You are on page 1of 13

രാജ്യസഭ

 ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയാണ് രാജ്യസഭ

 രാജ്യസഭ സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്നു.

 സംസ്ഥാനത്തെ ജനങ്ങൾ നിയമസഭാംഗങ്ങളെ തിരഞ്ഞെടുക്കുകയും സംസ്ഥാന


നിയമസഭാംഗങ്ങൾ സംസ്ഥാനത്തുനിന്നുള്ള രാജ്യസഭാംഗങ്ങളെ
തിരഞ്ഞെടുക്കുകയും ചെയ്യുന്നു.

രാജ്യസഭ - ചരിത്ര പശ്ചാത്തലം

ഇന്ത്യൻ പാർലമെൻറിലെ  രണ്ടാമത്തെ ചേമ്പര്‍ എന്നറിയപ്പെടുന്ന രാജ്യസഭയുടെ ഉത്ഭവം


1919 ലെ ഗവൺമെന്റ ് ഓഫ് ഇന്ത്യ ആക്ടിൽ നിന്ന് കണ്ടെത്താനാകും. അന്നത്തെ
നിയമസഭയുടെ രണ്ടാമത്തെ ചേംബറായി ഒരു 'കൗൺസിൽ ഓഫ് സ്റ്റേറ്റ് '
രൂപീകരിക്കുന്നതിന് ഈ നിയമം വ്യവസ്ഥ ചെയ്തു. 1921-ൽ ഇത് നിലവിൽ വരികയും
ചെയ്തു  

രാജ്യസഭ

 രാജ്യസഭയുടെ മറ്റ് പേരുകൾ

    ഉപരിസഭ, സെക്കന്റ ് ചേമ്പർ, ഹൗസ് ഓഫ് എൽഡേഴ്സ്, കൗൺസിൽ ഓഫ്


സ്റ്റേറ്റ്സ്

 രാജ്യസഭ നിലവിൽ വന്നത്

1952 ഏപ്രിൽ 3

 രാജ്യസഭയിൽ ആദ്യമായി സമ്മേളനം നടന്നത്

1952 മെയ്‌13

 കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് എന്ന പേര് മാറ്റി രാജ്യസഭ' എന്ന ഹിന്ദി നാമം
സ്വീകരിച്ചത്

1954 ഓഗസ്റ്റ് 23

(1954 ആഗസ്ത് 23-ന്, കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് ചെയർമാൻ ഡോ. സർവേപ്പള്ളി


രാധാകൃഷ്ണൻ സംസ്ഥാന കൗൺസിലിന്റെ ഹിന്ദി നാമം 'രാജ്യസഭ' എന്നായി
സ്വീകരിക്കുന്നത് സംബന്ധിച്ച് ഒരു പ്രഖ്യാപനം നടത്തി)

 രാജ്യസഭ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്ന ആകൃതി

അർദ്ധവൃത്തം
 രാജ്യസഭയിൽ വിരിച്ചിരിക്കുന്ന പരവധാനിയുടെ നിറം

ചുവപ്പ്

രാജ്യസഭ - ഘടന 

 ഇന്ത്യന്‍ ഭരണഘടനയുടെ ആർട്ടിക്കിൾ 80 , രാജ്യസഭയുടെ പരമാവധി അംഗബലം


250 ആയി പ്രതിപാദിക്കുന്നു ,

 അതിൽ 12 അംഗങ്ങളെ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നു,

 238 പേർ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും


പ്രതിനിധികളാണ്.

 സാഹിത്യം, ശാസ്ത്രം, കല, സാമൂഹിക സേവനം തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക


അറിവോ പ്രായോഗിക പരിചയമോ ഉള്ള വ്യക്തികളാണ് രാഷ്ട്രപതി നാമനിർദ്ദേശം
ചെയ്യുന്ന അംഗങ്ങൾ .

രാജ്യസഭാ സീറ്റുകൾ

 രാജ്യസഭയിലേക്ക് സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ


നിന്നുമുള്ള സീറ്റ് വിഭജനത്തെപ്പറ്റി അനുശാസിക്കുന്നത് ഭരണഘടനയിലെ 4 - Ↄo
പട്ടികയിലാണ്.

 രാജ്യസഭയിലെ പരമാവധി സീറ്റുകളുടെ എണ്ണം

250

 ഓരോ സംസ്ഥാനങ്ങളിലേയും, കേന്ദ്രഭരണ പ്രദേശങ്ങ ളിലേയും


തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങൾ തെരഞ്ഞെടുക്കുന്ന അംഗങ്ങളുടെ
എണ്ണം

238

 പ്രസിഡന്റ ് നാമനിർദേശം ചെയ്യുന്ന അംഗ ങ്ങളുടെ എണ്ണം

12

 പ്രസിഡന്റ ് നാമനിർദ്ദേശം ചെയ്യുന്നത് ഏതൊക്കെ മേഖലയിൽ നിന്നുള്ളവരെ


യാണ്

കല, ശാസ്ത്രം, സാമൂഹ്യസേവനം, സാഹിത്യം

 ഏറ്റവും കൂടുതൽ രാജ്യസഭാ സീറ്റുകൾ ഉള്ള സംസ്ഥാനം

ഉത്തർപ്രദേശ് (31 സീറ്റ്)


 ഏറ്റവും കൂടുതൽ രാജ്യസഭാ സീറ്റുകൾ ഉള്ള രണ്ടാമത്തെ സംസ്ഥാനം

മഹാരാഷ്ട്ര (19 സീറ്റ്)

 കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം

 രാജ്യസഭയിൽ ഒരു സീറ്റ് മാത്രമുള്ളസംസ്ഥാനങ്ങൾ

മിസോറാം, മണിപ്പൂർ, അരുണാചൽ പ്രദേശ്, സിക്കിം, ഗോവ, നാഗാലാന്റ ്,


ത്രിപുര, മേഘാലയ

 രാജ്യസഭാ സീറ്റുകൾ ഉള്ള കേന്ദ്ര ഭരണ പ്രദേശങ്ങൾ

ഡൽഹി (3), പുതുച്ചേരി (1), ജമ്മു &കാശ്മീർ (4)

 രാജ്യസഭയുടെ തെരഞ്ഞെടുപ്പ് രീതി ഇന്ത്യ കടമെടുത്ത രാജ്യം

 ദക്ഷിണാഫ്രിക്ക

 രാഷ്ട്രപതിക്കു രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യാം എന്ന ആശയം


കടമെടുത്തി രിക്കുന്ന രാജ്യം

അയർലാന്റ ്

 നിലവിലെ രാജ്യസഭാ അംഗങ്ങളുടെ എണ്ണം

  245

 സംസ്ഥാനങ്ങളിൽ നിന്നുമുള്ള നിലവിലെ അംഗങ്ങളുടെ എണ്ണം

  229

 കേന്ദ്രഭരണ പ്രദേശത്തുനിന്നുമുള്ള നിലവിലെ അംഗങ്ങളുടെ എണ്ണം

  4 (ഡൽഹി (3), പുതുച്ചേരി (1)

കാലാവധി

 രാജ്യസഭയുടെ കാലാവധി

കാലാവധി ഇല്ല (രാജ്യസഭ സ്ഥിരസഭയാണ്.)

 രാജ്യസഭയിലെ അംഗങ്ങളുടെ കാലാവധി 

6 വർഷം
 രാജ്യസഭയിലെ 1/3 അംഗങ്ങൾ രണ്ട് വർഷം കൂടുംതോറും വിരമിക്കുകയും പുതിയ
അംഗത്തെ നിയമിക്കുകയും ചെയ്യുന്നു. വിരമിച്ച രാജ്യസഭാംഗ ത്തിന് വീണ്ടും
തെരഞ്ഞെടുക്കപ്പെടാനും നോമിനേറ്റ് ചെയ്യപ്പെടാനും അർഹതയുണ്ട്.

രാജ്യസഭ - അംഗമാകാനുള്ള യോഗ്യത

 പാർലമെന്റ ് അംഗത്വത്തിനുള്ള യോഗ്യതകൾ പരാമർശിക്കുന്ന ഇന്ത്യൻ


ഭരണഘടനയിലെ അനുഛേദം 

 84 - Ↄo അനുച്ഛേദം 

 ഒരു ഇന്ത്യൻ പൗരനായിരിക്കണം

 30 വയസ് പൂര്‍ത്തിയാക്കിയിരിക്കണം

 പാർലമെന്റ ് രൂപീകരിച്ച ഏതെങ്കിലും നിയമം മുഖേനയോ അതിന് കീഴിലോ


നിർദ്ദേശിക്കപ്പെടുന്ന മറ്റ് യോഗ്യതകൾ ഉണ്ടായിരിക്കണം .

രാജ്യസഭ - അയോഗ്യതയ്ക്കുള്ള കാരണങ്ങൾ

 ഇന്ത്യന്‍ ഭരണഘടനയിലെ ആർട്ടിക്കിൾ 102, ഒരു വ്യക്തിയെ പാർലമെന്റിന്റെ


ഏതെങ്കിലും സഭയിലെ അംഗമായിതിരഞ്ഞെടുക്കുന്നതിനുള്ള 
അയോഗ്യതയെക്കുറിച്ച് പരാമർശികുന്നു 

 ഇന്ത്യാ ഗവൺമെന്റിന്റെയോ ഏതെങ്കിലും സംസ്ഥാന സർക്കാരിന്റെയോ കീഴിലുള്ള


ലാഭകരമായ ഏതെങ്കിലും പദവി വഹിക്കുന്ന വ്യക്തി, (ഇത്തരത്തിൽ പദവി
വഹിക്കുന്ന ആളെ അയോഗ്യനാക്കരുതെന്ന് നിയമപ്രകാരം പാർലമെന്റ ് പ്രഖ്യാപിച്ച
പദവി ഒഴികെ)

 ഒരു കോടതിയിൽ മാനസികാസ്വാസ്ഥ്യം ഉള്ളതായി പ്രഖ്യാപിച്ച വ്യക്തി 

 പാപ്പരായി പ്രഖ്യാപിക്കപ്പെട്ട വ്യക്തി

 അയാൾ ഇന്ത്യൻ പൗരനല്ലെങ്കിലോ ഒരു വിദേശരാജ്യത്തിന്റെ പൗരത്വം സ്വമേധയാ


നേടിയിട്ടോ വിദേശരാജ്യത്തോടുള്ള വിധേയത്വത്തിന്റെയോ കീഴിലാണെങ്കിൽ

 പാർലമെന്റ ് രൂപീകരിച്ച ഏതെങ്കിലും നിയമപ്രകാരം ആ വ്യക്തി


അയോഗ്യനാണെങ്കിൽ 

രാജ്യസഭാംഗത്തെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമം

 സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രതിനിധികളെ


രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കുന്നത് പരോക്ഷ തിരഞ്ഞെടുപ്പ്
രീതിയിലൂടെയാണ് 
 ഓരോ സംസ്ഥാനത്തിന്റെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രതിനിധികളെ ആ
സംസ്ഥാനത്തെ നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ആ കേന്ദ്ര
ഭരണ പ്രദേശത്തേക്കുള്ള ഇലക്ടറൽ കോളേജിലെ അംഗങ്ങളും ആനുപാതിക
പ്രാതിനിധ്യ സമ്പ്രദായത്തിന് അനുസൃതമായി ഒറ്റ കൈമാറ്റ വോട്ടിലൂടെ
(single transferable vote) തിരഞ്ഞെടുക്കുന്നു.

 ദേശീയ തലസ്ഥാന പ്രദേശമായ ഡൽഹിയിലേക്കുള്ള ഇലക്ടറൽ കോളേജിൽ


ഡൽഹി നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും പുതുച്ചേരിയിൽ
പുതുച്ചേരി നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉൾപ്പെടുന്നു.

 ഒരു രാജ്യസഭാ സീറ്റ് നേടുന്നതിന്,ഒരു സ്ഥാനാർത്ഥിക്ക് ആവശ്യമായ വോട്ടുകൾ


ചുവടെയുള്ള ഫോർമുല ഉപയോഗിച്ചാണ് കണ്ടെത്തുന്നത്.

 ആവശ്യമായ വോട്ട് = ആകെ വോട്ടുകളുടെ എണ്ണം /

(രാജ്യസഭാ സീറ്റുകളുടെ എണ്ണം + 1 ) + 1

രാജ്യസഭയിലെ പ്രാതിനിധ്യം

രണ്ട് തരം തത്വങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രാതിനിധ്യം നിലവിലുണ്ട്.

1. എല്ലാ സംസ്ഥാനങ്ങൾക്കും തുല്യമായ പ്രാതിനിധ്യം

 ജനസംഖ്യയോ സംസ്ഥാനത്തിന്റെ വലുപ്പമോ പരിഗണിക്കാതെ എല്ലാ


സംസ്ഥാനങ്ങൾക്കും തുല്യമായ പ്രാതിനിധ്യം നൽകുന്നു.

 ഇതിനെ സമതുലിത പ്രാതിനിധ്യം(Symmetrical Representation) എന്ന് പറയുന്നു.

 USA യിൽ ഇത്തരം പ്രാതിനിധ്യം ആണ് നിലനിൽക്കുന്നത്.

 സംസ്ഥാനങ്ങളുടെ വലുപ്പവും ജനസംഖ്യയും പരിഗണിക്കാതെ എല്ലാ


സംസ്ഥാനങ്ങൾക്കും സെനറ്റിൽ 2 പ്രതിനിധികളെ വീതം ലഭിക്കുന്നു.

2. സംസ്ഥാനത്തെ ജനസംഖ്യയ്ക്കനുസരിച്ച് പ്രാതിനിധ്യം നൽകുന്ന രീതി


(Proportional Representation)

 ഇത് അനുസരിച്ച് കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ


പ്രതിനിധികളെ ലഭിക്കുന്നു.

 ഉദാഹരണത്തിന് കൂടുതൽ ജനസംഖ്യയുള്ള ഉത്തർപ്രദേശിന് 31 അംഗങ്ങളെ രാജ്യ


സഭയിലേക്ക് അയിക്കുവാൻ കഴിയുമ്പോൾ കുറഞ്ഞ ജനസംഖ്യയുള്ള സിക്കിമിന്
ഒരു പ്രതിനിധിയെ മാത്രമേ അയയ്ക്കുവാൻ കഴിയുന്നുള്ളൂ.

 അമേരിക്കൻ രീതിയിൽ നിന്ന് വ്യത്യസ്തമായ സമ്പ്രദായമാണ് ഇന്ത്യൻ


രാജ്യസഭയിൽ നിലനിൽക്കുന്നത്. ജനസംഖ്യയുടെ അനുപാതമാണ് ഇവിടെ
പ്രാതിനിധ്യത്തിന്റെ അടിസ്ഥാനം. അല്ലാത്തപക്ഷം ജനസംഖ്യ കൂടിയ
ഉത്തർപ്രദേശിനും ജനസംഖ്യ കുറഞ്ഞ സിക്കിമിനും തുല്യ പ്രാതിനിധ്യം
ലഭിയ്ക്കുമായിരുന്നു. ഇത്തരത്തിലുള്ള അസന്തുലിതാവസ്ഥ തടയണമെന്ന്
ഭരണഘടനാ ശിൽപ്പികൾ ആഗ്രഹിച്ചിരുന്നു.

രാജ്യസഭാംഗങ്ങളുടെ ഉപതെരഞ്ഞെടുപ്പിന്റെ പ്രക്രിയ

 രാജ്യസഭ ഒരു സ്ഥിരം സഭയാണ് രാജ്യസഭ  പിരിച്ചുവിടലിന് വിധേയമല്ല.


എന്നിരുന്നാലും, രാജ്യസഭയിലെ മൂന്നിലൊന്ന് അംഗങ്ങളും ഓരോ രണ്ടുവർഷം
കൂടുമ്പോള്‍ വിരമിക്കുന്നു.

 ഒരു മുഴുവൻ ടേമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഒരു അംഗം ആറ് വർഷത്തേക്ക്


സേവനമനുഷ്ഠിക്കുന്നു.

 ഒരു അംഗത്തിന്റെ കാലാവധി അവസാനിക്കുമ്പോൾ വിരമിക്കുന്ന


ഒഴിവിലേക്കല്ലാതെ മറ്റൊരു തരത്തിൽ ഉണ്ടാകുന്ന ഒഴിവിലേക്ക് നടക്കുന്ന
തിരഞ്ഞെടുപ്പിനെ 'ബൈ-ഇലക്ഷൻ' എന്ന് പറയുന്നു.

 ഒരു ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു അംഗം, രാജിവെക്കുകയോ


മരിക്കുകയോ അയോഗ്യരാക്കുകയോ ചെയ്ത അംഗത്തിന്റെ ശേഷിക്കുന്ന
കാലയളവിലേക്ക് അംഗമായി തുടരും.

രാജ്യസഭയുടെ പ്രത്യേക അധികാരങ്ങൾ

സംസ്ഥാന വിഷയങ്ങളിൽ നിയമനിർമ്മാണം

 ഒരു ഫെഡറൽ ചേംബർ എന്ന നിലയിൽ, സംസ്ഥാന നിയമസഭാ മേഖലയിൽ കേന്ദ്ര


ഇടപെടൽ കൊണ്ടുവരാൻ രാജ്യസഭയ്ക്ക് അധികാരമുണ്ട്. 

 ഭരണഘടനയുടെ 249 - Ↄo അനുച്ഛേദം പ്രകാരം രാജ്യസഭയിൽ ഹാജരായവരിൽ


നിന്നും മൂന്നിൽ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തോടെ വോട്ട് രേഖപ്പെടുത്തി ഒരു
പ്രമേയം പാസാക്കിയാൽ സംസ്ഥാന ലിസ്റ്റിൽ രേഖപ്പെടുത്തിയിട്ടുള്ള ഏതൊരു
വിഷയത്തെക്കുറിച്ചും നിയമനിർമ്മാണം നടത്താൻ രാജ്യസഭയ്ക്ക് അധികാരമുണ്ട്

 അത്തരമൊരു പ്രമേയം അംഗീകരിക്കപ്പെടുകയാണെങ്കിൽ, പ്രമേയത്തിൽ


വ്യക്തമാക്കിയ വിഷയത്തിൽ നിയമങ്ങൾ നിര്‍മ്മിക്കാന്‍ പാർലമെന്റിന് അധികാരം
ലഭിക്കും, 

 ഇത്തരത്തിൽ പാസാക്കിയ പ്രമേയം ഒരു വർഷത്തിൽ കൂടാത്ത ഒരു


കാലയളവിലേക്ക് പ്രാബല്യത്തിൽ നിലനിൽക്കും, എന്നാൽ വീണ്ടും പ്രമേയം
പാസാക്കി ഈ കാലയളവ് ഒരു സമയം ഒരു വർഷം എന്ന രീതിയിൽ
നീട്ടാവുന്നതാണ്.

അഖിലേന്ത്യാ സേവനങ്ങളുടെ രൂപീകരണം 


 അഖിലേന്ത്യാ സേവനങ്ങളുടെ രൂപീകരണത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന
അനുച്ഛേദം

ആർട്ടിക്കിൾ 312

 രാജ്യസഭയിൽ ഹാജരായിരിക്കുന്നതിൽ മൂന്നിൽ രണ്ട് അംഗങ്ങളിൽ കുറയാത്ത


ഭൂരിപക്ഷത്തോടെ രാജ്യസഭ ഒരു പ്രമേയം പാസാക്കുകയും അത് ദേശീയ
താൽപ്പര്യത്തിന് ആവശ്യമോ ഉചിതമോ ആണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന
പക്ഷം. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വേണ്ടി പൊതുവായ ഒന്നോ
അതിലധികമോ അഖിലേന്ത്യാ സേവനങ്ങൾ സൃഷ്ടിക്കുന്നതിന്, സഭയ്ക്ക്
അധികാരമുണ്ട്.

ലോക്സഭയെ അപേക്ഷിച്ച് രാജ്യസഭയുടെ തുല്യ അധികാരങ്ങൾ

 രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പിലും ഇംപീച്ച്മെ


‌ ന്റിലും ലോകസഭയോടൊപ്പം  തുല്യ
അവകാശം

(ആർട്ടിക്കിൾ 54, 61)

 ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ലോക്‌സഭയോടൊപ്പം തുല്യ അവകാശം


(ആർട്ടിക്കിൾ 66)

 പാർലമെന്ററി പ്രത്യേകാവകാശങ്ങൾ നിർവചിക്കുന്ന നിയമം രൂപീകരിക്കുന്നതിനും


അവഹേളനത്തിന് ശിക്ഷ നല്‍കുന്നതിനും ലോക്സഭയുടെ തുല്യ അവകാശം
(ആർട്ടിക്കിൾ 105)

 അടിയന്തരാവസ്ഥാ പ്രഖ്യാപനം (ആർട്ടിക്കിൾ 352 പ്രകാരം), സംസ്ഥാനങ്ങളിലെ


ഭരണഘടനാ സംവിധാനത്തിന്റെ പരാജയം സംബന്ധിച്ച പ്രഖ്യാപനം (ആർട്ടിക്കിൾ
356 പ്രകാരം)  എന്നിവ അംഗീകരിക്കാൻ ലോക്സഭയുടെ തുല്യ അവകാശം.

 വിവിധ നിയമപരമായ സ്ഥാപനങ്ങളിൽ നിന്ന് റിപ്പോർട്ടുകള്‍ സ്വീകരിക്കുന്നതിന്


രാജ്യസഭയ്ക്ക് ലോക്സഭയുടെ  തുല്യ അവകാശമുണ്ട്, അതായത്

 ഇന്ത്യയുടെ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിൽ നിന്നുള്ള ഓഡിറ്റ്


റിപ്പോർട്ടുകൾ [ആർട്ടിക്കിൾ 151(1)]

 യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ റിപ്പോർട്ടുകൾ. [ആർട്ടിക്കിൾ


323(1)]

 പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കായുള്ള സ്പെഷ്യൽ ഓഫീസറുടെ


റിപ്പോർട്ടുകൾ [ആർട്ടിക്കിൾ 338(2)]

 പിന്നാക്ക വിഭാഗങ്ങളുടെ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള കമ്മീഷന്റെ


റിപ്പോർട്ട് [ആർട്ടിക്കിൾ 340(3)]
 ഭാഷാ ന്യൂനപക്ഷങ്ങൾക്കായുള്ള സ്പെഷ്യൽ ഓഫീസറുടെ റിപ്പോർട്ട്
[ആർട്ടിക്കിൾ 350 ബി(2)]

 (ഇത്തരത്തിൽ പ്രസിടന്റിനു സമർപ്പിക്കപ്പെട്ട റിപ്പോർട്ടുകൾ പ്രസിഡൻറ്


പാർലമെന്ടിന്റെ ഇരു സഭകളിലേക്കും സമർപ്പിക്കുന്നു )

രാജ്യസഭയുടെ മറ്റ് അധികാരങ്ങൾ

 ധനേതര ബില്ലുകൾ പരിഗണിയ്ക്കുകയും പാസാക്കു കയും ചെയ്യുന്നു. ധന


ബില്ലുകൾക്ക് ഭേദഗതികൾ നിർദേശിക്കുന്നു

 ഭരണഘടന ഭേദഗതി ചെയ്യുന്നു.

 ചോദ്യങ്ങൾ, അനുബന്ധ ചോദ്യങ്ങൾ പ്രമേയങ്ങൾ എന്നിവയിലൂടെ കാര്യ


നിർവഹണ വിഭാഗത്തെ നിയന്ത്രിയ്ക്കുന്നു.

 പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നു.

 പ്രസിഡന്റ ്, വൈസ് പ്രസിഡന്റ ്, ഹൈക്കോടതിയിലേയും സുപ്രീംകോടതിയിലേയും


ജഡ്ജിമാർ തുടങ്ങിയവരെ നീക്കംചെയ്യുന്നു.

 പാർലമെന്റിൽ സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യം നൽകുന്നതിന് വേണ്ടിയുള്ള


സംവിധാനമായിട്ടാണ് രാജ്യസഭ രൂപീകരിച്ചിട്ടുള്ളത്. സംസ്ഥാനങ്ങളുടെ
താൽപര്യങ്ങൾ സംരക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

 അതുകൊണ്ട് തന്നെ സംസ്ഥാനങ്ങളെ ബാധിയ്ക്കുന്ന എല്ലാ പ്രശ്നങ്ങളും


രാജ്യസഭയുടെ പരിഗണനയ്ക്കും അംഗീകാരത്തിനും വിടേണ്ടതുണ്ട്.

 സംസ്ഥാന പട്ടികയിലുള്ള ഏതെങ്കിലും വിഷയം രാജ്യത്തിന്റെ പൊതുതാൽപ്പര്യം


പരിഗണിച്ച് യൂണിയൻ ലിസ്റ്റിലേക്കോ കൺകറന്റ ് ലിസ്റ്റി ലേക്കോ മാറ്റണമെങ്കിൽ
അതിന് രാജ്യസഭയുടെ അംഗീകാരം ആവശ്യമാണ്

രാജ്യസഭാ ചെയർമാൻ

 രാജ്യസഭാ ചെയർമാൻ

ഉപരാഷ്ട്രപതി

 ഇന്ത്യയുടെ ഉപരാഷ്ട്രപതിയാണ് രാജ്യസഭ ചെയർമാൻ എന്ന് അനുശാസിക്കുന്ന


ആർട്ടിക്കിൾ

  ആർട്ടിക്കിൾ 64

 ഉപരാഷ്ട്രപതി, പ്രസിഡന്റിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്ന


സാഹചര്യത്തിൽ ചെയർമാൻ പദവി മറ്റൊരംഗത്തിന് നൽകപ്പെടും. 
 രാജ്യസഭയിലെ പ്രിസൈഡിംഗ് ഓഫീസർമാരാണ് ചെയർമാനും ഡെപ്യൂട്ടി
ചെയർമാനും.

 ഇന്ത്യയുടെ ആദ്യത്തെ രാജ്യസഭാ ചെയർമാൻ

  ഡോ.എസ്.രാധാകൃഷ്ണൻ

 ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി

  ഡോ.എസ്.രാധാകൃഷ്ണൻ

 രാജ്യസഭയുടെ പിതാവ് എന്നറിയപ്പെടുന്നത് 

ഡോ.എസ്.രാധാകൃഷ്ണൻ

 ഡോ.എസ്.രാധാകൃഷ്ണനെ രാജ്യസഭയുടെ പിതാവ് എന്ന് വിളിച്ചത്

ജവഹർലാൽ നെഹ്റു

 ഏറ്റവും കൂടുതൽ കാലം രാജ്യസഭാ ചെയർമാൻ ആയിരുന്ന വ്യക്തി

ഹമീദ് അൻസാരി

 ഏറ്റവും കുറച്ച് കാലം രാജ്യസഭാ ചെയർമാൻ ആയിരുന്ന വ്യക്തി

  വി.വി.ഗിരി

 രാജ്യസഭാ ചെയർമാൻ ആയ മലയാളി 

കെ.ആർ.നാരായണൻ

 നിലവിലെ രാജ്യസഭാ ചെയർമാൻ

ശ്രീ ജഗ്ദീപ് ധന്‍ഖര്‍

 നിലവിലെ ഇന്ത്യൻ ഉപരാഷ്ട്രപതി

ശ്രീ ജഗ്ദീപ് ധന്‍ഖര്‍

ഡെപ്യൂട്ടി ചെയർമാൻ

 രാജ്യസഭാ ചെയർമാന്റെ അഭാവത്തിൽ രാജ്യസഭയുടെ അദ്ധ്യക്ഷത വഹിക്കുന്നത്

ഡെപ്യൂട്ടി ചെയർമാൻ/ ഉപാധ്യക്ഷൻ

 ഡെപ്യൂട്ടി ചെയർമാനെ തിരഞ്ഞെടുക്കുന്നത്

രാജ്യസഭയിലെ അംഗങ്ങളിൽനിന്ന് രാജ്യസഭ യിലെ മറ്റു അംഗങ്ങൾ ചേർന്നു


തിരഞ്ഞെടുക്കുന്നു.
 രാജ്യസഭാ ഡെപ്യൂട്ടി ചെയർമാന് സ്ഥാനംനഷ്ടപ്പെടുന്ന സാഹചര്യങ്ങൾ

 രാജ്യസഭാംഗം അല്ലാതായാൽ

 രാജി വെച്ചാൽ

 രാജ്യസഭയിൽ ഡെപ്യൂട്ടി ചെയർമാനെതിരെ അവതരിപ്പിക്കുന്ന പ്രമേയം


ഭൂരിഭാഗം അംഗങ്ങളും അംഗീകരിക്കുന്നതിലൂടെ

(ഈ പ്രമേയത്തിനുള്ള നോട്ടീസ് 14 ദിവസം മുമ്പേ നൽകിയിരിക്കണം)

 ചെയർമാന്റെ സാന്നിധ്യത്തിൽ ഡെപ്യൂട്ടി ചെയർമാന് ഒരു സാധാരണ


അംഗത്തിന്റെ പദവിയേ ഉള്ളൂ. ഈ സാഹചര്യത്തിൽ ഡെപ്യൂട്ടി ചെയർമാന്
സഭയിൽ സംസാരിക്കാനും വോട്ട് രേഖപ്പെടുത്താനും സഭാനടപടികളിൽ
ഭാഗമാകാനും സാധിക്കും.

 രാജ്യസഭയിലെ ഒന്നാമത്തെ ഉപാധ്യക്ഷൻ 

എസ്.വി.കൃഷ്ണമൂർത്തി റാവു

 രാജ്യസഭാ ഉപാധ്യക്ഷരായിട്ടുള്ള വനിതകൾ 

 വയലറ്റ് ആൽവ

 നജ്മ ഹെപ്തുള്ള

 പ്രതിഭാ പാടീൽ

 രാജ്യസഭയിലെ ഒന്നാമത്തെ വനിതാ ഉപാധ്യക്ഷ

വയലറ്റ് ആൽവ

 ഏറ്റവും കൂടുതൽ കാലം തവണ രാജ്യസഭാ ഉപാധ്യക്ഷയായ വനിത / വ്യക്തി

നജ്മ ഹെപ്തുള്ള (4 തവണ)

 രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനായ ശേഷം രാഷ്ട്രപതി ആയ വനിത

പ്രതിഭാ പാട്ടീൽ

 നിലവിലെ രാജ്യസഭാ ഉപാധ്യക്ഷൻ

ഹരി വൻശ് നാരായൺ സിംഗ്

 രാജ്യസഭ ചെയർമാന്റെയും ഡെപ്യൂട്ടി ചെയർമാന്റെയും ശമ്പളവും അലവൻ


സുകളും പ്രതിപാദിക്കുന്ന ആർട്ടിക്കിൾ

ആർട്ടിക്കിൾ 97
 രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ആയ മലയാളികൾ

എം.എം.ജേക്കബ്, പി.ജെ.കുര്യൻ

 ഏറ്റവും കുറച്ച് കാലം ഡെപ്യൂട്ടി ചെയർമാൻ ആയിരുന്ന വ്യക്തി

എം.എം.ജേക്കബ്

 ഡെപ്യൂട്ടി ചെയർമാനായ ആദ്യ മലയാളി

എം.എം.ജേക്കബ്

രാജ്യസഭ വൈസ് ചെയർപേഴ്സൺസ് പാനൽ

 രാജ്യസഭാ ചെയർമാനാണ് അംഗങ്ങൾക്കിടയിൽ നിന്ന് വൈസ്


ചെയർപേഴ്സൺമാരുടെ ഒരു പാനലിനെ നാമനിർദ്ദേശം ചെയ്യുന്നത്.

 ചെയർമാനും ഡെപ്യൂട്ടി ചെയർമാനും ഇല്ലാത്ത അവസരത്തിൽ ഈ പാനലിൽ


നിന്നുള്ള ഒരു വ്യക്തിയാണ് സഭാനടപടികൾ നിര്‍വഹിക്കുന്നത് .

 വൈസ് ചെയർപേഴ്സൺസ് പാനലിലെ ഒരു അംഗംപോലും


ഹാജരാകാതിരിക്കുമ്പോൾ സഭ നിശ്ചയിക്കുന്ന മറ്റേതെങ്കിലും വ്യക്തി
ചെയർമാനായി പ്രവർത്തിക്കും.

 എന്നാൽ ചെയർമാന്റെയോ ഡെപ്യൂട്ടി ചെയർ മാന്റെയോ തസ്തിക ഒഴിഞ്ഞു


കിടക്കുമ്പോൾ വൈസ് ചെയർപേഴ്സൺസ് പാനലിലെ അംഗത്തിന്
സഭാധ്യക്ഷനായിരിക്കാൻ സാധിക്കില്ല. ഈ അവസരത്തില്‍ ചെയർമാന്റെ
ചുമതലകൾ നിർവ്വഹിക്കുന്നത് രാഷ്ട്രപതി നിയമിക്കുന്ന ഒരു സഭാംഗമാണ്.

രാജ്യസഭ നേതാവ്

 രാജ്യസഭയിലെ നേതാവായി തിരഞ്ഞെടുക്കപ്പെടുന്നത് രാജ്യസഭാംഗമായ ഒരു


കേന്ദ്ര മന്ത്രിയെ ആയിരിക്കും.

 നിലവിൽ രാജ്യസഭയിലെ നേതാവ്

പിയൂഷ് ഗോയൽ

 ആദ്യത്തെ രാജ്യസഭാ നേതാവ്

എൻ. ഗോപാലസ്വാമി അയ്യങ്കാർ

 ഏറ്റവും കൂടുതൽ കാലം രാജ്യസഭയിലെ നേതാവ് ആയിരുന്ന വ്യക്തി

മൻമോഹൻ സിംഗ്

രാജ്യസഭ സെക്രട്ടറി ജനറൽ


 രാജ്യസഭയുടെ ആദ്യ സെക്രട്ടറി ജനറൽ

എസ്.എൻ. മുഖർജി 

 രാജ്യസഭയുടെ സെക്രട്ടറി ജനറൽ ആയ ആദ്യ വനിത

വി.എസ്. രമാദേവി

 ഏറ്റവും കൂടുതൽ കാലം രാജ്യസഭയുടെ സെക്രട്ടറി ജനറൽ ആയിരുന്ന വ്യക്തി

ബി.എൻ. ബാനർജി

 ഏറ്റവും കുറച്ച് കാലം രാജ്യസഭയുടെ സെക് ട്ടറി ജനറൽ ആയിരുന്ന വ്യക്തി

എസ്. എസ്. സൊഹോനി 

 നിലവിലെ രാജ്യസഭാ സെക്രട്ടറി ജനറൽ 

പി. സി. മോഡി

രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തികൾ

 പ്രസിഡന്റ ് ആദ്യമായി നാമനിർദ്ദേശം ചെയ്ത വനിത

രുഗ്മിണിദേവി അരുൺദ്ദേല

 പ്രസിഡന്റ ് ആദ്യമായി നാമനിർദ്ദേശം ചെയ്ത സിനിമാ നടൻ

പൃഥ്വിരാജ് കപൂർ

 പ്രസിഡന്റ ് ആദ്യമായി നാമനിർദ്ദേശം ചെയ്ത സിനിമാ നടി

നർഗ്ഗീസ് ദത്ത്

 പ്രസിഡന്റ ് ആദ്യമായി നാമനിർദ്ദേശം ചെയ്ത കവി

മൈഥിലി ശരൺ ഗുപ്ത

 'പ്രസിഡന്റ ് ആദ്യമായി നാമനിർദ്ദേശം ചെയ്ത കായിക താരം

ധാരാ സിംഗ് (2003)(പ്രൊഫഷണൽ ഗുസ്തിതാരം)

 പ്രസിഡന്റ ് രണ്ടാമതായി നാമനിർദ്ദേശം ചെയ്ത കായിക താരം

സച്ചിൻ ടെൻഡുൽക്കർ (2012)

 പ്രസിഡന്റ ് ആദ്യമായി നാമനിർദ്ദേശം ചെയ്ത വനിതാ കായിക താരം

മേരി കോം (2016)


 രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളികളുടെ എണ്ണം

 രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി

സർദാർ കെ.എം.പണിക്കർ

 രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മറ്റ് മലയാളികൾ

ജി. രാമചന്ദ്രൻ, ജി.ശങ്കരക്കുറുപ്പ്, അബു എബ്രഹാം, കസ്തൂരിരംഗൻ,


സുരേഷ് ഗോപി, പി.റ്റി.ഉഷ

 രാജ്യസഭാംഗമായ ആദ്യ മലയാളി വനിത

ലക്ഷ്മി, എൻ. മേനോൻ (ബീഹാർ 1952)

 കേരളത്തിൽ നിന്നും രാജ്യസഭയിലേക്ക് തെര ഞെഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി


വനിത

ഭാരതി ഉദയഭാനു

You might also like