You are on page 1of 1

കശ്യപനും ഗുളികകാലവും

ഇന്ന് കശ്യപസംഹിതയിലെ ശ്ലോകങ്ങള്‍ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. കശ്യപമഹര്‍ഷി


എഴുതിയതെന്ന് വിശ്വസിക്കപ്പെടുന്ന അതിപ്രാചീനമായ ഒരു സംഹിതാഗ്രന്ഥമാണ് ഇത്. അപ്പോഴാണ്
താഴെക്കൊടുത്തിരിക്കുന്ന ശ്ലോകം എന്റെ കണ്ണില്‍പെട്ടത്.
ശൈലാക്ഷവേദാഃ തർകാബ്ധ്യഗ്നിഃ പഞ്ചാഗ്നിബാഹവഃ
വേദാക്ഷിഭൂ മധുകൈകഭയഃ ത്വക്ഷിഗിരിദര്‍ശനഃ
ചന്ദ്രേതർകശരാ കുലിക-യമഘണ്ടാ-(അ)ർധ-യാമകാഃ
പ്രഹരാർദ്ധപ്രമാണസ്തേ ച ഭാനുവാരാദിതഃ ക്രമാത്
കശ്യപമഹര്‍ഷി (കശ്യപസംഹിത)
ഭൂതസംഖ്യകള്‍ ഉപയോഗിച്ചിരിക്കുന്ന ഈ സങ്കീര്‍ണപദ്യം എന്റെ ശ്രദ്ധയെ ആകര്‍ഷിച്ചു. പ്രഹരാര്‍ദ്ധം
(പ്രഹരത്തിന്റെ പകുതി, അതായത് യാമം), കുലികന്‍ (ഗുളികന്‍) എന്നിവയെക്കുറിച്ചുള്ള പരാമര്‍ശം
തന്നെയാണ് അതിനു കാരണം. അതിപ്രാചീനമായ കശ്യപസംഹിതയുടെ കാലത്തുപോലും യാമസങ്കല്‍
പവും (അതായത് ദിവസത്തെ 8 ഭാഗങ്ങളായി ഭാഗിക്കുന്ന രീതിയും), അവയ്ക്കോരോന്നിനും യാമാധിപനെയും
ഉപഗ്രഹങ്ങളെയും കല്‍പിക്കുന്ന രീതിയും നിലനിന്നിരുന്നു എന്നത് അതിശയിപ്പിക്കുന്നതാണ്. ഇത്രയും
അറിഞ്ഞു കഴിഞ്ഞപ്പോള്‍ ഇതില്‍ പറഞ്ഞിരിക്കുന്ന ഗുളികകാലം, യമകണ്ടകകാലം, അര്‍ദ്ധപ്രഹരകാലം
എന്നിവ ഇന്ന പ്രചാരത്തിലിരിക്കുന്നവ തന്നെയാണോ എന്നു പരിശോധിക്കണമെന്നായി താല്‍പര്യം. അതു
പരിശോധിക്കുന്നതിനുമുമ്പ് തുടക്കക്കാരുടെ സൌകര്യത്തിലേക്കായി മേല്‍ക്കാണിച്ച ശ്ലോകത്തിന്റെ അര്‍ത്ഥം
താഴെച്ചേര്‍ക്കുന്നു.
ഞായറാഴ്ച ശൈലാക്ഷവേദാഃ (7-5-4) എന്നീ യാമങ്ങളാണ് യഥാക്രമം ഗുളികന്‍-യമകണ്ടകന്‍-അര്‍
ദ്ധപ്രഹരന്‍ എന്നിവയുടേത്. തിങ്കളാഴ്ച തർകാബ്ധ്യഗ്നി (6-4-3) എന്നീ യാമങ്ങളാണ് യഥാക്രമം ഗുളികന്‍-
യമകണ്ടകന്‍-അര്‍ദ്ധപ്രഹരന്‍ എന്നിവയുടേത്. ചൊവ്വാഴ്ച പഞ്ചാഗ്നിബാഹവഃ (5-3-2) എന്നീ യാമങ്ങളാണ്
യഥാക്രമം ഗുളികന്‍-യമകണ്ടകന്‍-അര്‍ദ്ധപ്രഹരന്‍ എന്നിവയുടേത്. ബുധനാഴ്ച വേദാക്ഷിഭൂ (4-2-1) എന്നീ
യാമങ്ങളാണ് യഥാക്രമം ഗുളികന്‍-യമകണ്ടകന്‍-അര്‍ദ്ധപ്രഹരന്‍ എന്നിവയുടേത്. വ്യാഴാഴ്ച മധുകൈകഭയഃ
(3-1-7) എന്നീ യാമങ്ങളാണ് യഥാക്രമം ഗുളികന്‍-യമകണ്ടകന്‍-അര്‍ദ്ധപ്രഹരന്‍ എന്നിവയുടേത്.
വെള്ളിയാഴ്ച ത്വക്ഷിഗിരിദര്‍ശനഃ (2-7-6) എന്നീ യാമങ്ങളാണ് യഥാക്രമം ഗുളികന്‍-യമകണ്ടകന്‍-അര്‍
ദ്ധപ്രഹരന്‍ എന്നിവയുടേത്. ശനിയാഴ്ച ചന്ദ്രേതര്‍ക്കശരാഃ (1-6-5) എന്നീ യാമങ്ങളാണ് യഥാക്രമം ഗുളികന്‍-
യമകണ്ടകന്‍-അര്‍ദ്ധപ്രഹരന്‍ എന്നിവയുടേത്. യാമകാഃ എന്നതിലൂടെ ഇവ യാമങ്ങളുടെ പേരാണെന്നു
വ്യക്തമാക്കിയിരിക്കുന്നു. ഒരു പ്രഹരത്തിന്റെ പകുതിയാണ് യാമം. (പ്രഹരാര്‍ദ്ധ പ്രമാണസ്തേ). യഥാക്രമം
ഞായറാഴ്ച തുടങ്ങിയുള്ള (ഏഴു ദിവസങ്ങളില്‍) ഗുളികന്‍, യമകണ്ടകന്‍, അര്‍ദ്ധപ്രഹരന്‍ എന്നീ യാമങ്ങളുടെ
സംഖ്യയാണ് ഇവിടെ പറയപ്പെട്ടത്. (ശനിയുടെ യാമം ഗുളികന്‍ എന്ന പേരിലും, വ്യാഴത്തിന്റെ യാമം
യമകണ്ടകന്‍ എന്ന പേരിലും, ബുധന്റെ യാമം അര്‍ദ്ധപ്രഹരന്‍ എന്ന പേരിലും അറിയപ്പെടുന്നു.)
ദൌ യാമപ്രഹരൌ സമൌ (യാമം പ്രഹരം എന്നിവ ഒരേ അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന വാക്കുകളാണ്)
എന്ന് അമരകോശത്തില്‍ പറയപ്പെട്ടിരിക്കയാല്‍, പ്രഹരാര്‍ദ്ധത്തെ (യാമാര്‍ദ്ധത്തെ) യാമം എന്നു വിളിച്ചു
തുടങ്ങിയത് വളരെ പില്‍ക്കാലത്താണ് എന്നാണ് ഞാന്‍ കരുതിയിരുന്നിരുന്നത്. എന്നാല്‍
അതിപ്രാചീനമായ കശ്യപസംഹിതയില്‍പ്പോലും പ്രഹരാര്‍ദ്ധത്തെ യാമം എന്നു വിളിച്ചിരിക്കുന്നത്, വളരെ
പണ്ടുമുതല്‍ തന്നെ പല ഋഷികുലങ്ങളും പ്രഹരാര്‍ദ്ധത്തെയാണ് യാമം എന്നു വിളിച്ചിരുന്നത് എന്നതിലേക്കു
വിരല്‍ ചൂണ്ടുന്നു. ദൌ യാമപ്രഹരൌ സമൌ എന്നത് ഒരു പ്രാദേശികമായ
തെറ്റിദ്ധാരണയായിരുന്നിരിക്കാം. പ്രശ്നമാര്‍ഗാദിഗ്രന്ഥങ്ങളിലും പ്രഹരാര്‍ദ്ധത്തെ തന്നെയാണ് യാമം എന്നു
വിളിക്കുന്നത്. ഇന്നും നാം ഉപയോഗിക്കുന്ന പല ജ്യോതിഷ ആശയങ്ങളുടെയും പ്രാചീനത
അതിശയിപ്പിക്കുന്നതാണ്!

You might also like