You are on page 1of 23

പട്ടികജാതി വികസന പദ്ധതികൾ

കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ മനുഷ്യ വിഭവശേഷി ഫലപ്രദമായി പ്രയോജനപ്പെടുത്തി


അവരെ ക്രിയാത്മകമായ സ്വയംതൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രാപ്തരാക്കുകയും അതുവഴി അവരെ ദേശീയ
വികസനത്തിന്‍െറ മുഖ്യധാരയിലേക്ക് കൊണ്ടു  വന്ന് അവരുടെ സര്‍വ്വതോന്‍മുഖമായ  പുരോഗതി കൈവരിക്കുകയും
ചെയ്യുക എന്ന പരമമായ ലക്ഷ്യം മുന്‍നിര്‍ത്തി 1972 ല്‍രൂപം കൊണ്ട സ്ഥാപനമാണ് കേരള സംസ്ഥാന പട്ടികജാതി 
പട്ടികവര്‍ഗ്ഗ വികസന  കോര്‍പ്പറേഷന്‍. ഇത് സാക്ഷാത്കരിക്കുന്നതിനായി കോര്‍പ്പറേഷന്‍ വിവിധ സ്വയം തൊഴില്‍
പദ്ധതികളും സാമൂഹ്യക്ഷേമ പദ്ധതികളും തൊഴിലധിഷ്ഠിത പരിശീലന പരിപാടികളും ആവിഷ്ക്കരിക്കുകയും അവ
നടപ്പിലാക്കി വരുകയും ചെയ്യുന്നു.

 കോര്‍പ്പറേഷന്റെ മുഖ്യകാര്യാലയം തൃശൂര്‍ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്.  സമൂഹത്തിലെ പാവപ്പെട്ടവരും


വിശിഷ്യാ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുമായ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പദ്ധതികളെക്കുറിച്ച്
അറിയുന്നതിനും അവ എളുപ്പം ലഭ്യമാക്കുന്നതിനും വേണ്ടി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോര്‍പ്പറേഷന്റെ
ജില്ലാ ഓഫീസുകള്‍പ്രവര്‍ത്തിക്കുന്നുണ്ട്.

കോര്‍പ്പറേഷന്‍റെ അംഗീകൃത മൂലധനം ഇപ്പോള്‍150 കോടി രൂപയാണ്.

കോര്‍പ്പറേഷന്‍റെ ആരംഭം മുതല്‍ 2015 സെപ്തംബ ര്‍ മാസം അവസാനം വരെ വിവിധ പദ്ധതികളിന്‍ കീഴി ല്‍ 168098
ഗുണഭോക്താക്കള്‍ക്കായി 427.30 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്.

കോര്‍പ്പറേഷന് വിവിധ വായ്പാ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള സാമ്പത്തിക സഹായം            ലഭിക്കുന്നത്  കേന്ദ്ര


സംസ്ഥാന സര്‍ക്കാരുകള്‍,ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്‍ (എന്‍.എസ്.എഫ്.ഡി.സി) ,
ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യവികസന കോര്‍പ്പറേഷന്‍(എന്‍.എസ്.ടി.എഫ്.ഡി.സി) എന്നിവിടങ്ങളില്‍നിന്നാണ്.

കോര്‍പ്പറേഷന്‍നടപ്പിലാക്കുന്ന വിവിധ വായ്പാ പദ്ധതികളെ താഴെപ്പറയുന്ന വിധത്തില്‍തരം   തിരിക്കാവുന്നതാണ്.

1. കോര്‍പ്പറേഷന്‍മാത്രമായി വായ്പ നല്‍കുന്ന പദ്ധതിക ള്‍

2. ദേശീയ ധനകാര്യ സ്ഥാപനങ്ങളുടെ വായ്പയും  കോര്‍പ്പറേഷന്‍െറ സ്വന്തം വായ്പാ വിഹിതവും ചേര്‍ന്നുള്ള പുനര്
വായ്പാ പദ്ധതിക ള്‍

ഇതുകൂടാതെ തൊഴില്‍ മേഖലയുടെ ആവശ്യങ്ങള്‍ക്കനുസൃതമായുള്ള വിവിധ തൊഴിലധിഷ്ഠിത   പരിശീലന പദ്ധതികളും


കോര്‍പ്പറേഷന്‍സംഘടിപ്പിക്കുന്നുണ്ട്.

കോര്‍പ്പറേഷന്‍ഇപ്പോള്‍നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളെക്കുറിച്ചുള്ള ലഘു വിവരണം ചുവടെ കൊടുക്കുന്നു.

കോര്‍പ്പറേഷന്‍മാത്രമായി വായ്പാ സഹായം നല്‍കുന്ന പദ്ധതിക ള്‍

എ. സ്വയം തൊഴില്‍പദ്ധതിക ള്‍

1. ബെനിഫിഷ്യറി ഓറിയന്‍റഡ് പദ്ധതി


സംസ്ഥാനത്തെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് ചെറിയ ഇടത്തരം സ്വയം തൊഴില്‍
യൂണിറ്റുകള്‍ ആരംഭിക്കുന്നതിനു വേണ്ടി വായ്പ നല്‍കുന്ന പദ്ധതിയാണിത്. ഈ പദ്ധതിയിന്‍  കീഴില്‍ 1,50,000/ രൂപവരെ
അനുവദിക്കുന്നതാണ്. അതില്‍ പരമാവധി 10,000/ രൂപവരെ അര്‍ഹരായവര്‍ക്ക് ലഭ്യതയ്ക്കനുസരിച്ച് സബ്സിഡി നല്
കുന്നതാണ്. പലിശ നിരക്ക് 6%വും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാന
പരിധി 3.5 ലക്ഷം രൂപയാണ്.

2. പ്രൊഫഷണല്‍സര്‍വ്വീസ് പദ്ധതി

നിശ്ചിത പ്രൊഫഷണല്‍ സാങ്കേതിക യോഗ്യതയും വൈദഗ്ദ്ധ്യവുമുള്ള (വെല്‍ഡര്‍, ഇലക്ട്രീഷ്യന്‍, ലബോറട്ടറി


ടെക്നീഷ്യന്‍, ഡോക്ടര്‍, എഞ്ചീനിയര്‍, ചാര്‍ട്ടേഡ്അക്കൗണ്ടന്‍റ്, ഫാര്‍മസിസ്റ്റ്തുടങ്ങിയവ)  പട്ടികജാതിയില്‍പ്പെട്ട യുവതീ
യുവാക്കള്‍ക്ക് സ്വന്തമായി പ്രാക്ടീസ് ചെയ്യുന്നതിനും സ്വയം തൊഴില്‍  ചെയ്യുന്നതിനുമായി കോര്‍പ്പറേഷന്‍
പരമാവധി 1.50 ലക്ഷം രൂപവരെ വായ്പ നല്‍കുന്നതാണ്. അതില്‍ 10,000/   രൂപവരെ അര്‍ഹരായവര്‍ക്ക് സബ്സിഡി
നല്‍കുന്നതാണ്. വായ്പയുടെ പലിശ നിരക്ക് 7%വും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്. അപേക്ഷകരുടെ കുടുംബ വാര്‍
ഷിക വരുമാന പരിധി 3.5   ലക്ഷം രൂപയാണ്.

3. വിദേശ തൊഴില്‍വായ്പാ പദ്ധതി

നിയമാനുസരണം പാസ്പോര്‍ട്ട്, വര്‍ക്ക് എഗ്രിമെന്‍റ്, വിസ എന്നിവ നേടിയവരും വിദേശത്ത് തൊഴില്‍ ചെയ്യാന്‍
ഉദ്ദേശിക്കുന്നവരുമായ പട്ടികജാതി  പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദേശ തൊഴില്‍സംബന്ധമായി ധനസഹായം
നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പദ്ധതിയാണിത്. പരമാവധി 50,000/  രൂപവരെയാണ് വായ്പ നല്‍കുന്നത്. വായ്പയുടെ
പലിശനിരക്ക് 6%വും തിരിച്ചടവ് കാലയളവ് 3 വര്‍ഷവുമാണ്. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാന പരിധി
3.5 ലക്ഷം രൂപയാണ്.

4. പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള ഓട്ടോറിക്ഷ വായ്പാ പദ്ധതി

ഓട്ടോ ഡ്രൈവിംഗ് ലൈസന്‍സും ബാഡ്ജുമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍
ക്ക് സ്വയം തൊഴില്‍ ഉപാധി എന്ന നിലയില്‍ ഓട്ടോറിക്ഷാ വായ്പാ നല്‍കുന്ന പദ്ധതിയാണിത്. പരമാവധി പദ്ധതി  തുക
1,90,000/ രൂപയാണ്. വായ്പയുടെ പലിശ നിരക്ക് 6%വും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്. അപേക്ഷകരുടെ
കുടുംബ വാര്‍ഷിക വരുമാന പരിധി 3.5 ലക്ഷം രൂപയാണ്

5. വനിതാ ശാക്തീകരണ പദ്ധതി

പട്ടികജാതിയില്‍പ്പെട്ട വനിതാ സംരംഭകര്‍ മാത്രം ഉള്‍പ്പെട്ട സ്വയം സഹായ സംഘങ്ങള്‍ക്ക് വരുമാനദായക പദ്ധതികള്‍
ഏറ്റെടുത്തു നടത്തുന്നതിനായാണ്വനിതാ ശാക്തീകരണ പദ്ധതിയില്‍ വായ്പ നല്‍കുന്നത്. കേരള സംസ്ഥാന പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി വികസനവകുപ്പുമായി  ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു
സംഘത്തില്‍ 10 മുതല്‍ 15 അംഗങ്ങള്‍ വരെ ഉണ്ടാകാവുന്നതാണ്. കോര്‍പ്പറേഷന്‍റെ വായ്പാ നിബന്ധനകള്‍ക്ക്
വിധേയമായി ഒരു സംഘത്തിന് പരമാവധി 6,00,000/  രൂപ വരെ പദ്ധതി തുകയായി അനുവദിക്കുന്നതാണ്. ഇതില്‍
2,40,000/  രൂപ വരെ സബ്സിഡിയും 60,000/  രൂപ ഗുണഭോക്തൃ വിഹിതവും ശേഷിക്കുന്ന 3 ലക്ഷം രൂപ വായ്പയും
ആയിരിക്കും. രൂപീകരിച്ചശേഷം കുറഞ്ഞത് 6 മാസമെങ്കിലും വിജയകരമായി പ്രവര്‍ത്തിച്ച് ഗ്രേഡിംഗ് കഴിഞ്ഞുള്ള
സ്വയം സഹായ സംഘങ്ങളെ മാത്രമേ വായ്പക്കായി പരിഗണിക്കുകയുള്ളു. വായ്പയുടെ തിരിച്ചടവ് കാലാവധി 3 വര്‍ഷവും
പലിശ നിരക്ക് 6%ആണ്. പദ്ധതി തുക 3 ലക്ഷം രൂപ അധികരിക്കുന്ന പക്ഷം കോര്‍പ്പറേഷന്‍റെ നിബന്ധനകള്‍
ക്കനുസരിച്ച് ആവശ്യമായ ജാമ്യം നല്‍കേണ്ടതാണ്

6.മള്‍ട്ടി പര്‍പ്പസ് യൂണിറ്റ് ലോണ്‍

പട്ടികജാതിയില്‍പ്പെട്ട മികച്ച സംരംഭകര്‍ക്ക് ചെറുകിട അഥവാ ഇടത്തരം വ്യവസായ വാണിജ്യ സംരംഭങ്ങള്‍ ഏറ്റെടുത്ത്
നടത്തുവാന്‍ വായ്പാ സഹായം നല്‍കുന്നതിനായി ആവിഷ്കരിച്ചിരിക്കുന്ന പുതിയ പദ്ധതിയാണ് മള്‍ട്ടി പര്‍പ്പസ് യൂണിറ്റ്
ലോണ്‍ നിര്‍ദ്ദിഷ്ട മേഖലയില്‍  തൊഴില്‍ പരിചയവും സാങ്കേതിക പരിജ്ഞാനവുമുള്ള ഊര്‍ജ്ജസ്വലരായ സംരംഭകരെ
വിജയസാധ്യതയുള്ള സംരംഭങ്ങളില്‍ മുതല്‍ മുടക്കാന്‍ പ്രാപ്തരാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയിന്‍
കീഴില്‍ നല്‍കുന്ന പരമാവധി വായ്പ 10.00 ലക്ഷം രൂപയാണ്. ഇതില്‍ 4 % ഗുണഭോക്ത്യ വിഹിതമാണ്. പദ്ധതിയില്‍
സബ്സിഡി ഒന്നും ലഭിക്കുന്നതല്ല. വായ്പയുടെ പലിശ നിരക്ക് 5.00 ലക്ഷം രൂപ വരെ 6%വും, അതിന് മുകളില്‍
10,00 ലക്ഷം രൂപ വരെ 8%വുമാണ്. വായ്പ 5 വര്‍ഷം കൊണ്ട് തിരിച്ചടക്കേണ്ടതാണ്.

ബി. മറ്റു സാമൂഹ്യ ക്ഷേമ പദ്ധതികള്‍

1. വിദ്യാഭ്യാസ വായ്പാ പദ്ധതി

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക്  കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും എഞ്ചിനീയറിംഗ്,


മെഡിസിന്‍,അഗ്രിക്കള്‍ച്ചര്‍,ഫാര്‍മസി, മാനേജ്മെന്‍റ്, നഴ്സിംഗ് തുടങ്ങിയ പ്രൊഫഷണല്‍ കോഴ്സുകളില്‍ ചേര്‍ന്ന് ഉന്നത
വിദ്യാഭ്യാസം നേടുന്നതിനായി കോര്‍പ്പറേഷന്‍ വായ്പ നല്‍കുന്നുണ്ട്. വായ്പ, പഠിയ്ക്കുന്ന കോഴ്സിന്റെ സ്വഭാവത്തിനും
അംഗീകാരത്തിനും അനുസൃതമായി മാത്രമെ ലഭിക്കുകയുള്ളൂ. സംസ്ഥാനത്തിനകത്തെ  പ്രൊഫഷണല്‍ ബിരുദ
/ബിരുദാനന്തര പഠനത്തിന് വായ്പാ തുക പരമാവധി 1,00,000/- രൂപയും മറ്റ് സംസ്ഥാനങ്ങളിലെ പഠനത്തിന് 2.50 ലക്ഷം
രൂപയുമാണ്. വായ്പയുടെ പലിശ നിരക്ക് 6% വും തിരിച്ചടവ് കാലാവധി പഠനം കഴിഞ്ഞുള്ള 5 വര്‍ഷവുമാണ്.
അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാന പരിധി   3.5 ലക്ഷം രൂപയാണ്.

 2. വിദേശ വിദ്യാഭ്യാസ വായ്പാ പദ്ധതി

ഈ പദ്ധതിയിന്‍  കീഴില്‍ വിദേശത്തുള്ള ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലകളിലോ സ്ഥാപനങ്ങളിലോ വച്ചുള്ള


പ്രൊഫഷണല്‍ ഡിപ്ലോമ, ബിരുദം, ബിരുദാന്തര  ബിരുദം, ഗവേഷണം എന്നീ  തലങ്ങളിലെ പഠനത്തിന് ഒരാള്‍ക്ക്
പരമാവധി 10 ലക്ഷം  രൂപ വരെ നിബന്ധനകള്‍ക്ക് വിധേയമായി വായ്പ നല്‍കുന്നതാണ്. വായ്പയുടെ പലിശ നിരക്ക് 5
ലക്ഷം രൂപവരെ 6% വും  അതിനു മുകളില്‍ 10 ലക്ഷം രൂപവരെ 8.5% വുമാണ്.  അപേക്ഷകരുടെ കുടുംബ വാര്‍ഷിക
വരുമാന പരിധി 5 ലക്ഷം രൂപയാണ്.

3. വിവാഹ വായ്പാ പദ്ധതി

പട്ടികജാതി പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ടതും സാമ്പത്തികപരാധീനത ഉളളതുമായ കുടുംബങ്ങളിലെ രക്ഷിതാക്കള്‍ക്ക്


അവരുടെ പെണ്‍മക്കളുടെ വിവാഹം നടത്തുന്നതിനായി 2,00,000 രൂപ വരെ വായ്പ കൊടുക്കുന്ന പദ്ധതിയാണിത്.
വായ്പയുടെ പലിശ നിരക്ക് 6% വും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്. അപേക്ഷകരുടെ കുടുംബവാര്‍ഷിക
വരുമാനപരിധി 2,00,000/ രൂപയാണ്.

 4. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള കമ്പ്യൂട്ട ര്‍വായ്പാ പദ്ധതി


പട്ടികജാതിയില്‍പ്പെട്ടവരും എസ്. എസ്. എല്‍. സി, പ്ലസ് ടു, എഞ്ചിനീയറിംഗ് ഡിപ്ലോമ, ബിരുദം  എന്നീ തലങ്ങളില്‍
സര്‍ക്കാര്‍ അഥവാ സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ത്ഥികളെ
ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. പദ്ധതി പ്രകാരം പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥിനിവിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറും
അനുബന്ധ സാമഗ്രികളും വാങ്ങുന്നതിനായി ഒരാള്‍ക്ക് പരമാവധി 40,000 രൂപ വരെ വായ്പ അനുവദിക്കുന്നു.
അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാന പരിധി 3.5 ലക്ഷം രൂപയാണ്.

 5. പട്ടികജാതി/പട്ടികവര്‍ഗ്ഗവിഭാഗത്തിലെ സര്‍ക്കാര്‍ഉദ്യോഗസ്ഥര്‍ക്കുള്ള വ്യക്തിഗത വായ്പാ പദ്ധതി

പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട  ചെറിയ അഥവാ ഇടത്തരം വരുമാനക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ


നിത്യജീവിതത്തിലെ വിവിധ ഗാര്‍ഹിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഉദ്ദേശിച്ചിട്ടുള്ള ഈ പദ്ധതിയിന്‍ കീഴില്
വിവാഹം, രോഗചികിത്സ, ഗൃഹപ്രവേശം തുടങ്ങിയ അടിയന്തിര ഘട്ടങ്ങളിലെ വായ്പാ ആവശ്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍
കുന്നതാണ്. പരമാവധി വായ്പാ തുക 1 ലക്ഷം രൂപയാണ്. അപേക്ഷകന്‍റെ കുടുംബവാര്‍ഷിക വരുമാനം 4 ലക്ഷം രൂപ
കവിയാന്‍ പാടില്ല. വായ്പയുടെ പലിശ നിരക്ക് 8 ശതമാനവും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്.  ഫണ്ടിന്‍റെ
ലഭ്യതയനുസരിച്ചേ വായ്പ നല്‍കുകയുള്ളു

 6. പട്ടികജാതിപട്ടികവര്‍ഗവിഭാഗ സര്‍ക്കാ ര്‍ഉദ്യോഗസ്ഥര്‍ക്കുള്ള ഇരുചക്ര വാഹന വായ്പാ പദ്ധതി

പട്ടികജാതിയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇരുചക്രവാഹനം വാങ്ങുന്നതിനായി ഈ പദ്ധതിയിന്‍ കീഴില്‍ പരമാവധി


50,000/  രൂപ വരെ വായ്പ നല്‍കുന്നു. അപേക്ഷകന്‍റെ കുടുംബവാര്‍ഷിക വരുമാനം 4,00,000/  രൂപ കവിയാന്‍
പാടില്ല. വായ്പയുടെ പലിശനിരക്ക് 8 ശതമാനവും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്. ഫണ്ടിന്‍റെ ലഭ്യതയനുസരിച്ച്
വായ്പ നല്‍കുകയുള്ളു.

എ. സ്വയംതൊഴില്‍പദ്ധതിക ള്‍

 എന്‍. എസ്. എഫ്. ഡി. സി പദ്ധതികള്‍

ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ ( എന്‍. എസ്. എഫ്. ഡി. സി) പുനര്‍വായ്പാ സഹായത്തോടു
കൂടി പട്ടികജാതിക്കാര്‍ക്കു മാത്രമായി നടപ്പിലാക്കുന്ന പദ്ധതികളാണിവ.

 1. കര്‍ഷക തൊഴിലാളികള്‍ക്കുള്ള കൃഷിഭൂമി വായ്പാ പദ്ധതി

ഭൂരഹിതരായ കര്‍ഷക തൊഴിലാളി കുടുംബങ്ങള്‍ക്ക് കുറഞ്ഞത് 50 സെന്‍റ് എങ്കിലും കൃഷിക്ക് അനുയോജ്യമായ  ഭൂമി
വാങ്ങുന്നതിനും കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ട് ഭൂമിയി ല്‍ നിന്നും ഉള്ള വരുമാനം വഴി ഉപജീവനം നടത്തുന്നതിനുമുള്ള
പദ്ധതിയാണിത്. പദ്ധതി തുകയായ 3,00,000/  രൂപയില്‍പരമാവധി 2.5 ലക്ഷം രൂപ വരെ വായ്പയും 50,000 രൂപ വരെ
സബ്സിഡിയും ആകുന്നു.

വായ്പയുടെ പലിശ നിരക്ക് 6% വും തിരിച്ചടവ് കാലാവധി 8 വര്‍ഷവുമാണ്.

 2. മൈക്രോ ക്രെഡിറ്റ് ഫൈനാന്‍സ് പദ്ധതി

പട്ടികജാതിയില്‍പ്പെട്ടവരും സാമ്പത്തികമായി ഏറ്റവും പിന്നോക്കാവസ്ഥയിലുള്ളവരുമായ ലഘു സംരംഭകര്‍ക്ക് ഏറ്റവും 


ചുരുങ്ങിയ മുതല്‍ മുടക്ക് ആവശ്യമുള്ള മേഖലകളില്‍  സ്വന്തമായോ കൂട്ടായോ സ്വയം തൊഴില്‍ സംരംഭങ്ങള്‍
ആരംഭിക്കുന്നതിനുള്ള പദ്ധതിയാണിത്. പരമ്പരാഗതതൊഴില്‍ മേഖലകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതാണ്. പരമാവധി
50,000 രൂപ വരെയാണ് ഈ പദ്ധതിയിന്‍ കീഴില്‍ വായ്പ നല്‍കുന്നത്. അതില്‍ 10,000/  രൂപ വരെ അര്‍ഹരായവര്‍ക്ക്
സബ്സിഡി നല്‍കുന്നതാണ്. വായ്പയുടെ പലിശ നിരക്ക് 5% വും തിരിച്ചടവ് കാലാവധി 3 വര്‍ഷവുമാണ്. 

 3. മിനി വെഞ്ച്വര്‍പദ്ധതിക ള്‍

ഗുണഭോക്താക്കളുടെ അഭിരുചിക്കും തൊഴില്‍പരമായ വൈദഗ്ദ്ധ്യത്തിനുമനുസരിച്ച് വായ്പ നല്‍കുന്ന പദ്ധതികളാണിവ.


ഇതിന്‍ പ്രകാരം വ്യക്തിഗത യൂണിറ്റുകള്‍ക്ക് അവര്‍ക്ക് ആവശ്യമായ മേഖലകളില്‍ പദ്ധതിയുടെ വിജയ സാധ്യത
അനുസരിച്ച് ധനസഹായം നല്‍കുന്നതായിരിക്കും. പരമാവധി പദ്ധതി തുക 3 ലക്ഷം രൂപയാണ്. അതില്‍ 10,000/  രൂപ
വരെ  അര്‍ഹരായവര്‍ക്ക് സബ്സിഡി നല്‍കുന്നതാണ്. വായ്പയുടെ പലിശ നിരക്ക് 6% വും തിരിച്ചടവ് കാലാവധി 5 വര്‍
ഷവുമാണ്.

 4. മഹിളാ സമൃദ്ധി യോജന

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കിക്കൊണ്ട് ആവിഷ്കരിച്ചിട്ടുള്ള ഈ പദ്ധതിയിന്‍  കീഴില്‍


പരമാവധി 50,000/  രൂപ വായ്പ നല്‍കുന്നതാണ്. സ്ത്രീ സംരംഭകര്‍ക്ക് അവര്‍ക്ക് അനുയോജ്യമായതും എന്നാല്‍ കുറഞ്ഞ
മുതല്‍ മുടക്ക് മാത്രം വേണ്ടിവരുന്നതുമായ ഏതെങ്കിലും തൊഴിലില്‍  ഏര്‍പ്പെട്ട് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നതിനും
അതുവഴി അവരുടെ സാമൂഹിക- സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുവാനും ഉദ്ദേശിച്ചുകൊണ്ടുള്ള ഈ പദ്ധതിയുടെ പലിശ
നിരക്ക് 4% വും തിരിച്ചടവ് കാലാവധി 3 വര്‍ഷവുമാണ്. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പരമാവധി 10,000 രൂപവരെ
സബ്സിഡി നല്‍കുന്നതാണ്.

 5. മഹിളാ കിസാന്‍യോജന

പട്ടികജാതിയില്‍പ്പെട്ടവരും സംരംഭകത്വ ഗുണവുമുള്ളവരും സ്വന്തമായി ചെറിയ തോതില്‍ എങ്കിലും


കൃഷിയ്ക്കനുയോജ്യമായ ഭൂമി ഉള്ളതുമായ വനിതകളെ ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഇത്തരം ഗുണഭോക്താക്കള്‍ക്ക്
കൃഷിയിലും അനുബന്ധ മേഖലകളിലും ചെറിയ മുതല്‍ മുടക്ക് ആവശ്യമുള്ള വരുമാനദായകമായ സംരംഭങ്ങള്‍
ആരംഭിക്കുവാന്‍ പരമാവധി 50,000/  രൂപ വരെ വായ്പ നല്‍കുവാന്‍ പദ്ധതി ലക്ഷ്യമിടുന്നു. അര്‍ഹരായ ഗുണഭോക്താക്കള്‍
ക്ക് പരമാവധി 10,000/  രൂപ വരെ സബ്സിഡി നല്കുന്നതാണ്. വായ്പയുടെ പലിശ നിരക്ക് 5% വും തിരിച്ചടവ് കാലാവധി
5 വര്‍ഷവുമാണ്.

 6. ശില്‍പി സമൃദ്ധി യോജന പദ്ധതി

പട്ടികജാതിയില്‍പ്പെട്ട കരകൗശല വിദഗ്ദ്ധര്‍,ശില്‍പ്പികള്‍ എന്നിവര്‍ക്ക് അവര്‍ പ്രാവീണ്യം നേടിയ അഥവാ വ്യക്തിമുദ്ര


പതിപ്പിച്ച മേഖലയില്‍ അനുയോജ്യമായ സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി പരമാവധി 50,000 രൂപ
വരെ വായ്പ നല്‍കുന്ന പദ്ധതിയാണിത്. വായ്പയുടെ  പലിശ നിരക്ക് 5% വും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്.

 7. ലഘു വ്യവസായ യോജന

പട്ടികജാതിയില്‍പെട്ട സംരഭകത്വ ഗുണമുള്ളവര്‍ക്ക് ലഘുവ്യവസായങ്ങള്‍ ആരംഭിക്കുന്നതിനായി പരമാവധി 1 ലക്ഷം


രൂപവരെ വായ്പ നല്‍കുന്ന പദ്ധതിയാണിത്. വായ്പയുടെ പലിശനിരക്ക് 6 ശതമാനവും തിരിച്ചടവ് കാലാവധി 5 വര്‍
ഷവുമാണ്.
 8. വാഹന വായ്പ പദ്ധതി (ഓട്ടോ ടാക്സി)

പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും ഡ്രൈവിംഗ് ലൈസന്‍സും ബാഡ്ജും ഉള്ളവരുമായ തൊഴില്‍ രഹിതരായ യുവതീ


യുവാക്കള്‍ക്ക് സ്വയം തൊഴില്‍ ഉപാധി എന്ന നിലയില്‍ ഓട്ടോ ടാക്സി വാങ്ങാന്‍ വായ്പ നല്‍കുന്നതാണ്. പരമാവധി വായ്പാ
തുക 2.50 ലക്ഷം രൂപയാണ്. വായ്പയുടെ പലിശ നിരക്ക് 6% വും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്.

 9. എന്‍.എസ്.എഫ്.ഡി.സി.യുടെ വിദ്യാഭ്യാസ വായ്പ പദ്ധതി

പട്ടികജാതിയിലെ വളരെ പാവപ്പെട്ട വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്ക് റഗുലര്‍,പ്രൊഫഷണല്‍/  സാങ്കേതിക


വിദ്യാഭ്യാസ കോഴ്സുകളില്‍ ചേര്‍ന്ന്  പഠനം നടത്തുന്നതിന് പരമാവധി 10 ലക്ഷം രൂപവരെ വായ്പ നല്‍കുന്ന
പദ്ധതിയാണിത്. വായ്പയുടെ പലിശനിരക്ക് വിദ്യാര്‍ത്ഥികള്‍ക്ക് 4 ശതമാനവും വിദ്യാര്‍ത്ഥിനികള്‍ക്ക് 3.5
ശതമാനവുമാണ്. തിരിച്ചടവ് കാലാവധി പഠനം കഴിഞ്ഞുള്ള 5 വര്‍ഷവുമാണ്.

മുകളില്‍ പറഞ്ഞ പദ്ധതികളില്‍ എല്ലാം തന്നെ അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാന പരിധി
ഗ്രാമപ്രദേശങ്ങളില്‍98,000/- രൂപയും നഗരപ്രദേശങ്ങളില്‍1,20,000/- രൂപയുമാണ്.

 എന്‍. എസ്. ടി. എഫ്. ഡി. സി പദ്ധതികള്‍

 ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍െറ പുനര്‍ വായ്പാ സഹായത്തോടു കൂടി പട്ടികവര്‍ഗ്ഗത്തില്‍
പ്പെട്ടവര്‍ക്ക് മാത്രമായി നടപ്പിലാക്കുന്ന പദ്ധതികളാണിവ.

 1. ഓട്ടോറിക്ഷാ വായ്പാ പദ്ധതി

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരും ഓട്ടോ ഡ്രൈവിംഗ് ലൈസന്‍സും ബാഡ്ജുമുള്ളവരുമായ തൊഴില്‍രഹിതരായ യുവതീ


യുവാക്കള്‍ക്ക് സ്വയം തൊഴില്‍ ഉപാധി എന്ന നിലയില്‍ ഓട്ടോറിക്ഷ വായ്പ നല്‍കുന്നതാണ്. പരമാവധി പദ്ധതി തുക
1,95,000 രൂപയാണ്. വായ്പയുടെ പലിശ നിരക്ക് 6% വും തിരിച്ചടവ് കാലാവധി 5  വ ര്‍ഷവുമാണ്.

 2. സ്മോള്‍എന്‍റര്‍പ്രൈസസ് പദ്ധതിക ള്‍

ഗുണഭോക്താക്കളുടെ അഭിരുചിക്കും തൊഴില്‍ പരമായ വൈദഗ്ദ്ധ്യത്തിനുമനുസരിച്ച് വായ്പ നല്‍കുന്ന പദ്ധതികളാണിവ.


ഇതിന്‍ പ്രകാരം പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട വ്യക്തിഗത യൂണിറ്റുകള്‍ക്ക് അവര്‍ക്ക് ആവശ്യമായ മേഖലകളില്‍ പദ്ധതിയുടെ
വിജയ സാധ്യത അനുസരിച്ച് ധനസഹായം നല്‍കുന്നതായിരിക്കും. പരമാവധി 50,000 രൂപ വരെ പദ്ധതി തുകയുള്ള
വായ്പാ പദ്ധതിയാണ് ഇപ്പോള്‍ നടപ്പിലാക്കി വരുന്നത്. വായ്പയുടെ പലിശ നിരക്ക് 6% വും തിരിച്ചടവ് കാലാവധി 5 വര്‍
ഷവുമാണ്.

 3. ആദിവാസി മഹിളാ സശക്തികരണ്‍യോജന

പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട സ്ത്രീകളുടെ സാമ്പത്തിക സാമൂഹിക ഉന്നമനം ലക്ഷ്യമാക്കി ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ


വികസന കോര്‍പ്പറേഷന്‍െറ സഹായത്തോടു കൂടി വളരെ കുറഞ്ഞ പലിശ നിരക്കില്‍ അവര്‍ക്ക് വായ്പ ലഭ്യമാക്കുന്ന
പദ്ധതിയാണിത്. ഈ പദ്ധതി പ്രകാരം വ്യക്തിഗത യൂണിറ്റൊന്നിന് പരമാവധി 50,000 രൂപ വരെ ധനസഹായം
അനുവദിക്കുന്നതാണ്. വായ്പയുടെ പലിശ നിരക്ക് 4% വും തിരിച്ചടവ് കാലാവധി 5  വര്‍ഷവുമാണ്.
 4. പട്ടികവര്‍ഗ്ഗ സംരംഭകര്‍ക്കുള്ള വായ്പാ പദ്ധതി

പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട സംരംഭകരെ അവര്‍ക്കനുയോജ്യമായ മേഖലകളില്‍ മുതല്‍മുടക്ക് നടത്തി സ്വയം തൊഴില്‍


സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി പ്രാപ്തരാക്കുവാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയാണ് പട്ടികവര്‍ഗ്ഗ സംരംഭകര്‍ക്കുള്ള വായ്പാ
പദ്ധതി. പദ്ധതിയിന്‍ കീഴില്‍ വിജയ സാധ്യത പരിശോധിച്ചതിനുശേഷം പരമാവധി 1,50,000/  രൂപ വരെ വായ്പ നല്‍
കുന്നതാണ്. വായ്പയുടെ പലിശ നിരക്ക് 6% വും തിരിച്ചടവ് കാലാവധി 5 വര്‍ഷവും ആണ്.

 5. ആദിവാസി ശിക്ഷാ റിന്‍യോജന

ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസ കോര്‍പ്പറേഷന്‍റെ വിദ്യാഭ്യാസ വായ്പാ പദ്ധതിയാണ്               ആദിവാസി


ശിക്ഷാ റിന്‍ യോജന. കേരളത്തിലേയും മറ്റു സംസ്ഥാനങ്ങളിലേയും സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍
പി.എച്ച്.ഡി. ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍/സാങ്കേതിക കോഴ്സുകളില്‍പഠനം നടത്തുന്നതിനായി പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥിനീ വിദ്യാര്‍ത്ഥികള്‍ക്കാണ് വായ്പ നല്‍കുന്നത്. പരമാവധി വായ്പാ തുക 5 ലക്ഷം രൂപയും പലിശ നിരക്ക്
പ്രതിവര്‍ഷം 6%  തിരിച്ചടവ് കാലയളവ് പഠനശേഷമുള്ള 5 വര്‍ഷവുമാണ്.

മുകളില്‍ പറഞ്ഞ പദധതികളില്‍ എല്ലാം തന്നെ അപേക്ഷകര്‍ക്ക് ബാധകമായ കുടുംബ വാര്‍ഷിക വരുമാന പരിധി
ഗ്രാമപ്രദേശങ്ങളില്‍81,000/- രൂപയും നഗരപ്രദേശങ്ങളില്‍1,04,000/- രൂപയുമാണ്.

 6. തൊഴിലധിഷ്ഠിത പരിശീലന പദ്ധതിക ള്‍

ദേശീയ പട്ടികജാതി പട്ടികവർഗ്ഗ ധനകാര്യ വികസന കോർപ്പറേഷനുകളുടെ ധനസഹായത്തോടുകൂടിയും കോർപ്പറേഷന്‍


സ്വന്തമായും പട്ടികജാതിയില്‍പ്പെട്ട ഗുണഭോക്താക്കളുടെ മാനുഷിക വിഭവശേഷി വളർത്തിയെടുക്കുവാന്‍ പര്യാപ്തമായ
വിധത്തിലുള്ള വിവിധയിനം തൊഴിലധിഷ്ഠിത പരിശീലനപരിപാടിക ള്‍ നടപ്പാക്കുന്നുണ്ട്.  സംരംഭകത്വ വികസനം, ഇന്‍
ഫർമേഷ ന്‍ ടെക്നോളജി, റെഡിമെയ്ഡ് വസ്ത്ര നിർമ്മാണം  , കൃഷി എന്നീ മേഖലകളില്‍ ഊന്നിയ പരിശീലന
പദ്ധതികളാണ് പ്രധാനമായും നടപ്പാക്കുന്നത്.

 കോർപ്പറേഷന്‍ നല്‍കുന്ന വ്യക്തിഗത വായ്പകളി ല്‍ എല്ലാതന്നെ ഗുണഭോക്താക്ക ള്‍ വായ്പാതുകയ്ക്ക് അനുസൃതമായി
ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കേണ്ടതാണ്.  മാത്രമല്ല, നിശ്ചിത പ്രായപരിധിയിലുള്ള
അപേക്ഷകരെ മാത്രമേ വിവിധ പദ്ധതികളിന്‍കീഴി ല്‍ പരിഗണിക്കുകയുമുള്ളൂ.  സാധാരണ ഗതിയില്‍ ഒരു കുടുംബത്തില്‍
നിന്ന് ഒരാള്‍ക്ക് മാത്രമാണ് വായ്പ നല്‍കുന്നത്.   

7. വനിതാ ശാക്തീകരണ പദ്ധതി

പട്ടികജാതിയില്‍പ്പെട്ട വനിതാ സംരംഭകര്‍ മാത്രം ഉള്‍പ്പെട്ട സ്വയം സഹായ സംഘങ്ങള്‍ക്ക് വരുമാനദായക പദ്ധതികള്‍
ഏറ്റെടുത്തു നടത്തുന്നതിനായാണ്വനിതാ ശാക്തീകരണ പദ്ധതിയില്‍ വായ്പ നല്‍കുന്നത്. ഒരു സംഘത്തില്‍ 10 മുതല്‍
15 അംഗങ്ങള്‍ വരെ ഉണ്ടാകാവുന്നതാണ്. കോര്‍പ്പറേഷന്‍റെ വായ്പാ നിബന്ധനകള്‍ക്ക് വിധേയമായി ഒരു സംഘത്തിന്
പരമാവധി 6 ലക്ഷം രൂപ വരെ പദ്ധതി തുകയായി അനുവദിക്കുന്നതാണ്. ഇതില്‍ 2,40,000 രൂപ വരെ സബ്സിഡിയും
60,000 രൂപ ഗുണഭോക്തൃ വിഹിതവും ശേഷിക്കുന്ന 3 ലക്ഷം രൂപ വായ്പയും ആയിരിക്കും.. വായ്പയുടെ തിരിച്ചടവ് കാലാവധി
3 വര്‍ഷവും പലിശ നിരക്ക് 6 ശതമാനവും ആണ്.

വിദ്യാഭ്യാസ പരിപാടികള്‍
 പട്ടികജാതി വികസന വകുപ്പിന്‍െറ പ്രധാന മേഖല വിദ്യാഭ്യാസപുരോഗതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ്.
വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ ഒരു സമൂഹം ശാശ്വതമായി വളരുകയുള്ളു എന്നതിന്‍റെ അടിസ്ഥാനത്തിലാണ്
വിദ്യാഭ്യാസപദ്ധതികള്‍നടപ്പിലാക്കിവരുന്നത്.

1. നഴ്സറി സ്കൂളുകള്‍

പട്ടികജാതി കോളനികളിലും സങ്കേതങ്ങളിലുമായി സംസ്ഥാനത്തൊട്ടാകെ 86 നഴ്സറി സ്കൂളുകള്‍വകുപ്പ് നടത്തിവരുന്നു. പ്രതിദിന ഫീഡിംഗ്


ചാര്‍ജ്ജും യൂണിഫോമും അടങ്ങുന്ന പഠന സാമഗ്രികളും നല്‍കുന്നു. എല്‍.കെ.ജി, യു.കെ.ജി  സമ്പ്രദായം. ഓരോ കുട്ടിക്കും 30/-രൂപ
പ്രതിദിന ഫീഡിംഗ് ചാര്‍ജ്,  യൂണിഫോമിന് 600/- രൂപ, 190/- രൂപ ലംപ്സംഗ്രാന്‍റ് എന്നിവ നല്‍കുന്നു. ഓരോ നഴ്സറി സ്കൂളിലും
30 കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നു. ഇതില്‍പൊതുവിഭാഗത്തില്‍നിന്നും 25%വരെ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നുണ്ട്.

2. പ്രീമെട്രിക് വിദ്യാഭ്യാസം (10-ാം ക്ലാസ് വരെ)

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍,സര്‍ക്കാര്‍ എയ്ഡഡ്, സര്‍ക്കാര്‍ അംഗീകൃത അണ്‍എയ്ഡഡ് സ്കൂളിലും പഠിക്കുന്ന പട്ടികജാതി
വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യയന വര്‍ഷം ആരംഭിച്ച്15 ദിവസത്തിനുള്ളില്‍ ഓണ്‍ലൈനായി വിദ്യാര്‍ത്ഥിയുടെ അക്കൗണ്ടിലേക്ക്
നല്‍കുന്നു.  2019-20 മുതല്‍        ഇതിനായി ഈ-ഗ്രാന്‍റ്സ് സൈറ്റ് ഉപയോഗിക്കുന്നു.

a) ലംപ്സംഗ്രാന്‍റ് നിരക്ക് -

                നഴ്സറി സ്കൂള്‍(വകുപ്പിന്‍റെ നഴ്സറി സ്കൂളുകള്‍മാത്രം)-190/- രൂപ

                1 മുതല്‍4 വരെ     -    320/- രൂപ

                5 മുതല്‍7 വരെ     -    630/- രൂപ

                8 മുതല്‍10 വരെ  -    940/- രൂപ

                ഒരു വര്‍ഷം തോറ്റവര്‍ക്ക് പകുതി തുക.

b) സ്റ്റൈപന്‍റ്

വേടന്‍,  നായാടി, അരുന്ധതിയാര്‍/ചക്കിലിയന്‍, കള്ളാടി എന്നീ സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചുവടെ പറയുന്ന നിരക്കില്‍
പ്രതിമാസ സ്റ്റൈപന്‍റ് നല്‍കുന്നു.

                1 മുതല്‍4 വരെ      -    130/-  രൂപ

                5 മുതല്‍7 വരെ      -    160/-   രൂപ

                8 മുതല്‍10 വരെ    -   190/-  രൂപ

c) 9,10 ക്ലാസ്സില്‍പഠിക്കുന്നവര്‍ക്ക് പ്രീമെട്രിക് സ്കോളര്‍ഷിപ്പ് (കേന്ദ്രആവിഷ്കൃതപദ്ധതി)

9,10 ക്ലാസ്സുകളില്‍പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ സ്റ്റൈപന്‍റും ഗ്രാന്‍റും നല്‍കിവരുന്ന പദ്ധതി.


നിരക്കുകള്‍
ഹോസ്റ്റലേഴ്സ് ഡേസ്കോളര്‍
സ്കോളര്‍ഷിപ്പ് (പ്രതിമാസം) 525 225
ബുക്ക് ഗ്രാന്‍റ് 1000 750

d)അണ്‍എയ്ഡഡ് സ്കൂളുകളില്‍പഠിക്കുന്നവര്‍ക്ക് ട്യൂഷന്‍ഫീസ് റീ ഇംബേഴ്സ്മെന്‍റ്.

അംഗീകൃത അണ്‍  എയ്ഡഡ് സ്കൂളുകളില്‍ പത്താം ക്ലാസ്സ് വരെ പഠിക്കുന്ന പട്ടികജാതി, മറ്റര്‍ഹ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍
ഫീസ് റീ ഇംബേഴ്സ് ചെയ്തു നല്‍കുന്നു.നിരക്ക്- എല്‍.പി, യു.പി-ട്യൂഷന്‍ഫീസ്-1000/ രൂപ

സ്പെഷ്യല്‍ഫീസ്- 333/- രൂപ

ഹൈസ്കൂള്‍ട്യൂഷന്‍ഫീസ് 1500/- രൂപ

സ്പെഷ്യല്‍ഫീസ്- 500/- രൂപ

 വിദ്യാര്‍ത്ഥികളുടെ ക്ലാസ്സ് തിരിച്ചുള്ള പട്ടികജാതി /മറ്റര്‍ഹ വിഭാഗ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കി, ഫീസ് നിരക്ക്
രേഖപ്പെടുത്തി ഡി. ഇ. ഒ/ എ. ഇ ഒ മേലൊപ്പ് ചാര്‍ത്തി ബന്ധപ്പെട്ട ബ്ലോക്ക്/ മുന്‍സിപ്പല്‍/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന
ഓഫീസില്‍നല്‍കണം. ഒരു അദ്ധ്യയന വര്‍ഷത്തെ തുക അടുത്ത വര്‍ഷം റീ-ഇംബേഴ്സ് ചെയ്തു നല്‍കുന്നതാണ്.

3. പോസ്റ്റ് മെട്രിക് വിദ്യാഭ്യാസം (10-ാംക്ലാസിനു ശേഷം)

a) ലംപ്സംഗ്രാന്‍റും സ്റ്റെപ്പന്‍റും

                പ്ലസ് ടു, VHSE,                                    -   1130/- രൂപ

                ഡിഗ്രി, തത്തുല്യകോഴ്സുകള്‍             -   1190/-രൂപ

                പി. ജി, തത്തുല്യകോഴ്സുകള്‍           -   1570/- രൂപ

പ്രൊഫഷണല്‍കോഴ്സുകള്‍   - (440 മുതല്‍3130 രൂപ വരെ അനുസരിച്ച്)

സ്റ്റൈപ്പന്‍റ് നിരക്ക്

8 കിലോമീറ്ററിനുള്ളില്‍

താമസിക്കുന്നവര്‍ക്ക്         - 630/- രൂപ

8 കിലോമീറ്ററില്‍കൂടുതല്‍

യാത്ര ചെയ്തു വരുന്നവര്‍ക്ക് - 750/ രൂപ

നിലവില്‍ ടി ആനുകൂല്യം  ഇ- ഗ്രാന്‍റ്സ് 3.0 സോഫ്റ്റ് വെയര്‍ മുഖേന ട്രെഷറി വഴി ബില്‍ മാറി വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടിലേക്ക്
വിതരണം ചെയ്യുന്നു. അപേക്ഷകള്‍ വിദ്യാഭ്യാസ         വര്‍ഷാരംഭത്തില്‍ അക്ഷയ  കേന്ദ്രങ്ങള്‍ മുഖേന ഓണ്‍ ലൈന്‍ ആയി
സ്ഥാപന മേധാവിക്കു          സമര്‍പ്പിക്കണം. തുടര്‍ന്ന് അവയുടെ ഒറിജിനല്‍ സ്ഥാപന മേധാവി ജില്ലാ പട്ടിക ജാതി വികസന
ഓഫീസര്‍ക്ക് നല്‍കണം. ജാതി,  വരുമാന സര്‍ട്ടിഫിക്കറ്റുകള്‍,എസ്.എസ്.എല്‍. സി ബുക്കിന്‍െറ പകര്‍പ്പ്, വിദ്യാഭ്യാസ
യോഗ്യത   തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ           സഹിതമാണ് അപേക്ഷ  സ്ഥാപന മേധാവി ജില്ലാ ആഫീസര്‍
ക്ക് നല്‍കേണ്ടത്.

b) പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍

പോസ്റ്റ് മെട്രിക് കോഴ്സുകള്‍ പഠിക്കുന്നവര്‍ക്ക് 19 ഹോസ്റ്റലുകള്‍ വകുപ്പ് നേരിട്ട് നടത്തുന്നു. പട്ടിക അനുബന്ധമായി ചേര്‍ക്കുന്നു.
അന്തേവാസികള്‍ക്ക് ഭക്ഷണത്തിനായി പ്രതിമാസം ഒരാള്‍ക്ക് 2875/- രൂപ ചെലവഴിക്കുന്നു. കൂടാതെ ഓണം, ക്രിസ്മസ്
അവധിക്കാലങ്ങളില്‍ വീട്ടില്‍ പോയി വരുന്നതിന് യാത്രാബത്തയും നല്‍കുന്നു. പോക്കറ്റ് മണിയായി 190/- രൂപ നല്‍കുന്നു. ഹോസ്റ്റലില്‍
കായിക വിനോദങ്ങള്‍ക്കുള്ള സൗകര്യം, ലൈബ്രറി എന്നിവ ലഭ്യമാണ്. സര്‍ക്കാര്‍ കോളേജ്, ഹോസ്റ്റലുകള്‍,അംഗീകൃത എയ്ഡഡ്
കോളേജ് ഹോസ്റ്റലുകള്‍,സ്വാശ്രയ കോളേജുകളിലെ അംഗീകൃത ഹോസ്റ്റലുകള്‍ എന്നിവയില്‍ അഡ്മിഷന്‍ നേടിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍
ക്കും ആനുകൂല്യം നല്‍കുന്നു.    

c) താമസ ഭക്ഷണ ചെലവ്

(i) ഹോസ്റ്റല്‍സൗകര്യം ഇല്ലാത്ത ഫ്രൊഫഷണല്‍സ്ഥാപനങ്ങളില്‍പഠിക്കുന്നവര്‍ക്ക്

പ്രതിമാസം 1,500/- രൂപ നല്‍കുന്നു.

(ii) സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങളിലെ ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്ക് താമസ-ഭക്ഷണ ചെലവിനായി പ്രതിമാസം


4,500/ രൂപ വരെ നല്‍കുന്നു.

(iii) സര്‍ക്കാര്‍/എയിഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ സ്ഥാപനത്തിന്‍റെ ഹോസ്റ്റലിലോ അംഗീകൃത ഹോസ്റ്റലിലുകളിലോ


താമസിക്കുന്നതിന് താമസ ഭക്ഷണ ചെലവിനായി പ്രതിമാസം 3500 രൂപ വരെ നല്‍കുന്നു.

d) പ്രൈവറ്റ് അക്കോമഡേഷന്‍

വകുപ്പിന്‍റെ ഹോസ്റ്റലിലോ, സ്ഥാപനങ്ങളുടെ ഹോസ്റ്റലുകളിലോ, മറ്റ് പ്രൈവറ്റ് ഹോസ്റ്റലുകളിലോ പ്രവേശനം ലഭിക്കാത്ത വകുപ്പിന്‍
റെ ധനസഹായത്തോടെ വിവിധ കോഴ്സുകള്‍ക്കു പഠി ക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് 2017- 18 സാമ്പത്തിക
വര്‍ഷം മുതല്‍ പ്രതിമാസം പരമാവധി 4500 രൂപ എന്ന ക്രമത്തില്‍ 10 മാസത്തേക്ക് ആനുകൂല്യം അനുവദിക്കുന്നു.  ജില്ലാ
പട്ടികജാതി വികസന ഓഫീസുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

e) പ്രത്യേക പ്രോത്സാഹന സമ്മാനം

വിവിധ വാര്‍ഷിക പരീക്ഷകളില്‍ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. നിരക്ക് ചുവടെ

 കോഴ്സ്                                          ഫസ്റ്റ് ക്ലാസ് / ഗ്രേഡ്                ഡിസ്റ്റിംഗ്ഷന്‍/ഗ്രേഡ്

എസ്.എസ്.എല്‍.സി                        1,500                                         2,500

പ്ലസ് ടു, റ്റി.റ്റി.സി, ഡിപ്ലോമ            2,500                                       5,000

ഡിഗ്രി                                               3,500                                         7,500

പി.ജി മറ്റ് പ്രൊഫഷണല്‍


കോഴ്സുകള്‍                                  5,000                                         10,000

ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റുകളുടെ ബാങ്ക് പാസ്ബുക്കിന്‍റെ പകര്‍പ്പ് എന്നിവ സഹിതം പട്ടികജാതി വികസന ഓഫീസര്‍ക്ക്
അപേക്ഷ നല്‍കണം.

f) റാങ്ക് ജേതാക്കള്‍ക്ക് സ്വര്‍ണ്ണ മെഡല്‍

മെഡിക്കല്‍/ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ആദ്യ റാങ്ക് നേടുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പവന്‍ സ്വര്‍ണ്ണ
നാണയം സമ്മാനമായി നല്‍കുന്നു. പ്ലസ് ടു, എസ്.എസ്.എല്‍.സി, THSLC, THSS, VHSE പരീക്ഷകളില്‍ എല്ലാ
വിഷയത്തിനു എ പ്ലസ് ഗ്രേഡ് നേടുന്ന   പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അര പവന്‍സ്വര്‍ണ്ണ നാണയം നല്‍കി അനുമോദിക്കുന്നു.

g) സ്വാശ്രയ സ്ഥാപനങ്ങളില്‍പ്രൊഫഷണല്‍കോഴ്സില്‍  പഠിക്കുന്നവര്‍ക്ക് ആനുകൂല്യം

 വിവിധ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍,യൂണിവേഴ്സിറ്റികള്‍ എന്നിവയില്‍ മെരിറ്റിലോ റിസര്‍


വേഷനിലോ അഡ്മിഷന്‍ നേടുന്നവര്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ച നിരക്കില്‍ ഫീസ് ആനുകൂല്യങ്ങള്‍ നല്‍കുന്നതോടൊപ്പം  ലംപ്സംഗ്രാന്‍
റ്, സ്റ്റൈപ്പന്‍റ് എന്നിവയും നല്‍കുന്നു. അപേക്ഷ ഓണ്‍ ലൈനായി അക്ഷയകേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കുക, ജാതി, വരുമാന സര്‍
ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒറിജിനല്‍ അപേക്ഷ സ്ഥാപന മേധാവി മുഖേന ജില്ലാ
പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക്         നല്‍കണം.  ആനുകൂല്യങ്ങള്‍ഇ-ഗ്രാന്‍റ്സ് ബാങ്ക് മുഖേന നല്‍കുന്നു.

 h) എഞ്ചിനീയറിംഗ്/ മെഡിക്കല്‍കോഴ്സുകള്‍ക്ക് അഡ്മിഷന്‍ലഭിച്ചവര്‍ക്ക് പ്രാഥമികചെലവിന് ഗ്രാന്‍റ്

 എഞ്ചിനീയറിംഗ്/ മെഡിക്കല്‍കോഴ്സുകള്‍ക്ക് പ്രവേശനം ലഭിച്ചവര്‍ക്ക് പ്രാഥമിക ചെലവുകള്‍ക്ക് തുക അനുവദിക്കുന്നു. നിരക്ക്

മെഡിക്കല്‍- 10,000/- എഞ്ചിനീയറിംഗ്- 5,000/-

അഡ്മിഷന്‍ നേടിയത് സംബന്ധിച്ച രേഖ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷ ജില്ലാ പട്ടിക  ജാതി വികസന
ഓഫീസര്‍മാര്‍ക്ക് നല്‍കണം. വരുമാന പരിധി 1.00.000/- രൂപ

i) പ്രൈമറി /സെക്കന്‍ററി എഡ്യൂക്കേഷന്‍എയിഡ്

1 മുതല്‍8 വരെ ക്ലാസ്സുകളില്‍സര്‍ക്കാര്‍/ എയിഡഡ് സ്കൂളുകളില്‍പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം , ബാഗ്, കുട 
എന്നിവ വാങ്ങുന്നതിന് പഠന പ്രോത്സാഹനത്തിനായി 2000/- രൂപ പ്രൈമറി / സെക്കന്‍റി എഡ്യൂക്കേഷന്‍എയിഡായി നല്‍കുന്നു.

j) ലാപ്ടോപ്പ് വാങ്ങുന്നതിന് ധനസഹായം

പട്ടികജാതി വികസന വകുപ്പില്‍ നിന്നും വിദ്യാഭ്യാസാനുകൂല്യം നല്‍കുന്ന ബി.ടെക്, എം.ടെക്, എം.സി.എ, പോളിടെക്നിക്ക്,
ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ,് ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് , എം.എസ്.സി.
ഇലക്ട്രോണിക്സ്,           എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.വി.എസ്.സി ആന്‍റ് എ .എച്ച്,
ബി ആര്‍ക്ക്, എം.ഫില്‍,പി.എച്ച്.ഡി എന്നീ കോഴ്സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വാങ്ങുന്നതിനായി
25,000/- വരെ ധനസഹായം അനുവദിക്കുന്നു.

k) സ്റ്റെതസ്കോപ്പ്  വിതരണം
1-ാംവര്‍ഷ, എം.ബി.ബി.എസ്, ബി.ഡി.എസ് വിദ്യാര്‍ത്ഥികള്‍ക്ക്  സ്റ്റെതസ്കോപ്പ് വാങ്ങുന്നതിന് ധനസഹായമായി 5800/- രൂപ നല്‍
കുന്നു.

l) ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ സ്കോളര്‍ഷിപ്പ്

ഇഗ്രാന്‍റ്സിന് അര്‍ഹതയില്ലാത്തതും, 2,50,000/- രൂപവരെ വരുമാനമുള്ള പട്ടികജാതി കുടുംബത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥിക്ക്


പോസ്റ്റ് മെട്രിക് തലത്തില്‍ കേരളത്തിനകത്തും പുറത്തും അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതി.
ഇതിനായുളള        അപേക്ഷ ആവശ്യമായ രേഖകള്‍സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണം.

m) ഈവനിംഗ് കോഴ്സ് പഠിക്കുന്നവര്‍ക്ക് ധനസഹായം

സര്‍ക്കാര്‍,സര്‍ക്കാര്‍അംഗീകൃത സ്ഥാപനങ്ങളില്‍ഈവനിംഗ് കോഴ്സ് പഠിക്കുന്നതിന് കോഴ്സ് ഫീസ് അനുവദിക്കുന്നു. ജാതി, വരുമാന സര്‍
ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അസ്സല്‍ അപേക്ഷ സ്ഥാപന മേധാവി മുഖേന ജില്ലാ
പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക് നല്‍കണം.

n) വിദൂര വിദ്യാഭ്യാസത്തിനുള്ള സഹായം.

യൂണിവേഴ്സിറ്റികളുടെ കറസ്പോണ്ടന്‍സ് കോഴ്സില്‍ചേര്‍ന്ന് പഠിക്കുന്നവര്‍ക്ക് കോഴ്സ് ഫീസ് അനുവദിക്കുന്നു.

o) സംസ്ഥാനത്തിനു പുറത്ത് പഠനം നടത്തുന്നവര്‍ക്കുള്ള ആനുകൂല്യം

കേരളത്തില്‍ ഇല്ലാത്ത കോഴ്സുകള്‍ക്ക് സംസ്ഥാനത്തിനു പുറത്ത് അംഗീകൃത സ്ഥാപനങ്ങളിലും, സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലും മെറിറ്റ്/
റിസര്‍വേഷന്‍സീറ്റില്‍പ്രവേശനം നേടിയിട്ടുള്ള പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം  നല്‍കുന്നു.

ജോലി സംബന്ധമായി കേരളത്തിന് പുറത്ത് താല്ക്കാലികമായി താമസം ആക്കിയിട്ടുള്ള പട്ടികജാതി വിഭാഗക്കാരുടെ മക്കള്‍ക്ക്
സാധാരണ കോഴ്സുകള്‍ക്കും വിദ്യാഭ്യാസ ആനുകൂല്യം അനുവദിക്കുന്നു. അപേക്ഷ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ,നേറ്റിവിറ്റി സര്‍
ട്ടിഫിക്കറ്റുകള്‍ സഹിതം സ്ഥാപന മേധാവി വഴി ബന്ധപ്പെട്ട ജില്ലകളിലെ അസിസ്റ്റന്‍റ് പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക് നല്‍
കണം

p) ഭാരതത്തിന് വെളിയില്‍പഠിക്കുന്നവര്‍ക്കുള്ള ധനസഹായം

2017 ഒക്ടോബര്‍ മുതല്‍ വിദേശ പഠനത്തിന് പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ,സ്കോളര്‍ഷിപ്പ് ഡയറക്ടറേറ്റ്
തലത്തില്‍അനുവദിക്കുന്നതാണ്.

ഇതിനായുളള അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം പട്ടികജാതി വികസന ഡയറക്ടര്‍ക്ക് നല്‍കണം.  ഈ പദ്ധതിപ്രകാരം
അനുവദിക്കുന്ന പരമാവധി തുക 25,00,000/-
രൂപയാണ്.                                                                                                         

q) പാരലല്‍കോളേജ്  പഠനത്തിനുള്ള ധനസഹായം

സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്ലസ്ടു, ഡിഗ്രി, പി. ജി, കോഴ്സുകളില്‍ പ്രവേശനം      ലഭിക്കാത്ത പട്ടിക ജാതി/ മറ്റര്‍ഹ
വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പാരലല്‍ കോളേജ് പഠനത്തിന് റഗുലര്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുടെ നിരക്കില്‍ ലംപ്സം ഗ്രാന്‍റ്,

സ്റെറപ്പന്‍റ് എന്നിവ          അനുവദിക്കുന്നു. കൂടാതെ ട്യൂഷന്‍ ഫീസ്, പരീക്ഷാ ഫീസ്  എന്നിവ നല്‍കുന്നു. അപേക്ഷ, ജാതി, വരുമാന
സര്‍ട്ടിഫിക്കറ്റുകള്‍ സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ അപേക്ഷിച്ചിട്ടും  അഡ്മിഷന്‍ ലഭിച്ചിട്ടില്ല എന്ന സാക്ഷ്യ പത്രം,
വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍  എന്നിവ സഹിതം ബ്ലോക്ക്/മുനിസിപ്പല്‍/ കോര്‍പ്പറേഷന്‍ പട്ടികജാതി
വികസന ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുക                                                                                                                       

4) ബിരൂദ/ബിരുദാനന്തര ബിരുദ കലാകോഴ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠന

പരിശീലനോപകരണങ്ങള്‍/ഉപാധികള്‍ വാങ്ങുന്നതിന് ധനസഹായം കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികള്‍ നടത്തുന്ന കലാവിഷയ


കോഴ്സുകള്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക്  അവരുടെ പഠനത്തിനാവശ്യമായ ഉപകരണങ്ങള്‍/ ആടയാഭരണങ്ങള്‍
തുടങ്ങിയവ വാങ്ങുന്നതിന് ധനസഹായം നല്‍കുന്നു.

സാമൂഹ്യക്ഷേമ പരിപാടികള്‍

1. വിവാഹ ധനസഹായം

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് 75,000/- രൂപ വിവാഹ  ധനസഹായമായി നല്‍കുന്നു. ജാതി,
വരുമാന സര്‍ട്ടിഫിക്കറ്റ്, പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, വിവാഹക്ഷണക്കത്ത്, വിവാഹം നിശ്ചയിച്ചു
എന്നതിന്‍െറ സമുദായ സംഘടനയുടെ/ ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം സഹിതം ബ്ലോക്ക്/ മുനിസിപ്പല്‍/കോര്‍പ്പറേഷന്‍/
പട്ടിക ജാതി വികസന ഓഫീസര്‍ക്ക്  അപേക്ഷ സമര്‍പ്പിക്കുക. വരുമാന പരിധി 1,00,000 /-രൂപ.

2. മിശ്ര വിവാഹിതര്‍ക്ക് ധനസഹായം

മിശ്ര വിവാഹിതരായ ദമ്പതിമാര്‍ക്ക് ( ഒരാള്‍ പട്ടികജാതിയും  പങ്കാളിപട്ടികഇതര സമുദായത്തില്‍ പെട്ടതുമായിരിക്കണം)


വിവാഹത്തെത്തുടര്‍ന്ന് ഉണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങളെ അതിജീവിക്കാനും തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമായി 75,000/-
രൂപ വരെ ഗ്രാന്‍റായി നല്‍കുന്നു. വിവാഹശേഷം ഒരു വര്‍ഷം കഴിഞ്ഞ് മൂന്നു വര്‍ഷത്തിനകം അപേക്ഷിക്കണം. ഭാര്യാഭര്‍
ത്താക്കന്മാരുടെ ജാതി സര്‍ട്ടിഫിക്കറ്റുകള്‍,കുടുംബ വാര്‍ഷിക വരുമാനം, സഹവാസ സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കററ് എന്നിവ
സഹിതം അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പല്‍/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന  ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. രണ്ടു
പേരുടെയും കൂടി പ്രതിവര്‍ഷ വരുമാന പരിധി- 1,00,000/- രൂപ

3. ഭൂരഹിത പുനരധിവാസ പദ്ധതി

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് ഗ്രാമപ്രദേശത്ത് കുറഞ്ഞത് 5 സെന്‍റ്  ഭൂമിയും മുനിസിപ്പല്‍/ കോര്‍
പ്പറേഷന്‍ പ്രദേശത്ത് കുറഞ്ഞത് 3 സെന്‍റ് ഭൂമിയും വാങ്ങുന്നതിന് ഗ്രാമ/ മുനിസിപ്പല്‍/കോര്‍പ്പറേഷനുകളില്‍ യഥാക്രമം 3,75,000/
4,50,000/- 6,00,000/- രൂപ ഗ്രാന്‍റായി അനുവദിക്കുന്നു. ഈ തുകയ്ക്ക് ലഭിക്കാവുന്ന പരമാവധി ഭൂമി വാങ്ങേണ്ടതാണ്.തദ്ദേശ
സ്വയംഭരണസ്ഥാപനങ്ങള്‍തയ്യാറാക്കുന്ന ലൈഫ് ലിസ്റ്റില്‍നിന്നാണ്ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.
അപേക്ഷ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍,സ്വന്തമായി ഭൂമിയില്ലെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം,
അവകാശമായി ലഭിക്കാവുന്ന ഭൂമി സംബന്ധിച്ച സാക്ഷ്യപത്രം, തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍നിന്ന് ഭൂമി വാങ്ങുന്നതിന് ധനസഹായം
ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം എന്നിവ  സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പല്‍/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന
ഓഫീസര്‍ക്ക് നല്‍കുക. വാര്‍ഷികവരുമാന പരിധി 50,000 രൂപയാണ്.

ഗ്രാമസഭ/വാര്‍ഡ്സഭ ലിസ്റ്റ് ലഭിക്കാത്ത സ്ഥലങ്ങളില്‍ പത്രപരസ്യം മുഖേന അപേക്ഷ ഗുണഭോക്താക്കളെ


തിരഞ്ഞെടുക്കുന്നതാണ്.

4. ഭവന പൂര്‍ത്തീകരണത്തിന് പ്രത്യേക ക്ഷണിച്ച്  ധനസഹായം 

സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ നിന്ന് പട്ടികജാതി വിഭാഗക്കാര്‍ക്ക് അനുവദിച്ചുനല്‍കിയ ഭവനനിര്‍മ്മാണ ധനസഹായ തുക പൂര്‍
ണ്ണമായും കൈപ്പറ്റിക്കഴിഞ്ഞിട്ടും നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തവരും നിര്‍ദ്ദിഷ്ഠ രീതിയിലുളള മേല്‍ക്കൂര നിര്‍മ്മിക്കാത്തതുമൂലം അവസാന
ഗഡു           ലഭിക്കാത്തവരും സ്വന്തമായി വീട് നിര്‍മ്മാണം ആരംഭിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തവരുമായ പട്ടികജാതി
കുടുംബങ്ങള്‍ക്ക് അംഗീകൃത എസ്റ്റിമേറ്റിന്‍റെ അടിസ്ഥാനത്തില്‍ പരമാവധി ഒന്നര ലക്ഷം രൂപ വരെ ഭവനനിര്‍മ്മാണം പൂര്‍
ത്തീകരിക്കുന്നതിന് പ്രത്യേക ധനസഹായം അനുവദിക്കുന്നതിന് സ.ഉ(സാധാ)നം.483/2019/പജ.പവ.വിവ.തീയതി
14/06/2019 പ്രകാരം ഉത്തരവായിട്ടുണ്ട്. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ധനസഹായം കൈപ്പറ്റിയവര്‍ക്ക് അര്‍
ഹതയുണ്ടായിരിക്കുന്നതല്ല.  10 വര്‍ഷത്തിനുളളില്‍ (ധനസഹായ തുകയുടെ അവസാന ഗഡു കൈപ്പറ്റിയ തീയതി കണക്കാക്കുമ്പോള്‍ )
ധനസഹായ തുക കൈപ്പറ്റിയവര്‍ക്കാണ് ഈ ധനസഹായത്തിന് അര്‍ഹതയുളളത്.   വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപ
വരെയുളളവര്‍ക്ക് പദ്ധതിപ്രകാരം ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുന്നത്.  ധനസഹായത്തിന് നിശ്ചിത മാതൃകയിലുളള
അപേക്ഷയോടൊപ്പം ജാതി, വരുമാനം, കൈവശവകാശം/ ഉടമസ്ഥാവകാശം( ഏതെങ്കിലും ഒന്ന്) എന്നിവ തെളിയിക്കുന്ന രേഖ ,
അംഗീകൃത എസ്റ്റിമേറ്റ്, അവസാന ഗഡു കൈപ്പറ്റിയ തീയതി സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പ്/ ഏജന്‍സിയില്‍നിന്നുളള സാക്ഷ്യപത്രം,
അഥവാ നിശ്ചിത മാതൃകയിലുളള മേല്‍ക്കൂര നിര്‍മ്മിക്കാത്തതിനാല്‍ അവസാന ഗഡു സംഖ്യ നല്‍കിയിട്ടില്ല എന്നതുസംബന്ധിച്ച
ബന്ധപ്പെട്ട വകുപ്പ്/ ഏജന്‍സിയില്‍ നിന്നുളള സാക്ഷ്യപത്രം, സ്വന്തമായി ഭവനനിര്‍മ്മാണം ചെയ്തവര്‍ വീടിന്‍റെ കാലപ്പഴക്കം
തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറി/ അസി.എന്‍ജിനീയറില്‍                 നിന്നുളള സാക്ഷ്യപത്രം, ആധാര്‍കാര്‍ഡിന്‍റെ പകര്‍പ്പ്,
റേഷന്‍കാര്‍ഡിന്‍റെ പകര്‍പ്പ് എന്നിവ സഹിതം ബ്ലോക്ക്/ മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍
പ്പിക്കേണ്ടതാണ്.

5. ആരോഗ്യ സുരക്ഷ പദ്ധതി- ചികില്‍സ ധനസഹായം

   മാരകമായ രോഗങ്ങള്‍ ബാധിച്ചവരും അത്യാഹിതങ്ങളില്‍പ്പെട്ടവരുമായ 1,00,000/- രൂപയില്‍ താഴെ വാര്‍ഷികവരുമാനമുള്ള


പട്ടികജാതി വിഭാഗത്തിന് ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം 50,000/- രൂപ വരെ ചികിത്സാധനസഹായം അനുവദിക്കുന്നു.
ഹ്യദയശസ്ത്രക്രിയ, ക്യാന്‍സര്‍,കിഡ്നി തകരാര്‍ മുതലായ ഗുരുതരമായ രോഗങ്ങള്‍ക്ക് പരമാവധി 1,00,000/-രൂപവരെ
ആശുപത്രിമുഖാന്തിരം നല്‍കുന്നു. നിശ്ചിത ഫാറത്തിലുളള ജാതി, വരുമാനം,   റേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ്, ബാങ്ക് അക്കൗണ്ട്
പാസ്ബുക്കിന്‍റെ പകര്‍പ്പ് എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങളിലൂടെ സൗജന്യമായി ഓണ്‍ ലൈനായി അപേക്ഷ സമര്‍
പ്പിക്കുന്നതിനോടൊപ്പം  അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രിന്‍റ്സഹിതം ടി അപേക്ഷ, ബന്ധപ്പെട്ട ബ്ലോക്ക് / മുന്‍സിപ്പല്
/കോര്‍പ്പറേഷന്‍പട്ടികജാതി വികസന ഓഫീസര്‍ക്ക്  സമര്‍പ്പിക്കണം.

 6. ഏക വരുമാനദായകന്‍മരണപ്പെട്ട കുടുംബങ്ങള്‍ക്കുളള ധനസഹായം

പട്ടികജാതി കുടുംബങ്ങളിലെ ഏകവരുമാനദായകനായ വ്യക്തി മരണപ്പെട്ടാല്‍ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന


പദ്ധതി20/09/2012 ലെ സ.ഉ(കൈ)നം.128/12/പജപവവിവ നം.സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ടി പദ്ധതിയില്‍ 50,000/- രൂപ
ധനസഹായം അനുവദിച്ചു വന്നിരുന്നത്.സ.ഉ(കൈ)നം 85/18/പജവവിവ തീയതി22/11/2018 നം.ഉത്തരവ് പ്രകാരം 2,00,000/-
രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.  അപേക്ഷ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍,മരണസര്‍ട്ടിഫിക്കറ്റ്, മരണപ്പെട്ട വ്യക്തി കുടുംബത്തിലെ
ഏകവരുമാനദായകനായിരുന്നുവെന്ന തഹസില്‍ദാറുടെ സാക്ഷ്യപത്രം, റേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ്, ബാങ്ക് അക്കൗണ്ട് രേഖകള്‍
തുടങ്ങിയവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കുക. മരണം നടന്ന്
രണ്ട് വര്‍ഷത്തിനുള്ളില്‍അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

 7.സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം

പട്ടികജാതി പട്ടികവര്‍ഗ്ഗ ജനസമൂഹവും മുഖ്യധാരാ സമുദായങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളവും ഇഴയടുപ്പവുമുള്ളതാക്കിത്തീര്
ക്കുന്നതിന് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 മുതല്‍   16 വരെ എല്ലാവര്‍ഷവും സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷാചരണമായി
ആചരിക്കുന്നു. ടിആചരണക്കാലത്ത പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍
ജനങ്ങളിലെത്തിക്കുന്നതിനും കോളനികള്‍ കേന്ദ്രീകരിച്ച് ശുചിത്വ പരിപാടികള്‍,മെഡിക്കല്‍ ക്യാമ്പുകള്‍,വിജ്ഞാന സദസ്സുകള്‍,പ്രദര്‍
ശനങ്ങള്‍,പൂര്‍ത്തിയായ പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍,പുതിയ പദ്ധതികളുടെ ആരംഭം കുറിക്കല്‍എന്നിവ നടത്തുന്നു.

8. ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക പുനരധിവാസ പദ്ധതി.

50,000 രൂപയില്‍ താഴെ വരുമാനമുള്ള പട്ടികജാതിയിലെ ദുര്‍ബല വിഭാഗക്കാരുടെ (വേടന്‍,നായാടി, ചക്ലിയ/


അരുന്ധതിയാര്‍,കളളാടി) പുനരധിവാസ പദ്ധതി പ്രകാരം താഴെ പറയുന്ന പദ്ധതികള്‍ക്ക് സ.ഉ(കൈ) നം.
78/2018/പജ.പവ.വിവ.തീയതി 7/11/2018 പ്രകാരം തുക അനുവദിച്ചു വരുന്നു.

ക്ര.
പദ്ധതിയുടെ പേര് അനുവദിക്കുന്ന തുക
നം
1 കൃഷിഭൂമി (കുറഞ്ഞത് 25 സെന്‍റ്) 10,00,000/-
കമ്മ്യൂണിറ്റി പഠനമുറി (കെട്ടിടം ഉളള സ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യം+
2 6,80,000/-
ആവര്‍ത്തന ചെലവുകള്‍)
കെട്ടിട നിര്‍മ്മാണത്തിന് പ്രൈസ്
എസ്റ്റിമേറ്റ് പ്രകാരം 6,80,000/-
3 കമ്മ്യൂണിറ്റി പഠനമുറി(കെട്ടിടം ഇല്ലാത്ത സ്ഥലങ്ങള്‍)
+ അടിസ്ഥാന സൗകര്യം, ആവര്‍ത്തന
ചെലവുകള്‍ക്ക്
4
പഠനമുറി (വ്യക്തിഗതം) 3,00,000/-

പ്രൈസ് എസ്റ്റിമേറ്റ്
5 കുടിവെളളം, വൈദ്യുതി, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍
പ്രകാരം
6 കോളനികളിലെ വീടുകളുടെ നവീകരണം/ ബലപ്പെടുത്തല്‍ പ്രൈസ് എസ്റ്റിമേറ്റ് പ്രകാരം
7
വീടിന്‍റെ അറ്റകുറ്റപ്പണികള്‍ക്ക്(വ്യക്തിഗതം) 1,50,000/-

8 ടോയ്ലറ്റ് നിര്‍മ്മാണം 40,000/-


9 തൊഴില്‍പരിശീലനം/ സ്വയം തൊഴില്‍സംരംഭം പ്രോജക്ട്റിപ്പോര്‍ട്ട്  പ്രകാരം വകുപ്പ്
ഉദ്ദ്യോഗസ്ഥര്‍ പരിശോധിച്ച് ശുപാര്‍ശ
ചെയ്യുന്ന പ്രകാരമുളള   തുക.
10 ഭൂരഹിത പുനരധിവാസം(കുറഞ്ഞത് 5 സെന്‍റ് ഭൂമി വാങ്ങുന്നതിന് 5,00,000/-
11 ഭവന നിര്‍മ്മാണം 6,00,000/-

 ഭുമി, വീട്  എന്നിവ അനുവദിക്കുന്നത് ലൈഫ് ലിസ്റ്റില്‍ നിന്നുളള അര്‍ഹതപ്പെട്ട ഗുണഭോക്താക്കള്‍ക്കാണ്.  ജാതി, വരുമാനത്തിന്‍റെ
അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ബ്ലോക്ക്/ മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ അര്‍ഹതപ്പെട്ട
ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു.

9. വിജ്ഞാന്‍വാടി

പട്ടികജാതി വിദ്യാര്‍ത്ഥികളുടേയും യുവാക്കളുടേയും ഉന്നമനം ലക്ഷ്യമാക്കി ആനുകാലിക വിജ്ഞാന സമ്പാദനത്തിനും മത്സരപരീക്ഷകള്‍


ക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും സഹായകമാകുന്ന കേന്ദ്രങ്ങളാണ് വിജ്ഞാന്‍വാടികള്‍. ഇന്‍റര്‍നെറ്റ്
സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടര്‍, വായനശാല എന്നിവ സജ്ജീകരിച്ചുകൊണ്ട് പട്ടികജാതിസങ്കേതങ്ങളോടനുബന്ധിച്ചാണ് വിജ്ഞാന്‍
വാടികള്‍ സ്ഥാപിക്കുക. ഇതിനുള്ള കെട്ടിടം നിര്‍മ്മിക്കാനുള്ള ഫണ്ടുസഹിതം ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ട്.  ഓരോ വിജ്ഞാന്‍
വാടിയിലും  5000 രൂപ ഹോണറേറിയം വ്യവസ്ഥയില്‍ഒരു സിസ്റ്റം ഓപ്പറേറ്ററേയും നിയമിക്കുന്നുണ്ട്. 

10. ഹോമിയോ ഹെല്‍ത്ത് സെന്‍റര്‍

സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 29 പട്ടികജാതി സങ്കേതങ്ങളോടനുബന്ധിച്ച് ഹോമിയോ ഹെല്‍ത്ത് സെന്‍ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്.


രണ്ടരകിലോമീറ്റര്‍ ചുറ്റളവില്‍ മറ്റ് ആരോഗ്യപരിപാലനകേന്ദ്രങ്ങളില്ലാത്ത പട്ടികജാതി സങ്കേതങ്ങളാണ് ഇതിലേക്ക്

തെരഞ്ഞെടുത്തിട്ടുള്ളത്    

11. ഹാന്‍ഡ്ഹോള്‍ഡിംഗ് സെല്‍

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളഉടെ ഉന്നമനത്തിനായി ആവിഷ്കരിച്ചു നടത്തിവരുന്ന വിവിധ പദ്ധതികളുടേയും പ്രോജക്ടുകളുടേയും


പ്രയോജനം പരമാവധി ഗുണഭോക്താക്കളില്‍ എത്തിചേചേരുന്നതിന് സഹായമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പട്ടികജാതി
വികസന വകുപ്പ് പ്രകാരം ഹാന്‍ഡ്ഹോള്‍ഡിംഗ് സെല്‍ രൂപീകരിച്ച് പ്രവര്‍ത്തന ക്ഷമമക്കിയിട്ടുളളത്.  2018 ജനുവരിയിലാണ് ഈ
സെല്‍നിലവില്‍വന്നത്.

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അഭ്യസ്തവിദ്യരായ യുവതി യുവാക്കളെ കണ്ടെത്തി അവരുടെ യോഗ്യതയ്ക്കനുയോജ്യമായ


തൊഴിലുകളില്‍ ക്രിയാത്മകമായ പരിശീലനം നടത്തി തൊഴില്‍ നൈപുണ്യം വികസിപ്പിച്ച് അവരൈ തൊഴിലിനു പ്രാപ്തരാക്കുന്നതിന്
വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് ഈ സെല്ലിന്‍റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്.  ട്രെയിനിംഗ് & എംപ്ലോയിമെന്‍റ്
പ്രോഗ്രാമിന്‍റെ ഭാഗമായി കഴിഞ്ഞ മൂന്ന് വര്‍ഷകാലമായി വിവധ കോഴ്സുകളിലായി 7000 ത്തിലധികം പേര്‍ക്ക് പരിശീലനം നല്കുകയും
അതില്‍ 2376 പ്രേര്‍ക്ക് തൊഴില്‍ ലഭ്യമാകുകയും ചെയ്തിട്ടുണ്ട്.  ഇപ്രകാരം തൊഴില്‍ ലഭിച്ചവരില്‍ 248 പേര്‍ വിദേശ
രാജ്യങ്ങളിലാണ് ജോലി നേടിയിട്ടുളളത്.

പട്ടികജാതി /പട്ടികവര്‍ഗ്ഗ സംരംഭകരുടെ ഉല്പന്നങ്ങള്‍ ആഗോളവിപണിയില്‍ വിറ്റഴിക്കുന്നതിനു വേണ്ടി ഗദ്ദിക എന്ന പേരില്‍ Amazon
Online Portal -ല്‍ folder ആരംഭിച്ചിട്ടുണ്ട്.  നൂരിലധികം ഉല്പന്നങ്ങള്‍ ഈ portal-ല്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്.  portal-ലൂടെ
വിറ്റഴിക്കുന്ന ഉല്പന്നങ്ങള്‍ക്ക് മികച്ച ഗുണ നിലവാരം ഉറപ്പു വരുത്തുന്നതിനായി പട്ടികജാതി സംരംഭകര്‍ക്കായി ശില്പശാലക്ള്‍ വിവിധ
ജില്ലകളില്‍സംഘടിപ്പിച്ചു വരുന്നു.

ഇതിനു പുറമേ വിവധ തരത്തിലുളള ശില്പശാലകളും ബോധവല്കരണ പരിപാടികളും ഹാന്‍ഡ് ഹോള്‍ഡിംഗ് സെല്‍ മുഖേന നടത്തി
വരുന്നു.  ഈ വകുപ്പ് നടത്തി വരുന്ന വിവിധയിനം പദ്ധതികള്‍,പരിപാടികള്‍,ട്രെയിനിംഗ് & എംപ്ലോയിമെന്‍റ് പ്രോഗ്രാം
മുതലായവ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി 30-ലധികം ബോധവല്കരണ
ക്ലാസ്സുകളഉം സെമിനാറുകളഉം സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചു.  +2 വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡ് വര്‍ക്ക് ഷോപ്പുകരള്‍
വിവിധ ജില്ലകളില്‍ സംഘടിപ്പിച്ച് അവരുടെ നൂതനമായ കോഴ്സുകള്‍ പരിചയപ്പെടുത്തുകയും ആ കോഴ്സുകള്‍ വഴി എത്തിചേരാന്‍ കഴിയുന്ന
തൊഴില്‍മേഖലകളെ പരിചയപ്പെടുത്തി കൊണ്ട് വിദ്യാഭ്യാസ ഉന്നമനത്തിനുളള ദിശാബോധം നല്കുന്നു. ഈ  വകുപ്പിന്‍റെ കീഴിലുളള
പോസ്റ്റ്മെട്രിക് ആന്‍റ് പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ശുചിത്വവും വൃത്തിയും ഉറപ്പാക്കുന്നതിനായി ഹോസ്റ്റലുകളിലെ ബന്ധപ്പെട്ട
കിച്ചന്‍ സ്റ്റാഫുകള്‍ക്കായി വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിച്ച് അതുവഴി ഹോസ്റ്റല്‍ അന്തരീക്ഷം മെച്ചപ്പെടുത്തുവാന്‍ ശ്രദ്ധിക്കുന്നു.
സെല്ലിന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒരു മൊബൈല്‍ ആപ്പിനു രൂപം നല്കി , 14/06/2018 മുതല്‍ മൊബൈല്‍ ആപ്പ് പ്രവര്‍
ത്തനക്ഷമമാക്കിയിട്ടുണ്ട്.  handholding cell എന്ന പേരില്‍ ഗുഗില്‍ പ്ലേ സ്റ്റോറില്‍ ഈ ആപ്പ് ലഭ്യമാണ്.  പട്ടികജാതിയില്‍പ്പെട്ട
വിദ്യാസമ്പന്നരായ എല്ലാവര്‍ക്കും  അവര്‍ക്കാവശ്യമായ എല്ലാവിധി വിവരങ്ങളും വിരല്‍ത്തുമ്പില്‍ എത്തിക്കുക എന്ന
ലക്ഷ്യത്തോടെരൂപം നല്‍കിയതാണ് ഈ ആപ്പ്.  ഇത് ഡൗണ്‍ ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യുന്ന ആര്‍ക്കും തങ്ങളുടെ 
വിദ്യാഭ്യാസം, ഉപരിപഠനം, തൊഴില്‍ സാധ്യതകള്‍ തുടങ്ങിയവയും ഈ വകുപ്പിലെ എല്ലാ പദ്ധതികളെ കുറിച്ചും ഉളള എല്ലാ
സംശയങ്ങളും സന്ദേശങ്ങളായി handholding.kerala@gmail.com എന്ന വിലസത്തില്‍
അയക്കാവുന്നതാണ്.                                                                                                                                 

12. വാത്സല്യനിധി

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ സമഗ്ര വികസനത്തിനായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു ലക്ഷം
രൂപാവരെ വരുമാന പരിധിയിലുളള മാതാപിതാക്കളുടെ  പെണ്‍കുട്ടികള്‍ക്ക് വാത്സല്യനിധി എന്ന ഇന്‍ഷുറന്‍സ് അധിഷ്ഠിത സമഗ്ര
വികസന പദ്ധതി നടപ്പിലാക്കുന്നു.  പട്ടികജാതി പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി പട്ടികജാതി വികസന വകുപ്പും  LIC of India യും
സംയുക്തമായി  നടപ്പിലാക്കുന്ന ടി പദ്ധതിക്ക് വകുപ്പ് 1,38,000/- രൂപ 4 ഇന്‍സ്റ്റാള്‍മെന്‍റുകളിലായി താഴെ പറയും പ്രകാരം പെണ്
കുട്ടികളുടെ പേരില്‍നിക്ഷേപിക്കുന്നു. 1.04.2017 നു ശേഷം ജനിച്ച പെണ്‍കുട്ടികളെയാണ് ഈ പദ്ധതിയില്‍ഉള്‍പ്പെടുത്തിയിരിക്കുന്നത്.  

മറ്റ് വിശദാംശങ്ങള്‍

പെണ്‍കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍3,00,000/- രൂപ നല്‍കുന്നു (Assured Amount)

LIC നല്‍കുന്ന ഇന്‍ഷ്വറന്‍സ് സംബന്ധമായ മറ്റ് ആനുകൂല്യങ്ങള്‍

 
സാമ്പത്തിക വികസന പദ്ധതികള്‍

1. സ്വയം തൊഴില്‍ പദ്ധതി.


വ്യക്തികള്‍ക്ക് 3 ലക്ഷം വരെയുള്ള വായ്പകള്‍ക്കും ഗ്രൂപ്പുകള്‍ക്ക് 10 ലക്ഷം വരെയുള്ള വായ്പകള്‍ക്കും വായ്പാതുകയുടെ 1/3 സബ്സിഡി.
പദ്ധതി ബാങ്കുകളുമായിച്ചേര്‍ന്ന് നടപ്പിലാക്കുന്നു. ബാങ്ക് അംഗീകരിക്കുന്ന ഏത് സ്വയം തൊഴില്‍ സംരംഭവും തുടങ്ങാം. പ്രായം 18-50,
വിദ്യാഭ്യാസ യോഗ്യത- 7-ാം ക്ലാസ്സ്. വരുമാന പരിധി ബാധകമല്ല. അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാന
സര്‍ട്ടിഫിക്കറ്റുകള്‍,പദ്ധതി റിപ്പോര്‍ട്ട്, റേഷന്‍കാര്‍ഡ് പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡ് പകര്‍പ്പ്,  എസ്. ജി. എസ്. വൈ ലോണ്‍
വാങ്ങിയിട്ടില്ല എന്ന ബന്ധപ്പെട്ട ഓഫീസറുടെ സാക്ഷ്യ

പത്രം എന്നിവ സഹിതം ബ്ലോക്ക്/ മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കുക.

2. വക്കീലന്‍മാര്‍ക്ക് ധനസഹായം.

നിയമ വിദ്യാഭ്യാസം കഴിഞ്ഞ് എന്‍റോള്‍ ചെയ്ത് വക്കീലായി പരിശീലനം ചെയ്യുന്നതിന്

3 വര്‍ഷത്തേയ്ക്ക് ധനസഹായം നല്‍കുന്നു.

ഒന്നാം വര്‍ഷം

1. എന്‍റോള്‍മെന്‍റ് ഫീസ്      - 9600/-

2. വസ്ത്രം വാങ്ങുന്നതിന്   - 4000/-

3. പുസ്തകം വാങ്ങുന്നതിന്  - 12000/-

രണ്ടും മൂന്നും വര്‍ഷങ്ങളില്‍

1. വസ്ത്രം വാങ്ങുന്നതിന്   - 4000/-

2. പുസ്തകം വാങ്ങുന്നതിന്  - 12000/-

3. മുറി വാടക (പ്രതിമാസം 500/- രൂപ നിരക്കില്‍) - 6000/-

അഭിഭാഷകനായി എന്‍റോള്‍ ചെയ്ത് 6 മാസത്തിനകം നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതിസര്‍ട്ടിഫിക്കറ്റ്, എല്‍. എല്‍. ബിയുടെ സര്‍
ട്ടിഫിക്കറ്റ്, ബാര്‍ കൗണ്‍സില്‍ എന്‍റോള്‍മെന്‍റ് സാക്ഷ്യപത്രം, സീനിയര്‍ അഭിഭാക്ഷകന്‍െറ സാക്ഷ്യപത്രം  എന്നിവ സഹിതം
ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുക.

3. സാങ്കേതിക വിദ്യാഭ്യാസം ലഭിച്ചവര്‍ക്ക് അപ്രന്‍റീസ്ഷിപ്പ്.

ഐ.ടി.ഐ, ഡിപ്ലോമ, എഞ്ചിനീയറിംഗ് ഡിഗ്രി, എന്നിവ പാസ്സായവര്‍ക്ക് അപ്രന്‍റീസ്ഷിപ്പ്. അപേക്ഷകര്‍ അതാത് ജില്ലാ
പട്ടികജാതി വികസന ഓഫീസുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.  പ്രതിമാസ സ്റ്റെപന്‍റ്നിരക്ക് 5700/- രൂപ

4. ടൂള്‍ കിറ്റ്-വകുപ്പിന്‍െറ ഐ.ടി.ഐകളില്‍ വിവിധ ട്രേഡുകളില്‍ വിജയകരമായി പരിശീലനം പൂര്‍ത്തീകരിക്കുന്ന പട്ടികജാതി വിഭാഗം
വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന്‍റെ ഭാഗമായി പണിയായുധങ്ങള്‍ വാങ്ങുന്നതിന്  ഗ്രാന്‍റ് നല്‍കുന്നു. 
അപേക്ഷകള്‍ അതാത് ഐ.റ്റി.ഐ സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കേണ്ടതാണ്.

5. പട്ടികജാതിക്കാരുടെ വായ്പ എഴുതി തള്ളല്‍ പദ്ധതി.


സംസ്ഥാനത്തെ പട്ടികജാതി വിഭാഗക്കാര്‍,സര്‍ക്കാര്‍ വകുപ്പുകള്‍,കോര്‍പ്പറേഷനുകള്‍,സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍
നിന്നും എടുത്തിട്ടുള്ളതും 31.03.2006-ല്‍ തിരിച്ചടവ് കാലാവധി കഴിഞ്ഞതും കുടിശ്ശികയായതുമായ വായ്പകളില്‍ 25,000/- രൂപ
വരെയുള്ളത് പലിശയും പിഴ പലിശയും ഉള്‍പ്പെടെ എഴുതിത്തള്ളുന്നതിന് 12.11.2009 ലെ സര്‍ക്കാര്‍ ഉത്തരവ് (അച്ചടി)
100/2009 പജ.പവ.വിവ.നമ്പര്‍ ഉത്തരവിന്‍ പ്രകാരം നടപ്പിലാക്കിയിരുന്നു.സംസ്ഥാനത്തെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന കോര്‍
പ്പറേഷനുകള്‍,സര്‍ക്കാര്‍ വകുപ്പുകള്‍,സഹകരണ സ്ഥാപനങ്ങള്‍,കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്, എന്നിവിടങ്ങളില്‍ നിന്ന്
എടുത്തിട്ടുള്ളതും 31.03.2006-ല്‍ തിരിച്ചടവ് കാലാവധി കഴിഞ്ഞ് കുടിശ്ശിക ആയിട്ടുള്ളതുമായ വായ്പയുടെ 50,000/- രൂപ വരെയുള്ളത്
എഴുതി തള്ളുന്നതിന് 10.12.2013 ലെ സര്‍ക്കാര്‍ ഉത്തരവ് (അച്ചടി) നമ്പര്‍ 99/2013/പജ.പവ.വിവ നമ്പര്‍ ഉത്തരവിലൂടെ
നടപ്പിലാക്കിയിട്ടുണ്ട്.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ എസ്.സി/എസ്.ടി കോര്‍പ്പറേഷനില്‍ നിന്നും എടുത്തിട്ടുള്ളതും 31.03.2006 ല്‍


തിരിച്ചടവ് കാലാവധി കഴിഞ്ഞ് കുടിശ്ശികയായതുമായ വാഹന വായാപാ പദ്ധതി, അംബേദ്കര്‍ ഭവന നിര്‍മ്മാണ പദ്ധതി, പുതിയ
അംബേദ്കര്‍ ഭവന നിര്‍മ്മാണ പദ്ധതി, ഇന്‍കം ജനറേഷന്‍ ലിങ്ക്സ്, എന്നീ പദ്ധതികളിലെ മുതലും പലിശയും എഴുതി തള്ളുന്നതിന്
16.10.2014 ലെ സര്‍ക്കാര്‍ ഉത്തരവ് (കൈ) നമ്പര്‍ 74/14/പജ.പവ.വിവ നമ്പര്‍ ഉത്തരവ് പ്രകാരം നടപ്പിലാക്കിയിട്ടുണ്ട്.

പട്ടികജാതി വിഭാഗക്കാര്‍ കേരള സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍,സഹകരണ സ്ഥാപനങ്ങള്‍


എന്നിവിടങ്ങളില്‍ നിന്ന് എടുത്തിട്ടുള്ളതും 31.03.2010-ന് തിരിച്ചടവ് കാലയളവ് പൂര്‍ത്തിയായതുമായ ഒരു ലക്ഷം രൂപ വരെയുള്ള
വായ്പകളില്‍ മുതലും പലിശയും ചേര്‍ത്ത് ഒരു ലക്ഷം രൂപ വരെ എഴുതി തള്ളുന്നതിന് 31.03.2015 ലെ സ.ഉ (പി)
നം.24/2015/പജ.പവ.വിവ പ്രകാരം ഉത്തരവായിട്ടുണ്ട്. വരുമാന പരിധി 1.5 ലക്ഷം രൂപ

മുഖ്യമന്ത്രിയുടെ കടാശ്വാസ പദ്ധതി പ്രകാരം പട്ടികജാതിക്കാര്‍ റവന്യൂ വകുപ്പ്, കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്,
കേരള സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍,കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍
പ്പറേഷന്‍,കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍,കേരള സംസ്ഥാന വികലാംഗ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്ന്
എടുത്തിട്ടുള്ള 5 ലക്ഷം രൂപ വരെയുള്ള വായ്പകളില്‍ മുതലും പലിശയും ഉള്‍പ്പെടെ മുതലിന്‍റെ ഇരട്ടിയെങ്കിലും തിരിച്ചടവ് കഴിഞ്ഞിട്ടുള്ളവര്‍
ക്ക് കടാശ്വാസം അനുവദിച്ചുകൊണ്ട് 20.08.2016 ലെ സ.ഉ (പി) നം.118/2016/ധന.പ്രകാരം ഉത്തരവായിട്ടുണ്ട്. ടി ഉത്തരവിന്‍
പ്രകാരം മുതലും പലിശും പിഴപ്പലിശയുമുള്‍പ്പെടെ മുതലിന്‍റെ ഒന്നര ഇരട്ടിയെങ്കിലും തിരിച്ചടച്ചിട്ടുള്ളവര്‍ക്ക് മുതലിന്‍റെ
രണ്ടിരട്ടിയെത്തുന്നതുവരെയുള്ള കുടിശ്ശിക തുക പലിശയും പിഴപ്പലിശയും ഒഴിവാക്കി ഇരുപത്തിനാല് പ്രതിമാസ ഗഡുക്കളായി
തിരിച്ചടയ്ക്കാവുന്ന വിധത്തില്‍ വായ്പ പുന:ക്രമീകരിച്ചിട്ടുണ്ട്.

6. ഉല്പന്ന പ്രദര്‍ശന വിപണന മേള.

അന്യം നിന്നുകൊണ്ടിരിക്കുന്ന ഗോത്ര വര്‍ഗ്ഗ പൈതൃകവും തനത് കലകളും സംരംക്ഷിപ്പിക്കുന്നതിനും പരമ്പരാഗത ഉല്പന്നങ്ങള്‍ പ്രദര്‍
ശിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനായി പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്‍റെയും കിര്‍ത്താഡ്സിന്‍റേയും സംയുക്ത
ആഭിമുഖ്യത്തില്‍ സംസ്ഥാനാടിസ്ഥാനത്തില്‍  ഒരു വര്‍ഷം 2 സ്ഥലങ്ങളിലായി   സംഘടിപ്പിക്കുന്ന ഉല്‍പ്പന്ന പ്രദര്‍ശന വിപണന
മേളയാണിത്. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന്‍റെ ഭാഗമായോ,
വ്യക്തിഗതമായോ, കൂട്ടുസംരംഭങ്ങളായോ, കുടുംബശ്രീ, അയല്‍കുട്ടങ്ങളായോ, സൊസൈറ്റികളായോ തുടങ്ങിയിട്ടുളള സ്ഥാപനങ്ങളിലെ
ഉല്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് സംഘടിപ്പിച്ചിരിക്കുന്ന വിപണന മേളയിലെ സ്റ്റാള്‍ സൗജന്യമായി അനുവദിക്കുന്നു. ഉല്പന്നങ്ങള്‍
സ്റ്റാളിലെത്തിക്കുന്നതിനുള്ള വാഹന വാടക, സ്റ്റാളില്‍ നില്‍ക്കുന്നവര്‍ക്ക് പ്രതിദിന ബത്ത, ഭക്ഷണം എന്നിവ നല്‍കുന്നു.

7. അംബേദ്കര്‍ ഗ്രാമവികസന പരിപാടി.

ഓരോ നിയോജക മണ്ഡലത്തിലുളള അടിസ്ഥാന സൗകര്യ വികസനത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നതും നാല്‍പതോ
അതിലധികമോ പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്നതും വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമുളളതുമായ 2 കോളനികളെ വീതം
തെരഞ്ഞെടുത്ത് ഓരോ കോളനിയിലും ഓരോ കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
ഓരോ സങ്കേതത്തിന്‍റേയും വികസനാവശ്യങ്ങള്‍ വിലയിരുത്തിയാണ് പദ്ധതി നിര്‍വ്വഹണം നടപ്പാക്കുന്നത്. റോഡ് നിര്‍മ്മാണം,
വൈദ്യുതീകരണം, അഴുക്കുചാല്‍ നിര്‍മ്മാണം, സോളാര്‍ തെരുവ് വിളക്കുകള്‍,ബയോഗ്യാസ് പ്ലാന്‍റ്, ഭവനപുനരുദ്ധാരണം
എന്നിങ്ങനെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് പരമാവധി 1 കോടി രൂപയാണ് ഈ പദ്ധതി പ്രകാരം ഒരു
സങ്കേതത്തിനായി ചെലവഴിക്കുക. എം.എല്‍.എ മാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പദ്ധതി നിര്‍വ്വഹണം.

8. വിദേശത്ത് തൊഴില്‍നേടുന്നതിന് സാമ്പത്തികസഹായം.

അഭ്യസ്തവിദ്യരും ഏതെങ്കിലും തൊഴില്‍ മേഖലയില്‍ നൈപുണ്യവും പരിശീലനവും ലഭിച്ച പട്ടികജാതി യുവതീ യുവാക്കള്‍ക്ക്
വിദേശത്ത് തൊഴില്‍ നേടുന്നതിന് യാത്രയ്ക്കും വിസ സംബന്ധമായ ചെലവുകള്‍ക്കുമായി 1,00,,000/- രൂപ വരെ ധനസഹായം നല്‍
കുന്നു. ഇന്‍ഡ്യന്‍ പാസ്പോര്‍ട്ട്, വിദേശ തൊഴില്‍ ദാതാവില്‍ നിന്നും ലഭിച്ച തൊഴില്‍ കരാര്‍പത്രം, വിസ എന്നിവ സഹിതം അപേക്ഷ 
നല്‍കേണ്ടതാണ്. വാര്‍ഷിക വരുമാനം 2,50,000/- രൂപയില്‍ താഴെ വരുമാനമുള്ള 50 വയസ്സുവരെ പ്രായമുള്ളവര്‍ക്കാണ്
അപേക്ഷിക്കാന്‍ അര്‍ഹത.
തദ്ദേശസ്ഥാപനങ്ങള്‍മുഖേനയുള്ള പദ്ധതികള്‍

പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കായി പഞ്ചായത്ത് രാജ് ആക്ട് പ്രകാരം

തദ്ദേശ സ്ഥാപനങ്ങള്‍മുഖേന നടപ്പാക്കുന്ന പദ്ധതികള്‍

1.   ഗ്രാമപഞ്ചായത്ത്

a.      പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കുമായി വയോജന വിദ്യാഭ്യാസ പരിപാടികള്‍നടപ്പിലാക്കുക.

b.      പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് ഓലമേയുന്നതിനു ധനസഹായം നല്‍കുക.

c.      പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗക്കാരുടെയും കോളനികളില്‍കിണറുകളും പൊതുജല ടാപ്പുകളും  

         തെരുവുവിളക്കുകളും   ഏര്‍പ്പെടുത്തുക.

d.      പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് വിവാഹം, വൈദ്യചികിത്സ, ഉപരിപഠനം ഇന്‍റര്‍വ്യൂവിന്  പോകുന്നതിലേക്കുള്ള


യാത്രാബത്ത   എന്നിവയ്ക്ക് ധനസഹായം നല്‍കുക.

e.       പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് കോളനി രൂപീകരണ പദ്ധതികള്‍നടപ്പിലാക്കുക.

f.       പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് വിവേചനാധിഷ്ഠിത (ഡിസ്ക്രീഷനറി) ഗ്രാന്‍റുകള്‍നല്‍കുക.

g.      പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികള്‍  നടപ്പിലാക്കുന്നതിന്


സഹായിക്കുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍കൊടുക്കുകയും ചെയ്യുക.

h.    പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലുള്ള കുട്ടികളുടെ ക്ഷേമപരിപാടികള്‍ആരംഭിക്കുക.

 2.  ബ്ലോക്ക് പഞ്ചായത്ത്

a.       പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും ഭവന നിര്‍മ്മാണത്തിന് സഹായം നല്‍കുക.

b.       പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗക്കാരുടെയും ഇടയിലുള്ള ഭൂരഹിതരെയും ഭവനരഹിതരെയും  പുനരധിവസിപ്പിക്കുക.

c.      പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും ഭവനനിര്‍മ്മാണ സൗകര്യങ്ങള്‍മെച്ചപ്പെടുത്തുക.

d.      സംയോജിത വാസസ്ഥല വികസന പരിപാടി നടപ്പിലാക്കുക.

e.       പട്ടികജാതി-പട്ടികവര്‍ഗ വ്യവസായ സഹകരണ സംഘങ്ങള്‍സ്ഥാപിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍കൊടുക്കുക.

f.       പട്ടികജാതി-പട്ടികവര്‍ഗ കോളനികളുടെ അടിസ്ഥാന സൗകര്യം ഏര്‍പ്പാടു ചെയ്യുക.

g.      കോളനി വാസികള്‍ക്കുള്ള ആരോഗ്യ പദ്ധതികള്‍നടപ്പിലാക്കുക.

3.  ജില്ലാ പഞ്ചായത്ത്


എ.       പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരുമായ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കല്‍.

ബി.       പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കായിട്ടുള്ള ബാലവാടികള്‍,നഴ്സറി സ്കൂളുകള്‍,സീസണ്‍ ഡെകെയര്‍  കേന്ദ്രങ്ങള്‍,ഡോര്‍മിറ്ററികള്‍


എന്നിവയുടെ നടത്തിപ്പ്.

സി.      പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും വേണ്ടി സഹകരണ സംഘങ്ങള്‍സംഘടിപ്പിക്കുക.

4. മുനിസിപ്പാലിറ്റി/കോര്‍പ്പറേഷ ന്‍

എ.       പ്രീ സ്കൂള്‍കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള പരിപാടികള്‍നടപ്പിലാക്കുക.

ബി.       അന്ധവിശ്വാസങ്ങള്‍ക്കും ജാതിചിന്തയ്ക്കും അയിത്താചരണത്തിനുമെതിരെ പ്രചരണം നടത്തുക.

സി.      പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കുമായി വയോജന വിദ്യാഭ്യാസ പരിപാടികള്‍നടപ്പാക്കുക.

ഡി.      പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് വീട് ഓലമേയുന്നതിന് ധനസഹായം നല്‍കുക. ഭവന നിര്‍മ്മാണത്തിന് ധനസഹായം നല്‍
കുക.

ഇ.        പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കായുള്ള കോളനികളില്‍പൊതു സൗകര്യങ്ങള്‍ഏര്‍പ്പെടുത്തുക.

എഫ്.   പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് വിവാഹം/വൈദ്യചികിത്സ, ഉപരിപഠനം എന്നിവയ്ക്ക് ധനസഹായം നല്‍കുക.

ജി.        പട്ടികജാതി-പട്ടികവര്‍ഗവിഭാഗത്തിലുള്ള കുട്ടികള്‍ക്കുവേണ്ടി ക്ഷേമപരിപാടികള്‍ആരംഭിക്കുക.

എച്ച്.    ദുര്‍ബല വിഭാഗങ്ങള്‍ക്ക് നിയമസഹായ സമിതികള്‍രൂപീകരിക്കുക.

ഐ.     പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കു വേണ്ടിയുള്ള മറ്റു ക്ഷേമപരിപാടികള്‍നടപ്പിലാക്കുക.

You might also like