You are on page 1of 1

ബ്രഹ്മാണ്ഡത്തിൻ്റെ ആദിയായി ഇരിക്കുന്ന പരബ്രഹ്മത്തിൻ്റെ ദൃശ്യ രൂപമാകുന്നു ഭഗവാൻ സദാശിവൻ

സൃഷ്ടി സ്ഥിതി സംഹാരം തിരോധാനം അനുഗ്രഹത്തിൻ്റെ അധീശ്വരനായ മഹാ പ്രഭു ആദിശകതി


പരാംബയുമായി ബ്രഹ്മാണ്ഡ ഭരണം നിർവ്വഹിക്കുന്നു, എതൊരു മാർഗ്ഗത്തിലും പരമമായ തത്ത്വം ശിവ
തത്ത്വം തന്നെ അതിൽ നിന്നാണു സകലമാന തത്ത്വങ്ങളുടെയും ഉത്പത്തി ,ആ മഹാ പ്രഭുവിൻ്റെ
സഗുണരൂപമായ മഹേശ്വരനും പാർവ്വതി ദേവിയുമായുള്ള പരിണയ ദിനമാണു ശിവരാത്രി അതിനാൽ ഈ
ദിവസം ശിവ ഭജനത്തിൽ മുഴുകുന്നവർക്കു ആത്മശുദ്ധി ,സർവ്വാഭിഷ്ട സിദ്ധിയും കൈവരും
ഫാൽഗുണമാസത്തിലേ കൃഷ്ണ ചതുർദശിയിലാണു മഹാ ശിവരാത്രി ( ഇവിടെ മാസ വ്യത്യാസം വരും
മാഗമാസമായി എടുക്കും, നക്ഷത്രം, തിഥി എല്ലാം ഒന്നു തന്നെ )
എല്ലാ മാസത്തിലും ശിവരാത്രി ഉണ്ടു മഹാ ശിവരാത്രി മാത്രമേ പലർക്കും അറിവുള്ളു എന്നാൽ എല്ലാ
മാസത്തിലേയും കൃഷ്ണ ചതുർദശി ശിവരാത്രിയാകുന്നു ,ഫാൽഗുണത്തിലേ കൃഷ്ണ ചതുർദശി മഹാ
ശിവരാത്രിയാകുന്നു, ശരിക്കും എല്ലാ മാസത്തിലേയും ശിവരാത്രി അനുഷ്ടിച്ചു മഹാ പൂജയോടെ ഫാൽഗുണ
മാസത്തിലേ മഹാ ശിവരാത്രി അനുഷ്ടിക്കണം എന്നതാണു പൂർണ്ണ വിധാനം
ഈ ദിവസം ശിവശക്തിയുടെ പ്രത്യക്ഷ മേളനമാണു പ്രകൃതിയിൽ യോഗ തത്ത്വം പറഞ്ഞാൽ ഇന്നു തുരീയ
യാമത്തിൽ കുണ്ഡലിനി ജാഗൃത അവസ്ഥ പ്രാപിക്കുന്ന മുഹൂർത്തമാണു അതിനാൽ തന്നെ രാത്രി ഉണർന്നു
ശിവ ഭജനം ചെയ്യുന്ന വ്യകതിക്കു സഹസ്രാര മേളനവും ശിവബോധം കൈവരും, താന്ത്രികമായി എടുത്താൽ
തന്ത്രപ്രകാരം ചില വിശേഷ രാത്രികളുണ്ടു ധാരുണ രാത്രി, ക്രോധ രാത്രി, മോഹ രാത്രി, വീര രാത്രി ,നവ
രാത്രി, ശിവ രാത്രി ഇതിൽ പരമപ്രധാന രാത്രിയാണു ശിവരാത്രി
കഴിയതും ശിവപൂജയാൽ മുഖരിതമാകട്ടെ എവരും പഞ്ചാക്ഷരം ,മഹാ മൃത്യുജ്ഞയം, ശിവ സഹസ്രനാമം
എന്നിവ ജപിക്കുക
Surrendering to silence
നമ: ശിവായ
ഓം ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണയതാരം
പ്രണതോസ്മി സദാശിവം
മഹാ മൃതുജ്ഞയ മന്ത്രം
ധ്യാനം
ഹസ്താഭ്യാംകലശദ്വയാമൃതരസൈരാപ്ലാവയന്തം ശിരോദ്വാഭ്യാം തൗ ദധതം മൃഗാക്ഷവലയോദ്വാഭ്യാം
വഹന്തം പരം അങ്കന്യസ്തകരദ്വയാമൃതഘടം കൈലാസകാന്തം ശിവം സ്വച്ഛാംഭോജഗതം നവേന്ദുമുകുടം
ദേവം ത്രിനേത്രം ഭജേ.
ഋഷി - വസിഷ്ഠ
ച്ഛന്ദസ്സ് - അനുഷ്ടുപ്പ്
ദേവത - പാര്‍വ്വതീപതി ത്ര്യംബകരുദ്രോ ദേവത
മന്ത്രം
ത്ര്യംബകം യജാമഹേ
സുഗന്ധിം പുഷ്ടിവര്‍ദ്ധനം
ഉര്‍വ്വാരുകമിവ ബന്ധനാത്
മൃത്യോര്‍മ്മുക്ഷീയമാമൃതാത്"
"ത്ര്യംബകം യജാമഹേ
സുഗന്ധിം പുഷ്ടിവര്‍ദ്ധനം
ഉര്‍വ്വാരുകമിവ ബന്ധനാത്
മൃത്യോര്‍മ്മുക്ഷീയമാമൃതാത്"

You might also like