You are on page 1of 8

മരം കൊണ്ട വെയിൽ

പ്രിയപ്പെട്ട കുഞ്ഞുങ്ങളെ

എല്ലാവർക്കും സ്നേഹവന്ദനം

നമ്മുക്ക് വളരെ സുപരിചിതമായ ഒരു സംഭവത്തിൽ നിന്നും


ആരംഭിക്കാം. മരച്ചുവട്ടിലിരുന്നുകൊണ്ടുള്ള ഗുരുശിഷ്യന്മാരുടെ സംവാദം
നടക്കുകയാണ്. പ്രകൃതിയാണു ചർച്ചാവിഷയം. ഗുരുവിന്റെ വളരെ
സാധാരണമായ ഒരു ചോദ്യം: എന്താണു തണൽ? വ്യത്യസ്തമായ
അഭിപ്രായപ്രകടനങ്ങൾക്കൊടുവിൽ വെയിലത്തിരുന്ന ശിഷ്യന്റെ മറുപടി:
ഗുരോ, മരം കൊണ്ട വെയിലാണു തണൽ. നാം നിൽക്കുന്നിടത്തു തണൽ
ഉണ്ടെങ്കിൽ ...അതിനർഥം നമുക്കുവേണ്ടി ആരോ വെയിൽ കൊള്ളുന്നു
എന്നാണ്. ആരൊക്കെയോ കൊണ്ട വെയിലിന്റെ ബാക്കിയാണു നമ്മൾ –
അച്ഛൻ, അമ്മ, സഹോദരങ്ങൾ, സുഹൃത്തുക്കൾ... മരം മുറിച്ചുമാറ്റുമ്പോൾ
ആദ്യം നഷ്‌ടപ്പെടുന്നതു തണലാണ്.പിന്നെ ജലം, മണ്ണ്, വായു. ഒരു ബന്ധവും
അറുത്തുമാറ്റപ്പെടാതിരിക്കട്ടെ. നഷ്‌ടപ്പെടുന്ന ഒരു തണലിനു മറ്റൊരു തണൽ
ബന്ധങ്ങളിൽ ഉണ്ടാവില്ല. നമുക്ക് ഇന്ന് ലഭിച്ചിരിക്കുന്ന പഠന സാദ്യതകളും
ഭാവിയിൽ ലഭിക്കാൻ പോകുന്ന എല്ലാ നന്മകളും, നേട്ടങ്ങൾക്കും പിന്പിൽ
ആരൊക്കെയോ നമുക്ക് വേണ്ടി പൊള്ളുന്ന വെയിൽ കൊണ്ടു എന്നുള്ള കാര്യം
മറന്നുപോകരുത്. നമ്മൾ കുഞ്ഞുങ്ങൾ ആയിരിക്കുമ്പോൾ നമ്മുക്കുള്ള
ഏറ്റവും വലിയ കടപ്പാട് നമ്മുടെ മാതാപിതാക്കളോട് തന്നെയാണ്. നമുക്ക്
തണൽ നൽകാൻ വേണ്ടി പൊരിവെയിൽ കൊണ്ടത് അവർ തന്നെ. നമ്മുടെ
സുഖങ്ങൾക്ക് വേണ്ടി അവരുടെ സുഖങ്ങൾ അവർ ഉപേക്ഷിച്ചു.
മാതാപിതാക്കളെ ബഹുമാനിക്കാത്ത, അവർ പറയുന്നത് കേൾക്കാത്ത, അവർ
നമുക്ക് പഴഞ്ചൻ ആയി പോയോ എന്ന് ചിന്തിക്കുന്ന, നമുക്ക് ജോലി ലഭിച്ചു
കഴിയുമ്പോൾ അവരെ കൂടെ നിർത്താൻ മടി കാണിക്കുന്ന ഒരു യുഗത്തിൽ
ആണ് നമ്മൾ ഇപ്പോൾ ഉള്ളത്.

വിശുദ്ധ വേദപുസ്തകത്തിലെ ഒരു വാക്യം എന്റെ ഓർമയിലേക്ക് വരുന്നു


"നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീര്‍
ഘായുസ്സുണ്ടാകുവാന്‍ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക പുറ:
20; 12,13). ദൈവമായ യാഹ്‌വെ മോശവഴി നല്‍കിയ പ്രമാണങ്ങളില്‍ ഈ
പ്രമാണത്തിനു രണ്ടു പ്രത്യേകതകളുണ്ട്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള
ബന്ധത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കല്പനകളില്‍ ഒന്നാമത്തെ കല്പന
എന്നതാണ് ഒരു പ്രത്യേകത. കൂടാതെ, പ്രതിഫലം വാഗ്ദാനം
ചെയ്തുകൊണ്ടുള്ള ഏക കല്പനയും ഇതാണ്! പിതാവിനെയും
മാതാവിനെയും ബഹുമാനിക്കുന്നവനു ദീര്‍ഘായുസ്സ് അവിടുന്നു വാഗ്ദാനം
ചെയ്തിരിക്കുന്നു!

എക്കാലത്തെക്കാളും അധികമായി മാതാപിതാക്കളും മക്കളും തമ്മിലുള്ള


ബന്ധത്തില്‍ വിള്ളലുകള്‍ വീണിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാമിന്നു
കടന്നുപോകുന്നത്. വൃദ്ധരും അവശരുമായ മാതാപിതാക്കളെ
അവഗണിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന മക്കളുടെ എണ്ണം വര്‍
ദ്ധിച്ചുകൊണ്ടിരിക്കുന്നു. മാതാപിതാക്കള്‍ക്കു നല്ല ഭക്ഷണവും ചികിത്സയും
നല്‍കാന്‍ തയ്യാറാകാത്ത മക്കള്‍ നമുക്കിടയിലുണ്ട്. എന്തുകൊണ്ടാണ്
ഇത്തരം സാഹചര്യങ്ങള്‍ ഉടലെടുക്കുന്നത് എന്ന് ചിന്തിച്ചതിനുശേഷം ഈ
വിഷയം കൂടുതലായി ചര്‍ച്ചചെയ്യാം.

ഒരു കുഞ്ഞിനെ അമ്മ ഉദരത്തില്‍ സ്വീകരിക്കുന്ന നാള്‍മുതല്‍ മാതാവും


പിതാവും സന്തോഷത്താല്‍ നിറയും. കുഞ്ഞിന്റെ മുഖം കാണാനുള്ള
കാത്തിരിപ്പുപോലും വിരസമാകുന്നത് തങ്ങളുടെ രക്തത്തില്‍ പിറന്ന
കുഞ്ഞിനെക്കുറിച്ചുള്ള അഭിമാനവും സ്നേഹവുംകൊണ്ടാണ്! ആദ്യമായി
ആ കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ മാതാപിതാക്കള്‍
അനുഭവിക്കുന്ന സന്തോഷം ഓരോ പിതാവിനും മാതാവിനും അറിയാം.
പ്രസവത്തിന്റെ അരിഷ്ടതകളും വേദനകളും കുഞ്ഞിന്റെ കരച്ചില്‍ കേള്‍
ക്കുമ്പോള്‍ അമ്മ മറക്കും. "സ്ത്രീക്കു പ്രസവവേദന ആരംഭിക്കുമ്പോള്‍
അവളുടെ സമയം വന്നതുകൊണ്ട് അവള്‍ക്കു ദുഃഖം ഉണ്ടാകുന്നു.
എന്നാല്‍, ശിശുവിനെ പ്രസവിച്ചുകഴിയുമ്പോള്‍ ഒരു മനുഷ്യന്‍
ലോകത്തില്‍ ജനിച്ചതുകൊണ്ടുള്ള സന്തോഷം നിമിത്തം ആ വേദന
പിന്നീടൊരിക്കലും അവള്‍ ഓര്‍മ്മിക്കുന്നില്ല"(യോഹ:16;21). തന്റെ
കുഞ്ഞിനെ നെഞ്ചോടു ചേര്‍ക്കുമ്പോള്‍, അല്പം മുന്‍പ് അനുഭവിച്ച
സകല വേദനകളും അലിഞ്ഞുതീരുന്നു.

ഈ കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മാതാപിതാക്കളുടെ


വ്യക്തമായ കരുതലുണ്ട്. സ്വന്തം സുഖങ്ങള്‍ മറന്ന്, കുഞ്ഞുങ്ങള്‍
ക്കുവേണ്ടി സ്വയം ബലിയായിത്തീരുന്നവരാണ് ബഹുഭൂരിപക്ഷം
മാതാപിതാക്കള്‍! ഇതില്‍നിന്നു വ്യത്യസ്തമായ ഒറ്റപ്പെട്ട സംഭവങ്ങള്‍
ഉണ്ടെന്നകാര്യം വിസ്മരിക്കുന്നില്ല.

കുഞ്ഞുങ്ങളെ ഇന്ന് നിങ്ങള്‍ക്കുള്ള ഭൗതീക സൗകര്യങ്ങള്‍ ഒന്നുംതന്നെ


ഇല്ലാതിരുന്ന കാലത്ത് നിങ്ങളുടെ മാതാപിതാക്കള്‍ നിങ്ങള്‍ക്കുവേണ്ടി നല്‍
കിയത് ഇല്ലായ്മയില്‍നിന്നുള്ള സമ്പന്നതയായിരുന്നു. നിങ്ങള്‍
കരയാതിരിക്കാന്‍ അവര്‍ കരഞ്ഞു. നിങ്ങളുടെ വിശപ്പകറ്റാന്‍ അവര്‍
വിശപ്പു സഹിച്ചു. നിങ്ങള്‍ക്കൊരു രോഗം വന്നാല്‍, കിലോമീറ്ററുകളോളം
നിങ്ങളെയും തോളിലേറ്റി അവര്‍ നടന്നിട്ടുണ്ടാകാം. നിങ്ങള്‍ക്കൊരു വേദന
വന്നാല്‍, നിങ്ങളെക്കാള്‍ അധികം നിങ്ങളുടെ അമ്മ കരഞ്ഞിട്ടുണ്ട്. രോഗം
മാറുവോളം നിങ്ങളുടെ അരികില്‍നിന്നു മാറാതെ നിങ്ങളെ പരിചരിച്ചു.
എത്രയോ രാവുകളില്‍ നിങ്ങള്‍ക്കുവേണ്ടി അവര്‍ ഉറങ്ങാതിരുന്നു!

നിങ്ങള്‍ക്കുവേണ്ടി ജീവിച്ച അവരിന്നു രോഗികളാണ്! ഒരിറ്റു പരിചരണം


അവര്‍ കൊതിക്കുന്നു. ആരോഗ്യമുള്ള നാളുകളില്‍ നല്ലൊരു ഭക്ഷണം
കഴിക്കാന്‍ കഴിയാത്ത അവരിന്ന് അതിനുവേണ്ടി കൊതിക്കുന്നു!
രുചികരമായ ഭക്ഷണം കഴിക്കാന്‍ ആഗ്രഹിച്ചപ്പോഴൊക്കെ മക്കളുടെ
ഭാവിയെ ഓര്‍ത്ത് അവര്‍ക്കുവേണ്ടി സമ്പാദിച്ചു. വയറു മുറുക്കിയുടുത്ത്
അവര്‍ സമ്പാദിച്ചതാണ് ഇന്നു നിങ്ങളുടെ സമൃദ്ധി! എന്നാല്‍, ഇന്ന്
ഇവരോടുള്ള നിങ്ങളുടെ സമീപനം എന്താണെന്ന് ആത്മപരിശോധന
നടത്തേണ്ടിയിരിക്കുന്നു.

സുഹൃത്തുക്കളുടെ മുന്‍പില്‍ മാതാപിതാക്കളെ പരിചയപ്പെടുത്താന്‍


മടിക്കുന്ന മക്കളെ നമുക്കറിയാം. അവര്‍ക്കിന്നു സൗന്ദര്യമില്ല;
പുതുതലമുറയോട് ഇടപെടാനുള്ള സംസ്കാരവുമില്ല! നിങ്ങളെ
സംസ്ക്കാരമുള്ളവരും, ആരോഗ്യവും വിദ്യാഭ്യാസവുമുള്ളവരും
ആക്കിമാറ്റാന്‍ അവര്‍ നഷ്ടപ്പെടുത്തിയതാണ് അവരുടെ ആരോഗ്യവും
സൗന്ദര്യവുമൊക്കെ. തങ്ങള്‍ക്ക് ലഭിക്കാതെപോയതൊക്കെ മക്കളിലൂടെ
നേടാമെന്ന് അവര്‍ കരുതി. ഇന്ന് ഈ മക്കള്‍ അവഗണിക്കുമ്പോള്‍
അവരുടെ ഹൃദയം മുറിയുന്നത് ദൈവത്തിന്റെ കണ്ണുകള്‍ ദര്‍
ശിക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം ആരും വിസ്മരിക്കരുത്! മാതാവിനെയും
പിതാവിനെയും ദേഹോപദ്രവമേല്പിക്കുന്ന അനേകം മക്കളെ കണ്ടിട്ടുണ്ട്.

വൃദ്ധസദനങ്ങള്‍!

വൃദ്ധസദനങ്ങള്‍ ഇ കാലഘട്ടത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍,


മാതാപിതാക്കളെ ഉപേക്ഷിക്കാനുള്ള സ്ഥാപനമായി ഈ വൃദ്ധസദനങ്ങള്‍
മാറുന്നതിനെ ഗൗരവത്തോടെ കാണണം. നാമിന്നു പലതിലും പാശ്ചാത്യ
രാജ്യങ്ങളെ അനുകരിക്കുന്ന പ്രവണത ഏറുകയാണ്.
പാശ്ചാത്യരാജ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളില്‍ ഒന്നാണ്
വൃദ്ധസദനങ്ങള്‍. ഈ രാജ്യങ്ങളിലെ ഓരോ പൗരന്മാര്‍ക്കും ഇന്‍ഷുറന്‍സ്
പരിരക്ഷയുള്ളതിനാല്‍, വാര്‍ദ്ധക്യത്തില്‍ ഇവര്‍ക്കു സംരക്ഷണം നല്‍
കേണ്ടത് ഇന്‍ഷുറന്‍സ് കമ്പനികളാണ്. വീടുകളില്‍ വന്ന്‍ വൃദ്ധരായ
ആളുകള്‍ക്ക് മരുന്നു നല്‍കുകയും കുളിപ്പിക്കുകയും ചെയ്യുന്ന
സംവീധാനം ഉള്ളതുപോലെ, വൃദ്ധസദനങ്ങളില്‍ സ്ഥിരമായി താമസിക്കുന്ന
രീതിയും ഇവിടെയുണ്ട്. ജോലി ഉപേക്ഷിച്ചു മാതാപിതാക്കളെ
പരിചരിക്കുന്ന രീതി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍
സ്ഥാപിച്ച സംവീധാനമാണ് വൃദ്ധസദനങ്ങള്‍. മക്കള്‍ ജോലിക്കു
പോകുമ്പോള്‍ വൃദ്ധരും രോഗികളുമായ മാതാപിതാക്കള്‍ വീട്ടില്‍
തനിച്ചാകുന്നത് അപകടമാണ്. എന്തെന്നാല്‍, ഒരു വീട്ടില്‍ എന്തുതന്നെ
സംഭവിച്ചാലും തൊട്ടടുത്ത വീട്ടിലെ ആളുകള്‍പ്പോലും അറിയാറില്ല. ഈ
അവസ്ഥയില്‍ മാതാപിതാക്കളുടെ സുരക്ഷിതത്വത്തിന് ഏറ്റവും
അനുയോജ്യമായത് വൃദ്ധസദനങ്ങള്‍ തന്നെയാണ്.

മക്കളാല്‍ അവഗണിക്കപ്പെട്ട മാതാപിതാക്കളെ സംരക്ഷിക്കുന്നതിനായി


സ്ഥാപിക്കപ്പെട്ട വൃദ്ധസദനങ്ങള്‍ കേരളത്തില്‍ ധാരാളമുണ്ട്. മക്കള്‍
തള്ളിക്കളഞ്ഞ മാതാപിതാക്കളെ ഏറ്റെടുത്ത് ശുശ്രൂഷിക്കുന്നതിനായി
കേരളത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള വൃദ്ധസദനങ്ങള്‍ എന്തുകൊണ്ടും
ആശ്വാസകരമാണ്. അവയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍
അനുഗ്രഹിക്കപ്പെടുകതന്നെ ചെയ്യും. എന്നാല്‍, ഈ സ്ഥാപനങ്ങളിലെ
അന്തേവാസികളുടെ സന്തതികളുടെ കാര്യം ഹാ കഷ്ടം!
സങ്കടം നല്‍കുന്ന മക്കള്‍

മാതാപിതാക്കള്‍ മക്കള്‍ക്കായി കഷ്ടപ്പെടുമ്പോള്‍ പ്രത്യുപകാരമായി മക്കള്‍


നല്‍കേണ്ടത് സ്നേഹം മാത്രമാണ്. എന്നാല്‍ ഒട്ടേറെ മാതാപിതാക്കള്‍
മക്കളെ ചൊല്ലി സങ്കടപ്പെടുന്നവരാണ്. മക്കളെ ചൊല്ലി മാതാപിതാക്കള്‍
സങ്കടപ്പെടുന്ന സംഗതികള്‍ ഏതൊക്കെയാവാം ?

1. നാം നന്ദിയില്ലാതെ മാതാപിതാക്കളെ കുറ്റപ്പെടുത്തുമ്പോള്‍


2. നമുക്ക് പഠിക്കാന്‍ കഴിവുണ്ടായിട്ടും ഉഴപ്പി നടക്കുമ്പോള്‍
3. മറ്റുള്ളവര്‍ മാതാപിതാക്കളോട് മക്കളുടെ കുറവുകളെ കുറിച്ച്
പറയുമ്പോള്‍
4. നാം അനുസരണക്കേട്‌ കാണിക്കുമ്പോള്‍
5. മാതാപിതാക്കളുടെ ബുദ്ധിമുട്ടുകള്‍ കാണാതെ പെരുമാറുമ്പോള്‍
6. ദുര്‍മാത്രുകയോടെ പെരുമാറുമ്പോള്‍
7. ഈശ്വര ചിന്തയില്ലാതെ പെരുമാറേണ്ടി വരുമ്പോള്‍
8. ടി.വി, മൊബൈല്‍, നെറ്റ് തുടങ്ങിയവ അനിയന്ത്രിതമായി
ഉപയോഗിക്കുമ്പോള്‍
9. ആത്മ നിയന്ത്രണമില്ലാതെ പൊട്ടിത്തെറിക്കുമ്പോള്‍
10. മുതിര്‍ന്നവരോടും ഗുരുക്കന്മാരോടും നിന്ദയോടെ പെരുമാറുമ്പോള്‍

കുട്ടികള്‍ ഇങ്ങനെയൊക്കെ പെരുമാറുമ്പോള്‍ നാണം കെടുന്നത് പാവം


മാതാപിതാക്കളാണ്. വളര്‍ത്തുദോഷം എന്ന് മറ്റുള്ളവര്‍ പഴിയ്ക്കും.
മാതാപിതാക്കളുടെ കണ്ണുനീരിന് വലിയ പ്രതിഫലം നല്‍കേണ്ടി വരും.

മരം കൊണ്ട വെയിൽ ഏതാണ് എന്ന് ചോദിച്ചാൽ അത് നമ്മുക്ക് വേണ്ടി


നമ്മുടെ മാതാപിതാക്കൾ അനുഭവിച്ച കഷ്ടപ്പാടുകൾ തന്നെ. അതിനു
പകരമായി എന്താണ് തിരികെ നൽകാനുള്ളത്. അത് നമ്മുടെ
അവരോടുള്ള സ്നേഹവും കരുതലും തന്നെ ആവണം, പണം കൊണ്ട്
പലതും പരിഹരിക്കാം എന്ന് നാം കരുതുന്നുണ്ടാകാം എന്നാൽ
അതിനുമപ്പുറത്താണ് സ്നേഹത്തിന്റെ സ്ഥാനം.

“മാതാ, പിതാ, ഗുരു, ദൈവം”

മാതാവില്‍ നിന്നും പിതാവും ഗുരുവും ദൈവവും വരെ. എന്താണിതു കൊണ്ട്


അര്‍ത്ഥമാക്കുന്നത്? മാതാ പിതാ ഗുരു ദൈവം എന്നു പറയുമ്പോള്‍
ഉദ്ദേശിക്കുന്നത് അച്ഛന്‍, അമ്മ, ഗുരു, ദൈവം എന്നുതന്നെയാണ്. അതിനെ അതിന്‍
റേതായ പശ്ചാത്തലത്തില്‍ തന്നെ മനസ്സിലാക്കണം. പിറന്നുവീണ കുഞ്ഞിന്‍റെ
ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആരാണ്? കുഞ്ഞിനെ
സംബന്ധിച്ചിടത്തോളം എല്ലാം അമ്മയാണ്. മുലയൂട്ടുന്നതും,
താലോലിക്കുന്നതും, തന്നോടു ചേര്‍ത്തു കിടത്തി ഉറക്കുന്നതും, വളര്‍
ത്തികൊണ്ടുവരുന്നതും അമ്മയാണ്. പിറന്നുവീണ കുഞ്ഞിന് സര്‍വ്വസ്വവും
അമ്മയാണ് എന്നു പറയുന്നത് മറ്റാരുമല്ല, അവന്‍റെ ജീവിതം തന്നെയാണ്.
കുഞ്ഞ് നടക്കാന്‍ തുടങ്ങുമ്പോള്‍ അവന്‍റെ ജീവിതത്തിലെ പ്രധാനസ്ഥാനത്തേക്ക്
അച്ഛനെത്തുന്നു. പുറമെയുള്ള സാഹചര്യങ്ങളുമായി ഇടപെടുന്നത്
അച്ഛനാണല്ലോ. ഇന്നത്തെ സാഹചര്യങ്ങളില്‍ നിന്നും ആ പ്രസ്താവനയെ
നോക്കിക്കാണരുത്. പഴയകാലത്ത് ലോകത്തെ മനസ്സില്ലാക്കണമെങ്കില്
കുഞ്ഞിനാശ്രയം അച്ഛന്‍ തന്നെയായിരുന്നു. അച്ഛനിലൂടെയാണ് അവന്‍
ലോകകാര്യങ്ങള്‍ അറിഞ്ഞിരുന്നത്. ജീവിക്കാനുള്ള തൊഴില്‍ പരിശീലിക്കാനും,
സമൂഹവുമായി ഇടപഴകേണ്ട രീതികള്‍ പഠിക്കാനും അച്ഛനാണവനെ
സഹായിച്ചിരുന്നത്. ഇങ്ങനെയുള്ള അടിസ്ഥാന പാഠങ്ങള്‍ പഠിച്ചു കഴിഞ്ഞാല്‍
കൂടുതല്‍ ഉയര്‍ന്ന അറിവു നേടാനായി അവന്‍ സമീപിച്ചത് ഗുരുവിനെയാണ്.
ജീവിതത്തില്‍ ഉയര്‍ച്ച നേടാന്‍ ഗുരുവിന്‍റെ സഹായം അനിവാര്യമായിരുന്നു.
ഗുരുവില്‍ നിന്നും വിജയകരമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍
അടുത്ത സാദ്ധ്യത സ്വാഭാവികമായും തെളിഞ്ഞുവരികയായി....അതാണ്
ഈശ്വരസാക്ഷാത്കാരം.

മാതാ, പിതാ, ഗുരു, ദൈവം എന്ന പ്രസ്താവനയിലൂടെ വ്യക്തമാക്കപ്പെടുന്നത്.


സ്വാഭാവികമായ ജീവിത പ്രക്രിയയാണ്.

വീട്ടിലേക്കൊരു മടക്കായത്ര

സാധാരണമട്ടിലുള്ള ഒരു ജീവിതമാണ് നിങ്ങള്‍ നയിക്കുന്നതെങ്കില്‍, അത്


അമ്മയുടെ ഗര്‍ഭപാത്രത്തില്‍ തുടങ്ങി ശവക്കുഴിയില്‍ അവസാനിക്കുന്ന ഒരു
യാത്ര മാത്രമാണ്....ചൊട്ടയില്‍ നിന്നും ചുടലവരെ എന്ന് പഴമക്കാര്‍ പറയുന്ന
ജീവിതയാത്ര. എന്നാല്‍ നിങ്ങളുടെ യാത്ര ആത്മബോധത്തോടുകൂടിയും,
ഈശ്വരാന്വേഷണപരവുമാണ് എങ്കില്‍ അതിനെ സ്വന്തം വീട്ടിലേക്കുള്ള
മടക്കയാത്രയായി കണക്കാക്കാം. അങ്ങനെയുള്ള യാത്രയില്‍ ആദ്യസ്ഥാനം
അമ്മക്കാണ്. രണ്ടാമത്തേത് അച്ഛനും, മൂന്നാമത്തേത് ഗുരുവിനും.
അവസാനമായി എത്തിച്ചേരേണ്ട സ്ഥാനമാണ് ദൈവം.

അമ്മ നിങ്ങളൈ മുലയൂട്ടി വളര്‍ത്തുന്നു. അച്ഛന്‍ നിങ്ങള്‍ക്കുവേണ്ട മാര്‍ഗനിര്‍


ദേശം നല്കുന്നു. ഗുരു നിങ്ങളെ കുഴച്ച് പാകപ്പെടുത്തുന്നു. ആ
കുഴച്ചുരുട്ടലിലൂടെയാണ് നിങ്ങളുടെ വ്യക്തിജീവിതം രൂപപ്പെടുന്നത്. മാവ്
നന്നായി കുഴച്ചു മാര്‍ദ്ദവമുള്ളതാക്കണം. ആ മാവുകൊണ്ടുണ്ടാക്കിയ റൊട്ടിയേ
രുചിയോടെ കഴിക്കാനാവു. മനുഷ്യന്‍റെ കാര്യത്തിലും ഇത് അത്യാവശ്യമാണ്.
ഈശ്വരനുപോലും ആസ്വദിച്ചു കഴിക്കാന്‍ പറ്റുന്ന മൃദുവായ മാധുര്യമുള്ള
റൊട്ടിയായി ഓരോ വ്യക്തിയും പാകപ്പെടണം. അതിനു ഗുരുവിന്‍റെ സഹായം
അനിവാര്യമാണ്.

അപ്പോഴും ഗുരു ഒരു ഉപകരണമാണ്, ഒരുപാധി, ഒരു


പടിവാതില്‍...അപ്പുറത്തേക്ക് കടന്നുചെല്ലാനായി. അത് വളരെ
പ്രധാനപ്പെട്ടതാണ്. കാരണം ഗുരു എന്ന വാതില്‍ പാളിയിലൂടെയാണ് നിങ്ങള്
അതിനപ്പുറത്തുള്ളത് എന്താണെന്ന് നോക്കിക്കാണുന്നത്; ഈ വാതിലില്‍
കൂടിയാണ് നിങ്ങള്‍ അതിനപ്പുറത്തേക്ക് പ്രവേശിക്കുന്നത്. ഒരു മുറിക്കുള്ളില്‍
അടച്ചുപൂട്ടപ്പെട്ടിരിക്കുന്ന ഒരാള്‍ക്ക്, പുറത്തേക്ക് കടക്കാനുള്ള ഒരു
സാദ്ധ്യതയാണ് വാതില്‍. അതുകൊണ്ട് ഗുരുവിന്‍റെ സ്ഥാനം എപ്പോഴും
പ്രധാനപെട്ടതാണ്.

മാതാവ്, പിതാവ്, ഗുരു ഇത് മൂന്നും നമ്മെ നയിക്കേണ്ടത് ഒരിക്കലും


മാറ്റമില്ലാത്ത ആദിയും അന്തവും, സകലത്തിന്റെയും സൃഷ്ടവും
പരിപാലകനും ആയ ദൈവത്തിലേക്കാണ്. മാതാപിതാക്കളിൽ നിന്നും
ലഭിക്കുന്ന അനുഭവത്തിന്റെ വെളിച്ചത്തിൽ ഉള്ള അറിവ്, ഗുരുക്കന്മാരിൽ
നിന്നും ലഭിക്കുന്ന അറിവ് (Knowledge) ഇത് രണ്ടും ഒരുവനെ നയിക്കേണ്ടത്
ഒരു യഥാർത്ഥ തിരിച്ചറിവിലേക്കാണ്. അതിനു നമ്മൾ പറയുന്ന പേരാണ്
ജ്ഞാനം (Wisdom). അറിവ് മാതാപിതാക്കന്മാരിൽ നിന്നും ഗുരുക്കന്മാരിൽ
നിന്നും ലഭിക്കുന്നു എന്നാൽ അറിവിന്റെ കൂടെ ദൈവിക ജ്ഞാനം ആകുന്ന
തിരിച്ചറിവ് കൂടി ഉണ്ടാകുമ്പോൾ മാത്രമേ വിദ്യാഭാസം കൊണ്ട് അർഥം
ഉണ്ടാകുകയുള്ളൂ. ഇ ജ്ഞാനം ആണ് ഒരുവനെ ഇശ്വരനിലേക്കു അഥവാ
നിത്യമാ രാജ്യത്തിലേക്ക് നയിക്കുന്നത്. നമ്മുടെ ഇ ലോകത്തിലെ ജീവിതം
വളരെ താൽക്കാലികം ആണ്, നമ്മൾ വെറും വാടകക്കാരാണ്, എന്നാൽ
ഇതിനപ്പുറം ദൈവത്തോട് ചേർന്നുള്ള ഒരു പരലോകത്തിനു വേണ്ടി ആണ്
നമ്മുടെ യാത്ര. ഇ യാത്ര സാക്ഷാത്കരിക്കപ്പെടണം എങ്കിൽ നാം ചെയ്തു
തീർക്കേണ്ട ചില കടമകൾ ഉണ്ട്, അത് സ്നേഹത്തിൽ പൂർത്തീകരിക്കാൻ
ഈശ്വരൻ നൽകുന്ന ഒരു ചെറിയ കാലഘട്ടം ആണ് ഇ കൊച്ചു ജീവിതം.
മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി പറയുന്നു ഞാന്‍ നേടിയ രാജ്യങ്ങളോ,
ഭീമമായ സമ്പത്തോ, പ്രതാപങ്ങളോ അമയ്ക്ക് കൊടുത്താലും എന്നേ
പത്തുമാസം വയറ്റിലിട്ട് വളര്‍ത്തിയതിന് പകരമാവില്ല. അതെ.
മാതാപിതാക്കള്‍അനുഗ്രഹമാണ്.

എല്ലാറ്റിലും ഉപരിയായി ദൈവത്തെ സ്നേഹിക്കുക! പ്രഥമവും


പ്രധാനവുമായ കല്പനയാണിത്. നീ പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടും
സര്‍വ്വശക്തിയോടുംകൂടി ദൈവത്തെ സ്നേഹിക്കണം. നമ്മുടെ യഥാര്‍ത്ഥ
പിതാവും മാതാവും ഗുരുവുമെല്ലാം ദൈവമാണ്. നമുക്കുവേണ്ടി ദൈവം
ഒരുക്കിയിരിക്കുന്ന വ്യക്തികളാണ് ഇവരെല്ലാം. അതിനാല്‍തന്നെ നാം ഇവരെ
ബഹുമാനിക്കണം, ദൈവത്തിനും ഉപരിയായി കരുതുകയും അരുത്!
സൂര്യനില്‍

സൗഹൃദങ്ങള്‍ നല്ലതോ?

നല്ല സുഹൃത്തുക്കളിലൂടെ ഒട്ടേറെ നന്മകള്‍ കുട്ടികളിലുണ്ടാവും. അവര്‍


വീട്ടില്‍ നിന്നും ശീലിക്കുന്ന നല്ല ഗുണങ്ങള്‍ നമ്മിലേക്ക് നാമറിയാതെ
ലഭിക്കും. എന്നാല്‍ മോശമായ ബന്ധങ്ങള്‍ നമ്മെ നാശത്തിന്റെ
കുഴിയിലേക്ക് കൊണ്ടുപോകും. കൗമാരകാലത്തില്‍ പ്രണയത്തില്‍
അകപ്പെടുന്ന കുട്ടികള്‍ മിക്കപ്പോഴും മാതാപിതാക്കളെ ധിക്കരിക്കുകയും
കൂട്ടുകാരന്റെ/കൂട്ടുകാരിയുടെ വാക്കിന് വലിയ വില കൊടുക്കുകയും
ചെയ്യും. കുറുക്കന്റെ കൂടെ കൂടുന്നവൻ കൂവാൻ പടിക്കും
എന്നതുപോലെയാണ് തെറ്റായ സുഹൃത്തുക്കളോട് ചേരുന്നവരും.
സുഹൃത്തുക്കൾ നമ്മുടെ സമ്പത്താണ്, സ്നേഹിതർ ഇല്ലാത്തവർ
മൃഗതുല്യർ ആണ്. നല്ല സുഹൃത്തു ദൈവത്തിന്റെ പ്രതിരൂപമാണ് എന്ന
ഫ്രഞ്ച് പഴമൊഴി, ചങ്ങതി നന്നായാൽ കണ്ണാടി വേണ്ട എന്ന്
മലയാളത്തിലും പറയാറുണ്ട്. നിങ്ങളുടെ കൂട്ടുകാർ എപ്രകാരം ആണോ
അതുപോലെ ആയിരിക്കും നിങ്ങളും. നല്ല സൗഹൃദങ്ങൾ ഉണ്ടാകട്ടെ.
ധനമോ, സൗന്ദര്യമോ അല്ല സൗഹൃദത്തിന്റെ മാനദണ്ഡം മറിച്ചു
ഹൃദയശുദ്ധിയാണ്. നിങ്ങളെ സ്നേഹിക്കുന്ന, നിങ്ങളെ ശാസിക്കുന്ന
ചേർത്തുപിടിക്കുന്ന കൂട്ടുകാർ ഉണ്ടാകട്ടെ. ഒരിക്കൽ കാട്ടിലൂടെ
യാത്രചെയ്ത രണ്ടു സുഹൃത്തുക്കളുടെ കഥ മിന്ഹങ്ങൾ കേട്ടിട്ടുണ്ടാകാം.
കുറെ ദൂരം യാത്ര ചെയ്തപ്പോൾ ഒരു കരടി വരുന്നതുകണ്ടു മരത്തിൽ
കയറാൻ കഴിയില്ലാത്ത സുഹൃത്തിനെ ഉപകേഷിച്ചു ഒരാൾ ചാടി
മരത്തിൽ കയറി. മരത്തിൽ കയറാനും ഓടാനും പ്രയാസം ഉള്ള ഒരുവൻ
നിലത്തു ശ്വാസം അടക്കിപ്പിടിച്ചു ചത്തതുപോലെ കിടന്നു. കരടി വന്നു
തലയിലും ചെവിയിലും മണത്തിനു ശേഷം മടങ്ങിപ്പോയി. മരത്തിൽ
കയറിയവർ മടങ്ങി വന്നു താഴെ കിടക്കുന്ന സുഹൃത്തിനെ വിളിച്ചു
ചോദിച്ചു, എന്താ കരടി നിന്റെ ചെവിയിൽ പറഞ്ഞത്? നിന്നെ പോലെ
ആപത്തിൽ ഉപേക്ഷിക്കുന്ന സുഹൃത്തിനെ വിശ്വസിക്കരുത് എന്നാണ്.
സാഹചര്യങ്ങൾക്കനുസരിച്ചു ഒരു പക്ഷെ സുഹൃത്തുക്കൾ മാറാം,
വഞ്ചിച്ചു എന്ന് വരാം. എന്നാൽ ഒരു പാട്ടിന്റെ ഈരടികൾ
പറയുന്നപോലെ "എന്ത് നല്ലൊരു സഖി യേശു...". ഒരിക്കലും പിരിയാത്ത
നല്ല കൂട്ടുകാരൻ, പെറ്റ തള്ള മറന്നാലും മറക്കാത്തവൻ, നമ്മെ നാം
അറിയുന്നതിനേക്കാളും അറിയുന്നവൻ, നമുക്കായി ജീവൻ നൽകിയവർ,
നമ്മോടു കൂടെ ഉള്ള സന്തത സഹചാരി.

"ചെറുപ്പത്തിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം"


അതായത്, ശൈശവത്തില്‍ പതിഞ്ഞവയാണ് ഒരുവന്‍റെ ജീവിതത്തെ
മുഴുവന്‍ മുദ്രിതമാക്കുക. ഒരുവന്‍ ആരോഗ്യകരവും സന്തുലിതവുമായ
ഒരന്തരീക്ഷത്തിലാണോ വളര്‍ന്നതെന്ന് മനസ്സിലാക്കുക, പലപ്പോഴും,
വളരെ എളുപ്പമാണ്. വാസ്തവത്തില്‍ ശൈശവം
മായിച്ചുകളയാനാവാത്ത മഷിപോലെയാണ്. സ്വന്തം ഉറവി‌
ടങ്ങളുടെ
മുറിവുകള്‍ മറച്ചുവയ്ക്കാന്‍ ചിലര്‍ ശ്രമിച്ചാല്‍ത്തന്നെയും, അവരുടെ
അഭിരുചികളിലും പെരുമാറ്റ രീതികളിലും അതു പ്രകടമാകും.
ഉപസംഹാരം
പ്രിയപ്പെട്ട കുഞ്ഞുങ്ങളെ നമ്മുടെ ഇ ചെറുപ്പ കാലഘട്ടം നല്ല നല്ല
ശീലങ്ങൾ, സ്വഭാവങ്ങൾ, കൂട്ടുകെട്ടുകൾ എല്ലാം ഉണ്ടാക്കി എടുക്കാൻ
കഴിയണം. നല്ലതു വരുമെന്ന് സ്വപ്നം കാണുക, നല്ലതു ചിന്തിക്കുക,
അതിനു വേണ്ടി പ്രയക്നിക്കുക. പരാജയങ്ങൾ വന്നേക്കാം എന്നാൽ
അത് വിജയത്തിന്റെ ചവിട്ടു പാടി ആയി മാത്രം കാണുക. നാം എല്ലാം
പറയുന്നത് നമ്മുടെ പ്രീയപ്പെട്ട സുഹൃത്തുക്കളോടാണല്ലോ അതുകൊണ്ടു
മാതാവും, പിതാവും, ഗുരുവും ദൈവവും എല്ലാ പങ്കുവെക്കാനുള്ള നല്ല
സുഹൃത്തുക്കൾ ആയി നമുക്ക് മാറ്റം. നമ്മുടെ ഇന്നത്തെ തണൽ നമുക്ക്
വേണ്ടി നമ്മുടെ പ്രിയപ്പെട്ടവർ അനുഭവിച്ചു കൊണ്ടിരിക്കുന്ന
പൊള്ളുന്ന വെയിൽ ആണ് എന്നുള്ളത് മറക്കാതിരിക്കാം. ഈശ്വരൻ
എല്ലാവര്ക്കും നല്ല ഒരു ഭാവി നൽകട്ടെ എന്ന പ്രാർത്ഥിക്കുന്നു. വളരെ
ദൈവാനുഗ്രഹമുള്ള, ചരിത്ര പ്രാധാന്യമുള്ള, അമ്മമാരേ പോലെ
സ്നഹിയ്ക്കുന്ന കൊച്ചമ്മമാർ ഉള്ള ഒരു സ്കൂളിൽ പഠിക്കാൻ നമുക്ക്
ലഭിച്ച ഭാഗ്യത്തിനായി ദൈവത്തിനു നന്ദി അർപ്പിക്കാം. ബേക്കർ
മെമ്മോറിയൽ LP സ്കൂളിൽ ഞങ്ങളുടെ രണ്ടു കുട്ടികളെ ചേർത്ത്
പഠിപ്പിക്കാൻ ദൈവം ഞങ്ങൾക്ക് നൽകിയ അനുഗ്രഹത്തിന്
ദൈവത്തിനു നന്ദി. നമ്മുടെ സ്കൂളിനും, എല്ലാ കൊച്ചമ്മമാർക്കും,
എല്ലാപ്രിയ കൂട്ടുകാർക്കും ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ
ആശംസകൾ നേരുന്നു.
ദൈവം അനുഗ്രഹിക്കട്ടെ
റവ ജേക്കബ് ആൻ്റണി കൂടത്തിങ്കൽ
ഓക്സിലറി സെക്രട്ടറി
ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ, കേരള

You might also like