You are on page 1of 5

വസുക്കൾ..

വസുക്കൾ ഇന്ദ്രന്റേയും വിഷ്ണുവിന്റേയും പാർശ്വവർത്തികളാണ്‌.

ഇവരെ എട്ട് പ്രകൃതി ശക്തികളുടെ ഭാവങ്ങളായി കല്പിക്കുന്നു. വസുക്കൾ എന്നാൽ വസിക്കുന്നവർ എന്നാണർത്ഥം.
മുപ്പത്തുമൂന്ന് ദേവന്മാരിൽ എട്ടു പേർ വസുക്കളാണ്‌.

അഷ്ടവസുക്കൾ

ധരന്‍, ധ്രുവന്‍,സോമന്‍, ആപന്‍, അനലന്‍, അനിലന്‍, പ്രത്യൂഷന്‍, പ്രഭാസന

ബ്രഹ്മപുത്ര നായ ദക്ഷപ്രജാപതിയുടെ വസു എന്ന പുത്രിയിൽ ധർമദേവനു ജനിച്ച ഉപരിചര ന്മാ രായ എട്ടു ദേവതകൾ.

ദേവന്മാരിൽ ഒരു വിഭാഗമായ ഇവരെ വസുക്കളെന്നും ഗണദേവതകളെ ന്നും പറയാറുണ്ട്.

ഇവരുടെ പേരുകൾ പല പുരാണങ്ങളിലും പാഠഭേദങ്ങളോടു കൂടിയാണ് കാണുന്നത്. മഹാഭാരതം, വിഷ്ണുപുരാണം,


ഹരിവംശം,ഭാഗവതം എന്നീ ഗ്രന്ഥങ്ങളിൽ നൽ കിയിട്ടുള്ള പേരുകൾക്ക് ഐകരൂപ്യമില്ല.

മഹാഭാരതത്തിൽ ധരൻ, ധ്രുവൻ, സോമൻ, അഹസ്സ്, അനിലൻ, അനലൻ, പ്രത്യൂഷൻ, പ്രഭാസൻ എന്നും;

ഭാഗവതത്തിൽ ദ്രോണൻ, പ്രാണൻ, ധ്രുവൻ, അർക്കൻ, അഗ്നിദോഷൻ, വസു, വിഭാവസു എന്നും പറഞ്ഞിരിക്കുന്നു.

വിഷ്ണുപുരാണത്തിൽ ആപൻ, ധ്രുവൻ, സോമൻ, ധർമൻ, അനിലൻ, അനലൻ, പ്രത്യൂഷൻ, പ്രഭാസൻ


എന്നിങ്ങനെയാണ് വിഷ്ണുപുരാണത്തിൽ (1-ാം അംശം 15-ാം അധ്യായം) കാണുന്നത്.

വസുക്കളുടെ പേരുകൾ
പല ഗ്രന്ഥങ്ങളിലും വസുക്കളുടെ പേരുകൾ വ്യത്യസ്തമായാണ്‌കാണിച്ചിരിയ്ക്കുന്നത്. എന്നിരുന്നാലും മഹാഭാരതത്തിലും
ബൃഹദാരണ്യകോപനിഷത്തിലും കൊടുത്തിട്ടുള്ള പേരുകൾക്ക് ഏറെക്കുറെ സാമ്യമുണ്ട്.

ബൃഹദാരണ്യകോപനിഷത്ത്

പേര്‌: അഗ്നി

സാരം: തീ

പേര്‌: പൃഥി

സാരം: ഭൂമി

_പേര്‌: വായു&

സാരം: കാറ്റ്

പേര്‌: അന്തരീക്ഷ

സാരം: അന്തരീക്ഷം

പേര്‌: ആദിത്യ

സാരം: സൂര്യൻ

പേര്‌: ദൗഷ്യ

സാരം: ആകാശം

പേര്‌: ചന്ദ്രൻ

സാരം: ചന്ദ്രൻ
പേര്‌: നക്സ്തരണി

സാരം: നക്ഷത്രങ്ങൾ

മഹാഭാരതം

പേര്‌: അനലൻ (അഥവാ അഗ്നി)

സാരം: സജീവം

പേര്‌: ധരൻ

സാരം: ആശ്രയം

പേര്‌: അനിലൻ

സാരം: കാറ്റ്

പേര്‌: അഹസ്സ്

സാരം: വ്യാപിക്കുന്ന

പേര്‌: പ്രത്യൂഷൻ

സാരം: വെളിച്ചം

പേര്‌: പ്രഭാസൻ

സാരം: അരുണൻ

പേര്‌: സോമൻ
സാരം: ചന്ദ്രൻ

പേര്‌: ധ്രുവൻ

സാരം: ധ്രുവങ്ങൾ

രാമായണത്തിൽ

രാമായണത്തിൽ വസുക്കൾ കശ്യപ മഹർഷിക്ക് അദിതിയിലുണ്ടായ പുത്രന്മാരാണ്‌. വേറൊരു രീതിയിൽ പറഞ്ഞാൽ


സൂര്യ ദേവന്റെ സഹോദരങ്ങളും.

മഹാഭാരതത്തിൽ

മഹാഭാരതത്തിൽ പറയുന്നത് ബ്രഹ്മ പൗത്രനായ പ്രജാപതിയ്ക്ക് (മനുവിന്റെ പുത്രൻ) തന്റെ പല ഭാര്യമാരിൽ ജനിച്ച
പുത്രന്മാരാണ്‌വസുക്കൾ.

വസിഷ്ഠ ശാപം

അഷ്ടവസുക്കൾക്കു വസിഷ്ഠ മഹർഷിയുടെ ശാപത്താൽ ഭൂമിയിൽ മനുഷ്യരായി പിറക്കേണ്ടിവന്നുവെന്നും അവരിൽ


ഒരാളാണ് ഭീഷ്മർ എന്നും പുരാണങ്ങൾ പറയുന്നു.

പത്നീസമേതരായി അഷ്ടവസുക്കൾ സഞ്ചരിക്കവേ, വസിഷ്ഠാശ്രമോപാന്തത്തിൽ മേഞ്ഞുനിന്നിരുന്ന നന്ദിനി എന്ന


ഗോവിനെയും കുട്ടിയേയും കണ്ടു.

പത്നിയുടെ ആഗ്രഹനിവൃത്തിക്ക് ആപൻ എന്ന വസു അവയെ മോഷ്ടിച്ചുകൊണ്ടുപോയി. ഈ വിവരം


ജ്ഞാനദൃഷ്ടികൊണ്ടു മനസ്സിലാക്കിയ വസിഷ്ഠമഹർഷി 'ഇവർ മനുഷ്യയോനിയിൽ ജനിക്കട്ടെ' എന്നു വസുക്കളെ
ശപിച്ചു.
അവർ ദുഃഖാകുലരായി മഹർഷിയെ സമീപിച്ചു ശാപമോക്ഷം പ്രാർഥിച്ചുവെങ്കിലും മഹർഷി മോഷ്ടാവിനുള്ള ശിക്ഷ
ഉറപ്പിക്കുകയും മറ്റ് ഏഴുപേർക്കുള്ള ശിക്ഷയുടെ കാലയളവ് കുറച്ചു കൊടുക്കുകയുമാണ് ചെയ്തത്. അഷ്ടവസുക്കൾ
ശന്തനുവിന്റെ പത്നിയായ ഗംഗയിൽ ഓരോരുത്തരായി ജനിച്ചു.

ഏഴുപേരെ ഗംഗ വെള്ളത്തിൽ എറിഞ്ഞുകളഞ്ഞു. എട്ടാമനെ വെള്ളത്തിൽ എറിയാൻ തുടങ്ങവേ ശന്തനു


തടയുകയാൽ, ഗംഗ അദ്ദേഹത്തെ വിട്ടുപോയി. ആപൻ (ദ്യോവ്) എന്ന വസുവിന്റെ അംശാവതാരമാണ് ഭീഷ്മർ.
വെള്ളത്തിൽ എറിയപ്പെട്ട ഏഴു വസുക്കൾക്കും ശാപമോക്ഷം കിട്ടുകയാൽ അവർ സ്വർഗം പൂകി.

ദേവശില്പിയായ വിശ്വകർമ്മാവ് അഷ്ടവസുക്കളിൽ ഒരാളായ പ്രഭാസന്റെ പുത്രനാണ്..

You might also like