You are on page 1of 53

UDF ധവളപത്രം 2023

01
UDF ധവളപത്രം 2023

ആമുഖം

രണ്ടാം പിണറായി സർക്കാർ കൂടുതൽ ഗുരുതരമായ ധനപ്രതിസന്ധിയിലേക്ക് കേരളത്തെ


തള്ളിവിട്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ വികലമായ സാമ്പത്തിക നയങ്ങൾ ഈ
പ്രതിസന്ധിക്ക് ആക്കം കൂട്ടി.
എൽ.ഡി.എഫ്. സർക്കാരിന്റെ പരാജയമാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ
സ്ഥിതിയിലെത്തിച്ചത്. 2016ലെ ഒന്നാം പിണറായി സർക്കാർ മൂന്നര വർഷക്കാലം പിന്നിട്ട
പ്പോൾതന്നെ എത്തപ്പെട്ട രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച് 2020 -ൽ യു.ഡി.
എഫ്. ഉപസമിതി ഒരു ധവള പത്രം ഇറക്കിയിരുന്നു. എങ്ങനെയാണ് സാമ്പത്തിക പ്രതിസന്ധി
ഉണ്ടായതെന്നും അത് പരിഹരിക്കാനുള്ള നിർദ്ദേശങ്ങളും കേന്ദ്രസർക്കാർ സംസ്ഥാനത്തോട്
കാണിക്കുന്ന അവഗണനയും ആ ധവള പത്രത്തിൽ വ്യക്തമായി ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ,
അതെല്ലാം അവഗണിച്ച് കിട്ടാവുന്നിടങ്ങളിലെല്ലാം കടമെടുത്ത് ധൂർത്തടിക്കുകയായിരുന്നു
എൽ.ഡി.എഫ്.സർക്കാർ.
2017 ജൂലൈ 1 മുതൽ ചരക്ക്‌സേവനനികുതി (ജി.എസ്.ടി.) കേന്ദ്രസർക്കാർ ആവിഷ്‌കരി
ച്ചത�ോടെ അവസാന പ�ോയിന്റിലെ നികുതി ലഭിക്കുന്ന സമ്പ്രദായം എന്ന രീതിയിൽ ഉപഭ�ോക്തൃ
സംസ്ഥാനമായ കേരളത്തിന്റെ നികുതി വരുമാനം കുതിച്ചുയരേണ്ടതായിരുന്നു. എന്നാൽ,
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെല്ലാം പുതിയ നികുതി സമ്പ്രദായത്തിന്റെ അടിസ്ഥാനത്തിൽ
നികുതിവകുപ്പ് പുനസംഘടിപ്പിച്ചപ്പോൾ സംസ്ഥാനം അതിന് തയ്യാറായില്ല. ഇത�ോടെ ജി.എസ്.
ടി.യിൽ നിന്ന് ലഭിക്കുന്ന നേട്ടം സംസ്ഥാനത്തിന് നഷ്ടമായി. നികുതി പിരിവിലെ കെടുകാര്യസ്ഥതയും
അഴിമതിയും കുറ്റകരമായ അനാസ്ഥയും സംസ്ഥാനത്തെ ധനപ്രതിസന്ധിയിലേക്ക് നയിച്ചു. ന�ോട്ട്
പിൻവലിക്കൽ നടപടിയും ജി.എസ്.ടി. കൗൺസിലിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന സംസ്ഥാന
വിരുദ്ധ നയങ്ങളും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിച്ചു. സംസ്ഥാന
സർക്കാരിനെ നയിക്കുന്നവരുടെ നേതൃത്വത്തിലുള്ള സംഘടിത ധൂർത്ത് കൂടിയായപ്പോൾ
ട്രഷറികളുടെ പ്രവർത്തനം ശമ്പളവും പെൻഷനും വിതരണം ചെയ്യലായി ചുരുങ്ങി. ധനപ്രതി
സന്ധിമൂലം ഓര�ോ സാമ്പത്തിക വർഷവും ഗണ്യമായി പദ്ധതികൾ വെട്ടിക്കുറച്ചത് സംസ്ഥാനത്തിന്
തിരിച്ചടിയായി. കിഫ്ബിയുടെയും കേരള സ�ോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെയും
വായ്പകൾ കേരളത്തിന്റെ കടമെടുപ്പു പരിധിയിൽ കേന്ദ്രം ഉൾപ്പെടുത്തിയതും സാമ്പത്തിക
പ്രതിസന്ധിയുടെ ആഴം വർദ്ധിക്കുന്നതിന് കാരണമായി. സർക്കാരിന്റെ ഗ്യാരന്റിയിൽ എടുക്കുന്ന
വായ്പയാണ് കിഫ്ബിയുടെതെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അത്
അവഗണിക്കുകയാണ് അന്നത്തെ ധനകാര്യമന്ത്രി ചെയ്തത്.
യു.പി.എ. സർക്കാർ ആവിഷ്‌കരിച്ച മഹാത്മാഗാന്ധി ത�ൊഴിലുറപ്പ് പദ്ധതിയുടെ
ആരാച്ചാരായി മ�ോദി സർക്കാർ മാറി. ത�ൊഴിലുറപ്പ് ത�ൊഴിലാളികൾക്ക് ലഭിക്കേണ്ട വേതനം പ�ോലും
കേന്ദ്രം കൃത്യമായി നൽകുന്നില്ല. അത് വാങ്ങിച്ചെടുക്കുന്നതിൽ സംസ്ഥാന സർക്കാരാകട്ടെ പൂർണ്ണ
പരാജയവും.
ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തികമായ ദുരവസ്ഥയുടെയും
ധനപ്രതിസന്ധിയുടെയും നേർചിത്രമാണ് യു.ഡി.എഫിന്റെ ധനനയ വിമർശനപത്രമായ ധവള
പത്രം 2023 ൽ തയ്യാറാക്കിയിരിക്കുന്നത്. നിയമസഭാ സമ്മേളനങ്ങളിൽ പ്രതിപക്ഷാംഗങ്ങളുടെ
നൂറുകണക്കിന് ച�ോദ്യങ്ങൾക്ക് ലഭിച്ച ഉത്തരങ്ങളും വിവിധ വകുപ്പുകളിൽനിന്ന് വിവരാവകാശ
നിയമപ്രകാരം ലഭിച്ച മറുപടികളും കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഫിനാൻസ്
01
UDF ധവളപത്രം 2023

അക്കൗണ്ടുകളും പരിശ�ോധിച്ചപ്പോൾ ലഭിച്ച രേഖകളുടെ പിൻബലമാണ് യു.ഡി.എഫിന്റെ


പുതിയ ധനനയ വിമർശന പത്രത്തിന്റെ വിശ്വാസ്യത. സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ
മെച്ചപ്പെടുത്തുകയും അതുവഴി സാമ്പത്തികപുര�ോഗതി നേടാനും ഉതകുന്ന ക്രിയാത്മകമായ
നിർദ്ദേശങ്ങളാണ് ഈ ധവളപത്രത്തിലുള്ളത്. ജി.എസ്.ടി. കൗൺസിലിൽ കേന്ദ്രസർക്കാരുമായി
ഒത്തുപ�ോകുന്ന നയം എൽ.ഡി.എഫ്. സർക്കാർ തിരുത്തണം. സർക്കാർ തെറ്റായ ധനനയം
തിരുത്തി ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ധവളപത്രം
തയ്യാറാക്കിയ ശ്രീ. സി. പി. ജ�ോണിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സബ് കമ്മിറ്റിയെ ഞാൻ
അഭിനന്ദിക്കുന്നു. അവരെ അതിനു സഹായിച്ച സാമ്പത്തിക വിദഗ്ധര�ോടും ഒപ്പം നിന്ന് ജ�ോലി
ചെയ്ത മറ്റു സഹപ്രവർത്തകര�ോടും നന്ദി പറയുന്നു. സമാനമായി വിദ്യാഭ്യാസ മേഖലയെക്കുറിച്ചു
മുൻ മന്ത്രി ശ്രീ കെ സി ജ�ോസഫ്,ആര�ോഗ്യമേഖലയെക്കുറിച്ച് ശ്രീ എംകെ മുനീർ MLA,
കാർഷികമേഖലെയെക്കുറിച്ച് ശ്രീ മ�ോൻസ് ജ�ോസഫ് MLA എന്നിവർ ചെയർമാൻമാരായിട്ടുള്ള
സബ് കമ്മിറ്റികൾ റിപ്പോർട്ട്‌തയ്യാറാക്കുകയാണ്.
പ�ൊതുജനസമക്ഷത്തിൽ തുറന്ന ചർച്ചകൾക്കായി യു.ഡി.എഫിന്റെ ധവളപത്രം 2023
സമർപ്പിക്കുന്നു.

വി.ഡി.സതീശൻ
പ്രതിപക്ഷനേതാവ്
തിരുവനന്തപുരം
27.1.2023

02
UDF ധവളപത്രം 2023

നന്ദിയ�ോടെ.....
ഐക്യ ജനാധിപത്യമുന്നണിയുടെ ഏക�ോപന സമിതി രൂപീകരിച്ച ധനകാര്യ പ്ളാനിംഗ് സബ്
കമ്മിറ്റിയാണ് ഈ ധവളപത്രം തയ്യാറാക്കിയത്. കേരളത്തിന്റെ ധനകാര്യസ്ഥിതിയെക്കുറിച്ച്
നിരന്തരമായി പഠിക്കുകയും പരിശ�ോധിക്കുകയും ജനങ്ങളെ അറിയിക്കുകയും ചെയ്യുക
എന്നതാണ് ഈ സബ് കമ്മിറ്റിയുടെ ദൗത്യം. ഇതിന്റെ ഭാഗമായി കേരളം എത്രമാത്രം വലിയ
ധനപ്രതിസന്ധിയിലാണ് എത്തിയിരിക്കുന്നതെന്ന് ഈ രേഖ കൃത്യമായ കണക്കുകള�ോടെ ജനങ്ങളെ
അറിയിക്കുന്നു. കേരളത്തിന്റെ ധന പ്രതിസന്ധി വളരെ ലാഘവത്തോടു കൂടിയാണ് മുഖ്യമന്ത്രിയും
ധനമന്ത്രിയും കാണുന്നത് എന്നത് ദൗർഭാഗ്യകരമാണ്. കേരളം അതിന്റെ ചരിത്രത്തിൽ ഏറ്റവും
വലിയ Debt-GSDP ratio അഥവാ കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതത്തിലേക്ക്
എത്തിനിൽകുകകയാണ്. ഈ അനുപാതം 30 ശതമാനത്തിൽ അധികമായാൽതന്നെ
അപകടകരമാണ് എന്ന് റിസർവ്വ് ബാങ്ക് പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്നത് 40 ശതമാനത്തിന്
അടുത്തേക്ക് എത്തിയിരിക്കുന്നു. പക്ഷേ ഇടതുമുന്നണി ഗവൺമെന്റിന് യാത�ൊരു കുലുക്കവുമില്ല.
ചെലവുകൾ വെട്ടിക്കുറയ്ക്കാന�ോ വരുമാനം വർദ്ധിപ്പിക്കാന�ോ ഫലപ്രദമായ നടപടികള�ൊന്നും
എടുക്കാെത യഥേഷ്ടം കടമെടുക്കുക എന്ന വികൃത വിന�ോദത്തിലാണ് പിണറായി ഗവൺമെന്റ്
ഏർപ്പെട്ടിരിക്കുന്നത്.

ഒന്നാം പിണറായി സർക്കാർ ക�ൊട്ടിഘ�ോഷിച്ച സകല പ്രശ്നങ്ങൾക്കും ഒറ്റമൂലിയെന്ന്


ആവർത്തിച്ച് വ്യാഖ്യാനിച്ച കിഫ്ബി ചെറുപ്പത്തിലെ മരിച്ചുപ�ോയിരിക്കുന്നു. പുതിയ പ്രവർത്തികൾ
ഒന്നും എടുക്കേണ്ടെന്ന് ധനമന്ത്രിതന്നെ കിഫ്ബിയ�ോട് പറഞ്ഞു കഴിഞ്ഞു. പ്രതിപക്ഷം തുടക്ക‍ം
മുതൽക്കെ കൃത്യമായി ചൂണ്ടിക്കാണിച്ചതുപ�ോലെ കിഫ്ബി അടക്കമുള്ള കടബാധ്യതകൾ
സർക്കാരിന്റെ കടബാധ്യതയായിവരും എന്ന മുന്നറിയിപ്പ് വകവയ്ക്കാതെ നടത്തിയ പ്രവർത്ത
നങ്ങളാണ് ഇന്ന് കിഫ്ബിയെപ്പോലും കുഴപ്പത്തിലാക്കിയത്.

പ്രതിപക്ഷമ�ോ ജനങ്ങള�ോ അവരുടെ പ്രതിനിധികള�ോ പറയുന്നത�ൊന്നും ഞങ്ങൾക്ക്


കേൾക്കേണ്ട എന്നും ഞങ്ങൾക്കെല്ലാം അറിയാം എന്നുള്ള പിണറായി വിജയൻ സർക്കാരിന്റെ ഈ
അപകടരമായ സമീപനം അവസാനിപ്പിച്ചില്ലെങ്കിൽ കേരളം വലിയ ധനകാര്യ കുഴപ്പത്തിലേയ്ക്കാണ്
ചെന്നുവീഴുക എന്ന് കേരളത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനാണ് ഈ രേഖ ഇപ്പോൾ
അവതരിപ്പിക്കുന്നത്. ഇത് ഈ സബ് കമ്മിറ്റിയുടെ ആദ്യത്തെ രേഖയാണ്. ഈ രേഖയുടെ
പ്രസിദ്ധീകരണത്തിനുശേഷവും ജനങ്ങൾക്കും ധനകാര്യസാമ്പത്തിക വിദഗ്ധൻമാർക്കും
ഇതിനെക്കുറിച്ച് അഭിപ്രായങ്ങൾ പറയുവാനുള്ള അവസരമുണ്ട്. അവരിൽനിന്ന് കേൾക്കുവാനും
നിരന്തരമായി ഗവൺമെന്റിനെ പ്രതിപക്ഷത്തിന്റെ സ്‌കാനറിനു കീഴിൽ നിർത്തിക്കൊണ്ട്
പരിശ�ോധിക്കുവാനും ഞങ്ങൾ തയ്യാറാണ്.

യു.ഡി.എഫ് സബ് കമ്മിറ്റിയുടെ ഭാഗമായി പ്രവർത്തിച്ച ശ്രീ എൻ. കെ. പ്രേമചന്ദ്രൻ എം.പി,
ശ്രീ. എൻ. ഷംസുദ്ദീൻ എം.എൽ.എ, ശ്രീ പി.സി. ത�ോമസ് മുൻ എം പി, ഡ�ോ. മാത്യു കുഴൽനാടൻ
എം.എൽ.എ, ശ്രീ. ജി. ദേവരാജൻ, ശ്രീ കെ.എസ്. ശബരീനാഥൻ എന്നിവർക്ക് നന്ദി അറിയിക്കുന്നു.
അത�ോട�ൊപ്പം ഈ റിപ്പോർട്ട് തയ്യാറാക്കുന്നതിൽ സഹകരിച്ച സാമ്പത്തിക വിദഗ്ധർ, പ്രതി
പക്ഷനേതാവിന്റെ ഓഫീസിലെ റ്റി. ശ്രീകുമാർ, തിലകൻ കെ.പി.കെ, എബി ആൻ്റണി, അനിൽ,
കാര്യവട്ടം ക്യാമ്പസിലെ എക്കണ�ോമിക്സ് വിദ്യാർത്ഥി സിദ്ധാർത്ഥ് ആർ, ഡിസൈനർ എഡ്മണ്ട്
േജാൺ, ബൈജു മഹാേദവൻ എന്നിവർക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു.

ഈ സബ്കമ്മിറ്റി ഇനിയും ധനകാര്യ പ്ലാനിംഗ് സംബന്ധിച്ച വിഷയങ്ങളിൽ ജാഗ്രത പുലർത്തുമെ


ന്നുകൂടി പറയട്ടെ.

സി.പി.ജ�ോൺ
ചെയർമാൻ
ധനകാര്യ പ്ളാനിംഗ് സബ്കമ്മിറ്റി
തിരുവനന്തപുരം
27.1.2023

03
UDF ധവളപത്രം 2023

ധനകാര്യ പ്ലാനിങ്
സബ് കമ്മിറ്റി അംഗങ്ങൾ

ശ്രീ. സി.പി.ജ�ോൺ (ചെയർമാൻ)


ശ്രീ. എൻ.കെ. പ്രേമചന്ദ്രൻ എം.പി
ശ്രീ. എൻ. ഷംസുദ്ദീൻ എം.എൽ.എ
ശ്രീ. പി.സി. ത�ോമസ്, മുൻ എം.പി
ഡ�ോ. മാത്യു കുഴൽനാടൻ എം.എൽ.എ
ശ്രീ. ജി. ദേവരാജൻ
ശ്രീ. കെ.എസ്. ശബരീനാഥൻ

04
UDF ധവളപത്രം 2023

ഉള്ളടക്കം
അപകടകരമായ ധനസൂചികകൾ 06
ആശങ്കാജനകമായ കടം 13
താങ്ങാവുന്നതിനപ്പുറമുള്ള വായ്‌പകൾ 15
KIIFBക്ക് മരണമണി 16
ബാധ്യതയായി മാറിയ സാമൂഹ്യ സുരക്ഷ പെൻഷൻ കമ്പനി 18
വിലകയറ്റം 19
ധൂർത്ത് 21
അഴിമതി 24
സാധാരണക്കാരനെ മറന്ന സർക്കാർ 26
നികുതി പിരിവിലെ കെടുകാര്യസ്ഥത 29
കാർഷികമേഖലയിലെ പ്രതിസന്ധി 35
ബഫർ സ�ോൺ സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം 36
വ്യവസായ രംഗത്തിന്റെ തകർച്ച 37
പഞ്ചറായ KSRTC 39
സിൽവർലൈൻ എന്ന വെള്ളാന 40
ദിശ നഷ്ടപെട്ട പദ്ധതികൾ 41
തകർന്ന പ്രാദ േശിക സർക്കാരുകൾ 43
കേന്ദ്രസർക്കാരിന്റെ നിലപാടുകൾ 44
2020 ലെ UDF ധവളപത്രം നൽകിയ മുന്നറിയിപ്പ് 46
പരിഹാരനിർദേശങ്ങൾ 48
ഉപസംഹാരം 52

05
UDF ധവളപത്രം 2023

അപകടകരമായ ധന സൂചികകൾ
ദൈനംദിന പ്രവർത്തനങ്ങൾക്കായി കടമെടുത്തു മുന്നോട്ട് പ�ോകുന്ന ഒരു സംസ്ഥാ
നമായി കേരളം മാറിയിരിക്കുകയാണ.് 2022-23 ബജറ്റ് പ്രകാരം, കേരളത്തിന്റെ കടം/
ജി.എസ്.ഡി.പി. (Debt/GSDP) അനുപാതം 39.1% യാണ്. 1981-91 ദശകത്തിലെ
ശരാശരി 14.6% ആയിരുന്നു എന്ന്ഓർക്കുമ്പോൾ നമ്മൾ എത്ര പരിതാപകരമായ
അവസ്ഥയിലാണ് എന്ന് മനസിലാകും. പതിനാലാം ധനകാര്യ കമ്മീഷൻ നിശ്ചയി
ച്ച ഉയർന്ന കടം/ജി.എസ്.ഡി.പി. അനുപാതം 25% മാത്രമായിരുന്നു.
രാജ്യാന്തരറേറ്റിങ് ഏജൻസിയായ ഫിച്ച് (Fitch) കേരളത്തിന്റെയും കിഫബ് ിയു
ടെയും റേറ്റിങ് കുറച്ചതു സാമ്പത്തിക അരാജകത്വത്തിന്റെ സൂചകമാണ.് ഇത�ോടെ
സംസ്ഥാനത്തിന്റെ കടപ്പത്രങ്ങൾക്കു പലിശ കൂടും. നിലവിൽ സാമ്പത്തിക സ്ഥിതി
പരിതാപകരമായ അവസ്ഥയിലുള്ള പഞ്ചാബ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങ
ളുടെ കടപ്പത്രങ്ങൾ കൂടിയ പലിശയ്ക്കു മാത്രം ഏറ്റെടുക്കുന്ന അവസ്ഥ കേരളത്തി
നും വന്നേക്കും. ഫിച്ച്‌റേറ്റിങ് ഏജൻസി കേരളത്തിനും കിഫ്ബിക്കും നേരത്തേ
‘ബി.ബി. സ്റ്റേബിൾ(BB Stable)’ റേറ്റിങ്ങാണു നൽകിയിരുന്നത്. കേരളത്തിന്റെയും
കിഫ്ബിയുടെയും റേറ്റിങ് 2022 അവസാനത്തിൽ ‘ബി.ബി. നെഗറ്റീവാ’യി (BB -ve)
താഴ്ത്തി.

റവന്യൂ കമ്മിയും ധനക്കമ്മിയും വർദ്ധിച്ചു


ധനസ്ഥിതി വിലയിരുത്താൻ ഉപയ�ോഗിക്കുന്ന റവന്യൂ കമ്മി, ധനക്കമ്മി എന്നീ
സൂചികകൾ വച്ചു പരിശ�ോധിക്കുമ്പോൾ മുൻ വർഷങ്ങളേക്കാൾ രൂക്ഷമാണ്
ധനപ്രതിസന്ധി എന്നു ബ�ോധ്യമാകും. ഇക്കാര്യം സി.എ.ജിയും കണ്ടെത്തിയിട്ടുണ്ട്.
1. മ�ൊത്തം റവന്യൂ കമ്മിയും, റവന്യൂ കമ്മി - ജി.എസ്.ഡി.പി. അനുപാതവും
വർദ്ധിച്ചു വരുന്നു.

06
UDF ധവളപത്രം 2023

2021 -22 വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം റവന്യു കമ്മി 23,176


ക�ോടിയായി ഉയർന്നിരിക്കുകയാണ്. ഇത് ആ വർഷത്തെ ബജറ്റ് എസ്റ്റിമേറ്റിനെ
(16,910) അപേക്ഷിച്ചു 6,266 ക�ോടി രൂപയുടെ വർധനവാണ്. ജി.എസ്.ഡി.പി.
അനുപാതത്തിൽ 1.93%-ൽ നിന്നും 2.57% ആയി ഉയർന്നു.
2. ധനക്കമ്മിയിലും വൻവർദ്ധനവ് ഉണ്ടായി. ധനക്കമ്മി - ജി.എസ്.ഡി.പി.
അനുപാതവും ഉയർന്നു.

2021 -22 വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ധനക്കമ്മി 37,656 ക�ോടിയായി


ഉയർന്നിരിക്കുകയാണ്. ഇത് ആ വർഷത്തെ ബജറ്റ് എസ്റ്റിമേറ്റിനെ (30,697)
അപേക്ഷിച്ചു 6959 ക�ോടി രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ജി.എസ്.
ഡി.പി.യുടെ അനുപാതത്തിൽ 3.50% ൽ നിന്നും 4.17% ആയി ഉയർന്നു

പെരുകുന്ന കടം
അക്കൗണ്ടന്റ് ജനറലിന്റെ കണക്ക് പ്രകാരം സംസ്ഥാനത്തിന്റെ പ�ൊതുകടം,
മ�ൊത്തം കടം, ആള�ോഹരി കടം എന്നിവ കഴിഞ്ഞ മൂന്നരവർഷം ക�ൊണ്ട്
ഗണ്യമായി വർദ്ധിച്ചു.
2016 -വരെയുള്ള സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 1,57,370 ക�ോടിരൂപ
ആയിരുന്നത് കഴിഞ്ഞ അഞ്ച്‌വർഷം ക�ൊണ്ട് 3,33,592 ക�ോടിയായി (2020-2021RE)
ഉയർന്നു. കഴിഞ്ഞ അഞ്ച്‌വർഷം ക�ൊണ്ട് സംസ്ഥാനത്തിന്റെ ആകെ കടത്തിൽ
ഒരു ലക്ഷത്തി എഴുപത്തിയാറായിരം ക�ോടിരൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കു
ന്നത്. 2016 വരെ ഒരു മലയാളിയുടെ ആള�ോഹരി കടം 46,078.04 രൂപയായിരുന്നത്
ഇപ്പോൾ 1,05,000 (ഒരുലക്ഷത്തി അയ്യായിരം) രൂപയാണ.് അതായത് അഞ്ച്‌വർഷം
ക�ൊണ്ട് ആള�ോഹരി കടത്തിൽ ഇരട്ടിയിലധികം വർദ്ധനവുണ്ടായി.

07
UDF ധവളപത്രം 2023

08
UDF ധവളപത്രം 2023

യു.ഡി.എഫ്. ഭരണകാലത്തും എൽ.ഡി.എഫ്. ഭരണകാലത്തുമുള്ള കടം ജി.എസ്.


ഡി.പി. അനുപാതത്തിൽ പരിശ�ോധിച്ചാൽ എൽ.ഡി. എഫ്. സർക്കാരിന്റെ
കെടുകാര്യസ്ഥതും പരാജയവും മനസിലാകും. യു.ഡി. എഫ്. കാലഘട്ടത്തിൽ
കടം ജി.എസ്.ഡി.പി. അനുപാതത്തിൽ 30 ശതമാനത്തിൽ താഴെയായിരുന്നു.
എന്നാൽ, എൽ.ഡി.എഫ.് സർക്കാർ അത് 39.1 ൽ എത്തിച്ചിരിക്കുകയാണ്.
ആർ.ബി.ഐ. പുറത്തിറക്കിയ ‘State Finances, A study of budgets of 2022-
23’ എന്ന പഠനത്തിലെ വിവരങ്ങളുമാണ് താഴെ നൽകിയിരിക്കുന്നത്.

09
UDF ധവളപത്രം 2023

സംസ്ഥാനത്തിന്റെ തനതുവരുമാനം
2021 -22 വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനത്തിന്റെ തനതു
വരുമാനം 58,867 ക�ോടിയായി കുറഞ്ഞിരിക്കുകയാണ്. ഇവിടെ (ആ വർഷത്തെ)
ബജറ്റ് എസ്റ്റിമേറ്റിനെ (71833) അപേക്ഷിച്ചു 12,966 ക�ോടിരൂപയുടെ കുറവാണ്
ഉണ്ടായിരിക്കുന്നത്.

State Own Tax Revenue


(തനത് നികുതി)

സംസ്ഥാനത്തിന്റെ
നികുതിയേതര വരുമാനം
2021 -22 വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനത്തിന്റെ
നികുതിയേതര വരുമാനം 10038 ക�ോടിയായി കുറഞ്ഞിരിക്കുകയാണ്. ഇവിടെ
(ആ വർഷത്തെ) ബജറ്റ് എസ്റ്റിമേറ്റിനെ (14335) അപേക്ഷിച്ചു 4297 ക�ോടിരൂപയുടെ
കുറവാണ് ഉണ്ടായിരിക്കുന്നത്.
പദ്ധതി ചെലവും പദ്ധതിയേതര ചെലവും
കഴിഞ്ഞ വർഷങ്ങളിൽ ആകെ ചെലവ് (പദ്ധതി ചെലവ് പദ്ധതിയേതര ചെലവ്)
പരിശ�ോധിച്ചാലും ഗുണനിലവാരത്ത സംബന്ധിച്ച് ശുഭ സൂചനകളല്ല ലഭിക്കുന്നത്.

10
UDF ധവളപത്രം 2023

മേൽ പട്ടിക ശ്രദ്ധിച്ചാൽ മനസ്സിലാക്കാൻ കഴിയുന്നത് മ�ൊത്തം ചെലവ്


വർദ്ധിക്കുമ്പോൾ അതിനനുസരിച്ച് പദ്ധതി ചെലവ് വർദ്ധിക്കുന്നില്ല എന്നതാണ്.
എന്നാൽ, പദ്ധതിയേതര ചെലവ് വല്ലാതെ വർദ്ധിക്കുകയും ചെയ്യുകയാണ്. നടപ്പ്
സാമ്പത്തിക വർഷത്തിലും മതിപ്പ് ബജറ്റിനേക്കാൾ പദ്ധതിച്ചെലവ് കൂടുതൽ
താഴേക്ക് പ�ോകാനുള്ള സൂചനകളാണ് കാണിക്കുന്നത്.

മൂലധന ചെലവ്
2021 -22 വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനത്തിന്റെ മൂലധന
ചെലവ് 56802 ക�ോടിയായി കുറഞ്ഞിരിക്കുകയാണ്. ഇവിടെ ആ വർഷത്തെ
ബജറ്റ് എസ്റ്റിമേറ്റിനെ (66587) അപേക്ഷിച്ചു 9785 ക�ോടിരൂപയുടെ കുറവാണ്
ഉണ്ടായിരിക്കുന്നത്.

ട്രഷറി നിയന്ത്രണം
25 ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾക്ക് ട്രഷറി നിയന്ത്രണം
ഏർപ്പെടുത്തിയിരിക്കുകയാണ്. 25 ലക്ഷം രൂപയ്ക്ക് മേലുള്ള തുക മാറണമെങ്കിൽ
ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്നതാണ് നിലവിലെ സ്ഥിതി.
ശമ്പളവും പെൻഷനും ക�ൊടുക്കാൻപ�ോലും പണമില്ല. കെ.എസ്.ആർ.ടി.സി.
ശമ്പളം മുടങ്ങിയിരിക്കുയാണ്.

ആർ.ബി.ഐ. നൽകിയ മുന്നറിയിപ്പ്


കേരളം രൂക്ഷമായ കടബാധ്യതയിലാണ് എന്ന് ആർ.ബി.ഐ. ഡെപ്യൂട്ടി ഗവർണർ
മൈക്കൽ ദേബബ്രത പത്രയുടെ മേൽന�ോട്ടത്തിൽ നടത്തിയ പഠനത്തിന്റെ ഭാഗമായി
ജൂൺ 2022 ൽ പ്രസിദ്ധീകരിച്ച ‘State Finances: A Risk Analysis’ എന്ന ലേഖന
ത്തിൽ പറയുന്നത്. ഇന്ത്യയിലെ ഏറ്റവും കടബാധ്യതയുള്ള 5 പ്രധാന സംസ്ഥാന
ങ്ങളിൽ കേരളത്തെ റാങ്ക് ചെയ്തിട്ടുണ്ട്.

11
UDF ധവളപത്രം 2023

1. കടബാധ്യത / ജി.എസ്.ഡി.പി. (Debt/GSDP) അനുപാതം


ആർ.ബി.ഐ. യുടെ മേൽന�ോട്ടത്തിലുള്ള ഗവേഷണ സംഘത്തിന്റെ ലേഖനം
പ്രകാരം ഏഴുവർഷത്തിനുള്ളിൽ കേരളത്തിന്റെ കടബാധ്യത/ ജി.എസ്.ഡി.പി.
അനുപാതം ഏഴുശതമാനം വർധിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്;
ക�ോവിഡിന് മുൻപുള്ള 2019-20 സാമ്പത്തിക വർഷത്തിൽ കടബാധ്യത/
ജി.എസ്.ഡി.പി. അനുപാതം 31.3 ശതമാനമായിരുന്നു. ഇത് 2026-27
ആകുമ്പോഴേക്കും ജി.എസ്.ഡി.പി.യുടെ 38.2 ശതമാനമായി വർധിക്കും
എന്നാണ് ലേഖനത്തിൽ പറയുന്നത്. എന്നാൽ, 2022 - 23 ൽ തന്നെ
കടബാധ്യത ജി.എസ്.ഡി.പി. അനുപാതത്തിൽ 39 മുതൽ 40 ശതമാനം
വരെ എത്തിയെന്നാണ് സൂചിപ്പിക്കുന്നത്. ആർ.ബി.ഐ.യുടെ നിഗമനത്തെ
പ്പോലും കവച്ചുവയ്ക്കുന്ന രീതിയിലാണ് കേരളത്തിലെ കടബാധ്യത
വർദ്ധിക്കുന്നത്.

2. ഐ.പി.ആർ.ആർ അനുപാതം (Interest payment to revenue receipts).

ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥ അളക്കുന്ന മറ്റൊരു


സൂചികയാണ് ഐ.പി.-ആർ.ആർ അനുപാതം. (Interest payment to revenue
receipts). ഒരു സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിന്റെ എത്ര ശതമാനം
പലിശയ്ക്കായി വിനിയ�ോഗിക്കുന്നു എന്നാണ് ഈ സൂചിക വ്യക്തമാക്കുന്നത.്

3. കമ്മിറ്റഡ് ചെലവുകൾ (Committed Expenditure)


സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ പ്രധാന പങ്ക് വഹിക്കുന്നത്
ധൂർത്തും, അധിക ചിലവും ആണ്. ആർ.ബി.ഐ.യുടെ റിപ്പോർട്ടിൽ ‘കമ്മി
റ്റഡ് ചെലവുകൾ (Committed Expenditure)’ ആയി കാണിക്കുന്നത് പലിശ,
ഭരണചിലവുകൾ തുടങ്ങിയ ഉല്പാദനശേഷിയ്ക്ക് ഗുണം ചെയ്യാത്ത ചിലവുകൾ
ആണ്. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ ശതമാനം ഇത്ത
രത്തിൽ ചിലവാക്കുന്ന രണ്ടാമത്തെ സംസ്ഥാനം ആണ് കേരളം. അതുക�ൊ
ണ്ടുതന്നെ ഉല്പാദന ശേഷി വർധിപ്പിക്കുന്ന വികസന ചെലവുകളിലും ഏറ്റവും
കുറവ് വരുത്തുന്ന രണ്ടാമത്തെ സംസ്ഥാനം ആണ് ഇപ്പോൾ കേരളം.

12
UDF ധവളപത്രം 2023

ആശങ്കാജനകമായ കടം (Toxic Debt)


വികസന പ്രവർത്തനങ്ങൾ സാക്ഷാത്കരിക്കുവാൻ വേണ്ടി രാജ്യവും സംസ്ഥാ
നങ്ങളും കടം എടുക്കുന്നത് സാധാരണമാണ്. കടം എടുത്തു നടത്തുന്ന
വികസനപ്രവർത്തനങ്ങൾ ഭാവിയിൽ കടം വീട്ടുവാനുള്ള വരുമാനം നൽകുമെന്നത്
ആഗ�ോള സാമ്പത്തിക ശാസ്ത്രത്തിൽ അംഗീകരിക്കുന്ന ഒരു നടപടിയുമാണ്.
എന്നാൽ, ഏഴുവർഷത്തെ പിണറായി വിജയൻ സർക്കാരിന്റെ ഭരണം
ക�ൊണ്ട് കേരളത്തിന്റെ കടം അപകടകരമായ നിലയിലായിരിക്കുകയാണ്.
കടമെടുത്ത പണത്തിന്റെഏറിയ പങ്കും വികസനപ്രവർത്തനങ്ങളിലുപരി
നിത്യനിദാന ചെലവുകൾക്ക് ഉപയ�ോഗിച്ചിരിക്കുന്നു.
2020 -ലെ ധവള പത്രത്തിൽഒന്നാം പിണറായി സർക്കാർ ക്രമാതീതമായി
കടമെടുക്കുന്നതിനെക്കുറിച്ച് പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയിരുന്നു.
കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല് തകരുമെന്ന പ്രവചനങ്ങൾ
ശരിവെക്കുന്ന രീതിയിലാണ് ഇന്നത്തെ കേരളത്തിന്റെ സാമ്പത്തിക രംഗത്തിന്റെ
തകർച്ച. വികസന പ്രവർത്തനങ്ങളിൽ ചെലവഴിക്കാതെ ധൂർത്തിനും മരാമത്ത്
ചെലവുകൾക്കും വേണ്ടികടമെടുത്ത് കേരളം ഇന്ന് ഏറ്റവും വലിയ ധനകാര്യ പ്ര
തിസന്ധിയിലാകപ്പെട്ടിരിക്കുന്നു.

കടംകയറി മുടിയുന്ന കേരള സർക്കാർ


മുൻ സർക്കാരുകളെ അപേക്ഷിച്ച് ഇപ്പോഴത്തെ കടമെടുപ്പ് പതിന്മടങ്ങാണ്.
സംസ്ഥാനങ്ങളെ താരതമ്യം ചെയ്യുമ്പോൾ വലിയ സംസ്ഥാനങ്ങള�ോട്
കിടപിടിക്കുന്ന കടമാണ് കേരളത്തിനുള്ളത്. കടക്കെണിയിൽ ഇന്ത്യയിൽ ഒമ്പതാം
സ്ഥാനമാണ് കേരളത്തിനുള്ളത്. മുകളിലുള്ള സംസ്ഥാനങ്ങളിൽ ഭൂരിഭാഗവും
കേരളത്തിന്റെ പലമടങ്ങ് വലിപ്പമുള്ള വിസ്തൃതമായ സംസ്ഥാനങ്ങളാണ്.

13
UDF ധവളപത്രം 2023

കടമെടുപ്പിന്റെ യഥാർത്ഥ ചിത്രം


2022-23 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനത്തിന്റെ
മ�ൊത്തംകടം 3,71,692.19 (മൂന്ന് ലക്ഷത്തി എഴുപത്തയ്യായി
രത്തി അറുനൂറ്റി ത�ൊണ്ണൂറ്റി രണ്ട് ക�ോടി) രൂപയാകും
എന്നാണ് കണക്കാക്കിയിരിക്കുന്നത്. കിഫ്ബി തിരിച്ചടവിലെ
13000 ക�ോടിയും സാമൂഹ്യസുരക്ഷപെൻഷൻ പദ്ധതിയിലെ
7800 കൂടിയും ചേർത്താൽ ബഡ്ജറ്റിൽ രേഖപ്പെടുത്താത്ത
20,800 ക�ോടിരൂപ ഈ സർക്കാർ വരുത്തിയ ബാധ്യതയാണ്.
ഈ ഇരുപതിനായിരത്തി എണ്ണൂറുക�ോടി രൂപയുടെ ബാധ്യ
തയും പൂർണമായി കേരള സർക്കാരിന്റേതാണ്. അങ്ങനെ
വരുമ്പോൾ കേരളത്തിന്റെ ഇതുവരെയുള്ള കടമെടുപ്പിൽ
ഈ സംഖ്യകൾ ചേർക്കേണ്ടിവരും. അപ്പോൾ കേരളത്തിന്റെ
മ�ൊത്തംകടം 4 ലക്ഷം ക�ോടി രൂപയ�ോളമായി ഉയരും.

14
UDF ധവളപത്രം 2023

താങ്ങാവുന്നതിനു
അപ്പുറമുള്ള വായ്പകൾ
വികസനപ്രവത്തനങ്ങൾ നടത്തുവാൻ സംസ്ഥാന സർക്കാരുകൾക്ക് കടമെടുക്കേ
ണ്ടിവരും എന്നത് വസ്തുതയാണ്. എന്നാൽ, മാർക്കറ്റിൽ ലഭ്യമായതിനേക്കാൾ
ഉയർന്ന പലിശ നിരക്കിൽ കടമെടുത്തുക�ൊണ്ടു കുറഞ്ഞ പലിശക്ക് ബാങ്കുകളിൽ
നിക്ഷേപിക്കുന്നത് തെറ്റായധനനയമാണ് എന്നത് തർക്കമില്ലാത്ത കാര്യമാണ്.
സംസ്ഥാനങ്ങൾക്ക് കടമെടുക്കാൻ എഫ്.ആർ.ബി.എം. നിയമപ്രകാരമുള്ള നിബ
ന്ധനകൾ ബാധകമാകുന്നത് കാരണമാണ് കടമെടുക്കാനുള്ള പുതിയമാർഗ്ഗങ്ങൾ
സംസ്ഥാന സർക്കാർ കണ്ടെത്തിയത്. 9.723 ശതമാനം പലിശ നിരക്കിലാണ്
സംസ്ഥാനം വിദേശ രാജ്യങ്ങളിൽനിന്നും മസാല ബ�ോണ്ടുകൾ ലഭ്യമാക്കിയത്.
എന്നാൽ, ഈ തുക സ്വകാര്യബാങ്കുകള്ളിൽ 6-7 ശതമാനം പലിശക്ക്
സംസ്ഥാന സർക്കാർ സ്വകാര്യ ബാങ്കിൽ നിക്ഷേപിക്കുകയാണ് ഉണ്ടായത്.
ഇത് സംസ്ഥാനത്തിന് വൻസാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാക്കി. കേരളത്തിലെ
സഹകരണസംഘങ്ങൾ 8.25 ശതമാനം പലിശക്ക്കടം നൽകാൻ തയ്യാറായിരുന്നു.
കിഫ്ബിയുടെ മസാല ബ�ോണ്ടുകൾ ഇന്ത്യൻ ഭരണഘടനയുടെ 293
അനുച്ഛേദത്തിനു എതിരാണ്. അസാല ബ�ോണ്ടിലെ ഉയർന്ന പലിശയും, സി.ഡി.
പി.ക്യൂ. (CDPQ) എന്ന എസ്.എൻ.സി. ലാവ്‌ലിനുമായി ബന്ധമുള്ള കമ്പനിക്ക്
ബ�ോണ്ടുകൾ വിറ്റതും ദുരൂഹമാണ് എന്ന് പ്രതിപക്ഷം ഉന്നയിച്ചിരുന്നു.
പ്രതിപക്ഷത്തിന്റെ ആര�ോപണം ശരിവയ്ക്കുന്നതിയിരുന്നു സി.എ.ജി.യുടെ
കണ്ടെത്തലുകൾ. അവധാനതയില്ലാതെ സംസ്ഥാനം സ്വീകരിക്കുന്ന ഇത്തരം
കടങ്ങൾ പിന്നീട് സംസ്ഥാനത്തിന് ബാധ്യതയായി തീരും എന്ന് പ്രതിപക്ഷ
മുന്നറിയിപ്പ് ഇപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്.
കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ 2022 മാർച്ച് 31 - ലെ
കണക്കുപ്രകാരം കിഫ്ബി അടക്കം 36 പ�ൊതുമേഖലാസ്ഥാപനങ്ങൾക്കു വായ്പ
യെടുക്കാൻ സംസ്ഥാന സർക്കാർ ഗാരന്റി നിന്നിട്ടുണ്ട്. ഈ സ്ഥാപനങ്ങളുടെ
ആകെ കടബാധ്യത 31,800 ക�ോടിരൂപയാണ്. ഈ ബാധ്യത മുഴുവൻ സംസ്ഥാന
സർക്കാരിന്റെ കടമെടുപ്പുകണക്കിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിലാണ്
ഇപ്പോൾ കേന്ദ്രസർക്കാർ.
ഈ വർഷം ഇതുവരെകേരളം 24,039 ക�ോടിയാണ് എടുത്തിരിക്കുന്നത്.

15
UDF ധവളപത്രം 2023

കിഫ്ബിയ്ക്ക് മരണമണി
എൽ.ഡി.എഫ്. സർക്കാർ ക�ൊട്ടിഘ�ോഷിച്ച് നടപ്പിലാക്കിയ കിഫ്ബിയുടെ
പ്രവർത്തനം നിലച്ചിരിക്കുകയാണ്. കിഫ്ബി ഒരു സമാന്തര ബജറ്റും
ഭരണഘടനാ പരിധിക്ക് പുറത്തുള്ള സ്ഥാപനവുമായി മാറിയിരിക്കുന്ന
സാഹചര്യമാണ് നിലവിലുള്ളത്. കിഫ്ബിയുടെ പ്രധാന വരുമാന സ്രോതസ്സ്
സംസ്ഥാനത്തിന്റെ സഞ്ചിതനിധിയിൽനിന്നു തന്നെയാണ് നൽകേണ്ടത്. മ�ോട്ടോർ
വാഹനനികുതിയിനത്തിൽ ലഭിക്കുന്ന തുകയും പെട്രോളിയം ഉൽപ്പന്നങ്ങൾക്ക്
ചുമത്തിയിരിക്കുന്ന സെസ്സുമാണ് സർക്കാരിന്റെ സഞ്ചിതനിധിയിൽനിന്നും
കിഫ്ബിയിലേക്ക് മാറ്റുന്നത്.
സംസ്ഥാന ബജറ്റിന് പുറത്ത് ഇത്രയും ഭീമമായതുക കടമെടുക്കുമ്പോൾ
കിഫ്ബിയുടെ തിരിച്ചടവ് എങ്ങനെയാണ് എന്നുള്ളത് വളരെ പ്രധാനപ്പെട്ട
പ്രശ്നമായി നിലനിൽക്കുകയാണ്. ഇക്കാര്യത്തിൽ സർക്കാരിന് ഇതുവരെ
വ്യക്തമായ ഉത്തരം നൽകാൻ കഴിഞ്ഞിട്ടില്ല. ഉയർന്നത�ോതിൽ പലിശക്ക് കടം
എടുത്ത് പദ്ധതികൾ തയ്യാറാക്കുന്ന കിഫ്ബി വരുമാനമുണ്ടാക്കുന്ന പദ്ധതികളിൽ
അല്ല നിക്ഷേപം നടത്തുന്നത് എന്നുള്ളതിനാൽ സഞ്ചിതനിധിയിൽ നിന്നു
ലഭിക്കുന്ന തുകക�ൊണ്ട് മാത്രം കിഫ്ബിയുടെ തിരിച്ചടവ് ബാധ്യതകൾ നിറവേറ്റാൻ
കഴിയും എന്നത് തികച്ചും അപ്രായ�ോഗികമായകാര്യമാണ്. മേൽപ്പറഞ്ഞ രീതിയിൽ
വലിയത�ോതിൽ നികുതിവരുമാനം കിഫ്ബിയുടെ തിരിച്ചടവിന് മാറ്റിവെക്കേണ്ടി
വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ സാമൂഹ്യക്ഷേമപദ്ധതികളും മറ്റു
അടിസ്ഥാനസൗകര്യ വികസനപദ്ധതികളും എല്ലാംതന്നെ തകരാറിലാകുന്ന
ഗുരുതരമായ പ്രതിസന്ധി ഉണ്ടാകുന്നതാണ്. കിഫ്ബി എഴുപത് ക�ോടിയിലധികം
രൂപ പരസ്യത്തിനു മാത്രമായി നാളിതുവരെ ചെലവാക്കി. ഇത്തരം ചെലവുകളുടെ
കാര്യത്തിൽ യാത�ൊരുവിധ പരിശ�ോധനയും നടക്കുന്നില്ല എന്നുള്ളതും
ശ്രദ്ധേയമാണ്.
ബജറ്റിൽ പ്രഖ്യാപിച്ച ഭൂരിപക്ഷം പദ്ധതികളും കിഫ്ബി മുഖേന
നടപ്പാക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. കിഫ്ബി മുഖേന നടപ്പാക്കുമെന്ന്
നാളിതുവരെ പ്രഖ്യാപിച്ച പദ്ധതികൾക്കുള്ള പണം പ�ോലും മുഴുവൻ
കണ്ടെത്തിയിട്ടില്ല. നാളിതുവരെ 962 പദ്ധതികൾക്കായി 73,908 ക�ോടിരൂപയുടെ
അംഗീകാരമാണ് കിഫ്ബി നൽകിയിരിക്കുന്നത്. 2017- 18 മുതൽ 2021-22
വരെ കിഫ്ബി എടുത്ത വായ്പ 13,468.44 ക�ോടി രൂപയാണ്. 2021-22
വരെ പെട്രോളിയം സെസ്, മ�ോട്ടോർ വാഹന നികുതിയടക്കം 10135. 85
ക�ോടിരൂപ സർക്കാർ കിഫ്ബിക്ക് നൽകി. വായ്പയും സർക്കാർ സഹായവും
ഉൾപ്പെടെ കിഫ്ബിക്ക് ലഭിച്ചത് 23,604.29 ക�ോടി രൂപയാണ്. ഇതിൽ 2022 ജൂൺ
മാസം വരെ 20,184.54 ക�ോടി രൂപ ചെലവഴിച്ചു. ഇനി കിഫ്ബിയുടെ പക്കലുള്ളത്
3419.75 ക�ോടിരൂപ മാത്രം. ഈ 3419 ക�ോടി രൂപക�ൊണ്ട് 50,000 ക�ോടിരൂപയുടെ
പദ്ധതികൾ നടപ്പിലാക്കും എന്ന ഉത്തരം കിട്ടാത്ത ച�ോദ്യമാണ് കിഫ്ബിയുടെ
മുന്നിലുള്ളത്?
അഞ്ചുവർഷം ക�ൊണ്ട് 50,000 ക�ോടി രൂപയുടെ പദ്ധതികൾ പൂർത്തിയാക്കും
എന്ന് അവകാശപ്പെട്ട കിഫബിക്ക് 6.5 വർഷംക�ൊണ്ട് 6201 ക�ോടി രൂപയുടെ
പദ്ധതികൾ മാത്രമാണ് പൂർത്തീകരിക്കാൻ സാധിച്ചത് എന്ന് ഇൗ വർഷത്ത
ഗവർണറുെട നയപ്രഖ്യാപന പ്രസ‍ംഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

16
UDF ധവളപത്രം 2023

ജനങ്ങളുടെ കണ്ണിൽ പ�ൊടിയിടാനുള്ള തന്ത്രം മാത്രമായിരുന്നു കിഫ്ബി


എന്നാണ് ഇതിൽ നിന്നും തെളിയുന്നത്. അത�ോട�ൊപ്പം ബജറ്റിന് പുറത്ത്
വൻത�ോതിൽ കിഫ്ബി മുഖേന കടം എടുക്കുകയും ഒടുവിൽ തിരിച്ചടവ്
ബാധ്യത നികുതി ഭാരമായി സാധാരണക്കാരനുമേൽ അടിച്ചേൽപ്പിക്കുകയും
ചെയ്യുകയാണ്. അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് മ�ോട്ടോർ വാഹന
നികുതി ഉയർത്തിയ നടപടി.
മ�ോട്ടോർ വാഹന നികുതിയിൽ നിന്ന് ലഭിക്കുന്ന സർക്കാർ വരുമാനം
പ്രധാനമായും കിഫ്ബിയുടെ തിരിച്ചടവിനായാണ് വിനിയ�ോഗിക്കുന്നത്.
വരുംവർഷങ്ങളിൽ കിഫ്ബിയുടെ വലിയ ബാധ്യതകൾ തിരിച്ചടക്കുന്നതിനായി
ഈ തുക പ�ോരാതെ വരും. ഇതിനെ മറികടക്കാനാണ് 2 ലക്ഷം രൂപ വരെവിലയുള്ള
മ�ോട്ടോർവാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം സർക്കാർ കഴിഞ്ഞ
ബജറ്റിൽ വർദ്ധിപ്പിച്ചത്. കിഫ്ബി സാധാരണ ജനങ്ങൾക്ക്‌മേൽ അധികനികുതി
അടിച്ചേൽപ്പിക്കും എന്ന് പ്രതിപക്ഷം നേരത്തെതന്നെ ചൂണ്ടിക്കാണിച്ച കാര്യമാണ്.
കിഫ്ബിവഴി ബജറ്റിനു പുറത്ത് വലിയ രീതിയിൽ കടമെടുത്ത് ചെലവഴിക്കുകയും
ഒടുവിൽ അതിന്റെ തിരിച്ചടവ് മുഴുവൻ സാധാരണ ജനത്തിന് മുകളിൽ നികുതി
ഭാരമായി വന്നുചേരുകയും ചെയ്യുന്നു.

17
UDF ധവളപത്രം 2023

ബാധ്യതയായിമാറിയ
സാമൂഹ്യസുരക്ഷാ പെൻഷൻ കമ്പനി
ഇന്ത്യൻ ഭരണഘടനയുടെ നിർദേശകതത്വത്തിന്റെ അടിസ്ഥാനത്തിൽ അധഃസ്ഥി
തരായ ജനങ്ങൾക്ക് സാമൂഹ്യസുരക്ഷാ നൽകേണ്ടത് സംസ്ഥാന സർക്കാരിന്റെ
ഉത്തരവാദിത്വമാണ്. സാമൂഹ്യപെൻഷനുകൾ (വിധവ, വാർദ്ധക്യകാല പെൻഷൻ
അടക്കം) നൽകിവരുന്നത് ഖജനാവിൽ വരുന്ന പണം ക�ൊണ്ടായിരുന്നു.
ഇന്ത്യയിൽ ആദ്യമായി ആർ.ശങ്കർമന്ത്രിസഭയുടെ കാലത്തായിരുന്നു വിധവാ
പെൻഷൻ നൽകിയത്.
എന്നാൽ, ഈ ഉത്തരവാദിത്വത്തിൽനിന്നും സംസ്ഥാന സർക്കാർ പിന്മാറി
യിരിക്കുകയാണ്. സാമൂഹ്യക്ഷേമപെൻഷൻ വിതരണം ചെയ്യാൻ രൂപവത്കരിച്ച
കമ്പനിയുടെ കടബാധ്യതയിൽനിന്നും സംസ്ഥാന സർക്കാർ 2022 ജൂൺ. 10 ന്
ധന(സീക്രട്ട് സെക്ഷൻ) വകുപ്പിൽനിന്നും ഇറക്കിയ സർക്കാർ ഉത്തരവ് പ്രകാരമാണ്
പിൻവാങ്ങിയിരിക്കുന്നത്. ഓപ്പൺ മാർക്കറ്റ് വായ്പകൾക്ക് കേന്ദ്രസർക്കാർ
ഏർപ്പെടുത്തിയ നിബന്ധനകൾ മറികടക്കാനാണ് കേരളസ�ോഷ്യൽ സെക്യൂരിറ്റി
പെൻഷൻ ലിമിറ്റഡിന് (കെ.എസ്.എസ്.പി.എൽ.) സാമ്പത്തികസഹായം പിൻവലി
ക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
2018-ലാണ് സാമൂഹ്യപെൻഷൻ നൽകാൻ സർക്കാരിന്റെ നേതൃത്വത്തിൽ
ഒരു കമ്പനി രൂപീകരിച്ചത്. കെ.എസ്.എഫ്.ഇ., ബിവറേജസ് ക�ോർപ്പറേഷൻ
തുടങ്ങിയ പ�ൊതുമേഖലാസ്ഥാപനങ്ങൾ, പ്രാഥമിക സഹകരണ സംഘങ്ങളുടെ
കൺസ�ോർഷ്യം എന്നിവിടങ്ങളിൽനിന്നും കമ്പനി എടുത്ത വായ്പയും സംസ്ഥാന
സർക്കാരിന്റെ സഹായവും പ്രകാരമാണ് കമ്പനി പെൻഷൻ നൽകിവരുന്നത്.
7982 ക�ോടിരൂപയും പലിശയും ഇനിയും സർക്കാർ സാമൂഹ്യസുരക്ഷാ
കമ്പനിക്കു നൽകാനുണ്ട്.

18
UDF ധവളപത്രം 2023

വിലക്കയറ്റം
സംസ്ഥാനത്തു അരി, പച്ചക്കറി, പലചരക്ക് സാധനങ്ങൾക്ക് തീവിലയാണ്.
അവശ്യസാധനങ്ങൾക്ക് 20 മുതൽ 100 ശതമാനം വരെ വിലയാണ് കഴി
ഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഉയർന്നത്. സർക്കാരിന്റെ കെടുകാര്യസ്ഥത മൂല
മാണ് വിലക്കയറ്റം രൂക്ഷമായിരിക്കുന്നത്. അരി, പാചക എണ്ണകൾ, മസാല
ഉൽപ്പന്നങ്ങൾ, പലവ്യഞ്ജനം, പച്ചക്കറി എല്ലാത്തിനും വിലകുതിച്ചുയരുകയാണ്.
ഒരു സാധാരണകുടുംബം അടുക്കളയിലേക്ക് പ്രതിമാസം 2000 രൂപയ്ക്ക്
വാങ്ങിയിരുന്ന സാധനങ്ങൾക്ക് ഇന്ന് 3500 മുതൽ 4000 രൂപ വരെ വേണം.
അതായതു 1500 മുതൽ 2000 രൂപയുടെ അധികചെലവ് വരും.
വിലക്കയറ്റത്തെക്കുറിച്ച് ച�ോദിച്ചാൽ സർക്കാരിന്റെ സ്ഥിരം പല്ലവി 2016
നു ശേഷം 13 അവശ്യവസ്തുക്കളുടെ വില സപ്ലൈക്കോയിൽ വർധിച്ചിട്ടില്ല
എന്നാണ്. സപ്ലൈക്കോയിൽ ആവശ്യത്തിനു സാധനം ലഭ്യമല്ല. ഭൂരിഭാഗം
ജനങ്ങളും പ�ൊതുവിപണിയെയാണ് ആശ്രയിക്കുന്നത്. സർക്കാരിന്റെ
നിഷേധാത്മക നിലപാട് കാരണം പ�ൊതുവിപണിയിൽ വില കുതിച്ചുയരുകയാണ്.
വിലക്കയറ്റം വീടുകളെ മാത്രമല്ല, ചെറുകിട ഹ�ോട്ടലുകളെയും കടുത്ത
പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സാധാരണക്കാരുടെ നടുവ�ൊടിക്കുന്നതാണ്
ഈ വിലക്കയറ്റം. വിപണി ഇടപെടലിലൂടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്
സർക്കാർ ഒന്നും ചെയ്യുന്നില്ല. വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാരിന്റെ
ഭാഗത്തുനിന്നും യാത�ൊരു നടപടിയും ഇല്ലാത്തതു മുതലെടുത്തു ക�ൊണ്ടാണ്
ഇടനിലക്കാരുടെ പിന്തുണയ�ോടെ മ�ൊത്തവിതരണക്കാർ ത�ോന്നുംപടി വില
ഉയർത്തുന്നത്. മട്ട അരികില�ോക്ക് 60 രൂപ, ബ്രാൻഡഡ് മട്ട അരികില�ോക്ക് 67
രൂപ, ജയ അരികില�ോക്ക് 62 രൂപ എന്നിങ്ങനെ വിപണിയിൽ ഉയർന്നിരുന്നു.
അരിവില കുറയ്ക്കാൻ കേരളാ ഭക്ഷ്യമന്ത്രി ആന്ധ്രയിൽ പ�ോയിഅവിടുത്തെ
ഭക്ഷ്യമന്ത്രിയുമായി ചർച്ച ചെയ്തതിനുശേഷം ആന്ധ്രയിൽനിന്നും അരിവരുമെന്നു
പറഞ്ഞിരുന്നു. അരിവരുമെന്ന് പറഞ്ഞിട്ട് മാസങ്ങളായി കരാർ ഒപ്പിട്ടിട്ടിട്ടുണ്ടോ
എന്ന കാര്യത്തിൽപ�ോലും വ്യക്തതയില്ല. ആന്ധ്രയിൽ നിന്നും അഞ്ചുമാസം
കഴിഞ്ഞേ അരിവരുകയുള്ളുവെന്നാണ് ഇപ്പോൾ അറിയുന്നത്. അത�ോടെ
അഞ്ചുമാസവും വിലക്കയറ്റം നിലനിൽക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
എല്ലാവർഷവും, മില്ലുടമകൾ ഏകദേശം ഒരു മാസത്തോളം സംഭരണം
വൈകിപ്പിക്കുകയും സെപ്റ്റംബർ അവസാനത്തോടെ മാത്രമേ സംഭരണം
ആരംഭിക്കുകയും ചെയ്യാറുള്ളൂ. എന്നാൽ, ആദ്യമായാണ് ഒക്ടോബർ അവസാന
വാരം മില്ലുടമകളുമായി കരാറിൽ ഏർപ്പെടുന്നത്. സാധാരണ ഒരു വർഷത്തിന്
പകരം മൂന്ന്മാസത്തേക്ക് ഒരു ഉപാധിയുള്ള കരാറിൽഒപ്പിട്ടു.
സംസ്ഥാന സർക്കാർ മുൻപാകെമില്ലുടമകൾ മുന്നോട്ട്‌വെച്ച നാല്
ആവശ്യങ്ങൾ പരിഗണിക്കാൻ വൈകിയതാണ് കരാർ വൈകാൻ കാരണം.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിച്ച കമ്മിറ്റി ശുപാർശ
ചെയ്തിട്ടും നടപടിയുണ്ടായില്ലെന്നാണ് മില്ലുടമകൾ പറഞ്ഞത്. മില്ലുടമകളുമായി
ചർച്ചയ്ക്ക് തയ്യാറാകാതെ നീട്ടിക�ൊണ്ടുപ�ോവുകയാണ് സർക്കാർ ചെയ്തത്.
ഇത് കർഷകരെ ബാധിച്ചു. പാലക്കാട് ചിറ്റൂരിലും കുഴൽമന്ദത്തിനടുത്തും
നെല്ലുണക്കാൻ ഫാനുപയ�ോഗിച്ചപ്പോൾ ഷ�ോക്കേറ്റ് രണ്ട് കർഷകർ മരിച്ചു. കുട്ടനാ
ട്ടിലും പാലക്കാടും ക�ൊയ്തെടുത്ത നെല്ല് വ്യാപകമായി പാടത്ത് കിടന്നുനശിച്ചു.

19
UDF ധവളപത്രം 2023

സപ്ലൈക്കോ വഴിവില നിയന്ത്രിക്കുമെന്ന സർക്കാരിന്റെ അവകാശവാദം


വെറും പ�ൊള്ളയാണ്. സംസ്ഥാനത്ത് 92.88 ലക്ഷം കാർഡുടമകളാണുള്ളത്.
ഇതിന്റെ 10 ശതമാനത്തോളം കാർഡുടമകൾക്കുള്ള സാധനങ്ങളേ സപ്ലൈക്കോ
വഴിവിതരണം ചെയ്യുന്നുള്ളു. വെറും പത്ത് ഇനം പലവ്യഞ്ജനങ്ങളാണ് സബ്സിഡി
നിരക്കിൽ നൽകുന്നത.് അതും നാമമാത്ര അളവിൽ. ഇതിലൂടെ പ�ൊതുവിപണിയിലെ
വില എങ്ങനെ നിയന്ത്രിക്കപ്പെടുമെന്നതാണ് വ്യക്തമാകാത്തത്. റേഷൻ കട വഴി
പലവ്യഞ്ജനങ്ങൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യാനും തയാറാകുന്നില്ല.

20
UDF ധവളപത്രം 2023

ധൂർത്ത്
സാമ്പത്തിക പ്രതിസന്ധിക്കിടയിലുംസർക്കാർചെലവ് ചുരുക്കാൻ തയ്യാറാകാ
ത്തത് ധനപ്രതിസന്ധിരൂക്ഷമാക്കി. ചെലവ് ധൂർത്തിനു മുന്നിൽ നിൽക്കുന്നതും
നേതൃത്വംക�ൊടുക്കുന്നതും മുഖ്യമന്ത്രിതന്നെയാണ്.

ധൂർത്തിനു നേതൃത്വം നൽകി മുഖ്യമന്ത്രി


l സത്യപ്രതിജ്ഞയ്ക്ക് 1 ക�ോടി.
l 99 ലക്ഷം മുടക്കി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ
ഉദ്യോഗസ്ഥർക്ക് കെട്ടിടം പണിയാൻ തുക അനുവദിച്ചു.
l 42.50 ലക്ഷം രൂപക്ക് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽകാലിത്തൊഴുത്ത്
പണിയാൻ തുക അനുവദിച്ചു.
l 25 ലക്ഷം രൂപയ്ക്ക് ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാൻ തുക അനുവദിച്ചു
l ക്ലിഫ് ഹൗസിൽ 32 ലക്ഷം രൂപയുടെ നീന്തൽക്കുളം നവീകരണം.
l സംസ്ഥാനത്ത് നാളിതുവരെയുള്ള ഒരു മുഖ്യമന്ത്രിക്കുംഇല്ലാത്ത
സുരക്ഷാ സംവിധാനങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി
ഒരുക്കിയിരിക്കുന്നത്. നൂറുകണക്കിന് ഉന്നത പ�ൊലീസ് ഉദ്യോഗസ്ഥരാണ്
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്കാവൽ
നിൽക്കുന്നത്. ക്ലിഫ് ഹൗസിന്റെ മതിന്റെ ഉയരം കൂട്ടാൻ ചെലവഴിച്ചത്
ലക്ഷങ്ങളാണ്. ആംബുലൻസടക്കം 28 ഓളംസുരക്ഷാ കാറുകളുടെ
അകമ്പടിയ�ോടെ സംസ്ഥാനത്തെ നിരത്തിലൂടെ മുഖ്യൻ ചീറിപ്പാഞ്ഞ്
പ�ോകുമ്പോൾ മണിക്കൂറുകള�ോളം പ�ൊരിവെയിലത്ത് പ�ൊതുജനങ്ങൾ
കാത്തുക�ൊട്ടിക്കിടക്കുന്ന കാഴ്ച ദൃശ്യമാധ്യമങ്ങൾ നിരന്തരംറിപ്പോർട്ട്
ചെയ്യുകയാണ്. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻവേണ്ടി മാത്രം
വാങ്ങിയത് 7 ഓളം വാഹനങ്ങളാണ്, സുരക്ഷാ കാരണം പറഞ്ഞ്
ഉപയ�ോഗിച്ചുക�ൊണ്ടിരുന്ന പുതുതായി വാങ്ങിയ വെള്ള ഇന്നോവ ക്രിസ്റ്റ
മാറ്റി കറുത്ത കിയ കാർണിവെൽ വാങ്ങി. കറുത്ത നിറത്തിലുള്ള നാല്
കാറുകളാണ് വാങ്ങിയത്. കൂടാതെ കണ്ണൂരിൽ സഞ്ചരിക്കാൻ കറുത്ത കിയ
കാർണിവെലും മുഖ്യമന്ത്രിക്ക് ഡൽഹിയിൽ സഞ്ചരിക്കാൻ മറ്റൊരു കാറും
വാങ്ങി. രണ്ടുക�ോടിക്കു മേൽതുക ചെലവഴിച്ചാണ് മുഖ്യമന്ത്രിക്ക് വേണ്ടി
ഔദ്യോഗിക കാറുകൾ വാങ്ങിക്കൂട്ടിയത്. മുഖ്യമന്ത്രിയുടെസുരക്ഷയെ
സംബന്ധിച്ചും സുരക്ഷയ്ക്കായിഓര�ോ മാസവുംചെലവഴിക്കുന്ന തുകയെ
സംബന്ധിച്ചും നിയമസഭയിൽ പ്രതിപക്ഷ എം.എൽ.എ.മാർച�ോദ്യങ്ങൾ
ഉന്നയിച്ചപ്പോൾ ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടിയുള്ള മുഖ്യമന്ത്രി
നൽകിയ മറുപടി ‘ഇതിനു മറുപടി നൽകിയാൽ അതു തന്റെസുരക്ഷയെ
ബാധിക്കും’ എന്നാണ്. സ്വന്തം സുരക്ഷാ ചെലവിനുവേണ്ടി ഓര�ോ മാസവും
ഖജനാവിൽനിന്ന് ചെലവഴിക്കുന്നത് ലക്ഷങ്ങളാണെന്ന് മുഖ്യമന്ത്രിക്ക്
അറിയാം. ഇത് മറച്ചുവയ്ക്കാനായിരുന്നു അങ്ങനെ ഒരു മറുപടി മുഖ്യമന്ത്രി
നൽകിയത്. (46.9 ലക്ഷം രൂപ.)

21
UDF ധവളപത്രം 2023

l കുടുംബസമ്മേതമുള്ള മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെവിദേശയാത്രയ്ക്ക്


ചെലവഴിച്ചതുംക�ോടികളാണ്. ലണ്ടൽ യാത്രയ്ക്ക് ചെലവായത് 43.14 ലക്ഷം,
ന�ോർവേ യാത്രയ്ക്ക് 46.93 ലക്ഷം രൂപയും, മുഖ്യമന്ത്രിയും കുടുംബവും
നടത്തിയ മറ്റുവിദേശത്തുള്ള ചെലവുകളുടെവിശദാംശങ്ങൾകൂടി പുറത്തു
വരാനുണ്ട്. സംസ്ഥാനത്തിന് പ്രയ�ോജനപ്രദമായ ഒരു ഉടമ്പടിയ�ോ കരാറ�ോ
ഈ വിദേശയാത്രയിൽഉണ്ടായില്ലെന്നുംവിദേശ യാത്ര സംബന്ധിച്ച
വിവരാവകാശ രേഖ സാക്ഷ്യപ്പെടുത്തുന്നു.

മറ്റു ധൂർത്തുകൾ
l മുൻ കേന്ദ്രമന്ത്രി കെ.വി. ത�ോമസിനെ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ
പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് റാങ്കോടെ നിയമിക്കാൻ മന്ത്രിസഭ
തീരുമാനിച്ചു. 2021 സെപ്റ്റംബർ 15ന് നെതർലൻഡ്‌സ് മുൻ അംബാസിഡർ
വേണു രാജാമണിയെ ഡൽഹിയിലെ കേരള സർക്കാരിന്റെ ഓഫിസർ ഓൺ
സ്‌പെഷ്യൽ ഡ്യൂട്ടിയായി നിയമിച്ചിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ
കാലത്ത് ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്ന മുൻ എം.പി.
സമ്പത്തിനും ഓഫീസ് പ്രവർത്തനങ്ങൾക്കും വേണ്ടി 20 മാസത്തെ ചെലവ്
7.26 ക�ോടി രൂപയായിരുന്നു.
l യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ആയ ഡി.വൈ.എഫ്.ഐ. നേതാവിന്
ശമ്പളം 50,000 ൽ നിന്നും 1 ലക്ഷമായിഉയർത്തിയതിനു മുൻകാല പ്രാബല്യം
നൽകിഉത്തരവിറക്കി.
l ക്ലിഫ്‌ഹ�ൌസിൽ ക�ോടിക്കണക്കിനു രൂപയുടെ മ�ോടിപിടിപ്പിക്കൽ
നടത്തുമ്പോൾ രാജഭരണകാലത്തു പണിത കേരളത്തിന്റെ പരമ്പരാഗത
സ്വത്തുക്കളായക�ൊല്ലം ആശ്രമം പാലസ്, ആലുവാ പാലസ് എന്നിവ
അറ്റകുറ്റപ്പണി ചെയ്യാതെ നശിക്കുകയാണ്.
l സംസ്ഥാനത്തു സർക്കാർ ശമ്പളം നൽകുന്ന പ്രഗത്ഭരായ നിരവധി
അഭിഭാഷകർഉള്ളപ്പോൾ വിവിധ കേസുകൾ വാദിക്കാൻ പ്രത്യേക
അഭിഭാഷകർക്കായി എൽ.ഡി.എഫ്. സർക്കാർ ഇതുവരെ നൽകിയത്
ഒൻപതരക�ോടിയിലേറെ രൂപ. ലൈഫ് മിഷൻ കേസിലെ സി.ബി.ഐ.
അന്വേഷണം എതിർക്കാനായി മാത്രം 55 ലക്ഷം രൂപ ചെലവിട്ടു. പെരിയ
ഇരട്ടക്കൊലപാതക കേസിലെ സി.ബി.ഐ അന്വേഷണത്തെ എതിർക്കാനും
90 ലക്ഷംരൂപ ചെലവിട്ടിരുന്നു. ലൈഫ് മിഷൻ കേസിൽ സി.ബി.ഐ.
അന്വേഷണത്തിനെതിരെ സർക്കാരിനുവേണ്ടി ഹൈക്കോടതിയിൽ
ഹാജരായ അഭിഭാഷകനു പ്രതിഫലമായി നൽകിയത് 55 ലക്ഷം രൂപയാണ്.
വിവിധ കേസുകളിലായി ഹാജരായ അഭിഭാഷകർക്ക് യാത്ര ചെലവിനത്തിൽ
24.94 ലക്ഷവും താമസത്തിനായി 8.59 ലക്ഷവും നൽകി.
l ഗവർണർക്കെതിരെ നിയമ�ോപദേശത്തിനായി ഫാലി എസ്. നരിമാനും
കൂടെയുള്ളവർക്കും 45.9 ലക്ഷംരൂപ ഫീസായി അനുവദിച്ചു.
l സ്വർണക്കടത്ത് കേസിൽ സംസ്ഥാനത്തിനുവേണ്ടി ഹാജരാകുന്ന സീനിയർ
അഭിഭാഷകൻ കപിൽസിബലിന് ഫീസായി 15.5 ലക്ഷംരൂപയാണ് സംസ്ഥാന
സർക്കാർ നൽകുന്നത്.

22
UDF ധവളപത്രം 2023

l പിണറായി സർക്കങക്ത കാലയളവിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഇതുവരെ


നടത്തിയത് 84 വിദേശ യാത്രകൾ. ഇതിൽ 30 വിദേശയാത്രകൾ സ്വകാര്യ
യാത്രകൾ. 2019-ൽ ജപ്പാൻ, ക�ൊറിയ എന്നീ രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ 300
ക�ോടി രൂപയുടെ വ്യവസായം ക�ൊണ്ടുവരുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ
പ്രഖ്യാപനം. നീറ്റാ ജലാറ്റിൽ കമ്പനി കേരളത്തിൽ 200 ക�ോടിരൂപയുടെയും
ടെറുമ�ോ ക�ോർപറേഷൻ 100 ക�ോടിയുടെയും നിക്ഷേപം നടത്തുമെന്ന്
പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ത�ോഷിബ
കമ്പനിയുമായി ലിഥിയം ടൈറ്റാനിയം ഓക്‌സൈഡ് ബാറ്ററി നിർമ്മിക്കാനുള്ള
സാങ്കേതിക വിദ്യ കൈമാറാൻ കരാർ ഒപ്പിട്ടെന്നും ട�ൊയ�ോട്ടയുമായി ചേർന്ന്
ഹൈഡ്രജൻ ഫ്യുവൽസെൽ ഫാക്ടറി തുടങ്ങുമെന്നും പ്രഖ്യാപിച്ചിരുന്നു.
ജപ്പാൻ-ക�ൊറിയ സന്ദർശനത്തിന് ശേഷമുള്ള അഞ്ച് പ്രഖ്യാപനങ്ങളും
നടന്നില്ല.
l 2019 മെയിൽ നെതർലൻഡ് സന്ദർശിച്ച മുഖ്യമന്ത്രി റൂംഫ�ോർറിവർ പദ്ധതി
നടപ്പാക്കുമെന്ന് പറഞ്ഞു. മൂന്ന് വർഷം കഴിഞ്ഞിട്ടും നടപ്പായില്ല. അതിന്
പകരമായി കേരളത്തെ രണ്ടായി വിഭജിച്ച് വെള്ളത്തിൽ മുക്കിക്കൊല്ലുന്ന
സിൽവർലൈൻ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ശ്രമിച്ചത്.
l സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധികാരണം ഏർപ്പെടുത്തിയിരിക്കുന്ന
ട്രഷറി നിയന്ത്രണത്തിൽ നിന്ന്ഒഴിവാക്കി രാജ്ഭവനിൽ കടലാസ് രഹിത
ഫയലുകൾ (ഇ-ഓഫിസ്) നടപ്പിലാക്കാൻ 75 ലക്ഷം അനുവദിച്ചു.
l ഖാദി ബ�ോർഡിൽ ത�ൊഴിലാളികൾക്ക് ശമ്പളം മുടങ്ങുമ്പോഴും വൈസ്
ചെയർമാൻ പിജയരാജന് 32 ലക്ഷം രൂപയുടെവാഹനം.
l സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ടെന്നീസ് ക്ലബ്ബിന് നൽകിയത് 19.13
ലക്ഷം. സർക്കാർ സ്ഥാപനം സ്വകാര്യക്ലബ്ബിൽ അംഗത്വം എടുക്കരുതെന്നും
പ്രത്യേക ഫണ്ട് അനുവദിക്കരുതെന്നുമുള്ള ചട്ടങ്ങൾ നിലനിൽക്കേയാണ്
തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിൽ കേരളാ മെഡിക്കൽ സർവ്വീസസ്
ക�ോർപ്പറേഷൻ മെമ്പർഷിപ്പ് എടുത്തത്. 2022 ഓഗസ്റ്റുവരെ ടെന്നീസ്
ക്ലബ്ബിന് നല്കിയത് 19.13 ലക്ഷം. സർക്കാർ ആശുപത്രികളിലേക്ക് മരുന്നും,
ഉപകരണങ്ങളും വാങ്ങുന്ന കേരളാ മെഡിക്കൽ സർവ്വീസസ് ക�ോർപ്പറേഷൻ
ടെന്നീസ് ക്ലബ്ബിൽ അംഗത്വം എടുക്കേണ്ട സാഹചര്യം ക�ോർപ്പറേഷൻ
ഫയലുകളിൽ വ്യക്തമാക്കിയിട്ടില്ലെന്നാണ് ആര�ോഗ്യമന്ത്രി വീണാ ജ�ോർജ്
നിയമസഭയിൽ നല്കിയ മറുപടി. ചട്ടങ്ങൾ ലംഘിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക്
ഉല്ലസിക്കാനാണ് ലക്ഷങ്ങൾ നൽകിയെന്ന് വ്യക്തം.
l കൃഷി പഠിക്കാൻ കൃഷിമന്ത്രിയും സംഘവും ഇസ്രയേലിലേക്ക്, ചെലവ് 2
ക�ോടി. കർഷകർ പട്ടിണികിടക്കുമ്പോൾ കൃഷിമന്ത്രിയും സംഘവും ആധുനിക
കൃഷിരീതി പഠിക്കാൻ ഇസ്രയേൽ സന്ദർശിക്കാന�ൊരുങ്ങുകയാണ്. 2
ക�ോടിരൂപയാണ് യാത്രാചെലവ്.

23
UDF ധവളപത്രം 2023

അഴിമതി
കിഫ്ബിയും, കെ.എസ്.ഇ.ബിയും പിന്നെ അഴിമതിയും
കെ.എസ്.ഇ.ബി ട്രാൻസ്ഗ്രിഡ് പദ്ധതിക്ക് കിഫ്ബി നൽകുന്നത് 10,000 ക�ോടി
രൂപയാണ്. ഇതിന്റെ ആദ്യഘട്ടത്തിൽ 5000 ക�ോടിരൂപയുടെ പദ്ധതികൾ
അനുവദിച്ചു. ഈ പദ്ധതി സംബന്ധിച്ച് കേരളത്തിലെ ഏറ്റവും വലിയ അഴിമതി
ആര�ോപണമാണ് ഉയർന്നത്. സബ്‌സ്റ്റേഷനുകളുടെ നിലവാരം ഉയർത്താനും,
വൈദ്യുതി പ്രസരണവിതരണ സംവിധാനം മെച്ചപ്പെടുത്താനുമായിരുന്നു ഈ
പദ്ധതി. കെ.എസ്.ഇ.ബി 12 പദ്ധതികളിൽ എസ്റ്റിമേറ്റ് തയ്യാറാക്കിയത്
ഉയർന്ന നിരക്കിലാണ്. ഈ നിരക്ക് സാധാരണ കെ.എസ്.ഇ.ബി. റേറ്റിനെക്കാൾ
50 മുതൽ 70 ശതമാനം വരെഉയർന്നത്. പ്രീ-ക്വാളിഫിക്കേഷൻ വ്യവസ്ഥകൾ
കർശനമാക്കി ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന സാധാരണ കമ്പനികളെ
ഒഴിവാക്കി വൻകിടകമ്പനികൾക്ക് മാത്രം അവസരം നൽകി. ടെ ൻ ഡ റ ി ൽ
പങ്കെടുത്ത വിരലിലെണ്ണാവുന്ന വൻകിട കമ്പനികൾകാർട്ടൽരൂപീകരിച്ച്
ടെൻഡറിന്റെ മത്സരസ്വഭാവം നഷ്ടപ്പെടുത്തി എസ്റ്റിമേറ്റിനെക്കാൾ 50 മുതൽ 70
ശതമാനം വരെയുള്ള വൻ തുകക്ക് വർക്കുകൾ അവാർഡ് ചെയ്തു.
എസ്റ്റിമേറ്റ് തുക 10 ശതമാനത്തിനുമേൽ ഉയർന്നാൽ റീ ടെൻഡർ ചെയ്യണമെന്നും,
വീണ്ടും ഉയർന്നാൽ റീ എസ്റ്റിമേറ്റ് ചെയ്ത് വീണ്ടും ടെൻഡർ ചെയ്യണമെന്നുള്ള
ധനകാര്യവകുപ്പിന്റെ ഉത്തരവ് കാറ്റിൽ പറത്തി. ട്രാൻസ്ഗ്രിഡിൽ പദ്ധതിയിൽ
1000 ക�ോടിരൂപയുടെ ക്രമക്കേടുകൾ നടന്നു.

ക�ോവിഡ്കാല പർച്ചേസ് അഴിമതി


ക�ോവിഡ് കാലത്ത് പി.പി.ഇ. കിറ്റ്, മാസ്‌ക്, ഗ്ലൗസ്, തെർമ�ോമീറ്റർ, ഫെയ്‌സ് ഷീൽഡ്,
എയർ കണ്ടീഷണർ, ഫ്രിഡ്ജ്, വെന്റിലേറ്റർ അടക്കമുള്ള വിവിധ പർച്ചേസുകളിലായി
700 ക�ോടിരൂപ വരെയുള്ള അഴിമതി നടത്തി എന്നാണ് കണ്ടെത്തിയത്. 2020
മുതൽ 2022 ജൂലൈ വരെ 1033 ക�ോടി രൂപയുടെ പർച്ചേസുകൾ കെ.എം.എസ്.
സി.എൽ. വഴിമാത്രം നടത്തി. ഇല്ലാത്ത സ്ഥാപനങ്ങൾക്ക് കരാർ നൽകിയതായി
രേഖകൾ ഉണ്ടാക്കുക, മാർക്കറ്റ് നിരക്കിനേക്കാൾ മൂന്നിരട്ടിവിലയിൽ
സാധനങ്ങൾ വാങ്ങുക, വാങ്ങിയതിനെക്കാൾ സാമഗ്രികൾക്ക് സർക്കാരിൽ
നിന്നും അംഗീകാരം വാങ്ങിയെടുക്കുക എന്നിങ്ങനെ കേട്ടുകേൾവിയില്ലാത്ത
തരത്തിലുള്ള അഴിമതികളാണ് നടന്നത്.
അന്നത്തെ ആര�ോഗ്യമന്ത്രി കെ.കെ.ശൈലജ, ആര�ോഗ്യസെക്രട്ടറി രാജൻ
ഖ�ോബ്രഗഡെ, കേരള മെഡിക്കൽ സർവീസസ് ക�ോർപ്പറേഷൻ എം.ഡി.
ബാലമുരളി, ജനറൽ മാനേജർ എസ്.ആർ. ദിലീപ്കുമാർ എന്നിവരടക്കം 13
പേർക്കെതിരെ അന്വേഷണത്തിനു ല�ോകായുക്ത ഉത്തരവിട്ടിരിക്കുകയാണ്.
l മദ്യകമ്പനികൾക്ക് സർക്കാർ സഹായം -
5 ശതമാനം വിറ്റുവരവ് നികുതി ഒഴിവാക്കി
മദ്യവില വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം അശാസ്ത്രീയവും
നേരിട്ടോ അല്ലാതെയ�ോ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം
തെറ്റിക്കുന്നതുമാണ്. മദ്യക്കമ്പനികൾ നൽകേണ്ടിയിരുന്ന അഞ്ച്
24
UDF ധവളപത്രം 2023

ശതമാനം വിറ്റുവരവ് നികുതി ഒഴിവാക്കിയതിനെ തുടർന്നുണ്ടാകുന്ന


150 ക�ോടിരൂപയുടെ വരുമാനനഷ്ടം പരിഹരിക്കാനാണ് മദ്യവില കൂട്ടാൻ
സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴത്തെ വർധന കൂടിയാകുമ്പോൾ
വിദേശമദ്യത്തിനുള്ള വിൽപന നികുതി 247 ശതമാനത്തിൽനിന്നും
251 ശതമാനമായി വർധിക്കും. മദ്യഉപഭ�ോക്താവിനെ പിഴിയുന്ന ഈ
വർധനവ് മദ്യക്കമ്പനികളെ സഹായിക്കാൻ വേണ്ടി മാത്രമാണ്. ഇത്
പകൽക്കൊള്ളയാണെന്നതിൽ തർക്കമില്ല. വൻകിട മദ്യക്കമ്പനികൾക്കു
വേണ്ടി വിറ്റുവരവ് നികുതി ഒഴിവാക്കിക്കൊടുക്കാൻ സി.പി.എം.
നേതാക്കൾ ഇടപെട്ടെന്ന ആര�ോപണവും ഉയർന്നിട്ടുണ്ട്. സർക്കാരിന്റെ
ധൂർത്തും നികുതി പിരിവിലെ കെടുകാര്യസ്ഥതയെയും തുടർന്നുണ്ടായ
സാമ്പത്തിക പ്രതിസന്ധിക്ക് പകരമായി മദ്യവില അടിക്കടിവർധിപ്പിക്കുന്നത്
തെറ്റായ സാമ്പത്തിക ശാസ്ത്ര രീതിയാണ്. മയക്കുമരുന്ന് ല�ോബികളെ
സഹായിക്കാനാണ് ഈ അമിതമായ മദ്യവില വർദ്ധനവ് എന്ന ആക്ഷേപം
ശക്തമാണ്.
l കരുവന്നൂർ സഹകരണ ബാങ്ക് അഴിമതി
കഴിഞ്ഞ 4 പതിറ്റാണ്ടായി സി.പി.എം. ഭരിക്കുന്ന ഇരിങ്ങാലക്കുടകരുവന്നൂർ
സഹകരണ ബാങ്കിൽ 6 വർഷത്തിനിടെ നടന്നത് 300 ക�ോടിയിലേറെ
രൂപയുടെ തട്ടിപ്പാണ്. 2019 ഓഗസ്റ്റ് 31 ന് ബാങ്ക്തട്ടിപ്പ് തെളിവുകൾ
സഹിതം അന്വേഷണസംഘം ജ�ോയിന്റ് രജിസ്റ്റാർക്ക് റിപ്പോർട്ട് ചെയ്തിട്ടും
പ്രതികളിലാരെയും അറസ്റ്റ് ചെയ്യാൻ പ�ോലും പ�ോലീസ് തയ്യാറായില്ല.
പാസ് ബുക്ക്ഇല്ലാത്ത വായ്പകൾ, അപേക്ഷിക്കാതെവായ്പ,
ജപ്തിഭൂമിയ്ക്കും വായ്പ, പരിധിയില്ലാത്ത വായ്പ, ബിനാമിക്ക് വായ്പ,
ചെറുവായ്പകളിൽമറുവായ്പ എന്നിങ്ങനെ വിവിധ രീതിയിലാണ് സി.പി.
എം. ഭരണസമിതി വൻതട്ടിപ്പ് നടത്തിയത്.
l കെ-ഫ�ോൺ
2017-ൽ ആരംഭിച്ച കെ-ഫ�ോൺ പദ്ധതിയുടെ അഴിമതി ടെണ്ടർ നടപടിക്രമങ്ങൾ
മുതൽ ആരംഭിച്ചിരുന്നു. 1028 ക�ോടി രൂപയ്ക്ക് നടപ്പാക്കേണ്ട പദ്ധതി 1630
ക�ോടിരൂപയ്ക്കാണ് ടെണ്ടർ ചെയ്തത്. 2017-ലെ ധനകാര്യ അഡീഷണൽ
ചീഫ് സെക്രട്ടറിയായിരുന്ന കെ.എം എബ്രാഹാമിന്റെ ഉത്തരവ് പ്രകാരം
പത്ത് ശതമാനത്തിൽ കൂടുതൽ ടെണ്ടർ എക്സസ് ക�ൊടുക്കാൻ പാടില്ലെന്ന്
വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കെ-ഫ�ോണിൽ 58.5 ശതമാനം തുകയാണ്
കൂട്ടി നൽകിയിരിക്കുന്നത്. ടെണ്ടർതുകകൂട്ടി നൽകിയതിലൂടെമാത്രം 500
ക�ോടിയിലേറെ രൂപയാണ് പദ്ധതിയുടെ തുടക്കത്തിൽതന്നെ സംസ്ഥാനത്തിന്
നഷ്ടമായത്.

25
UDF ധവളപത്രം 2023

സാധാരണക്കാരെ മറന്ന സർക്കാർ


സംസ്ഥാനത്തെ പാവങ്ങളെ മറന്നുക�ൊണ്ട് മുതലാളിമാർക്കുവേണ്ടിമാത്രം
പ്രവർത്തിക്കുന്ന സർക്കാരായി എൽ.ഡി.എഫ്. സർക്കാർ മാറിയിരിക്കുകയാണ്.
പാവപ്പെട്ടവർക്ക് വീട് വച്ച് നൽകുന്ന ലൈഫ് പദ്ധതി മുടങ്ങി കിടക്കുമ്പോഴും
മന്ത്രി മന്ദിരത്തിൽ സ്വിമ്മിങ് പൂളും, ത�ൊഴുത്തടക്കം പണിയാൻ സർക്കാർ
ലക്ഷണങ്ങളാണ് മുടക്കുന്നത്. ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ച അധിക
ബാധ്യതയും മുടങ്ങിക്കിടക്കുന്ന ചില പദ്ധതികൾ ചുവടെ.
l വെള്ളക്കരം: വെള്ളക്കരം ലിറ്ററിന് ഒരു പൈസ കൂട്ടാൻ സർക്കാർ തീരുമാനിച്ചു.
1000 ലിറ്റർ വരുന്ന ഒരു യൂണിറ്റിന് ഏറ്റവും താഴെയുള്ള സ്ലാബിൽ നാല്‌രൂപ 10
പൈസയാണ് നിലവിലെ നിരക്ക്. ലിറ്ററിന് ഒരു പൈസ വർധിക്കുന്നത�ോടെ
ഇത് 14.10 രൂപയായി കുതിക്കും. സാധാരണ ഉപഭ�ോക്താവ് പ്രതിമാസം
10,000 മുതൽ 20,000 ലിറ്റർ വരെവെള്ളം ഉപയ�ോഗിക്കുന്നുണ്ട്. ഇത�ോടെ
ബില്ലിൽ 144 മുതൽ 200 രൂപയുടെ വരെ വർധനയുണ്ടാകും. ഉപഭ�ോഗത്തിന്
അനുസരിച്ച് സ്ലാബുകൾ മാറുമെന്നതിനാൽ തുക വീണ്ടും ഉയരും.

l 25 ജൂൺ 2022 നു സംസ്ഥാനത്ത് വൈദ്യുതിനിരക്ക് 6.6 ശതമാനം വർധിപ്പിച്ചു.


സർക്കാരിന്റെതന്നെ കണക്കുകൾ പ്രകാരം 2021-22 സാമ്പത്തിക വർഷത്തിൽ
കെ.എസ്.ഇ.ബിക്ക് 1466 ക�ോടിയുടെ പ്രവർത്തന ലാഭമുണ്ട് എന്നാണ്
പറയുന്നത്. എന്നാൽ വരുമാനമിച്ചമുണ്ടാകുന്ന അവസരങ്ങളിൽ അതിന്റെ
നേട്ടം ഉപഭ�ോക്താക്കൾക്ക് കൈമാറണമെന്നാണ് വൈദ്യുതി നിയമത്തിലെ
വ്യവസ്ഥ പാലിക്കാൻ തയ്യാറാകാതെ പകരം നിരക്ക് ഉയർത്തുന്ന നടപടിയാണ്
സർക്കാർ സ്വീകരിച്ചത്.
2021 -ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് വൈദ്യുതി
ചാർജ്കുടിശ്ശിക ഇനത്തിൽ 2771.14 ക�ോടിരൂപയാണ് കെ.എസ്.ഇ.ബി.
ക്ക് പിരിഞ്ഞുകിട്ടാനുള്ളത്. വൻകിട ഉപഭ�ോക്താക്കളുടെ കുടിശിക
പിരിച്ചെടുക്കാൻ നടപടി സ്വീകരിക്കാതെ കെ.എസ്.ഇ.ബിയിൽ നടക്കുന്ന
കെടുകാര്യസ്ഥതയും അഴിമതിയും പാവപ്പെട്ട ജനങ്ങളുടെ തലയിൽ
കെട്ടിവയ്ക്കാനാണ് സർക്കാർ ശ്രമിച്ചത്.
l സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വർധിപ്പിച്ചു. ബസ്സുകളുടെ
മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് 10 രൂപയാക്കി ഉയർത്തി. കില�ോമീറ്ററിന്
ഒരു രൂപ വർധിപ്പിച്ചു.
l കർഷക കടാശ്വാസകമ്മീഷൻ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ
പ്രാഥമിക സഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കും നൽകേണ്ട തുക
400 ക�ോടി രൂപ സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് സർക്കാർ
തടഞ്ഞുവച്ചിരിക്കുകയാണ്. ഈ കാരണത്താൽ ബാങ്കുകളിൽനിന്നും
ആധാരം ലഭിക്കാത്തിനാൽ കൃഷി, കുട്ടികളുടെ വിദ്യാഭ്യാസം, കല്ല്യാണം
ഉൾപ്പെടെയുള്ള മറ്റ്ആവശ്യങ്ങൾക്ക് വായ്പ എടുക്കാൻ കഴിയാത്ത
ഗതികേടിലാണ് കർഷകൻ. പ്രകൃതിക്ഷോഭംമൂലം കാർഷികവിളകൾ
നശിക്കുകയും വരുമാനം നഷ്ടമായി വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെയും
വലിയ പ്രതിസന്ധിയിലാണ് കർഷകർ.

26
UDF ധവളപത്രം 2023

l സംസ്ഥാനത്തെ ജനകീയ ഹ�ോട്ടലുകൾക്ക് ലഭിക്കേണ്ട സബ്‌സിഡി ലഭിക്കാത്ത


തുമൂലം ഹ�ോട്ടൽ നടത്തിപ്പുകാർ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യമുണ്ട്.
14.47 ക�ോടിയ�ോളം രൂപയാണ് കുടിശ്ശിക. സംസ്ഥാനത്തുടനീളം ജനകീയ
ഹ�ോട്ടലുകൾ പൂട്ടുന്ന സാഹചര്യമാണുള്ളത്.
l സംസ്ഥാനത്ത് ഒക്ടോബർ, നവംബർ മാസങ്ങളിലെ ക്ഷേമപെൻഷൻ മുടങ്ങി
യിരുന്നു. പ്രതിഷേധത്തെത്തുടർന്ന് സർക്കാർ നൽകി. ക്ഷേമപെൻഷൻ
2500 രൂപയായി ഉയർത്തും എന്ന എൽ.ഡി.എഫ്. സർക്കാരിന്റെ വാഗ്ദാനവും
നാളിതുവരെ നടപ്പിലാക്കിയിട്ടില്ല. എല്ലാവർഷവും ക്ഷേമപെൻഷൻ തുക
ഉയർത്തും എന്ന സർക്കാരിന്റെ പ്രഖ്യാപനവും വെറും വാക്കായിമാറി.
l നെല്ല് സംഭരണത്തിൽ സപ്ലൈക്കോ കർഷകർക്ക് നൽകാനുള്ള 222
ക�ോടിരൂപ കുടിശ്ശികയാണ്.
l ഹ�ോർട്ടിക്കോർപ്പിന് പഴം, പച്ചക്കറി എന്നിവ നൽകിയ വകയിൽ
സംസ്ഥാനത്തെ കർഷകർക്ക് ലഭിക്കാനുള്ളത് 2.5 ക�ോടിരൂപ. കുടിശ്ശിക
ലഭ്യമാകാത്തതിനാൽ കടം വാങ്ങിയും മറ്റും കൃഷി ചെയ്തകർഷകരുടെ
ദുരിതം തുടരുകയാണ്.
l സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്ന പട്ടികജാതി,
പട്ടിക വർഗ്ഗക്കാർക്ക് വനം വകുപ്പ് ഏർപ്പെടുത്തിയ ഇൻഷുറൻസ് പരിരക്ഷ
സർക്കാർ അവസാനിപ്പിച്ചു. ക്ലെയിമുകൾ കൂടിയത�ോടെ ഇൻഷുറൻസ്
കമ്പനി പ്രീമിയം വർധിപ്പിച്ചത�ോടെയാണ് ഇതു നിർത്തിയത്.
l കിടപ്പുര�ോഗികളെ പരിചരിക്കുന്നവർക്ക് സഹായധനം നൽകുന്ന ആശ്വാസ
കിരണം പദ്ധതിയിൽ 5 മാസത്തെ കുടിശിക.
l കുട്ടികൾക്കായുള്ള സ്നേഹപൂർവ്വം പദ്ധതിപ്രകാരം 2018-19, 2019-20, 2020-
21 എന്നീ അദ്ധ്യയന വർഷങ്ങളിലായി 14,91,25,500/- രൂപ കുടിശിക
l കേരളാ സാമൂഹ്യസുരക്ഷാമിഷൻ മുഖേന നടപ്പാക്കിവരുന്ന സമാശ്വാസം
പദ്ധതി പ്രകാരം 12 മാസംകുടിശിക.
l രണ്ടു ലക്ഷത്തോളം വരുന്ന ക്ഷീരകർഷകർക്ക് നൽകേണ്ട മിൽക്ക്
ഇൻസെന്റീവ് മൂന്നുമാസം കുടിശ്ശികയായിരിക്കുകയാണ്.
l സൗജന്യ കന്നുകാലി ഇൻഷുറൻസും കാലിത്തീറ്റ സബ്‌സിഡിയും നിലച്ചു.
l കെട്ടിട നിർമ്മാണ ത�ൊഴിലാളി ക്ഷേമനിധി പെൻഷൻ 5 മാസം കുടിശ്ശിക.
l മാതാപിതാക്കൾ മരിച്ചുപ�ോയ പാവപ്പെട്ട കുട്ടികൾക്ക് സഹായം നൽകുന്ന
സ്നേഹപൂർവം പദ്ധതിയിൽ- 10 മാസംകുടിശ്ശിക.
l വിവിധ വകുപ്പുകളിലും കിഫ്ബിയിലുമായി വർക്ക് ചെയ്ത കരാറുകാർക്കായി
ആകെ നൽകാനുള്ളത് -11,000 ക�ോടി രൂപ
l വിദ്യാർത്ഥികൾക്ക് എൽ.എസ്.എസ്. (1000 രൂപ)-യു.എസ്.എസ്. (1500 രൂപ)
സ്‌ക�ോളർഷിപ്പ് മൂന്നുവർഷമായി വിതരണം ചെയ്യുന്നില്ല.
l ക്ഷേമപെൻഷനുകൾ വിതരണം ചെയ്യുന്ന സഹകരണ ബാങ്ക് ജീവനക്കാർ
ക്കുള്ള ഒരു വർഷത്തെ ഇൻസെന്റീവ് സർക്കാർ നൽകിയിട്ടില്ല

27
UDF ധവളപത്രം 2023

l പാവപ്പെട്ടവർക്കുള്ള ആര�ോഗ്യ ഇൻഷുറൻസ് പദ്ധതിയായ കേരള ആര�ോഗ്യ


സുരക്ഷാ പദ്ധതി (കാസ്പ്) അനുസരിച്ചുര�ോഗികൾക്ക് സൗജന്യ ചികിത്സ
ലഭ്യമാക്കിയ ആശുപത്രികൾക്കു സർക്കാർ പണം നൽകാത്തതിനെ തുടർന്നു
അവർ പദ്ധതിയിൽനിന്നു പിന്മാറുന്ന അവസ്ഥയിലാണ്.
l 2018 ലെ മഹാപ്രളയത്തെ തുടർന്ന് കേരളത്തിന്റെ പുനർനിർമ്മിതിക്കായി
വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത നടപ്പാക്കാൻ വേണ്ടിയാണ് റീ
ബിൽഡ് കേരള രൂപികരിച്ചത്. റി ബിൽഡ് കേരളയുടെ കീഴിലുള്ള
തദ്ദേശസ്വയം ഭരണറ�ോഡുകൾ, പ�ൊതുമരാമത്ത് റ�ോഡുകൾ, പാലങ്ങൾ,
പ�ൊതു കെട്ടിടങ്ങളുടെ അറ്റകുറ്റ പണി, ജലവിതരണവും ശുചിത്വവും,
ദുരന്ത പ്രതിര�ോധ മുന്നൊരുക്കങ്ങൾ, ഉപജീവന പ്രവർത്തനങ്ങൾ എന്നീ
പദ്ധതികൾ നടപ്പാക്കുന്നതിനായിരുന്നു 2022 - 23 ലെ ബജറ്റിൽ 1600
ക�ോടി വകയിരുത്തിയത്. റീ ബിൽഡ് കേരളക്ക് ഈ സാമ്പത്തിക വർഷം
വകയിരുത്തിയ 1600 ക�ോടിയിൽ ചെലവാക്കിയത് 3.01 ശതമാനം(48 ക�ോടി)
മാത്രമെന്ന് പ്ലാനിംഗ് ബ�ോർഡ് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇരുട്ടടി


സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും
നാല് ഗഡു ഡി.എ./ഡി.ആർ. തടഞ്ഞുവച്ചിരിക്കുകയാണ്. 11 ശതമാനം
ഡിഎ ആണ് തടഞ്ഞുവച്ചിരിക്കുന്നത്. ഇതുമൂലം ജീവനക്കാരന് അവന്റെ
തസ്തികയുടെസ്വഭാവം അനുസരിച്ച് 3000 രൂപ മുതൽ 16000 രൂപ വരെഓര�ോ
മസവും ശമ്പളത്തിൽ നഷ്ടപ്പെടുന്നു. പെൻഷൻകാർക്ക് ഓര�ോ മാസവും
പെൻഷൻ നഷ്ടപ്പെടുന്നത് 800 രൂപ മുതൽ 8800 രൂപ വരെയാണ് രണ്ട് വർഷമായി
ജീവനക്കാരുടെലീവ് സറണ്ടർ നൽകുന്നില്ല. ഇതിനെതിരെശക്തമായ പ്രതിഷേധം
ഉയർന്നപ്പോൾലീവ് സറണ്ടറിന് അപേക്ഷിക്കാം. തുക ഈ സർക്കാരിന്റെ
കാലാവധിക്കുശേഷം 2027 ൽ നൽകാം എന്ന രീതിയിലുള്ള വിചിത്രമായ
ഉത്തരവാണ് ധനവകുപ്പ് പുറപ്പെടുവിച്ചത്.

28
UDF ധവളപത്രം 2023

നികുതി പിരിവിലെ കെടുകാര്യസ്ഥത


നികുതി വരുമാനം കാര്യക്ഷമമായി പിരിച്ചെടുക്കുക എന്നത് സംസ്ഥാനത്തിന്റെ
കടമയാണ്. കേരളത്തിന്റെ തനതു നികുതി വരുമാനത്തിൽ (State’s Own Tax
Revenue) ജി.എസ്.ടി., കാർഷിക വരുമാനത്തിൽമേലുള്ള നികുതി, ഭൂനികുതി,
സ്റ്റാമ്പ് ഡ്യൂട്ടി, എക്സൈസ് നികുതി, വിൽപ്പന നികുതി, വാറ്റ് എന്നിവയടക്കം
ഉൾപ്പെടുന്നു. തനതുവരുമാനം വർധിപ്പിക്കാന�ോ നികുതി പിരിവ് കാര്യക്ഷമമാ
ക്കാന�ോ സംസ്ഥാന സർക്കാർ ഒന്നും ചെയ്തിട്ടില്ല എന്നതാണ് ധന സൂചികകൾ
സൂചിപ്പിക്കുന്നത്.
സംസ്ഥാനം ലക്ഷ്യമിട്ട തനതു നികുതി വരുമാനവും പിരിച്ചെടുക്കാൻ സാധിച്ച
നികുതി വരുമാനവും തമ്മിലുള്ള അന്തരം ഈ പരാജയത്തിന്റെ ഏറ്റവും വലിയ
ദൃഷ്ടാന്തമാണ്.

കഴിഞ്ഞ അഞ്ചുവർഷം നികുതി ഇനത്തിൽ പിരിക്കാൻ സാധിക്കാത്ത തുക


70,000 ക�ോടി രൂപയിലേറെയാണ് എന്നാണ് സർക്കാരിന്റെ കണക്കുകൾ
സൂചിപ്പിക്കുന്നത്.

ജി.എസ്.ടി. നടത്തിപ്പിലെ പരാജയം


ജി.എസ്.ടി. വരുന്നത�ോടുകൂടി 25 മുതൽ 30 ശതമാനം വരെ നികുതി വരുമാനത്തിൽ
വർധന ഉണ്ടാകുമെന്നാണ് മുൻപ് അന്നത്തെ ധനകാര്യമന്ത്രി ഡ�ോ. ത�ോമസ്
ഐസക് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, വിഭവസമാഹരണത്തിൽ കഴിഞ്ഞ
എൽ.ഡി.എഫ്. സർക്കാർ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. നികുതി
ഭരണത്തിലെ കെടുകാര്യസ്ഥതയും അശാസ്ത്രീയമായ സമീപനത്തിലേക്കുമാണ്
ഇത്‌വിരൽ ചൂണ്ടുന്നത്. ജി.എസ.്ടി. വന്നപ്പോൾ പര�ോക്ഷനികുതി പിരിവിന്റെ
ചരിത്രത്തിൽതന്നെ ഏറ്റവും കൂടുതൽ സർവീസ്ടാക്സ് പിരിക്കാനുള്ള
സുവർണാവസരമാണ് സംസ്ഥാന സർക്കാരിന് കൈവന്നത്. ഇന്ത്യയുടെ
29
UDF ധവളപത്രം 2023

ദേശീയവരുമാനത്തിന്റെ 58 ശതമാനവും സർവീസ് മേഖലയിൽ നിന്നാണ്


ലഭിക്കുന്നത്. കേരളത്തിൽ ഇത് 64 ശതമാനമാണ്. എന്നാൽ, കേരളത്തിലെ
സർവീസ് മേഖലയിൽ പുതിയ വരുമാന സ്രോതസുകൾ കണ്ടെത്തുന്നതിലും
നികുതി വെട്ടിപ്പ് തടയുന്നതിലും സംസ്ഥാന സർക്കാർ ദയനീയമായി പരാജയപ്പെട്ടു.
വാറ്റ് കാലഘട്ടത്തിലെ നികുതിവളർച്ച നിരക്കും, ജി.എസ്.ടി. കാലഘട്ടത്തിലെ
നികുതി വളർച്ച നിരക്കും തമ്മിൽ താരതമ്യം ചെയ്താൽ മാത്രംമതി ഈ
സർക്കാരിന്റെ നികുതി പിരിവിലെ കെടുകാര്യസ്ഥത മനസിലാക്കാൻ. 2012-
13 ൽ നികുതി വളർച്ചനിരക്ക് 24 ശതമാനം വരെ എത്തിയിരുന്നു. 2014-15 ൽ
8 ശതമാനമായി കുറഞ്ഞ ത�ൊഴിച്ചാൽ വാറ്റ്കാലഘട്ടത്തിലെ നികുതി വളർച്ച
ശരാശരി 13 ശതമാനമായിരുന്നു. എന്നാൽ, ജി.എസ്.ടി. കാലഘട്ടത്തിൽ നികുതി
വളർച്ച നെഗറ്റിവ് 4.9 (-4.9%) വരെ കൂപ്പുകുത്തി. 2018-19 ൽ 12.3 ശതമാനം ഉയർച്ച
കൈവരിച്ചത�ൊഴികെ നികുതി ഇനത്തിൽ അഞ്ചുശതമാനം വളർച്ചപ�ോലും
കൈവരിക്കാൻ ഈ സർക്കാരിന്റെ കാലഘട്ടത്തിൽ സാധിച്ചിട്ടില്ല

ജി.എസ്.ടി. കേരളത്തിൽ
പരാജയപ്പെട്ടതിന്റെ കാരണങ്ങൾ
l ജി.എസ്.ടി. നടപ്പിലാക്കുമ്പോൾ മുൻകാലങ്ങളിൽ നിലനിന്നിരുന്ന നികുതി
സംവിധാനങ്ങളിൽ കാല�ോചിതമായ മാറ്റങ്ങൾ വരുത്തി വകുപ്പിനെ
പുനഃസംഘടിപ്പിക്കണം എന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിരുന്നു.
ഇത് നടപ്പിലാക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. നികുതി വെട്ടിപ്പ് തടയാനും,

30
UDF ധവളപത്രം 2023

കുടിശ്ശിക കണ്ടെത്താനും ജി.എസ്.ടി. ഓഡിറ്റ് വിഭാഗം രൂപീകരിക്കാനും,


ഇന്റലിജൻസ് സംവിധാനം ശക്തിപ്പെടുത്താനും സർക്കാർ ഒരു നടപടിയും
സ്വീകരിച്ചില്ല. അന്തർ സംസ്ഥാന നികുതിവെട്ടിപ്പ് തടയാൻ ഇ-വേ ബിൽ
പരിശ�ോധന കാര്യക്ഷമാക്കാനും സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു.
ജി.എസ്.ടി. നടപ്പിലാക്കി അഞ്ചുവർഷം പിന്നിടുമ്പോൾ നികുതിവെട്ടിപ്പ്
പെരുകുകയും സർക്കാരിന്റെ നികുതിവരുമാനം ഉയരാത്തതും ജി.എസ്.
ടി. വകുപ്പിനെ സമഗ്രമായി പുനഃസംഘടിപ്പിക്കാൻ സർക്കാരിനെ
നിർബന്ധിതരാക്കിയിരിക്കുകയാണ്. അഞ്ചുവർഷം പാഴാക്കിയ ശേഷം
ആറാമത്തെ വർഷം പുന:സംഘടന നടപ്പിലാക്കി ഇന്ത്യയിലെ ഏറ്റവും
സമഗ്രമായ ഒരു പുന:സംഘടന എന്ന പ�ൊള്ളയായ അവകാശവാദമാണ്
സർക്കാർ ഇപ്പോൾ നടത്തുന്നത്.
l 2017 -ൽ രാജ്യത്ത് ജി.എസ്.ടി. നടപ്പാക്കിയപ്പോൾ സംസ്ഥാന അതിർത്തിക
ളിലെ ചെക്ക് പ�ോസ്റ്റുകൾ ഇല്ലാതാക്കി പകരം നികുതി വെട്ടിച്ച് അതിർത്തി
കടന്നെത്തുന്ന വാഹനങ്ങളെ കയ്യോടെ പിടിക്കാൻ തിരക്കുപിടിച്ച് ഓട്ടോ
മാറ്റിക് ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിച്ചെങ്കിലും, കേരളത്തിലെ പ്രധാന
അതിർത്തി ചെക്ക് ‌പ�ോസ്റ്റു കളിൽ 6 ക�ോടിരൂപ മുടക്കിസ്ഥാപിച്ച ANPR
(automated number plate recognition) ക്യാമറകൾ നിശ്ചലമായിട്ട് മാസങ്ങ
ളായി. നിർത്തിയിട്ടുള്ള വാഹന പരിശ�ോധനയിലൂടെയുള്ള സമയനഷ്ടം പരിഹ
രിക്കുന്നതിനും 50000 രൂപക്ക് മുകളിലുള്ള സാധനങ്ങൾ വാഹനങ്ങളിൽക�ൊ
ണ്ട് പ�ോകുമ്പോൾ ഓൺലൈനായി തയ്യാറാക്കേണ്ട ഇ-വെയ്ബിൽ പരിശ�ോ
ധിക്കുന്നതിനും സംസ്ഥാനത്തിന് അകത്തേക്കും പുറത്തേക്കും ഉള്ള ചരക്ക്
നീക്കം നീരീക്ഷിക്കുന്നതിനും ഒരേ ബില്ല് ഉപയ�ോഗിച്ച് പലതവണ ചരക്ക്
കടത്തുന്നതും തടയുന്നതിനും വേണ്ടിയാണ് ഈ അത്യാധുനിക സംവിധാനം
അതിർത്തിചെക്ക് പ�ോസ്റ്റുകളിൽ സ്ഥാപിച്ചത്. എന്നാൽ, മാസങ്ങളായി ഈ
സംവിധാനം പ്രവർത്തിക്കുന്നില്ല. ഇത് പ്രവർത്തനക്ഷമമാക്കാൻ സർക്കാർ
യാത�ൊരുവിധ നടപടികളും സ്വീകരിക്കുന്നില്ല.
l ജി.എസ്.ടി. വന്നപ്പോൾ അതിന�ൊപ്പം നടപ്പാക്കേണ്ട സാമ്പത്തിക പരിഷ്‌കാ
രങ്ങൾ പലതും ഫലപ്രദമായി പ്രവൃത്തി പഥത്തിലെത്തിക്കാത്തതുക�ൊണ്ടു
ള്ള തിരിച്ചടിയാണ് കേരളം ഇപ്പോൾ നേരിട്ടുക�ൊണ്ടിരിക്കുന്നത്. ജി.എസ്.ടി.
പ�ോർട്ടലിൽനിന്ന് കേരളത്തിനാവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്ന
ബാക് എൻഡ്‌സ�ോഫ്റ്റ് വെയർ (Back End software) വാങ്ങാൻ കേരളം തയ്യാ
റായില്ല. പകരം അപര്യാപ്തമായ സ്വന്തം സ�ോഫ്റ്റ്വെയർ ഉപയ�ോഗിച്ചു. അതു
ഫലപ്രദമല്ലെന്നു തിരിച്ചറിയാൻ 4 വർഷമെടുത്തു. ഒടുവിൽ കേന്ദ്രം തയാറാ
ക്കിയ സ�ോഫ്റ്റ്—വെയർ തന്നെ വാങ്ങാൻ നിർബന്ധിതരായി.
l വൻകിട ത�ോട്ടം മുതലാളികൾക്കെതിരെ നടത്തിവന്നിരുന്ന കേസുകൾ ഒത്തു
കളിച്ച് പരാജയപ്പെട്ടതിലൂടെ സർക്കാരിന് ക�ോടികളുടെ നഷ്ടമാണ് പിണറായി
സർക്കാർ വരുത്തിവെച്ചിട്ടുള്ളത്. പാട്ട കുടിശിക പിരിച്ചെടുക്കുന്നതിലും
പാട്ട നിബന്ധനകൾ ലംഘിക്കുകയും പാട്ടക്കാലാവധി തീരുകയും ചെയ്ത
ഭൂമി സർക്കാരിലേക്ക് തിരിച്ചു എടുക്കുന്നതിനും ഈ സർക്കാർ യാത�ൊരു
നടപടിയും സ്വീകരിക്കുന്നില്ല. വൻകിടക്കാരുടെ ഭൂമി ഏറ്റെടുക്കാൻ
നിയമനിർമാണം വേണമെന്ന എം.ജി.രാജമാണിക്യം റിപ്പോർട്ടും ഇതുവരെ
നടപ്പിലാക്കിയിട്ടില്ല.

31
UDF ധവളപത്രം 2023

l നികുതി അടയ്ക്കാത്തവരെ കണ്ടെത്താന�ോ, ഓഡിറ്റ് സംവിധാനം കാര്യക്ഷ


മാക്കാമ�ോ, റവന്യുറിക്കവറി നടത്താന�ോ സർക്കാർ ഒരു കാര്യവും ചെയ്തില്ല.
l ജി.എസ്.ടി. നികുതി കുറച്ചിട്ടും വില കുറയാത്ത ധാരാളം നിത്യോപ
യ�ോഗസാധനങ്ങളുടെ വില കുറയുന്നില്ല എന്ന ആക്ഷേപം വ്യാപകമാണ്.
ഇത് ഉറപ്പു വരുത്താൻ ജി.എസ്.ടി. നിയമം വിഭാവനം ചെയ്തതാണ്
ആൻറി പ്രൊഫിറ്റിയറിങ് അത�ോറിറ്റി. എന്നാൽ കേരളത്തിൽ നികുതി
വകുപ്പ് പുന:സംഘടന ഉത്തരവിറങ്ങിയെങ്കിലും ആൻറി പ്രൊഫിറ്റിയറിങ്
വിംഗ് രൂപീകരിക്കുന്നതായി അതിൽ പറയുന്നില്ല. നികുതി കുറച്ചിട്ടും
വില കുറയാത്ത സാധനങ്ങളുടെ വിപണനം നമ്മുടെ വിപണിയിൽ
പ�ൊടിപ�ൊടിക്കുമ്പോൾ, സാധാരണ ജനങ്ങൾക്ക് ആശ്വാസമാകേണ്ട
ഒരു വിഭാഗം രൂപീകരിക്കുന്നതിൽ സർക്കാർ കാണിച്ച ഗുരുതര വീഴ്ച
നീതീകരിക്കാൻ കഴിയില്ല.

പാളിപ്പോയ ആംനസ്റ്റി സ്‌കീം


എൽ.ഡി.എഫ.് സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം കാലഹരണപ്പെട്ട
നികുതി സമ്പ്രദായത്തിലെ അടക്കമുള്ള കുടിശ്ശിക പിരിച്ചെടുക്കും എന്ന്
അവകാശപ്പെട്ടിരുന്നു. ഇതിനായി നികുതി കുടിശ്ശിക പലിശയും പിഴയും
ഒഴിവാക്കി പിരിച്ചെടുക്കുന്നതിലേക്കായി ആവിഷ്‌കരിച്ച ആംനസ്റ്റി സ്‌കീം
അമ്പേ പരാജയപ്പെട്ടു. നികുതി നിർണ്ണയത്തിലെ പാളിച്ചകളാണ് ആംനസ്റ്റി
സ്‌കീം പരാജയപ്പെടാൻ ഉണ്ടായ പ്രധാന കാരണം. തെറ്റായ നികുതി നിർണ്ണയം
നടന്ന കേസുകളിൽ വ്യാപരികൾക്ക് ആനംസ്റ്റി സ്‌കീം ഉപയ�ോഗപ്പെടുത്താൻ
എങ്ങനെയാണ് സാധിക്കുക. ഇക്കാരണത്താൽതന്നെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ
ഏഴയലത്ത് പ�ോലും കുടിശ്ശിക പിരിവ് എത്തിയില്ല.
കഴിഞ്ഞ ബഡ്ജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞത്: ‘നമ്മുടെ നികുതി
വകുപ്പിന്റെ പക്കലുള്ള കണക്കനുസരിച്ച് ഇനി പിരിഞ്ഞ് കിട്ടാനുള്ള കുടിശ്ശിക
13,000 ക�ോടി രൂപ ഇതിൽ പിരിച്ചെടുക്കുവാൻ സാധിക്കാത്തത് 400 ക�ോടി രൂപ
വ്യാപാരം അവസാനിപ്പിച്ചതും ജി.എസ്.ടി. നിയമത്തിന് കീഴിൽ ഇല്ലാത്തതും
ആയവരിൽ നിന്നും 5000 ക�ോടി, വ്യവഹാരങ്ങളിൽ ഉൾപ്പെട്ടത് 4500 ക�ോടി
പിരിച്ചെടുക്കുവാൻ യാത�ൊരു തടസ്സവും ഇല്ലാത്തത് 3100 ക�ോടി’. ഈ തുക
എന്തുക�ൊണ്ടു പിരിച്ചെടുക്കാൻ സാധിച്ചില്ല എന്നതാണ് പ്രസക്തമായ ച�ോദ്യം?
ആദ്യ സ്‌കീം പരാജയപ്പെട്ടപ്പോൾ കുടിശ്ശിക പിരിച്ചെടുക്കുന്നതിലേക്കായി
പുതുക്കിയ ആംനസ്റ്റി സ്‌കീം പ്രഖ്യാപിച്ചു. ഇതുപ്രകാരം മുൻ വർഷങ്ങളിൽ
നിന്ന് വ്യത്യസ്ഥമായി പലിശയും പിഴയും പൂർണ്ണമായും ഒഴിവാക്കി
ക�ൊടുക്കന്നതിന�ോട�ൊപ്പം നികുതി കുടിശ്ശികയുടെ 60% കിഴിവ് കൂടി നൽകി
(ഒറ്റതവണയ്ക്ക് 50%). കൂടാതെ നികുതി നിർണ്ണയ ‘ഡിമാൻഡ് ന�ോട്ടീസ’
നൽകിയശേഷമുള്ള എല്ലാ പെയ്‌മെൻറുകളും നികുതി കുടിശ്ശികയിലേക്ക് വരവ്
വെച്ചു നൽകി. ഈ സ്‌കീമിലേക്ക് ഓപ്ഷൻ നൽകാനുള്ള തീയതി അവസാനിച്ചിട്ടും
58176 കുടിശ്ശിക കേസുകളിൽ 21.07.2020 വരെ 6919 ആളുകൾ മാത്രമേ ഓപ്ഷൻ
സമർപ്പിച്ചിട്ടുള്ളു എന്നത് പദ്ധതി പരാജയപ്പെട്ടു എന്ന് തെളിയിക്കുന്നതാണ്.
മുൻ വർഷങ്ങളിലെ സ്‌കീം പരാജയപ്പെട്ടപ്പോഴെങ്കിലും അതിനുള്ള കാരണം
പരിശ�ോധിക്കുവാൻ നികുതി വകുപ്പ് തയ്യാറായിട്ടില്ല.

32
UDF ധവളപത്രം 2023

ആംനസ്റ്റി സ്‌കീമിന്റെ പരാജയത്തിന്റെ പ്രധാനകാരണങ്ങൾ താഴെപ്പറയുന്ന


വയാണ്
l അപ്പീലുകൾക്കും വ്യവഹാരങ്ങൾക്കും പുറത്ത് ഒരു ഫാസ്റ്റ് ട്രാക്ക് ടീമിനെ
നിയ�ോഗിച്ച് ഈ നികുതി നിർണ്ണയം പുനപരിശ�ോധിച്ച് ഒരു അദാലത്തിലൂടെ
പുനർനിർണ്ണയം നടത്തിയിരുന്നെങ്കിൽ ടി കുടിശ്ശിക കേസുകൾ 90%
വും തീർപ്പ് കൽപിക്കപ്പെടുമായിരുന്നു. ഇത് നടപ്പിലാക്കാൻ സർക്കാർ
പരാജയപ്പെട്ടു.
l സംസ്ഥാന ഖജനാവിന്റെ താൽപര്യം സംരക്ഷിക്കുന്ന തരത്തിലുള്ള യാത�ൊരു
വിധത്തിലുള്ള കർശനമായ വ്യവസ്ഥകളും ഈ സ്‌കീമിൽ മുൻകാലങ്ങളിലും
പുതിയതിലും ഇല്ല. ചില കർശന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച് നടപ്പാക്കി
യിരുന്നെങ്കിൽ ഈ സ്‌കീം വിജയം കാണുമായിരുന്നു.
l ഈ സ്‌കീമിൽ ചേരുന്ന സമയത്ത് നിലവിലുള്ള കേസ് നടപടികൾ പിൻവലിക്ക
ണമെന്ന വ്യവസ്ഥ പ�ോലെതന്നെ ഈ സ്‌കീമിൽ ചേർന്ന് കഴിഞ്ഞാൽ
പുതുതായി വ്യവഹാരത്തിൽ ഏർപ്പെടുന്നത് തടസ്സപ്പെടുത്തിക�ൊണ്ടുള്ള ഒരു
വ്യവസ്ഥ ഉൾപ്പെടുത്തേണ്ടതായിരുന്നു. എന്നാൽ ഇത് ചെയ്തില്ല.
l നിലവിൽ നികുതി നിർണ്ണയം നടത്തി കുടിശ്ശിക തുകയുടെ 60% അഥവാ 70%
അടച്ച് തീർത്ത ഒരു വ്യാപാരിക്ക് വേറെ വർഷങ്ങളിൽ നികുതി നിർണ്ണയത്തി
ലൂടെയ�ോ അല്ലാതയ�ോ റീഫണ്ട് ചെയ്യേണ്ട സാഹചര്യം വന്നാൽ മുമ്പ്
നൽകിയ നികുതി ഇളവ് ഈ റീഫണ്ട് തുകയിൽ കുറവു ചെയ്യാനുള്ള വ്യവസ്ഥ
ഉൾപ്പെടുത്തേണ്ടതായിരുന്നു. എന്നാൽ, ഇത് ചെയ്തില്ല. ഇതുകാരണം
ചിലവ്യാപാരികൾ കടിശ്ശികയ്ക്ക് ഇളവ് കൈപ്പറ്റിയശേഷം റീഫണ്ട് മുഴു
വനായി കൈപ്പറ്റുന്ന അവസ്ഥ ഉണ്ടാകാൻ കാരണമായി.
l പഴയ വില്പന നികുതി, വാറ്റ് നിയമങ്ങൾ പ്രബല്യത്തിൽ ഉണ്ടായിരുന്ന കാലഘ
ട്ടങ്ങളിൽ രജിസ്‌ട്രേഷൻ ലഭിക്കുന്നതിനായി സെക്യൂരിറ്റിയായി നൽകിയിരുന്ന
ക�ോടിക്കണക്കിന് രൂപയുടെ NSC (National Savings Scheme) കൾ, ബാങ്ക്
Fixed Deposit, ബാങ്ക് ഗ്യാരന്റികൾ എന്നിവ അവകാശികളില്ലാതെ ചിതലരിച്ച്
നശിക്കുന്ന സാഹചര്യമാണുള്ളത.് ജി.എസ.് ടി. വകുപ്പ് പുന:സംഘടനയുമായി
ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഴുവൻ ഓഫീസുകളിലേയും ഇത്തരം രേഖകളുടെ
കണക്കുകൾ ശേഖരിച്ചപ്പോൾ ആണ് ആയിരക്കണക്കിന് ക�ോടിരൂപ മൂല്യമു
ള്ള രേഖകൾ (നിധി കാക്കുന്ന ഭൂതത്താനെ പ�ോലെ) ഈ കടുത്ത സാമ്പത്തിക
പ്രതിസന്ധികൾക്കിടയിലും ആർക്കും യാത�ൊരുവിധ ഉപകാരവുമില്ലാതെ
നശിച്ചു പ�ോവുന്നത്.
ഇവയിൽ പലതിനും 30 ഉം 40 വർഷങ്ങളുടെകാലപ്പഴക്കം ഉണ്ട്.
ഇതിന്റെ ഉടമകളും അവകാശികളും മൺമറഞ്ഞ് പ�ോയിരിക്കാം. നിലവിൽ
കുടിശ്ശിക ഒന്നും ഇല്ലെങ്കിൽ ഈ തുകയും ആയതിന്റെ പലിശയും
അവകാശിക്ക് അപേക്ഷയിന്മേൽ അനുവദിച്ച് നൽകുവാൻ അതാത്
നികുതി നിർണ്ണയ അധികാരിയുടെ കടമയാണ്. എന്നാൽ, ഇതാവശ്യപ്പെട്ട്
അവകാശി എത്താത്തിടത്തോളം കാലം സൂക്ഷിച്ച് വയ്ക്കുവാനേ നിയമം
അനുശാസിക്കുന്നുള്ളു. ഇക്കാര്യത്തിൽ സർക്കാർ ഉറച്ച നിലപാട് സ്വീകരിച്ച്
സമയപരിധി നിശ്ചയിച്ച് നിലവിൽകുടിശ്ശിക ഇല്ലാത്തവർ ഈ സെക്യൂരിറ്റി
തിരികെ കൈപ്പറ്റേണ്ടതും കുടിശ്ശികഉള്ളവരുടെ കുടിശ്ശികയിലേക്ക് ഈ
സെക്യൂരിറ്റി എൻകാഷ് ചെയ്ത് വരവ് വയ്ക്കുന്നതിനും സമയ പരിധി
33
UDF ധവളപത്രം 2023

ക്കുള്ളിൽ സെക്യൂരിറ്റിയിന്മേൽ ക്ലെയിം ഉന്നയിക്കാത്തവരുടെ സെക്യൂരിറ്റികൾ


സർക്കാരിലേക്ക് മുതൽ കുട്ടുന്നതിനും അനുമതി നൽകിയാൽ കാലപ്പഴക്കം
ചെന്ന ഇത്തരം രേഖകളുടെ സുക്ഷിപ്പ് ഒഴിവാക്കി സർക്കാരിന് ഒരു അധിക
വരുമാനം കണ്ടെത്താൻ ഉപകരിക്കുമായിരുന്നു.
l ജി.എസ്.ടി. ക�ോമ്പൻസഷൻ ലഭിക്കും എന്ന ആലസ്യത്തിൽ സർക്കാരിനു
ലഭിക്കേണ്ട ക�ോടികളുടെ നികുതി കുടിശ്ശിക യഥാസമയം പിരിച്ചെടു
ക്കുന്നതിൽ സർക്കാർ ഗുരുതര വീഴ്ചവരുത്തി. റവന്യൂ റിക്കവറി നടപടികൾ
ത്വരിതപ്പെടുത്തിയിരുന്നെങ്കിൽ വേറെ ഗത്യന്തരമില്ലാതെ ആംനെസ്റ്റി സ്‌കീം
സ്വീകരിക്കുമായിരുന്നു. ഈ അവസരം സർക്കാർ നഷ്ട്ടപ്പെടുത്തി.

34
UDF ധവളപത്രം 2023

കാർഷിക മേഖലയിലെ പ്രതിസന്ധി


കേരള സമ്പദ് വസ്ഥയുടെ നട്ടെലാണ് കൃഷി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ
അവഗണനമൂലം നമ്മുടെ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. ഇത്
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തിലെ റബ്ബർ, ഏലം, കുരുമുളക്, കാപ്പി, തേയില തുടങ്ങി സമസ്ത
മേഖലയും പ്രതിസന്ധിയിലാണ്. നെല്ലിന്റെയും നാളികേരത്തിന്റെയും സംഭരണം
സമയബന്ധിതമായി നടത്തുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു.
കാർഷിക മേഖലയിലുണ്ടായ തകർച്ച സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടി.
കാർഷിക മേഖലയെ സംബന്ധിച്ച വിശദമായ പ‍ഠനം യു.ഡി.എഫ്. തയ്യാറാ
ക്കി വരികയാണ്.

35
UDF ധവളപത്രം 2023

ബഫർ സ�ോൺ പ്രശ്‌നത്തിലെ


സാമ്പത്തിക ആഘാതം
മുഴുവൻ വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ഒരു
കില�ോമീറ്റർ ചുറ്റളവ് ഇക്കോസെൻസിറ്റീവ് സ�ോൺ (ഇ.എസ്.സെഡ്.)
നിർബന്ധമാക്കണമെന്നാണ് സുപ്രീം ക�ോടതി ജൂൺ 3,2022 നു ഉത്തരവ്
ഇറക്കിയത് കേരളത്തിലെ കർഷക സമൂഹത്തെ അടക്കം കടുത്ത പ്രതിസന്ധി
ലാക്കിയിരിക്കുകയാണ്. വിലത്തകർച്ച, വന്യമൃഗശല്യം, വളങ്ങളുടെവില വർദ്ധനവ്,
കാലാവസ്ഥ വ്യതിയാനം അടക്കമുള്ള കാരണങ്ങൾമൂലം പ്രതിസന്ധിയിലായ
കർഷക സമൂഹത്തെ ഈ വിധി കൂടുതൽ ആശങ്കയിലാക്കിയിരിക്കുകയാണ്.
ബഫർ സ�ോണിൽ ജനവാസമേഖലകളെ ഉൾപ്പെടുത്താനുള്ള എൽ.ഡി.
എഫ്. സർക്കാരിന്റെ തെറ്റായ തീരുമാനമാണ് ഈ പ്രതിസന്ധിക്ക് കാരണം.
സുപ്രീം ക�ോടതിവിധി വന്നു ഏഴ് മാസം കഴിഞ്ഞിട്ടും ഇക്കോ സെൻസിറ്റീവ്
സ�ോൺ സംബന്ധിച്ച കർഷകരുടെ ആശങ്ക പരിഹരിക്കുന്നതിൽ ഈ
സർക്കാർ പൂർണമായും പരാജയപെട്ടിരിക്കുകയാണ്. ബഫർ സ�ോൺ പ്രശ്നം
പരിഹരിക്കാത്തതുക�ൊണ്ട് ഈ മേഖലകളിലെ കർഷകർ കൃഷിയിൽ നിന്നും
പിന്മാറുകയാണ്. വസ്തുക്കൾ ക്രയവിക്രയം ചെയ്യാന�ോ ഈടുവയ്ക്കണ�ോ
സാധിക്കാത്തതുമൂലം കിഴക്കൻ മേഖലയിലെകർഷക സമ്പദ്‌വ്യവസ്ഥ താളം
തെറ്റിയിരിക്കുകയാണ്. ചടുലമായ കാർഷിക വ്യവസ്ഥ വലിയ നിരക്കിലാണ്
ഖജനാവിലേക്ക് പണം നൽകിക്കൊണ്ടിരുന്നത്. എന്നാൽ, ബഫർ സ�ോൺ
പ്രശ്‌നംമൂലമുണ്ടായ സാമ്പത്തിക ആഘാതം സർക്കാർ കാണുന്നില്ല.

36
UDF ധവളപത്രം 2023

വ്യവസായരംഗത്തിന്റെ തകർച്ച
ഇന്ത്യയിലെ വ്യവസായങ്ങളെ സംബന്ധിച്ച് നവംബർ 2022 -ൽ റിസർവ് ബാങ്ക് പുറ
ത്തിറക്കിയ seventh edition of the Handbook of Statistics on Indian States 2021-
22 റിപ്പോർട്ട് പ്രകാരം ദക്ഷിണേന്ത്യയിൽ ഏറ്റവും കുറവ് വ്യവസായ യൂണിറ്റുകളുള്ള
സംസ്ഥാനമായി കേരളം മാറി. കേരളത്തിൽ 7796 യൂണിറ്റുകൾ മാത്രമാണുള്ളത്.
38837 യൂണിറ്റുകളുമായി തമിഴന ് ാടാണ് മുന്നിൽ. ഇന്ത്യയിലാകെ നിലവിൽ 2,46,504
വ്യവസായ യൂണിറ്റുകളാണുള്ളത.് ഗുജറാത്ത് (28479). മഹാരാഷ്ട്ര (25610) എന്നിവ
യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ആന്ധ്രപ്രദേശ്-16924, തെലങ്കാന-15271,
കർണാടക-14169 എന്നിങ്ങനെയാണ് മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ
എണ്ണം. ഉത്തർപ്രദേശിൽ 16184 വൻകിട യൂണിറ്റുകൾ ഉണ്ട്.
ചെറുകിടവ്യവസായങ്ങളുടെ കാര്യത്തിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങ
ളിൽ കേരളം പിന്നിൽതന്നെ.
വ്യവസായ നിക്ഷേപത്തിന്റെ കാര്യത്തിലും കേരളം ഏറെ പിന്നിലാണ്.
തമിഴ്നാട്-4.5 ലക്ഷംക�ോടി; മഹാരാഷ്ട്ര-6.2 ലക്ഷംക�ോടി; കർണാടക-3.1
ലക്ഷംക�ോടി; ആന്ധ്രപ്രദേശ്-2.7 ലക്ഷംക�ോടി; തെലങ്കാന-1.43 ലക്ഷംക�ോടി;
കേരളം- 0.76 ലക്ഷംക�ോടി;
വ്യവസായ യൂണിറ്റുകളിലെ ത�ൊഴിലിന്റെ കാര്യത്തിലും കേരളം പിന്നിലാണ്.
തമിഴ്നാടിെല വ്യവസായ യൂണിറ്റുകളിൽ 26 ലക്ഷ‍ം പേർ ജോലിചെയ്യുേമ്പാൾ
കേരളത്തിൽ അത് 3.34 ലക്ഷം മാത്രമാണ്.

37
UDF ധവളപത്രം 2023

പ�ൊതുമേഖല നഷ്ടത്തിൽ
സംസ്ഥാനത്തെ പ�ൊതുമേഖലാസ്ഥാപനങ്ങളെ നഷ്ടത്തിൽനിന്നും കരകയ
റ്റാനുള്ള നടപടികൾസ്വീകരിക്കും എന്ന സർക്കാരിന്റെ വാഗ്ദാനങ്ങൾ വെറും
പാഴ്‌വാക്കായിരിക്കുകയാണ് എന്നാണ് കണക്കുകൾ തെളിയിക്കുന്നത്. 2019-20
ൽ 115 പ�ൊതുമേഖലാസ്ഥാപനങ്ങളുടെ മ�ൊത്തം നഷ്ടം 1738 ക�ോടിആയിരുന്നത്
2020-21 ൽ 6055 ക�ോടിയായി വർദ്ധിച്ചു എന്നാണ് വിവരാവകാശരേഖകൾ
സൂചിപ്പിക്കുന്നത്. വൻ ധൂർത്തും കെടുകാര്യസ്ഥതയും മൂലമാണ് പ�ൊതുമേഖലാ
സ്ഥാപനങ്ങൾ ഈ ദുരവസ്ഥയിലായിരിക്കുന്നത്. 2019-20 ൽ 535 ക�ോടിരൂപ ലാഭം
ഉണ്ടായിരുന്ന കേരളസ്റ്റേറ്റ് ബിവറേജസ് ക�ോർപ്പറേഷൻപ�ോലും 2020-21 1608
ക�ോടിരൂപയുടെ നഷ്ടത്തിലാണ്.

38
UDF ധവളപത്രം 2023

പഞ്ചറായ കെ.എസ്.ആർ.ടി.സി.
കെ.എസ്.ആർ.ടി.സി. തൊഴിലാളികൾക്ക് ശമ്പളം കിട്ടിയാൽ വാർത്തയാകുന്ന
സ്ഥിതിയാണ് ഇന്ന്. സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങൾക്കുള്ള ഗതാഗത
ആശ്രയമാണ് കെ.എസ്.ആർ.ടി.സി. എന്നാൽ, ഈ സർക്കാരിന്റെ
തെറ്റായ നിലപാടുകൾമൂലം കെ.എസ്.ആർ.ടി.സി. ഇന്ന് പരിതാപകരമായ
അവസ്ഥയിലാണ്. കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത്
പതിവായിരിക്കുന്നു. ഓണവും, വിഷുവും, ഈസ്റ്ററും, റംസാനും ശമ്പളം
ലഭിക്കാതെ ആഘ�ോഷിക്കാൻ സാധിക്കാത്ത ഹതഭാഗ്യരാണ് കെ.എസ്.ആർ.ടി.
സി.യിലെ ത�ൊഴിലാളികൾ. എല്ലാമാസവും അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം
നൽകും എന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് നടപ്പിലാക്കാൻ പൂർണമായും പരാജയപെട്ടു.
ശമ്പളം ലഭിക്കണമെങ്കിൽ 12 മണിക്കൂർ സിംഗിൾഡ്യൂട്ടി എന്ന നിയമവിരുദ്ധമായ
വ്യവസ്ഥ ത�ൊഴിലാളികൾക്കുമേൽ അടിച്ചേൽപ്പിക്കുകയാണ് സർക്കാർ ചെയ്തത്.
ക�ോവിഡ് ല�ോക്ക്ഡൗൺ കാലത്തു കെ.എസ്.ആർ.ടി.സി.യുടെ പ്രവർത്തനം
പൂർണമായും നിർത്തിവച്ചിരുന്നു. ക�ോവിഡ് പ്രതിസന്ധി മാറിയശേഷവും
ഷെഡ്യൂൾ പൂർണമായും പുനരാരംഭിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. പുതിയ
ബസുകൾവാങ്ങും എന്ന സർക്കാരിന്റെ പ്രഖ്യാപനവും പാഴ്വാക്കായിരിക്കുകയാണ്.
ദീർഘദൂര ബസുകൾക്ക് മാത്രമായി തുടങ്ങിയ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ്
ഇപ്പോൾ ഹൃസ്വദൂരറൂട്ടുകൾകൂടി ഏറ്റെടുത്തിരിക്കുകയാണ്. കെ.എസ്.ആർ.ടി.
സി. എന്ന പ�ൊതുമേഖലാസ്ഥാപനത്തെ പൂർണമായും ഇല്ലാതാക്കാനുള്ള
നടപടിയാണ് ഇത്.
ക�ോവിഡ് പ്രതിസന്ധിയിൽ ഓടിക്കാൻ കഴിയാതെ 2885 കെ.എസ്.
ആർ.ടി.സി. ബസുകൾ ആക്രിയാകുന്നുവെന്നു മാധ്യമ റിപ്പോർട്ടുണ്ടായിരുന്നു.
700 ക�ോടിയ�ോളം രൂപയുടെ പ�ൊതുമുതലാണ് ഇത്തരത്തിൽ നശിച്ചുപ�ോകുന്നത്.
ഇതിൽ ഏഴുവർഷം മാത്രം പഴക്കമുള്ള ബസുകൾ പ�ോലുമുണ്ട്. ആലുവ, എടപ്പാൾ,
ഈഞ്ചക്കൽ, തേവര. ചടയമംഗലം, ചാത്തന്നൂർ, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ
നിരവധി വണ്ടികൾ ഒതുക്കിയിട്ടു. ഇതെല്ലാം നശിച്ചു. ചെളിയിലാണ്ടുപ�ോയ ചില
ബസുകൾ വലിയ ജെ.സി.ബി. ക�ൊണ്ടുവന്നാണ് മാറ്റിയത്. ഇതിൽ 920 ബസുകൾ
സ്‌ക്രാപ്പ് ചെയ്യാന�ോ ഷ�ോപ് ഓൺവീൽ ആക്കാന�ോ തീരുമാനിച്ചിട്ടുണ്ട്. 816
ബസുകൾ അറ്റകുറ്റപണികൾ പൂർത്തീകരിച്ചുക�ൊണ്ടു നിരത്തിലിറക്കാൻ
തീരുമാനിച്ചിട്ടുണ്ട്.
സർക്കാരിന്റെ തെറ്റായ നയമാണ് ഈ ബസുകൾ നശിക്കാൻ കാരണം.
ക�ോവിഡ് സമയത്ത് റ�ൊട്ടേഷൻ അടിസ്ഥാനത്തിലായിരുന്നു ബസ്സുകൾ
ഉപയ�ോഗിച്ചിരുന്നത്. അതായത്, ഷെഡ്യൂളുകൾ കുറഞ്ഞെങ്കിലും ഒരേറൂട്ടിലേക്ക്
ബസുകൾ മാറിമാറി ഉപയ�ോഗിക്കും. ഡീസൽ ബസുകൾ ഓടിക്കാതെ
ദീർഘനാൾ വച്ചാൽ അവ പ്രവർത്തനക്ഷമമല്ലാതെ ആകും എന്ന് വസ്തുതയുടെ
അടിസ്ഥാനത്തിൽ ആയിരുന്നു റ�ൊട്ടേഷൻ സംവിധാനം നിലവിൽവന്നത്.
എന്നാൽ, എല്ലാ വാഹനങ്ങൾക്കും ഇൻഷുറൻസ് തുക നൽകാൻ സാധിക്കില്ല
എന്ന് കാണിച്ച് കെ.എസ്.ആർ.ടി.സി. റ�ൊട്ടേഷൻ സംവിധാനം അവസാനിപ്പിച്ചു.
ഇതേതുടർന്ന് നിരവധി വണ്ടികൾ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റി.
സർക്കാറിന്റെ തെറ്റായ തീരുമാനങ്ങൾ കെ.എസ്.ആർ.ടി.സി.യെ കടുത്ത
സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്.

39
UDF ധവളപത്രം 2023

സിൽവർ ലൈൻ എന്ന വെള്ളാന


കെ.എസ്.ആർ.ടി.സി. എന്ന പ�ൊതുമേഖലാ സ്ഥാപനത്തിനെ ശ്വാസം മുട്ടിച്ചു
ക�ൊണ്ടുമരണത്തിലേക്ക് തള്ളിവിടുന്ന സർക്കാർ പക്ഷേ, അനുമതികിട്ടു മെന്ന്
ഉറപ്പില്ലാത്ത സിൽവർലൈൻ പദ്ധതിക്കുവേണ്ടി ക�ോടികൾ മുടക്കിക�ൊണ്ടി
രിക്കുകയാണ്. റെയിൽവേ പദ്ധതികൾക്ക് കേന്ദ്രസർക്കാർ അംഗീകാരംകൂടിയേ
തീരൂ എന്നിരിക്കെ യാത�ൊരു അനുമതിയും ഇല്ലാത്ത സിൽവർ ലൈൻ
പദ്ധതിയുടെ പിന്നാലെ പ�ോവുകയാണ് ഈ സർക്കാർ. പരിസ്ഥിതില�ോലമായ
സംസ്ഥാനത്തിന് ഏറെദ�ോഷകരമാകുന്ന ഈ പദ്ധതിക്ക് പിന്നാലെ പ�ോകുന്നത്
അഴിമതി നടത്താൻ വേണ്ടിയാണ്എന്ന്‌വ്യക്തം. 2022 നവംബർവരെ 56 ക�ോടി 69
ലക്ഷം രൂപയാണ് സിൽവർലൈനിനായി ചെലവഴിച്ചത്. ഇതിൽ കൺസൾട്ടൻസി
കമ്പനിക്ക് നൽകിയ തുകമാത്രം 29 ക�ോടി 29 ലക്ഷം രൂപയാണ്. ഇത�ോട�ൊപ്പം
സിൽവർ ലൈൻ പദ്ധതിക്കായി 6737 മഞ്ഞക്കല്ലുകൾ സ്ഥാപിക്കാനായി
ചെലവാക്കിയത് 1.48 ക�ോടിരൂപയാണ്. ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായി സാമൂ
ഹികാഘാത പഠനം, കല്ലിടൽ എന്നിവക്ക് 20.5 ക�ോടിരൂപയാണ് കെറെയിൽ
ചെലവഴിച്ചത്. 11 ജില്ലകളിലെ ഭൂമിയേറ്റെടുക്കൽ നടപടികൾക്കായി 19.5 ക�ോടിരൂപ
റവന്യുവകുപ്പിന് മുൻകൂറായി കൈമാറുകയായിരുന്നു. തിരുവനന്തപുരം മുതൽ
കാസർക്കോട് വരെ ആകാശസർവ്വേയായ ലീഡാർ സർവേയ്ക്ക് മാത്രമായി 2
ക�ോടി 8 ലക്ഷം രൂപ കെ റെയിൽ ചെലവാക്കി.
അടിസ്ഥാന ജനവിഭാഗത്തിന്റെ ആവശ്യങ്ങൾപ�ോലും സമയത്തിന്
നിറവേറ്റാനാകാതെ സർക്കാർ സാമ്പത്തികമായി ഞെരുങ്ങുകയാണ്.
ഈ അവസരത്തിലും അശാസ്ത്രീയമായ സിൽവർലൈൻ പദ്ധതി
നടപ്പാക്കണമെന്ന ഒറ്റലക്ഷ്യത്തോടെ 30 ഇനങ്ങളിൽ ചെലവുകളായാണ്
56 ക�ോടി ചെലവഴിച്ചത്.

40
UDF ധവളപത്രം 2023

ദിശ നഷ്ടപ്പെട്ട പദ്ധതികൾ


പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അടക്കം ഉന്നമനത്തിനായാണ്
പദ്ധതികൾ നടപ്പിലാക്കിവരുന്നത്. 16/01/2023 വരെ 46.81% മാത്രമാണ്
പ്ലാനിന്റെ നടത്തിപ്പ്. അതായത് ഈ സാമ്പത്തികവർഷം കഴിയാൻ വെറും രണ്ടു
മാസം മാത്രമുള്ളപ്പോൾ 50 ശതമാനം പ�ോലും ചിലവഴിക്കാൻ സർക്കാരിന്
സാധിച്ചിട്ടില്ല. എന്നാൽ, പ്ലാനിനു പകരം പ്രോജക്ട് എന്ന ബി.ജെ.പി.യുടെ
നയമാണ് എൽ.ഡി.എഫ്. സർക്കാർ നടപ്പിലാക്കുന്നത്. കേന്ദ്രത്തിൽ പ്ലാനിംഗ്
കമ്മീഷനെ ഇല്ലാതാക്കിയതിനു സമാനമായി കേരളത്തിലെ പ്ലാനിംഗ് ബ�ോർഡിനെ
ഇല്ലാതാക്കാനുള്ള നടപടികളാണ് എൽ.ഡി.എഫ്. സർക്കാർ സ്വീകരിക്കുന്നത്.
കേരളത്തിലെ പദ്ധതി മൂന്ന്‌വർഷം മുൻപ് മുപ്പതിനായിരം ക�ോടിരൂപ
യുടേതായിരുന്നു. കേരള ചരിത്രത്തിലാദ്യമായി പ്ലാൻ ഔട്ട്ലേ ( അടങ്കൽ )
ഗണ്യമായി വെട്ടിക്കുറച്ച സർക്കാരാണ് പിണറായി സർക്കാർ. രണ്ടുതവണ
27,000 ക�ോടിരൂപയായി പ്ലാൻ ഔട്ട് ലേ വെട്ടിക്കുറച്ചു. ഇതിന്റെ ഭാഗമായി 6000
ക�ോടിയ�ോളംരൂപ അടങ്കലിൽനിന്ന് കുറവുണ്ടായി. 6000 ക�ോടി അടങ്കലിൽനിന്ന്
കുറവുണ്ടായ സാഹചര്യത്തിൽ ആനുപാതികമായി എസ്.സി./എസ്.റ്റി. വിഭാഗ
ങ്ങൾക്കുള്ള പ്ലാൻ ഔട്ട് ലേയിലും കുറവുണ്ടായി.
കഴിഞ്ഞ സാമ്പത്തിക വർഷമാണ് പ്ലാൻ വീണ്ടും പഴയ നിലയിലേയ്ക്ക്
ഉയർത്തിയത്. എന്നാൽ, ഓര�ോവർഷവും 10 ശതമാനം വച്ച് കൂടിയിരുന്നെങ്കിൽ
എകദേശം 40000 ക�ോടിയിലേക്ക് എത്തേണ്ടിടത്താണ് ഇൗ വർഷം 30500
ക�ോടിയിൽ എത്തിനിൽക്കുന്നത്. ഈ കാലഘട്ടത്തിൽ ഉണ്ടായിരിക്കുന്ന
നാണയപ്പെരുപ്പംകൂടി കണക്കിലാക്കിയാൽ പ്ലാൻ വർദ്ധിപ്പിച്ചിട്ടില്ല എന്നർത്ഥം.
പ്ലാനിനു പകരം കിഫ്ബി എന്ന സ്ഥാപനത്തെ പ്രതിഷ്ഠിക്കാനാണ്
സർക്കാർ ശ്രമിക്കുന്നത്. പ്ലാൻ എന്ന ആശയത്തിന്റെ വിപരീതമായാണ് കിഫ്ബി
പ്രവർത്തിക്കുന്നത്.
കിഫ്ബി ഇതേകാലയളവിൽ പൂർത്തിയാക്കിയത് 6000 ക�ോടിയ�ോളം
രൂപയുടെ പദ്ധതികൾ മാത്രമാണ്. അതായത് പ്ലാനിംഗിൽ വരുത്തിയ കുറവിന്
ആനുപാതികമായി മാത്രമാണ് കിഫ്ബി പദ്ധതികൾ നടപ്പിലാക്കിയത്.
എന്നാൽ, അതിനാകട്ടെ 9.723ശതമാനം വരെക�ൊള്ള പലിശയ്ക്ക് വായ്പകൾ
സ്വീകരിക്കുകയും ചെയ്തു. യഥാർത്ഥത്തിൽ വെട്ടിക്കുറച്ച പ്ലാനിന്റെ
അത്രപ�ോലും കിഫ്ബിക്ക് പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചിട്ടില്ല എന്നതാണ്
വസ്തുത. കിഫ്ബി പദ്ധതികൾവഴി സ്‌കൂൾ കെട്ടിടങ്ങൾ നിർമ്മിച്ച പദ്ധതി
പ�ൊതുവേസ്വാഗതം ചെയ്യപ്പെട്ട നടപടിയാണ്. പക്ഷേ, അതിന്റെ ഫലമായിട്ട്
എന്താണ് സംഭവിച്ചത്. ഇത് പ്രാദേശികമായി നടന്ന ഒരു സംരംഭം ആയിരുന്നു.
പാരന്റ്‌സ് ടീച്ചേഴ്‌സ് അസ�ോസിയേഷനും, എം.എൽ.എ.മാരുടെ ഫണ്ടും എല്ലാംകൂടി
നടത്തിയിരുന്ന പദ്ധതി കിഫ്ബി ഏറ്റെടുത്തു. കിഫ്ബി പണിതകെട്ടിടങ്ങളിൽ
പലതും പ�ൊളിഞ്ഞുതുടങ്ങി. സ്‌കൂൾകെട്ടിടംതന്നെ പ�ൊളിഞ്ഞുവീഴുക എന്ന
കേട്ടുകേഴ്‌വിയില്ലാത്ത സംഭവങ്ങൾപ�ോലും ഉണ്ടായി. മുൻവിദ്യാഭ്യാസവകുപ്പ്
മന്ത്രിയുടെ മണ്ഡലത്തിൽതന്നെ കെട്ടിടം പ�ൊളിഞ്ഞത് സംസ്ഥാനത്തിന്
വൻനാണക്കേടുണ്ടാക്കി.
By the contractor, of the contractor, for the contractor എന്നതാണ്
കിഫ്ബിയുടെ പ്രവർത്തനരീതി. ഒരു പദ്ധതിയെക്കുറിച്ച് ക�ോൺട്രാക്ടർ എൻജി
41
UDF ധവളപത്രം 2023

നീയറ�ോട് പറയും, അവർ ഭരണസ്വാധീനമുള്ള എം.എൽ.എ. യോട് പറയും.


എം.എൽ.എ. സെക്രട്ടറിയ�ോട് പറയും, സെക്രട്ടറി മന്ത്രിയ�ോട് പറയും, അങ്ങിനെ
ആ പ്രോജക്ട് കിഫ്ബിയിൽ വരും. ഇത് പ്ലാനിംഗ് തത്വങ്ങൾക്ക് വിരുദ്ധമാണ്. ഉദാ
ഹരണത്തിന് ഏറ്റവും കൂടുതൽ ഗതാഗത തിരക്കുള്ളതും, ഏറ്റവും കൂടുതൽ
തകരാൻ സാധ്യതയുള്ളതുമായ റ�ോഡുകളിലാണ് ഏറ്റവും കൂടുതൽ പൈസ മുട
ക്കേണ്ടത്. അതാണ് പ്ലാനിങ്. എന്നാൽ അതിനു പകരം ഭരണകക്ഷിക്കാരുടെയും
ഉന്നത സ്വാധീനം ഉള്ളവരുടെയും മണ്ഡലത്തിലെ റ�ോഡുകൾ കിഫ്ബിയെക�ൊ
ണ്ട് ചെയ്യിക്കുക എന്നതാണ് പുതിയ രീതി. അതേസമയം ജില്ലാ പഞ്ചായത്തിന്റെ
ജില്ലാ പ്ലാനിനെ കിഫ്ബിയുമായി ബന്ധപ്പെടുത്തുന്നുന്നുമില്ല. എട്ടുമീറ്ററിലധികം
വീതിയുള്ളതും ബസ് സഞ്ചാരമുള്ളതും ട്രാഫിക്ക് ഉള്ളതുമായിട്ടുള്ള റ�ോഡുകൾക്ക്
മുൻഗണന കിട്ടുമായിരുന്ന പ്ലാനിനു പകരം ക�ോൺട്രാക്ടർ രാജിലേയ്ക്ക് ക�ൊണ്ടെ
ത്തിക്കുകയാണ് കിഫ്ബി ചെയ്യുന്നത്.
പ്ലാനിംഗിന്റെ ആത്മാവിനെ തന്നെ ഇല്ലാതാക്കി ഷ�ോക്കേയ്സ്
പ്രോജക്ട് അവതരിപ്പിക്കുക എന്ന യഥാർത്ഥ മ�ോദിയൻ തന്ത്രമാണ്
ഇപ്പോൾ പിണറായിയും നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും നല്ല
ഉദാഹരണം ലൈഫ് ഭവനപദ്ധതിയാണ്. ലൈഫ് ഭവനപദ്ധതി വാസ്തവത്തിൽ
തദ്ദേശസ്വയംഭരണസ്ഥാപനങ്ങിലൂടെ നടത്തിവന്ന ഭവന പദ്ധതിയാണ്.
വകുപ്പുകളും അവരുടെ പങ്ക് നിർവഹിച്ചിരുന്നു. ആ ഭവന നിർമ്മാണ
പദ്ധതി കൃത്യമായി ഗ്രാമസഭകളിലൂടെ അർഹരായ ആളുകൾക്ക് ഓര�ോര�ോ
ഗ്രാമപഞ്ചായത്തുകളും നൽകുകയും നടപ്പിലാക്കുകയും ചെയ്തതാണ്.
ഉമ്മൻചാണ്ടി സർക്കാരിന്റെകാലത്ത് നാലരലക്ഷം വീടുകൾ പണി
പൂർത്തീകരിച്ചേപ്പാൾ ഇപ്പോൾ വമ്പിച്ച പരസ്യങ്ങൾ നൽകി പണിതത്
രണ്ടര ലക്ഷംവീടുകൾ മാത്രമാണ്. വികേന്ദ്രീകൃതമായ പ്ലാനിനെ
പുനർകേന്ദ്രീകരണമാക്കി റീ സെൻട്രലൈസ് ചെയ്യുകയാണ് എൽ.ഡി.എഫ്.
സർക്കാർ ചെയ്യുന്നത്. ഇതിനെ വലിയ രീതിയിൽ പ്രചരണം ക�ൊടുത്തതും ഒരു
മ�ോദിയൻ തന്ത്രമാണ്. വികേന്ദ്രീകരണത്തിനെക്കുറിച്ച് പ്രസംഗിക്കുന്ന പിണറായി
വിജയൻ മ�ോദിയൻ തന്ത്രം തന്നെയാണ് നടപ്പാക്കുന്നത്.
ത്രിതല പഞ്ചായത്തുകളുടെ അല�ോക്കേഷൻസ് ശതമാനംവച്ച്
ന�ോക്കുമ്പോൾ നിസാരമായ�ൊരു വർദ്ധനവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്.
പഞ്ചായത്തുകൾക്കുവേണ്ടി സർക്കാർ മാറ്റിവയ്ക്കുന്ന തുക നമ്മുടെ ഇൻഫ്‌ളേഷൻ
റേറ്റ് (പണപ്പെരുപ്പനിരക്ക്) തട്ടിക്കഴിച്ചാൽ വളരെ കുറവാണ്. അത�ോട�ൊപ്പം
പഞ്ചായത്തുകൾക്ക് അവരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുവേണ്ട
ക്രിയാത്മകമായ ഒരു നിർദ്ദേശവും നിർബന്ധവും ഗവൺമെന്റിനില്ല.

42
UDF ധവളപത്രം 2023

തകർന്ന പ്രാദേശിക സർക്കാരുകൾ


സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധിയിലാണ.് തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങൾ വികസന പ്രവർത്തങ്ങൾക്കും മറ്റുമായി മാറ്റിവച്ചി
രുന്ന ഫണ്ടിൽ നിന്നും തുക ചെലവാക്കിയായിരുന്നു ക�ോവിഡ് അടക്കമുള്ള
പ്രതിര�ോധ പ്രവർത്തങ്ങൾ നടത്തിയിരുന്നത്. മഴക്കാല ര�ോഗങ്ങളെ പ്രതിര�ോധി
ക്കാനുള്ള ദൗത്യവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിറവേറ്റേണ്ടതായിയു
ണ്ട്. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അന്തിമ വാർഷിക പദ്ധതി
അംഗീകാരം വൈകിപ്പിക്കുകയും 2022 -23 ബജറ്റിൽ തദ്ദേശസ്ഥാപനങ്ങൾക്ക്
ആയി നീക്കിവെച്ച തുക ഓര�ോ കാരണങ്ങൾ നിരത്തി വെട്ടിച്ചുരുക്കുന്ന നടപടി
യാണ് സർക്കാരിൽനിന്നും ഉണ്ടായത.് സംസ്ഥാന ബജറ്റിന്റെ അനുബന്ധം നാല് പ്ര
കാരമുള്ള തുകയുടെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി തയ്യാ
റാക്കുന്നത്. എന്നാൽ സർക്കാർ ഉത്തരവിലൂടെ General purpose fund ൽ നിന്നും
തുക വെട്ടിക്കുറച്ചു. ഇതിനു ശേഷം ഇറക്കിയ ഉത്തരവിലൂടെ റ�ോഡ്, റ�ോഡിതര
മെയിന്റനൻസ് ഗ്രാന്റുകൾ വൻ ത�ോതിൽ വെട്ടിക്കുറച്ചു.ബജറ്റ് വിഹിതം കണക്കാ
ക്കിയാണ് ഗ്രാമസഭകളും വികസന സെമിനാറും ചേർന്ന് പദ്ധതിക്ക് രൂപം നൽകി
യതിനു ശേഷമാണു സർക്കാരിന്റെ ഈ നടപടി.
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ തനതു വരുമാനത്തിലും ഗണ്യമായ
കുറവാണു സംഭവിച്ചിരിക്കുന്നത്. വസ്തു നികുതി, പ്രഫഷനൽ നികുതി
എന്നിവ വഴിയുള്ള തനതു വരുമാനത്തിൽ നിന്നാണു ജീവനക്കാർക്കു ശമ്പളം
നൽകേണ്ടത്. ഇത് കാരണം തനതു വരുമാനത്തിൽ കുറവുള്ള പഞ്ചായത്തുകൾ
ജീവനക്കാർക്കു ശമ്പളം നൽകാൻ പ�ോലും സാധിക്കാത്ത അവസ്ഥ ഉണ്ടായി
. ഖജനാവ് കാലിയായതു മൂലം ട്രഷറിയിൽ നിന്നും കുടിശ്ശികയായി നിർത്തുന്ന
തുക (ക്യു ബിൽ തുക) അടുത്ത വർഷത്തെ പദ്ധതി വിഹിതത്തിൽനിന്നും
കുറയ്ക്കുകയാണ് എൽ ഡി എഫ് സർക്കാർ ചെയ്യുന്നത്. ഇത് പ്രാദേശിക
വികസന പ്രവർത്തനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കി.

43
UDF ധവളപത്രം 2023

കേന്ദ്രസർക്കാരിന്റെ നിലപാടുകൾ
എൻ.ഡി.എ. സർക്കാരിന് സംസ്ഥാനങ്ങള�ോടുള്ള സാമ്പത്തിക സമീപനത്തിൽ
ഞങ്ങൾക്ക് യ�ോജിപ്പില്ല. ന�ോട്ട് പിൻവലിക്കൽ നടപടിയും, ജി.എസ്.ടി വികലമായി
നടപ്പിലാക്കിയതും സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നുണ്ട്.
ജി.എസ്.ടി. കൗൺസിലിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന സംസ്ഥാന വിരുദ്ധ
താല്പര്യങ്ങൾക്കെതിരെ ക�ോൺഗ്രസ് മുഖ്യമന്ത്രിമാരെ ഏക�ോപിപ്പിച്ച് ശക്തമായ
നിലപാട് എടുക്കാൻ ക�ോൺഗ്രസ് മുൻകൈയടുത്തു.
ജി.എസ്.ടി.യുടെ നികുതി നിരക്കിനെ സംബന്ധിച്ചും, ക�ോൺഗ്രസ്
ദേശീയതലത്തിൽ വിയ�ോജിപ്പ് പ്രകടിപ്പിച്ചപ്പോൾ കേന്ദ്രധനകാര്യ മന്ത്രിയുടെ
നിലപാടിന�ൊപ്പം നമ്മുടെ ധനമന്ത്രിയും ഉണ്ടായിരുന്നു വെന്നത് ഞങ്ങളെ
അത്ഭുതപ്പെടുത്തി.
ഇന്ന് ജി.എസ്.ടി നഷ്ടപരിഹാര തുക സംസ്ഥാനങ്ങൾക്ക് നൽകുന്നതിന്
കേന്ദ്രസർക്കാർ അമാന്തിക്കുമ്പോൾ അതിനെതിരെയും ഞങ്ങൾ സംസ്ഥാന
സർക്കാരിന�ൊപ്പംനിന്ന് നിലപാടെടുത്തു. കേരളത്തിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധ
മായി കേന്ദ്രസർക്കാർ നിലപാടെടുത്താൽ സംസ്ഥാനം ഒരുമിച്ച്‌നിന്ന് അതിനെ
നേരിടണമെന്നാണ് ഞങ്ങളുടെ ശക്തമായ അഭിപ്രായം. ക�ോർപ്പറേറ്റുകൾക്ക്
ഒത്താശ ചെയ്ത് ഇന്ത്യയിലെ ബാങ്കുകളെ കിട്ടാക്കടത്തിന്റെ പടുകുഴിയിലേക്ക്
തള്ളിയിട്ടത് കേന്ദ്ര സർക്കാരാണ്. ഇന്ന് ആ ബാങ്കുകളെ റീ ക്യാപ്പിറ്റലൈസ്
ചെയ്യുന്നതിന് വേണ്ടി നടത്തുന്ന ശ്രമങ്ങളേയും, ലാഭത്തില�ോടുന്ന ബി.പി.
സി.എൽ. ഉൾപ്പെടെയുള്ള പ�ൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്
കുന്നതിനെതിരെയും ഞങ്ങൾ പ്രക്ഷോഭത്തിലാണ്.
രാജ്യത്ത് നിലനിൽക്കുന്ന സാമ്പത്തികമാന്ദ്യം നേരിടാൻ കേന്ദ്ര സർ
ക്കാർ പ്രഖ്യാപിച്ച് ഉത്തേജക പാക്കേജുകൾ ഒന്നും ഫലം കണ്ടിട്ടില്ല. 2008 -ൽ
ആഗ�ോള സാമ്പത്തിക മാന്ദ്യത്തെ ഏറ്റവും നന്നായി പ്രതിര�ോധിച്ച ല�ോക
രാജ്യങ്ങളില�ൊന്നായിരുന്നു ഇന്ത്യ. പ്രധാനമന്ത്രി ഡ�ോ. മൻമ�ോഹൻ സിംഗിന്റെ
നേതൃത്വത്തിൽ അന്ന് രാജ്യം നടത്തിയ പ്രവർത്തനങ്ങളെ ല�ോകം മുഴുവൻ
അംഗീകരിച്ചതാണ്.
റിസർവ്വ് ബാങ്കിനെ ച�ൊൽപ്പടിക്ക് നിർത്തിയും, ബാങ്കിൽ നിന്ന് 1.76
ലക്ഷംക�ോടി പിടിച്ചെടുത്തും കേന്ദ്രസർക്കാർ നടത്തിയ പ്രവർത്തനങ്ങളും
എതിർക്കപ്പെടേണ്ടതാണ്.
ജി.എസ്.ടി. കൗൺസിൽ നികുതി സംബന്ധമായ തീരുമാനങ്ങൾ
എടുക്കുമ്പോൾ സംസ്ഥാനങ്ങളുടെ അഭിപ്രായത്തിന് കൂടുതൽ പരിഗണന
ക�ൊടുക്കണം. സംസ്ഥാനങ്ങൾക്ക് കുറെക്കൂടി നികുതി നിശ്ചയിക്കാനുള്ള
സ്വാതന്ത്ര്യം ക�ൊടുക്കണം. ജി.എസ്.ടി. നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങൾ
പൂർണ്ണമായും ഏർപ്പെടുത്തുന്നതുവരെ സംസ്ഥാനങ്ങൾക്ക് നൽകുന്ന നഷ്ട
പരിഹാരം തുടരണം.
കേന്ദ്രനികുതി വിഹിതം സംസ്ഥാനങ്ങൾക്കായി വിതരണം ചെയ്യുന്നത്
ധനകാര്യ കമ്മിഷൻ നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്.
പതിനാലാം ധനകാര്യ കമ്മീഷൻപ്രകാരം കേന്ദ്ര സർക്കാരിന്റെ നികുതി
വരുമാനത്തിന്റെ 42% വിഹിതം സംസ്ഥാനങ്ങൾക്കായി നൽകണം എന്നായിരുന്നു.
എന്നാൽ, പതിനഞ്ചാം ധനകാര്യ കമ്മീഷനിൽ ഇത് 41% ആയി കുറഞ്ഞു.
44
UDF ധവളപത്രം 2023

പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കിയശേഷം


കേരളത്തിനുള്ള കേന്ദ്ര വിഹിതം 2.5% -ൽ (പതിനാലാം ധനകാര്യ കമ്മീഷൻ) നിന്ന്
1.925% ആയി കുറഞ്ഞു.
കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ അനുസ
രിച്ചും, സംസ്ഥാന താല്പര്യങ്ങൾ അനുസരിച്ചും, ആവശ്യമായ ഭേദഗതികൾ
വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് നൽകണം. മേൽവിവരിച്ച
കാര്യങ്ങൾ നേടിയെടുക്കാൻ കേരളത്തിന്റെ താല്പര്യങ്ങൾ പരിഗണിച്ച് എല്ലാവരും
ഒരുമിച്ച് നിൽക്കണം.

45
UDF ധവളപത്രം 2023

2020 -ലെ യു.ഡി.എഫ്. ധവള പത്രം


നൽകിയ മുന്നറിയിപ്പ്
സംസ്ഥാനത്തെ ധനപ്രതിസന്ധിയെക്കുറിച്ച് യു.ഡി.എഫ്. ഉപസമിതി 2020
ൽ ഇറക്കിയ ധവള പത്രത്തിൽ കൃത്യമായി മുന്നറിയിപ്പ് നല്കിയിരുന്നു. 2016
മെയിൽ അധികാരത്തിലേറിയ പിണറായി സർക്കാരിന്റെ മൂന്നര വർഷക്കാലത്തെ
കെടുകാര്യസ്ഥത, വികലമായ നയങ്ങൾ, ധനധൂർത്ത് തുടങ്ങിയവമൂലം
ഉണ്ടായ ധനപ്രതിസന്ധിയുടെ യഥാർത്ഥ ചിത്രം 2020 -ലെ ധവള പത്രത്തിൽ
ചൂണ്ടിക്കാണിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ ധനകാര്യമാനേജ്‌മെന്റിന്റെ
കെടുകാര്യസ്ഥതയാണ് ധനപ്രതിസന്ധിയുടെ പ്രധാന കാരണം. സംസ്ഥാനത്ത്
ധനപ്രതിസന്ധി രൂക്ഷമായി വർദ്ധിച്ച് ധനകാര്യ തകർച്ചയുടെ വക്കിലെത്തി
നിൽക്കുകയാണ്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ധനകാര്യ
തകർച്ചയാണ് ഉണ്ടായിട്ടുള്ളത്. 1999-2001 ലെ കാലഘട്ടത്തിലാണ് ഇതിനു
സമാനമായ ഏറ്റവും വലിയ ധനപ്രതിസന്ധി സംസ്ഥാനം നേരിട്ടത്. കൂടാതെ,
കേന്ദ്രസർക്കാരിന്റെ ന�ോട്ട് പിൻവലിക്കൻ നടപടിയും, ജി.എസ്.ടി. വികലമായി
നടപ്പാക്കിയതും സംസ്ഥാനങ്ങളിലെ സാമ്പത്തികസ്ഥിതിയെ പ്രതികൂലമായി
ബാധിച്ചു.
ധനപ്രതിസന്ധിയുടെ യഥാർത്ഥ ചിത്രം, കേന്ദ്രസർക്കാരിന്റെ സംസ്ഥാന
വിരുദ്ധ സാമ്പത്തിക നിലപാടുകൾ, സാമ്പത്തിക പ്രതിസന്ധിമറി കടക്കാനുള്ള
നിർദ്ദേശങ്ങൾ 2020 -ലെ ധവള പത്രത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. 2020 ലെ ധവള
പത്രത്തിന്റെ പ്രസക്ത ഭാഗങ്ങൾ;

2016 ജൂൺ മുതൽ 2019 ഡിസംബർ വരെ


ധനപ്രതിസന്ധിയുടെ എക്‌സ് റേ ചിത്രം

1. സർക്കാർ അതിരൂക്ഷമായ ധനപ്രതിസന്ധിയിലാണ്. വായ്പയെടുക്കാൻ


അനുവദനീയമായ തുക മുഴുവൻ എടുത്താലും നിത്യനിദാന ചെലവുകൾ
നടത്താൻ മാത്രമാണു കഴിയുന്നത്.
2. ഭരണഘടനാ പ്രകാരമുള്ള ബജറ്റിനെ ന�ോക്കുകുത്തിയാക്കി ബജറ്റിൽ
പ്രഖ്യാപിക്കുന്ന പദ്ധതികൾക്ക് കടലാസിന്റെ വിലയില്ലാതാക്കി.
3. ധനപ്രതിസന്ധിമൂലം പദ്ധതി പ്രവർത്തനങ്ങൾക്ക് പണമില്ലാതായി. വാർഷിക
പദ്ധതികൾ വലിയത�ോതിൽ (30%) വെട്ടിക്കുറയ്ക്കുന്നു.
4. വിഭവസമാഹരണത്തിൽ ദയനീയമായി പരാജയപ്പെട്ടു. ലക്ഷ്യമിട്ടിരുന്ന
തുകയും യഥാർത്ഥത്തിൽ ലഭിച്ചതും തമ്മിൽ വലിയ അന്തരമുണ്ടായി. നികുതി
ഭരണം പൂർണ്ണമായിതകർന്നു.
5. കേരള ധനഉത്തരവാദിത്വനിയമത്തിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച്
ധനകമ്മിയും, റവന്യൂ കമ്മിയും കുറച്ചുക�ൊണ്ടുവരുന്നതിൽ സർക്കാർ
പരാജയപ്പെട്ടു.
6. അധികചെലവും, ധനധൂർത്തൂം യാത�ൊരു നിയന്ത്രണവുമില്ലാതെ മുന്നോട്ടു
പ�ോയത് ധനപ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കി. സർക്കാരിന്റെ
46
UDF ധവളപത്രം 2023

അനാവശ്യചെലവുകളെ നിയന്ത്രിക്കാൻ കഴിയാതെ ധനവകുപ്പ്


ന�ോക്കുകുത്തിയായിനിന്നു. മൂലധന ചെലവ് ഗണ്യമായി കുറഞ്ഞു.
7. പ�ൊതുകടവും, ആള�ോഹരികടവും ഭീമമായി വർദ്ധിച്ചു.
8. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ പ്രവർത്തനം രൂക്ഷമായ
ധനപ്രതിസന്ധിമൂലം അവതാളത്തിലായി.
9. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻറ് ഫണ്ട് ബ�ോർഡ് (KIIFB) ഉയർന്ന
പലിശ നിരക്കിൽ പണം കടമെടുത്തും, മന്ദഗതിയിലായ പ്രവർത്തനം
ക�ൊണ്ടും, നിയമവിരുദ്ധമായ നിയമനങ്ങൾ നടത്തിയും സർക്കാരിന്
ബാധ്യതയുണ്ടാക്കി.
10. പ്രളയ പുനർനിർമ്മാണ പദ്ധതിയിൽ ധനകാര്യവകുപ്പിന് ഒരു
പങ്കുമില്ലാതാവുകയും അതിന്റെ പ്രവർത്തനങ്ങൾ താളം തെറ്റുകയും ചെയ്തു.
11. കിഫ്ബി പ്രാബല്യത്തിൽവന്നത�ോടെ ധനവകുപ്പിന്റെ പരമ്പരാഗതവും
ഭരണഘടനാപരവുമായ നിയന്ത്രണാധികാരവുംസ്വയംഭരണവും പൂർണ്ണമായി
നഷ്ടപ്പെട്ടു.
12. എല്ലാവകുപ്പുകളിലും ധനകാര്യവകുപ്പിനുണ്ടായിരുന്ന മേൽന�ോട്ടം നഷ്ടമായി.
13. നികുതിവകുപ്പിന്റെ പ്രവർത്തനം ഒട്ടുംകാര്യക്ഷമല്ലാത്തതാക്കുകയും,
വൻഅഴിമതി ഈ വകുപ്പിലൂടെ നടക്കുകയും ചെയ്യുന്നത് ന�ോക്കി നിൽക്കാനെ
ധനവകുപ്പിന് കഴിയുന്നുള്ളു.
14. നികുതിവെട്ടിപ്പ് ഇത്രയുംഎളുപ്പമായ ഒരു കാലം ഉണ്ടായിട്ടില്ല.
15. ധനവകുപ്പ് ഒരു പാരലൽ പി.ഡബ്ല്യു.ഡി. വകുപ്പ് ആയിതരംതാണു.

47
UDF ധവളപത്രം 2023

പരിഹാര നിർദ്ദേശങ്ങൾ
യു.ഡി.എഫ.് 2020 ൽ പുറത്തിറക്കിയ ധവളപത്രത്തിൽ നിരവധി നിർദ്ദേശങ്ങൾ
സമർപ്പിച്ചിരുന്നു. ഇതിൽ ജി.എസ്.ടി. വകുപ്പിന്റെ പുനഃസംഘടന അടക്കമുള്ള
നിർദ്ദേശങ്ങൾ ഭാഗികമായി സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ ഭൂരിഭാഗം
നിർദ്ദേശങ്ങളും ഇപ്പോഴും പ്രാവർത്തികമാക്കിയിട്ടില്ല.

നികുതി ഭരണത്തിലെ നിർദേശങ്ങൾ


R നികുതി ഭരണ സംവിധാനം പുനഃസംഘടിപ്പിച്ചിട്ടുണ്ടെങ്കിലും സമഗ്രമായ
പുനസംഘടന നടപ്പിലാക്കിയിട്ടില്ല. നികുതി ഭരണ സംവിധാനത്തിൽ പഴയ
മുഖങ്ങളെ വിവിധ തസ്തികകളിൽ പേര് മാറ്റി നിയമിച്ചത് ക�ൊണ്ടുമാത്രം
ധനസ്ഥിതി മെച്ചപ്പെടുത്താൻ സാധിക്കില്ല. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള
ഭരണസംവിധാനത്തിനു പകരം മൂന്ന് സ�ോണുകളായി വിഭജിച്ച് നികുതി
പിരിവ് കാര്യക്ഷമമാക്കണം.
R വാറ്റ്, കെ.ജി.എസ്.ടി, സി.എസ്.ടി, ലക്ഷ്വറി ടാക്‌സ് കുടിശ്ശിക പിരിച്ചെടുത്താൽ
കുറഞ്ഞത 4000 ക�ോടി രൂപ സർക്കാരിന് ലഭിക്കും. ഇതിനായി പ്രത്യേക
റവന്യു ജി.എസ്.ടി. ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം.
R മേൽപറഞ്ഞ വിഭാഗത്തിൽ ഇതുവരെ നികുതി നിർണ്ണയം നടത്താത്ത 40000
ത്തിലധികം ഫയലുകളിൽ നടപടികൾ സ്വീകരിക്കുക.
R നികുതി നിർണ്ണയ ന�ോട്ടീസുകൾ നിയമവിധേയമാക്കുക. അതിൽ തർക്ക
ങ്ങൾ കടന്നുകൂടാതിരിക്കുവാനുള്ള വഴികൾ തേടുക. നികുതി ദായകന്
മനസ്സിലാകുന്ന തരത്തിൽ വാങ്ങൽ, വിൽപന, ടേണ�ോവർ എന്നിവ
സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ നൽകുക.
R റവന്യു റിക്കവറി ഫയലുകളെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ റവന്യു
വകുപ്പിൽ ഉണ്ടാകണം. ഇത് റവന്യു വകുപ്പിന്റെ കൈവശമുള്ള ഫയലുകളുമായി
ഒത്ത് ന�ോക്കണം.
R എല്ലാ മാസവും റവന്യു റിക്കവറി സംബന്ധിച്ച് റവന്യു, നികുതി വകുപ്പുകളുടെ
ഏക�ോപന സമിതിയ�ോഗം ചേരുകയും അതിൽ പങ്കെടുക്കുന്ന നികുതി
വകുപ്പിലെ ഉദ്യോഗസ്ഥർ കൃത്യമായി ഫയൽ പഠിച്ചുക�ൊണ്ട് പ�ോകുകയും
ചെയ്യണം.
R അപ്പീലുകളിലെ കാലതാമസം ഒഴിവാക്കി എത്രയും പെട്ടെന്ന് തീരുമാനങ്ങൾ
എടുക്കണം.
R നിലവിലെ ആംനസ്റ്റി സ്‌കീം പരാജയപ്പെട്ടതിന്റെ കാര്യങ്ങൾ മനസ്സിലാക്കി
പുതിയ സംവിധാനം ആവിഷ്‌ക്കരിക്കുക.
R സേവന മേഖലകൂടി ജി.എസ്.ടിയിൽ തുറന്ന് കിട്ടിയതിനെ സുവർണ്ണാ
വസരമായി ഉപയ�ോഗിച്ച് ഈ സെക്ടറിൽ പുതിയ വരുമാന സ്രോതസ്സുകൾ

48
UDF ധവളപത്രം 2023

കണ്ടെത്തി നികുതിയുടെ ശൃംഖല വിപുലപ്പെടുത്തുക.


R ജി.എസ്.ടിയിൽ നികുതി വെട്ടിപ്പ് തടയുവാൻ ഇന്റലിജൻസ് സംവിധാനം
ശക്തമാക്കുക. സർവ്വെയിലൻസ് സംവിധാനവും മെച്ചപ്പെടുത്തണം. വിവിധ
സർക്കാർ വകുപ്പുകൾ ചേർന്ന ഡേറ്റ പരമാവധി ശേഖരിച്ച് വിശകലനം
നടത്തി നികുതിവെട്ടിപ്പ് കണ്ടെത്തണം.
R ജി.എസ്.ടി നിയമത്തിലേയും, ചട്ടത്തിലെയും കാര്യങ്ങൾ മനസ്സിലാക്കി റിട്ടേ
ണുകൾ പരിശ�ോധിക്കുക.
R ഇ-വേ ബില്ല് പരിശ�ോധന കൂടുതൽ കാര്യക്ഷമാക്കുന്നതിനായി സംസ്ഥാന
ത്തു നടപ്പിലാക്കിയ Automatic Number Plate Recognition (ANPR) കാര്യ
ക്ഷമമല്ല . APNR സംവിധാനത്തിന്റെ ന്യൂനതകൾ പരിഹരിച്ചു ക�ൊണ്ട്
അതിർത്തി പ്രദേശങ്ങളിലും സംസ്ഥാനത്തിനകത്തും കൂടുതൽ സ്ഥലങ്ങ
ളിൽ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.
R സംസ്ഥാനത്തു വ്യാജ രേഖ ചമച്ച് ഇൻപുട്ട് ടാക്‌സ് വെട്ടിപ്പ് നടത്തിയ നിര
വധി സംഭവങ്ങങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് . സംസ്ഥാന ജി.എസ്.
ടി. വകുപ്പിന്റെ ഇൻവെസ്റ്റിഗേഷൻ, ഇന്റലിജൻസ് വിഭാഗങ്ങൾ വ്യാജ രേഖ
കളിലൂടെ ഇൻപുട്ട് ടാക്‌സ് വെട്ടിക്കുന്നവരെ കണ്ടെത്തി അവർക്കെതിരെ
ശക്തമായ നടപടികൾ സ്വീകരിക്കണം.
R വ്യാജ ഇൻപുട്ട ടാക്‌സ് വെട്ടിപ്പ് സംഘങ്ങളെ കണ്ടെത്തുന്നതിനും അമർച്ച
ചെയ്യുന്നതിനും കേന്ദ്ര നികുതി രഹസ്യാന്വേഷണ വിഭാഗത്തെയും മറ്റു
സംസ്ഥാനങ്ങളിലെ നികുതി വകുപ്പുകളെയും ഏക�ോപിപ്പിച്ചു ക�ൊണ്ടുള്ള
പ്രവർത്തനങ്ങൾ നടത്തണം.
R നിലവിൽ ജി എസ് ടി 3ബി റിട്ടേൺ കുടിശ്ശികയുള്ള സംസ്ഥാനങ്ങളുടെ
ലിസ്റ്റിൽ മുൻപന്തിയിലാണ് കേരളം. ജനങ്ങളിൽ നിന്നും നികുതി പിരിച്ച്
കൈവശം വച്ചിട്ടും യഥാസമയം റിട്ടേണുകൾ സമർപ്പിക്കാത്തവർക്കെതിരെ
മുഖം ന�ോക്കാതെ നടപടി സ്വീകരിക്കണം.

ചെലവ് ചുരുക്കൽ നിർദ്ദേശങ്ങൾ


R കുറച്ചു നാളത്തേക്ക് ചെലവേറിയ ആഘ�ോഷങ്ങളും, ആർഭാടപൂർണ്ണമായ
പരിപാടികളും ഉപേക്ഷിക്കുക
R ഭരണകൂടത്തിന്റെ എല്ലാ തലങ്ങളിലും അനാവശ്യമായ ചെലവുകൾ നിയന്ത്രി
ക്കാൻ കർശനമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുക.
R സർക്കാർ ഖജനാവിന് ബാധ്യത വരുത്തുന്ന പദ്ധതികൾക്ക് ധനവകുപ്പിന്റെ
സൂക്ഷമപരിശ�ോധനയ്ക്ക് വിധേയമാക്കി മാത്രം അംഗീകാരം നൽകുക.
R മുഖ്യമന്ത്രിയും, മന്ത്രിമാരും അധികചെലവും, ധനധൂർത്തും ഒഴിവാക്കുക.
അല്ലെങ്കിൽ അത് തെറ്റായ സന്ദേശം നൽകും.

49
UDF ധവളപത്രം 2023

R പദ്ധതികൾ കാലതാമസം വന്ന് നീണ്ടുപ�ോകാതെ സമയബന്ധിതമായി


പൂർത്തിയാക്കി അധികചെലവിനെ നിയന്ത്രിക്കുക
R വൻകിട പദ്ധതികൾ ഉൾപ്പെടെ വിവിധ പദ്ധതികളിൽ എസ്റ്റിമേറ്റ് തയ്യാറാക്കു
ന്നതിലും, എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിലും കർശനമായ മാനദണ്ഡങ്ങൾ
ക�ൊണ്ടുവരണം
R ഡൽഹിയിൽ നിന്ന് വൻതുക ഫീസ് ക�ൊടുത്ത് അഭിഭാഷകരെ ക�ൊണ്ടുവന്ന്
കേസ് നടത്തുന്നത് അവസാനിപ്പിക്കുക.

മറ്റു നിർദ്ദേശങ്ങൾ
R മൂലധന ചെലവ് വർദ്ധിപ്പിക്കുകയും, ചെലവിന്റെ ഗു ണ ന ി ല വ ാ ര ം
ഉയർത്തുകയും വേണം.
R കിഫ്ബിയിൽ സി. ആന്റ് എ.ജി നിർദ്ദേശിച്ച 20(2) വകുപ്പനുസരിച്ചുള്ള ഓഡിറ്റ്
നടപ്പാക്കണം.
R കിഫ്ബി പ�ോലുള്ള സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളുകളിലെ ധനകാര്യ
മാനേജ്‌മെന്റും, പദ്ധതികളിലെ സുതാര്യതയും മെച്ചപ്പെടുത്തുക.
R കിഫ്ബിയുടെ വാർഷിക ചെലവ് കുറച്ചുക�ൊണ്ടുവരിക
R കിഫ്ബിയിൽ അനാവശ്യ നിയമനങ്ങൾ ഒഴിവാക്കുകയും, കാര്യക്ഷമത
വർദ്ധിപ്പിക്കുയും ചെയ്യുക.
R ഉയർന്ന പലിശക്ക് കടമെടുക്കുന്നത് ഒഴിവാക്കുക.
R കടങ്ങൾ കുറച്ചുക�ൊണ്ടുവരുവാനും, പലിശ ഭാരം കുറയ്ക്കാനും ഡെബ്റ്റ്
മാനേജ്‌മെന്റ് ആവിഷ്‌ക്കരിക്കുക
R കുറഞ്ഞ കാലയളവിലേക്ക് കടങ്ങൾ എടുക്കുന്നത് ഒഴിവാക്കുക. ഇത് Roll
Over Risk ഉണ്ടാക്കും. (കടത്തിന്റെ കാലാവധി പെട്ടെന്ന് തീർന്നാൽ അത്
പുതുക്കുകയ�ോ, പുതിയ കടം വാങ്ങിക്കുകയ�ോ ചെയ്യുമ്പോൾ പലിശ നിരക്ക്
കൂടാനിടയുണ്ട്.)
R ഹ്രസ്വകാല ബാധ്യതകളെയും, ദീർഘകാല ബാധ്യതകളെയും കൃത്യമായി
വേർതിരിച്ച് Re-Schedule ചെയ്യുക.
R ബജറ്റിലെ പദ്ധതികൾക്ക് കൂടുതൽ പ്രാധാന്യം ക�ൊടുക്കുക.
R പെർഫ�ോമൻസ് ഓഡിറ്റ് നടപ്പാക്കണം.
R Out come Budget പരിശ�ോധിക്കണം.
R പദ്ധതി ചെലവ് കുറയുകയും, പദ്ധതിയേതര ചെലവ് വർദ്ധിക്കുകയും
ചെയ്യുന്ന പ്രവണത ഒഴിവാക്കണം

50
UDF ധവളപത്രം 2023

R തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം കൃത്യമായി
നൽകുകയും, അവയുടെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുകയും വേണം
R വിന�ോദ നികുതിയും, പരസ്യ നികുതിയും ജി.എസ്.ടിയിൽ നിന്നും ഒഴിവാക്കി
പ്രാദേശിക സർക്കാരുകളെ ഏൽപ്പിക്കാൻ ജി.എസ്.ടി കൗൺസിലിൽ
സമ്മർദ്ദം ചെലുത്തുക.
R റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ധനകാര്യവകുപ്പിന്റെ സൂക്ഷ്മ പരിശ�ോധന
ഉറപ്പുവരുത്തുക. പുനർനിർമ്മാണത്തിനായി ല�ോക ബാങ്ക് നൽകിയ തുക
അക്കാര്യത്തിന് തന്നെ ഉപയ�ോഗിക്കുമെന്ന് ഉറപ്പ് വരുത്തണം.

51
UDF ധവളപത്രം 2023

ഉപസംഹാരം
കേരളത്തിന്റെ ധന പ്രതിസന്ധിയുടെ
യഥാർത്ഥ ചിത്രം ഐക്യ ജനാധിപത്യ മുന്നണി
ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയാണ്.
സർക്കാർ ഇനി എങ്കിലും കണ്ണ് തുറക്കണം.
നികുതി പിരിവ് ശക്തമാക്കാനും, ദുർ ചെലവ്
നിർത്താനും, വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധ
കേന്ദ്രീകരിക്കാനും സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ
ഇനിയും ശക്തമായ പ്രതികരണങ്ങൾ
ഞങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകും. ഈ
രേഖയെ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം
അറിയാൻ താല്പര്യമുണ്ട്. കേരള സർക്കാരിന്റെ
പ്രവർത്തനങ്ങളെക്കുറിച്ച് യുഡിഎഫ് നടത്തുന്ന
സൂക്ഷ്മ നിരീക്ഷണങ്ങളിൽ ജനങ്ങളുടെ
അഭിപ്രായങ്ങൾ കൂടി ഉൾക്കൊള്ളിക്കുന്നതിന്
വേണ്ടി എല്ലാവരുടെയും അഭിപ്രായങ്ങളും
നിരീക്ഷണങ്ങളും ഞങ്ങൾക്ക് എത്തിച്ച്
തരണമെന്നുകൂടി അഭ്യർത്ഥിക്കുന്നു.
കേന്ദ്ര സംസ്ഥാന സർക്കാരുകളുെട
ദുർ നടപടികൾക്കെതിരായി പ�ൊരുതുന്ന കേരള
ജനതയുടെ കയ്യിലെ ഒരായുധം ആയിരിക്കും ഈ
രേഖ എന്ന് ഞങൾ പ്രതീക്ഷിക്കുന്നു.

താങ്കളുെട വിലയേറിയ അഭിപ്രായങ്ങൾ oppositionleaderkerala@gmail.com


എന്ന ഇെമയിൽ വിലാസത്തിൽ അറിയിക്കുെമന്ന് വിശ്വസിക്കുന്നു.

52

You might also like