You are on page 1of 30

ആമുഖം

വള്ളുവനാടന്‍ ചരിത്രം പരിശോധിക്കുമ്പോള്‍ ഒഴിച്ചുകൂടാന്‍ പറ്റിയ

ഒരു സ്ഥാനം പാതാക്കര ദേശത്തിനും,പാതാക്കര നിവാസികള്‍ക്കും

ഉണ്ട്പാതാക്കര എന്നത് ബ്രിട്ടീഷ് ഭരണ കാലത്ത് വള്ളുവനാട്

താലൂക്കിലെ അങ്ങാടിപ്പുറം അംശത്തില്‍ പെരിന്തല്‍മണ്ണയില്‍

നിന്നും രണ്ടു നാഴിക കിഴക്കായി സ്ഥിതി ചെയ്തു വരുന്ന

ഐതിഹ്യമാലയിലൂടെ പ്രസിദ്ധമായ പാതാക്കരയുടെ മണ്ണ്

ചരിത്രപരമായ ഒരുപാട് സംഭവ വികാസങ്ങള്‍ക്കും

പാതാക്കരയും,പാതാക്കര നിവാസികളും സാക്ഷ്യം

വഹിച്ചിട്ടുണ്ട്.ബ്രിട്ടീഷ് ഭരണ കാലത്ത് അംശങ്ങള്‍ മാറി മാറി

വളരെയധികം ദേശങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.അവയില്‍ നിന്നും

അമ്മിനിക്കാട്,വളാ൦കുളം തുടങ്ങിയ ദേശങ്ങളില്‍ നിന്നും

ഏതാണ്ട്ആയിരത്തി അഞ്ഞൂറ് ഏക്കര്‍ ഭൂമി വേര്‍തിരിച്

അളന്നെടുതാണ് പാതാക്കര ദേശത്തിന്‍റെ ഉത്ഭവം.അങ്ങാടിപ്പുറം

അംശത്തിനു കീഴിലുള്ള പറമ്പുകളെയാണ് പിന്നീട് പാതാക്കര എന്ന

നാമധേയത്തില്‍ അറിയപ്പെടുന്നത്.പാതാക്കര എന്നത് ഒരു ഗ്രഹ

നാമം ആയാണ് കണക്കാക്കുന്നു.വള്ളുവനാട്ടിലെ വയ സ്സുമൂത്ത

സ്ത്രീ അംഗമായ കടന്നോംമൂത്ത തമ്പുരാട്ടിയുടെ കോവിലകം

നിന്നിരുന്ന സ്ഥലം എന്ന രീതിയിലും പാതാക്കര ദേശം ചരിത്രത്തില്‍

സ്ഥാനം നേടുന്നു.വള്ളുവക്കോനാതിരുടെ അരിയിട്ടുവാഴ്ചക്ക്

പൌരോഹിത്യം വഹിച്ചു എന്നൊരു പ്രത്യേകതയും

പാതാക്കരയുടെ ചരിത്രത്തിന് മേന്മ കൂട്ടുന്നു.

മന വരുന്നതിന് മുന്‍പ് ദേശത്തുണ്ടായിരുന്ന ആദിമ

വിഭാഗങ്ങളെക്കുറിച്ചു പറയുന്നതിനും,കടന്നോംകോവിലകം

ഉണ്ടായിരുന്ന കാലത്ത് ,ഏതാണ്ട് നാന്നൂറ് വര്‍ഷമെങ്കിലും മുന്‍

പിലെ ചരിത്രം വെളിവാക്കുന്നതിനുമായാണ് ഈ രചനയില്‍


കൂടുതല്‍ ശ്രദ്ധിച്ചിട്ടുള്ളത്.വള്ളുവനാട് ചരിത്രത്തില്‍ പാതാക്കര

ദേശത്തെക്കുറിച്ചു നടത്തിയ പഠനത്തിനു അനുബന്ധമായി

ദേശചരിത്രം കഴിയുന്നത്ര സമഗ്രമായി ഇവിടെ കൊടുക്കാന്‍

ശ്രമിച്ചിട്ടുണ്ട്.കൂടാതെ 1918 ല്‍ സ്ഥാപിച്ച എ.യു.പി,സ്കൂള്‍

പാതാക്കരയെ അടിസ്ഥാനമാക്കി പാതാക്കര ദേശത്തെ വിദ്യാഭ്യാസ

ചരിത്രത്തെകുറിച്ചും പഠനത്തില്‍ ചേര്‍ത്തിട്ടുണ്ട്.പതാക്കര

സ്കൂളിന്‍റെ ചരിത്രവും,ഈ സ്ഥാപനം എങ്ങനെയെല്ലാം പാതക്കര

നിവാസികളുടെ ജീവിത രീതികളില്‍ സ്വാധീനം

ചെലുത്തിയിട്ടുണ്ടെന്നും ചേര്‍ക്കുന്നു.ഒന്നാമത്തെ അദ്ധ്യായത്തില്‍

പാതാക്കര ദേശത്തിന്‍റെ ചരിത്രവും,,വള്ളുവനാട് ചരിത്രവുമായി

പാതാക്കര ദേശം എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നതിനെ പറ്റി

പറയുന്നു.ദേശത്തിന്‍റെ ഭൂമിശാസ്ത്രപരവും,ഭൂമി

ചരിത്രവും,സാമ്പത്തികമായ അവസ്ഥയും ഈ അദ്ധ്യായത്തില്‍ ഉള്‍

കൊള്ളുന്നു.രണ്ടാമതായി പാതാക്കര ദേശത്തെ വിദ്യാഭ്യാസ

ചരിത്രത്തെപാടി പറയുന്നു.എ.യു.പി.സ്കൂള്‍ പാതാക്കരയുടെ

ഉത്ഭവവും അത് ദേശത്തെ ജനജീവിതത്തെ എങ്ങനെ

കാലാകാലങ്ങളോളം എങ്ങനെയെല്ലാം സ്വാധീനിചിട്ടുണ്ടെന്നും ചര്‍ച്ച

ചെയ്യുന്നു.മൂന്നാമത്തെ അദ്ധ്യായത്തില്‍ ദേശത്തെ ചരിത്രപരമായ 200

വര്‍ഷത്തിലധികം പഴക്കമുള്ള നമ്പൂതിരി മനയായ പാതാക്കര

മനയെ പറ്റി പറയുന്നു.പരമ്പരാഗത ഏക മൂല്യങ്ങളുള്ള ഒരു

ഐതിഹാസിക മനയായാണ് ഇതിനെ പാതാക്കര നിവാസികള്‍

കാണുന്നത്.സാമൂഹികവും,മതപരവും,സാംസ്കാരികവുമായ

പാതാക്കരയിലെ ആളുകളുടെ ജീവിതശൈലികളെ പറ്റിയും

പഠനത്തില്‍ ചേര്‍ക്കുന്നു.
അദ്ധ്യായം 1

പാതാക്കര ദേശത്തിന്‍റെ ദേശ

ചരിത്രവും,ഭൂമിശാസ്ത്രവും,സമ്പത്ത് ഘടനയും ജന

ജീവിതവും .

പാതാക്കര ദേശം ബ്രിട്ടീഷ് ഭരണകാലത്ത് വള്ളുവനാട് താലൂക്കിൽ

അങ്ങാടിപ്പുറം അ൦ശത്തിൽ പെരിന്തൽമണ്ണയിൽ നിന്നും രണ്ടു

നാഴിക കിഴക്കായി സ്ഥിതി ചെയ്യുന്നു.ഇന്ന് മലപ്പുറം ജില്ലയിൽ

പെരിന്തൽമണ്ണ താലൂക്കിൽ സ്ഥിതി ചെയ്യുന്നു.രണ്ടായിരം വർഷം

മുൻപെങ്കിലും ഇവിടുത്തെ കുന്നിൻപുറത്ത്

മനുഷ്യവാസമുണ്ടായിരുന്നതിന് തെളിവായി,വള്ളുവനാട്ടിലെ

മറ്റുപാലയിടങ്ങളിലേതുപോലെ, ചില നന്നങ്ങാടികളൽ ഇവിടെ

നിന്നും കണ്ടെടുത്തിട്ടുണ്ട്.മദ്ധ്യകാലത്ത് വള്ളുവനാട്ടിലെ

തലമുതിർന്ന രണ്ടാമത്തെ സ്ത്രീ അ൦ഗമായ കടന്നോ൦മൂത്ത

തമ്പുരാട്ടിയുടെ കോവിലകം നിന്നിരുന്ന പ്രദേശം എന്നതാണ്

പാതാക്കരയുടെ പ്രശസ്തി.ഒരു നാനൂറ് കൊല്ലം മുൻപാണെങ്കിലും

എ.ഡി.1485-നടുത്തായാണെന്നും പറയുന്നു.കുന്നകു1ളത്തിനടുത്ത്

നിന്നും പാതാക്കര ദേശത്തേക്ക് ഒരു ആര്യ-ബ്രാഹ്മണ കുടുംബം

വാസസ്ഥാനം മാറ്റുകയും അവർ വള്ളുവക്കോനാതിരിമാരുടെ

അരിയിട്ടുവാഴ്ചയ്ക്ക് പൌരോഹിത്യം ഏറ്റെടുക്കുകയും ചെയ്തു.

(പാതാക്കര വാസുദേവൻ നമ്പൂതിരിപ്പാട് .2006) എ.ഡി.1766-ലെ

മൈസൂർ പടയോട്ടത്തോട് കൂടി മലബാറിൽ മറ്റു

പലയിടത്തുമെന്നപോലെ വള്ളുവനാട്ടിലും പുതിയ നികുതി പിരിവ്

സമ്പ്രദായം ഉണ്ടായി.എ.ഡി.1792-ൽ ബ്രിട്ടീഷ് നിയമത്തിന്‍റെയും

1
അവതരണത്തോട്കൂടി ഇപ്രദേശങ്ങൾ പുതുലോകാവ്യവസ്ഥയുടെ

ഭാഗമായി.

ബ്രിട്ടീഷ് ഭരണ കാലത്ത് ,എ.ഡി.1821 മുതൽ 1891 വരെയുള്ള

കാലയളവിൽ ,അ൦ശങ്ങൾ മാറിമാറി വളരെ ദേശങ്ങൾ

പുനർസൃഷ്ടിക്കപ്പെട്ടു.അമ്മിനിക്കാട്,വാളാ൦കുളം തുടങ്ങിയ

ദേശങ്ങളിൽ നിന്നും ഏതാണ്ട് ആയിരത്തിഅഞ്ഞൂറ് ഏക്കർ ഭൂമി

അളന്നുമാറ്റിയാണ് അങ്ങാടിപ്പുറം അ൦ശത്തിന് കീഴിലുള്ള

പറമ്പുകളെ പാതാക്കര എന്നു നാമകരണം ചെയ്യുന്നത്.പാതാക്കര

എന്നത് ഒരു ഗൃഹനാമമാകുന്നു.അവരുടെ പരമ്പരയുമായി

ബന്ധമുണ്ടെന്ന് കരുതുന്ന തിരൂരിനടുത്തുള്ള കുടുംബത്തിനും

പാതാക്കര എന്ന നാമം തന്നെയാണ്.അതിനർത്ഥം കടന്നോം


2
തമ്പുരാട്ടിയുടെ കോവിലകമൊഴിപ്പിച്ച് നാലു നൂറ്റാണ്ട് മുൻപ്

പാതാക്കര എന്നു പേരുള്ള കുടുംബത്തെ കൊണ്ടുവന്നിരുത്തിയതിന്

ശേഷം പിത്കാലത്താണ് ഇപ്രദേശത്തിന് ഈ നാമം കൈവരുന്നത് .

പ്രാചീന വള്ളുവനാട്,സ്വരൂപ നിർമിതിയുടെ കാലം തൊട്ട്

പറഞ്ഞാൽ എ.ഡി.ഒൻപതാം നൂറ്റാണ്ടോടുകൂടിയെങ്കിലും

അസ്തിത്വമാര്‍ജിച്ചിരുന്നതായി കാണാം. വള്ളുവനാട്ടിലെ

ഭരണാധികാരിയായ വള്ളുവക്കോനാതിരി, “കോതൈക്കടുങ്ങോനായ

കോവിൽക്കരുമികൾ”എന്നാണ് സ്ഥാനനാമം ചേർക്കുക.കടന്നമണ്ണ

എന്ന ഇവരുടെ ആദിമസ്ഥാനത്തിൽ നിന്നും പിരിഞ്ഞുപോന്ന

ആയിരനാഴി,അരിയപ്പുറെ (അരിപ്ര),മങ്കട എന്നീ താവഴികളിൽ

നിന്നും വയസ്സ്മൂത്ത പുരുഷൻ വള്ളുവക്കോനാതിരിയായി

കുറുവക്കോവിലകത്തു വെച്ച് അരിയിട്ടുവാഴ്ചയും

തിരുമാന്ധാംകുന്നിലെ വടക്കേ നടയിൽ കൂടിപ്പൂജയും കഴിച്ച്

വള്ളുവക്കോനാതിരിയായി സ്ഥാനമേൽക്കുകയായിരിന്നു.ഇവർക്കു

2
താഴെ അഞ്ചു സ്ഥാനികൾ വരുന്നു .അഞ്ചാമനെ “കുളത്തൂർ
3
തമ്പുരാൻ “എന്നും കുളത്തൂര് മൂത്ത വള്ളോടി എന്നും പറയുന്നു.

വള്ളുവനാട്ടിലെ വയസ്സുമൂത്ത സ്ത്രീഅ൦ഗത്തിനെ വേദപുരാട്ടി

എന്നും “കുളത്തൂർ തമ്പുരാട്ടി”എന്നും

സംബോധന ചെയ്യുന്നു. ഇവരിൽ ഇളയ സ്ത്രീയെ കടന്നോംമൂത്ത

തമ്പുരാട്ടി എന്നാണ് പറയുക.ഈ കടന്നോംമൂത്ത തമ്പുരാട്ടിയുടെ

കോവിലകമാണ് പാതാക്കര ദേശത്തുണ്ടായിരുന്നത്.

ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ ജില്ലയിൽ വള്ളുവനാട്

താലൂക്കിൽ ദേശം നമ്പര് 111 ആയാണ് പാതാക്കര ദേശം

സ്ഥിതിചെയ്യുന്നത് (ഇന്ന് മലപ്പുറം ജില്ല,പെരിന്തൽമണ്ണ

താലൂക്ക്,പാതാക്കര വില്ലേജ്). അന്ന് അങ്ങാടിപ്പുറം അംശത്തിൽ

പാതാക്കര കൂടാതെ

മനത്തുമംഗലം,കക്കൂത്ത്,ചീരട്ടാമണ്ണ,അങ്ങാടിപ്പുറം,പരിയാപുരം

എന്നീ ദേശങ്ങളാണുണ്ടായിരുന്നത്.പെരിന്തൽമണ്ണയിൽ നിന്നും രണ്ടു

നാഴിക കിഴക്കായാണ് ദേശം സ്ഥിതിചെയ്യുന്നത്.ദേശത്ത് ആകെ

വരുന്ന 1558 ഏക്ര 30 സെനറ്റില് 1536.37 ഏക്രയും സ്വകാര്യ

ഭൂമിയായിരുന്നു.ഗവൺമെന്‍റ് ഭൂമി 14.35 ഏക്ര വരും.ദേശത്ത് 51.88

ഏക്രതോട്ടമാണ്.വള്ളുവനാട്ടിൽ സമ്പന്നമായ കൃഷിഭൂമി

ധാരാളമുള്ളതിനാൽ 365.65 ഏക്ര പാടയഭൂമിയാണ്.പറമ്പുകൾ 189.75

ഏക്രയും 928.98 ഏക്രയും വരും.നികുതി കെട്ടാത്ത ഭൂമി 7.68

ഏക്രയെ ഉള്ളൂ.അതൃത്തികളായി വടക്ക് കക്കൂത്തും

പൊന്നിയാകുറുശ്ശിയും,കിഴക്ക് അമ്മിനിക്കാടും വളാ൦കുളവും,തെക്ക്

ചെത്തനാകുറുശ്ശിയും എരവിമ൦ഗലവും,പടിഞ്ഞാറ് പെരിന്തൽമണ്ണ

ദേശവുമാണ്.ഇതില് പെരിന്തൽമണ്ണ ദേശത്തെകുറിച്ച് ഒരു പഠനം

മുൻപ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

3
കര എന്ന അവസാന വാക്ക് ദ്രാവിഡ സ്ഥലനാമങ്ങളുടെ

അവസാനത്തിൽ സാധാരണയാണ്.പാതം എന്നത് ചെളിനിറഞ്ഞ

പ്രദേശത്തെ സൂചിപ്പിക്കുന്നതാവാം.മന വന്ന് ഇന്നത്തെ പേര്

വരുന്നതിന് മുൻപ് കറുത്തനാട് ദേശം എന്നോ,കടന്നനാട് ദേശം

എന്നോ,അടുമ്പിലാശ്ശേരി എന്നോ മറ്റോ ആയിരിക്കാം ദേശനാമം.

അങ്ങനെ കരുതുവാനുള്ള സൂചനകൾ,പറമ്പുനാമങ്ങൾ ദേശത്തു

കാണാം. എ.ഡി.1891-ൽ കണക്കെടുക്കുമ്പോൾ ദേശത്ത് 216

വീടുകളിലായി 587 പുരുഷന്മാരും 619 സ്ത്രീകളുമടക്കം 1206

ആളുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 855 പേർ ഹിന്ദുക്കളാണ്.351

പേർ മുഹമ്മദീയരും. മറ്റു മതക്കാർ ഇല്ല.492 പേർ ഭൂമി കൈവശം

വക്കുന്നവരാണ്.275 കൂലിക്കാരും 17 നെയ്ത്തുകാരുമുണ്ടായിരിന്നു.

മറ്റു തൊഴിലെടുക്കുന്ന 422 പേരും അവിടെ ഉണ്ടായിരുന്നതായി

കണക്കാക്കപ്പെടുന്നു.1901-ൽ വീണ്ടും കണക്കെടുത്ത്

നോക്കുകയാണെങ്കിൽ ദേശത്ത് 229 വീടുകളിലായി 1332 പേരുള്ളതിൽ

644 പുരുഷന്മാരും 688 സ്ത്രീകളുമാണ്.ഹിന്ദുക്കൾ 948 പേരും

മൂഹമ്മദീയർ 384 പേരുമായി. കൃഷിയുടെ പ്രാധാന്യം അന്നുതന്നെ

കുറഞ്ഞിരിന്നു.കൃഷിഭൂമിയുള്ളവർ 351 പേരും കൂലിക്കാർ 227

പേരുമായി. നെയ്ത്തുകാരിലും വലിയ കുറവുണ്ടായി.വെറും 2 പേർ

മാത്രമായി ചുരുങ്ങി.പലവക പണികൾ ചെയ്യുന്നവരുടെ എണ്ണം

വർദ്ദിച്ച് 752 പേരായി.പത്തുകൊല്ലം മുൻപ് ഓരോ നൂറേക്രയിലും

199 പേർ വസിച്ചിടത്ത് 219 പേർ വസിച്ചുവന്നു.പാതാക്കരയിൽ

നിന്നും 2012 രൂപാ 12 അണയാണ് ഗവൺമെന്‍റിന് 190-ലെ നികുതി

വരുമാനം. അങ്ങാടിപ്പുറം അംശത്തിൽ 1901-ൽ കണക്കെടുക്കുമ്പോൾ

1970 എണ്ണം കാളകളും പോത്തുകളും,1115 പശുക്കളും,99 എരുമകളും,

കിടാങ്ങൾ 837 എണ്ണവും,308 ആടുകളും ആണ് ഉണ്ടായിരുന്നത്.

അംശത്തിൽ 34 കാളവണ്ടികളും,959 കലപ്പകളും,23

എണ്ണച്ചക്കുകളും,നെയ്ത്ത്തറികൾ 2 എണ്ണവുമുണ്ടായിരുന്നു.ദേശത്ത്
നെല്ല്,ഇഞ്ചി,മുതിര ,നാളികേരം,അടയ്ക്ക,ചക്ക തുടങ്ങിയവ പ്രധാന

കൃഷിയിനങ്ങളാണ്. അങ്ങാടിപ്പുറം അംശത്തിൽ 34 വണ്ടികളും,959

കലപ്പകളും,23 എണ്ണചക്കുകളും,2 നെയ്ത്ത്തറികളുമുണ്ടായിരുന്നു.

ദേശത്ത് കൂട്ടപ്പട്ടയക്കാർ പാതാക്കര തുപ്പൻ

പ്രമത്തൻനമ്പൂതിരിപ്പാടും ചിറയിൽ കൂടമണ്ണ കോവിലകത്ത്

ലക്ഷ്മി കോൽപ്പാടും കൂടിയാണ്.ചിറയിൽ കൂടമണ്ണ എന്നത്

നിലമ്പൂർ കോവിലകം വക സ്ത്രീകളുടെ

സ്ഥാനമാണ്,പുരുഷന്മാർക്ക് തച്ചറക്കാവിൽ ഏറാളൻഎന്നും

പറയും.പിത്കാലത്ത് സാമൂതിരി പക്ഷക്കാരായ നിലമ്പൂർ-മഞ്ചേരി

കോവിലകങ്ങൾ അതിനുമുൻപ് വള്ളുവക്കോനാതിരിയുടെ

പക്ഷമായിരിക്കാമെന്ന് കരുതാം. വള്ളുവനാട്ടിൽ നിലമ്പൂരിന് ഏറെ

ഭൂമി കാണുന്നതും,മഞ്ചേരി അഞ്ചാമന് ‘മണ്ണാർമല’ എന്നും സ്ഥാനം

കൈവരുന്നതും തിരുമാന്ധാംകുന്നിൽ ചില അവകാശങ്ങൾ

ലഭിക്കുന്നതും ഇപ്രകാരമാവാം.പാതാക്കര ദേശത്ത് നിലമ്പൂർ

കോവിലകത്തിന് ഭൂമി ലഭിക്കുന്നത് ഒരു പ്രത്യേക

കാരണത്താലാണ്.പാതാക്കര മനയിൽ എ.ഡി.1780-84 കാലത്ത് ഒരു

ദത്തുണ്ടായി.ദത്തന്‍റെ ഇല്ലത്തെ ഇട്യാംപറമ്പ് എന്നാണ് പറയുക

ചെറുപ്പുളശ്ശേരിക്ക് പൊരുത എന്നൊരു ഇല്ലമുണ്ട്

അവിടെനിന്നാണ്.പാതാക്കരയിൽ അക്കാലത്ത്

ഏട്ടാനിയമ്മാരുണ്ടായിരുന്നതിൽ കുട്ടികളില്ലാഞ്ഞ് അതിൽ ഒരാളാണ്

ദത്തെടുത്തത്.എന്നാൽ പിന്നീട് മറ്റെയാൾക്ക് ഒരു ഉണ്ണിയുണ്ടായി.

അപ്പോൾ ദത്തുവന്നയാൾക്ക് അവകാശം നഷ്ട്ടപ്പെടുമോ എന്നു

ഭയമായി,കിട്ടിയ കാശിന് കഴുയുന്നത്ര ഭൂമി വിൽക്കാൻ ദത്തൻ

തീരുമാനിച്ചു.അങ്ങിനെ പാതാക്കര ദേശത്തുള്ള പന്തീരായിരം പറ

പട്ടാത്തിന്‍റെ ഭൂമി ഒരു ലക്ഷത്തി നാല്പത്തിയയ്യായിരത്തോളം

പണത്തിന് നിലമ്പൂർ കോവിലകത്തിന് വിറ്റു .മലയാളം കൊല്ലം

1018-നടുത്താണ് ഈ വില്പ്പന എന്നു പറയുന്നു.പിന്നീട് ഏഡി.1845-


നടുത്ത് രജിസ്റ്റ് വന്നപ്പോൾ ഈ ഭൂമി രേഖ പ്രകാരം

കൊടുക്കുകയുണ്ടായി. പാലക്കാട് ഭാഗത്ത് ഓടനൂര്

ദേശത്തുണ്ടായിരുന്ന മനവക പതിനായിരം പറ പാട്ടത്തിന്‍റെ ഭൂമി

കോട്ടയ്ക്കൽ കോവിലകത്തേക്ക് കൊടുത്തു .എന്നാൽ ഓടനൂര്

ദേശം സ്വതവേ പാതാക്കരക്കുള്ളതല്ല. ദത്തെടുത്ത വ്യക്തിയുടെ

അച്ഛനായി സമ്പാദിച്ചതാണ്.ഒരു മൂസ്സതിേന്‍റതായിരുന്നു ഓടനൂര്

ദേശം. പടയോട്ട കാലത്ത് തിരുവിതാംകൂറിലേക്ക് പലായനം ചെയ്ത

മൂസ്സത് പിന്നീട് തിരിച്ചുവന്നില്ല.അങ്ങിനെയാണ് പാതാക്കരക്ക്

കിട്ടിയത്. ഓടനൂര് കരിങ്കൽകെട്ടിയ ഒന്നാന്തരം ഒരു ക്ഷേത്രമുണ്ട്.അത്

മൂസ്സതിന്റെ വകയായിരുന്നെന്ന് പറയുന്നു.പാതാക്കര

വിഷ്ണുക്ഷേത്രം മനവകയായിരിന്നു. അത് പിന്നീട് നിലമ്പൂർ

കോവിലകം വകയായി.

പാതാക്കര ദേശമെന്നത് കോലോക്കോളത്തിന്‍റെ കിഴക്കേ

വരമ്പുമുതൽ പുത്തൂര് നീലിക്കുളം വരെ കിഴക്ക്

പടിഞ്ഞാറായാണ്.വടക്ക് അപ്പക്കല്ല് എന്നൊരു പാറയാണ്.എന്താണ്

ഇങ്ങിനെ ഒരു പേര് വരാന്‍ കാരണം എന്നതിന് ഇതുവരെ

സൂചനകളില്ല. അപ്പക്കല്ല് എന്ന് പറഞ്ഞിരുന്നത് ഇന്ന് അൽ-സലാമ

കണശുപത്രിയുടെ ഗേറ്റിന് മുൻപിലെ സ്ഥലത്തെയാണ്.പാതാക്കര

ദേശത്തിന്‍റെ തെക്കേ അതൃത്തി എരവിമ൦ഗലത്തിനടുത്ത് പെരുമന

ഇല്ലംവക മോടങ്കിഴായ ആണ് എന്നാണു പറയുക.

പാതാക്കര ദേശത്തിൽ മേലെതിൽ തൊടി കയ്യിലായിരുന്നു ആദി

ചെറുമരുടെ ആവാസസ്ഥാനം.വള്ളുവനാട്ടിൽ വള്ളുവക്കണക്കർ

എന്നൊരു വിഭാഗത്തിനാണ് പ്രാധാന്യം.ഒരു പക്ഷേ ഇവരിൽ

നിന്നായിരിക്കാം നാടിന്‍റെ നാമം തന്നെ ഉറുഞ്ഞിരിക്കുക.

ശൈശവരായ ഇവരിൽ നിന്നും ചിലർ കല്ലടിക്കോടൻ മലയിൽ

കയറി മുത്തികുളത്തിൽ കുളിച്ച് എളംപുലാവ് ചാരിനിന്ന്


തപസ്സുചെയ്ത് കല്ലടിക്കോട്ടു നീലിയെ പ്രത്യക്ഷപ്പെടുത്തി സിദ്ധി

കൈവരിച്ചിരിന്നു. ഇതിൽ ഒരു സിദ്ധന്‍റെ സമാധി

പുത്തൂരിലുണ്ടായിരുന്നുവെന്നു പറയപ്പെടുന്നു.സമാധിയില്

ശിവലിംഗം കയറ്റിവെയ്ക്കുക ശൈശവരുടെ ആചാരമായിരുന്നു.

ദേശത്ത് കണക്കഴി പറമ്പ് (135/1)കാണുന്നത് ഇത്തരം സൂചന നല്‍

കുന്നതാവാം ദേശത്ത് വിളക്കത്തിലെ തൊടിക 51/4 കാണാം.പുത്തൂര്

അമ്പലത്തിനടുത്ത് പനേരി(82/1)എന്നും,തോമരായം(80)എന്നും രണ്ടു

പറമ്പുകള്‍ കാണുന്നുണ്ട്.പൂങ്ങോട്ട്പറമ്പില്‍(115/4)ആരും പഴയ

താമസക്കാരില്ല.പട്ടന്മാരതൊടിക(115/1)പരദേശബ്രാഹ്മണര്‍

വസിച്ചിരുന്നതാകാം.മേലെക്കളം(119/1)കടന്നമണ കോവിലകം

വകയായിരുന്നുവെന്ന്‍ പറയുന്നു.പട്ടിപ്പാറ എന്നും ഇത്

പറയുന്നു.പട്ടിപ്പാറ എന്ന്‍ ഇന്ന്‍ പറയുന്നത്

പടിപ്പാറ,കൊവിലകത്തുംപടിയിലെ പാറയായിരിക്കണം.അടുത്ത്

കോലോകുളമുണ്ട് ഈ കുളത്തില്‍ ആനയിറങ്ങാനുള്ള

പടവുകളുണ്ടായിരുന്നു.പാണംമ്പാഴി പറമ്പില്‍

നിന്നാണ്(119/4)പാണമ്പി എന്ന നാമം ഉരുത്തിരിയുന്നതെന്നു

കരുതാം.നടുത്തൊടിക മനപ്പറമ്പ് (119/6),പാതാക്കര നടുവന്തൊടിക

മന നിന്നിരുന്ന സ്ഥലമാകുന്നു.പള്ള്യാളില്‍ നിന്ന്‍

കേറുന്നിടത്തായിരുന്നു കടന്നോംകോവിലക സ്ഥാനം (120/4).പറപ്പൂര

തൊടിക (119/2)സമീപത്തുണ്ട്.മേലേതില്‍ തൊടികയില്‍(126/1)ആരാണ്

മുന്‍പ് ഉണ്ടായിരുന്നതെന്ന്‍ വ്യക്തമല്ല.തറയന്‍കുന്നിന് പുളിയന്‍

കുന്ന്‍ എന്നും പറയും.മറ്റൊരു പുളിയന്‍ കുന്ന്‍ കാടാംമ്പുഴക്ക്

പോകുന്ന വഴിയിലുണ്ട്.അതെക്കുറിച് ഒരു ശ്ലോഗം

ഉണ്ട്.അതിപ്രകാരം, ആകുന്നു.;

“പുളിയന്‍കുന്നതാ കാണുന്നു

സര്‍വത്ര ശിലാമയം
തസ്മദ്കരേറി നോക്കീടില്‍

കാണാം പശ്ചിമസാഗരം. “

പാതാക്കര ദേശത്തെ കുന്നക്കാവ് പറമ്പ് (117/1)നയന്മാരുടെതാണ്

,കുന്നക്കാവില്‍ പറമ്പ്,വെളൊലി തൊടിക,മനക്കോട്ട തൊടിക,

പൂഴിക്കുന്ന്‍ പറമ്പ്,അരങ്ങോട്ട് തൊടിക പറമ്പ് എന്ന്‍

കാണുന്നു.വെള്ളോലി എരെച്ചന്‍ പണ്ട് ചാവേറായിട്ടുണ്ട് അത് ഒരു

പാട്ടിലുണ്ട് മരുമകന്‍കുട്ടി ഉണ്ടായിരുന്നതിനെ കുളത്തൂരുണ്ണിയെ

എല്പ്പിച്ചാണ് മാമാങ്കത്തിന് ചാവേറാകാന്‍ പോയത്.ദേശത്തെ

കടന്നമണ്ണ കോവിലകം വക തൊടികക്ക് കരുവാട്ടുതോടിക

എന്നും(119/2) പറയും.ഉപ്പിലാപ്പറ്റ എന്നൊരു തൊടികയുമുണ്ട്.തിയ്യാടി

തൊടിക,ഇടമിറ്റരു തൊടിക,കടത്തനാടന്‍ തൊടിക,കിഴിശ്ശേരി

പറമ്പ്,ഏളംപുലാവില്‍ പറമ്പ്(55/1)ഇവയില്‍ എളംപുലാവ്

നയന്മാരുടെതാണ്.ഒതുക്കുംപുറത്ത്,പുത്തന്‍വീട് (121/8) ഇവയും

അപ്രകാരം തന്നെ. അണ്ണടമ്പ പള്ളിയാലിന് (121/7)

അടുംമ്പിലാശേരികോട്ട എന്നും പറയും.കോവിലകം,കളം,കോട്ട

എന്നിവ ദേശസമൂഹ നിര്‍മിതിയുടെ ഭാഗമാകുന്നു.ശാന്തിരുത്തി

പള്ളിയാല്‍ (128/8) ഏതോ ക്ഷേത്രശാന്തിക്കാരന് പ്രതിഫലം നല്‍

കുന്നതിനായി നീക്കിവച്ചതാവം.മണ്ണുപറമ്പ് (129/1)

നയന്മാരുടെതാകുന്നു.അഞ്ചവരക്കല്ലുമൂല (130/6) എന്താണെന്നത്

വ്യക്തമല്ല.പൊന്നളനിലം(130/8) താഴത്തെപൊള്ള മേലേപൊള്ള

എന്നിങ്ങനെയുണ്ട്,നൊട്ടത്തു പറമ്പിനെ (132/2) പാലന്‍ പറമ്പ് എന്നും

പറയും.സര്‍വ്വേ (134/1)-ല്‍ കറുത്തനാട്ടു പറമ്പ് സ്ഥിതി

ചെയ്യുന്നു.പരിയങ്ങാട്ടെ വീട്ടുകാരെ എടത്തറ ദേശത്തും

കാണാം.പരിയങ്ങാട്ടെ പള്ളിയാല്‍ (68/1) പാതാക്കര

ദേശത്തുണ്ട്.താഴത്തേതില്‍ തൊടിക (69/2)

നായന്മാരുടെതാണ്.പുന്നശ്ശേരി എഴുത്തച്ചന്‍ കുടുംബമാണ്.പുന്നശ്ശേരി


രാമന്‍ കുടിപറമ്പ് (70/4) പാതാക്കര ദേശത്തുണ്ട്.നമ്പ്യാര്

തൊടികയില്‍ (121/7)പിത്കാലത്ത് പുത്തന്‍വീട് നായന്മാര്‍ മാറി

ഇരുന്നതാകാം.തിയ്യാടി നമ്പ്യാരാകാം.ഉപ്പുങ്കാവില്‍ തിയ്യാട്ടു

നടന്നിരുന്നു.കാക്കറ (128/2) തിയ്യ സമുദായമാകുന്നു.കാക്കറ വേലു

എന്നൊരു വ്യക്തി 1950-കാലത്ത് ഒരു തഹസില്‍ദാരെ ശിക്ഷിക്കാന്‍

ധൈര്യം കാണിച്ചിട്ടുണ്ട്.കല്ലിങ്ങല്‍(9/1),പരിയാരത്ത്(137/3)

നായന്മാരകുന്നു.അതിനടുത്തുള്ള ഇടിമിറ്റത്ത് പറമ്പ്(137/5),കടത്തനാട

തൊടിക (137/7) ഇവര്‍ ആരാണെന്ന് വ്യക്തമല്ല.ഒരുപക്ഷെ

കോവിലകം നിന്നിരുന്ന കാലത്തെ കുടുംബങ്ങളാണെന്നു

കരുതപെടുന്നു.ഈ നാല് പറമ്പുകള്‍ ചേര്‍ന്ന്‍ പാതാക്കര

സുബ്രഹ്മണ്ണിയന്‍ നമ്പൂതിരിപാട് നൂറ്റന്‍പത് കൊല്ലം മുന്‍പ് തെങ്ങും

തോട്ടമാക്കിയിട്ടുണ്ട്.അവിടെ ഒരു ബംഗ്ലാവും പണി കഴിപ്പിച്ചു.നാല്

കിണറുകള്‍ കാണുന്നത് നാല് വീട്ടുകാരുടെതാകാം.കരുവടിയില്‍

അപ്പന്‍തൊടിക (120/1)യില്‍ നായന്മാരാകുന്നു.സമീപം വെണ്ണീറ്റാങ്കുഴി

പറമ്പുണ്ട് (120/9).കോവിലകം നിന്നിരുന്ന കാലത്ത് സദ്യ കഴിഞ്ഞ്

വെണ്ണീര്‍ കോരിയിട്ടിരുക്കുന്ന സ്ഥലമായിരിക്കാം.തറയന്‍കുന്ന്‍

മനക്കലെ തെക്കും പടിഞ്ഞാറും കിഴക്കും പറമ്പുകളാണ്(121/9)

നെടുംപറമ്പ്(121/10) മനയുടെ തൊട്ടു കിഴക്കെ വളപ്പാണ്.മഠത്തില്‍

തൊടിക (124/2),പാറോല്‍ മഠത്തില്‍ എന്നു പേരായ ഒരു

സ്ഥലമാണ്.ടിപ്പു ആദ്യം വഴി വെട്ടിയത് ഇന്നത്തെ

ഇ.എം.എസ്.ഹോസ്പിറ്റലിനു പിറകുവശത്തെ പാതാക്കര

ദേശത്തുകൂടിയായിരുന്നു.ഈ ചെത്തുവഴിക്ക് ഇരുപത്തിനാലു

കുതിരക്കുള്ള വീതിയുണ്ടായിരുന്നു എന്നാണു പറയുക.പിന്നീട്

ബ്രിട്ടീഷ് ഭരണ കാലത്ത് നിരത്തു പണിതപ്പോള്‍ ഇന്നു കാണുന്ന

രീതിയില്‍ ഹൈവേ ആശുപത്രിക്ക് മുന്‍പിലൂടെ ആയിത്തീര്‍

ന്നു.കടന്നോംമൂത്ത കോവിലകത്തിന് ചുറ്റുമായി പല

സമൂഹങ്ങളെയും കാണാം.നങ്ങ്യാരു തൊടിക(121/7) ദേശത്തുണ്ട്


അദ്ധ്യായം 2

പാതാക്കര ദേശത്തെ വിദ്യഭ്യാസ ചരിത്രം -

എ.യു.പി.സ്കൂള്‍.പാതക്കരയെ അടിസ്ഥാനമാക്കി.

പതാക്കര ദേശത്തിന്റെ വിദ്യാഭയസ രംഗം പരിശോധിക്കുമ്പോള്

മുൻഗണനയിൽ എടുക്കേണ്ട ഒന്നാണ് എ. യൂ. പി. സ്കൂൾ

പതാക്കരയുടെ ചരിത്രം,പാതാക്കര ദേശത്തെ ആളുകളുടെ

വിദ്യാഭയസ രംഗത്ത് ഒരുപാട് പ്രാധാന്യം ഈ സ്കൂളിനുണ്ട്. ആ

കാലത്ത് ഗുരുകുലപഠനങ്ങൾക്കാണ് ജനങ്ങൾ കൂടുതൽ പ്രാധാന്യം

കല്പ്പിച്ചിരുന്നത്ത്. അതുകൊണ്ട് തന്നെ ഗുരുകുല

വിദ്യാഭയസത്തിന്റെ എല്ലാ പോരായ്മകളും അക്കാലത്തെ

വിദ്യാഭയസ സമ്പ്രദായത്തില് ഉണ്ടായിരിന്നു,എല്ലാവര്ക്കും

ഒരുപോലെ വിദ്യാഭ്യാസം എന്ന വ്യവസ്ഥ അക്കാലത് ജനങ്ങള്‍

എല്ലാവരും പിന്തുടര്‍ന്നിരുന്നില്ല.ജാതിഭേത വ്യത്യാസങ്ങളുടെ

പേരിലുള്ള വിവേചനങ്ങളും അക്കാലത്ത്

സാധാരണയായിരുന്നു.അതുകൊണ്ട് വിദ്യഭ്യാസ മെഗാല എന്നത്

ഉയര്‍ന്ന ജാതിയില്‍ പെട്ട ആളുകള്‍ക്ക് മാത്രം സുലഭവും

മറ്റുള്ളവര്‍ക്ക് വിധൂരവുമായിതന്നെ തുടര്‍ന്നു.മലബാറില്‍

അങ്ങോളം ഇങ്ങോളം ഉള്ള ഇടങ്ങളുടെ അവ്സ്തയെല്ലാം

ഇതുതന്നെ ആയിരിന്നു.പാതക്കര ടെസവും അതില്‍

പെടുന്നുഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം തന്നെയാന്‍ ആദ്യ

കാലങ്ങളില്‍ പാതാക്കര നിവാസികളും സ്വീകരിച്

പോന്നിരുന്നത്.പിന്നീട് 1953 ല്‍ എ,ഉ,പി,സ്കൂള്‍

സ്ഥാപിക്കപെട്ടു.പാതാക്കര നിവാസികളുടെ ജീവിതത്തില്‍ ഇത്

തികച്ചും യാന്ത്രികമായൊരു മാറ്റം തന്നെ കൊണ്ടുവന്നു.ജനങ്ങളെ

പുതിയ ജീവിത നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ഈ സ്കൂളിന്റെ


വരവോടു കൂടി ഒരു പരിതി വരെയെങ്കിലും സാധിച്ചിരുന്നു.പിന്നീട്

കാലക്രമേണ സ്ചൂളിനോടൊപ്പം ആളുകളുടെ ചിന്താഗതിയും

ഉയരാന്‍ തുടങ്ങി.ഗുരുകുല വിദ്യാഭ്യാസത്തിനെ അടിവര പാതാക്കര

ദേശത്തെ ആദ്യ സ്കൂള്‍ അയിപാതക്കര എ,യു.പി,സ്കൂള്‍

പാതാക്കരയില്‍ നിലവില്‍ വന്നു.പിന്നീടങ്ങോട്ട് വികസനങ്ങള്‍

വന്നതോടെ സ്കൂളിന്റെ മുഖച്ചായ തന്നെ മാറി കൂടെ അവിടുത്തെ

ജനജീവിതവും.സ്കൂളിന്റെ ഉയര്ചോടൊപ്പം തന്നെ നാട്ടിലെ

നിരക്ഷരുടെ എണ്ണം കുറഞ്ഞ്കൊണ്ടിരിന്നു.1918 ല്‍ ഒരു ഹിന്ദു

എലിമെന്ററി സ്കൂള്‍ അയാന്‍ ഈ വിദ്യഭ്യാസ സ്ഥാപനത്തിന്റെ

തുടക്കം.പിന്നീട് 1956 ല്‍ ഹിന്ദു എലിമെന്ററി സ്ചൂളിനോദ് ചേര്‍ന്ന്‍

യു.പി.സ്കൂള്‍ അയി രൂപം പ്രാപിച്ചു.അന്ന് മുതല്‍

എ.യു.പി.സ്കൂള്‍ പാതാക്കര എന്ന നാമധേയത്തില്‍

അറിയപെട്ടുവരുന്നു.15-04-1918-ല്‍ പരിയങ്ങാട് കൊല്ലരുതൊടി

നാരായണന്‍ എഴുത്തച്ഛന്റെ നേതൃത്വത്തില്‍ ചാമി എഴുത്തച്ഛന്റെ

മാനേജ്മെന്റില്‍ പാതായ്ക്കര പടിഞ്ഞാറേ തലക്കല്‍ പാതാക്കര

ഹിന്ദു എലിമെന്ററി സ്കൂള്‍ നിലവില്‍ വന്നു.ഒന്ന് മുതല്‍ നാല്

വരെ ക്ലാസ്സുകളിലായി 92 കുട്ടികള്‍ പഠിച്ചിരുന്നു.1941-ല്‍ പ്രകൃതി

ക്ഷോഭം കാരണം വിദ്യാലയത്തിന്റെ പ്രവര്‍ത്തനം

തടസപെട്ടു.അങ്ങനെ വിദ്യാലയത്തിന്റെ എല്ലാ രേഖകളും

നഷ്ടമായി.തുടര്‍ന്ന്‍ മാനേജറും പ്രധാനാധ്യാപകനായിരുന്ന

ടി.എസ്.കൃഷ്ണയ്യര്‍,കുഞാമുണ്ണി മാസ്റ്റര്‍ എന്നിവരുടെ കഠിന

പ്രയത്നം കൊണ്ട് ഈ സ്കൂള്‍ ഇപ്പോള്‍ ഉള്ള സ്ഥലത്തേക്ക് മാറ്റി

സ്ഥാപിച്ചു.അന്ന്‍ ഇത് പാതാക്കര എയ്ഡഡ്‍


ലോവര്‍ പ്രൈമറി

സ്കൂള്‍ എന്ന്‍ അറിയപെട്ടു. ആ സമയത്ത് സ്കൂളില്‍ വെറും അഞ്ച്

അധ്യാപകര്‍ മാത്രമാണുണ്ടായിരുന്നത്.ഒന്നാം ക്ലാസ്സില്‍ പാറുകുട്ടി

ടീച്ചറും രണ്ടാം ക്ലാസ്സില്‍ ബാലകൃഷ്ണന്‍ മാഷും മൂന്നില്‍

കുഞാമുണ്ണി മാഷ്‌ അഞ്ചില്‍ കൃഷ്ണയ്യര്‍


എന്നിവരായിരുന്നു.മലയാളം,കണക്ക്,സാമൂഹ്യപാഠം എന്നീ മൂന്ന്‍

വിഷയങ്ങള്‍ മാത്രമാണ്പടിക്കാനുണ്ടായിരുന്നത്.അന്ന്‍ അഞ്ചാം

ക്ലാസ്സ് കഴിഞ്ഞാല്‍ പെരിന്തല്‍മണ്ണ ഹൈസ്കൂളില്‍ പോയി

പഠിക്കണമായിരുന്നു.എന്നാല്‍ അപ്പോഴേക്കും പാതാക്കര മനക്കാര്‍

സ്കൂള്‍ വാങ്ങുകയും ശേഷം അപ്പര്‍ പ്രൈമറി അയി മാറ്റുകയും

ചെയ്തു. തുടര്‍ന്ന്‍ യഥാക്രമം ഇ.പാറുകുട്ടിയമ്മ,ഉണ്ണികൃഷ്ണന്‍

നമ്പ്യാര്‍,പി.ബാലകൃഷ്ണന്‍ നായര്‍,പാതാക്കര മനക്കല്‍ പരമേശ്വരന്‍

നമ്പൂതിരിപ്പാട് എന്നിവര്‍ മാനെജ്മെന്റ് ഏറ്റെടുക്കുകയും ചെയ്തു.

1956-ല്‍ പി.എം.വി.നമ്പൂതിരിപ്പാട് മാനേജരായി പാതാക്കര മന

ബംഗ്ലാവില്‍ യു.പി.സ്കൂള്‍ ആരംഭിച്ചു1958-ല്‍ യു.പി.പൂര്‍

ണമായപ്പോള്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി

സ്ഥാപിച്ചു.അന്ന്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന എല്‍.പി.വിഭാഗം

യു.പിയുമായി സംയോജിപ്പിച് ഇന്നത്തെ ഈ വിദ്യാലയം

നിലവില്‍ വന്നു.ഈ വിദ്യാലയത്തില്‍ ഒരുപാട് തലമുറകള്‍ക്ക്ക്

തണലേകി സ്കൂള്‍ മുറ്റത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ഉങ്ങ്

,ആയിരം നാവുള്ള ആനന്ദനെ പോലെ ഈ വലിയ വൃക്ഷം പുതു

തലമുറയെ തലോടികൊണ്ട് അറിവിന്റെ തീര്‍ത്ഥം അവരില്‍

നിറയ്ക്കുന്നു.1951-ല്‍ അന്നത്തെ അധ്യാപകനായിരുന്ന ശ്രീ.കറുപ്പന്‍

മാസ്റ്ററുടെ നേതൃത്വത്തില്‍ വൃക്ഷദിനത്തില്‍ നട്ടു പിടിപ്പിച്ചതാണ് ആ

മരങ്ങള്‍.അന്ന്‍ പ്രവേശന മാര്‍ഗത്തിന് ഇരുവശങ്ങളിലുമായി പടര്‍

ന്നു പന്തലിച്ച ഉങ്ങുകളില്‍ ഒന്നാണ് ഇന്നും വിദ്യാലയതിന്

മാറ്റുകൂട്ടി നില്‍ക്കുന്നത്.വിദ്യാലയത്തിന്റെ പാേഠൃതര പ്രവര്‍

ത്തനങ്ങളിലും ഭൗതിക സാഹചര്യങ്ങളിലും ക്രിയാത്മകമായ

നിരവധി മാറ്റങ്ങള്‍ അതത് കാലത്തിനനുസൃതമായി നടപ്പില്‍

വരുത്തിയിട്ടുണ്ട്.
ഈ വിദ്യാലയത്തില്‍ എല്‍.പിയിലും യു.പിയിലും 600 ല്‍ അധികം

കുട്ടികള്‍ പഠിക്കുന്നുണ്ട്.മലയാളത്തിനു പുറമേ

അറബി,സംസ്കൃതം,ഉറുദു എന്നീ ഭാഷകള്‍

പഠിപ്പിക്കുന്നുണ്ട്.വേണ്ടത്ര ക്ലാസ്സ്‌ മുറികളും പ്രാഥമികാവശൃങ്ങള്‍

ക്കു വേണ്ട സൌകര്യങ്ങളും ഈ സ്കൂളിലുണ്ട്.ഈ

വിദ്യാലയത്തിലെ പ്രധാനാധ്യാപകന്‍ അടക്കം ൨൧ അധ്യാപകരുടെ

അശ്രാന്ത പരിശ്രമം വിദ്യാലയത്തെ ഉന്നത

നിലവാരത്തിലെത്തിചിട്ടുണ്ട്.വിദ്യാലയത്തിന്റെ പഠന ഭൗതിക

പുരോഗതിക്കായി പി.ടി.എ, എം.ടി.എ,യെല്ലാം നിസ്സീമമായ

സഹകരണവും നിര്‍ദേശങ്ങളും ലഭിച്ചു

വരുന്നു.ഡി.പി.ഈ.പി,എസ്.എസ്.എ.തുടങ്ങി മാറി വരുന്ന നൂതന

പാഠൃ പദ്ധതികള്‍ക്ക് അനുസരിച് ഈ വിദ്യാലയത്തിന്

മുന്നേറുവാന്‍ കഴിഞ്ഞിട്ടുണ്ട്.എല്‍.എസ്.എസ്.,യു.എസ്.എസ്,സുഗമ

ഹിന്ദി പരീക്ഷ,സംസ്കൃതം സ്കോളര്‍ഷിപ്പ്‌ തുടങ്ങിയ മത്സര

പരീക്ഷകളില്‍ ഈ വിധാലയത്തിലെ വിദ്ധ്യാര്‍ത്ഥികള്‍ എന്നും

ഉന്നത വിജയം നേടിവരുന്നു.വിപുലമായ ഒരു ലൈബ്രറിയും മികച്ച

ലബോറട്ടറിയും വിദ്യാലയത്തിന് ഒരു മുതല്‍കൂട്ടാണ്.ആധുനിക

കാലഘട്ടത്തിലെ സാങ്കേതിക വിദ്യയുടെ ജീവനായ

ഐ.ടി.മേഖലയില്‍ നേടേണ്ട പ്രപ്തികല്‍ക്കനുസൃതമായി രൂപം

കൊടുത്ത ഒരു പാഠൃക്രമമനുസരിച് പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍

ലാബ് സ്കൂളിന്റെ പ്രത്യേകതകളില്‍ ഒന്നാണ്.വര്ഷം തോറും

കുട്ടികള്‍ക്കായി സംഘടിപ്പിച്ചുവരുന്ന സഹവാസ ക്യാമ്പുകള്‍

കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിനും വ്യത്യസ്തമായ

മേഖലകില്‍ അറിവ് ആര്‍ജിക്കുവാനും ഉതകുന്നു.ഇംഗ്ലീഷ്

പഠനത്തിന് പ്രാധാന്യം നല്‍കുന്ന ഈ വിദ്യാലയത്തില്‍ ഒന്നാം

ക്ലാസ്സ്‌ മുതല്‍ ഇംഗ്ലീഷ് ഭാഷ അഭ്യസിപ്പിക്കുന്നു.കൂടാതെ ആഴ്ചയില്‍

ഒരു ദിവസം അസ്സെംബ്ലി പൂര്‍ണമായും ഇംഗ്ലീഷില്‍ നടത്തി


വരുന്നു.വാര്‍ത്താപാരായണം,കൈയ്യെഴുത്തു മാസിക,ജലവിതരണം

എന്നിവ ലീഡര്‍മാരുടെ നേതൃത്വത്തില്‍ നടത്തിവരുന്നു.കുട്ടികലുട്ടെ

കലാപരവും സ്രിഷ്ടിപരവുമായ അഭിരുചികള്‍ പോഷിപ്പിക്കുന്നതിന്

വിദ്യാരംഗം ,വിവിധ ക്ലബ്ബുകള്‍,ശാസ്ത്ര-സാമൂഹ്യ-ഗണിത

മേളകള്‍,കലാ-കായിക മേളകള്‍ തുടങ്ങിയ സഹായകമാവുകയും

മികച്ച വിജയങ്ങള്‍ നേടുകയും ചെയുന്നു.കുട്ടികളുടെ പഠനത്തെ

പ്രോത്സാഹിപ്പിക്കുന്നതിന്നുവേണ്ടി എന്‍ഡോവ്മെന്റ്റ് ഏര്‍

പ്പെടുത്തിയിട്ടുണ്ട്.ഈ വിധ്യാലയത്തില്‍ നിന്ന്‍

പ്രധാനാധ്യാപികയായി വിരമിച്ച സരോജിനി ടീച്ചറുടെ

സഹോദരനും ഈ സ്ഥാപനത്തില്‍ അധ്യാപകനുമായിരുന്ന

ശ്രീ.ഗോപാലന്‍ മാസ്റ്ററുടെ ഓര്‍മ്മക്കായി ഏര്‍പ്പെടുത്തിയ

ശ്രീ.കെ.ഗോപാലന്‍ നായര്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്

സ്കോളര്‍ഷിപ് 3,6 ക്ലാസ്സുകളിലെ വാര്‍ഷികപ്പരീക്ഷയില്‍ ഏറ്റവും

കൂടുതല്‍ മാര്‍ക്ക് നേടുന്ന വിദ്ധ്യാര്‍ത്തികള്‍ക്കായി അദ്ദേഹത്തിന്റെ

ചരമ ദിനമായ ഓഗസ്റ്റ്‌ 3-ന് നല്‍കി വരുന്നു.2,5 ക്ലാസ്സുകളില്‍

പാദവാര്‍ഷിക പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന

കുട്ടിക്ക് ഈ വിദ്യാലയത്തില്‍ നിന്നും വിരമിച്ച പി.ഡി.ഉമാദേവി

ടീച്ചര്‍ സ്പോണ്‍സര്‍ ചെയ്ത മിസ്റ്റര്‍ & മിസ്സിസ് ടി.ജി.നമ്പൂതിരി

എന്‍ഡോവ്മെന്‍റ് സ്കോളര്‍ഷിപ്പ്‌ നല്‍കി വരുന്നുണ്ട്.ഈ

വിദ്യാലയത്തില്‍ പഠിച്ചുകൊണ്ടിരിക്കെ അകാലചരമമടഞ്ഞ

ശ്രീജിത്ത്‌ എന്ന വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ ഏര്‍പ്പെടുത്തിയ

ശ്രീജിത്ത്‌ മെമ്മോറിയല്‍ സ്കോളര്‍ഷിപ്പ്‌ ഒന്നാം ക്ലാസില്‍ ഏറ്റവും

കൂടുതല്‍ മാര്‍ക്ക് വാങ്ങുന്നവര്‍ക്കാണ് നല്‍കി വരുന്നത്.ദേശിയ

ആഘോഷങ്ങളായ സ്വതന്ത്രദിനം,ഗാന്ധിജയന്തി,റിപബ്ലിക് ദിനം

എന്നിവ സമുചിതമായ രീതിയില്‍ ആഘോഷിക്കുകയും കുട്ടികള്‍ക്ക്

മധുരപലഹാരം വിതരണം നടത്തുകയും ചെയ്തു

വരുന്നുണ്ട്.വിവിധ ദിനാചരണങ്ങള്‍ വേണ്ടത്ര പ്രാധാന്യത്തോടുകൂടി


വിവിധ പ്രവര്‍ത്തനങ്ങളോടെ ആചരിച്ചുവരുന്നു.1999 മുതല്‍

വിദ്യാലയത്തില്‍ വാഹനസൌകര്യം ഏര്‍പ്പെടുത്തി.2009 ല്‍ ഇംഗ്ലീഷ്

മീഡിയം അധ്യയനവും ആരംഭിച്ചു.2016 -ല്‍ ശ്രീ.സുനില്‍ ചെമ്പത്ത്

വിദ്യാലയം ഏറ്റെടുത്തു മാനേജര്‍ ആയി.2017 -ല്‍ ഹൈടെക്

സമുച്ചയം നിര്‍മിച്ചു നല്‍കി ഇപ്പോള്‍ മുപ്പത് ക്ലാസ്സ് മുറികള്‍ ഉള്ള

ഒരു ഹൈ ടെക് സമുച്ചയവും,പ്രീപ്രൈമറി സമുച്ചയവും നിര്‍

മിക്കുവാന്‍ അദ്ദേഹം വിഭാവന ചെയ്തിട്ടുണ്ട്.

വിജ്ഞാനവിസ്ഫോടനത്തിന്റെ ഈ നൂറ്റാണ്ടില്‍ അറിവിന്റെ

അടിത്തരയുറപ്പിച് ഒരു സമൂഹത്തെയാകെ നയിച്ച്കൊണ്ടുള്ള ഈ

പ്രയാണം തുടര്‍ന്ന്‍ കൊണ്ടേയിരിക്കുന്നു. ഐതിഹ്യമാലയിലൂടെ

പ്രസിദ്ധമായ പാതാക്കരയുടെ മണ്ണിലെ ഈ വിദ്യാലയം അനേകം

കുട്ടികള്‍ക്ക് അറിവ് പകര്‍ന്ന്‍ നല്‍കി നല്ലൊരു തലമുറയെ വാര്‍

ത്തെടുക്കാന്‍ നന്നേ മുന്നിട്ട് നില്‍ക്കുന്നു.ഈ വിദ്യാലയത്തിന്റെ

ഉത്ഭവത്തെ പറ്റി പറയുമ്പോള്‍ നവോത്ഥാന നായകനായ

വി.ടി.ഭട്ടതിരിപ്പാടിനെ കുറിച്ച പരാമര്ഷിക്കെണ്ടാതായി

വരുന്നു.ഉപനയനം കഴിഞ്ഞ് ഓത്ത് ചൊല്ലാന്‍ വ.ടി.പാതാക്കര

മനയിലേക്ക് എത്തുകയുണ്ടായി.പിന്നീട് പാതാക്കര നിന്നും

മുതുകുരുശി മനയിലേക്ക് കൊല്ലവര്‍ഷം 1082 ല്‍ കുഞ്ചുണ്ണി

നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ ഓത്ത്

ചൊല്ലിച്ചു.അദ്ധേഹത്തിന്റെ 22-ാം വയസില്‍ പാതക്കരയിലൂട്റ്റ്

തന്നെ തിരിചെത്തുകയുണ്ടായി.പാതാക്കരയില്‍ യു.പി.സ്കൂള്‍

ആരംഭിക്കുന്നതും ആ കാലത്താണ്.വി.ടി.എന്ന കറുത്ത പട്ടേരി

രാമനോട് പാതാക്കര മനക്കാര്‍ കാണിച്ച വാത്സല്യം ആ നാടിന്റെ

മുഴുവന്‍ നവോത്ഥാനത്തിനു പശ്ചാത്തലമാവുകായിരുന്നു.ഇതെല്ലം

തന്നെ അദ്ദേഹം തന്‍റെ ആത്മകധസംഗ്രഹമായ കര്‍മവിപാകത്തില്‍

“കണ്ണിരും കിനാവും”എന്ന പുസ്തകത്തില്‍ ‘മറക്കാനാവാത്ത

നിമിഷങ്ങള്‍’എന്ന അദ്ധ്യായത്തില്‍ പാതാക്കരയിലെ ജീവിത


നിമിഷങ്ങളെ പറ്റി പ്രദിപാധിക്കുന്നു. 1918 ല്‍ പ്രവര്‍ത്തനം ആരംഭിച്ച

ഈ വിധ്യാലയത്തിന് പാതാക്കരയുടെ ചരിത്രത്തില്‍ ഏറെ

സ്ഥാനമുണ്ട്.പാതാക്കരയിലെ നാട്ടുകാരെല്ലാം അറിവിന്‍റെ

ആദ്യാക്ഷരം നുകര്‍ന്നത് ഈ വിദ്യാലയത്തില്‍ നിന്നാണ്.ഇവിടെ

പഠിച്ച എത്രെയോ പേര്‍ ഇന്ന്‍ സമൂഹത്തിന്‍റെ വിവിധ

മേഖലകളില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു.പാതാക്കര സ്കൂള്‍

ഇന്ന്‍ വികസനത്തിന്‍റെ പാതയിലാണ്.പൊതു വിദ്യഭ്യാസ

സംരക്ഷണത്തിന്റെ ഭാഗമായി എല്ലാ ഹൈ സ്കൂളുകളും

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ കേരളത്തില്‍

ആദ്യ ഹൈ-ടെക് ആകുന്ന യു.പി.സ്കൂള്‍ പാതാക്കര സ്കൂള്‍

ആയേക്കാം.കൂടുതല്‍ നവീകരണങ്ങള്‍ വരുന്നതോടെ

പാതാക്കരയിലെ കുട്ടികള്‍ക്ക് അന്താരാഷ്‌ട്ര നിലവാരമുള്ള പഠന

സൌകര്യങ്ങള്‍ക്ക് വഴിയൊരുങ്ങുകയായി.ഒരു നാടിലെ സ്കൂളിന്റെ

വളര്‍ച്ച എന്ന്‍ പറയുമ്പോള്‍ അത് അവിടുത്തെ ആളുകളുടെ

ജീവിതരീതിയെ നല്ല രീതിയില്‍ തന്നെ സ്വാധീനിക്കും.

. പൊതുവിദ്യാഭ്യാസംപുതിയ കാലഘട്ടത്തിലൂടെ

കടന്നുപോയിക്കൊണ്ടിരക്കുകയാണ്. ചർച്ചകൾക്കും പഠനങ്ങള്‍ക്കും

വിദ്യാഭയസ രംഗം വിധേയമായികോണ്ടിരിക്കുകയാണ്।

അന്താരാഷ്ട്ര നിലവാരത്തിലേക്ക് എങ്ങനെ കുട്ടികളെ

മാറ്റിയെടുക്കാമെന്ന ബോധ്യത്തിൽ നടക്കുന്ന ചർച്ചകൾക്കും

മാറ്റങ്ങൾക്കും ഈ വിദ്യാലയം മുന്നിട്ട് നിൽക്കുന്നുണ്ട്.

വിദ്യാഭ്യാസത്തിൽ ആധുനിക പരിപ്രേക്ഷ്യം എന്ത് എന്നത്

തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. ലോകോത്തര നിലവാരത്തിലുള്ള

ഭൌതിക സാഹചര്യം ഉണ്ടാക്കി മികവുറ്റ അദ്ധ്യാപകരാൽ

അക്കാദമിക് നിലവാരം ഉയർത്തി വിദ്യാലയത്തിലെ കുട്ടികളെ

അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുക എന്നതാണ് ഈ

വിദ്യാലയത്തിന്‍റെ ലക്ഷ്യം
അദ്ധ്യായം -3

പാതാക്കര മനയുടെ ചരിത്രവും പാതാക്കര

ദേശത്തിന്‍റെ സാമൂഹിക ചരിത്രവും

വള്ളുവനാടിന്‍റെ ചരിത്രത്തില്‍ പ്രധാനപങ്ക് വഹിക്കുന്ന മനകളില്‍

ഒന്നാണ് പാതായ്ക്കര മന.ചരിത്ര പ്രസിദ്ധമായ വള്ളുവനാടിന്‍റെ

സാംസ്ക്കാരിക ഉത്സവമായ മാമാങ്കവേളയിലെ സന്ദര്‍ഭങ്ങളിലും

ശ്രദ്ധേയമായ ഒരു പങ്ക് പാതായ്ക്കര മന വഹിക്കുന്നു.പാതക്കാര

ദേശം ബ്രിട്ടീഷ് ഭരണകാലത്ത് വള്ളുവനാട് താലൂക്കിൽ

അങ്ങാടിപ്പുറം അംശത്തിൽ പെരിന്തൽമണ്ണയിൽ നിന്നും

രണ്ടുനാഴിക കിഴക്കായി സ്ഥിതിചെയ്യുന്നു.ബ്രിട്ടീഷ് ഭരണകാലത്ത്

മലബാർ ജില്ലയിൽ വള്ളുവനാട് താലൂക്കിൽ ദേശം നമ്പര് 111

ആയാണ് പാതാക്കര സ്ഥിതിചെയ്യുന്നത്.അന്ന് അങ്ങാടിപ്പുറം

അംശത്തിൽ പാതാക്കര കൂടാതെ മാനത്തുമംഗല o,കക്കൂത്ത്

,പൊന്നിയാകുറുശ്ശി

അമ്മിനിക്കാട്,ചീരട്ടാമണ്ണ,അങ്ങാടിപ്പുറം,പരിയാപുരം എന്നീ

ദേശങ്ങളാണുണ്ടായിരുന്നത്.പെരിന്തൽമണയിൽനിന്നും രണ്ടു നാഴിക

കിഴക്കായാണ്ദേശംസ്ഥിതിചെയ്യുന്നത്.മദ്യകാലഘട്ടത്തിൽ

വള്ളുവനാട്ടിലെ തലമുതിർന്ന രണ്ടാമത്തെ സ്ത്രീ അംഗമായ

കടന്നോംമൂത്ത തമ്പുരാട്ടിയുടെ കോവിലകം നിന്നിരുന്ന പ്രദേശം

എന്നതാണ് പാതാക്കരയുടെ പ്രശസ്തി.വള്ളുവനാട്ടിലെ

വയസ്സുമൂത്ത സ്ത്രീ അംഗത്തിനെ വേദപുരാട്ടി എന്നും കുളത്തൂര്‍

തമ്പുരാട്ടി എന്നും സംബോധന ചെയ്യുന്നു.ഇവരില്‍ ഇളയ സ്ത്രീയെ

കടന്നോം മൂത്ത തമ്പുരാട്ടി എന്നാണ് പറയുക.പതാക്കര ദേശത്തെ

പ്രാചീന അടിസ്ഥാനത്തില്‍ തര൦ തിരിക്കുമ്പോള്‍ ഇരുപത്തിനാല്

തൊടികകളായും,പറമ്പുകളായും വേര്‍തിരിക്കപെടുന്നു.പാതാക്കര
ദേശം ഉടമകള്‍ എ.ഡി 1901 കണക്ക് അനുസരിച് ഇപ്രകാരം

ആവുന്നു.ഭൂമി വളരെ കുറച്ചു കുടുംബങ്ങളെ പതാക്കര

ദേശത്തുണ്ടായിരിന്നുള്ളു.ചിറയിൽ കൂടമണ്ണ കോവിലകത്ത് ലക്ഷ്മി

കോല്പ്പാട് (നിലമ്പൂർ കോവിലകം) പെരിന്തലമണ്ണ പുത്തൂർ

ദേവസ്വം ഊരാളൻ തൃക്കൈക്കാട്ടു മഠത്തിൽ മൂപ്പിൽ മുളപ്പിള്ളി

തിരുമുമ്പ്,പാതാക്കര മണക്കിൽ പ്രമത്തൻ തുപ്പൻ

നമ്പൂതിരിപ്പാട്,കടംമ്പോട്ടായ കോവിലകത്ത് ഇട്ടുണ്യാതി കോവിലമ്മ

,എടചോല തെയ്യുണ്ണി പണിക്കര് .

ദേശത്ത് കൂട്ടപ്പട്ടയക്കാർ പാതാക്കര പ്രമത്തൻ നമ്പൂതിരിപ്പാടും

ചിറയിൽ കൂടമണ്ണ കോവിലകത്ത് കോൽപ്പാടും

കൂടിയാണ്.തിരൂരിനടുത്ത് കേരളാധീശ്വരപുരത്തിനടുത്ത് പാതാക്കര

എന്നൊരു ഇല്ലമുണ്ട്. 1485-86 കാലത്താണ് മന കടുവല്ലൂരുന്നിന്നും

പെരിന്തലമണ്ണക്കു വന്നതെന്ന് പറയുന്നു.1485-ലാണ് സാമൂതിരി

വള്ളുവക്കോനാതിരിയിൽ നിന്നും മാമാങ്ക സ്ഥാന൦

കൈക്കലാക്കിയത് പാതാക്കര മൂലകുടുംബം പിന്നീട് നാലായി

പിരിഞ്ഞു.ശക്തന്മാരുടെ പേരും ഐതിഹ്യമാലയുടെ

പ്രചാരവുമാണ് പാതാക്കരയുടെ പ്രശസ് തിക്കു

കാരണമായത്.ഏല൦കുളവും മുതുകുറിശിയും പാതാക്കരയു൦

ഒന്നാണ് എന്നാണു പറയുക.വള്ളുവക്കോനാതിരിമാരുടെ

അരിയിട്ടുവാഴ്ചക്ക് ആഴ്വാഞ്ചേരിയുടെ സാന്നിദ്ധ്യത്തിൽ മന്ത്രം

ചൊല്ലി അരിയിടുവാനുള്ള അവകാശം പാതാക്കരക്കാണ്.പതാക്കര

എന്നത് അക്കാലത്തെ കണക്ക് അനുസരിച്ച് നാല് വിഭാഗങ്ങളായി

ത്തിരിക്കുന്നു. അവ ഇപ്രകാരം ആകുന്നു മഠത്തിൽ പാതാക്കര

,കിഴക്കേ പാതാക്കര,നടുവന്തൊടി മന ,പടിഞ്ഞാറെ പാതാക്കര.

ഇതില് കിഴക്കേ പാതാക്കാര ഇല്ലാതായി മഠത്തിൽ ലയിച്ചു.

നിലമ്പൂരിന് ഭൂമി വിറ്റദത്തുകയറിയ വ്യക്തി മഠത്തിൽ

പാതാക്കരയിലേതാണ്. നടുവന്തൊടി മനഇലാതായി പടിഞ്ഞാറെ


പാതാക്കരയിൽ ചേർന്നു.അങ്ങിനെ നാല് കുടുംബം രണ്ടെണ്ണമായി.

ദത്തന് കുട്ടികളുണ്ടായില്ല.അദ്ദേഹം ആഴ്വാഞ്ചേരിയിൽ നിന്നാണ്

വേളി കഴിച്ചിരുന്നത്. സന്തതിയില്ലാതെ മഠത്തിൽ പാതാക്കര

പടിഞ്ഞാറെ പാതാക്കരയിൽ ലയിച്ചു.ഇന്ന് പാതാക്കര ഇല്ലം എന്നു

വിവഷിക്കുന്നത് പടിഞ്ഞാറെ പാതാക്കരയിലെ അ൦ഗങ്ങളെയാകുന്നു

മനക്കലേക്ക് എൺപത്തിനാലായിരം പാട്ടടത്തിന്‍റെ ഭൂമിയും

തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് എൺപത്തിനായിരം പറ ഭൂമിയും

എന്നാണ് പണ്ട് പറയുക.വള്ളുവനാട്ടിലെ പൂരങ്ങളുടെ തുടക്കം

പാതാക്കര നിന്നാണ്.

മന വക ക്ഷേത്രങ്ങൾ വള്ളുവനാട്ടിൽ ഉടനീളമുണ്ട്.മണ്ണാറക്കാട്

മൂക്കണ്ണ൦ ശിവന്,ഗോവിന്ദാപുരം കൃഷ്ണൻ,,വിയ്യക്കുറുശ്ശി

ഭഗവതി,കേശവപുരം കൃഷ്ണൻ,കൊമ്പം വെറ്റിലക്കുറുശ്ശി

കൃഷ്ണൻ,വലമ്പൂര് ശിവക്ഷേത്ര൦,പാതാക്കര കട൦മ്പോട്ടായ

നരസിംഹം,കൊന്നക്കാട് അയ്യപ്പൻ,വെള്ളയൂര് വിഷ്ണു,കോങ്ങാട്

കുറുമ്പ ഭഗവതി,ആനിക്കോട് കാവിൽ ഭഗവതി,ഓടനൂര്

ക്ഷേത്രം,പാലൂര് ക്ഷേത്രം,അലനല്ലൂര് കീഴ്തൃക്കോവിൽ

ശിവൻ,എടത്തറ ചന്ദ്രശേഖരപുരം, ശിവൻ,കടവല്ലൂര് കുണ്ടൂർ

ഭഗവതി കൂടാതെ കൂടട്ടൂരായ്മയിൽ മാങ്കുറുശി ശിവൻ.മാങ്ങോട്

അമ്പലം (37/6) സുബ്രഹ്മണ്യ പ്രതിഷ്ടയോടുകൂടിയതാണ്.അത്

നിലമ്പൂരിലേക്ക് കൊടുത്ത ഭൂമിയിൽ പെട്ടുപോയി പാതാക്കര

വിഷ്ണുക്ഷേത്രവും ഇങ്ങിനെ നിലമ്പൂർ കോവിലകം

വകയായിട്ടുണ്ട്.പരിചയപ്പള്ളി എന്നൊരു ക്ഷേത്രം പാതാക്കര

ദേശത്തുകാണാം.വിഷ്ണു ക്ഷേത്രമാണ്. ചെറുപ്പുളശ്ശേരിക്കടുത്ത്

വെള്ളോട്ടുകൂറുശ്ശി ദേശത്ത് പരിചയക്കുടെ എന്നൊരു നെടുങ്ങാടി

കുടുംബമുണ്ടായിരിന്നു.ഇവരെക്കുറിച്ച് മാമാങ്ക രേഖകളിലും

പരാമർശമുണ്ട്,കടമ്പോട്ട് കോവിലകം പണ്ട് പാതാക്കര

ദേശത്തായിരിന്നു.അവരെ വള്ളുവക്കോനാതിരി വളാംകുളം


ദേശത്തേക്ക് മാറ്റിയതാണ് ഉപ്പു൦കാവ് അവർക്ക് കൊടുത്തു

.പാതാക്കര ദേശത്തിന്‍റെ കിഴക്കേ അതൃത്തിയാണ് വളാംകുളം.ഇത്

പെരിന്തൽമണ്ണയിൽ നിന്നും നാലു നാഴിക തെക്കുകിഴക്കായി

സ്ഥിതിചെയ്യുന്നു. ദേശം 75 ഖണ്ഡങ്ങളിലായി 745.92 ഏക്രയായാണ്.

പാറൽ അംശത്തിൽ വളാംകുളം കൂടാതെ

ഒടമല,പരിയാപുരം,എടത്തറ,പാറൽ,വാഴേങ്കട ദേശങ്ങളുണ്ട്. നഞ്ച

164.13 ഏക്കറും,തോട്ടം 40.74 ഏക്കറും,സ്ഥിര൦പുഞ്ച 32.22

ഏക്കറും,അസ്ഥിരം പുഞ്ച 504.76 ഏക്കറുമാകുന്നു.

നികുതികെട്ടാത്തതായി 4.5 ഏക്കർ ദേശത്തുണ്ട്.1891-ൽ

കണക്കെടുക്കുമ്പോൾ ദേശത്ത് 330 പേരുണ്ട്.1901-ൽ ഇത് 229

പേരാകുന്നു. വളാ൦കുളത്തിന് വടക്ക് അമ്മിനിക്കാട് ദേശമാണ്.

കിഴക്ക് താഴേക്കോട്,തെക്ക് പാറൽ ,ഒടമല,ആനമങ്ങാട് ദേശങ്ങളാണ്.

പടിഞ്ഞാറ് ചെത്തനാകുറുശ്ശിയും പാതാക്കരയും.ദേശം സർവേ 1/1-

ൽ തണ്ണിപ്പാറ പറമ്പിൽ നിന്നും തുടങ്ങുന്നു. ഒടുകുളം പള്ളിയാലീൽ

(75/9) അവസാനിക്കുന്നു. വളാകുറുശ്ശി ദേവസ്വം ഊരാളരാണ്

ദേശത്തെ ഏക കൂട്ടപ്പട്ടയക്കാർ. കുതിരവട്ടത്ത് കോട്ടയിൽ രാമൻ

നല്ലാപ്പടനായരാണ് ഒരു പട്ടയക്കാരൻ. ഇത് സാമൂതിരി

നെടുങ്ങനാടും വള്ളുവനാടിന്‍റെ ഏതാനും ഭാഗങ്ങളും

കൈവശപ്പെടുത്തിയതിനു ശേഷം മകനായ കുതിരവട്ടത്തു

സ്വരൂപിക്ക് അവകാശം നല്കിയതിനാലുള്ള

സ്ഥാനമാകുന്നു.വളാംകുളം ദേശത്തെ കൂനനമാട് പറമ്പ് (3/5)

കുതിരവട്ടത്തു കോട്ടയിൽ നല്ലാപ്പട നായരുടേതാണ്.

കൂട്ടപ്പട്ടയക്കാരിൽ ഒരു അംഗംകൂടിയുള്ളത് വളാംകുറുശ്ശി

കണ്ടച്ചാരു തൊടിയിൽ കേലു നെടുങ്ങാടി മൂത്തമ്മാൻ

ആണ്.നെടുങ്ങനാട്ടിലെ ഭരണാധിപർ നെടുങ്ങാടിമാരാകുന്നു.അമ്മാൻ

എന്നത് അവരുടെ പ്രാചീന സ്ഥാനമാകുന്നു.പ്രാചീന നെടുങ്ങനാട്ടിലെ

തിരുമിറ്റക്കോട്ട്
ക്ഷേത്രത്തിൽ,പാടൽപെറ്റതിരുപ്പതികളിലൊന്നിൽ,തിരുമിത്തുവൈക്കോ-

ട്ട് അമ്മാൻ എന്നാണ് പതികത്തിൽ ആൾവാർ സ്തുതിക്കുന്നത്.

നെടുങ്ങനാട്ടിലെ മഹാസാമന്ത വർഗമായ നെടുങ്ങാടിമാർക്കും

അമ്മാൻ എന്നുതന്നെയാണ് സ്ഥാനം ചേർക്കുക. ആനമങ്ങാട്

ദേശത്തെ കുന്നിമ്മേൽ ഭഗവതി ക്ഷേത്രം എളമ്പുലാക്കാട്ട് അച്ഛന്‍

റേതാണ്. കടമ്പോട്ടായ കോവിലകം പറമ്പ് (140//6)പാതാക്കര

ദേശത്ത് ഇന്നും കാണാം.ദേശത്ത് കരിമ്പനത്തോട്ടത്തിൽ

കരുവാന്മാർക്കും ആശാരിമാർക്കും മണ്ഡപപ്പുരയുണ്ട്.ഈ

കുടുംബങ്ങളെ പാതാക്കര സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്‍റെ

അമ്മയുടെ കാലത്ത് കോങ്ങാട് നിന്നും

കൊണ്ടുവന്നിരുത്തിയതാണ്.കോലാക്കുന്നത്ത് കുടിയിരുപ്പൂ പറമ്പിൽ

കുറ്റിക്കാട്ട് തീയ്യകുടുംബത്തിനും മണ്ഡപപ്പുരയുണ്ട്. കാപ്പിങ്ങൽ

ഈഴവരാണ് ഇവർക്ക് കിഴക്കും പടിഞ്ഞാറുംരണ്ടു

വീടുകളുണ്ടായിരുന്നു.ഏതാണ്ട് എഴുപത്തിയഞ്ച് കൊല്ലം മുൻപ്

ഇവിടുത്തെ നാണുവും അയ്യപ്പുവും പൊട്ടൻചാടി

അങ്ങോട്ടുമിങ്ങോട്ടും മണ്ടും.അർദ്ധരാത്രി വലിയതായി

ആട്ടഹസിച്ചാണ് പോവുക.ഇവര്‍ എട്ടാനിയന്മാരാണ്.കാപ്പിങ്ങൽ

പറങ്ങോടൻ വലിയ അഭ്യാസിയായിരുന്നു.കാട്ടികൂടിയ ജമുക്കാളം

ചുറ്റിയിട്ട് അതിലടിച്ചാല് കൈ ഭാഗത്തെ ജമുക്കാളം കൃത്യമായി

ഇളകിപ്പോരു൦.അമ്മിനിക്കാട് ദേശത്തിനടുത്തായി മാരാത്തുപറമ്പ്

(135)സ്ഥിതി ചെയ്യുന്നു.മാരാത്ത് പറമ്പില്‍ ഒരു

ക്ഷേത്രമുണ്ടായിരുന്നു . ഇത് പിന്നീട് ഇല്ലാതായിട്ടുണ്ട് എന്ന്‍

കരുതപ്പെടുന്നു.കളരിക്കൽ വീട്,മൂതിരക്കലായ കയറ്റത്തിനടുത്ത

തൊടിക,നോട്ടത്,പാപ്പാല,വിലക്കത്ര,പുത്തൻവീട്,മന,ബംഗ്ലാവുതൊടിക

തുടങ്ങിയ ഇടങ്ങളില് പാമ്പു൦കാവുകൾ കാണാം..കീഴ്തൃക്കോവിൽ

ക്ഷേത്രത്തിലെ ഒരു പഴയ കേസുണ്ട്.അന്ന് ജഡ്ജി ചോതിച്ചു:

“ദേവന്‍റെ ഊരാളനോ,ഊരാളന്‍റെ ദേവനോ” എന്ന്.മനക്കല് ഒരു


സ്മാർത്തവിചാരവും ഭ്രഷ്ട്മുണ്ടായിട്ടുണ്ട്.അത് നടന്നത്

പടിപ്പുരയിലാണെന്നതിനാലാണ്പടിപ്പുര ഇല്ലാതായത്.ഭ്രഷ്ടടായ സ്ത്രീ

ശപിച്ചതുകാരണം ഒടുക്കത്തെ ആൾക്കെ കുട്ടിയുണ്ടായുള്ളൂ. മനവക

ഒരു ഓലക്കരണം മാതൃകയായി താഴെ ചേർക്കം.പ്രമത്തൻ ,തുപ്പൻ

എന്നാണ് സ്ഥാനം. അടുത്ത തലമുറയില് ഇത് തിരിചാവും,തുപ്പൻ

പ്രമത്തൻ എന്ന്.

കൊല്ലം 1034 ആമത എടവവ്യാഴം മകരഞായറ്റിൽ ആതവനാട

എടത്തറ മുക്കാൽവട്ടത്തിരുന്ന എഴുതിയ ഉഭയപ്പായട്ടൊല

കരുണമാവിത- കമ്പയിൽ തെക്കുമ്പുറത്തെ പകാന്റെ മകന് കൊവൻ

കയ്യാൽ 101 പണം കൊണ്ടാർ പാതാക്കര പ്രമത്തൻ തുപ്പൻ

കൊണ്ടാർകൊണ്ട പരിച്ചാവിത – ഇക്കൊണ്ട പണം 101 നും കാരിയം .

കോങ്ങാട്,എടത്തറ,കിണാവല്ലൂർ പ്രദേശങ്ങൾ

വള്ളുവക്കോനാതിരി പാലക്കാട്ട് രാജാവിൽ നിന്നു നേടിയ

ശേഷമാണ് വള്ളുവനാട്ടിലെ സ്വരൂപീകൾക്ക് അവിടങ്ങളിൽ ഭൂമി

കൈവരുന്നത്. തീരുമാന്ധാംകുന്നിലമ്മയ്ക്ക് തുലാം ഒന്നിന് പാട്ടു

തുടങ്ങും. അയ്യപ്പൻ,ഗണപതി,ഭഗ്വതി,ഭൂതത്താൻ എന്നിവർക്കാണ് പാട്ട്

കഴിക്കുക.ഒരു മാസത്തെ പാട്ടിന് അവസാനം താലപ്പൊലി കഴിക്കും.

ആൽപ്പറമ്പത്ത് നായരാണ് പട്ടോല മേനോൻമാർ.പാപ്പാലക്കാര്

എന്നാണ് പറയുക.അവിടെ ഒരു കാശിവാസിയുണ്ടായിരുന്നു.ഒരു

പാതാക്കര നമ്പൂതിരി കാശിക്കുപോയി തിരിച്ചു

വളാംകുളത്തിനടുത്തെത്തിയപ്പോൾ കൂടെയുള്ള ആൽപ്പറമ്പത്ത്

നായരോട് വെള്ളം ചോദിച്ചു.അവിടെ ആൽത്തറയിൽ കയ്യ്കുത്തി

വീണ് മരിച്ചു.നായർ വെള്ളം കൊടുക്കാത്തതിനാൽ നമ്പൂതിരി

ഭൃഷ്ടയി. ഈ പ്രേതത്തെ മൂത്തപ്പനാരെന്ന് പറയും.പാപ്പാല

കുഞ്ഞുകൃഷ്ണൻ നായർ അപ്പുവും മറ്റും കൊണ്ടുപോയി

മൂത്തപ്പനാർ കോട്ടത്തു പൂജ കഴിച്ചിരിന്നു.കയ്യുകുത്തിആൽ എന്നു


പറയും.ഇവിടെ 1850-കാലത്ത് രണ്ടു നങ്ങ്യാന്മാര്‍ മാത്രമായി

മാറി.അപ്പോള്‍ ആരോ കാര്യസ്ഥന്മാര്‍ ഇവരെ ഒരു തമിഴ്ചെട്ടിക്ക്

വിറ്റു.വള്ളുവനാട്ടിലെ നങ്ങകളെ,നൃത്തക്കാരികളെ കുറിച്ചുള്ള

പരാമര്‍ശം നെടുംമ്പുറ൦ തളി ലിഖിതങ്ങളില്‍ കാണാം.അവസാനത്തെ

നങ്ങ്യാന്മാരില്‍ ഒരു അതിസുന്ദരിയായ പെണ്‍

കിടാവുണ്ടായിരുന്നു.ഒരിക്കല്‍ ആഘോരത്തുനിന്ന് വേളി

ആലോചിച് പാതാക്കരക്ക് ഒരാള്‍ കാണാന്‍ വന്നു.പാതാക്കര

പെണ്‍കിടാവും.നങ്ങ്യാര്കുട്ടിയും കൂടി കുളിക്കാന്‍ കുളത്തിലേക്ക്

പോവുകയായിരുന്നു.കാണാന്‍ വന്നയാള്‍ക്ക് നങ്ങ്യാര് കുട്ടിയെയാണ്

കാണിച്ചു കൊടുത്തത്.പാതാക്കര കുട്ടി കാണാന്‍ അത്ര

നന്നായിരുന്നില്ല.ആ വേളി നടന്നു.അതില്‍ അഘോരത്ത് എട്ടു ആണ്‍

മക്കളുണ്ടായി.അതില്‍ അവസാനത്തെ ആള്‍ അഘോര് എട്ടാമന്‍

എന്നു പ്രസിദ്ധനായി.

ഐതിഹ്യ മാലയിലൂടെ പ്രസിദ്ധമായ പാതാക്കര എന്ന ദേശം

ചരിത്രപരമായ ഒരുപാട് സവിശേഷതകളുടെ

ഉത്ഭവസ്ഥാനമാണ്,ദേശത്തെ ചരിത്ര സ്മാരകങ്ങളില്‍ പ്രധാനപെട്ട

ഒന്നാണ് പതാക്കര മന.കേവലം വള്ളുവനാട് ചരിത്രത്തോട്

മാത്രമല്ല മനയുടെ പ്രാചീന്യം കാണുന്നത്.അനവധി നവോത്ഥാന

നായകന്മാരുടെ ജീവിത നിമിഷങ്ങള്‍ക്കും മന

ഭാഗമായിട്ടുണ്ട്.ഇവരില്‍ പ്രധാനപെട്ട ഒരു വ്യക്തിയാണ്

വെള്ളിത്തുരുത്തി താഴത്ത് കറുത്ത പട്ടേരി രാമന്‍ എന്ന

വി.ടി.ഭട്ടതിരിപ്പാട്.മനുഷ്യ നന്മയിലൂന്നിയ ഒരു ഐക്യകേരളത്തിന്‍റെ

പടപ്പുറപ്പാടിനുള്ള കര്‍മപദ്ധതിക്ക് നേതൃത്വം നല്‍കിയ വ്യക്തി

വി.ടി.ഭട്ടതിരിപ്പാട്.കേരളീയ നവോത്ഥാനത്തിന്‍റെ ഏറ്റവും

സാരവത്തായ ചില മൂല്യങ്ങളാണ് വി.ടി.യിലും അദ്ധേഹത്തിന്

മനുഷ്യദര്‍ശനത്തിലും പൂര്‍ത്തി നേടിയത്. കൂടാതെ ഇന്ത്യന്‍

സാമൂഹിക പരിഷ്കര്‍ത്താവും,നാടകകൃത്തും,ഇന്ത്യന്‍ സ്വാതന്ത്ര്യ


പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം.നമ്പൂതിരി സമുദായാത്തില്‍

നിലനിന്നിരുന്ന ജാതിയുടെയും യാധാസ്ഥിതികതയുടെയും

നവീകരണത്തിലെ സംഭാവനകളിലൂടെയാണ് അദ്ദേഹം കൂടുതല്‍

അറിയപ്പെടുന്നത് ഒരു നാടകം ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍

അദ്ദേഹം എഴുതിയിട്ടുണ്ട്.അടുക്കളയില്‍ നിന്നും

അരങ്ങത്തേക്ക്,അദ്ധേഹത്തിന്റെ ഓര്‍മകുറിപ്പുകളായ കണ്ണിരും

കിനാവും എന്നിവ പല നിരൂപകരും അവ മലയാള

സാഹിത്യത്തിലെ ശ്രദ്ധേയമായ കൃതികളില്‍ ഒന്നായി

കണക്കാക്കുന്നു. വി.ടി യുടെ വിപ്ലവ ചിന്തകള്‍ക്കുള്ള തുടക്കം തന്നെ

പാതാക്കര മനയെ കേന്ദ്രീകരിചാനുള്ളത് ഉപനയം കഴിഞ്ഞ ഓത്ത്

ചൊല്ലിക്കാന്‍ വേണ്ടി വി.ടി.വന്നുചേര്‍ന്നത് പാതാക്കര

മനയിലോട്ടാണെന്ന്‍ പറയുന്നു. പാതാക്കര കേരളത്തിലെ പേരുകേട്ട

ഇല്ലമാണ്.അവിടുത്തെ മണ്‍മറഞ്ഞുപോയ ശക്തന്മാരെപ്പറ്റിയുള്ള

ഐതിഹ്യങ്ങള്‍ വൃദ്ധ സ്ത്രീകള്‍ ഉറക്കുകഥകളാക്കി

പറഞ്ഞിരുന്നു.ആനയെ എടുത്ത് മാറ്റി വച്ചതും മറ്റുമുള്ള അവരുടെ

കഥകള്‍ കേട്ട് രസിച്ച് നാളുകള്‍ നീങ്ങവേ ‘പാതാക്കര പനി’എന്നു

പറയുന്ന പനി പിടിക്കുകയാല്‍ വി.ടി.യുടെ പഠനം മുടങ്ങി.എന്നാല്‍

അവിടെ നിന്ന്‍ വിട്ടുപോരുമ്പോള്‍ അമ്മിനിക്കാടന്‍ മലയുടെ

താഴ്വരയിലെ തലമുറകള്‍ അഞ്യാന വൃക്ഷത്തിന്റെ അത്തിപ്പഴം

ആസ്വദിച്ച് ഇനിയുമിനിയും വിഹരിക്കട്ടെ എന്ന്‍ വി.ടി.മനസാ

പ്രാര്‍ഥിച്ചു പോന്നു.സമൂധായിക വിപ്ലവത്തിന്‍റെ അരിപ്പക്കല്ല്

പറിക്കുന്ന പ്രായത്തിലാണ് വി.ടി.പതാക്കര എത്തിയത്.ഈ

വേദാധ്യയന കാലം അദ്ദേഹത്തിന്റെ ആത്മകഥയായ “കണ്ണിരും

കിനാവും”എന്ന പുസ്തകത്തില്‍ മറക്കാത്ത നിമിഷങ്ങള്‍ എന്ന

അദ്ധ്യായത്തില്‍ പ്രതിപാദിക്കുന്നു.
ഉപസംഹാരം

പാതാക്കരയുടെയും സമീപ പ്രദേശങ്ങളുടെയും പഠനം

ഇപ്രകാരമാവുന്നു.വള്ളുവനാട്ടിലെ പ്രധാന അങ്ങാടിയായ

വെള്ലാട്ടങ്ങാടിയുടെ സമീപത്ത് സ്ഥിതി ചെയ്യുന്നു എന്നതാണ്

പാതാക്കര ദേശത്തിന്‍റെ പ്രാധാന്യം.ഇത് വള്ളുവനാട്ടിലെ

സ്ഥാനിയുടെ കടന്നോംമൂത്ത കോവിലകം നിന്നിരുന്ന

സ്ഥലമാകുന്നു.കടന്നോം മൂത്ത തമ്പുരാട്ടി എന്ന്‍ സംബോധന

ചെയ്യുന്നത് മധ്യകാലത്ത് വള്ളുവനാട്ടിലെ വയസ്സുമൂത്ത ഇളയ

സ്ത്രീ അംഗത്തെയാണ്.ഈ കടന്നോം മൂത്ത തമ്പുരാട്ടിയുടെ.

പാതാക്കര ദേശത്തുണ്ടായിരുന്നത്.പാതാക്കര എന്ന ദേശ നാമം ഒരു

ഗ്രഹ നാമത്തില്‍ നിന്നും ഉരുത്തിരിഞ്ഞുവന്നതാകാം എന്ന്‍

കരുതുന്നു.അതിനു മുന്‍പ് ഉണ്ടായിരുന്ന ഒരു പരമ്പുനാമത്തില്‍

നിന്നും ഗ്രഹനാമം വന്നതാകാം.പാതം എന്നത് ചെളിനിറഞ്ഞ

പ്രദേശത്തെ സൂചിപ്പിക്കുന്നതാകാം.മന വന്ന്‍ ഇന്നത്തെ പേര്

വരുന്നതിന് മുന്‍പ് കറുത്ത നാട് ദേശം എന്നോ,കടന്നനാട് ദേശം

എന്നോ അടുംമ്പിലാശ്ശീരി എന്നോ മറ്റോ ആയിരിക്കാം ദേശനാമം

എന്ന്‍ കരുതപ്പെടുന്നു.അങ്ങനെ കരുതുവാനുള്ള സൂചനകളും

ദേശത്തെ ചില പറമ്പ് നാമങ്ങളില്‍ നിന്ന്‍ കാണാന്‍

സാധിക്കുന്നുനങ്ങകളുടെ,നൃത്തക്കാരികളുടെ സാന്നിദ്ധ്യമാണ്

ദേശത്തിന്‍റെ സവിശേഷത.ശിവന്‍റെ നൃത്തവുമായി ബന്ധപെട്ട് നഗ്ന

എന്ന പദമാണ് പിന്നീട് നങ്ങ എന്നാവുന്നത്.കോവിലകത്തോട്‌

ഇവര്‍ വസിച്ചിരുന്ന ഗ്രഹം സ്ഥിതി

ചെയ്തിരുന്നു.കടന്നോംകോവിലകം നിന്നിരുന്ന കാലത്ത്

വള്ളുവക്കോനാതിരിമാരുടെ മുഴുവന്‍ രാജകീയമായ ചിഹ്നങ്ങളും

ഇവിടെ നിലനിന്നിരുന്നതായി കാണാം.ബ്രിട്ടീഷ് ഭരണ കാലത്ത്

അതൃത്തി നിര്‍ണയിക്കുമ്പോള്‍ പാതാക്കര ദേശം എന്നത്


അങ്ങാടിപ്പുറം അംശത്തില്‍

വളാ൦കുളം,പൊന്നിയാംകുറുശ്ശി,പെരിന്തല്‍മണ്ണ ദേശങ്ങളില്‍

അളന്നെടുത്തതാകുന്നു.നന്നങ്ങാടികളുടെയും ഗുഹകളുടെയും

സാന്നിദ്ധ്യം ദേശത്ത് രണ്ടായിരം വര്‍ഷം മുന്‍പെങ്കിലും

മനുഷ്യവാസമുണ്ടായിരുന്നു എന്നതിന് തെളിവാകുന്നു.പാതാക്കര

നിവാസികളുടെ വിദ്യഭ്യാസ വികസനത്തിന് വലിയൊരു സംഭാവന

തന്നെ 1918 ല്‍ സ്ഥാപിച്ച എ.യു.പി.സ്കൂള്‍ പാതാക്കര നല്‍

കി.പാതാക്കര മന എന്നത് വള്ളുവനാടന്‍ ചരിത്രത്തില്‍ മാറ്റി

സ്ഥാപിക്കാന്‍ കഴിയാത്ത ഒരു ഏടായി തന്നെ ഇന്നും വിഹരിച്ചു

പോരുന്നു. .ഇപ്രകാരം പാതാക്കര ദേശപഠനം വള്ളുവനാടിന്‍റെ

ചരിത്രത്തിലെ ഒരു പ്രധാന അടരായി തീര്‍ന്നിരിക്കുന്നു

You might also like