ക്കരണം (Globalisation )
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ആഗോളസമ്പദ്വ ‌ ്യവസ്ഥയുമായി സമന്വയിപ്പിക്കുന്നതിനെയാണ്
ആഗോളവല്‍ക്കരണം കൊണ്ട് അര്‍ത്ഥമാക്കുന്നത്.ലോകത്തെ കൂടുതല്‍ പരസ്പരാശ്രയത്വമുള്ളതും കൂട്ടിച്ചേര്‍
ക്കുന്നതുമായ നയങ്ങളുടെ പരിണിതഫലമാണിത്.സാമ്പത്തികവും സാമൂഹികവും ഭൂമിശാസ്ത്രപരവുമായ
അതിരുകളില്ലാത്ത പ്രവര്‍ത്തന ശൃംഖലകള്‍ സൃഷ്ടിക്കലാണിത് .ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി മറ്റ്
രാജ്യങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങളുടെ ഓളങ്ങള്‍ നമ്മുടെ രാജ്യത്തേക്കും എത്തിച്ചേര്‍ന്നു.തത്ഫലമായി
അതിരുകളില്ലാത്ത ഏകലോകങ്ങളായി മാറുന്ന അവസ്ഥ സംജാതമാകുന്നു.
പുറംകരാര്‍പണി (Out Sourcing)
വികസിത രാജ്യങ്ങള്‍ അവര്‍ക്കാവശ്യമായ പലതരം സേവനങ്ങള്‍ക്കും ഇന്ത്യയെപ്പോലുള്ള
വികസ്വരരാജ്യങ്ങളെയാണ് ആശ്രയിക്കുന്നത് .ശബ്ദാധിഷ്ഠ ‌ ിത ബിസിനസ് പ്രക്രിയകള്‍, രേഖകള്‍ സൂക്ഷിക്കല്‍,
അക്കൗണ്ടിങ്ങ്, പകര്‍ത്തിഎഴുതല്‍, ചികിത്സാസംബന്ധമായ ഉപദേശങ്ങള്‍,അധ്യാപനം തുടങ്ങിയ സേവനങ്ങള്‍
വികസിതരാജ്യങ്ങളിലെ കമ്പനികള്‍ ഇന്ത്യയില്‍ നിന്നും പുറംകരാര്‍പണിപ്രകാരം ചെയ്യിപ്പിക്കുന്നു.

ഇന്ത്യ പുറം കരാര്‍ പണിയുടെ കേന്ദ്രമാകാനുള്ള കാരണങ്ങള്‍ : -


1. വൈദഗ്ധ്യമേറിയ സൂക്ഷ്മത കൂടിയ മനുഷ്യവിഭവങ്ങള്‍ കൂടുതലുണ്ട്.
2. കുറഞ്ഞ വേതനനിരക്ക്
3. ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം
4. എെ.ടി, എെ.ടി.യെ ആസ്പദമാക്കിയ സേവനമേഖല എന്നിവയുടെ വളര്‍ച്ച
ലോകവ്യാപാരസംഘടന (World Trade Organisation)
General Agreement on Tariff and Trade ( GATT ) 1948 ൽ രാജ്യങ്ങൾക്കിടയിലുളള ബഹുമുഖ വ്യാപാരം
മെച്ചപ്പെടുത്തുന്നതിനും എല്ലാ രാജ്യങ്ങൾക്കും അന്താരാഷ്ട്ര വിപണിയിൽ തുല്യ അവസരം നൽകുന്നതിനുമായി
രൂപീകൃതമായ പൊതു കരാർ ആണ് .ഗാട്ട് എന്ന സംഘടനയുടെ പിന്‍ഗാമിയായി 1995 ലാണ്
ലോകവ്യാപാരസംഘടന നിലവില്‍വന്നത്.
‍WTO യുടെ പ്രധാന ലക്ഷ്യങ്ങള്‍
• അന്താരാഷ്ട്ര വിപണിയില്‍ എല്ലാരാജ്യങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുക.
• ഇറക്കുമതിത്തീരുവ നിയന്ത്രണങ്ങള്‍,തീരുവേതര നിയന്ത്രണങ്ങള്‍ എന്നിവ ഒഴിവാക്കിക്കൊണ്ട്
സാധനങ്ങളുടെയും സേവനങ്ങളുടെയും അന്താരാഷ്ട്രവ്യാപാരം മെച്ചപ്പെടുത്തുക.
• സേവനങ്ങളുടെ ഉല്‍പ്പാദനവും വ്യാപാരവും വര്‍ദ്ധിപ്പിക്കുക,ആഗോളവിഭവങ്ങളുടെ ഏറ്റവും അനുകൂലമായ
ഉപയോഗം,പരിസ്ഥിതി സംരക്ഷണം.
• രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ദ്വിമുഖ വ്യാപാരത്തെക്കാള്‍(Bilateral Trade)എല്ലാരാജ്യങ്ങളും തമ്മിലുള്ള
ബഹുമുഖവ്യാപാരം (Multi lateral Trade ) പ്രോത്സാഹിപ്പിക്കുക.
• എല്ലാ അംഗരാജ്യങ്ങള്‍ക്കും കൂടുതല്‍ വിപണന അവസരങ്ങള്‍ നല്‍കുക.
പരിഷ്‌ക്കരണ കാലത്തെപ്പറ്റി ഒരു വിലയിരുത്തല്‍ : -
1. GDP വളര്‍ച്ച -
1980-91 കാലഘട്ടത്തില്‍ GDP വളര്‍ച്ചാനിരക്ക് 5.6% ആയിരുന്നത് 2007-2012 ല്‍ 8. 2% ആയി വര്‍ധിച്ചു. കാര്‍
ഷികമേഖലാവളര്‍ച്ചാനിരക്ക് കുറഞ്ഞു. വ്യവസായിക മേഖലയുടെ വളര്‍ച്ചാനിരക്കില്‍ ഏറ്റക്കുറച്ചിലുകള്‍
ഉണ്ടായി.
നേരിട്ടുള്ള വിദേശനിക്ഷേപം (Foreign Direct Investment),വിദേശവിനിമയനിക്ഷേപം (Foreign Institutional
Investment -FI I ) എന്നിവയുടെ ശേഖരം വര്‍ധിച്ചു.
• വളര്‍ച്ചയും തൊഴിലും - സാമ്പത്തിക പരിഷ്കരണ കാലഘട്ടത്തില്‍ GDP വര്‍ധിച്ചുവെങ്കിലും ഈ സാമ്പത്തിക
വളര്‍ച്ചയ്ക് വേണ്ടത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.
2. കാര്‍ഷികമേഖലയിലെ പരിഷ്കാരങ്ങള്‍
• കാര്‍ഷിക മേഖലയിലെ പൊതു മൂലധന നിക്ഷേപം കുറച്ചു.
• കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം കുറച്ചതിനാല്‍ ഇറക്കുമതി വര്‍ധിച്ചു ഇത് കര്‍ഷകരെ
പ്രതികൂലമായി ബാധിച്ചു.
• കാര്‍ഷികനിവേശങ്ങളുടെ വില വര്‍ധിച്ചതിനാല്‍ കാര്‍ഷികോല്‍പ്പാദനത്തിന്റെ ചെലവ് വര്‍ധിച്ചു. എന്നാല്‍
കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില കൂടിയില്ല.
• കയറ്റുമതി അടിസ്ഥാനമാക്കിയ നയതന്ത്രത്തിന്റെ ഭാഗമായി ഭക്ഷ്യ വിളകള്‍ക്ക് പകരം നാണ്യവിളകളുടെ
ഉല്‍പ്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.ഇതോടെ തദ്ദേശീയ വിപണിക്ക് വേണ്ടിയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പകരം
വിദേശ വിപണി ലക്ഷ്യം വച്ച് കൊണ്ടുള്ള ഉല്‍പ്പാദനത്തിന് പ്രാധാന്യം നല്‍കി. ഇത് ഭക്ഷ്യധാന്യവിലയില്‍
വലിയ സമ്മര്‍ദ്ദം സൃഷ്ടിച്ചു .
3.വ്യവസായ മേഖലയിലെ പരിഷ്കാരങ്ങള്‍
• കുറഞ്ഞവിലയിലുള്ള ഇറക്കുമതി സാധനങ്ങള്‍ തദ്ദേശീയ ഉല്‍പ്പന്നങ്ങളുടെ ചോദനം കുറച്ചു. തദ്ദേശീയ ഉല്‍
പ്പന്ന നിര്‍മ്മാതാക്കള്‍ ഇറക്കുമതി ഉല്‍പ്പന്നങ്ങളില്‍ നിന്നും കടുത്ത മത്സരം നേരിട്ടു.
• മൂലധന നിക്ഷേപത്തിന്റെ അപര്യാപ്തത മൂലം വൈദ്യുതി ഉള്‍പ്പെടെയുള്ള പശ്ചാത്തലസൗകര്യങ്ങള്‍ക്ക് ദൗര്‍
ലഭ്യം നേരിട്ടു.
• ആഗോളവല്‍ക്കരണം മൂലം വിദേശരാജ്യങ്ങളില്‍ നിന്ന് സാധനങ്ങളുടെയും സേവനങ്ങളുടെയും
അനിയന്ത്രിതമായ ഒഴുക്ക് വികസ്വര രാജ്യങ്ങളിലെ പ്രാദേശിക വ്യവസായങ്ങളെയും തൊഴിലിനെയും
ബാധിച്ചു.
• വികസിതരാജ്യങ്ങളിലെ ഉയര്‍ന്ന ചുങ്കം ,മറ്റ് തടസ്സങ്ങള്‍ മൂലം ഇന്ത്യയെപ്പോലുള്ള ഒരു വികസ്വര

EKTA Academic Council Kannur 8


Downloaded from www.hssreporter.com
Indian Economic Development
രാജ്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് വികസിതരാജ്യങ്ങളിലെ വിപണി ലഭിക്കാന്‍ അവസരമുണ്ടായില്ല.

4. മൂലധനനിക്ഷേപ സ്വകാര്യവല്‍ക്കരണം
• പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ കുറഞ്ഞവിലക്ക് സ്വകാര്യമേഖലക്ക് വില്‍ക്കുന്നു എന്ന വിമര്‍
ശനമുണ്ടായി.
• പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റു കിട്ടുന്ന പണം ആ മേഖലയുടെ വികസനത്തിനോ സാമൂഹ്യ
അടിസ്ഥാനഘടകങ്ങളുടെ നിര്‍മ്മാണത്തിനോ ആയിരുന്നില്ല ഉപയോഗിച്ചത് . മറിച്ച് റവന്യൂകമ്മി
നികത്തുന്നതിനാണ് ഉപയോഗിച്ചത് .
5. സാമ്പത്തിക പരിഷ്ക്കാരങ്ങളും ധനനയങ്ങളും
• പൊതുചെലവുകള്‍ പ്രത്യേകിച്ചും സാമൂഹ്യമേഖലയിലെ ചെലവുകള്‍ നിയന്ത്രിച്ചു.
• നികുതിനിരക്ക് കുറക്കുന്നതിലൂടെ ലക്ഷ്യമിട്ട ഉയര്‍ന്ന വരുമാനവും നികുതി വെട്ടിപ്പ് നിയന്ത്രണവും ഗവണ്‍
മെന്റിന്റെ വരുമാനം വര്‍ധിപ്പിച്ചില്ല.
• കസ്റ്റംസ് തീരുവ കുറച്ചതിലുടെ നികുതി വരുമാനം കുറ‍ഞ്ഞു.
• വിദേശനിക്ഷേപം പ്രോല്‍സാഹിപ്പിക്കാന്‍ നല്‍കിയിരുന്ന നികുതിയിളവുകള്‍ നികുതിവരുമാനം കുറച്ചു.

EKTA Academic Council Kannur 9


Downloaded from www.hssreporter.com
Indian Economic Development
അധ്യായം 4 . ദാരിദ്ര്യം (Poverty)
ദാരിദ്ര്യം
മനുഷ്യര്‍ക്ക് ജീവിക്കാനാവശ്യമായ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം , വസ്ത്രം , പാര്‍പ്പിടം ,വിദ്യാഭ്യാസം ,
ആരോഗ്യസേവനങ്ങള്‍ എന്നിവ ലഭ്യമാകാത്ത അവസ്ഥയാണ് ദാരിദ്ര്യം.
ആരാണ് ദരിദ്രർ ?
അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്ത, വിശപ്പനുഭവിക്കുന്ന ,വേണ്ടത്ര വസ്ത്രധാരണ സൗകര്യമില്ലാത്ത,
ചികിത്സ ലഭിക്കാത്ത, വിദ്യാഭ്യാസ അവസരങ്ങൾ നിഷേധിക്കപ്പെടുന്നവർ ദരിദ്രരാണ് .
ദരിദ്രർക്ക് പൊതുവെയുള്ള സവിശേഷതകൾ
1. നിരക്ഷരത ,അനാരോഗ്യം, പോഷകാഹാരക്കുറവ്
2. കടബാധ്യത
3. തൊഴിലില്ലായ്മ
4. അസംഘടിത മേഖലയിൽ ജോലി
5. ആസ്തികളുടെ അഭാവം
6. വൈദ്യുതി, ശുദ്ധജലം, ശുചീകരണ സൗകര്യം എന്നിവയുടെ അഭാവം
7 . വൈദഗ്ധ്യവും പരിശീലനവും കിട്ടാത്തതിനാൽ കുറഞ്ഞ താെഴിൽ അവസരങ്ങൾ
8. അനാരോഗ്യം മൂലം തൊഴിൽ ചെയ്യാനാവാത്ത സ്ഥിതി
9. ലിംഗവിവേചനം.
10. അസ്ഥിരമായ തൊഴിൽ

ദരിദ്രരെ എങ്ങനെ തിരിച്ചറിയാം


സ്വാതന്ത്ര്യപൂര്‍വ്വ ഇന്ത്യയില്‍ ദാരിദ്ര്യരേഖ എന്ന ആശയം
ആദ്യമായി ഉയര്‍ത്തികൊണ്ടുവന്നത് -ദാദാബായ് നവറോജി(ജയില്‍ ജീവിത ചെലവ് - Jail Cost of Living Index) .
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ദരിദ്രരുടെ എണ്ണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ -
1962- ആസൂത്രണകമ്മീഷന്‍ രൂപീകരിച്ച പഠനഗ്രൂപ്പ്
1979- ടാസ്ക് ഫോഴ്സ് ഓണ്‍ പ്രൊജക്ഷന്‍സ് ഓഫ് മിനിമം നീഡ്സ് & ഇഫക്ടീവ് കണ്‍സംപ്ഷന്‍ ഡിമാന്റ്
1989,2005- വിദഗ്ധഗ്രൂപ്പ്
അമര്‍ത്യാസെന്‍ -സെന്‍ ഇന്‍ഡെക്സ്

ദാരിദ്ര്യരേഖ (Poverty line)


ദാരിദ്ര്യം നിര്‍വ്വചിക്കുന്നതിനായി ജനങ്ങളെ ദരിദ്രര്‍ ,ദരിദ്രരല്ലാത്തവര്‍ എന്നിങ്ങനെ രണ്ടായി തരംതിരിക്കുന്ന
സാങ്കല്‍പ്പികരേഖ.‍ദാരിദ്ര്യരേഖ ഈരണ്ട് വിഭാഗത്തെയും വേര്‍തിരിക്കുന്നു.
ദാരിദ്ര്യരേഖനിശ്ചയിക്കുന്നത്

1. ഒരാള്‍ക്ക് തൊഴില്‍ ചെയ്യാന്‍ ലഭിക്കേണ്ട ഊര്‍ജത്തിന്റെ കലോറി മൂല്യത്തിനാവശ്യമായ ചെലവ്


ഗ്രാമങ്ങളില്‍ 2400 കലോറിയും നഗരപ്രദേശങ്ങളില്‍ 2100 കലോറിയും ഊര്‍ജ്ജം വേണം .ഇതിന്‍ പ്രകാരം
2011-12 ല്‍ ഒരു മാസം ഗ്രാമപ്രദേശങ്ങളില്‍ ഒരാള്‍ക്ക് ഈ കലോറി ലഭിക്കാന്‍ 816 രൂപയും നഗരങ്ങളില്‍
1000 രൂപയും ലഭിക്കണം .
2. മാസ ആളോഹരി ചെലവ് (Monthly Per capita Expenditure- MPCE )
ദാരിദ്ര്യം പലവിധം (Types of Poverty)
1 . Chronic poor (നിത്യദരിദ്രർ )
Always poor (സദാ ദരിദ്രർ )
Usually poor (സാധാരണ ദരിദ്രർ )
2. Transient poor ( ക്ഷണിക ദരിദ്രർ )
Churning poor ( ഇടക്കാല ദരിദ്രർ )
Occasionally poor ( യാദൃശ്ചിക ദരിദ്രർ )
3. Never poor (ദരിദ്രരല്ലാത്തവര്‍)

EKTA Academic Council Kannur 10


Downloaded from www.hssreporter.com
Indian Economic Development
തലയെണ്ണല്‍ അനുപാതം (head count Ratio) -ദരിദ്രര്‍ക്ക് താഴെയുള്ളവരുടെ എണ്ണവും ജനസംഖ്യയും തമ്മിലുള്ള
അനുപാതം .
തലയെണ്ണല്‍ അനുപാതം = ദരിദ്രരുടെ എണ്ണം × 100
ആകെ ജനസംഖ്യ
ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം
ആസൂത്രണ കമ്മീഷനാണ് ഇന്ത്യയിൽ ദാരിദ്ര്യം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പ്രസിദ്ധികരിക്കുന്നത് .
നാഷണൽ സാമ്പിൾ സർവ്വേ ഒർഗനൈസേഷൻ (NSSO) ശേഖരിക്കുന്ന ഉപഭോഗച്ചെലവിന്റെ അടിസ്ഥാനത്തിലാണ്
ഇത് കണക്കാക്കുന്നത്. 1973 - 74 ൽ 320 ദശലക്ഷം (55% ജനങ്ങൾ ദാരിദ്ര്യ രേഖക്ക് താഴെ ) ജനങ്ങൾ
ദരിദ്രരായിരുന്നു. 2011 - 12 ൽ 270 ദശലക്ഷം ആയി കുറഞ്ഞു. (22% ജനങ്ങൾ ദാരിദ്ര്യ രേഖക്ക് താഴെ)
ദാരിദ്ര്യത്തിന്റെ കാരണങ്ങള്‍
1. സാമൂഹിക സാമ്പത്തിക രാഷ്ട്രീയ അസമത്വം
2. സാമൂഹികമായ ഭ്രഷ്‌ട്
3. തൊഴിലില്ലായ‌്മ
4. കടക്കെണി
5. സമ്പത്തിന്റെ അസന്തുലിതമായ വിതരണം
6. താഴ്‌ന്ന മൂലധന സ്വരൂപണം
7. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം
8. ചോദനത്തിന്റെ കുറവ്
9. ജനസംഖ്യാ സമ്മര്‍ദ്ദം
10. സാമൂഹിക സുരക്ഷ-ക്ഷേമ പദ്ധതികളുടെ അഭാവം

ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന നയങ്ങളും പരിപാടികളും- ത്രിമുഖസമീപനം (Policies and Programmes towards Poverty


Alleviation -Three dimensional Approach)
ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി ഗവൺമെന്റ് ത്രിമുഖ സമീപനം നടപ്പാക്കി.
Ì വളര്‍ച്ചോന്മുഖ സമീപനം ( Growth Oriented Approach)
ÌÌ അധിക ആസ്തി നിര്‍മ്മാണത്തിലൂടെ തൊഴിലും വരുമാനവും സൃഷ്ടിക്കുക
ÌÌÌ ദരിദ്രജനവിഭാഗങ്ങള്‍ക്ക് ചുരുങ്ങിയചെലവില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുക

Ì വളര്‍ച്ചോന്മുഖ സമീപനം ( Growth Oriented Approach)


സാമ്പത്തിക വളര്‍ച്ചയുടെ ഭാഗമായ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലും ആളോഹരി വരുമാനത്തിലുമുള്ള
ദ്രുതഗതിയിലുളള വര്‍ധനവിന്റെ ഫലങ്ങള്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും എത്തുമെന്നു
ദരിദ്രജനവിഭാഗങ്ങളിലേക്ക് കിനിഞ്ഞിറങ്ങുമെന്നുള്ള പ്രതീക്ഷയില്‍ സ്വീകരിച്ച നയം.

ÌÌ അധിക ആസ്തി നിര്‍മ്മാണത്തിലൂടെ തൊഴിലും വരുമാനവും സൃഷ്ടിക്കുക


a) സ്വയംതൊഴില്‍ പദ്ധതികള്‍ (Self Employment programmes)
• റൂറല്‍ എംപ്ളോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം ( Rural Employment Generation Programme)
• പ്രൈം മിനിസ്റ്റേഴ്സ് റോസ്‌ഗാര്‍ യോജന (PMRY)
• സ്വര്‍ണ്ണജയന്തി ഷഹാരി റോസ്‌ഗാര്‍ യോജന ( SJSRY)
• സ്വര്‍ണ്ണജയന്തി ഗ്രാമ സ്വറോസ്ഗ ‌ ാര്‍ യോജന ( SGSY)
• നാഷണൽ റൂറൽ ലൈവ് ലിഹുഡ് മിഷൻ ( NRLM )

b) വേതന തൊഴില്‍ പദ്ധതി ( Wage employment Programmes)


• നാഷണല്‍ ഫുഡ് ഫോര്‍ വര്‍ക്ക് പ്രോഗ്രാം
• സമ്പൂര്‍ണ്ണ ഗ്രാമീണ സ്വയം തൊഴില്‍ പദ്ധതി (Sampoorna Gramaswa Rozgar Yojana)
• മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി (MNREGP)
NREGP നിയമം ഇന്ത്യൻ പാർലമെന്റ് 2005 ൽ പാസാക്കി. ഇതു പ്രകാരം ഗ്രാമപ്രദേശങ്ങളില്‍ വർഷത്തിൽ
100 തൊഴിൽ ദിനങ്ങൾ ഉറപ്പു നൽകുന്നു. പിന്നീട് ഈ പദ്ധതി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതി എന്ന് പുനർനാമകരണം ചെയ്തു.
ÌÌÌ ദരിദ്രജനവിഭാഗങ്ങള്‍ക്ക് ചുരുങ്ങിയചെലവില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുക

a) ഭക്ഷ്യസുരക്ഷാപദ്ധതികള്‍ (Food Security Programmes)


• പൊതുവിതരണ സമ്പ്രദായം (Public Distribution System)
• സംയോജിത ശിശു വികസന പരിപാടി (ICDS)
• ഉച്ചഭക്ഷണ പരിപാടി (Mid Day Meal Scheme)
b) സാമൂഹ്യ സുരക്ഷാപദ്ധതിക (Social Security Programmes)
ള്‍
• പ്രധാനമന്ത്രി ഗ്രാമസഡക്ക് യോജന
• പ്രധാനമന്ത്രി ഗ്രാമോദയ യോജന
• വാത്മീകി അംബേദ്ക്കര്‍ ആവാസ് യോജന
• നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാം

EKTA Academic Council Kannur 11


Downloaded from www.hssreporter.com
Indian Economic Development
c)ദരിദ്രർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്നതിനായി 2014 ൽ പ്രധാനമന്ത്രി ജൻധൻ യോജന ആരംഭിച്ചു..

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ -വിമര്‍ശനാത്മക വിലയിരുത്തലുകള്‍


• ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന് നിരവധി പദ്ധതികള്‍ നടപ്പിലാക്കിയെങ്കിലും പട്ടിണി, പോഷകാഹാരക്കുറവ്,
നിരക്ഷരത , അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയവ ഇന്ത്യയുടെ പല ഭാഗങ്ങളിലും നിലനില്‍
ക്കുന്നു.
• ഭൂമിയുടെയും സ്വത്തിന്റെയും അസന്തുലിതമായ വിതരണഫലമായി ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍
ത്തനങ്ങളുടെ ഗുണഫലങ്ങള്‍ ദരിദ്രരല്ലാത്തവര്‍ നേടിയെടുക്കുന്നു.
• ദാരിദ്ര്യത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍ ഈ ആവശ്യത്തിനായി നീക്കിവച്ച വിഭവങ്ങള്‍ കുറവാണ്.
• ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനപദ്ധതികള്‍ നടപ്പില്‍ വരുത്തേണ്ട ഉദ്യോഗസ്ഥന്മാര്‍ ശരിയായ രീതിയിലുള്ള
പരിശീലനം ലഭിക്കാത്തവരോ അഴിമതിക്ക് കൂട്ട് നില്‍ക്കുന്നവരോ കാര്യക്ഷമത കുറഞ്ഞവരോ ആകുന്നത്
അര്‍ഹതപ്പെട്ടവന് ആനുകൂല്യം ലഭിക്കാതിരിക്കാന്‍ ഇടവരുന്നു.
• ദാരിദ്യ നിർമ്മാർജ്ജന പരിപാടി പ്രകാരമുള്ള ആനുകൂല്യങ്ങൾ അനർഹരുടെ കൈകളിലെത്തുന്നു.

EKTA Academic Council Kannur 12


Downloaded from www.hssreporter.com
Indian Economic Development
അധ്യായം -5. മനുഷ്യമൂലധനസ്വരൂപണം ഇന്ത്യയില്‍ (Human Capital Formation In
India)
എന്താണ് മനുഷ്യ മൂലധന സ്വരൂപണം ?
വിദ്യാഭ്യാസം ,തൊഴില്‍ പരിശീലനം ,ആ
• രോഗ്യ പരിരക്ഷ എന്നിവയിലുടെ വിദഗ്ധരായ മനുഷ്യവിഭവങ്ങളെ സൃഷ്ടിക്കുന്നതിനെ
മനുഷ്യമൂലധനസ്വരൂപണം എന്നു പറയുന്നു. ഒരു രാജ്യത്തിന്റെ സാമ്പത്തികവളർച്ചയിലും വികസനത്തിലും
മനുഷ്യ മൂലസ്വരൂപണം നിർണ്ണായകമായ പങ്ക് വഹിക്കുന്നു.
മനുഷ്യമൂലധനത്തിന്റെ ഉറവിടങ്ങള്‍ (Sources of Human Capital)
1. വിദ്യാഭ്യാസം -വിദ്യാഭ്യാസമേഖലയിലുള്ള നിക്ഷേപം
2. ആരോഗ്യം - ആരോഗ്യമേഖലയിലുള്ള ചെലവ്
• പ്രതിരോധ ഔഷധങ്ങള്‍ (Preventive Medicine )
• രോഗം ഭേദമാകാനുള്ള ഔഷധങ്ങള്‍ (Curative Medicine)
• സോഷ്യല്‍ മെഡിസിന്‍ (ആരോഗ്യ സാക്ഷരതയുടെ പ്രചരണം, ശുദ്ധമായ കുടിവെള്ള
വിതരണം,ശുചീകരണ നടപടികള്‍)
3.തൊഴില്‍ പരിശീലനം ( On the Job Training)
• ഒരു വിദഗ്ധ തൊഴിലാളിയുടെ മേല്‍നോട്ടത്തില്‍ കമ്പനിക്കുള്ളില്‍ വെച്ച് തൊഴിലാളികള്‍ക്ക് നല്‍കുന്ന
പരിശീലനം
• പുറത്തുള്ള തൊഴില്‍ പരിശീലനകേന്ദ്രത്തിലേക്ക് തൊഴിലാളികളെ അയച്ച് പരിശീലനം
4.കുടിയേറ്റം(Migration)
ഉയര്‍ന്ന ശമ്പളമുള്ള ജോലികള്‍ക്കായി ജനങ്ങള്‍ മറ്റ് പ്രദേശങ്ങളിലേക്കും ,ഗ്രാമങ്ങളില്‍ നിന്ന് നഗര
പ്രദേശങ്ങളിലേക്കും കുടിയേറുന്നു. കുടിയേറ്റവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും മനുഷ്യമൂലധനത്തിന്റെ
ഉറവിടങ്ങള്‍ ആണ്.
5. വിവരശേഖരണം (Information)
തൊഴിൽ ലഭ്യത, കോഴ്സുകൾ, ശമ്പള നിരക്കുകൾ, തുടങ്ങിയ വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടത്
അത്യാവശ്യമാണ്. ഇവ ലഭിക്കുന്നതിനു വേണ്ടിയുള്ള ചെലവുകൾ മനുഷ്യ മൂലധനത്തിനായുള്ള ഉറവിടമായി
കരുതുന്നു.

മനുഷ്യമൂലധനവും സാമ്പത്തിക വളര്‍ച്ചയും (Human capital and Economic Growth )


• ഒരു രാജ്യത്തിന്റെ ദേശീയ വരുമാനത്തിലേക്കുള്ള വിദ്യാസമ്പന്നനായ ഒരു വ്യക്തിയുടെ സംഭാവന ഒരു
നിരക്ഷരന്റെ സംഭാവനയേക്കാള്‍ കൂടുതലായിരിക്കും.
• ആരോഗ്യമുള്ള വ്യക്തിക്ക് കൂടുതല്‍ കാലം ജോലി ചെയ്യാന്‍ കഴിയും.
• വിദ്യാഭ്യാസം ,തൊഴില്‍ പരിശീലനം ,ആരോഗ്യ പരിരക്ഷ,കുടിയേറ്റം, വിവരശേഖരണം തുടങ്ങിയ മനുഷ്യ
മൂലധനത്തിന്റെ ഉറവിടങ്ങള്‍ തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നു.
• നവീനമായ കണ്ടുപിടുത്തങ്ങളും സാങ്കേതിക വിദ്യകളും സ്വീകരിക്കുന്നതിന് സഹായകമാകുന്നു.
• സമൂഹത്തിലെ മാറ്റങ്ങളും ശാസ്ത്രീയമുന്നേറ്റങ്ങളും മനസ്സിലാക്കുന്നതിന് .
• പുതിയ കണ്ടുപിടുത്തങ്ങളും അതിന്റെ ക്രിയാത് ‌മകമായ പ്രയോഗങ്ങളും സാമ്പത്തിക വളര്‍ച്ച എളുപ്പമാക്കുന്നു
• ഉയര്‍ന്ന തോതിലുള്ള മനുഷ്യമൂലധനം വരുമാനം വര്‍ദ്ധിപ്പിക്കുന്നു.
മനുഷ്യമൂലധനസ്വരൂപണം ഇന്ത്യയി
ല്‍
1.ഇന്ത്യയിലെ വിദ്യാഭ്യാസമേഖലയെ നിയന്ത്രിക്കുന്ന ഗവ സ്ഥാപനങ്ങള്‍
• National Council for Education Research And Training (NCERT)
• University Grants Commission (UGC)
• All India Council Of Technical Education (AICTE)
2.ഇന്ത്യയിലെ ആരോഗ്യമേഖലയെ നിയന്ത്രിക്കുന്ന ഗവ സ്ഥാപനങ്ങള്‍
• Indian Council Of Medical Research (ICMR)

ഇന്ത്യയിലെ വിദ്യാഭ്യാസമേഖല

വിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാര്‍ ചെലവിന്റെ വളര്‍ച്ച


വിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാര്‍ ചെലവിന്റെ വളര്‍ച്ച രണ്ടുതരത്തില്‍ കണക്കാക്കാം .
1. സര്‍ക്കാര്‍ ചെലവിന്റെ എത്ര ശതമാനം
2. ജി.ഡി.പി യുടെ എത്ര ശതമാനം

EKTA Academic Council Kannur 13


Downloaded from www.hssreporter.com
Indian Economic Development
• 1952 ല്‍ ആകെ ചെലവിന്റെ 7.92⁒വിദ്യാഭ്യാസത്തിനു വേണ്ടി ചെലവഴിച്ചപ്പോള്‍ 2014 ല്‍
അത്15.7⁒ആയി.
• 1952 ല്‍ ജി.ഡി.പി യുടെ അനുപാതത്തില്‍ 0.64⁒ആയിരുന്നത് 2014 ല്‍ അത് 4.13 % ആയി.
• ആകെ വിദ്യാഭ്യാസത്തിന് ചെലവാകുന്ന തുകയില്‍ പ്രധാന പങ്കും പ്രാഥമിക വിദ്യാഭ്യാസത്തിന് ആണ്.ഉന്നത
വിദ്യാഭ്യാസത്തിനുള്ള തുക കുറവാണ്.
• 2014-15 ലെ കണക്ക് പ്രകാരം ആളോഹരി വിദ്യാഭ്യാസച്ചെലവ് കൂടുതലുള്ള സംസ്ഥാനം --ഹിമാചല്‍പ്രദേശ്
(₹34651),ആളോഹരി വിദ്യാഭ്യാസച്ചെലവ് കുറവുള്ള സംസ്ഥാനം--ബീഹാര്‍ (₹4088)
• തപസ്സ് മജുംദാര്‍ കമ്മറ്റി (1998),6 വയസ്സ് മുതല്‍ 14 വയസ്സ് വരെയുള്ള ഇന്ത്യയിലെ എല്ലാകുട്ടികളെയും
അടുത്ത 10 വര്‍ഷത്തിനുള്ളില്‍ (1998-99—2006-2007) സ്കൂള്‍ വിദ്യാഭ്യാസനേട്ടത്തിനായി1.37 ലക്ഷം കോടി
രൂപ(ജി.ഡി.പി യുടെ 6⁒)എങ്കിലും ചെലവഴിക്കണമെന്ന് ശുപാര്‍ശ ചെയ്തു.

വിദ്യാഭ്യാസ അവകാശ നിയമം (Right To Education)


ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 21 A വിദ്യാഭ്യാസത്തിനുള്ള അവകാശം ഊന്നിപ്പറയുന്നു.
2009 ല്‍ ഇന്ത്യാ ഗവണ്‍മെന്റ് നടപ്പാക്കിയ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 6 മുതല്‍ 14
വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം മൗലിക അവകാശമായി അംഗീകരിച്ചു.
ഇന്ത്യാ ഗവണ്‍മെന്റ് എല്ലാനികുതികളിലും 2⁒ വിദ്യാഭ്യാസ സെസ്സ് ചുമത്താന്‍ തുടങ്ങി.

ഭാവിയിലേക്കുള്ള പ്രത്യാശ (Future Prospects)


• എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നത് ഇപ്പോഴും ഒരു വിദൂര സ്വപ്നം മാത്രം -100⁒ സാക്ഷരത നേടാന്‍
ഇതുവരെയും കഴിഞ്ഞിട്ടില്ല. (74⁒)
• സ്ത്രീപുരുഷ സമത്വം മുമ്പത്തേക്കാള്‍ മെച്ചമാണെങ്കിലും സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ,മെച്ചപ്പെട്ട
സാമൂഹ്യ അവസ്ഥ, പ്രസവനിരക്കിലും ആരോഗ്യനിരക്കിലുമുള്ള അനുകൂലമായ മാറ്റം ,എന്നിവയെല്ലാം
സ്ത്രീകളുടെ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാകൂ.
• ഉന്നതവിദ്യാഭ്യാസം നേടിയവര്‍ കുറച്ച് മാത്രം. കൂടാതെ ഉന്നതവിദ്യാഭ്യാസം നേടിയവരിലെ തൊഴിലില്ലായ്മ
രൂക്ഷമാണ്. ഉന്നതവിദ്യാഭ്യാസമേഖലയിലേക്കുള്ള സാമ്പത്തിക വിഹിതം വര്‍ധിപ്പിക്കേണ്ടതാണ്.

EKTA Academic Council Kannur 14


Downloaded from www.hssreporter.com
Indian Economic Development
അധ്യായം -6. ഗ്രാമീണ വികസനം (Rural Development)
ഗ്രാമീണ വികസനം
പിന്നോക്കാവസ്ഥയിലുള്ള ഗ്രാമ പ്രദേശങ്ങളെ സര്‍ക്കാറിന്റെ കര്‍മ്മ പരിപാടികളിലൂടെ വികസിപ്പിച്ചെടുക്കുക
എന്നതാണ് ഗ്രാമീണ വികസനത്തിന്റെ ലക്ഷ്യം.
ഗ്രാമീണ വികസനത്തിന് പുത്തന്‍ ശ്രമങ്ങള്‍ ആവശ്യമായ ചില മേഖലക

ള്‍
1. മനുഷ്യ വിഭവവികസനം
• സാക്ഷരത,വിശേഷിച്ച് സ്ത്രീ സാക്ഷരത, വിദ്യാഭ്യാസം ,തൊഴില്‍ നൈപുണി.
• ശുചിത്വം,പൊതുജനാരോഗ്യം.
2. ഭൂപരിഷ്കരണം
3. ഓരോ പ്രദേശത്തെയും ഉല്‍പ്പാദനത്തെ സഹായിക്കുന്ന വിഭവങ്ങളുടെ വികസനം.
4. അടിസ്ഥാന സൗകര്യവികസനം
• വൈദ്യുതി, ജലസേചനം,വായ്പാ വിതരണം,ദേശീയ പാതകളുമായി ബന്ധിപ്പിക്കുന്ന പോഷകറോ‍ഡുകളുടെയും
ഗ്രാമീണറോഡുകളുടെയും നിര്‍മ്മാണം.
• കാര്‍ഷിക വിപണനം മെച്ചപ്പെടുത്തുന്നതിനുള്ള സൗകര്യങ്ങള്‍.
5. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും ജനസംഖ്യയിലെ ദുര്‍ബലവിഭാഗങ്ങളുടെ ജീവിതസാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നടപടികള്‍.
ഗ്രാമപ്രദേശങ്ങളിലെ വായ്പാ വിപണന സൗകര്യങ്ങൾ
(Credit and marketing in rural areas)
ഗ്രാമീണ മേഖലയുടെ വികസനത്തിന് വായ്പാ സൗകര്യം അത്യന്താപേക്ഷിതമാണ്. വിതക്കുന്നതിനും കൊയ്യുന്നതിനും
ഇടയിൽ നീണ്ട ഇടവേള ഉള്ളതിനാൽ കൃഷിയാവശ്യത്തിനു മാത്രമല്ല മറ്റ് ആവശ്യങ്ങൾക്കു കൂടി കടം വാങ്ങാൻ
കർഷകർ നിർബന്ധിക്കപ്പെടുന്നു. സ്വാതന്ത്യം കിട്ടുന്ന സമയത്ത് ഹുണ്ടികക്കാരാണ് കൃഷിക്കാർക്ക് ഉയർന്ന പലിശക്ക്
വായ്പ നൽകിയിരുന്നത് . അവരുടെ കടക്കെണിയിൽ നിന്നും കടുത്ത ചൂഷണമാണ് കർഷകർക്ക് നേരിടേണ്ടി വന്നത് .
ഇതിനെ മറികടക്കുന്നതിനായി ഗവണ്‍മെന്റ് ചില നടപടികള്‍ നടപ്പാക്കി
ഗ്രാമീണ വായ്പ (Rural Credit)
• 1969 ല്‍ സോഷ്യല്‍ ബാങ്കിംങ്ങ് & മള്‍ട്ടി ഏജന്‍സി അപ്രോച്ച്.
• 1982 ല്‍ ദേശീയ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ (NABARD) സ്ഥാപനം ഗ്രാമീണമേഖലയിലെ
എല്ലാ ധനകാര്യ പ്രവര്‍ത്തനങ്ങളെയും എകോപിപ്പിക്കാന്‍ സഹായകമായി.
ബഹുമുഖ ഗ്രാമീണ വായ്പാസംവിധാനം -പ്രധാന സ്ഥാപനങ്ങള്‍
• വാണിജ്യ ബാങ്കുകള്‍
• റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ (RRBs)
• സഹകരണസംഘങ്ങള്‍ (Co -operative Banks)
• ഭൂവികസന ബാങ്കുകള്‍ (Land Development Banks)
• സ്വയംസഹായസംഘങ്ങള്‍ (Self Help Groups)-
ദരിദ്രരായ ഗ്രാമീണ കുടുംബങ്ങളിലെ അംഗങ്ങളില്‍ നിന്നും ചെറിയ സംഭാവനകള്‍ സ്വീകരിച്ച് അവരിലെ
മിതവ്യയ ശീലം മെച്ചപ്പെടുത്തകയും സമ്പാദ്യശീലം പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു. മിതമായ പലിശനിരക്കില്‍
ചെറിയ തവണകളായി തിരിച്ചടക്കാവുന്ന രീതിയില്‍ ആവശ്യക്കാരായവര്‍ക്ക് വായ്പ നല്‍കുന്നു . ഉദാ- കുടുംബശ്രീ
2019 ആകുമ്പോൾ 6 കോടി വനിതകൾ 54 ലക്ഷം വനിതാ സ്വയം സഹായ സംഘങ്ങളിൽ അംഗങ്ങളായി.
സ്വയംതൊഴില്‍ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിന്ഏകദേശം 10,000 മുതൽ 15000 രൂപ വരെ ഓരോ
സ്വയംസഹായസംഘത്തിനും കൂടാതെ 2.5 ലക്ഷം Community Investment Support fund (CISF) ആയും
നൽകുന്നു. സ്ത്രീശാക്തീകരണത്തിന് സ്വയം സഹായ സംഘങ്ങൾ ഊന്നൽ നൽകുന്നു.
Rural Banking - A Critical appraisal
ഗ്രാമീണ ബാങ്കിംഗ് - വിമർശനാത്മക വിലയിരുത്തൽ
• ബാങ്കിംഗ് മേഖലയുടെ വ്യാപനം കാർഷിക മേഖലക്ക് ഉണർവ്വേകി
• കർഷകർക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ വായ്പാ സൗകര്യങ്ങൾ ലഭിച്ചു.
• സമ്പാദിക്കാനും നിക്ഷേപിക്കാനുമുള്ള മനോഭാവം ഗ്രാമീണ ജനങ്ങളിലുണ്ടാക്കി.
എന്നാൽ
• വായ്പാ തിരിച്ചടവ് മുടങ്ങുന്നവരുടെ നിരക്ക് വളരെ കൂടുതലാണ്.
• വായ്പാ കുടിശ്ശിക വരുത്തുന്നവരിൽ 50 % വും മന:പൂർവ്വം തിരിച്ചടക്കാത്തതാണ് .
• സാമ്പത്തിക പരിഷ്ക്കരണ കാലയളവിന് ശേഷം ഗ്രാമീണ ബാങ്കിംഗ് വികസനത്തിൽ
വേണ്ടത്ര പുരോഗതി ഉണ്ടായില്ല

EKTA Academic Council Kannur 15


Downloaded from www.hssreporter.com
Indian Economic Development
ഗ്രാമീണ ബാങ്കിംഗ് ഊർജ്ജിതമാക്കാനായി 2014 ജൻ - ധൻ യോജന പദ്ധതി ആരംഭിച്ചു. ഈ പദ്ധതി പ്രകാരം
എല്ലാ മുതിർന്ന അംഗങ്ങൾക്കും ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും 1-2 ലക്ഷം രൂപയുടെ അപകട ഇൻഷൂറൻസ്
പരിരക്ഷ , 10 ,000/- രൂപയുടെ ഓവർഡ്രാഫ്റ്റ് സൗകര്യം, മിനിമം ബാങ്ക് ബാലൻസ് ആവശ്യമില്ല തുടങ്ങിയ
സേവനങ്ങൾ നേടുന്നതിനും സാധിച്ചു. അംഗങ്ങൾക്ക് അവരുടെ കൂലി, പെൻഷൻ . മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയവ
ഈ അക്കൗണ്ട് വഴി കൈമാറാവുന്നതാണ്.
കാര്‍ഷിക വിപണനം(Agricultural Marketing)
കാര്‍ഷികോല്‍പ്പന്നങ്ങളുടെ ശേഖരണം,സംസ്ക്കരണം,പാക്കിങ്ങ്,തരംതിരിക്കല്‍, വിതരണം എന്നിവ ഉള്‍ക്കൊള്ളുന്ന
പ്രക്രിയയാണ് കാര്‍ഷിക വിപണനം.
• സ്വാതന്ത്ര്യത്തിനു മുമ്പ് കർഷകർ അവരുടെ ഉൽപന്നങ്ങൾ വിറ്റഴിച്ചപ്പോൾ ന്യായമായ വിലയോ കൃത്യമായ
അളവുതൂക്കങ്ങളോ ഉണ്ടായിരുന്നില്ല.
• നിലവിലുള്ള കമ്പോള വിലയെ ക്കുറിച്ചുള്ള അറിവും കർഷകർക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് പലപ്പോഴും
അവർ കബളിപ്പിക്കപ്പെട്ടു.
• മാത്രവുമല്ല മികച്ച വില ലഭിക്കാനായി കാർഷിക വിഭവങ്ങൾ സംഭരിച്ച് സൂക്ഷിച്ച് വെക്കാനുള്ള സ്ഥലവും
സൗകര്യവും പല കർഷകർക്കുമില്ല.
• അതുകൊണ്ട് ഉൽപ്പാദനത്തിന്റെ യഥാർത്ഥ അവകാശികളായ കർഷകർക്ക് അവരുടെ ഉൽപ്പന്നത്തിന്
ന്യായവില ലഭിക്കാൻ കാർഷിക വിപണനത്തിന് ഗവൺമെന്റ് ഇടപെടൽ അനിവാര്യമായിത്തീർന്നു.
വിപണനമേഖല മെച്ചപ്പെടുത്താന്‍ ഗവൺമെന്റ് അവലംബിച്ച മാര്‍ഗ്ഗങ്ങള്‍
1. നിയന്ത്രിത കമ്പോളങ്ങള്‍ - കൃത്യവും സുതാര്യവുമായ വിപണനോപാധികള്‍ കൊണ്ട് വിപണികളുടെ
നിയന്ത്രണം സാധ്യമായി.
2. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക-റോഡ്,റെയില്‍വേ,സംഭരണശാലകള്‍ എന്നിങ്ങനെയുള്ള
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക.
3. സഹകരണവിപണനം .ഉദാ :-അമൂല്‍
4. നയപരമായ സമീപനങ്ങള്‍
a)താങ്ങുവില ഉറപ്പാക്കല്‍
b) ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വഴി അരി, ഗോതമ്പ് എന്നിവയുടെ സംഭരണം‍
c)പൊതുവിതരണ സമ്പ്രദായം (PDS)

ബദല്‍ വിപണന മാര്‍ഗ്ഗങ്ങ


ള്‍
കാർഷിക വിപണന രംഗത്തു നിന്നും ഇടത്തട്ടുകാരെ ഒഴിവാക്കിയാൽ അത് കർഷകനും
ഉപഭോക്താവിനും ഗുണം ചെയ്യും. അത്തരത്തിലുള്ള ചില വിപണികൾക്ക് ഉദാഹരണങ്ങളാണ് -
Apni Mandi- പഞ്ചാബ്,ഹരിയാന,രാജസ്ഥാന്‍,
Rythu Bazar - ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലെ പഴം -പച്ചക്കറി മാര്‍ക്കറ്റ്,
Hadaspar Mandi- പൂനെ
Uzhar Sandies - തമിഴ്ന
‌ ാട്
ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളിലെ വൈവിധ്യവല്‍ക്കരണം (Diversification in Productive Activities)
കാർഷിക മേഖലയുടെ പുരോഗതിക്ക് വൈവിധ്യവൽക്കരണം അനിവാര്യമാണ് . മൂന്നു തരത്തിൽ
വൈവിധ്യവൽക്കരണം സാധ്യമാണ്.
1 വിളകളിലെ വൈവിധ്യവൽക്കരണം
2. കാർഷികാനുബന്ധപ്രവർത്തനങ്ങളിലെ വൈവിധ്യവൽക്കരണം .(പശുവളർത്തൽ ,കോഴിവളർത്തൽ )
3. കാർഷികേതര ജോലികളിലേക്കുള്ള മാറ്റം
• വൈവിധ്യവൽക്കരണം ഗ്രാമീണ ജനങ്ങൾക്ക് ഉൽപ്പാദനപരമായ ജീവിതോപാധി പ്രദാനം ചെയ്യുന്നു.
• മാത്രമല്ല കൃഷിയിൽ നിന്നുള്ള നഷ്ടത്തെ പ്രതിരോധിക്കാനും കഴിയുന്നു.
• കാർഷിക മേഖലയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറക്കുന്നതിന് വൈവിധ്യവൽക്കരണം അനിവാര്യമാണ്.
• കാർഷിക വസ്തുക്കളുടെ സംഭരണം, പ്രോസസിംഗ്, മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കൽ തുടങ്ങിയവ
കൂടുതൽ തൊഴിൽ സാധ്യതകൾ നൽകുന്നു.
• ഭൂരിപക്ഷം സ്ത്രീകളും കാർഷിക പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ പുരുഷൻമാർ കൂടുതലും കാർഷികേതര
പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
1. മൃഗസംരക്ഷണം (Animal Husbandry)
ഇന്ത്യയിലെ കാര്‍ഷിക സമൂഹം കൃഷിയും കാലി വളര്‍ത്തലും ഇടകലര്‍ന്ന കാര്‍ഷികവ്യവസ്ഥയെയാണ്
ആശ്രയിക്കുന്നത് . മൃഗസംരക്ഷണ മേഖല ഭൂരഹിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായി 70 ദശലക്ഷം ചെറുകിട കര്‍
ഷകര്‍ക്ക് തൊഴില്‍ പ്രദാനം ചെയ്യുന്നു.

EKTA Academic Council Kannur 16


Downloaded from www.hssreporter.com
Indian Economic Development
മൃഗസംരക്ഷണത്തിന്റെ നേട്ടങ്ങള്‍
• കുടുംബത്തിനാവശ്യമായ ഒരു ബദല്‍ ഉപജീവനമാര്‍ഗ്ഗം
• ഭക്ഷ്യ സുരക്ഷ
• ഗതാഗതം
• പാചകത്തിനാവശ്യമായ ഇന്ധനം
• പോഷകമൂല്യമുള്ള ഭക്ഷ്യ വസ്തുക്കള്‍
• കൃഷിക്കാവശ്യമായ ജൈവവളം
ധവളവിപ്ലവം (White revolution)
ഗുണനിലവാരമനുസരിച്ച് ക്ഷീരകര്‍ഷകരില്‍ നിന്നും പാല്‍സംഭരിച്ച് സംസ്കരണത്തിന്ശേഷം വിവിധ
സഹകരണസംഘങ്ങള്‍ വഴി നഗരപ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നു. ക്ഷീരകര്‍ഷകര്‍ക്ക് ഇതിലൂടെ മികച്ച
വരുമാനം ലഭിക്കുന്നു. Operation Flood ഫലപ്രദമായി നടപ്പിലാക്കിയതിന്റെ ഭാഗമായി 1950-2016 കാലഘട്ടത്തില്‍
ഇന്ത്യയിലെ ക്ഷീരോല്‍പ്പാദനം പത്തിരട്ടിയിലധികമായി വര്‍ധിച്ചു.ഗുജറാത്തിലെ അമൂല്‍
ക്ഷീരസഹകരണസംഘത്തിന് ഉദാഹരണമാണ് .
ധവളവിപ്ലവത്തിന്റെ പിതാവ് - ഡോ.വര്‍ഗീസ് കുര്യന്‍
2. മത്സ്യബന്ധനം (Fisheries)
മത്സ്യോല്‍പ്പാദനത്തില്‍ സമുദ്രസ്രോതസ്സുകളും ഉള്‍നാടന്‍ സ്രോതസ്സുകളായ പുഴകള്‍,കുളങ്ങള്‍ എന്നിവ
യുംഉള്‍പ്പെടുന്നു. ആകെ മത്സ്യോല്‍പ്പാദനത്തില്‍ 49% ഉള്‍നാടന്‍ ജലാശയങ്ങളില്‍നിന്നും 57% മത്സ്യസമ്പത്ത്
കടലില്‍ നിന്നുമാണ് ലഭിക്കുന്നത് .മൊത്തം GDP യുടെ 14%വും മത്സ്യബന്ധനത്തിലൂടെയുള്ള സംഭാവനയാണ്.
• മത്സ്യം ഉല്‍പ്പാദിപ്പിക്കുന്ന മുഖ്യസ്ഥാപനങ്ങള്‍-കേരളം ,തമിഴ്ന ‌ ാട്,കര്‍ണാടക,ഗുജറാത്ത്,മഹാരാഷ്ട്ര
• മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെടുന്ന കുുംബങ്ങളില്‍ ഭൂരിഭാഗവും ദരിദ്രരാണ്
• തൊഴിലില്ലായ്മ,കുറഞ്ഞആളോഹരി വരുമാനം,ഇതരമേഖലകളില്‍ തൊഴില്‍ കണ്ടെത്താനുള്ള
ബുദ്ധിമുട്ട്,നിരക്ഷരത,കടബാദ്ധ്യത എന്നിവ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളാണ്
3. പഴം-പച്ചക്കറി കൃഷി (Horticulture)
പഴങ്ങള്‍, പച്ചക്കറികള്‍, കിഴങ്ങ്‌വര്‍ഗ്ഗങ്ങള്‍, പുഷ്പങ്ങള്‍, ഔഷധസസ്യങ്ങള്‍,സുഗന്ധവ്യഞ്ജനങ്ങള്‍
തുടങ്ങിയവയുടെ കൃഷിയില്‍ ഇന്ത്യ മുന്നിലാണ്. ഇന്ത്യയിൽ എല്ലാ തരം പച്ചക്കറികളും പഴങ്ങളും ഔഷധ ചെടികളും
സുഗന്ധവിളകളും പുഷ്പങ്ങളും വാഴകളും കൃഷി ചെയ്യുന്നുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ പഴങ്ങളും പച്ചക്കറികളും
കൃഷിചെയ്യുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാണ്.
• വളരെയധികം തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതോടൊപ്പം ഭക്ഷ്യ സുരക്ഷയും ഉറപ്പാക്കുന്നു.
• പഴം - പച്ചക്കറി കൃഷി മൊത്തം കാർഷികോൽപ്പാദനത്തിന്റെ 1/3 ഭാഗം സംഭാവന നൽകുന്നു. ഇത്
ഇന്ത്യയുടെ ആകെ GDP യുടെ 6 % ആണ്.
• തോട്ടകൃഷി , ഉദ്യാന കൃഷി, നഴ്സറി, ടിഷ്യൂ കൾച്ചർ, പഴം സംസ്ക്കരണം തുടങ്ങിയവ ഗ്രാമീണ മേഖലയിലെ
സ്ത്രീകൾക്ക് ധാരാളം തൊഴിലവസരങ്ങൾ നൽകുന്നു.
• ഈ മേഖലയിൽ ശ്രദ്ധേയമായ മാറ്റം വന്നത് 1991-2003 കാലയളവിലാണ് .
Golden Revolution എന്നാണ് ഈ മേഖലയിലെ കുതിച്ചുചാട്ടം അറിയപ്പെടുന്നത്.
സുവര്‍ണ്ണവിപ്ലവം (golden Revolution)- പഴക്കൃഷി
മറ്റ് ജീവിതോപാധിക
ള്‍
വിവരസാങ്കേതിക വിദ്യ (Information Technology)
ആധുനിക ലോകത്തിൽ പുതിയ ഉപജീവന മാർഗ്ഗങ്ങൾ വളർന്നു കൊണ്ടിരിക്കുകയാണ്. ഇൻഫർമേഷൻ
ടെക്നോളജിയാണ് പ്രധാനപ്പെട്ടൊരു ബദൽ മാർഗം. ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിലവസരങ്ങൾ പ്രദാനം
ചെയ്യുന്നതോടൊപ്പം കാർഷിക പ്രവർത്തനങ്ങൾക്കും അതുവഴി ഗ്രാമീണ സമ്പദ് വ്യവസ്ഥക്കും കരുത്ത് പകരുന്നു.
വിവര സാങ്കേതിക വിദ്യകൊണ്ട് ഗ്രാമീണമേഖലയിലുണ്ടാകുന്ന പ്രയോജനങ്ങള്‍
• പുതിയ സാങ്കേതികവിദ്യയെക്കുറിച്ചും അതിന്റെ പ്രയോഗങ്ങളെക്കുറിച്ചും അറിവ് ലഭിക്കുന്നു.
• കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലനിലവാരത്തെക്കുറിച്ച് അറിവ് ലഭിക്കുന്നു.
• വിളകള്‍ക്ക് അനുയോജ്യമായ കാലാവസ്ഥ ,മണ്ണിന്റെ ഫലഭൂയിഷ്ഠത എന്നിവയെക്കുറിച്ച് അറിിവ് ലഭിക്കുന്നു.
ജൈവകൃഷിയും സുസ്ഥിരവികസനവും (Organic Farming and Sustainable development)
രാസകീടനാശിനികളും രാസവളങ്ങളും ഉപയോഗിച്ചുള്ള കൃഷി രീതി ആരോഗ്യത്തിന്
ഹാനികരമാകുന്നുവെന്ന വസ്തുത കൃഷിരീതികൾ പരിസ്ഥിതി സൗഹൃദമാ കേണ്ടതിന്റെ ആവശ്യകത വെളിവാക്കുന്നു.
സുസ്ഥിര വികസനത്തിനും പരിസ്ഥിതി സൗഹൃദ കൃഷിരീതികൾക്കും ഇന്ന് കൂടുതൽ പ്രാധാന്യം കൈവന്നിരിക്കുന്നു.
പരിസ്ഥിതി സന്തുലനത്തെ വീണ്ടെടുക്കുകയും,നിലനിര്‍ത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന പരിസ്ഥിതിക്കിണങ്ങിയ
സമഗ്രകൃഷിരീതിയാണ് ജൈവകൃഷി.
ജൈവകൃഷിയുടെ ഗുണങ്ങ
ള്‍
• ജൈവവളങ്ങളും ജൈവകീടനാശിനികളും ഉപയോഗിക്കുന്നതിനാല്‍ മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിര്‍ത്തുന്നു.
• ജൈവോല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുതലായതിനാല്‍ മികച്ച വരുമാനം ലഭിക്കുന്നു.

EKTA Academic Council Kannur 17


Downloaded from www.hssreporter.com
Indian Economic Development
• ഉല്‍പ്പന്നങ്ങള്‍ മികച്ച പോഷകമൂല്യമുള്ളവയാണ് .
• കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നു.
• ജൈവകൃഷിയിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്രവിപണിയില്‍ ആവശ്യക്കാര്‍കൂടുതലാണ്.
ജൈവ കൃഷിയുടെ ചില ദോഷവശങ്ങൾ
1. പുതിയ കൃഷിരീതി വ്യാപിപ്പിക്കുന്നതിന് കർഷകരെ ബോധവൽക്കരിക്കേണ്ടിവരും.
2 . രാസവളവും രാസകീടനാശിനിയും ഉപയോഗിച്ച് നടത്തുന്ന കൃഷിരീതിയേക്കാൾ കുറഞ്ഞ ഉൽപ്പാദനം മാത്രമേ
ജൈവ കൃഷിരീതി വഴി ലഭിക്കുകയുള്ളൂ.
3. ജൈവ കൃഷി രീതി വഴി Off Season വിളകൾ കൃഷി ചെയ്യാൻ പരിമിതികളുണ്ട്.
(പച്ചക്കറികൾ സ്വാഭാവികമായി വിളവെടുപ്പ് നടത്തുന്ന കാലത്തിൽ നിന്ന് മാറി കൃഷിചെയ്യുക അതായത്. പ്രദാനം
കുറയുമ്പോൾ അല്ലെങ്കിൽ വില കൂടുമ്പോൾ കൃഷിചെയ്യുക.

EKTA Academic Council Kannur 18


Downloaded from www.hssreporter.com
Indian Economic Development
അധ്യായം- 7. തൊഴില്‍ വളര്‍ച്ചയും അനൗപചരിക വല്‍ക്കരണവും മറ്റ് പ്രശ്നങ്ങളും
(Employment: Growth, In formalisation and Other Issues)
തൊഴിലാളികളും തൊഴിലും
മൊത്തം ദേശീയോല്‍പ്പാദനത്തിലേക്ക് സംഭാവന ചെയ്യുന്ന ഏതൊരു പ്രവര്‍ത്തനത്തെയും സാമ്പത്തിക പ്രവര്‍
ത്തനം എന്ന് പറയാം .സാമ്പത്തികപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന എല്ലാവരെയും അത് ഏത്
അളവിലാണെങ്കിലും തൊഴിലാളികള്‍ എന്ന് വിളിക്കാം.
• 2011-12 ല്‍ ഏകദേശം 4.71 കോടി ഉറച്ച തൊഴില്‍ശക്തി ഇന്ത്യക്കുണ്ടായിരുന്നു.
• മൊത്തം തൊഴില്‍ശക്തിയില്‍ നാലില്‍ മൂന്ന് ഭാഗവും ഗ്രാമീണ തൊഴിലാളികളാണ്.
• ഗ്രാമീണ തൊഴില്‍ ശക്തിയില്‍ ഏകദേശം 77% പുരുഷന്മാരാണ്
ജനങ്ങളുടെ തൊഴില്‍ പങ്കാളിത്തം (participation of People in employment)
തൊഴിലാളി ജനസംഖ്യാനുപാതം (Worker participation Ratio)
ഒരു സമ്പദ് വ്യവസ്ഥയിലെ തൊഴിൽ സ്ഥിതിയുടെ പ്രധാന സൂചകം ജനസംഖ്യയും തൊഴിലാളികളും തമ്മിലുള്ള
അനുപാതമാണ്. ഈ അനുപാതം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് സാധന സേവനങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന്
സംഭാവന നൽകുന്ന ആളുകളുടെ എണ്ണം കണക്കാക്കുന്നതിന് സഹായിക്കുന്നു. ജനസംഖ്യയും തൊഴിലാളികളും
തമ്മിലുള്ള അനുപാതത്തെ തൊഴിലാളി ജനസംഖ്യാഅനുപാതം എന്ന് പറയുന്നു.
തൊഴിലാളി ജനസംഖ്യാ അനുപാതം = ആകെ തൊഴിലാളിക x100
ള്‍
ജനസംഖ്യ

ഈ റേഷ്യോ ഉയർന്നതാണെങ്കിൽ കൂടുതൽ പേർ തൊഴിലെടുക്കുന്നു എന്ന് മനസ്സിലാക്കാം

2017-18 കണക്ക് പ്രകാരം ഇന്ത്യയില്‍ 34.7 % ആണ് തൊഴിലാളി ജനസംഖ്യാഅനുപാതം. ഈ അനുപാതം


നഗരപ്രദേശങ്ങളില്‍ 33.9% വും ഗ്രാമപ്രദേശങ്ങളില്‍ 35%വും ആണ്
സ്വയം തൊഴില്‍കണ്ടെത്തിയവരും കൂലിക്ക് തൊഴില്‍ എടുക്കുന്നവരും (Self Employed and Hired Workers)
സ്വയം തൊഴില്‍ ചെയ്യുന്നവര്‍ -തന്റെ ഉപജീവനം കണ്ടെത്തുന്നതിനായി ഒരു വ്യവസായ സംരംഭത്തിന്റെ
ഉടമയായിരിക്കുകയും ആ സംരംഭം നടത്തിക്കൊണ്ട് പോകുകയും ചെയ്യുന്ന ഒരാളെ സ്വയം തൊഴില്‍ ചെയ്യുന്നവര്‍
എന്ന് പറയുന്നു. ഏകദേശം 52% ജനങ്ങൾ ഈ വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഉദാ-ഷോപ്പ് ഉടമകള്‍,ചാര്‍ട്ടേഡ്
അക്കൗണ്ടുകള്‍, അഭിഭാഷകര്‍,ഹോട്ടല്‍ ഉടമകള്‍
താല്‍കാലിക കൂലിത്തൊഴിലാളികള്‍ (Casual Wage Labourers)
ദിവസവേതനത്തിനായി തൊഴില്‍ ചെയ്യുന്നവരെ കൂലിപ്പണിക്കാര്‍ എന്ന് വിളിക്കുന്നു . ഏകദേശം 25 % ജനങ്ങൾ ഈ
വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഉദാ- കര്‍ഷകത്തൊഴിലാളികള്‍ ,നിർമ്മാണത്തൊഴിലാളികൾ .
സ്ഥിരം ശമ്പളക്കാര്‍ (Regular salaried Employees)
ഒരു വ്യക്തിയോ സ്ഥാപനമോ ഒരു തൊഴിലാളിയെ സ്ഥിരമായി ജോലിക്ക് വെക്കുകയും അവന് അല്ലെങ്കില്‍ അവള്‍
ക്ക് സ്ഥിരമായി ശമ്പളം നല്‍കുകയും ചെയ്യുന്നുവെങ്കില്‍ അത്തരം തൊഴിലാളികളെ സ്ഥിരം തൊഴിലാളികള്‍ എന്ന്
പറയുന്നു. ഏകദേശം 23% ജനങ്ങൾ ഈ വിഭാഗത്തിൽ ജോലി ചെയ്യുന്നു ഉദാ:-സര്‍ക്കാര്‍,
പൊതുമേഖലാസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍,സ്വകാര്യമേഖലാ കമ്പനികളിലെ സ്ഥിരജീവനക്കാര്‍ .
സമ്പദ്വ
‌ ്യവസ്ഥയിലെ വിവിധമേഖലക
ള്‍
പ്രാഥമിക മേഖല - കൃഷി, ഖനനവും ക്വാറിയിങും (കല്ല്‌വെട്ട്) -മൊത്തം തൊഴില്‍ ശക്തിയുടെ 44.6%
ദ്വിതീയമേഖല - ഉല്‍പ്പന്ന നിര്‍മ്മാണം,വൈദ്യുതി ,ഗ്യാസ് ,ജലവിതരണം, നിർമ്മാണം -മൊത്തം തൊഴില്‍
ശക്തിയുടെ 24.4%
തൃതീയമേഖല (സേവന മേഖല)- വ്യാപാരം,ഗതാഗതവും സംഭരണവും,സേവനങ്ങള്‍ -മൊത്തം തൊഴില്‍ ശക്തിയുടെ
31%

EKTA Academic Council Kannur 19


Downloaded from www.hssreporter.com
Indian Economic Development
തൊഴില്‍രഹിത വളര്‍ച്ച(Jobless Growth)
1950-2010 കാലയളവിലെ ഇന്ത്യയുടെ കുറഞ്ഞ തൊഴില്‍നിരക്കോടു കൂടിയ ഉയര്‍ന്ന ജിഡിപി വളര്‍ച്ചാനിരക്ക്
തൊഴില്‍രഹിത വളര്‍ച്ച എന്നറിയപ്പെടുന്നു. സമ്പദ് വ്യവസ്ഥ വളരണമെങ്കിൽ GDP യും തൊഴിലും വളരണം .
എന്നാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ തൊഴിൽ നിരക്കിൽ വർധന ഇല്ലാതെ സാധന സേവനങ്ങളുടെ
ഉൽപ്പാദനം വർധിക്കുന്ന അവസ്ഥയെയാണ് തൊഴിൽ രഹിത വളർച്ച എന്ന് വിശേഷിപ്പിക്കുന്നത്.
തൊഴില്‍ശക്തിയുടെ താത്കാലിക വല്‍കരണം (Casualisation of Work force)
സ്വയം തൊഴില്‍ ചെയ്യുന്നവരും സ്ഥിരവരുമാനക്കാരും താല്‍ക്കാലിക കൂലിത്തൊഴിലാളികളായി മാറുന്ന
പ്രക്രിയ.
സംഘടിത മേഖലതൊഴിലാളികള്‍ (ഔപചാരിക മേഖലാതൊഴിലാളികള്‍. Formal ,Organised sector)
എല്ലാ പൊതു മേഖലാ സ്ഥാപനങ്ങളും പത്തില്‍ കൂടുതല്‍ തൊഴിലാളികള്‍ തൊഴിലെടുക്കുന്ന സ്വകാര്യ
സ്ഥാപനങ്ങളും ഉള്‍പ്പെടുന്നതാണ് സംഘടിത മേഖല. സംഘടിത മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക്
പ്രസവാനന്തര ആനുകൂല്യങ്ങള്‍,ഗ്ര്വാറ്റ്വിവിറ്റി, പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ ലഭിക്കുന്നു.സംഘടിത
മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ ട്രേഡ് യൂണിയനുകള്‍ രൂപീകരിച്ച് കൂലിവർധനവിനും മറ്റ്
സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനും ശ്രമിക്കുന്നു.
അസംഘടിതമേഖല (അനൗപചാരിക മേഖലാതൊഴിലാളികള്‍. Informal,Unorganised sector )
കാര്‍ഷികമേഖലയില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികളും ചെറുവ്യവസായസംരംഭകരും അവിടെ
തൊഴില്‍ ചെയ്യുന്ന തൊഴിലാളികളും ഉള്‍പ്പെടുന്ന മേഖല. അസംഘടിത മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍
ക്ക് യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.
തൊഴിലില്ലായ്മ (Unemployment)
തൊഴില്‍ എടുക്കാന്‍ സന്നദ്ധമായിട്ടും ജോലി ലഭിക്കാത്ത അവസ്ഥയാണ് തൊഴിലില്ലായ്മ.അര
ദിവസത്തില്‍ ഒരു മണിക്കൂര്‍ പോലും തൊഴില്‍ ലഭിക്കാത്ത ആളെയാണ് തൊഴില്‍ രഹിതന്‍ എന്നു പറയുന്നത്.

തൊഴിലില്ലായ്മയെക്കുറിച്ച് ദത്തങ്ങള്‍ ലഭിക്കുന്ന ഉറവിടങ്ങ


ള്‍
1. സെന്‍സസ് റിപ്പോര്‍ട്ടുകള്‍
2. നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഒര്‍ഗനൈസേഷന്‍
3. എംപ്ലോയ് മെന്റ് എക്സ്ചേ‍ഞ്ചുകളിലെ റിപ്പോര്‍ട്ടുകള്‍
• പ്രച്ഛന്ന തൊഴിലില്ലായ്മ (Disguised Unemployment)
കാര്‍ഷികമേഖലയില്‍ ആവശ്യമുള്ളതിനേക്കാളും കൂടുതല്‍ തൊഴിലാളികള്‍ ജോലിചെയ്യുന്ന അവസ്ഥയാണ്
പ്രച്ഛന്ന തൊഴിലില്ലായ്മ. ജോലിക്ക് നിയോഗിച്ചവരിൽ കുറച്ചു പേരെ പിൻവലിച്ചാലും ഉൽപ്പാദനം കുറയില്ല.
ഇന്ത്യയില്‍ പ്രച്ഛന്ന തൊഴിലില്ലായ്മ വ്യാപകമാണ് .
• പ്രത്യക്ഷ തൊഴിലില്ലായ്മ (Open unemployment)
നിലവിലുള്ള കൂലിനിരക്കില്‍ തൊഴില്‍ എടുക്കാന്‍ സന്നദ്ധമായിട്ടും ജോലി ലഭിക്കാത്ത അവസ്ഥ.
• കാലിക തൊഴിലില്ലായ്മ (Seasonal Unemployment)
എല്ലാ കാലത്തും തൊഴില്‍ ഇല്ലാത്ത അവസ്ഥ. ഇന്ത്യയില്‍ കാലിക തൊഴിലില്ലായ്മ വ്യാപകമാണ് ഉദാ : കൃഷിപ്പണി,
ടൂറിസം.

EKTA Academic Council Kannur 20


Downloaded from www.hssreporter.com
Indian Economic Development
അധ്യായം -8. Infrastructure (പശ്ചാത്തല സൗകര്യങ്ങള്‍)
പശ്ചാത്തല സൗകര്യങ്ങ

ള്‍
കാര്‍ഷികവും വ്യവസായികവുമായ ഉല്‍പാദനത്തിന്റെയും ആഭ്യന്തര വിദേശ വ്യാപാരത്തിന്റെയും
വാണിജ്യത്തിന്റെയും മുഖ്യമേഖലകള്‍ക്കാവശ്യമായ പിന്തുണാ സൗകര്യങ്ങളാണ് അടിസ്ഥാനസൗകര്യങ്ങള്‍ .റോഡ്,
റെയിൽവേ, തുറമുഖങ്ങൾ, ഡാമുകൾ, വൈദ്യുത നിലയങ്ങൾ, എണ്ണ - വാതക പെപ്പ് ലൈനുകൾ , ടെലി
കമ്മ്യൂണിക്കേഷൻ സൗകര്യങ്ങൾ, സ്ക്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, ശുദ്ധജല സൗകര്യങ്ങൾ, ബാങ്കുകൾ,
ഇൻഷൂറൻസ് സ്ഥാപനങ്ങൾ , മറ്റ് ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവ അടിസ്ഥാനസൗകര്യങ്ങളിൽപ്പെടുന്നു.
ഇതിനെ രണ്ടായി തരംതിരിക്കാം.
സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ : വിദ്യാഭ്യാസം ,ആരോഗ്യം, പാര്‍പ്പിടം
സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങള്‍ : ഊര്‍ജ്ജം, ഗതാഗതം, വാര്‍ത്താവിനിമയം
പശ്ചാത്തല സൗകര്യങ്ങളുടെ പ്രസക്തി
1. പശ്ചാത്തല സൗകര്യങ്ങള്‍ ഉല്‍പാദന ഘടകങ്ങളുടെ ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കുന്നു.
2. നിക്ഷേപം ആകര്‍ഷിക്കുന്നതിന് സഹായിക്കുന്നു.
3. ആരോഗ്യം,ശുദ്ധജലവിതരണം, ശുചീകരണം എന്നിവ മെച്ചപ്പെടുന്നത് രോഗം വരാനുള്ള സാധ്യത
ലഘൂകരിക്കുന്നതിനും അവ പിടിപെടുമ്പോള്‍ അതിന്റെ കാഠിന്യം കുറക്കുന്നതിനും സാധിച്ചിട്ടുണ്ട്.
4. ജനങ്ങളുടെ ജീവിത ഗുണനിലവാരം മെച്ചപ്പെടുന്നതിന് സഹായിക്കുന്നു.
5. ആധുനിക വ്യാവസായിക സമ്പദ് വ്യവസ്ഥയുടെ കാര്യക്ഷമമായ പ്രവർത്തനം അടിസ്ഥാന
സൗകര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു
6. കാർഷിക മേഖലയിലെ എല്ലാ പ്രവർത്തനങ്ങളുടേയും കാര്യക്ഷമമായ പ്രവർത്തനത്തിന് അടിസ്ഥാന
സൗകര്യങ്ങൾ സഹായിക്കുന്നു.
ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങളുടെ സ്ഥിതി. (The State of Infrastructure in India )
• സാമ്പത്തിക വളർച്ചക്കും വികസനത്തിനും അടിസ്ഥാന സൗകര്യവികസനം കൂടിയേ കഴിയൂ.
• ഇന്ത്യയെപ്പോലെ അതിവേഗം വളരുന്ന ഒരു സമ്പദ് വ്യവസ്ഥയുടെ ആവശ്യങ്ങളോട് താരതമ്യം
ചെയ്യുമ്പോൾ നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാണ്.
• ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ തീർത്തും അപര്യാപ്തമാണ്
ഗ്രാമീണ മേഖലയിൽ വൈദ്യുതി സൗകര്യം എല്ലായിടത്തും എത്തിയില്ല.
ഗ്രാമീണ മേഖലയിൽ 70% വും കുടിവെള്ളത്തിന് ആശ്രയിക്കുന്നത് . പുഴ , കുളം,തോട് ,
എന്നിവയെയാണ്.
ജൈവ ഇന്ധനമാണ് ഉപയോഗിക്കുന്നത്
ഗ്രാമപ്രദേശങ്ങളിലെ ശുചീകരണ സംവിധാനം അപര്യാപ്തമാണ്
• അടിസ്ഥാന സൗകര്യവികസനത്തിനായി Public - Private partnership ൽ പദ്ധതികൾ
നടപ്പിലാക്കുന്നത് അടിസ്ഥാനസൗകര്യവികസനത്തെ സഹായിക്കുന്നു.
• ചില സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നൽ
നൽകിയാൽ വരുന്ന ദശകങ്ങളിൽ ലോകത്തിലെ മികച്ച സാമ്പത്തിക ശക്തിയായി മാറാൻ ഇന്ത്യക്ക്
കഴിയും.
ഊര്‍ജ്ജം ( Energy )
ഊര്‍ജത്തിന്റെ ഉറവിടങ്ങള്‍ : ഊര്‍ജത്തിന്റെ ഉറവിടങ്ങളെ രണ്ടായി തരം തിരിക്കാം
a)വാണിജ്യ ഊര്‍ജ്ജം -(Commercial Energy)– വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഊര്‍ജ്ജം -പെട്രോളിയം ,
കല്‍ക്കരി , വൈദ്യുതി- ഇവ പുനരുല്‍പ്പാദിപ്പിക്കാന്‍ പറ്റാത്തവയാണ്.
b)വാണിജ്യേതര ഊര്‍ജ്ജം (Non Commercial Energy) - വാണിജ്യേതരാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഊര്‍ജ്ജം-
വിറക്,കാര്‍ഷികാവശിഷ്ടങ്ങള്‍, ഉണക്കിയ ചാണകം - ഇവ പുനരുല്‍പ്പാദിപ്പിക്കാന്‍ പറ്റുന്നവയാണ് .

i)പാരമ്പര്യ ഊര്‍ജ്ജം ഉറവിടം (Conventional Energy Source)- വാണിജ്യ ഊര്‍ജ്ജവും വാണിജ്യേതര ഊര്‍ജ്ജവും
പാരമ്പര്യ ഊര്‍ജ്ജ ഉറവിടങ്ങളാണ്. പെട്രോളിയം,കല്‍ക്കരി, ജലവൈദ്യുതി, വിറക് , കാര്‍ഷികാവശിഷ്ടങ്ങള്‍ ,
ഉണക്കിയ ചാണകം -ഇവ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സ‌ൃഷ്ടിക്കുന്നു.
ii)പാരമ്പര്യേതരഊര്‍ജ്ജം ( Non Conventional Energy Source) -സൗരോര്‍ജ്ജം, കാറ്റില്‍ നിന്നും ഊര്‍ജ്ജം,
തിരമാലയില്‍ നിന്നും ഊര്‍ജ്ജം - പരിസ്ഥിതിസൗഹൃദ ഊര്‍ജ്ജഉറവിടങ്ങള്‍.

Consumption pattern of Commercial Energy. (വാണിജ്യോർജ്ജത്തിന്റെ ഉപയോഗരീതി.)


വാണിജ്യോർജ്ജം - 74% , വാണിജ്യേതര ഊർജ്ജം - 26% (വിറക്,കാര്‍ഷികാവശിഷ്ടങ്ങള്‍ , ഉണക്കിയ ചാണകം)
കൽക്കരി - 74 %
പെട്രോളിയം - 10%
പ്രകൃതിവാതകം - 9%

ജലവൈദ്യുതി, }
പുനരുൽപാദിപ്പിക്കാൻ കഴിയുന്ന ഊർജ്ജം - } 7%

EKTA Academic Council Kannur 21


Downloaded from www.hssreporter.com
Indian Economic Development
വൈദ്യുതോര്‍ജം (Power /Electricity)
നമ്മുടെ നിത്യജിവിതത്തിന്റെ അവിഭാജ്യ ഘടകമാണ് വൈദ്യുതി . പ്രാഥമിക ഊർജ്ജ ഉറവിടങ്ങൾ കൽക്കരി,
പെട്രോളിയം, ജലം, അണുശക്തി എന്നിവയാണ് . പ്രാഥമിക ഊർജ്ജ ഉറവിടങ്ങളിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന
സെക്കന്ററി ഊർജ്ജമാണ് വൈദ്യുതി. ഇതിന്റെ പ്രധാന ഉറവിടങ്ങൾ ജലവൈദ്യുതി, താപവൈദ്യുതി, അണു
വൈദ്യുതി എന്നിവയാണ് . ഇന്ത്യയിൽ 2016 ലെ കണക്കുപ്രകാരം 82% താപ വൈദ്യുതിയാണ് .

താപവൈദ്യുതി 82%
ജലവൈദ്യുതി, 8.5 %
ആണവോര്‍ജം 2 .5%
മറ്റുള്ളവ } 7 %.
(കാറ്റില്‍ നിന്നുളളവൈദ്യുതി , സോളാർ)

ഊര്‍ജമേഖലയിലെ ചില വെല്ലുവിളിക


ള്‍
1. ഇന്ത്യയുടെ ഉയര്‍ന്നസാമ്പത്തിക വളര്‍ച്ചാനിരക്കിന് സഹായകമാവുന്ന രീതിയിലുള്ള ഊര്‍ജോല്‍
പ്പാദനത്തിലെ സ്ഥാപിതശേഷി പര്യാപ്തമല്ല.
2. വൈദ്യുതി വിതരണം ചെയ്യുന്ന സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ നഷ്ടത്തിലാണ്.പ്രസരണവിതരണ
നഷ്ടവും ,വൈദ്യുതി വില നിശ്ചയിക്കുന്നതിലെ പിഴവും ഇതിന് കാരണമാകുന്നു.
3. വൈദ്യുതി നിര്‍മ്മാണ രംഗത്ത് സ്വകാര്യ മേഖലയുടെ പങ്ക് ഉയര്‍ത്തേണ്ടതുണ്ട്.
4. ദീര്‍ഘനേരമുള്ള പവര്‍കട്ടുകളും ഉയര്‍ന്ന വൈദ്യുതചാര്‍ജും പൊതു ജനങ്ങളില്‍ അസ്വാരസ്യം ഉണ്ടാക്കുന്നു.
5. താപവൈദ്യുത മേഖല, കല്‍ക്കരിയുടെയും അസംസ്കൃതവസ്തുക്കളുടെയും ലഭ്യതക്കുറവ് അനുഭവിക്കുന്നു.

ആരോഗ്യം -
ആരോഗ്യമെന്നത് രോഗങ്ങളുടെ അഭാവം മാത്രമല്ല , ഒരാളുടെ ശേഷി തിരിച്ചറിയുന്നതിനുള്ള കഴിവ്
കൂടിയാണ്. മനുഷ്യവിഭവമാണ് ഏറ്റവും ഉൽപ്പാദനക്ഷമമായ വിഭവം. ആരോഗ്യമുള്ള ജനത നാടിന്റെ സമ്പത്ത് . ഒരു
ജനതയുടെ ആരോഗ്യസ്ഥിതിയെ വിലയിരുത്തുന്നത് താഴെ തന്നിട്ടുള്ള സൂചകങ്ങൾ പ്രകാരമാണ്.
ഒരു രാജ്യത്തിന്റെ ആരോഗ്യ അവസ്ഥ അളക്കാനുള്ള സൂചകങ്ങള്‍.
a)ശിശു മരണ നിരക്ക് ( Infant Mortality Rate)
b)മാതൃമരണനിരക്ക് (Maternal Mortality Rate)
c)ആയുര്‍ദൈര്‍ഘ്യം (Life Expectancy)
d)പോഷകാഹാര നിലവാരം (Nutrition Levels)
e)പകരുന്നതും അല്ലാത്തതുമായ അസുഖങ്ങളുടെ സാന്നിധ്യം. (Incidence of Communicable and Non-communicable
diseases)
ഇന്ത്യയിലെ ആരോഗ്യ സംവിധാനം (Health System in India)
ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ആശുപത്രികൾ, ഡോക്ടർമാർ, നഴ്സുമാർ , മററു പാരാ-മെഡിക്കൽ
പൊഫഷണൽസ്, കിടക്കകൾ, കട്ടിൽ, ചികിത്സോപകരണങ്ങൾ, ഔഷധങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ്.
ആരോഗ്യ പരിരക്ഷയുടെ കാര്യത്തിൽ ഗവൺമെന്റിന് പ്രധാന റോളുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുക,
മായം കലർന്ന ഭക്ഷ്യവസ്തുക്കൾ , ലഹരിവസ്തുക്കൾ, തുടങ്ങിയവയുടെ നിയന്ത്രണം, ജനങ്ങളുടെ മാനസികാരോഗ്യത്തിന്
പ്രാധാന്യം നൽകൽ, ആരോഗ്യ സംബന്ധിയായ കണക്കുകൾ സൂക്ഷിക്കൽ തുടങ്ങിയവ അവയിൽ ചിലതാണ് .
കേന്ദ്രഗവൺമെന്റ് ആരോഗ്യ സംവിധാനവുമായി ബന്ധപ്പെട്ട നയങ്ങളും പദ്ധതികളും Central Council of Health and family
Welfare ലൂടെ തയ്യാറാക്കുന്നു.
ആരോഗ്യപരിപാലനത്തിനുള്ള ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങൾ മൂന്നു തലങ്ങളിലുണ്ട്.

Private sector and Health Infrastructure (ആരോഗ്യ അടിസ്ഥാനസൗകര്യവും സ്വകാര്യ മേഖലയും)


• ഇന്ത്യയിലെ 70% ആശുപത്രികളും സ്വകാര്യ മേഖലയിലാണ് .
• ആശുപത്രികളിൽ ലഭ്യമായ കട്ടിലുകളിൽ 40% സ്വകാര്യ മേഖലയിലാണ് .
• ഡിസ്പെൻസറികളിൽ 60 % വും സ്വകാര്യ മേഖലയിലാണ്.
• സ്വകാര്യ മേഖലയെയാണ് 80.% ജനങ്ങൾ ചികിത്സ ആശ്രയിക്കുന്നത് .
• സ്വകാര്യ മേഖലയെയാണ് 46% ജനങ്ങൾ കിടത്തി ചികിത്സക്ക് ആശ്രയിക്കുന്നത് .

EKTA Academic Council Kannur 22


Downloaded from www.hssreporter.com
Indian Economic Development
ഇന്ത്യയിലെ വൈദ്യശാസ്ത്ര സമ്പ്രദായങ്ങള്‍ (Indian System of Medicine)
AYUSH - A – ആയുര്‍വേദ, Y- യോഗ, U- യുനാനി ,S -സിദ്ധ , H – ഹോമിയോപ്പതി, പ്രകൃതി ചികിത്സ

ആരോഗ്യവും അടിസ്ഥാന സൗകര്യങ്ങളും - ഒരു വിലയിരുത്തൽ (Health And Health infrastructure a- critical
appraisal
➔ ഒരു രാജ്യത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചറിയുന്നതിന് ചില സൂചകങ്ങളുണ്ട്. വികസിത രാജ്യങ്ങളെ അപേക്ഷിച്ച്
വികസ്വര രാജ്യങ്ങൾ ഈ സൂചകങ്ങളുടെ കാര്യത്തിൽ ഏറെ പിന്നിലാണ് .
➔ ഒരു പഠനം വെളിപ്പെടുത്തുന്നത് ലോകജനസംഖ്യയുടെ 17 % ഇന്ത്യയിലാണ് . ആഗോള രോഗ ഭാരത്തിന്റെ 20 %
ഇന്ത്യയിലാണ്. GBD യിൽ പകുതിയിലധികവും പകർച്ചവ്യാധികളായ ഡയേറിയ, മലേറിയ, ക്ഷയം തുടങ്ങിയവ
മൂലമാണ് .
➔ ഓരോ വർഷവും ജലജന്യ രോഗം മൂലം മരണമടയുന്ന കുട്ടികളുടെ എണ്ണം ഏകദേശം 5 ലക്ഷമാണ് . എയ് ഡ്സ്
രോഗികളുടെ എണ്ണവും കൂടുതലാണ് .
➔ 70 % ജനങ്ങളും ഗ്രാമീണ മേഖലയിലാണ് ജീവിക്കുന്നതെങ്കിലും ആശുപത്രികളുടെ 1/5 ഭാഗം മാത്രമേ ഗ്രാമങ്ങളിലുള്ളൂ .
ഗ്രാമീണ മേഖലയിലെ ഡിസ്പൻസറികളുടെ എണ്ണം 50.% ആണ് .
➔ PHC കളിൽ ലഭിക്കുന്ന ആരോഗ്യ സേവനങ്ങൾ പരിമിതമാണ് .
➔ ഗ്രാമീണ മേഖലയില്‍ പരിശീലനം സിദ്ധിച്ച ഡോക്ടർമാർക്ക് ക്ഷാമമാണ് .
➔ എല്ലാ ആരോഗ്യ സംവിധാനങ്ങളും വികേന്ദ്രീകരിക്കപ്പെട്ടാൽ എല്ലാ സേവനങ്ങളും എല്ലാവർക്കും ലഭ്യമാകും.

ആഗോള രോഗ ഭാരം (Global Burden of Disease- GBD)


ഒരു പ്രത്യേക രോഗം മൂലം അകാലത്തില്‍ മരണമടയുന്ന ആളുകളുടെ എണ്ണം. പ്രവര്‍ത്തന ശേഷി
നഷ്‍ടപ്പെടുന്ന അവസ്ഥയില്‍ എത്രകാലം കിടക്കുന്നു എന്ന് കണക്കാക്കുന്നതിനുള്ള സൂചികയാണ് GBD .
ഇന്ത്യയില്‍ 20% GBD ഉണ്ട്.

സ്ത്രീകളുടെ ആരോഗ്യം (Women's Health)


• ഇന്ത്യയിൽ ആകെ ജനസംഖ്യയുടെ പകുതി സ്ത്രീകളാണ് . എന്നാൽ നിർഭാഗ്യവശാൽ ആരോഗ്യ പരിരക്ഷ,
വിദ്യാഭ്യാസം, തൊഴിൽ എന്നീ രംഗങ്ങളിലെല്ലാം അവർ വിവേചനം നേരിടേണ്ടി വരുന്നു.
• സ്ത്രീപുരുഷ അനുപാതം 2001 ൽ 927 ആയിരുന്നത് 2011 ൽ 914 ആയത് സൂചിപ്പിക്കുന്നത് വർധിച്ചു വരുന്ന പെൺ
ശിശുഹത്യയെ യാണ് .
• 15 വയസിനും 49 വയസിനും ഇടക്കുള്ള സ്ത്രീകളിൽ 50% വും രക്തക്കുറവുമൂലം അനീമിയ അനുഭവിക്കുന്നവരാണ് . തന്മൂലം
19% ൽ അധികം മാതൃമരണങ്ങൾ സംഭവിക്കുന്നു. ഗർഭം അലസുന്നതും മാതൃമരണങ്ങൾക്ക് കാരണമാണ് .
• രോഗാതുരത സ്ത്രീകൾക്ക് കൂടുതലാണ്.
• പോഷകാഹാരക്കുറവ് സ്ത്രീകളിൽ കൂടുതലാണ്.

EKTA Academic Council Kannur 23


Downloaded from www.hssreporter.com
Indian Economic Development
അധ്യായം -9. പരിസ്ഥിതിയും സുസ്ഥിരവികസനവും
ENVIRONMENT AND SUSTAINABLE DEVELOPMENT
പരിസ്ഥിതി --നിര്‍വ്വചനം (Environment)
ഭൂഗോളപൈതൃകവും ഭൂമിയിലെ എല്ലാ വിഭാഗങ്ങളുടെ സമ്പൂര്‍ണ്ണതയും കൂടിച്ചേര്‍ന്നതാണ് പരിസ്ഥിതി .( Planetary
Inheritance-ഭൂഗോളപൈതൃകം) പരസ്പരം ബന്ധപ്പെട്ട കിടക്കുന്ന ജീവനുള്ളതും (biotic)ജീവനില്ലാത്തതും(abiotic) ആയ
എല്ലാ ഘടകങ്ങളും ചേര്‍ന്നതാണ് പരിസ്ഥിതി.

ജൈവഘടകങ്ങള്‍ : മനുഷ്യര്‍ , പക്ഷികള്‍ ,മൃഗങ്ങള്‍ ,സസ്യങ്ങള്‍ ,സൂക്ഷ്മജീവികള്‍


അജൈവഘടകങ്ങള്‍ : വായു ജലം, മണ്ണ്, പാറകള്‍, സൂര്യപ്രകാശം

പരിസ്ഥിതിയുടെ ധര്‍മ്മങ്ങള്‍ (Functions of Environment)


1. വിഭവങ്ങള്‍ പ്രദാനം ചെയ്യുന്നു- പുനസ്ഥാപിക്കാന്‍ കഴിയുന്നതും ( ഉദാ -ജലം.വായു,വനം)പുനസ്ഥാപിക്കാന്‍
കഴിയാത്തതുമായ വിഭവങ്ങള്‍ ( ഉദാ -ഫോസില്‍ ഇന്ധനങ്ങള്‍ )പ്രദാനം ചെയ്യുന്നു.
• പുനസ്ഥാപിക്കാന്‍ കഴിയുന്ന വിഭവങ്ങള്‍ - ഉപയോഗിക്കുന്തോറും കുറയാനോ തീര്‍ന്ന് പോകാനോ
സാധ്യതയില്ലാത്ത വിഭവങ്ങള്‍. ഉദാ-മരങ്ങള്‍,ജലം
• പുനരുല്‍പ്പാദിപ്പിക്കാന്‍ കഴിയാത്തവ – ഉപയോഗിക്കുന്തോറും കുറയുകയോ നശിക്കുകയോ ചെയ്യുന്ന
വിഭവങ്ങള്‍ .ഉദാ-പെട്രോളിയം , കല്‍ക്കരി തുടങ്ങിയ ഇന്ധനങ്ങള്‍
2.എല്ലാ പാഴ്‌വസ്തുക്കളേയും ആഗിരണം ചെയ്ത് നശിപ്പിക്കുന്നു.
3. ജനിതക വൈവിധ്യങ്ങളും ജൈവവൈവിധ്യങ്ങളും സൃഷ്ടിച്ച് പ്രകൃതിയില്‍ ജീവന്‍ നിലനിര്‍ത്തുന്നു.
4.പ്രകൃതിദൃശ്യങ്ങള്‍ പോലുള്ള സൗന്ദര്യസേവനങ്ങള്‍ നല്‍കുന്നു.

വാഹകശേഷി (Carrying capacity) – പരിസ്ഥിതിക്ക് പുനസ്ഥാപിക്കാന്‍ കഴിയുന്ന വിഭവങ്ങളുടെ വളര്‍


ച്ചാനിരക്കിനേക്കാള്‍ കൂടുതല്‍ ആവരുത് വിഭവങ്ങളുടെ ഉപയോഗം.
ആഗിരണശേഷി (Absorptive Capacity) - പാഴ് വസ്തുക്കളെ ആഗിരണം ചെയ്ത് നശിപ്പിക്കാനുള്ള പരിസ്ഥിതിയുടെ
ശേഷി.

ആഗോളതാപനം (Global Warming)


ഹരിതഗൃഹവാതകങ്ങളുടെ വര്‍ദ്ധനവ് ഭൂമിയുടെ അന്തരീക്ഷത്തില്‍ ഊഷ്മാവ് ക്രമേണ വര്‍ധിക്കുന്നു . ഇതിനെ
ആഗോളതാപനം എന്നു പറയുന്നു.ഇത് മനുഷ്യ സൃഷ്ടിയാണ് .

ആഗോളതാപനത്തിലേക്ക് നയിക്കുന്ന പ്ര‌ധാന ഘടകങ്ങള്‍


• കല്‍ക്കരിയുടെയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും കത്തിക്കല്‍
• വനനശീകരണം മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ധിക്കുന്നു.
• മൃഗങ്ങളുടെ വിസര്‍ജ്യത്തില്‍ നിന്നുമുണ്ടാകുന്ന മീഥേന്‍ ഗ്യാസ്

ആഗോളതാപനത്തിന്റെ ഫലങ്ങള്‍
1. ധ്രുവത്തിലെ മഞ്ഞുരുകല്‍
2. സമുദ്രജല നിരപ്പിലുള്ള വര്‍ധനവ്
3. തീരപ്രദേശങ്ങളിലെ വെള്ളപ്പൊക്കം
4. മഞ്ഞുരുകലിനെ ആശ്രയിച്ചുള്ള ജലവിതരണത്തിലെ തടസ്സപ്പെടുത്തല്‍
5. പല ജീവി വര്‍ഗ്ഗങ്ങളുടെയും വംശനാശം
6. ഇടക്കിടയ് ‌ക്കുള്ള ഉഷ്ണമേഖല കൊടുങ്കാറ്റുകള്‍
7. ഉഷ്ണമേഖല രോഗങ്ങളുടെ വര്‍ധനവ്

1997 ല്‍ ജപ്പാനിലെ ക്യോട്ടോവില്‍ UN ന്റെ നേതൃത്വത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടന്ന


സമ്മേളനം ആഗോളതാപനത്തിനെതിരെയുള്ള ക്യോട്ടോപ്രോട്ടോക്കോള്‍ എന്ന കരാറില്‍ എത്തിച്ചേർന്നു.

ഓസോണ്‍ ശോഷണം : - അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയര്‍ മേഖലയിലെ ഓസോണിന്റെ അളവ് കുറയുന്ന


പ്രതിഭാസമാണ് ഓസോണ്‍ ശോഷണം . ഇതിനുപ്രധാന കാരണം എയര്‍കണ്ടീഷ് ണറില്‍ നിന്നും ഫ്രിഡ്ജില്‍
നിന്നുും പുറന്തള്ളുന്ന ക്ളോറോ ഫ്ളൂറോ കാര്‍ബണ്‍ പോലുള്ള വാതകങ്ങള്‍ ആണ്.ഓസോണ്‍ പാളിയുടെ
ശോഷണത്തിന്റെ ഫലമായി സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയിലേക്ക് പതിക്കുകയും അത്
ജീവജാലങ്ങളുടെ നാശത്തിന് കാരണമാവുകയും മനുഷ്യരില്‍ ത്വക്ക് കാന്‍സറിന് കാരണമാവുകയും ചെയ്തു.

ഇന്ത്യയിലെ പരിസ്ഥിതിയുടെ അവസ്ഥ


ധാരാളം പ്രകൃതി വിഭവങ്ങളാൽ സമ്പന്നമാണ് ഇന്ത്യ
• നൂറു കണക്കിന് നദികൾ

EKTA Academic Council Kannur 24


Downloaded from www.hssreporter.com
Indian Economic Development
• ഇടതൂർന്ന് വളരുന്ന വനങ്ങൾ
• സമ്പുഷ്ടമായ മണ്ണ്
• ധാരാളം ധാതുവിഭവങ്ങളുടെ ല ഭ്യ ത
• സുദീർഘമായ കടൽത്തീരം
• അനേകം മലനിരകൾ
സിന്ധു-ഗംഗ സമതലം ലോകത്തിലെ തന്നെ ഏറ്റവും ഫലപുഷ്ടിയാർന്ന കാർഷിക മേഖലയാണ് .
ബോക് സൈറ്റ് , ചെമ്പ്, ഇരുമ്പ്, മാംഗനീസ് ,അഭ്രം തുടങ്ങി ധാരാളം ധാതു വിഭവങ്ങളുടെ ഒരു കലവറയാണ് ഇന്ത്യ .
ജലജീവികളാൽ സമ്പന്നമായ നദികളും തടാകങ്ങളും കടൽത്തീരങ്ങളും ഇന്ത്യക്ക് ഒരു അനുഗ്രഹം തന്നെയാണ്.

ഇന്ത്യയിലെ പരിസ്ഥിതി പ്രശ്നങ്ങള്‍


നമുക്ക് വിഭവ സമ്പത്ത് ഏറെ ഉണ്ടെങ്കിലും വർധിച്ച ജനസംഖ്യ പരിസ്ഥിതിയുടെ മേൽ കനത്ത
ആഘാതം ഏൽപ്പിക്കുന്നു. ഇന്ത്യയിലെ പ്രധാന പരിസ്ഥിതി പ്രശ്നങ്ങൾ ഗവൺമെൻ്റ് കണ്ടെത്തിയിട്ടുണ്ട്
1. മണ്ണിന്റെ അപചയം
2. ജൈവവൈവിധ്യങ്ങളുടെ നാശം
3. വായു മലിനീകരണം പ്രത്യേകിച്ചും പട്ടണങ്ങളിലെ വാഹനങ്ങള്‍ മൂലമുണ്ടാകുന്നവ
4. ശുദ്ധജല പരിപാലനം
5. ഖരമാലിന്യങ്ങളുടെ സംസ്കരണം

മണ്ണിന്റെ അപചയത്തിന്റെ കാരണങ്ങ


ള്‍
1. വനനശീകരണം മൂലമുള്ള സസ്യജാലങ്ങളുടെ നഷ്ടം
2. വിറക്, കാലിത്തീറ്റ എന്നിവയുടെ സുസ്ഥിരമല്ലാത്ത ശേഖരിക്കല്‍
3. മാറി മാറി വരുന്ന കൃഷി
4. വനഭൂമിയിലേക്കുള്ള കടന്നുകയറ്റം
5. മണ്ണ് സംരക്ഷണത്തിന് ആവശ്യമായ നടപടി സ്വീകരിക്കാതിരിക്കല്‍
6. ഉചിതമല്ലാത്ത വിളപര്യയം
7. അമിതമായ രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം
8. ജലസേചനസമ്പ്രദായത്തിന്റെ ഉചിതമല്ലാത്ത ആസൂത്രണം
9. ഭൂഗര്‍ഭജലത്തിന്റെ അമിത ഉപയോഗം
10. കാര്‍ഷികമേഖലയെ ആശ്രയിക്കുന്നവരുടെ ദാരിദ്ര്യം.
11. കാട്ടുതീയും അമിതമായ കന്നുകാലി മേയക്കലും
12. രാസവളങ്ങളുടെയും കിടനാശിനികളുടെയും വിവേകപൂർണ്ണമല്ലാത്ത ഉപയോഗം

വായു മലിനീകരണം
വർധിച്ചു വരുന്ന ജനസംഖ്യയും നഗരവൽക്കരണവും വ്യവസായവല്‍ക്കരണവും പരിസ്ഥിതിയുടെ മേൽ
കനത്ത ആഘാത മേൽപ്പിക്കുന്നു. മോട്ടോർ വാഹനങ്ങളിൽ നിന്നും വ്യവസായ ശാലകളിൽ നിന്നും പുറത്തള്ളുന്ന
കാർബൺ ഡയോക്സൈഡ്, കാർബൺ മോണോക് സൈസ്, സൾഫർ സ യോക്സൈസ് തുടങ്ങിയ വാതകങ്ങളും
പൊടിപടലങ്ങളും വായു മലിനികരണത്തിന് കാരണമാകുന്നു.
ഇന്ത്യയിലെ പ്രധാന നഗരങ്ങളെല്ലാം വായു മലിനീകരണത്തിന്റെ ദോഷങ്ങൾ അനുഭവിക്കുന്നു. ഇത് രോഗങ്ങൾക്കം
അകാലമരണങ്ങൾക്കും കാരണമാകുന്നു. ഇന്ത്യയിൽ മോട്ടോർ വാഹനങ്ങളടെ എണ്ണം 1951 ൽ 3 ലക്ഷം ആയിരുന്നത്
2003 ൽ 67 കോടിയായി വർധിച്ചു. ഈ കണക്ക് വ്യക്തമാക്കുന്നത് അന്തരീക്ഷ മലിനീകരണത്തിന്റെ വർധനവിന്റെ
തോതിനെയാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (1974 ൽ സ്ഥാപിതമായി- CPCB) 17 ഓളം
വ്യവസായങ്ങൾ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്‌. കൂടാതെ
ജലമലിനീകരണമില്ലാതാക്കാനുള്ള ചട്ടങ്ങളും നിയമങ്ങളും മലിനീകരണ നിയന്ത്രണ ബോർഡുകൾ തയ്യാറാക്കി
നടപ്പിൽ വരുത്തുന്നു.

സുസ്ഥിരവികസനം(Sustainable Development)
ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിവികസന സമ്മേളനം ( UNCED- United Nations Conference on Environment and
Development ) നല്‍കിയ നിര്‍വ്വചനം "ഭാവി തലമുറയ്ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ശേഷിക്ക്
വിഘാതമാകാത്ത തരത്തില്‍ ഇന്നത്തെ തലമുറയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന വികസനം "
'ഭാവി തലമുറയെ സംരക്ഷിക്കുക 'എന്നതിനാണ് ബ്രണ്ട് ലാൻ്റ് കമ്മീഷൻ ഊന്നൽ നൽകുന്നത് . നമ്മുടെ
ഗ്രഹമായ ഭൂമിയെ കേടുപാടുകൾ കൂടാതെ ഭാവി തലമുറക്ക് കൈമാറുക എന്ന ധാർമ്മിക ഉത്തരവാദിത്വം
നമുക്കുണ്ട്.അതിന് നാം താഴെ പറയുന്നവ ശീലിക്കേണ്ടതുണ്ട്.

1. പ്രകൃതിയുടെ സ്വത്തുക്കൾ സംരക്ഷിക്കൽ


2. പ്രകൃതിയുടെ പുനർ ജനകമായ പരിസ്ഥിതി സംവിധാനത്തെ പരിപാലിക്കൽ
3 ഭാവി തലമുറയിൽ അടിച്ചേൽപ്പിക്കുന്ന നഷ്ടങ്ങൾ ഒഴിവാക്കൽ

EKTA Academic Council Kannur 25


Downloaded from www.hssreporter.com
Indian Economic Development
സുസ്ഥിരവികസനത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍ (Hermen Daly)
1. ഭൂമിയുടെ വാഹകശേഷി അടിസ്ഥാനമാക്കി ജനസംഖ്യ പരിമിതപ്പെടുത്തുക
2. നിവേേശങ്ങളുടെ അമിത ഉപയോഗത്തിന് പകരം അവ ഫലപ്രദമായി ഉപയോഗിക്കുക
3. ‍പുനസ്ഥാപിക്കാന്‍ കഴിയുന്ന വിഭവങ്ങള്‍ പുനരുല്‍പ്പാദനശേഷി കൂടി പരിഗണിച്ച് ഉപയോഗിക്കുക
4. പുനസ്ഥാപിക്കാന്‍ കഴിയുന്ന ബദല്‍ വിഭവങ്ങളുടെ സൃഷ്ടിയുടെ തോതിനെ‌ക്കാള്‍ കുറഞ്ഞ അളവിലേ
പുനസ്ഥാപിക്കാന്‍ കഴിയാത്ത വിഭവങ്ങളുടെ ശോഷണം ഉണ്ടാകൂ.
5. മലിനീകരണം മൂലമുള്ള കാര്യക്ഷമതയില്ലായ്മ കുറയ്ക്കണം

സുസ്ഥിര വികസനത്തിന്റ തന്ത്രങ്ങള്‍


1. പാരമ്പര്യേതര ഊര്‍ജ്ജ ഉറവിടങ്ങള്‍ ഉപയോഗപ്പെടുത്തുക
താപവൈദ്യുതി, ജലവൈദ്യുതി തുടങ്ങിയ പാരമ്പര്യ ഊർജ്ജ ഉറവിടങ്ങൾ പരിസ്ഥിതിക്ക് കൂടുതൽ
ആഘാതം സൃഷ്ടിക്കുന്നവയാണ് . സുസ്ഥിര വികസനം സാധ്യമാകണമെങ്കിൽ പാരമ്പര്യേതര
ഊർജ്ജസ്രോതസ്സുകളെ കൂടുതൽ ഉപയോഗപ്പെടുത്തണം - Solar, Wind , geothermal energy.... ഇവ പരിസ്ഥിതി
സൗഹൃദമാണ്.
• ഗ്രാമപ്രദേശങ്ങളില്‍ എല്‍.പി.ജി യും ഗോബര്‍ഗ്യാസും
ഗ്രാമപ്രദേശങ്ങളിൽ വിറക് ,ഉണങ്ങിയ ചാണകം, തുടങ്ങിയ ഇന്ധനങ്ങളാണ് ഉപയോഗിക്കുന്നത് . ഇവ
ഊർജ്ജക്ഷമത ഇല്ലെന്നു മാത്രമല്ല മലിനീകരണമുണ്ടാക്കുകയും ചെയ്യുന്നു. അതു കൊണ്ട്
ഗ്രാമപ്രദേശങ്ങളിൽ LP G, ഗോബർ ഗ്യാസിന്റെ ഉപയോഗം പ്രധാനപ്പെട്ട സുസ്ഥിര വികസന തന്ത്രമാണ് .

• പട്ടണങ്ങളിലെ വാഹന ഇന്ധനമായി ‌സി എന്‍ ജി (CNG) ഉപയോഗിക്കുക


വാഹനങ്ങളിൽ CNG ഉപയോഗിക്കുന്നത് വായു മലിനീകരണം കുറക്കുന്നു. ഉദാ- ഡല്‍ഹി

• കാറ്റില്‍ നിന്ന് ഊര്‍ജ്ജം


പരിസ്ഥിതി സൗഹൃദമായ ഊർജ്ജോൽപ്പാദനമാർഗം. ശക്തിയായി കാറ്റുലഭിക്കുന്ന സ്ഥലത്ത് ഈ
രീതി വഴി ഊർജ്ജം ഉൽപ്പാദിപ്പിക്കാം.
• സൗരോര്‍ജ്ജം
സൗരോർജ്ജ സംഭരണത്തിനായി ഫോട്ടോ വോൾട്ടായിക് സെൽ ഉപയോഗപ്പെടുത്താം.
പുതുക്കാവുന്നതും യാതൊരു വിധ മലിനീകരണം ഉണ്ടാക്കാത്തതുമാണ് സൗരോർജ്ജം.
• ചെറുകിട ജലവൈദ്യുത പദ്ധതികള്‍
പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതങ്ങള്‍ കുറക്കാന്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ സഹായിക്കുന്നു
2. പരമ്പരാഗത അറിവുകളും പ്രയോഗങ്ങളും
പരമ്പരാഗതമായി 'ഇന്ത്യയിലെ ജനങ്ങൾ പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നവരാണ് . അടുത്ത കാലത്ത്
പരമ്പരാഗത രീതിയിൽ നിന്ന് അൽപ്പം വ്യതിചലിച്ചെങ്കിലും ഇന്ന് ആരോഗ്യപരിപാലനം, കൃഷി രീതികൾ, തുടങ്ങിയ
കാര്യങ്ങളിൽ പരമ്പരാഗത രീതികളിലേക്ക് തിരികെ പോകുന്നത് പരിസ്ഥിതി സംരക്ഷണത്തിന് അനുകൂലമാണ്.
ഉദാ: ആയുർവേദ ചികിത്സ
3. ജൈവകൃഷി - ജൈവവളരീതി ഇവ ഉപയോഗിച്ച് ജൈവകൃഷി പ്രോല്‍സാഹിപ്പിക്കുക.കാർഷികോൽപ്പാദനം
വർധിപ്പിക്കാനുള്ള ശ്രമത്തിൽ ജൈവവളങ്ങൾക്കു പകരം പൂർണ്ണമായും രാസവളങ്ങൾ ഉപയോഗിക്കപ്പെട്ടു. നമ്മുടെ
മണ്ണിനെയും ആരോഗ്യത്തെയും പരിസ്ഥിതിയെയും അത് മലിനപ്പെടുത്തി. ഇന്ന് ജൈവാവശിഷ്ടങ്ങൾ
ഉപയോഗിച്ചുണ്ടാക്കുന്ന ജൈവവളങ്ങൾ - മണ്ണിര കമ്പോസ്റ്റ് ,ചാണകം, പച്ചില വളം, തുടങ്ങിയവ ഉപയോഗപ്പെടുത്തി
കാർഷിക വിളകൾ ഉൽപ്പാദിപ്പിക്കുന്നത് സുസ്ഥിര വികസനത്തിന് സഹായകമാണ്.
4.ജൈവകീടനിയന്ത്രണം
ഹരിതവിപ്ലവത്തിന്റെ ഭാഗമായി നല്ല വിളവ് ലഭിക്കാനായി വൻതോതിൽ രാസവളങ്ങളും കീടനാശിനികളും
ഉപയോഗിച്ചു. ഭക്ഷ്യവസ്തുക്കളും, ജലവും മണ്ണും വിഷമയമായി. ഈ വെല്ലുവിളിയെ അതിജീവിക്കാനുള്ള മാർഗം രാസ
കിടനാശിനികൾക്കു പകരം ജൈവ കീടനാശിനി ഉപയോഗിക്കുക എന്നതാണ്. വേപ്പ്, പുകയില എന്നിവ നല്ല ജൈവ
കീടനാശിനികളാണ്. പല തരം വിളകൾ ഉൾപ്പെടുത്തിയ സമ്മിശ്ര കൃഷിരീതി (Mixed Cropping) വിളകൾ മാറി മാറി
കൃഷി ചെയ്യുന്ന രീതിയായ വിളപര്യയം (Crop Rotation) എന്നിവ മണ്ണിന്റെ സ്വാഭാവിക ഫലപുഷ്ടി നിലനിർത്താൻ
സഹായിക്കുന്നു

EKTA Academic Council Kannur 26


Downloaded from www.hssreporter.com
Indian Economic Development
അധ്യായം 10. ഇന്ത്യയുടെ വികസനാനുഭവങ്ങള്‍ -- അയല്‍രാജ്യങ്ങളുമായി ഒരു താരതമ്യ പഠനം
Comparative Development Experiences of India and Its Neighbours
എല്ലാ രാജ്യങ്ങളും വിവിധങ്ങളായ നയങ്ങൾ സ്വീകരിച്ച് തങ്ങളുടെ സമ്പദ് വ്യവസ്ഥയെ
ശക്തിപ്പെടുത്താറുണ്ട്. പ്രാദേശിക - ആഗോള കൂട്ടായ്മകളിൽ അംഗമാകുക എന്നത് അത്തരം നയങ്ങളുടെ ഭാഗമാണ് .
ഇത്തരം കൂട്ടായ്മകൾക്കു ദാഹരണമാണ് ASEAN, SAARC, EUROPEAN UNION, G-8, G-20, BRICS etc

പ്രാദേശിക ആഗോള സാമ്പത്തിക ഗ്രൂപ്പുകള്‍-


SAARC, EUROPEAN UNION, ASEAN, BRICS, G-8, G-20

Development Strategies of India ,China and Pakistan ( വികസന തന്ത്രങ്ങൾ ഇന്ത്യ , ചൈന, പാക്കിസ്ഥാൻ )

 ഇന്ത്യ, ചൈന, പാകിസ്ഥാൻ എന്നീ രാജ്യങ്ങള്‍ ഏതാണ്ട് ഒരേ സമയത്ത് സ്വാതന്ത്യം നേടുകയും വികസന
പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കുകയും ചെയ്തു. ഇന്ത്യയും പാക്കിസ്ഥാനും 1947 ലും ചൈന 1949 ലും
സ്വതന്ത്രമായി.
 സാമ്പത്തിക വളർച്ചക്ക് പ്ലാനിംഗ് തന്ത്രമാണ് മൂന്നു രാജ്യങ്ങളും സ്വീകരിച്ചിരുന്നത് . ഇന്ത്യയുടെ ആദ്യ
പഞ്ചവത്സരപദ്ധതി 1951-56 കാലയളവിലാണ് . പാക്കിസ്ഥാന്റെ പഞ്ചവത്സരപദ്ധതി ആരംഭിച്ചത് ( Now
called Medium Term Development plan) 1956 ൽ ആണ് . ചൈന പഞ്ചവത്സരപദ്ധതി ആരംഭിച്ചത് 1953 ൽ
ആണ്.
 പാക്കിസ്ഥാനിൽ 2018 മുതൽ 12-ാം പഞ്ചവത്സരപദ്ധതിയാണ് . (2018 – 23) . ചൈന 14-ാം
പഞ്ചവത്സരപദ്ധതി (2021-25) .
 ഇന്ത്യയും പാക്കിസ്ഥാനും സമാനമായ വികസന നയങ്ങൾ സ്വീകരിച്ചു. വലിയ പൊതുമേഖലയെ സൃഷ്ടിക്കുക,
സാമൂഹ്യ വികസനത്തിന് പൊതുചെലവ് വർദ്ധിപ്പിക്കുക എന്നിവ അവയിൽ ചിലതാണ് .
 1980 വരെ മൂന്നു രാജ്യങ്ങൾക്കും ഏകദേശം സമാനമായ പ്രതിശീർഷ വരുമാനവും വളർച്ചാ നിരക്കുമാണ്
ഉണ്ടായിരുന്നത് .

ചൈന
• ഏക പാര്‍ട്ടി ഭരണത്തിന്‍കീഴില്‍ Peoples Republic of China – 1949 ല്‍ സ്ഥാപിതമായി. എല്ലാ
ഉൽപ്പാദനോപാധികളും ഗവൺമെന്റ് നിയന്ത്രണത്തിൽ കൊണ്ടുവന്നു.
• മഹത്തായ കുതിച്ചു ചാട്ടം Great Leap Forward 1958-രാജ്യത്തിന്റെ വന്‍തോതിലുള്ള വ്യാവസായവല്‍ക്കരണം
ലക്ഷ്യംവെച്ചുള്ള പരിപാടി.
• കമ്മ്യൂണുകള്‍ : ഗ്രാമീണമേഖലയില്‍ കമ്മ്യൂണ്‍ വ്യവസ്ഥയില്‍ ജനങ്ങള്‍ കൃഷിഭൂമിയില്‍ സംഘടിതമായി
കൃഷിചെയ്യുന്നു.
• മഹത്തായ തൊഴിലാളി സാംസ്ക്കാരിക വിപ്ലവം (The Great Proletarian Cultural Revolution-1966-76)
• 1965 ല്‍ മാവോ മഹത്തായ തൊഴിലാളി സാംസ്ക്കാരിക വിപ്ളവം ആരംഭിച്ചു. ഈ സാംസ്ക്കാരിക വിപ്ലവത്തിനു
കീഴില്‍ വിദ്യാര്‍ത്ഥികളെയും തൊഴില്‍ വിദഗ്ധരെയും പഠിക്കുന്നതിനും ജോലിക്കുമായി
ഗ്രാമപ്രദേശങ്ങളിലേക്ക് നിയോഗിച്ചു.
• 1978 ചൈന സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കി . ചൈന ഘട്ടംഘട്ടമായാണ് വികസന നയങ്ങൾ
നടപ്പാക്കിയത്. ആദ്യഘട്ടത്തിൽ കാർഷിക മേഖല, വിദേശ വ്യാപാരം , നിക്ഷേപ മേഖല എന്നിവയിൽ
പരിഷ്ക്കാരങ്ങൾ വരുത്തി. രണ്ടാം ഘട്ടത്തിൽ വ്യവസായിക മേഖലാ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കി.
• സ്വകാര്യമേഖലാസ്ഥാപനങ്ങളെ പ്രോത്സാഹിപ്പിച്ചു. ഈ ഘട്ടത്തിൽ ഗവൺമെന്റ് ഉടമസ്ഥതയിലുള്ള
വ്യവസായ സംരംഭങ്ങൾ (State Owned Enterprises (SOE s) സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുമായി
മത്സരിക്കേണ്ടി വന്നു .
• കാർഷിക രംഗത്തെ കമ്മ്യൂൺ സമ്പ്രദായം ഉപേക്ഷിച്ച് ഉത്തരവാദിത്വരീതി നടപ്പാക്കി
ഇഷ്ടമുള്ള വിള കൃഷി ചെയ്ത് കമ്പോള വിലക്ക് ഉൽപ്പന്നങ്ങൾ വിൽക്കാൻ കർഷകർക്ക് അനുമതി നൽകിയത്
വഴി കാർഷികോത് പാദനം വർധിച്ചു. Dual Pricing നടപ്പാക്കി. അതായത് ഒരു സാധനത്തിന് രണ്ടു വില
നിശ്ചയിക്കുക എന്നർത്ഥം. കൃഷിക്കാരും വ്യവസായ സംരംഭകരും നിശ്ചിത അള വ് അസംസ്കൃത വസ്തുക്കളും
ഉൽപ്പന്നങ്ങളും ഗവൺമെന്റ് നിശ്ചയിക്കുന്ന വിലക്ക് വാങ്ങുകയും വിൽക്കുകയും ചെയ്യണം. ബാക്കിയുള്ളത്
കമ്പോള വിലക്ക് വിൽക്കാം , വാങ്ങാം.
• വിദേശ മൂലധന നിക്ഷേപത്തെ പ്രോത്സാഹിപ്പിച്ചു. വിദേശനിക്ഷേപകരെ ആകര്‍ഷിക്കാന്‍ പ്രത്യേക
സാമ്പത്തികമേഖലകള്‍ (Special Economic Zones) ആരംഭിച്ചു .

പാക്കിസ്ഥാന്‍
• പാക്കിസ്ഥാൻ മിശ്രസമ്പദ് വ്യവസ്ഥയാണ് സ്വീകരിച്ചത്.
• 1950 കളിലും 1960 കളിലും ഇറക്കുമതി പ്രതിസ്ഥാപനം അടിസ്ഥാനമാക്കിയുള്ള വ്യവസായവല്‍
ക്കരണത്തിനുവേണ്ടി ഒരു നിയന്ത്രക നയ രൂപരേഖ ( Regulated Policy Framework ) ആവിഷ്‌ക്കരിച്ചു.
• ഹരിത വിപ്ലവം നടപ്പിലാക്കിയതോടെ യന്ത്രവൽക്കരണവും അടിസ്ഥാന സൗകര്യങ്ങളിലെ
പൊതുമേഖലാനി ക്ഷേപവും വർധിച്ചത് ഭക്ഷ്യോൽപ്പാദനവർധനവിന് കാരണമായി.
• 1970- മൂലധന വ്യവസായങ്ങളുടെ ദേശസാല്‍ക്കരണം നടപ്പിലാക്കി.
• പടിഞ്ഞാറൻ രാജ്യങ്ങളുടെ സാമ്പത്തിക സഹായവും വിദേശത്ത് തൊഴിൽ തേടി പോകുന്ന

EKTA Academic Council Kannur 27


Downloaded from www.hssreporter.com
Indian Economic Development
ജനങ്ങളുടെ എണ്ണം വർധിച്ചതും സാമ്പത്തിക വളർച്ചക്ക് ആക്കം കൂട്ടി.
• 1988-സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കിയത് പുതിയ നിക്ഷേപകർക്ക് ഗുണകരമായി.

ജനസംഖ്യാപരമായ സൂചകങ്ങള്‍ (Demographic Indicators)


1970 കളിൽ ചൈന ഒററക്കുട്ടി നയം നടപ്പിലാക്കിയതുമൂലം ജനസംഖ്യാവളർച്ച നിരക്ക് കുറവായിരുന്നു. പക്ഷേ
ദശകങ്ങൾ പിന്നിടുമ്പോൾ ചൈനയിലെ ജനസംഖ്യയിൽ സിംഹഭാഗവും പ്രായം കൂടിയവരാണെന്ന് കണ്ടതോടെ
ചൈന ഒററക്കുട്ടി നയം പിൻവലിക്കുകയും ഒരു കുടുംബത്തിന് രണ്ടു കുട്ടികൾ എന്ന നയം നടപ്പാക്കുകയും ചെയ്തു.
മാനവവികസനത്തിന്റെ തെര‍ഞ്ഞെടുത്ത സൂചകങ്ങള്‍ -2017-19
ഇനങ്ങള്‍ ഇന്ത്യ ചൈന പാക്കിസ്ഥാന്‍
മാനവവികസന സൂചിക 0.645 0.761 0.557

മാനവവികസന സൂചിക- സ്ഥാനം 130 87 154


ആയുര്‍ദൈര്‍ഘ്യം (വര്‍ഷം) 69.7 76.9 67.3
ശരാശരി സ്കൂള്‍ വിദ്യാഭ്യാസ വര്‍ഷങ്ങള്‍ 6.5 8.1 5.2
ആളോഹരി ജി.ഡി.പ‍ി ($ ല്‍) 6681 16057 5005
ദാരിദ്ര്യ രേഖക്ക്താഴെയുളളവര്‍ (%) 21..9 1.7 24.3
ശിശുമരണനിരക്ക് (1000 ജനനത്തില്‍ ) 29.9 7.4 57.2
മാതൃമരണനിരക്ക് (ലക്ഷം ജനനത്തില്‍) 133 29 140
പോഷകാഹാരക്കുറവ് (%) 37.9 8.1 37.6
മെച്ചപ്പെട്ട ശുചീകരണ സൗകര്യം 60 75 60
ഉപയോഗിക്കുന്നവര്‍ (%)
മെച്ചപ്പെട്ട ശുദ്ധജലസ്രോതസ്സുകള്‍ 93 96 91
ലഭ്യമായവര്‍ (%)

തെര‍ഞ്ഞെടുത്ത ജനസംഖ്യാ സൂചകങ്ങള്‍ - 2017-18


രാജ്യം ജനസംഖ്യ ജനസംഖ്യാ ജനസാന്ദ്രത സ്ത്രീ- പുരുഷ പ്രത്യുല്പ്പാദനനിരക്ക് നഗരവല്‍
(ദശലക്ഷത്തില്‍) വളർച്ചാനിരക്ക് അനുപാതം ക്കരണം

ഇന്ത്യ 1352 1.03 455 924 2.2 34


ചൈന 1393 0.46 148 949 1.7 59
പാക്കിസ്ഥാന്‍ 212 2.05 275 943 3.6 37
GDP യും വിവിധ മേഖലകളും
• GDP വളർച്ചാ നിരക്കിന്റെകാര്യത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനം ചൈനക്കാണ് - $ 22.5 ട്രില്യൺ ,
ഇന്ത്യയുടെ GDP - $ 9.03 ട്രില്യൺ , പാക്കിസ്ഥാന്റെ GDP -$ 0.94 .ഇത് ഇന്ത്യയുടെ GDP യുടെ 11% മാത്രമാണ്.
ചൈനയുടെ വളർച്ചാ നിരക്ക് രണ്ടക്ക സംഖ്യയിൽ നിലനിർത്താൻ സാധിക്കുന്നു.
• ദീർഘകാലത്തെ രാഷ്ട്രീയ അസ്ഥിരതയാണ് പാക്കിസ്ഥാനിൽ GDP വളർച്ചാ നിരക്ക് കുറയാൻ കാരണം.
• 2018-19 ൽ ചൈനയിൽ കാർഷിക മേഖലയിലെ GDP വിഹിതം 7.% , 26 % തൊഴിലാളികൾ
കാർഷികമേഖയിൽ ജോലി ചെയ്തു.
ഇന്ത്യയിലാകട്ടെ 16 % GDP വിഹിതം കാർഷിക മേഖലയിൽ നിന്നാണ് . 43% ആളുകൾ കാർഷികമേഖയിൽ
ജോലി ചെയ്തു. എന്നാല്‍ പാക്കിസ്ഥാനിൽ 24 %GDP വിഹിതം കാർഷിക മേഖലയിൽ നിന്നാണ് . 41%
ആളുകൾ കാർഷികമേഖയിൽ ജോലി ചെയ്തു.

Why did China introduce structural reforms in 1978 ?


ഇന്ത്യയും പാക്കിസ്ഥാനും പുത്തൻ സാമ്പത്തിക നയങ്ങൾ നടപ്പാക്കുന്നത് ലോകബാങ്കിന്റെയും IIMF ന്റേയും
നിർദ്ദേശങ്ങളുടെ ഭാഗമായാണ് ‌. എന്നാൽ ചൈന പുത്തൻ സാമ്പത്തികനയം നടപ്പാക്കിയത് മാവോ
ഭരണകൂടത്തിന്റെ പോരായ്മകൾ ഇല്ലാതാക്കി ആധുനികവത്ക്കരണം നടപ്പാക്കാനാണ് . വികേന്ദ്രീകരണം ,
സ്വാശ്രയത്വം, തുടങ്ങിയ മാവോ ഭരണകൂടനയങ്ങൾ വിദേശ സാങ്കേതിക വിദ്യ യും വിദേശവസ്തുക്കളും രാജ്യത്ത്
എത്തുന്നത് തടഞ്ഞു.
എന്നാൽ വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയവയിലെ അടിസ്ഥാന സൗകര്യവികസനം, ദീർഘകാലത്തെ
വികേന്ദ്രീകൃത ആസൂത്രണവും ചെറുകിട സംരംഭങ്ങളുടെ സ്ഥാപനവും ഭൂപരിഷ് ‌ക്കരണവും വികസനാനന്തര
കാലഘട്ടത്തിൽ സാമൂഹിക സാമ്പത്തിക ഉന്നമനത്തിന് ചൈനയെസഹായിച്ചു.
പാക്കിസ്ഥാനിൽ, സാമ്പത്തിക അവസ്ഥ പരിതാപകരമാവാൻ സാമ്പത്തിക പരിഷ്ക്കരണം
കാരണമായി. അതായത് 1980 നെ അപേക്ഷിച്ച് 1990 കളിൽ GDP വളർച്ചാ നിരക്ക് കുറവായിരുന്നു.
Prepared By:
SREEJITH JB EKNS GHSS VENGAD, REMA KV GHSS KOYYAM For EKTA Academic Council

EKTA Academic Council Kannur 28


Downloaded from www.hssreporter.com

You might also like