You are on page 1of 2

എല്ലാ നന്മ മെമ്പര്മാര്ക്കും..

പ്രവാസത്തിന്റെ പ്രയാസലോകത്തു അലങ്കോട്ടുകാർ ഒറ്റയ്ക്കല്ല, നാം എല്ലാവരും


കൂടെ ഉണ്ട് എന്ന് തെളിയിക്കുന്നതായിരുന്നു നമ്മുടെ ഒത്തു ചേരൽ, വെറും അഞ്ചു
ദിവസം കൊണ്ട് സംഘടിപ്പിച്ച ഒരു പ്രോഗ്രാം പ്രാധിനിത്യം കൊണ്ട് ധന്യമാക്കിയ
എല്ലാ സഹോദരങ്ങൾക്കും ചങ്കുകൾക്കും ക്രെഡിറ്റ് സമർപ്പിക്കുന്നു...

നിങ്ങളെ ഓരോരുത്തരെയും കാണുമ്പോൾ നാം അലങ്കോട്ടുനിന്നും അകലെ അല്ല.


എന്റെ നാട്ടുകാരും കൂട്ടുകാരും രക്ഷിതാക്കളും കൂടെ ഉണ്ട് എന്ന സന്തോഷവും
സുരക്ഷിത ബോധവും വിവരിക്കാൻ വാക്കുകളില്ല ...

അള്ളാഹു നന്മ കാംക്ഷിച്ചുകൊണ്ടുള്ള നമ്മുടെ ഒത്തുചേരൽ സ്വാലിഹായ


അമലാക്കി രേഖപ്പെടുത്തുമാറാകട്ടെ.. തുടർന്നും നാമോരോരുത്തരും നന്മയുടെ
പ്ലാറ്റ്ഫോമിൽ നിന്നു കൊണ്ട് വലിയ വിജയം നേടാൻ നമുക്ക് കരുത്തും ഒരുമയും
ജഗന്നിയന്താവ് നൽകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു...

മഹല്ല് പ്രസിഡന്റ് ഖാദർക്ക നമ്മുടെ ഓരോരുത്തരുടെയും ഖാദർക്ക... പുതിയ


കുറെ പ്രതീക്ഷകളും പ്രചോദനങ്ങളും അദ്ദേഹത്തിന്റെ വാക്കുകളിൽ
നൽകുകയുണ്ടായി.. അതൊക്കെ ഉൾക്കൊണ്ട് നമുക്ക് നന്മക്കു മുന്നോട്ടു
പോകാനുണ്ട്..

അഡ്വക്കേറ്റ് സലാഹുദ്ധീൻക ആശംസകൾ നേർന്നതിനോടൊപ്പം, നന്മക്കു


അലങ്കോടുള്ള സ്വീകാര്യതയെ കുറിച്ചും നന്മയോടുള്ള പ്രധീക്ഷയെ കുറിച്ചും
ഓർമിപ്പിച്ചു...

പങ്കെടുക്കാൻ സാധിക്കാതെ മനസ്സ് കൊണ്ട് നമ്മോടൊപ്പം നിന്ന എല്ലാ നന്മ


മെമ്പര്മാരെയും കൂടെ ചേർക്കുന്നതോടൊപ്പം അള്ളാഹു ഇനിയുള്ള
സംഗമങ്ങളിൽ ഒരുമിക്കാൻ ഇടയാക്കട്ടെ, എല്ലാവർക്കും
ആയുരാരോഗ്യസൗഖ്യങ്ങൾ നേർന്നുകൊണ്ട്.. ഒരിക്കൽ കൂടി നന്മ നേർന്നുകൊണ്ട്
അതിനായി പ്രാർത്ഥിച്ചുകൊണ്ട്.
സ്വന്തം ബദറുദ്ധീൻ.

You might also like