You are on page 1of 2

റാശിദ് അല്ലാഹുവിന്റെ പേരോ ?

വിശുദ്ധ ഖുർആനിൽ പല പ്രാവശ്യം പരാമർശിക്കപ്പെട്ട പേരാണ്


റശീദ്,റുശ്ദ്
എന്നുള്ളവ. ഇബ്രാഹിം(അ) നബിയുടെ ചരിത്രം വായിക്കുമ്പോൾ
നമുക്ക് കാണാം " َ‫ " َولَقَ ْد آتَ ْينَا إِب َْرا ِهي َم ُر ْش َدهُ ِمن قَ ْب ُل َو ُكنَّا بِ ِه عَالِ ِمين‬ഇബ്രാഹിമിന്
അദ്ദേഹത്തിൻറെ റുശ്ദ് നൽകി അഥവാ വിവേകം നൽകി എന്ന് അല്ലാഹു
പറയുന്നു. അല്ലാഹു അദ്ദേഹത്തിന് നൽകിയ റുശ്ദ് എന്തെന്ന്
മനസ്സിലാക്കാൻ അദ്ദേഹത്തിൻറെ ജീവിതത്തിലേക്ക് നോക്കിയാൽ മതിയാകും.
അല്ലാഹുവിൻറെ കല്പനകൾ എല്ലാം അദ്ദേഹം നിറവേറ്റി,
വിഗ്രഹാരാധനയിൽ കഴിഞ്ഞിരുന്ന ഒരു സമൂഹത്തെ അവരുടെ മൗഢ്യത
മനസ്സിലാക്കി കൊടുത്തു.

അതുപോലെ റസൂൽ(സ) തിരുമേനിയുടെ അടുത്ത് ജിന്ന് സമൂഹം വന്ന


സംഭവം. അവർ തിരുമേനിയിൽ നിന്ന് ഖുർആൻ കേട്ടു. അവർ അതിൽ
സ്വാധീനിക്കപ്പെട്ടു. അവർ അവരുടെ വിശ്വാസം പ്രഖ്യാപിച്ചു. " ‫إِنَّا َس ِم ْعنَا قُرْ آنًا َع َجبًا‬
‫ " يَ ْه ِدي إِلَى الرُّ ْش ِد‬ഞങ്ങൾ അത്ഭുതകരമായ ഖുർആൻ കേട്ടിരിക്കുന്നു അത്
റുശ്ദിലേക്കു നയിക്കുന്നു. റുശ്ദ് എന്നാൽ ശരി, നന്മ, ഗുണപ്രദം
എന്നൊക്കെയാണ് ഇവിടെ അർത്ഥം.

അതുപോലെ ലൂത്ത്(അ) തൻറെ ജനതയുടെ നീചവൃത്തിയിൽ ദുഃഖിതനായി


َ ‫أَلَي‬
ِ ‫ْس ِمن ُك ْم َر ُج ٌل ر‬
കോപപ്പെട്ടുകൊണ്ട് ചോദിക്കുന്ന സംഭവം ഖുർആനിൽ വന്നത് " ‫َّشي ٌد‬
" നിങ്ങളുടെ കൂട്ടത്തിൽ സൽപ്രവർത്തി പറഞ്ഞു തരുന്ന ഒരു വ്യക്തിയും
ഇല്ലേ എന്നാണ് ചോദ്യം. നീചകൃത്യങ്ങളിൽ നിന്ന് വിലക്കുന്ന എന്നാണ്
റശീദ് എന്ന വാക്കിൻറെ അർത്ഥം. ഇതുപോലെ മറ്റു ഉദാഹരണങ്ങളും
ഖുർആനിൽ കാണാം.

പ്രമുഖരായ പല പണ്ഡിതന്മാരും അല്ലാഹുവിൻറെ ഇസ്മുകൾ എണ്ണിയതിൽ


അൽ റശീദ് വന്നിട്ടുണ്ട്. പക്ഷേ വിശുദ്ധ ഖുർആനിലോ പ്രസിദ്ധമായ
ഹദീസുകളിലോ ഈ നാമം പരാമർശിക്കപ്പെട്ടിട്ടില്ല. ഇബ്നുഹജർ,
ഇബ്നുതൈമിയ, ഇബ്നു ഖയ്യൂം തുടങ്ങിയ പണ്ഡിതന്മാർ ഈ നാമത്തെ
അല്ലാഹുവിൻറെ നാമമായി എണ്ണിയിട്ടില്ല. അവർ അതിനു പറയുന്ന
കാരണം, അല്ലാഹുവിൻറെ നാമങ്ങൾ എണ്ണുന്ന പ്രസിദ്ധമായ ഹദീസിന്റെ
അവസാന ഭാഗങ്ങളിൽ കൊടുത്ത നാമങ്ങൾ റസൂലിൽ(സ) നിന്ന് വന്നതാണോ
അല്ലെങ്കിൽ അത് റിപ്പോർട്ടു ചെയ്‌ത റാവിയിൽ നിന്ന് കൂട്ടിച്ചേർത്തതാണോ
എന്നുള്ളതിൽ സംശയമുണ്ട്. ഈ പണ്ഡിതന്മാർ അത് കൂട്ടിച്ചേർത്തതാണ്
എന്ന് അഭിപ്രായമുള്ളവരാണ്. മുസ്ലിം ഇബ്നു വലീദ് എന്ന റാവി തൻറെ
വാക്കുകളായി, അദ്ദേഹം പഠിച്ചതിൻറെ ഭാഗമായി ചേർത്തതാണ് ഈ
നാമങ്ങൾ എന്നാണ് ഇവരുടെ അഭിപ്രായം. എന്നാൽ മറ്റു പല
പണ്ഡിതന്മാരും ഈ നാമത്തെ അല്ലാഹുവിൻറെ പേരായി തന്നെ
എണ്ണിയിട്ടുമുണ്ട്.

അള്ളാഹു അൽ റശീദ് എന്നുപറയുമ്പോൾ അള്ളാഹു എല്ലാ


പടപ്പുകളേയും അവരുടെ ഗുണപ്രദമായ കാര്യങ്ങളിലേക്ക് മാർഗ്ഗം
കാണിക്കുന്നവനാണ് എന്നതാണ് അർത്ഥമാക്കുന്നത്. അള്ളാഹു അവൻറെ
ഔലിയാക്കളെ സ്വർഗ്ഗത്തിലേക്ക് വഴി കാണിക്കുന്നവനാണ്. റശീദ് എന്നാൽ
മുർഷിദ് എന്നാണർത്ഥം. അതായത് നിർദ്ദേശിക്കുന്നവൻ. ഖുർആനിലൂടെയും
ഹദീസുകളിലൂടെയും അള്ളാഹു നമുക്ക് നേരായ വഴി കാണിച്ചുതന്നിട്ടുണ്ട്.
സ്വർഗ്ഗം എത്തി പിടിക്കേണ്ട മാർഗങ്ങൾ അറിയിച്ചു തന്നിട്ടുണ്ട്. സ്വർഗ്ഗത്തിൽ
പലപദവികൾ ഉണ്ട് അവയെല്ലാം എങ്ങിനെ ലഭിക്കണം, സ്വർഗ്ഗത്തിലേക്ക്
എങ്ങിനെ പ്രവേശിക്കാം എന്നുള്ളത് എല്ലാം അല്ലാഹു നമുക്ക്
പഠിപ്പിച്ചുതന്നിരിക്കുന്നു. അതാണ് ഈ നാമത്തിന്റെ തേട്ടം.

You might also like