You are on page 1of 70

സ്വാഗതം

1
പ്രാണികളല്ലാത്ത കീടങ്ങൾ

• 3
മൂഷികവർഗ്ഗം

• കാര്‍ന്നു തിന്നുന്ന സസ്തനികളെയാണു മൂഷിക വര്‍ഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.


• ജീവിതകാലം മുഴുവൻ വളർന്നു കൊണ്ടിരിക്കുന്ന ഉളിപ്പല്ലുകൾ മൂഷികവര്‍ഗ്ഗത്തിന്‍റെ
സവിശേഷതയാണ്.

• വർഷത്തിൽ ഏകദേശം പന്ത്രണ്ടു സെ.മീ. വരെ ഇവ വളരാറുണ്ട്.

• ഇവയുടെ അമിത വളർച്ച തലയോട്ടിക്കു ക്ഷതമേല്പിക്കുകയും മരണകാരണമാവുകയും


ചെയ്യുമെന്നതിനാൽ അവയുടെ വളർച്ച നിയന്ത്രിക്കുന്നതിനായാണു എലികൾ കാർന്നു
തിന്നുന്ന സ്വഭാവം പ്രകടിപ്പിക്കുന്നത്.
4
എലിയുടെ ഉളിപ്പല്ലുകൾ സാധാരണ കാണപ്പെടുന്നത്

5
ഉളിപ്പല്ലുകൾ നീണ്ട അവസ്ഥയില്‍
6
മൂഷിക വർഗ്ഗത്തിന്‍റെ പ്രത്യേകതകൾ

• നീന്താനുള്ള കഴിവ്

• കാഴ്ച, കേൾവി, ഘ്രാണം എന്നിവയുടെ ഉയർന്ന സംവേദനക്ഷമത

• വർണ്ണാന്ധത ഉണ്ടെങ്കിലും വർണ്ണ വ്യതിയാനങ്ങളെ തിരിച്ചറിയാനുള്ള കഴിവ്

• സ്ഥിരമായ സഞ്ചാര പാത

• ലംബമായ ഉപരിതലത്തോട്‌ശരീരം ചേര്‍ത്ത് സഞ്ചരിക്കുന്ന സ്വഭാവം

• രോഗങ്ങൾ പരത്താനുള്ള കഴിവ്

• നിശാ സഞ്ചാരികളാണ്
7
(തുടർച്ച) ...

• മിശ്ര ഭോജന സ്വഭാവം

• ഇവയ്ക്ക് ഭക്ഷിച്ച സാധനങ്ങള്‍ വായിലൂടെ പുറന്തള്ളനുള്ള കഴിവില്ല

• ഒറ്റ പ്രസവത്തിൽ ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ എണ്ണം

• 1– 22 വരെയാണ്.

• ഒരു വർഷത്തിൽ ഒരു ജോഡിയിൽ നിന്നും 800- 15000 വരെ വംശവർദ്ധനവ് ഉണ്ടാക്കാനുള്ള
കഴിവ്.

• ഇവയിൽ നമ്മുടെ പ്രധാന ശത്രുക്കളാണ് എലി, പെരുച്ചാഴി, അണ്ണാൻ, മുള്ളൻപന്നി തുടങ്ങിയവ


8
പ്രധാന മൂഷിക വർഗ്ഗങ്ങൾ

വീട്ടെലി (റാറ്റസ് റാറ്റസ്)

9
ചുണ്ടെലി (മസ് മസ്കുലസ് )

10
തുരപ്പനെലി (ബാന്‍ഡിക്കോട്ട ബംഗാളെന്‍സിസ്)

11
പന്നിയെലി (ബാന്‍ഡിക്കോട്ട ഇന്‍ഡിക്ക)

12
മൃദു രോമമുള്ള വയലെലി

(റാറ്റസ് നോര്‍വെജിക്കസ്)
13
മുള്ളൻപന്നി (ഹിസ്ട്രിക്സ് ഇന്‍ഡിക്ക)

14
അണ്ണാൻ മലയണ്ണാന്‍

15
മൂഷിക വർഗം വരുത്തുന്ന നാശ നഷ്ടങ്ങൾ

• വിളകൾ കരണ്ടു തിന്നുന്നു


• ആഹാര പദാർത്ഥങ്ങൾ കേടുവരുത്തുന്നു
• രോഗകാരികളുടെ വ്യാപനം നടത്തുന്നു

16
•മൂഷിക വർഗ്ഗത്തിന്റെ പ്രജനന കാലവും നെല്ലിന്റെ വളർച്ച കാലഘട്ടവും ഒരുമിച്ചു

വരുന്നതിനാൽ അവയുണ്ടാക്കുന്ന ആഘാതം വർധിക്കുന്നു

•വളർച്ചയെത്തിയ നെൽക്കതിരുകൾ കടിച്ചു മുറിക്കുന്നു

•കൃത്യമായി നിരീക്ഷിക്കാത്ത

• കോഴിക്കൂടുകളും , തൊഴുത്തുകളും , വൃത്തിഹീനമായ സാഹചര്യവും എലികളുടെ വംശ വർദ്ധനവിന്

കാരണമാവുന്നു

•പെറ്റു പെരുകുന്ന എലിവർഗങ്ങൾ വളർത്തുമൃഗങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാവുന്നു

• 17
•കരിമ്പ് ചെടിയുടെ വേര് തിന്നു നശിപ്പിക്കുക , നിലക്കടലയുടെ തൊണ്ടുകൾ കരണ്ടു

തിന്നുക , പരുത്തിച്ചെടിയുടെ കായകൾ നശിപ്പിക്കുക തുടങ്ങിയവയാണ് എലികൾ

മൂലമുള്ള പ്രധാന നാശങ്ങൾ

• മണ്ണിനോട് ചേർന്ന് തൂങ്ങിക്കിടക്കുന്ന ഫലവർഗ്ഗങ്ങളും പച്ചക്കറികളും എലികളുടെ

ആക്രമണത്തിന് വിധേയമാവുന്നു

• നാളികേരത്തിൻറെ ഒരുഭാഗം കരണ്ടെടുത്ത് ഉള്ളിലെ മാംസളമായ ഭാഗങ്ങൾ

കഴിച്ച ശേഷം തൊണ്ടുകൾ താഴെ വീഴ്ത്തുന്നു , പൂങ്കുലകൾ കരളുന്നത് വിളവ്

കുറയാൻ കാരണമാവുന്നു
രോഗങ്ങളുടെ സംക്രമണത്തിനു കാരണമാവുന്നു
• എലികൾ ആക്രമിച്ച ഏലം ചെടിയുടെ തോടുകൾ ദുർഗന്ധം പരത്തുന്നു
• കാപ്പിത്തോട്ടങ്ങളിലും തേയിലത്തോട്ടങ്ങളിലും എലികൾ സുരക്ഷിതമായി
മറഞ്ഞിരിക്കുന്നു , അതോടൊപ്പം കാപ്പിക്കുരുക്കളും തേയിലയും തിന്നു
നശിപ്പിക്കുന്നു


•കൊയ്ത്തു കഴിഞ്ഞ ശേഷം ഒരിടത്തുനിന്നും എലികൾ മറ്റു സ്ഥലങ്ങളിലേക്കു
മാറുന്നു

•ധാന്യങ്ങളും പയറുവർഗങ്ങളും സൂക്ഷിക്കുന്ന ഇടങ്ങളിൽ പെറ്റുപെരുകുന്ന


എലികൾ ഭക്ഷ്യവസ്തുക്കൾ തിന്നു നശിപ്പിക്കുന്നു
മൂഷിക വംശം മൂലമുള്ള നാശനഷ്ടങ്ങൾ

തേങ്ങ
കൊക്കോ

21
മൂഷിക വംശം മൂലമുള്ള നാശനഷ്ടങ്ങൾ

നെല്ല്

22
മൂഷിക വംശം മൂലമുള്ള നാശനഷ്ടങ്ങൾ

സംഭരണശാലകളില്‍
23
ഭൗതിക നിയന്ത്രണമാര്‍ഗങ്ങള്‍

 വീട്ടിൽ
• മാലിന്യ നി൪മാ൪ജ്ജനം
• എലിയുടെ പ്രവേശനം തടയുക.
• ശുചിത്വം പാലിക്കുക.

 കൃഷിയിടങ്ങളിൽ
• നിലം നന്നായി ഉഴുക.
• മാളങ്ങൾ നികത്തുക.
• വരമ്പുകളുടെ വീതി കുറയ്ക്കുക (30cm).
• അനുയോജ്യമല്ലാത്ത വിളകൾ വള൪ത്തുക.
• കളകളെ നിയന്ത്രിക്കുക.
24
• കുറ്റിചെടികള്‍ നീക്കുക
 കൃഷിയിടങ്ങളിൽ

• വിത്ത്‌വിതയ്ക്കുന്നതിന് മുന്‍പായി പാടങ്ങളില്‍ കുറച്ചു ദിവസം


വെള്ളം കെട്ടിനിര്‍ത്തുന്നത് മാളങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന
എലികളെ നശിപ്പിക്കാന്‍ ഫലപ്രദമാണ്.
• തെങ്ങിന്‍റെ മണ്ട വൃത്തിയാക്കുക
• തെങ്ങിന്‍റെ ചുറ്റും നിലത്ത് നിന്ന് 2 മീറ്റര്‍ ഉയരത്തില്‍, 60 സെ.മീറ്റര്‍ വീതിയില്‍
ലോഹത്തകിട് കെട്ടിയുറപിക്കുന്നത് എലികള്‍ മുകളിലേക്ക് കയറുന്നത് തടയുന്നു.

25
26
മൂഷിക നിയന്ത്രണം മറ്റു ജീവികൾ മുഖേന

27
കെണികളുടെ ഉപയോഗം

• ജീവനോടെ പിടിക്കുന്നവ
• കൊല്ലുന്നവ
 ചട്ടിക്കെണി/മങ്കൊമ്പ് കെണി
 അടിവില്ല്
 ഷെര്‍മാന്‍ കെണി
 കത്രികക്കെണി
 പെട്ടി കെണി
 ബക്കറ്റ് കെണി

28
ജീവനോടെ പിടിക്കുന്നവ

പെട്ടിക്കെണി ഷെര്‍മാന്‍ കെണി ചട്ടിക്കെണി/മങ്കൊമ്പ്


കെണി 29
കൊല്ലുന്നവ

കത്രികക്കെണി സ്നാപ് ട്രാപ്പ് ബക്കറ്റ്ക്കെണി

30
(തുടർച്ച) ...

• ഒരു ഹെക്ടർ സ്ഥലത്തു ഏതാണ്ട് 54 ഷെർമാൻ കെണികളും 60

സ്നാപ് ട്രാപ്പുകളും വയ്ക്കാം.

• ഇത്തരം കെണികളിൽ ഇരയായി നിലക്കടലയോ മറ്റു വസ്തുക്കളോ


വയ്ക്കാവുന്നതാണ്.

31
32
രാസ നിയന്ത്രണം
എലിനാശിനികൾ
 ഒറ്റമാത്ര വിഷം
സിങ്ക് ഫോസ്‌ഫൈഡ് ( സിന്റോക്സ് )

രക്തം കട്ടപിടിക്കുന്നത് തടയുന്നവ


ബ്രോമഡയലോൺ (മൂഷ്-മൂഷ്)
വാർഫറിൻ (റോഡഫെറിൻ)

 ധൂമീകരിക്കൽ
അലൂമിനിയം ഫോസ്‌ഫൈഡ് (സെൽഫോസ്)
33

• 33
രാസനിയന്ത്രണ മാർഗ്ഗങ്ങൾ
• എലികളുടെ പുതിയ മാളങ്ങൾ കണ്ടുപിടിക്കുക

• മാളത്തിന്റെ പരിസരത്ത് ഒന്നാം ദിവസവും രണ്ടാം ദിവസവും തീറ്റ മിശ്രിതം


ഉണ്ടാക്കി വൈകുന്നേരം വച്ച് രാവിലെ എടുത്തു മാറ്റുക.
• തീറ്റ മിശ്രിതമുണ്ടാക്കാൻ 96 ഗ്രാം അരിപ്പൊടിയോ തവിടോ എടുത്ത് അതിൽ 2
ഗ്രാം സസ്യ എണ്ണ ചേർക്കണം.
• മൂന്നാം ദിവസം ഈ മിശ്രിതത്തോടൊപ്പം 2 ഗ്രാം സിങ്ക് ഫോസ്ഫൈഡ് ചേർത്ത
വിഷത്തീറ്റ വയ്ക്കുക.

34
വിഷം വയ്ക്കുന്ന രീതി

o മാളങ്ങളിൽ വയ്ക്കൽ
• എല്ലാ മാളങ്ങളും വൈകുന്നേരങ്ങളിൽ വിഷ പ്രയോഗം നടത്തുക.

പിറ്റേന്ന് രാവിലെ അത് ശേഖരിക്കുക.


• തീറ്റ മിശ്രിതം 30-40ഗ്രാം വീതം മാളത്തിനുള്ളില്‍ വയ്ക്കുക.
• എലികളെ കൂടുതലായി കാണുന്ന സ്ഥലത്ത് വിഷ പ്രയോഗം നടത്തുക അതായത്
അടുക്കളയിലോ സ്റ്റോറിൽ മറ്റും.

35
o ബെയ്‌റ്റ് കണ്ടെയ്നർ ഉപയോഗിക്കൽ

• എലികൾ സഞ്ചരിക്കുന്ന വഴിയിലാണിത്‌വയ്ക്കേണ്ടത്.


• പാത്രങ്ങൾ എലികൾക്കു മാത്രം പ്രാപ്തമാകുന്നതും മനുഷ്യനും മറ്റു മൃഗങ്ങൾക്കും
ആപത്തുണ്ടാക്കാത്തവയും ആവണം.
• സാധാരണയായി, ചിരട്ട, പൊട്ടിയ

പാത്രങ്ങൾ, മുളന്തണ്ടുകൾ,മൺപാത്രങ്ങൾ
എന്നിവയാണ് ഉപയോഗിക്കാറ്.

36
എലിവിഷം പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട
കാര്യങ്ങൾ

• എലികൾക്കു ഇഷ്ടപ്പെട്ട ഭക്ഷണ പദാർത്ഥത്തിലാണ് വിഷം കലർത്തേണ്ടത്


ഉദാഹരണം: തേങ്ങാപ്പൂൾ
• വിഷം ഭക്ഷണത്തിൽ എല്ലായിടത്തും തുല്യമായ അനുപാതത്തിൽകലർത്തേണ്ടതാണ്.
• എലിവിഷങ്ങൾ പ്രധാനമായും പൊടി രൂപത്തിലുള്ളവയായതിനാൽഉപയോഗിക്കുന്ന
ഭക്ഷണ പദാർത്ഥത്തിനു എണ്ണമയം ആവശ്യമാണ്.
• ചത്ത എലികളെ ഉടനടി നശിപ്പിക്കേണ്ടതാണ്.

37
ധൂമീകരിക്കൽ

സജീവമായ മാളത്തിനകത്തേക്കു 3 ഗ്രാം അലുമിനിയം


ഫോസ്‌ഫൈഡ് വയ്ക്കുക.

മാളങ്ങളുടെ കവാടങ്ങൾ നനഞ്ഞ മണ്ണുകൊണ്ട് അടയ്ക്കുക.

അടുത്ത ദിവസം ചത്ത എലികളെ മാളങ്ങൾ തുറന്നു നിർമ്മാർജ്ജനംചെയ്യുക. 38


മുൻകരുതലുകളും പ്രതിവിധികളും

• എലിവിഷം കൈകാര്യം ചെയ്യുന്നവർ വ്യക്തിശുചിത്വം പാലിക്കേണ്ടതാണ്.


• വിഷം സ്വന്തം ശരീരത്തിനകത്തു പ്രവേശിക്കാതെ ശ്രദ്ധിക്കുക.
• എലികളെയും, വിഷവസ്തുക്കളെയും കൈകാര്യം ചെയ്യുന്നവർ എലികൾ
വഴിപകരുന്ന ജന്തുജന്യ രോഗങ്ങൾക്കെതിരെ മുൻകരുതലുകൾ
എടുക്കേണ്ടതാണ്.
• വിഷം വച്ച് കൊന്ന എലികളെ ഉടനടി നശിപ്പിക്കുക.

• വിഷം ഭക്ഷണ പദാ൪ത്ഥങ്ങളിൽ കലരാതിരിക്കാ൯ ശ്രദ്ധിക്കുക.

39
കാട്ടുപന്നി
(സസ്‌സ്ക്രോഫ)

40
തുടർച്ച ...

• വിളകൾ തിന്നു നശിപ്പിക്കുന്നതോടൊപ്പം

ഇവ വിളകൾ ചവിട്ടി മെതിച്ചും പിഴുതു കളഞ്ഞും നശിപ്പിക്കുന്നു.


• വിളയുടെ എല്ലാ കാലത്തും ഒരുപോലെ

നാശം വരുത്തിവയ്ക്കുന്ന സസ്തനികൾ ആണിവ .

41
തുടർച്ച ...
• ഇവയ്ക്ക് മണമറിയാനുള്ള കഴിവ് വളരെ കൂടുതലാണ്.

• വിളകളുടെ തനതു ഗന്ധം മനസിലാക്കിയാണ് ഇവ അടുത്ത് എത്തിച്ചേരുന്നത്.

• കൂട്ടമായി നിൽക്കുന്ന കൊങ്ങിണി ചെടികൾക്കിടയിലാണ് ഇവരുടെ ഒളിത്താവളം.

• അതിരാവിലെയും സന്ധ്യ കഴിഞ്ഞ സമയങ്ങളിലുമാണ് ഇവ വിളകളെ


ആക്രമിക്കുക.

42
പന്നിയുടെ ആക്രമണം
43
കാട്ടുപന്നികളുടെ നിയന്ത്രണം

• കാട്ടുപന്നികൾ ‘സംരക്ഷിത വിഭാഗ’ ത്തിൽ (ഷെഡ്യുള്‍ - 3) ഉൾപ്പെടുന്നതിനാൽ


അവയുടെ ജീവന് ഭീഷണിയുയർത്താതെ സൗഹാർദ്ദപരമായ മാർഗ്ഗത്തിലൂടെയുള്ള
നിയന്ത്രണം മാത്രമേ
പ്രായോഗികമാവുകയുള്ളൂ

44
നിയന്ത്രണ മാ൪ഗങ്ങൾ

• കൃഷിയിടത്തിനു ചുറ്റും വൈദ്യുത വേലികൾ കെട്ടുക.


• സ്വയം പ്രവർത്തിത പടക്ക സ്റ്റേഷനുകള്‍ സ്ഥാപിക്കുക.
• 2 ഇഞ്ച്‌കണ്ണി വലിപ്പമുള്ള വല തോട്ടത്തിനു ചുറ്റും കെട്ടുക.
• ഫീനോള്‍ മുക്കിയ ഉണങ്ങിയ കമ്പുകള്‍ വയ്ക്കുക.
• ചാണകത്തില്‍ മുളകുപൊടി തുല്യ അനുപാതത്തില്‍

കലര്‍ത്തി അവ കത്തിക്കുക
• ബോറെപ്പി൯റെ ഉപയോഗം.
• തുണികൾ തോട്ടത്തിൽ തൂക്കിയിടുക 45
തുണികള്‍ തോട്ടത്തില്‍ തൂക്കുന്നു

46
ബോറെപ്പ്
• കാട്ടുപന്നിയുടെ മണം പിടിച്ചെടുക്കാനുള്ള കഴിവാണ് ഇവിടെ
തടയുന്നത്.
• വിളകളുടെ തനതായ ഗന്ധം മറയ്ക്കുക എന്ന തത്വമാണ്
ഉപയോഗിക്കുന്നത്.
• മറ്റു പദാർത്ഥങ്ങളുമായി കൂട്ടികലർത്താതെ നേരിട്ടു തന്നെ
കൃഷിയിടങ്ങളിൽ പ്രയോഗിക്കാം.

47
ഉപയോഗക്രമം

• 25 ഗ്രാം വീതം തരി കോട്ടൺ തുണികളിലാക്കി കിഴികെട്ടുക . ഈ കിഴികൾ


കൃഷിയിടത്തിനു ചുറ്റും 2 മീറ്റർ അകലത്തിലും 10 സെ .മീ . പൊക്കത്തിലും
ഉയർത്തി കെട്ടുക
• കൂടാതെ ഇവ കൃഷിയിടത്തിനു ചുറ്റും വിതറുകയും ചെയ്യാം. ഇതുവഴി വിളകളുടെ
ഗന്ധം കാട്ടുപന്നികൾക്കു അസാധ്യമാവുന്നു.
• ഒരു ഏക്കറിന് രണ്ടു കിലോ എന്ന തോതിലാണ് ഉപയോഗിക്കേണ്ടത്

48
49

തുടർച്ച ...
• ഒരു തവണ കൃഷിയിടത്തിൽ ഉപയോഗിച്ചാൽ ഇതി൯റെ ഫലം 3 ആഴ്ച്ച നീണ്ടു
നിൽക്കുന്നതാണ്.

• രൂക്ഷ ഗന്ധം ഏറെ നേരം കൈകളിൽ തങ്ങിനിൽക്കുന്നത് ഒഴിവാക്കുന്നതിനായി കൈയ്യുറ


ധരിക്കുന്നത് നന്നായിരിക്കും.

• 49
ആന (എലിഫസ് മാക്സിമസ് ഇന്‍ടിക്കസ്)
വനത്തോട് ചേര്‍ന്നുള്ള കൃഷിയിടങ്ങളില്‍ ആണ് പ്രധാനമായും ആനയുടെ
ആക്രമണം കണ്ടു വരുന്നത്
നിയന്ത്രണ മാര്‍ഗങ്ങള്‍
• വൈദ്യുതി കമ്പിവേലികളാണ് പ്രധാനമായും ആനയെ തുരത്താന്‍
ഉപയോഗിക്കുന്നത്
• കൃഷിയിടത്തിനും ആന വരുന്ന വഴിക്കും ഇടയില്‍ കിടങ്ങുകള്‍ സ്ഥാപിക്കുന്നതും ഒരു
നിയന്ത്രണ രീതിയാണ്

50
തുടർച്ച ...

• ആന വരുന്ന വഴിയില്‍ തേനീച്ച കൂടുകള്‍ വേലികളില്‍ സ്ഥാപിക്കുക


• മുളക് ചെടികള്‍ പ്രധാന വിളയ്ക്ക് ചുറ്റും വളര്‍ത്തുക

51
തുടർച്ച....
• എഞ്ചിൻ ഓയിൽ കലർത്തിയ മുളകുപൊടി വയലുകളിലും
പൂന്തോട്ടങ്ങളിലും പൊതിഞ്ഞ പിണയലോ ചരടുകളിലോ
പുരട്ടുക. മണവും രുചിയും ആനകളെ തുരത്താൻ സഹായിക്കും
• മുളക് ചാണക ബോംബ് ഉണ്ടാക്കുക. മുളകും പഴയ ആന
പിണ്ടവും ഒരുമിച്ച് കലർത്തി മിശ്രിതം കത്തിച്ചതിന് ശേഷം,
കർഷകർക്ക് തീക്ഷ്ണവും മസാലയും നിറഞ്ഞ ഒരു പുക മേഘം
സൃഷ്ടിക്കാൻ കഴിയും, അത് ആനകളെ ഓടിച്ചുകളയും.

• 52
കുരങ്ങ് (മകാക്ക റേഡിയേറ്റ )

നിയന്ത്രണ മാര്‍ഗങ്ങള്‍

• തെങ്ങിന്റെ മണ്ടയില്‍ 50 ഗ്രാം ബോറെപ് വയ്ക്കുന്നത്


• പരിശീലിപ്പിച്ച നായ്ക്കളെ തോട്ടത്തില്‍ അനുവദിക്കുക
• സ്വയം പ്രവര്‍ത്തിത പടക്ക സ്റ്റേഷനുകള്‍ സ്ഥാപിക്കുക
• ഫിനൈലിൽ മുക്കിയ കമ്പുകൾ കത്തിക്കുക.
• ഉണക്കമീൻ കെട്ടിതൂക്കിയിടുക
53
തത്ത (സിറ്റാക്കുല ക്രെമെറി)

• നെൽ ചെടികളിലെ കതിർ


കഴിക്കുന്നു
• ചോളം , സൂര്യ കാന്തി
എന്നിവയും കൊത്തി
നശിപ്പിക്കുന്നു.
• പയർ വർഗങ്ങളിൽ കായ
കൊത്തി ഓട്ട ഉണ്ടാക്കി പയർ മണികൾഭക്ഷിക്കുന്നു.
54
പ്രാവ്‌(കൊളമ്പ ലിവിയ )

• കരനെൽ കൃഷിയിടങ്ങളിലെ
വിത്തുകളാണ് ഇവ പ്രധാനമായും
ഭക്ഷിക്കുന്നത് .

55
എരണ്ട(ഡെന്‍ഡ്രോസിഗ്ന ജവാനിക്ക)
• ഇവ കൂട്ടത്തോടെയാണ് പാടങ്ങൾ ആക്രമിക്കുന്നത്.
• വെള്ളം തങ്ങി നിൽക്കുന്ന
പാടങ്ങളിൽ വിത്ത് വിതയ്ക്കു
• മ്പോഴാണ് പ്രധാനമായും ഇവയുടെ ആക്രമണം കണ്ടുവരുന്നത്
ഇതുമൂലം കർഷകന് വീണ്ടും
• പാടത്തു വിത്ത് വിതയ്ക്കേണ്ടി
വരുന്നു.

56
അങ്ങാടി കുരുവി

• നെല്ലിൽ കതിരുകൾ കൊത്തി നശിപ്പിക്കുന്നു.


• ഇല പച്ചക്കറികൾക്കും കേടു വരുത്തുന്നു.

• 57
മയിൽ

• ഇവ കർഷകരുടെ പുതിയ വിളകളും പുല്ലും


ലക്ഷ്യമിടുന്നു, വലിയ മേച്ചിൽപ്പുറങ്ങൾ
തിന്നുകയും മലിനമാക്കുകയും ചെയ്യുന്നു.

• 58
പക്ഷി നിയന്ത്രണ മാർഗ്ഗങ്ങൾ

• മൂപ്പെത്തിയ കായകൾ അവയുടെതന്നെ ഇലകൾ കൊണ്ട് പൊതിഞ്ഞു വയ്ക്കുക


• .വല ഉപയോഗിച്ച് കൃഷിയിടങ്ങൾ സംരക്ഷിക്കുക.
• സ്വയം പ്രവ൪ത്തിക്കുന്ന പടക്ക സ്റ്റേഷനുകൾ സ്ഥാപിക്കുക.

• 59
തുടരുന്നു
• പക്ഷികൾ പുറപ്പെടുവിക്കുന്ന അപകട സൂചനകൾ റെക്കോർഡ് ചെയ്തു പാടങ്ങളിൽ ഇവ
പ്രയോഗിക്കുക
• .വലകളും ഉപയോഗിക്കാവുന്നതാണ്. വിത്തുകൾ മണ്ണിൽ ആഴത്തിൽ കുഴിച്ചിടുക.
• വിത്തുകൾ പാകുന്നതിനു മുന്പായി കളിമണ്ണ് കൊണ്ട് പൊതിയുക.
• വിത്തുകൾ പാകിയ ഉടനെ വെള്ളം കെട്ടി നിര്‍ത്തുക.

• 60
തുടരുന്നു

• മീഥെയ്ൽ ആന്ത്രാനിലേറ്റ് പോലെയുള്ള ബയോ ബേ൪ഡ് എന്ന വികര്‍ഷണ വസ്തു


ഉപയോഗിക്കുക.
• മക്ക ചോളങ്ങൾക്കരികിൽ മണി ചോളം വളർത്തുന്നത് തത്തകളുടെ ആക്രമണം
തിരിച്ചുവിടുന്നു.
• നെൽപാടങ്ങൾക്കരികെ ബജ്‌റ വളർത്തുന്നത് ആറ്റക്കിളികളുടെ ആക്രമണം തിരിച്ചു
വിടുവാൻ സഹായിക്കുന്നു.
തുടരുന്നു
• കല്ലെറിയുക, ശബ്ദമുണ്ടാക്കുക ,കയ്യടിക്കുക, പടക്കം തുടങ്ങിയ ലളിതമായ മാർഗ്ഗങ്ങൾ
ഉപയോഗിക്കാവുന്നതാണ്.
• റിഫ്ളക്ടീവ് റിബ്ബണുകൾ പാടങ്ങൾക്ക് കുറുകെ 35 -40 സെ.മീ ഉയരത്തിൽ കെട്ടുക.

• 62
റിഫ്ളക്ടീവ് റിബ്ബണുകൾ
• കൃഷിയിടങ്ങളിൽ വടക്ക്-തെക്ക് ദിശയിൽ 1.5-2 മീറ്റ൪ വരെ ഇടവിട്ട് വിളയില്‍
നിന്നും 45 സെ.മി ഉയരത്തിലായി കെട്ടി കൊടുക്കുക. ഓരോ മീറ്റര്‍ ഇഅദവിട്ട റിബണ്‍
ഒന്ന് തിരിക്കുകയും ഓരോ 5 മീറ്റര്‍ ഇടവിട്ട് കമ്പ് നാട്ടി റിബണ്‍ അതില്‍ മുറുക്കി
കെട്ടുകയും വേണം.

• 63
ഒച്ച്
• മഴക്കാലത്ത് കൂടുതൽ സജീവമാണ്
• വേനൽക്കാലത്തും ശൈത്യകാലത്തും ഇവയുടെ ഉപദ്രവം താരതമ്യേന കുറവാണ്
• നിർജ്ജലീകരണത്തിൽ നിന്ന്
അവർക്ക് നല്ല സംരക്ഷണം ലഭിക്കാത്തതിനാൽ,
പകൽ സമയങ്ങളിൽ അവർ
സൂര്യനിൽ നിന്ന് മറഞ്ഞിരിക്കുന്നു

64
ഒച്ചുകൾ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ

• ഇലകൾ മുഴുവനായും തിന്നു നശിപ്പിക്കുന്നു


• മൂപ്പെത്തിയ ഇലകളിൽ ദ്വാരം ഉണ്ടാക്കുന്നു
• കട്ടി കൂടിയ ഇലകൾ കാർന്ന് തിന്നുന്നത് മൂലം അവ പേപ്പർ പോലെ ആവുന്നു

65
തുടരുന്നു

• പാകിയ ധാന്യവിത്തുകൾ മുഴുവനായി ഭക്ഷിക്കുന്നു


• കിഴങ്ങുവർഗങ്ങൾ തുരന്ന് അവയിൽ ദ്വാരം ഉണ്ടാക്കുന്നു
• അവ സസ്യ രോഗകാരികളുടെ പ്രചാരണമായും പ്രവർത്തിക്കുന്നു
നിയന്ത്രണ രീതികൾ

• വൈകുന്നേരങ്ങളിൽ ചെടികൾ നനയ്ക്കുന്നത് ഒഴിവാക്കുക.


• ഇത് അന്തരീക്ഷത്തിലെ ഈർപ്പം കുറയ്ക്കുന്നു
• ആഴത്തിലുള്ള ഉഴുകൽ അവരുടെ സ്വാഭാവിക ശത്രുക്കളിലേക്ക് ഒച്ചുകളെയും മുട്ടയുടെ
പിണ്ഡത്തെയും തുറന്നുകാട്ടുന്നു
• നനഞ്ഞ ചാക്കുകൾ അല്ലെങ്കിൽ പപ്പായ തണ്ട് മഴക്കാലത്ത് അവരുടെ
ഒളിത്താവളത്തിന് സമീപം സ്ഥാപിക്കുന്നു

67
തുടരുന്നു

• അടുത്ത ദിവസം രാവിലെ, ഇവയ്ക്ക് താഴെ ഒളിച്ചിരിക്കുന്ന ഒച്ചുകളെ ശേഖരിച്ചു, 25%


ഉപ്പ് ലായനിയിൽ (4 ലിറ്റർ വെള്ളത്തിൽ 1 കിലോ) മുക്കി നശിപ്പിക്കണം.
• ഒളിക്കാനും പ്രജനനത്തിനും സഹായിക്കുന്നതിനാൽ വയലിനടുത്ത് ഇഴജാതി വിളകൾ
വളർത്തരുത്
• ഒച്ചുകളുടെ എണ്ണം വർദ്ധിക്കുന്നത് ഒഴിവാക്കാൻ പതിവായി വയലിൽ നിന്ന്
അവശിഷ്ടങ്ങൾ നീക്കംചെയ്യുക

• 68
തുടരുന്നു

• പുളിപ്പിച്ച ഉൽപ്പന്നങ്ങൾ ഉപയോഗിച്ചും പച്ചക്കറി അവശിഷ്ടങ്ങളിൽ നിന്നും


കെണികൾ തയ്യാറാക്കാം
• മെറ്റൽഡിഹൈഡ് ഉരുളകൾ അവയുടെ ഒളിത്താവളങ്ങൾക്ക് സമീപം സ്ഥാപിക്കണം
• വിതച്ച വിത്തുകൾക്ക് ചുറ്റും 5 സെ.മീ വീതിയിൽ തുരിശ് വിതറുക
• സ്‌നയിൽകില്ല്(മെറ്റൽഡിഹൈഡ് 5% വീര്യം ഉള്ളത്) കെണിയായും
ഉപയോഗിക്കാം(2 കിലോഗ്രാം / 1 ഏക്കർ)

• 69

You might also like