You are on page 1of 16

#ചലോ നായരേ ഹലോ ചലഞ്ച്: ഹാഷ്ടാഗ് ക്യാമ്പെയിനുകളുടെ വ്യവഹാര

നിർമ്മിതിയും സംവരണ വിരുദ്ധതയുടെ സ്ക്രീൻഷോട്ടുകളും


ഷീജു. എന്‍.വി.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഈ ലേഖകൻ നടത്തി പോരുന്ന Towards a Figural

Cartography of Subaltern Representations എന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായി

നടത്തിയ സോഷ്യോളജിക്കൽ ഇംപിരിക്കൽ സർവ്വേയുടെ ഫലങ്ങളെ

അവലംബമാക്കിയാണ് ഈ ലേഖനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഈ

സർവ്വേയുടെ മുഖ്യ ലക്ഷ്യം സാമൂഹ്യ മാധ്യമങ്ങളായ ഫേസ്ബുക്ക്,

വാട്സ്ആപ് മുതലായ ഉപയോക്താക്കളുടെ പ്രതികരണ രൂപരേഖ

(റെസ്പോൺസ് സ്കിമാറ്റ), പെരുമാറ്റ രീതി (ബിഹേവിയറൽ പാറ്റേൺ) എന്നിവ

അടങ്ങുന്ന ഒരു ഫാക്ച്വൽ മാട്രിക്സ് വികസിപ്പിച്ചെടുക്കുക

എന്നതായിരുന്നു. ഈ സർവേയെ രൂപപ്പെടുത്താൻ ഉപയോഗിച്ച ഡിഡക്ടിവ്

തത്വം രോഹിത് വെമൂല തികച്ചും കേരളത്തിന് പുറത്തു അങ്ങ് തെലുങ്കാന,

ആന്ധ്രാ പ്രദേശ്, തമിഴ് നാട്, ഉത്തർ പ്രദേശ് എന്നിവടങ്ങളിൽ മാത്രം

സംഭവിക്കുന്ന ഒരു പ്രതിഭാസമാണോ അതോ കേരളത്തിലും അതിനു

സാധ്യതയുണ്ടോ എന്നുള്ളതായിരുന്നു. ഈ ഉദ്യമം നിറവേറ്റാനായി റാൻഡം

ആയി തെരെഞ്ഞെടുത്തത് പ്രമുഖ മലയാള പുസ്തക പ്രസാധകരായ ഡി.സി.

ബുക്സിന്റെ ബിബ്ലിയോ എന്ന വാട്സ്ആപ് ഗ്രൂപ്പ് ആയിരുന്നു. ഇതിലെ

അംഗങ്ങൾ പലരും കേരളത്തിന്റെ പൊതു മണ്ഡലത്തിന്‍റെയും,

പൗരസമൂഹത്തിന്‍റെയും അഭിപ്രായ രൂപീകരണ പ്രക്രിയയിൽ നിർണ്ണായക

പങ്കു വഹിക്കുന്ന സാഹിത്യകാരന്മാർ, മാധ്യമ പ്രവർത്തകർ, രാഷ്ട്രീയക്കാർ

തുടങ്ങിയരാണ്. ഇതിൽ നടത്തിയ സർവ്വേയുടെ ഇൻഡക്റ്റീവ് ഫലങ്ങൾ

അടിവരയിടുന്ന വസ്തുത ലോകം മാർഷൽ മക് ലൂഹന്റെ ഗുട്ടൻബർഗ്

ഗാലക്സിയിൽ നിന്ന് മാർക് സൂക്കർബർഗിന്‍റെ സാമൂഹ്യ മാധ്യമങ്ങളിലേക്ക്

രൂപാന്തരം പ്രാപിക്കുമ്പോഴും മലയാളിയുടെ സാംസ്കാരിക കേരളം

പുനഃനിർമ്മിക്കാനും, നിലനിർത്താനും ശ്രമിക്കുന്നത് ചന്തു മേനോന്റെ

ഇന്ദുലേഖയിലെ നായർ തറവാടും അതിലെ കാരണവരായ പഞ്ചു

മേനോന്റെയും വിർച്വൽ കരിക്കേച്ചറുകൾ ആണെന്നുള്ളതാണ്.

ഈ സർവ്വേയുടെ അടിസ്‌ഥാന പ്രമാണങ്ങളെയും, ഫലങ്ങളെയും

ക്രോഡീകരിക്കാൻ സഹായിച്ച ആശയങ്ങൾ പ്രധാനമായും സ്റ്റാൻലി

മിൽഗ്രാമിന്റെ ഒബീഡിയൻസ് ടു അതോറിറ്റി, ഷിയെ ഡെല്യൂസും,


1
ഫെലിക്സ് ഗോറ്റാരിയും ചേർന്നെഴുതിയ ആന്റി-ഈഡിപ്പസ് എന്ന കൃതിയ്ക്ക്

മിഷേൽ ഫൂക്കോ എഴുതിയ മുഖവുര തുടങ്ങിയവയിൽ നിന്നുമാണ്

ഉൾക്കൊണ്ടിട്ടുള്ളത്. മിൽഗ്രാമിന്റെ പുസ്തകത്തിൽ അദ്ദേഹം പ്രധാനമായും

ചെയ്തത് ഹിറ്റ്ലറുടെ നേതൃത്വത്തിൽ നാസി ജർമ്മനിയിൽ ജൂതർക്ക്

സംഭവിച്ചത് ലോകത്ത്‌ മറ്റിടങ്ങളിൽ സാധ്യമാണോ എന്നുള്ളതായിരുന്നു.

സ്വാഭാവികമായും തെറ്റും, അനീതിയും ചെയ്യാത്ത പ്രകൃതക്കാർ പോലും

ഒരു അധികാരിയുടെ കല്പന ഉണ്ടെങ്കിൽ തെറ്റായ, നീതിപൂർവ്വമല്ലാത്ത

പ്രവൃത്തികളിൽ ഏർ പെടുന്നത് കാണാം. ആന്റി-ഈഡിപ്പസ്സിനെ ഫാഷിസ്റ്റു

രഹിതമായ ജീവിതത്തിനൊരാമുഖം എന്നാണ് ഫൂക്കോ വിശേഷിപ്പിച്ചിട്ടുള്ളത്.

അതുകൊണ്ടു തന്നെ, ഫാഷിസം എന്ന പ്രതിഭാസം ഹിറ്റ്ലർ, മുസോളിനി

എന്നിവരിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല, മറിച് ഓരോരുത്തരും അവരുടെ

ജീവിത രീതികൾ കൊണ്ട് പ്രാവർത്തികമാക്കുന്ന ഒന്നാണ്.

ഹാഷ്ടാഗ് വ്യവഹാര രൂപീകരണത്തിന്റെ സൈദ്ധാന്തിക പരിസരങ്ങൾ

2
ഈയൊരു പാഠമാണ് ലേഖകൻ തന്റെ സോഷ്യോളജിക്കൽ സർവ്വേയുടെ

ഭാഗമായി ബിബ്ലിയോവിൽ പോസ്റ്റ് ചെയ്തത്. ഇതിനോടുള്ള അംഗങ്ങളുടെ

പ്രതികരണം വിശകലനം ചെയ്യും മുമ്പ് ഹാഷ്ടാഗുകളുടെ രൂപീകരണം,

നിർമ്മിതി എന്നിവയെകുറിച്ചു ചില കാഴ്ചപ്പാടുകൾ അവതരിപ്പിക്കാം.

ഹാഷ്ടാഗ് എന്നത് ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് മുതലായ

മാധ്യമങ്ങളിൽ വിഷയങ്ങളെ ചിട്ടപ്പെടുത്തി ക്രമീകരിക്കുവാൻ

ഉപയോഗിക്കുന്ന ഒരു ചിഹ്നം അല്ലെങ്കിൽ പ്രതീകം ആണ്. ആ കാരണത്താൽ

തന്നെ ആണ് അവയെ മെറ്റാഡാറ്റ ടാഗുകൾ എന്നും വിവര സാങ്കേതിക വിദ്യാ

ലോകത്തു വിശേഷിപ്പിക്കപ്പെടുക്കുന്നത്. ഹാഷ്ടാഗ് ക്യാമ്പെയിനുകൾ

പൊതുവെ വിപണന-കച്ചവട തന്ത്രം ആയാണ് ഉപയോഗിക്കുന്നതെങ്കിലും,

#metoo വൊടെ ഇവയ്ക്ക് പുതിയ സാമൂഹിക-രാഷ്ട്രീയ മാനങ്ങൾ കൈവന്നു.

ഇനി പോസ്റ്റ് ചെയ്യപ്പെട്ട പാഠത്തിലേക്ക് കടക്കാം. ഇതിനാസ്പദമായ സംഭവം

നടന്നത് ലേഖകൻ പണിയെടുക്കുന്ന സ്ഥാപനത്തിലെ ക്യാന്റീനിൽ വെച്ച്

അടുത്ത സുഹൃത്തും, സഹപ്രവർത്തകനും നായർ സമുദായത്തിൽ

പെടുന്നതുമായ ഇലക്ട്രോണിക്സ് വിഭാഗം അദ്ധ്യാപകനെ പിറകിൽ നിന്ന്

എടാ നായരേ എന്ന് വിളിക്കുകയും അദ്ദേഹം തിരിഞ്ഞു നോക്കികൊണ്ട്‌പറഞ്ഞു

നായർ എന്ന് വിളിച്ചാൽ തിരിഞ്ഞു നോക്കുക എന്നത് തന്റെ മൗലിക

കർത്തവ്യമാണെന്ന്. അപ്പോഴാണ് ലേഖകൻ പറഞ്ഞത് താൻ ലൂയി

അൽതുസ്സറിന്റെ ഐഡിയോളോജിക്കൽ ഇന്റെർപ്പലേഷൻ ടെസ്റ്റ് ചെയ്യുക

ആയിരുന്നു എന്ന്. അപ്പോൾ സുഹൃത്ത് ചോദിച്ചു അതെന്താ സംഭവം. അപ്പോൾ

ലേഖകൻ വിശദീകരിക്കാൻ ശ്രമിച്ചു എങ്ങനെയാണ് പ്രത്യയ ശാസ്ത്രം

വ്യക്തികളെ അഭിസംബോധന ചെയ്യുന്നതെന്ന് കാണിക്കാൻ അൽത്തൂസർ

പറയുന്ന ഉദാഹരണമാണ് ഒരു വ്യക്തിയെ പോലീസുകാരൻ പിറകിൽ നിന്ന്

വിളിച്ചാൽ അയാൾ തിരിഞ്ഞു നോക്കും. ഇതിനു ഉത്തരമായി സുഹൃത്ത്

പറഞ്ഞു ഇതൊന്നും തനിക്കു മനസിലാകില്ല. അപ്പോഴാണ് ലേഖകൻ

പറഞ്ഞത് ഒരു കള്ളനെ ജനമധ്യത്തിൽ വെച്ച് പോലീസുകാരൻ എടാ കള്ളാ

എന്ന് വിളിച്ചാൽ കള്ളൻ തിരിഞ്ഞു നോക്കും. അപ്പോൾ സുഹൃത്ത് പറഞ്ഞു

ഇപ്പൊ സംഭവം പിടികിട്ടി.

ഇനി പോസ്റ്റ് ചെയ്ത പാഠത്തെ രൂപപ്പെടുത്തുന്ന ഘടകങ്ങളിലേക്ക് കടക്കാം.

ഇതിൽ പരാമർശിക്കപ്പെടുന്ന ഒരു പേര്; കെ. സച്ചിദാനന്ദൻ, സച്ചി മാഷ്,

3
തറവാട്ടു കാരണവർ, എന്നീ നിലകളിൽ വിശേഷിക്കപ്പെടുന്ന ഒന്നാണ്

അല്ലെങ്കില്‍ ഒരാളാണ്. ഇദ്ദേഹത്തെ ഈ പോസ്റ്റിലെ ഒരു കഥാപാത്രമായി

കാണാവുന്നതാണ്. മറ്റേ കഥാപാത്രം കുറെ കൂടി സാമാന്യവത്കരിക്കപ്പെട്ട

ഒന്നാണ്, അതായത്‌ നിയതമായ സത്വം ഇല്ലാത്ത ഒന്ന് അല്ലെങ്കിൽ ഒരാൾ

(?). അത്, സംവരണാനുകൂല്യം പറ്റുന്ന, പട്ടിക ജാതി വിഭാഗത്തില്‍ /

കാറ്റഗറിയിൽപ്പെടുന്ന ന്യു ജെൻ പയ്യൻ ആണ്. ഇതിനെ/ഇയാളെ മറ്റൊരു

കഥാപാത്രം ആയി വിശേഷിപ്പിക്കാം. ഈ പോസ്റ്റിന് പ്രധാനമായും രണ്ട്

ആക്ഷൻസ്‌ ഉണ്ട്; ഒന്ന്, രണ്ടാമത്തെ കഥാപാത്രം ഒന്നാമത്തെ കഥാപാത്രത്തെ

പിറകിൽ നിന്ന് ഹലോ നായരേ എന്ന് വിളിക്കുന്നു/അഭിസംബോധന

ചെയ്യുന്നു. ഈ ആക്ഷൻ കല്പിതമെങ്കിലും നടന്നു കഴിഞ്ഞു അല്ലെങ്കിൽ

തീർച്ചയായും സംഭവിക്കും എന്ന തരത്തിലാണ് പോസ്റ്റ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.

എന്നാൽ രണ്ടാമത്തെ ആക്ഷൻ തീർച്ചയായും കല്പിതമായ ഒരു സാധ്യത

മാത്രമാണ്; അതായത് സച്ചി മാഷ് തിരിഞ്ഞു നോക്കുമോ എന്നുള്ളത്. പിന്നെ

പോസ്റ്റിൽ പ്രത്യക്ഷപ്പെടുന്ന മറ്റു കഥാപാത്രങ്ങൾ; അൽത്തൂസറും,

അകാമ്പനും ആണ്. ആദ്യത്തെ പേര് മറ്റൊരു പേരുമായി അതായതു ടെസ്റ്റ്

ഓഫ് ഐഡിയോളോജിക്കൽ ഇന്റെർപ്പലേഷനുമായും, കള്ളനെ ജന

മധ്യത്തില്‍ വെച്ച് കള്ളാ എന്ന് വിളിച്ചാല്‍ തിരിഞ്ഞു നോക്കും എന്ന്

പറഞ്ഞതായും നിലനിൽക്കുമ്പോൾ, രണ്ടാമത്തെ പേര് സച്ചിദാനന്ദന് ഈ

പോസ്റ്റിനോട് പ്രതികരിക്കാനുള്ള മൗലികാവകാശം ഒരു state of exceptional

decree-യിലൂടെ റദ്ദ് ചെയ്ത ആൾ കൂടി ആകുന്നു. അപ്പോൾ, അൽത്തൂസർ

ടെസ്റ്റ് ഓഫ് ഐഡിയോളോജിക്കൽ ഇന്റെർപ്പലേഷൻ എന്ന മറ്റൊരു

നാമവുമായി ബന്ധപ്പെട്ടു കിടക്കുമ്പോൾ, അകാമ്പൻ മൗലികാവകാശം റദ്ദ്

ചെയ്യുക എന്ന ക്രിയയുമായി ബന്ധപ്പെടുന്ന പേരാണ്. അൽത്തൂസർ

ഇവിടെ പറഞ്ഞതായി പറയപ്പെടുന്ന കാര്യം തീർച്ചയായും അദ്ദേഹം

പറഞ്ഞിട്ടില്ല, അത് പോലെ അകാമ്പൻ ചെയ്തതായി പറയപ്പെടുന്ന കൃത്യം

അദ്ദേഹം നിർവഹിച്ചിട്ടുമില്ല. അത്തരമൊരു സാഹചര്യത്തില്‍ ഇവ വെറും

ആരോപണങ്ങള്‍ മാത്രമാണ്. പോരാത്തതിന് state of exceptional decree എന്ന

പ്രയോഗം ഇംഗ്ലീഷ് വ്യാകരണ നിയമം അനുസരിച്ചു തെറ്റാണു താനും.

മുഖ്യ പാഠത്തില്‍ പ്രധാനമായും കടന്നുവരുന്നത്‌; സ്വത്വ നിര്‍ണ്ണയവും,

ജാതി നിര്‍ണ്ണയവും ആണ്. ആദ്യത്തെ കഥാപാത്രം കൃത്യമായ സ്വത്വ നിര്‍

4
ണ്ണയം നടത്തപ്പെട്ടയാള്‍ ആവുന്നു, പക്ഷെ അദേഹത്തിന്റെ ജാതി നിര്‍ണ്ണയം

വേണ്ട രീതിയിൽ നടത്തപ്പെട്ടിട്ടില്ല. എന്നാൽ രണ്ടാമത്തെ കഥാപാത്രം, വേണ്ട

രീതിയിൽ സ്വത്വ നിർണ്ണയം നടത്തപ്പെടാത്ത ആൾ ആണ്. എന്നാൽ ജാതി

നിർണ്ണയം വേണ്ട രീതിയിൽ നടത്തപ്പെട്ടിട്ടുണ്ട്താനും. അത് കൊണ്ട് തന്നെ

തിരിഞ്ഞു നോക്കൽ എന്ന പ്രവൃത്തി ജാതി നിർണ്ണയത്തിലേക്കുള്ള ഒരു

നോട്ടമാണ്.

റെസ്പോൺസ് ഫോർമാറ്റ് രണ്ടു തരം കർതൃത്വ സ്ഥാനങ്ങൾ/പദവികളുമായി

താദാത്മ്യം പ്രാപിക്കാൻ/ഇന്റെർപെല്ലറ്റ് ചെയ്യപ്പെടാൻ ആണ് ഗ്രൂപ്പിലെ

അംഗങ്ങളോട് ആവശ്യപ്പെടുന്നത്;

പണിയെടുക്കുന്നവരും/പണിയെടുക്കാത്തവരും. എന്നാൽ ഇത് ഒരു

ക്ലാസിക്കൽ മാർക്സിസ്റ്റ് ദ്വന്ദം; മുതലാളി/തൊഴിലാളി എന്നതിൽ

നിലനിൽക്കുന്ന ഒന്നല്ല. കാരണം ബ്രാക്കറ്റിൽ നല്‌കപ്പെട്ട വിശേഷണങ്ങൾ

തന്നെ കാരണം; പരിചയം, പരിചയക്കേട്‌, ശീലവും, ശീലക്കേടും എന്നീ പദങ്ങള്‍

സൂചിപ്പിക്കുന്നത് തൊഴില്‍ എന്ന അമൂര്‍ത്തമായ ആശയം എന്നതിലുപരി

തൊഴില്‍ എടുക്കുകയും, എടുപ്പിക്കുകയും ചെയ്യുക എന്ന വളരെ സമൂര്‍

ത്തമായ പ്രയോഗങ്ങളെ ആണ്. ഇവ തീർച്ചയായും സൂചിപ്പിക്കുന്നത്

കേരളത്തിൽ നിലനിൽക്കുന്ന ജാതി വ്യവസ്ഥയെ തന്നെ ആണ്.

പോരാത്തതിന് പോസ്റ്റിന്റെ മുഖ്യ പാഠത്തിലെ നായർ എന്ന ജാതിയുമായുള്ള

താദാത്മ്യപ്പെടൽ/ ഇന്റെർപ്പലേഷൻ ആണ് അതിനു കാരണം.

അതുകൊണ്ടു തന്നെ റെസ്പോൺസ് കോഡ് 0 എന്ന് രേഖപ്പെടുത്തിയാൽ

പണിയെടുക്കുന്ന ശീലത്തിൽ പെടുന്ന കാറ്റഗറിയിൽ എളുപ്പത്തിൽ കടന്നു

കൂടാമെങ്കിലും, അത്തരമൊരു ഓപ്ഷൻ തെരെഞ്ഞെടുക്കുമ്പോൾ

തീർച്ചയായതും അത് പണിയെടുത്തു ശീലമില്ലാത്തവർക്ക് എതിരെയുള്ള ഒരു

തെരെഞ്ഞെടുപ്പ് കൂടി ആകും. അത് മുഖ്യ പാഠത്തിൽ പരാമർശിതമായ

നായർ എന്ന സമുദായത്തിനെതിരെയുള്ള ഒരു വിധിയെഴുത്തായി

വായ്യിക്കപ്പെടുകയും ചെയ്യും. ഇനി റെസ്പോൺസ് കോഡ് 01 എന്ന്

രേഖപ്പെടുത്തിയാൽ അത് പ്രത്യക്ഷത്തിൽ തന്നെ നായർ സമുദായം

പ്രതിനിധാനം ചെയ്യുന്ന സവർണ്ണ, ഫ്യൂഡൽ,ഹൈന്ദവ മൂല്യങ്ങളെ

പിന്തുണക്കുന്ന തരത്തിൽ ഒന്നാകും. ഇത് ശരിക്കും ഇംഗ്ലീഷിൽ പറയുന്ന

ക്യാച്ച് 22 പോലെത്തെ അല്ലെങ്കിൽ ഗെയിം തിയറിയിൽ പറയുന്ന

5
പ്രിസണേഴ്‌സ് ഡിലമ്മ പോലത്തെ ഒരു സാഹചര്യം ഒരുക്കും. എന്നാൽ ഈ

സാഹചര്യം ക്യാച്ച് 22 പോലെ, പ്രിസണേഴ്‌സ് ഡിലമ്മ പോലത്തെ

വെറുമൊരു വിരോധാഭാസ സാഹചര്യം ആണോ? അതോ ഒരു സാഹചര്യം

ജാത്യാധിഷ്ഠി തമായി നിലനില്‍ക്കുന്ന സാഹചര്യങ്ങളുമായി ഇട കലർന്ന്

വിരോധാഭാസമാക്കിതീർക്കുന്നതാണോ? എങ്കിൽ ഏതൊക്കെയാണ് ആ

സാഹചര്യങ്ങൾ?

പോസ്റ്റിൽ പരാമർശിക്കപ്പെടുന്ന ആദ്യത്തെ കഥാപാത്രം; സച്ചി മാഷ്, കെ.

സച്ചിദാനന്ദൻ, തറവാട്ടു കാരണവർ, വെറുമൊരു സാങ്കൽപിക-കല്പിത

കഥാപാത്രം അല്ല. മറിച്ചു മലയാളത്തിൽ അറിയപ്പെടുന്ന ഒരു കവി

കൂടിയാണ്. എന്നാൽ വെറുമൊരു കവി എന്നതിലുപരി, സാംസ്‌കാരിക

കേരളത്തിന്റെ എല്ലാ തരം പുരോഗമന ചിന്താധാരകളുടെയും മുന്നണി

പോരാളി/നായകൻ/പടയാളി കൂടിയാണ്. കേരളത്തിലേക്ക് പലതരം പുതിയ

വായന രീതികൾ കൊണ്ട് വന്നു എന്ന് പരക്കെ പുകഴ്ത്തപ്പെടുന്ന ആളും

കൂടിയാണ്. പോരാത്തതിന് മലയാളത്തിലെ ദളിത്, കീഴാള സാഹിത്യങ്ങളുടെ

രക്ഷാധികാരി കൂടിയാണ്. കൂടുതൽ വിശദീകരണകൾക്കായി അദ്ദേഹത്തെ

കുറിച്ചുള്ള വിക്കിപീഡിയ പേജിൽ നിന്ന് ഒരു ഭാഗം ഉദ്ധരിക്കുന്നു;

K. Sachidanandan(Malayalam: കെ സച്ചിദാനന്ദൻ) is a noted Indian poet[1] and critic,

writing in Malayalam and English. A pioneer of modern poetry in Malayalam, a bilingual

literary critic, playwright, editor, columnist and translator, he is the former Editor of

Indian Literature journal and the former Secretary of Sahitya Akademi. He is also a

public intellectual of repute upholding secular anti-caste views, supporting causes like

environment, human rights and free software and is a well known speaker on issues

concerning contemporary Indian literature. He is the festival director of Kerala Literature

Festival.

ഈ കുറിപ്പിൽ നിന്ന് വ്യക്തമാണ് പരിസ്ഥിതി മുതൽ സ്വതന്ത്ര

സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ വരെ പരിപോഷകനാണ് ഇദ്ദേഹം.

അതുകൊണ്ടു തന്നെ ഒരു കവി ഒരു വ്യക്തി എന്നതിലുപരി സച്ചിദാനന്ദൻ

പ്രതിനിധാനം ചെയ്യുന്നത് ഒരു പറ്റം വ്യവഹാര

നിർമ്മിതികളെത്തന്നെയാണ്. ഇതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ മറന്നുവെച്ച

വസ്തുക്കൾ എന്ന കവിതയുടെ സ്ക്രീൻഷോട്ടും ഇവിടെ ഇടുന്നു.

6
ഈ കവിതയിൽ മറന്നു വെച്ച വസ്തുക്കളുടെ പട്ടിക തയ്യാറാക്കുന്ന

വ്യക്തിയുടെ കർതൃ സ്ഥാനം എന്താണ്? നമ്മുടെ പോസ്റ്റിലെ രണ്ടാമത്തെ

കഥാപാത്രം; സംവരണാനുകൂല്യം പറ്റുന്ന ന്യു ജെൻ പട്ടിക ജാതി പയ്യന്

ഇത് പോലൊരു പട്ടിക തയ്യാറാക്കാൻ പറ്റുമോ? എന്തായാലും ഈ ചോദ്യം

ഉത്തരമില്ലാത്ത ചോദ്യം ആയി തന്നെ അവശേഷിപ്പിക്കട്ടെ.

7
മറന്നു വെച്ച വസ്തുക്കൾ എന്ന കവിതയോടൊപ്പം ചേർത്ത് വായിക്കാൻ എസ്.

ജോസെഫിന്റെ ഐഡന്റിറ്റി കാർഡ് എന്ന കവിത കൂടി ഇവിടെ സൂചിപ്പിക്കട്ടെ.

ജോസെഫിന്റെ കവിതയിലെ ആഖ്യാതാവ് അടയാളപ്പെടുത്തുന്ന

തരത്തിലുള്ള ഒരു പ്രണയാനുഭവം സച്ചിദാനന്ദന്റെ കവിതയിലെ

ആഖ്യാതാവിനു രേഖപ്പെടുത്തുവാൻ കഴിയുമോ?

അപ്പോൾ നമ്മുക്ക് വീണ്ടും പോസ്റ്റിലേക്ക് തന്നെ തിരിച്ചു പോകാം. ഈ പോസ്റ്റിനെ

ഏതു തരം കലാരൂപം (genre) ആയി വിശേഷിപ്പിക്കാം? ഒരു ആക്ഷേപ ഹാസ്യം

എന്ന നിലയിൽ കാണാം. വ്യക്തിപരമായ അധിക്ഷേപം ആയി കാണാം-

സച്ചിദാനന്ദൻ പ്രതിനിധാനം ചെയ്യുന്ന സവർണ-ഫ്യൂഡൽ-ഹൈന്ദവ

മൂല്യങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നവർക്ക്-. പിന്നെ ഇന്നത്തെ

സാമൂഹ്യ മാധ്യമങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ട്രോൾ (ഇംഗ്ലീഷിൽ

ട്രോൾ എന്നത് ട്രോളിങ് എന്ന പ്രവൃത്തി/ക്രിയ ചെയ്യുന്ന/ഏർപ്പെടുന്ന

വ്യക്തിയാണ്, തന്മൂലം വ്യാകരണപരമായി ഇതു കർത്താവ് ആണ്. എങ്കിലും

ഈ ലേഖകൻ മലയാളത്തിൽ പ്രചരിക്കുന്ന അർഥം തന്നെ സ്വീകരിക്കുന്നു)

ആയും കണക്കാക്കാവുന്നതാണ്. എങ്കിലും ഈ പോസ്റ്റിന്റെ രൂപ നിർണയം

നടത്താൻ നിലവിലുള്ള സാഹിത്യ സങ്കേതങ്ങൾ അപരാപത്യം ആന്നെന്നു

കാണാം. അതിനു പ്രധാന കാരണം ഇത് ഒരു സാമൂഹ്യ മാധ്യമത്തിൽ

പോസ്റ്റ് ചെയ്തു എന്നതാണ്. അത്തരമൊരു സാഹചര്യത്തിൽ അതിന്റെ

വായനക്കാർക്കിടയിലെ പ്രചാരണവും, വ്യാപനവും അവയിൽ നിന്ന്

ഉരുത്തിരിയുന്ന അർത്ഥങ്ങൾ കൂടി കണക്കിലെടുക്കേക്കണ്ടതുണ്ട്. അതിനാൽ

തന്നെ, ഒരു പോസ്റ്റിന്റെ/ട്രോളിന്റെ അർത്ഥം നിർണ്ണയിക്കുന്നതിൽ അതിന്റെ

വായനക്കാരുടെ പങ്ക് തുലോം വലുതാണ്. ഈയൊരു പശ്ചാത്തലത്തിൽ, വിവര

സാങ്കേതിക വിദ്യകൾ ഉരുത്തിരിയും മുൻപേ ഗുട്ടൻബർഗ് ഗാലക്സിയിൽ

പെടുന്ന കൃതികളുടെ രൂപപരമായ പദവികൾ നിർണ്ണയം ചെയ്യുന്നതിലെ

അപാകതകളും, ബുദ്ധിമുട്ടുകളും മിഷേൽ ഫൂക്കോ തന്റെ ആർക്കിയോളജി ഓഫ്

നോളജിൽ എടുത്തു പറയുന്നുണ്ട്. ഷിയെ ഡെല്യൂസ് തന്റെ ഫൂക്കോ എന്ന

കൃതിയിൽ ഫൂക്കോവിനെയും അദ്ദേഹം പ്രതിനിധീകരിക്കുന്ന ചിന്ത

പദ്ധതികളെയും നിലനിൽക്കുന്ന മാനകങ്ങൾ ഉപയോഗിച്ച്

ക്രമീകരിക്കുവാനുള്ള വൈഷ്യമ്യങ്ങളെകുറിച്ച് ചർച്ച ചെയ്യുന്നുണ്ട്.

അതുകൊണ്ടു തന്നെ ഡെല്യൂസ് ഭൂപട നിർമാണം (cartography), പ്രസ്താവന

8
(statement) എന്നീ സങ്കല്പ്പന മാതൃകകൾ ഉപയോഗിച്ചാണ് ഫൂക്കോയെയും

അദ്ദേഹത്തിന്റെ ചിന്തകളേയും ആലേഖനം ചെയ്യുന്നത്. ലൂയി

കരോളിനെയും, സ്റ്റോയിക്കുകളേയും ഉദ്ധരിച്ചു കൊണ്ട് സെൻസും,

നോൺസെൻസും തമ്മിലുള്ള രേഖീയമായ ബന്ധത്തെ വിരോധാഭാസങ്ങൾ

എങ്ങിനെയാണ് തകിടം മറിക്കുന്നതെന്നു ലോജിക് ഓഫ് സെൻസിൽ

ഡെല്യൂസ് വ്യക്തമായും രേഖപ്പെടുത്തുന്നുണ്ട്. വിരോധാഭാസങ്ങളുടെ

ഉപരിതല വസ്തുവിന്യാസക്രമം എങ്ങിനെയാണ് വാക്കുകളും വസ്തുക്കളും

തമ്മിലുള്ള സമീകരണത്തെ അസ്ഥിരപ്പെടുത്തുന്നതെന്നു കൂടി അദ്ദേഹം

പറഞ്ഞു വെക്കുന്നുണ്ട്.

പോസ്റ്റിനോടുള്ള പ്രതികരണങ്ങളും ബിബ്ലിയോ തറവാട്ടിലെ

(അ)രാഷ്ട്രീയവും

നേരത്തെ സൂചിപ്പിച്ച പോസ്റ്റ് ബിബ്ലിയോവിൽ ഇട്ടപ്പോൾ കുറെ നേരത്തേക്ക്

അതിനു പ്രതികരണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ ഈ

പോസ്റ്റോടെ ആണ് പ്രതികരണം ഉണ്ടായത്.

ലേ

ഖകൻ, വെങ്കിടേശ്വരനെ റിപ്ലൈ ഫോർമാറ്റിൽ ആണ് ക്ഷണിച്ചതെങ്കിലും,

അതിനുത്തരം നൽകിയത് "എന്താണിങ്ങനെ അവഹേഹനപരമായി

സംസാരിക്കുന്നത്" എന്ന് ആരാഞ്ഞു കൊണ്ട് ബിബ്ലിയോവിലെ

മറ്റൊരംഗമായിരുന്നു (ഇദ്ദേഹത്തിന് ഖസാക്കിന്റെ ഇതിഹാസത്തിലെ

അപ്പുക്കിളിയുമായി രൂപ സാദൃശ്യം ഉണ്ട് എന്നാണ് ബിബ്ലിയോവിലെ

മറ്റംഗങ്ങള്‍ അടക്കം പറയുന്നത്). ഇതേ തുടർന്നാണ്, സച്ചിദാനന്ദൻ, ലേഖകൻ

ഒരു സൈക്കോപാത്ത് ആണെന്ന മുദ്രകുത്തൽ അഥവാ സ്വാഭാവിക

വിശേഷണവുമായി രംഗത്ത് വന്നത്. തുടർന്ന്, മറ്റൊരംഗം ഹലോക്ക് എടോ

എന്നൊരർത്ഥം ചമച്ച്, കണ്ടുപിടിച്ചു ലേഖകൻ സച്ചിദാനന്ദനെ എടോ നായരേ

എന്ന് വിളിച്ചതായി ആരോപിച്ചും, ലേഖകന് 70 കളുടെ ചരിത്രം അറിയില്ല

9
എന്നും പറഞ്ഞു രംഗപ്രവേശം ചെയ്യുന്നത് (ബിബ്ലിയോവിലെ ഒരംഗം

ലേഖകനോട്‌ ഒരു സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞത് അരി പ്രാഞ്ചി

നിഘണ്ടു രചനയിൽ ഏർപ്പെടുന്നത് പോലെയാണിതെന്നാണ്.). പിന്നീട്

ഡെയ്സി സിനിമയിലെ ബോംബ് നിർമ്മാതാവായ പഠിപ്പീരി പയ്യനെ The Bomb

Maker dude in Daisy ഓർമ്മപ്പെടുത്തുന്ന ഒരംഗം അൽത്തൂസറെ ലേഖകൻ

തെറ്റായി ഉപയോഗിക്കുകയായിരുന്നു എന്ന് സമർത്ഥിക്കാൻ അൽതുസ്സറിന്റെ

കൃതിയിലെ പ്രസക്ത ഭാഗവുമായി രംഗത്തെത്തി.

ലേഖകൻ തുടക്കത്തിൽ സൂചിപ്പിച്ച പോലെ അംഗങ്ങളുടെ പ്രതികരണ

രൂപരേഖ രേഖപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആണല്ലോ ഹാഷ്ടാഗ്

ക്യാമ്പയ്‌ൻ തുടങ്ങിയത്. അപ്പോൾ പ്രതികരണ രൂപരേഖ പ്രകാരം

പ്രതികരിക്കേണ്ട ആൾ അല്ല പ്രതികരിച്ചു തുടങ്ങിയത്. മറിച്ചു

മറ്റൊരംഗമായിരുന്നു. ഇതേത്തുടർന്നാണ്, അംഗങ്ങൾ, മേൽ ആക്ഷേപവർഷം

ചൊരിയുന്നത്. ഇത് വിരൽ ചൂണ്ടുന്നത് ഫാഷിസത്തിന്റെ ആൾക്കൂട്ട

മനഃശാസ്‌ത്രത്തിലേക്കാണോ?

എങ്കിലും, അപ്പുക്കിളിയോട് രൂപ സാദൃശ്യം ഉള്ള അംഗത്തിന്റെ പ്രതികരണ

രീതി ഓർമ്മിപ്പിക്കുന്നത് നായർ തറവാട്ടിലെ സ്ത്രീകളെ വായ നോക്കുന്ന

പിള്ളേരെ "പോടാ ചെറുമക്കളെ, കന്നാലി ചെക്കന്മാരെ" എന്നലറിക്കൊണ്ട്

ഓടിയടുക്കുന്ന തറവാട്ടിലെ ഒരേ ഒരു ആണ്‍തരിയെയാണ്

അനുസ്മരിപ്പിക്കുന്നതെന്ന് ബിബ്ലിയോവിലെ ഒരംഗം ലേഖകനോട്

പറയുകയുണ്ടായി. . സച്ചിദാനന്ദനാകട്ടെ ആ തറവാട്ടിലെ കാരണവരെ

പോലെയാണ് പെരുമാറിയത്. കുറെ കഴിഞ്ഞപ്പോൾ അദ്ദേഹം ബിബ്ലിയോ-

തറവാട് വിട്ടിറങ്ങിപ്പോയി. പിന്നെ അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരാനും,

ലേഖകനെ പുറത്താക്കാനും ആവശ്യപ്പെട്ടുകൊണ്ടുള്ള അലമുറകളാണ്

ബിബ്ലിയോവിൽ മുഴങ്ങി കേട്ടത്. (ഇതേകുറിച് മറ്റൊരംഗം ലേഖകനോട്

പറഞ്ഞത് സച്ചി മാഷ്ടെ പ്രതികരണം ഓര്‍മ്മപ്പെടുത്തുന്നത് “അയ്യോ അച്ഛാ

പോകല്ലേ” എന്ന ചിന്താവിഷ്ടയായ ശ്യാമളയിലെ രംഗം ആണെന്നാണ്).

അധികാരത്തിന്റെ ആൾരൂപങ്ങളെയും, വടവൃക്ഷങ്ങളെയും ചോദ്യം

ചെയ്യാൻ ശ്രമിക്കുന്നവരെ എന്നും അധികാര സ്ഥാനത്തു

നിലകൊള്ളുന്നവർ ഡിപ്രെഷൻ മുതൽ സൈക്കോപാത്തോളജി വരെയുള്ള

മാനസിക പ്രശ്‍നം ഉള്ളവരായി ചിത്രീകരിക്കുക എന്നത് മേലാള തന്ത്രം

10
ആണ്. ഇത് തന്നെയാണ് സച്ചിദാനന്ദനും, അദ്ദേഹത്തിന്റെ പരിവാരങ്ങളും

ചെയ്തത്. അല്ലെങ്കിലും ആരെയാണ്/എന്തിനെയാണ് സച്ചി മാഷ്

ഭയക്കുന്നത്? ജ്ഞാനപീഠത്തിനു വേണ്ടി സംഘ പരിവാറുമായുണ്ടാക്കിയ

അനുരഞ്ജനത്തെയോ? തന്റെ അദ്ധ്യാപക കാലത്തു താൻ അയിത്തം

കല്പിച്ചു സ്റ്റൈപ്പന്റ് വാങ്ങാൻ മാത്രം കോളേജിൽ വരുന്നവരെന്നു ആരോപിച്ചു

വിവേചനം കാട്ടി മാറ്റിയിരുത്തിയ പട്ടിക ജാതി സമുദായത്തിൽ പെട്ട

വിദ്യാർത്ഥികളുടെ ഓര്‍മ്മ കളെയാണോ?

ക്വാമേ ആന്റണി അപ്പയ്യയുടെ കൊമ്പ്രോദോർ ബുദ്ധിജീവി എന്ന

സങ്കല്പത്തെ അവലംബമാക്കി എങ്ങനെയാണ് ഒരു കൂട്ടം ബുദ്ധിജീവികൾ

സംസ്കാരത്തെ കച്ചവടം ചെയ്യുകയും അത് വഴി തങ്ങളുടെ സ്വാർത്ഥ

താല്പര്യം സംരക്ഷിക്കുകയും ചെയ്യുന്നെതെന്നു ഹമീദ് ദെബാഷി തന്റെ

ബ്രൗൺ സ്കിൻ, വൈറ്റ് മാസ്കസ് എന്ന കൃതിയിൽ ചർച്ച ചെയ്യുന്നുണ്ട്.

എഴുപതുകളിലെ സച്ചിദാനന്ദന്റെ സാംസ്കാരിക-രാഷ്ട്രീയ ഇടപെടലുകൾ

കൃത്യമായും അടയാളപ്പെടുത്തുന്നത് ഇത്തരത്തിലുള്ള ഒരു കൊമ്പ്രോദോർ

ബുദ്ധിജീവിയെയാണ്. നക്സലിസം, അസ്തിത്വ വാദം തുടങ്ങീ

പ്രസ്ഥാനങ്ങളും, സാർത്രെ, ഗ്രാംഷി മുതലായ ചിന്തകരും സച്ചിദാനന്ദന്‌

സാംസ്കാരിക നായകൻ, കവി എന്നീ പദവികൾ നിലനിർത്താനുള്ള വെറും

ഉപായങ്ങൾ മാത്രമായിരുന്നു. കുറേകൂടി വ്യക്തമാക്കി പറഞ്ഞാൽ, അത്തരം

പ്രസ്ഥാനങ്ങളും, ചിന്തകരും തന്റെ സാംസ്കാരിക പദവി ഊട്ടിഉറപ്പിക്കാനുള്ള

വെറും അസംസ്‌കൃത വസ്തുക്കൾ മാത്രം ആയിരുന്നു, ഈയൊരു വസ്തുത

മുൻനിർത്തി ആണ് പ്രശസ്ത ചലച്ചിത്രകാരൻ ജോൺ എബ്രഹാം

എഴുപതുകളുടെ രാഷ്ട്രീയത്തിന്റെ ഒറ്റുകാരൻ എന്ന് സച്ചിദാനന്ദനെ

വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ കവിതകളിലെ ക്രോണോടോപ്പുകൾ-സ്ഥല-

കാല ചിഹ്നങ്ങൾ-അടയാളപ്പെടുത്തുന്നത് തികച്ചും സവർണ്ണ

ഹൈന്ദവികതയുടെ സ്ഥലങ്ങളും,കാലങ്ങളും ആണ്. പക്ഷെ അവ ആ

രീതിയിൽ വായിക്കപ്പെടാതിരിക്കാൻ മറ്റേതൊരു സവർണ്ണ

സാഹിത്യകാരനെയും പോലെ വേറിട്ടൊരു സാംസ്‌കാരിക ചിഹ്ന സമുച്ചയം

ഉണ്ടാക്കിയെടുക്കേണ്ടത് ആവശ്യമായിരുന്നു. ഹെൻറി ലൂയി ഗേറ്റ്സ് ജൂനിയർ

തന്റെ ദി സിഗ്നിഫയിങ് മങ്കി എന്ന കൃതിയിൽ കറുത്ത വംശജരുടെ ഭാഷണ

സമൂഹത്തില്‍ മാത്രം സംവേദനക്ഷമമാകുന്ന ചില ഭാഷാ പ്രയോഗ രൂപങ്ങളെ

11
വിശദമായി പ്രതിപാദിക്കുന്നുണ്ട്; ബിബ്ലിയോവിൽ പോസ്റ്റ് ചെയ്ത പാഠത്തിൽ

പട്ടിക ജാതി സമുദായത്തിൽ പെട്ട ആളുകൾക്ക് മാത്രം ഒരു പക്ഷെ

നിർമ്മിക്കാനും വിനിമയം നടത്താനും പറ്റുന്ന തരത്തിലുള്ള ഒരു തമാശ

അല്ലെങ്കില്‍ യഥാര്‍ത്ഥ്യം ഒളിഞ്ഞിരിപ്പുണ്ട് പക്ഷെ അതിനെ സൈക്കോ

പാത്തോളജിയുടെ അവാന്തര വിഭാഗം ആയി മാത്രം സ്ഥാപിക്കാൻ

അദ്ദേഹത്തിന് കഴിയുന്നത് തന്റെ കൊമ്പ്രോദോർ ബുദ്ധിജീവി പരിവേഷം

ആണ്; ഒരേ സമയം കീഴാള വ്യവഹാരത്തിന്റെ സൈദ്ധാന്തിക

രക്ഷാധികാരിയായി സ്വയം ചമയുകയും അതോടൊപ്പം തന്നെ ആ

വ്യവഹാരത്തിന്റെ യഥാർത്ഥവും പ്രായോഗികവും ആയ രാഷ്ട്രീയവും

ക്രിയാല്‍മകവുമായ നിർമ്മിതികളെ തമസ്കരിക്കുകയും ചെയ്യുക.

ബെൽഹൂക്സ് തന്റെ റെപ്രെസെന്റിങ് വൈറ്റ്നസ് ഇൻ ദി ബ്ലാക്ക്

ഇമാജിനേഷൻ എന്ന ലേഖനത്തിൽ കറുത്ത വംശജർക്കിടയിൽ

ആന്ത്രോപോളജിസ്റ്റസ്, എത്നോഗ്രാഫേഴ്സ് എന്നിവർ ഒരു കാലത്തു

ഉണ്ടായിരുന്നില്ലെങ്കിലും കറുത്തവർ എങ്ങിനെയാണ് വെള്ളക്കാരെ പറ്റി ഒരു "

പ്രത്യേക" അറിവ് അഥവാ വിജ്ഞാനീയം വികസിപ്പിച്ചെടുത്തത് എന്ന്

പരാമർശിക്കുന്നുണ്ട്. ഇത് നിത്യ ജീവിതത്തിലെ ദൈനംദിന

സംഭാഷണങ്ങളിലൂടെ ആയിരുന്നു നടത്തപ്പെട്ടത്. അത്തരമൊരു പ്രത്യേക

അറിവ് കറുത്തവർക്ക് വെള്ളക്കാരുടെ അധീശത്വം നിലനിൽക്കുന്ന ലോകത്തു

അതിജീവിക്കാൻ അനിവാര്യവും ആയിരുന്നു. ബിബ്ലിയോവിലെ പോസ്റ്റ് ഒരു

അക്കാദെമിക് വ്യവഹാരത്തിന്റെ ശകലം ആയിരുന്നില്ല മറിച് ക്യാന്റീനിൽ

നടന്ന സംഭാഷണ ശകലത്തിന്റെ പുനരവതരണം ആയിരുന്നു എന്ന

രീതിയിലേക്ക് ബിബ്ലിയോവിന്റെ അംഗങ്ങൾ ചിന്തിക്കാതെ പോകുന്നത്

കേരളത്തിന്റെ പൊതു മണ്ഡലം,പൗര സമൂഹം, സാംസ്കാരിക മണ്ഡലം എന്നിവ

സാധൂകരിക്കുന്ന ചിന്താഗതിക്ക് ; കേരളത്തിൽ ജാതി നിലനിൽക്കുന്നില്ല, നേർ

വിപരീതമായി പോകുന്നത് കാരണമാണ്. ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ് ഫോർ ദി

ഇവോൾവിങ് പോർട്ടഫോളിയോ ഓഫ് പ്രൈമേറ്റ് ഫീമെയ്ൽസ് എന്ന

ലേഖനത്തിൽ ഡോണാ ഹാരാവേ എങ്ങിനെയാണ് പ്രിമറ്റോളജിയിൽ

ഫെമിനിസ്റ്റ് വ്യവഹാരം അപനിർമ്മിക്കാൻ ശ്രമിക്കുന്ന ഘടനകളുമായി ഒരേ

സമയം ഏറ്റുമുട്ടുകയും അതോടൊപ്പം തന്നെ അവയുമായി പൊരുത്തപ്പെടേണ്ടി

വരുന്നതുമായ സാഹചര്യങ്ങളെ പ്രതിപാദിക്കുന്നുണ്ട്. കീഴാള, ദളിത്

12
വ്യവഹാരങ്ങളുടെ രക്ഷാധികാരി ആയി സച്ചിദാനന്ദനെ പോലുള്ളവർ

മാറുന്നത് അത്തരം വ്യവഹാരങ്ങളും സംവാദങ്ങളും ഒരു തരത്തിലും അതിനെ

അസ്ഥിരപ്പെടുത്താൻ സാധ്യതയുള്ള സംഭവങ്ങൾ ഇറക്കുമതി

ചെയ്യാതിരിക്കാനാണ്. ഒരു തരത്തിലും കൂട്ടത്തിൽ പെടുത്തുവാൻ പറ്റാത്തവർ

അല്ലെങ്കിൽ വസ്തു-ഘടകങ്ങൾ (outliers) എങ്ങിനെയാണ് ഒരു വ്യവസ്ഥയെ

തകിടം മറിക്കുന്നതെന്നു നസിം നിക്കോളസ് തലേബ് തന്റെ ദി ബ്ലാക്ക് സ്വാൻ

എന്ന കൃതിയിൽ വിശദീകരിക്കുന്നുണ്ട്.

മനസ്‌ഫീൽഡ് പാർക്ക്, ഗ്രേറ്റ് എക്സ്പെക്ടഷൻസ്, വാനിറ്റി ഫെയർ എന്നീ

നോവലുകളിലെ വെള്ളക്കാരായ കഥാപാത്രങ്ങളുടെ സമ്പത്തിന്റെ സ്രോതസ്സ്

യഥാക്രമം ആന്റിഗ്വ, ഓസ്ട്രേലിയ, ഇന്ത്യ എന്നിവ ആണെന്ന് എഡ്‌വേർഡ്

സൈദ്‌ തന്റെ കോണ്ട്രാപ്ന്റൽ റീഡിങ് എന്ന രീതിശാസ്ത്ര പദ്ധതി

അവതരിപ്പിക്കുമ്പോൾ പറഞ്ഞു വെക്കുന്നുണ്ട്. തറവാട്ടു മച്ചിലെ

പത്തായത്തിലെ സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും മൂല സ്രോതസ്സ്,

മൂല ഹേതു പട്ടിക ജാതി സമുദായത്തിൽപെട്ടവരുടെ അധ്വാനമാന്നെന്ന

തിരിച്ചറിവ് എന്നും കേരളത്തിന്റെ സാംസ്കാരിക-രാഷ്ട്രീയ ചിന്താധാരക്ക്

വെളിയിൽ നിൽക്കുന്ന ഒന്നായിരുന്നു. ഇതിനെ രാഷ്ട്രീയപരമായി, തൊഴിലാളി,

അധ്വാനിക്കുന്ന തൊഴിലാളി വർഗം എന്നി ഉദാത്തവത്കരിക്കപ്പെട്ട

ക്യാറ്റഗറികളിൽ ഒതുക്കുക എന്ന അജണ്ട ആയിരുന്നു കേരളത്തിലെ

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ചെയ്തു പോന്നിരുന്നത്, ഈയൊരു ചരിത്ര വസ്തുത

എന്നെന്നും മായ്ക്കപ്പെടേണ്ട ഒന്നായിരുന്നു സാംസ്കാരിക കേരളത്തിന്റെ

വ്യവഹാരങ്ങൾക്ക്. ഈയൊരു ചരിത്ര വസ്തുത/യാഥാർഥ്യം/സത്യം

പാശ്ചാത്യ സൗന്ദര്യ സങ്കല്പങ്ങളുടെ, രാഷ്ട്രീയ ഉപകരണങ്ങളുടെ,

അകമ്പടിയോടെ ഒളിച്ചു വെക്കുക എന്ന ജോലിയാണ് കേരളത്തിലെ

സാംകാരിക നായകർ നിറവേറ്റിയിരുന്നത്. അടൂർ ഗോപാലകൃഷ്ണൻ മാറുന്ന

ലോകത്തിനു അനുസരിച്ചു മാറാൻ കഴിയാത്ത ഒരു പാരനോയിഡ്

പേഴ്സണാലിറ്റിയെയാണ് ഏലി പത്തായത്തിലെ മുഖ്യ കഥാപാത്രത്തിലൂടെ

അവതരിപ്പിക്കുന്നത് എന്ന നിർമ്മിതിയെ പൊളിച്ചെഴുതാൻ ഉത്തരാധുനിക

ചലച്ചിത്ര വിമർശകൻ ആയ സി.എസ്. വെങ്കിടെശ്വരന് സാധിക്കാത്തതും ഇത്

കൊണ്ട് തന്നെയാണ്.

13
എൻസെങ് ഹോ തന്റെ ദി ഗ്രേവ്സ് ഓഫ് താരിം എന്ന കൃതിയിലെ ദി

സൊസൈറ്റി ഓഫ് അബ്‌സെന്റ് (അസിന്നിഹിതരുടെ സമൂഹം) എന്ന

ശീർഷകത്തോടെയുള്ള ആദ്യ അധ്യായത്തിൽ ആധുനിക ദേശരാഷ്ട്രത്തിൽ

വ്യക്തികൾ രേഖപ്പെടുത്തപ്പെടുന്നത് അവരുടെ ജനന സ്ഥലത്തെ

മുൻനിർത്തി ആകുമ്പോൾ, കുടിയേറ്റക്കാർ അടയാളപ്പെടുത്തപ്പെടുന്നത് അവർ

മരിച്ച സ്ഥലവും ആയി ബന്ധപ്പെട്ടാണ് എന്ന് നിരീക്ഷിക്കുന്നുണ്ട്. എന്നാൽ പട്ടിക

ജാതി സമുദായത്തിൽപ്പെട്ടവർ ഈ രണ്ടു സ്ഥല-മാനകങ്ങളും

നിഷേധിക്കപ്പെട്ടവർ ആണ്. അവരുടെ അധ്വാനം പ്രതിഫലിക്കുന്നത്

സവർണ്ണ-ഫ്യൂഡൽ-ഹൈന്ദവ നേതാക്കളുടെ സാംസ്കാരിക നായകന്മാരുടെ

രാഷ്ട്രീയ-ക്രിയാത്‌മക പ്രവൃത്തികളിൽ ആണ്. അതാകട്ടെ, അവര്‍ രാഷ്ട്രീയ-

ക്രിയാല്‍മക പ്രവൃത്തികളിലൂടെ നിഷേധിക്കുകയും ചെയ്യുന്നു.

ഈയൊരു പോസ്റ്റോടെ, രണ്ടു മിനിട്ടിനകം ബിബ്ലിയോവിന്റെ അഡ്മിൻ

ലേഖകനെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കുകയായിരുന്നു.

ഈയൊരു ഘട്ടത്തിലാണ് സയനൈഡ് മല്ലിക എന്ന പോസ്റ്റിലെ ഘടകത്തെ

ലേഖകൻ വിശദമാക്കാൻ ഉദ്ദേശ്ശിക്കുന്നതു. സയനൈഡ് മല്ലിക എന്നത്

വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ വനിത സീരിയൽ കില്ലർ

അഥവാ റിപ്പർ ആണ്. വധശിക്ഷ നടപ്പാക്കുന്നതിന് മുൻപു അതിനു

വിധേയമാക്കപ്പെടുന്ന വ്യക്തിയെ കൺഡമൻഡ് സെല്ലിൽ അടച്ചു

ഡിപ്രെഷനിലേക്ക് തള്ളിവിടുന്ന ഒരു ഘട്ടമുണ്ട്. വ്യക്തിയെ മരണത്തിനു

തയ്യാറെടുപ്പിക്കുന്നതിന്റെ ഭാഗമായാണത് ചെയ്യുന്നത്. പക്ഷെ അതിനു

മുൻപ്, എക്സിക്യൂഷൻ ബ്ലാക്ക് വാറണ്ട് പുറപ്പെടുവിച്ചിരിക്കണം. ഇതൊരു

ഭരണ ഘടനാ വിശുദ്ധിയുള്ള നടപടിക്രമം ആകുന്നു. എന്നാൽ വെറുമൊരു

ട്രോൾ പോസ്റ്റ് ചെയ്തതിന്റെ പേരിൽ മലയാളത്തിലെ കവിയും പുരോഗമന

വിപ്ലവകാരിയും ആയ സച്ചിദാനന്ദൻ ലേഖകനെ സൈക്കോപാത്ത് എന്ന് ചാപ്പ

കുത്തിയതിന്റെ വൈരുധ്യം ചൂണ്ടികാണിക്കുകയായിരുന്നു ഈ പോസ്റ്റിന്റെ

14
ഉദ്ദേശ്യം. ഈ പോസ്റ്റിനെക്കുറിച്ച് ബിബ്ലിയോവിലെ നിയമ(അ)ജ്ഞന്‍

വൈത്തിപട്ടര്‍ എന്ന പേരില്‍ അംഗങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നയാള്‍

അഭിപ്രായപ്പെട്ടത് ഇത് നിസ്സാര വിഷയങ്ങളിലേക്ക് അംഗങ്ങളുടെ ശ്രദ്ധ

തിരിക്കുവാനുള്ള അടവാണെന്നാണ്.

അതിനു ശേഷം ലേഖകൻ താഴെ കൊടുക്കുന്ന ചിത്രം തന്റെ സുഹൃത്തുക്കൾക്ക്

അയച്ചു കൊടുക്കുകയുണ്ടായി.

റൈറ്റ് ടു പ്രൈവസി വിധിയോട് കൂടി മൗലിക അവകാശങ്ങൾ പരസ്പര

ബന്ധിതമാണെന്നും, ഏതെങ്കിലും ഒന്ന് നിഷേധിക്കപ്പെട്ടാൽ

സ്വാഭാവികമായും മറ്റു മൗലിക അവകാശങ്ങൾ നഷ്ടപ്പെട്ടതിനു തുല്യമാകും

എന്ന നിരീക്ഷണത്തിലേക്കു ബഹുമാനപ്പെട്ട സുപ്രിം കോടതി എത്തിയിട്ടുണ്ട്.

അതിനാൽ അയിത്തം നിരോധിക്കുന്ന ആർട്ടിക്കിൾ (17) ലംഘിക്കപ്പെട്ടാൽ അത്

സ്വാഭാവികമായും ആർട്ടിക്കിൾ (21), നിഷേധിക്കപ്പെട്ടതായി കാണാം.

അതായതു ആർട്ടിക്കിൾ (17) നിഷേധിക്കപ്പെട്ട വ്യക്തിയിൽ ഇത് ആൽമഹത്യ

പ്രവണത വരെ ഉണ്ടാക്കാം. ഇങ്ങനെയൊരു നിരീക്ഷണത്തിലേക്കു ലേഖകൻ

എത്തിപ്പെടാൻ ഉണ്ടായ സാഹചര്യം വിശദമാക്കാം.

പോസ്റ്റാനന്തര പ്രതികരണങ്ങൾ

ലേഖകന്റെ അവസാന പോസ്റ്റിനു തൊട്ടു പിന്നാലെ ലേഖകന്റെ വാട്സ്ആപ്

നമ്പറിലേക്ക് ബിബ്ലിയോവിന്റെ അഡ്മിൻ "എന്തോന്നെടെയ് ഇതൊക്കെ?" എന്ന

സന്ദേശം അയച്ചു. അതിനു ശേഷം ആണ് അദ്ദേഹം ലേഖകനെ ഗ്രൂപ്പിൽ നിന്ന്

പുറത്താക്കിയത്. ഇതേ തുടർന്ന് അഡ്മിനുമായുണ്ടായ സൗഹൃദ

സംഭാഷണത്തിൽ അഡ്മിൻ പറഞ്ഞ വാക്കുകളുടെ സ്ക്രീന്ഷോട് കൊടുക്കുന്നു;

15
ഭരണഘടനാ വിരുദ്ധവും പ്രഥമദൃഷ്ട്യാ ക്രിമിനൽ കുറ്റത്തിന് ജാമ്യമില്ലാ

വകുപ്പിൽ ഒരു പക്ഷെ അറസ്റ്റ് ചെയ്യപ്പെടാൻ വരെ സാധ്യതയുള്ള ഒരു

പ്രസ്താവനയാണ് അഡ്മിൻ നടത്തിയിട്ടുള്ളത്. സാംസ്‌കാരിക കേരളത്തിലെ

പ്രമുഖ പുസ്തക പ്രസാധകര്‍ ആയ ഡി.സി. ബുക്സ് നടത്തുന്ന ഒരു ഗ്രൂപിന്റെ

അഡ്മിന്‍ ആണ് ഇത്തരത്തിലുള്ള വിധ്വേഷ പരാമര്‍ശം നടത്തിയെതെന്ന

വസ്തുത ഇതോടൊപ്പം ചേര്‍ത്ത് വായിക്കപ്പെടെണ്ടാതാണ്.

പുറത്താക്കലിന് ശേഷം ജിജു ജേക്കബ് എന്ന അംഗം മാത്രമാണ് ഇതേ കുറിച്ച്

ഗ്രൂപ്പിൽ സംസാരിക്കാൻ ശ്രമിച്ചത്. Can the Subalterns Speak? എന്നൊരു

പോസ്റ്റോടെ ആണ് അദ്ദേഹം ലേഖകന്റെ പുറത്താക്കലിനെ കുറിച്ചൊരു

സംവാദത്തിന് തുടക്കം കുറിക്കാൻ ശ്രമിച്ചത് പക്ഷെ കാര്യമായ

പ്രതികരണങ്ങളൊന്നും തന്നെ ഉണ്ടായില്ല എന്നതാണ് വാസ്തവം.

ഈ പ്രതികരണങ്ങളുടെയെല്ലാം അടിസ്ഥാനത്തിലാണ് ലേഖകൻ രോഹിത്

വെമൂല എന്നത് കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ മാത്രം

സംഭവിക്കുന്ന ഒരു ഭൂമിശാസ്ത്രപരമായ പ്രതിഭാസമല്ല എന്ന നിഗമനത്തിൽ

എത്തി ചേർന്നത്. പട്ടിക ജാതി സമുദായത്തിൽ പെട്ടവർ, അവർ പറ്റുന്ന

സംവരണാനൂകൂല്യം തുടങ്ങിയ സംഭവങ്ങൾ സാംസ്കാരിക കേരളത്തിന്റെ

പ്രമുഖർ അടങ്ങുന്ന സൈബർ വേദികളില്‍ പോലും ഫലിത രൂപേണ

അവതരിപ്പിക്കുമ്പോൾ തന്നെ അവതരിക്കുന്ന വ്യക്തിയെ സൈക്കോപാത്ത്

ആയും, അത്തരം ഫലിതങ്ങൾ സംവരണത്തിന്റെ പ്രശ്നങ്ങളാണെന്ന്

ആക്ഷേപിക്കപ്പെടുന്ന സാഹചര്യം നിലനിൽക്കുമ്പോൾ മറ്റൊരു വാദത്തിന്

പ്രസക്തിയുണ്ടോ?

16

You might also like