You are on page 1of 5

കുട്ടന്റെ ചിന്തകൾ

അവൻറെ പേരായിരുന്നു കുട്ടൻ…..

അവൻ ഒരു കുരങ്ങൻ ആയിരുന്നു…..

അവൻ എപ്പോഴും ചോദ്യങ്ങൾ ചോദിക്കുമായിരുന്നു.ഇടയ്ക്കിടെ അവൻ ചിന്തയിലും മുഴുകുമായിരുന്നു.


അവനെ എല്ലാവരും കിറുക്കൻ കുട്ടൻ എന്ന് വിളിച്ചു. (അല്ലെങ്കിലും ലോകം അങ്ങനെ ആണല്ലോ. ഉത്തരം
മുട്ടിക്കുന്നവരെയും , ചോദ്യങ്ങൾ ചോദിക്കുന്നവരെയും, ചിന്തിക്കുന്നവരെയും അവർ കിറുക്കൻ എന്ന
പരിഹാസപ്പേര് ചാർത്തിക്കൊടുക്കും).

അവൻ ഒരിക്കൽ അച്ഛനോട് ചോദിച്ചു “അച്ഛാ,എന്താണ് മരത്തിൽ നിന്ന് ചാടുമ്പോൾ നാം താഴേക്കു
വീഴുന്നത്?”

അച്ഛൻ പറഞ്ഞു: “അത് അങ്ങനെയാണ്” .

“അതെന്തുകൊണ്ടാണ് അച്ഛാ? അതിൻറെ കാരണമെന്ത്?”

“കാരണം ഞാൻ പറഞ്ഞല്ലോ. പണ്ടുതൊട്ടേ അത് അങ്ങനെയാണ്. മിണ്ടാതെ അവിടെ ഇരിക്ക്. അല്ലെങ്കിൽ
ഞാൻ ചുട്ട അടി വെച്ചുതരും.”

തൽക്കാലം അവൻ അടങ്ങി. (പണ്ടുതൊട്ടേ അങ്ങനെ ആണല്ലോ. ലോകം ജിജ്ഞാസുക്കളെ


.)
അടക്കിയിരുത്താൻ ആണ് എപ്പോഴും ശ്രമിച്ചിട്ടുള്ളത്

പക്ഷേ അച്ഛൻ്റെ ശാസന അവൻറെ ചിന്തകളെ പൂർണമായും അടക്കിയില്ല. അവൻ വീണ്ടും


ചിന്തകളിൽ മുഴുകി. ‘കാട്ടിൽ തന്നെ കളിയാക്കാത്ത ഒരേ ഒരാളാണ് മൂങ്ങ മുത്തച്ഛൻ. അദ്ദേഹം ചെറുപ്പകാലത്ത്
നാട്ടിലെ ഒരു സ്കൂളിൽ ആണ് താമസിച്ചിരുന്നത്. അവിടെ മനുഷ്യക്കുട്ടികളെ പഠിപ്പിക്കുന്നത് കേട്ട് മുത്തച്ഛനും പല
കാര്യങ്ങളും പഠിച്ചു. അദ്ദേഹത്തോട് സന്ദേഹം ചോദിക്കാം’.

അടുത്ത ദിവസം കുട്ടൻ മൂങ്ങ മുത്തച


്ഛ നോട് സംശയം ചോദിച്ചു.

“മോനേ... നമ്മുടെ ഈ ഭൂമി എല്ലാ വസ്തുക്കളെയും ആകർഷിക്കുന്നു.അതിനെ ഗുരുത്വാകർഷണബലം


എന്നാണ് മനുഷ്യർ വിളിക്കുക. അതുകൊണ്ടാണ് എല്ലാ വസ് തുക്കളും ഭൂമിയിലേക്കു വീഴുന്നത്.”

കുട്ടന് സന്തോഷമായി. തൻറെ ചോദ്യത്തിന് തൃപ് തികരമായ ഉത്തരം കിട്ടി യല്ലോ.

പക്ഷേ രണ്ട് ദിവസം കഴിഞ്ഞില്ല. കുട്ടനു വീണ്ടും സംശയം. ‘ഭൂമി എല്ലാ വസ്തുക്കളെയും
ആകർഷിക്കുന്നുവെങ്കിൽ ഈ മരങ്ങളെല്ലാം താഴെക്കു പോകാതെ മുകളിലേക്ക് തന്നെ വളരുന്നത് എന്തു
കൊണ്ട്?’

തൻ്റെ സംശയം അവൻ അമ്മയോടു ചോദിച്ചു. ഉത്തരം പഴയതുതന്നെ . “അത് അങ്ങനെ ആണ്. പണ്ട്
തൊട്ടേ അങ്ങനെ ആണ്.”
“പക്ഷേ എന്താ അങ്ങനെ?”
“മണ്ടൻ.. എത്ര പറഞ്ഞിട്ടും ഇവനു മനസ
്സിലാകുന്നില്ല . അത് പണ്ട് തൊട്ടേ അങ്ങനെയല്ലേ ?”

പാവം കുട്ടൻ. കിറുക്കൻ കുട്ടൻ മണ്ടൻ കുട്ടൻ കൂടിയായി. (അല്ലെങ്കിലും പണ്ടുതൊട്ടേ അങ്ങനെയാണല്ലോ.
ഉത്തരം മുട്ടിക്കുന്ന ചോദ്യം ചോദിക്കുന്നവരെയെല്ലാം സമൂഹം മണ്ടന്മാരാക്കും.)

കുട്ടൻ അടങ്ങിയിരുന്നില്ല. തൻറെ സംശയം മൂങ്ങ മുത്തച്ഛനോട് ചോദിച്ചു. “മോനെ ഇതിനുള്ള ഉത്തരം
മനനത്തിലൂടെ നീ സ്വയം കണ്ടു പിടിക്കുക.” മുത്തച്ഛൻ മൊഴിഞ്ഞു .

കുട്ടൻ കുറേ ദിവസം തൻറെ ചോദ്യം മനസ്സിലിട്ടുരുട്ടി. അങ്ങനെ ഒരു ദിവസം ഒരു മരത്തിന്മേൽ ഇരുന്ന്
ഫലങ്ങളും ഭക്ഷിച്ചിരുന്നപ്പോഴാണ് അവന് ബോധോദയമുണ്ടായത്. ‘ഭൂമിയിലെ എല്ലാ വസ്തുക്കളും ഭൂമിയിലേക്ക്
വീഴുക എന്നതാണ് വിധി. പക്ഷേ മരങ്ങളാകട്ടെ ആ നിയമത്തിനെതിരെയായി വിധിക്കെതിരെയായി പൊരുതുന്നു.
ഫലമോ? മരങ്ങൾ വളർന്നു കഴിയുമ്പോൾ എല്ലാവർക്കും തണലേകുന്നു. മൃഗങ്ങൾക്കും പക്ഷികൾക്കും
ഭക്ഷിക്കാനായി ഫലങ്ങൾ നൽകുന്നു. പക്ഷികൾക്ക് കൂടൊരുക്കുന്നു. അതിനർത്ഥം വിധിയോട് പോരാടിയാലെ
ജീവിതത്തിൽ വിജയമുള്ളൂ എന്നല്ലേ? സ്വയം നേട്ടമുണ്ടാക്കുന്നതി നോടൊപ്പം മറ്റുള്ളവർക്കും സഹായം നൽകാൻ
കഴിയുന്നു.’

രണ്ടു ദിവസം കഴിഞ്ഞില്ല. വീണ്ടും അടുത്ത സംശയമായി. ‘ചെടികളും, ഇലയും, പുല്ലും, ഫലങ്ങളും
ഭക്ഷിക്കുന്ന ജീവികൾ മാത്രം വനത്തിൽ പോരായിരുന്നോ? എന്തിന് അവയുടെ സമാധാനം കെടുത്താനായി
സിംഹം, പുലി, കടുവ തുടങ്ങിയ ഹിംസ്ര മൃഗങ്ങൾ?’

ഇത്തവണ സംശയം ചോദിച്ചത് പ്രായംചെന്ന കുരങ്ങു മുത്തച്ഛനോട് ആയിരുന്നു. പക്ഷേ ഉത്തരം


പഴയതുതന്നെ. ഒരു മാറ്റവുമില്ല. “അത് പണ്ടേ അങ്ങനെയാണ്.”

അവന് തൃപ്തി ആയില്ല. പക്ഷേ ഇത്തവണ മൂങ്ങ മുത്തച്ഛനോടു ചോദിക്കുന്നതിനു പകരം സ്വയം മനനം
ചെയ്യാൻ അവൻ തീരുമാനിച്ചു. രണ്ട് ആഴ്ച അങ്ങനെ കടന്നുപോയി. കൂറ്റൻ വരിക്ക പ്ലാവിൻ കീഴിൽ വളർന്നു
വന്നിരുന്ന ചെറിയ പ്ലാവിൻ തൈകൾ എല്ലാം നശിച്ചു പോകുന്നത് കണ്ടപ്പോൾ അവനു വീണ്ടും ബോധോദയം
വന്നു. ‘സസ്യഭോജികളായ മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ ഒരു സംവിധാനം ഇല്ലെങ്കിൽ അവ പെറ്റുപെരുകി
തീറ്റ എടുത്ത് വനം മുഴുവൻ നശിച്ചു പോകും. അതോടെ എല്ലാ ജീവികളും നാമാവശേഷമാകും. അങ്ങനെ വരാതെ
തടയുന്നത് ഈ ഹിംസ്ര ജന്തുക്കളാണ് .’

ഈ പുത്തനറിവ് കുട്ടൻ്റെ ജീവിത കാഴ്ചപ്പാട് തന്നെ മാറ്റി മറിച്ചു. ഈ പ്രകൃതിയിൽ ഒരു പുൽക്കൊടി
മുതൽ രാജാവായ സിംഹത്തിനു വരെ അതിൻറെതായ സ്ഥാനമുണ്ടെന്നും അവന് മനസ്സിലായി. മാത്രമല്ല പ്രകൃതി
സൃഷ്ടിച്ച ഒരു തുലനാവസ്ഥയിലൂടെയാണു ലോകം നില നിന്നുപോരുന്നത് എന്ന സത്യവും അവനു വെളിവായി.

കുട്ടനു വനത്തിൽ ആകെയുള്ള ഒരു സുഹൃത്തായിരുന്നു ചക്കു കുരങ്ങൻ. അവർ കൊമ്പിലാട്ടം


(മരക്കൊമ്പിൽ വാൽ കൊണ്ട് ചുറ്റിപ്പിടിച്ചു തൂങ്ങി ആടുന്ന കളി), കൊമ്പു ചാട്ടം (ഒരു മരക്കൊമ്പിൽ നിന്ന് മറ്റൊരു
കൊമ്പിലേക്ക് ചാടുന്ന കളി), മുതലായ കളികൾ കളിക്കുമായിരുന്നു. ഒരു ദിവസം കുട്ടൻ, ചക്കുവിനെ അന്വേഷിച്ച്
അവൻറെ മരത്തിൽ (കുരങ്ങിനു മരം ആണല്ലോ വീട്) പോയപ്പോൾ അവൻ ക്ഷീണിച്ചവശനായിട്ട് കിടപ്പാണ്.
അവൻറെ മാതാപിതാക്കൾ സങ്കടത്തോടെ അടുത്തിരിപ്പുണ്ട് - എന്ത് ചെയ്യണമെന്നറിയാതെ.

കുട്ടൻ ആദ്യം ഒന്ന് അന്ധാളിച്ചുവെങ്കിലും പെട്ടെന്ന് അവന് മൂങ്ങ മുത്തച്ഛന്റെ ഓർമവന്നു. മുത്തച്ഛന്
മനുഷ്യരുടെ കൂട്ടത്തിൽ കഴിഞ്ഞതുകൊണ്ട് ചികിൽസ യും അറിയാം. അവൻ ചക്കു വിനെയും കൊണ്ട് മുത്തച്ഛൻ
റെ അടുത്ത് പോയി. മുത്തച്ഛൻ ചക്കുവിന്റെ നെറ്റി തൊട്ടുനോക്കി. നെഞ്ചത്ത് ചെവി വെച്ച് പരിശോധിച്ചു.
മുത്തച്ഛൻറെ മുഖം ഗൗരവമാർന്നതായത് കുട്ടൻ ശ്രദ്ധിച്ചു.

“മുത്തച്ഛാ ചക്കുവിന് എന്താ പറ്റിയെ?” അവൻ ആരാഞ്ഞു

മുത്തച്ഛൻ ഗൗരവത്തോടെ ഒന്ന് തല കുലുക്കി. ശേഷം തൻറെ പോത്തിനുള്ളിലേക്ക് കയറി.


തിരിച്ചുവന്നപ്പോൾ കയ്യിൽ ചില പച്ചിലകൾ ഉണ്ടായിരുന്നു. അതിൻറെ നീര് ചക്കുവിന് കൊടുക്കുവാൻ പറഞ്ഞു.
“ ധാരാളം വെള്ളം കുടിക്കുക.നന്നായി വിശ്രമിക്കുക. കുറഞ്ഞത് ഒരു ആഴ്ചയെങ്കിലും വിശ്രമം വേണം.”
അദ്ദേഹം ഉപദേശിച്ചു. ശേഷം അദ്ദേഹം കുട്ടനോട് പറഞ്ഞു. “മോനേ... ചക്കുവിനു പനി എന്ന് മനുഷ്യൻ പറയുന്ന
അസുഖമാണ്”.

“പനിയോ? അതെന്താണ് മുത്തച്ഛാ?”

“കുട്ടാ.. നമുക്ക് നമ്മുടെ കണ്ണുകൊണ്ട് കാണാൻ കഴിയാത്ത വളരെ ചെറിയ ജീവികൾ ഉണ്ട്. അവയെ
മനുഷ്യൻ വൈറസ് എന്നാണ് വിളിക്കുന്നത്. ഇത് ശരീരത്തിനുള്ളിൽ കടന്നാൽ നമ്മുടെ ശരീരത്തിലെ
കോശങ്ങളെ ചൂഷണം ചെയ്ത് തൻറെ തന്നെ കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നു. അങ്ങനെ ഓരോ കോശവും
നശിപ്പിക്കുകയും അതോടൊപ്പം വൈറസ്സുകളുടെ എണ്ണം പെരുകുകയും ചെയ്യും. പലപ്പോഴും ഇത് മരണത്തിന് തന്നെ
കാരണമായി തീരും.”

“വൈറസ്... അതെന്തിനാണ് നമ്മെ കൊല്ലുന്നത്? നമ്മെ ഭക്ഷിക്കാൻ ആണോ?” കുട്ടൻ ആരാഞ്ഞു.

“കുട്ടാ വൈറസിൻറെ ഒരു സ്വഭാവമാണ് താൻ കയറി കൂടിയ ശരീരത്തെ അപ്പാടെ നശിപ്പിക്കുക
എന്നുള്ളത്. അത് ഭക്ഷണത്തിന് വേണ്ടി മാത്രമല്ല. മുച്ചൂടും നശിപ്പിക്കുന്ന ഭയാനകമായ സ്വഭാവമാണ്
അവറ്റകളുടെത്.”

കുട്ടൻ ഇതുകേട്ട് ആകെ ഭയന്നു പോയി. അവൻ രാത്രിയിൽ വൈറസിനെ സ്വപ്നം കണ്ട് ഞെട്ടി
നിലവിളിച്ചു. ഭക്ഷണത്തിന് വേണ്ടിയല്ലാതെ എന്തിനാണ് വൈറസ് നശീകരണ സ്വഭാവം കാണിക്കുന്നത് എന്ന്
അവൻ ആശ്ചര്യ പെട്ടു.

ഏതാനും ചില ദിവസങ്ങൾ കഴിഞ്ഞപ്പോൾ കുരങ്ങന്മാരുടെ ഉത്സവം വനത്തിൽ ആഘോഷിക്കുവാൻ


തുടങ്ങി. (നാം മനുഷ്യർക്ക് മാത്രമല്ല മററു ജീവികൾക്കും ഉത്സവങ്ങളും ആഘോഷങ്ങളും ഉണ്ട് കേട്ടോ)
ആഘോഷങ്ങളുടെ ഭാഗമായി കുരങ്ങന്മാർ പാട്ട് പാടാൻ തുടങ്ങി. ചിലർ കൊമ്പിൽ തൂങ്ങി ആടി. ചിലർ നൃത്തം
വെച്ചു. മറ്റു ചിലർ മധുരമുള്ള ഫലങ്ങൾ കഴിച്ചു കൊണ്ടിരുന്നു.

പെട്ടെന്ന് മുരൾച്ച പോലെ എന്തോ ഒരു ശബ്ദം വനത്തിൽ മുഴങ്ങിക്കേട്ടു. എന്താണ് ആ ശബ്ദം
എന്നറിയാതെ മൃഗങ്ങൾ തലങ്ങും വിലങ്ങും ഓടാൻ തുടങ്ങി. പഞ്ചപ്പരുന്ത് എല്ലായിടത്തും പറന്നുനടന്നു വിളിച്ചു
പറയാൻ തുടങ്ങി. “മനുഷ്യർ വന്നിരിക്കുന്നു... അവർ വനത്തിൽ കടന്നിരിക്കുന്നു…” ഇത് കേട്ടതും എല്ലാ മൃഗങ്ങളും
പക്ഷികളും, എന്തിന് രാജാവ് കേശൻ സിംഹം വരെ വീട്ടിനുള്ളിൽ ഒളിച്ചിരിപ്പായി . മനുഷ്യർ വനത്തിൽ നിന്ന്
തിരിച്ചു പോകും വരെ ആരും വീടിന് പുറത്തിറങ്ങരുതെന്ന സിംഹത്താന്റെ കൽപ്പന പഞ്ചപ്പരുന്ത് എല്ലാവരെയും
അറിയിച്ചു. (എന്തെങ്കിലും തോന്നിയോ?... അതെ... അത് തന്നെ... വനത്തിലെ ലോക് ഡൗൺ)

പക്ഷേ നമ്മുടെ കുട്ടൻ ജിജ്ഞാസുവാണല്ലോ. അവന് ആകാംക്ഷ അടക്കാനായില്ല. അവൻ


എല്ലാവരുടെയും കണ്ണ് വെട്ടിച്ച് മരങ്ങൾക്ക് മുകളിലൂടെ ശബ്ദത്തിൻറെ ഉറവിടം തേടി പോയി. കുറെ ദൂരം
ചെന്നപ്പോൾ അവൻ കണ്ടു- രണ്ട് കാലിൽ നടക്കുന്ന കുറേ ജീവികൾ. അവരുടെ കയ്യിൽ എന്തോ ഒരു സാധനം
ഉണ്ട്. അതുപയോഗിച്ച് അവർ മരങ്ങൾ മുറിക്കുകയാണ്. അതിൻറെ മുരൾച്ച യാണ് കേൾക്കുന്നത്.

തൻറെ പ്രിയപ്പെട്ട മരങ്ങൾ മുറിച്ചു തള്ളുന്നത് കണ്ട് കുട്ടന് സങ്കടവും അതിൽ കൂടുതൽ ഭയവും ഉണ്ടായി.
ഈ മനുഷ്യർ എങ്ങനെ ഇത്രയും മരങ്ങൾ തിന്നു തീർക്കും എന്ന് അവന് മനസ്സിലായില്ല. കുട്ടൻ തൻറെ
സന്ദേഹവും ആയി മൂങ്ങ മുത്തച്ഛൻറെ അടുത്തെത്തി.

അദ്ദേഹം പറഞ്ഞു. “മോനേ.. അവർ ഭക്ഷണത്തിനു വേണ്ടി അല്ല ഇത്രയും കൂടുതൽ മരങ്ങൾ മുറിക്കുന്നത്.
അവർ പണത്തിന് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്.”
“പണമോ? അത് എന്താണ് മുത്തച്ഛാ?”

“മോനേ.. അത് നമുക്ക് മൃഗങ്ങൾക്ക് മനസ്സിലാകില്ല. അത് മനുഷ്യർ മാത്രം ഉപയോഗിക്കുന്ന ഒന്നാണ്. നീ
വിചാരിക്കും പോലെ പണം ഭക്ഷിക്കാനുള്ളതല്ല. അവർ അത് ആവശ്യത്തിലും അധികം കൂന കൂട്ടുന്നു. ഒരു മനുഷ്യനു
ജീവിത കാലം മുഴുവൻ വേണ്ടതിലധികം പണം കയ്യിൽ ഉണ്ടായാലും അവൻ വീണ്ടും പണമുണ്ടാക്കാനായി എന്തും
ചെയ്യും. പ്രകൃതിയെ നശിപ്പിക്കും. മരങ്ങൾ വെട്ടി മുറിക്കും. മൃഗങ്ങളെ വിനോദത്തിനായി കൊല്ലും. അങ്ങനെയാണ്
മനുഷ്യസ്വഭാവം.”

കുട്ടൻ ആശ്ചര്യപ്പെട്ടു: “അതെന്താ മുത്തച


്ഛാ അങ്ങനെ?”

“കുട്ടാ.. അത് പണ്ടേ തൊട്ടേ അങ്ങനെയാണ്.”

ശരിയായ ഉത്തരം നൽകാൻ കഴിയാത്തതിൽ മൂങ്ങ മുത്തച്ഛൻ ഖേദിച്ചു. കുട്ടനും ആശ്ചര്യപ്പെട്ടു.


ആദ്യമായാണ് മൂങ്ങ മുത്തച്ഛൻ ഇങ്ങനെ പറയുന്നത്.

“കുട്ടാ.. മനുഷ്യർ എന്ന് പറയപ്പെടുന്ന ജീവികൾ എവിടെ എത്തിപ്പെടുന്നുവോ അവിടം അവർ കയ്യടക്കുന്നു.
അവിടെയുള്ള മറ്റു ജീവികളെ എല്ലാം അവൻ കൊല്ലും. ശേഷിക്കുന്നവ മരണഭയം കൊണ്ട് അവിടം വിട്ടു പോകും.
തുടർന്ന് അവൻ അവിടം മുടിക്കുകയായി. മരങ്ങൾ മുറിച്ച്, പാറ പൊട്ടിച്ച്, ഭൂഗർഭജലം ഊറ്റി, പ്രകൃതിയെ മുച്ചൂടും
മുടിച്ച് ആവാസസ്ഥലം തന്നെ അവൻ ഇല്ലാതാക്കും. ശേഷം പുതിയ ഇടം തേടി അവൻ യാത്രയാകും. അവിടെയും
ഇതുതന്നെ ആവർത്തിക്കും.”

കുട്ടൻ ഭയംകൊണ്ട് ഞെട്ടിത്തെറിച്ചു.അവന് താൻ കണ്ട പേടിസ്വപ്നം ഓർമ്മ വന്നു. അവൻ ചോദിച്ചു:
“മുത്തച്ഛാ... അപ്പോൾ ഈ മനുഷ്യരാണ് ഈ ഭൂമിയിലെ വൈറസ്. അല്ലേ ?..”

അന്നു രാത്രി അവന് ഉറങ്ങാനായില്ല. മനുഷ്യർ എന്ന വൈറസിനെ സ്വപ്നം കണ്ട് ഭയന്ന് നിലവിളിച്ചു.
അവൻ ഇടയ്ക്കിടെ ഞെട്ടിത്തരിക്കാൻ തുടങ്ങി. അവൻ്റെ സ്ഥിതി അറിഞ്ഞ മുത്തച്ഛൻ അവനെ കാണാൻ
വന്നു.മുത്തച്ഛനെ കണ്ട് അവൻ എഴുന്നേറ്റിരുന്നു. മുത്തച്ഛൻ പറഞ്ഞു. “കുട്ടാ... ഒരു പ്രശ്നം വരുമ്പോൾ
ഭയക്കുകയാണോ വേണ്ടത്? നീ അത് മനനം ചെയ്യുക. നിനക്ക് സമാധാനം ലഭിക്കും.”

കുട്ടൻ ഉപദേശം ശിരസാ വഹിച്ചു. യുക്തിസഹമായി ചിന്തിച്ചു നോക്കി. അവനു താൻ മറന്നു പോയ ഒരു
സത്യം ഓർമ്മ വന്നു. അതോടെ അവൻ സന്തോഷവാനായി മൂങ്ങ മുത്തച ്ഛ നെ കാണാൻ പോയി.

“കുട്ടാ നിൻറെ അസുഖമൊക്കെ മാറിയോ? നീ സന്തോഷവാനായി ഇരിക്കുന്നല്ലോ കുഞ്ഞേ."


"മുത്തച്ഛാ.. എനിക്ക് പ്രകൃതിയുടെ പരമമായ സത്യം ഓർമ്മ വന്നു. പ്രകൃതിയെ സ്നേഹിച്ചാൽ അത്
നമ്മെയും സ്നേഹിക്കും. പ്രകൃതി ദൈവമാണ്. സർവ്വേശ്വരനാണ്. അത് ഒരു തുലനാവസ്ഥയിലാണ് നില നിന്നു
പോരുന്നത്. എന്തെങ്കിലും കാരണം മൂലം അതിൻറെ തുലനാവസ്ഥയ്ക്ക് ഭംഗം ഉണ്ടായാൽ പ്രകൃതി
സംഹാരരുദ്രയാകും. തൻ്റെ തുലനാവസ്ഥയ്ക്ക് ഭംഗം വരുത്തിയ കാരണത്തെ പ്രകൃതി തന്നെ ഉന്മൂലനം ചെയ്യും.
അതിനുള്ള അപാരമായ ശക്തി പ്രകൃതിയ്ക്കുണ്ട്.”

“നീ പറയുന്നത്? അതായത്?” മൂങ്ങ മുത്തച്ഛൻ ആശ്ചര്യപ്പെട്ടു.

“അതെ മുത്തച്ഛാ...ആക്രാന്തം മൂത്ത് പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യനും താമസിയാതെ പ്രകൃതിയാൽ


നശിപ്പിക്കപ്പെടും. മനുഷ്യൻ്റെ ഉന്മൂലനാശമായിരിക്കും ഫലം. അതോടെ ലോകത്ത് സമാധാനവും സന്തോഷവും
കളിയാടും. അതോർത്താണ് ഞാൻ സന്തോഷവാനായത് മുത്തച ്ഛാ.”.

പ്രകൃതിയുടെ ഈ പരമ സത്യം കുട്ടനും മൂങ്ങമുത്തച്ഛനും എല്ലാ വന്യജീവികളെയും അറിയിച്ചു. ഈ ഗഹന


സത്യം മനസ്സിലാക്കിത്തന്ന കുട്ടനെ എല്ലാവരും ആദരിച്ചു.കിറുക്കൻ കുട്ടൻ പണ്ഡിതൻ കുട്ടനായി. എല്ലാ
വന്യജീവികളും അന്നുതൊട്ട് കുട്ടൻ പറഞ്ഞ ആ സുദിനം പ്രതീക്ഷിച്ച്ഇരുപ്പാണ്.

****************************
വാൽക്കഷ് ണം: കൂട്ടരെ.. കുട്ടൻ പറഞ്ഞതുപോലെ പ്രകൃതി അതിൻ്റെ സംഹാര താണ്ഡവം
തുടങ്ങിയതിൻ്റെ സൂചനകൾ നമുക്ക് ലഭിച്ചു കഴിഞ്ഞു. ആഗോളതാപനത്തിൻ്റെ ഫലമായി അൻറാർട്ടിക്കയിൽ
മഞ്ഞു പാളികൾ ഉരുകുന്നതും,അത് വെള്ളപ്പൊക്കത്തിനും അനേകം മനുഷ്യരുടെ ജീവാപായത്തിനും
ഇടയാക്കുമെന്നതും നാം പത്രത്തിലും, ടി.വിയിലും കാണുകയുണ്ടായി. സുനാമി…. അതിനുശേഷം ചുഴലിക്കാറ്റ്…
ശേഷം പ്രളയം... ഇങ്ങനെ പല സൂചനകളും പ്രകൃതി നമുക്ക് തന്നു കഴിഞ്ഞു.എന്നിട്ടും നാം മാറിയോ? ഇല്ല….ഇതാ
ഇപ്പോൾ കൊറോണയും...ഭൂമുഖത്തു നിന്നും മനുഷ്യ വൈറസ്സിനെ ഉന്മൂലനം ചെയ്യാൻ പ്രകൃതിയുടെ
മാരകായുധം.ഇനിയും നാം പഠിച്ചില്ലെങ്കിൽ, അതനുസരിച്ച് മാറിയില്ലെങ്കിൽ മനുഷ്യവംശം തന്നെ ഭൂമിയിൽ
ഇല്ലാതാകുന്ന കാലം വിദൂരമല്ല. കൂട്ടരെ,ഈ ഭൂമി നാം മനുഷ്യർക്കു മാത്രമല്ല, മറ്റു ജീവജാലങ്ങൾക്കും
അവകാശപ്പെട്ടതാണെന്ന സത്യം നമുക്ക് മറക്കാതിരിക്കാം. നമ്മുടെ മാതാവായ പ്രകൃതിയെ നമുക്ക് സ്നേഹിക്കാം,
സംരക്ഷിക്കാം….അതിനായി നമുക്ക് അണിചേരാം.

By: Sreelakshmi. S, X A,TDHSS,Alappuzha

You might also like