You are on page 1of 4

FUNDAMENTAL DUTIES

മൗലിക കടമകൾ
മൗലിക കടമകൾ ഉൾപ്പെടുന്ന ഭരണഘടന
ഭാഗം ഭാഗം IV A
ഭരണഘടനയിൽ മൗലിക കടമകളെ കുറിച്ച് /
മൗലിക കർത്തവ്യങ്ങളെ കുറിച്ച് പരാമർശിക്കുന്ന
ആർട്ടിക്കിൾ 51 A
മൗലിക കടമകൾ എന്ന ആശയം കടം
എടുത്തിരിക്കുന്നത് റഷ്യ / സോവിയറ്റ് യൂണിയൻ
മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്താൻ
ശിപാർശ ചെയ്ത കമ്മിറ്റി സ്വരൺ സിങ് കമ്മിറ്റി
ഈ സമയത്ത് പ്രധാനമന്ത്രി : ഇന്ദിര ഗാന്ധി
രാഷ്‌ട്രപതി : ഫക്രുദീൻ അലി അഹമ്മദ്
ഭരണഘടന നിലവിൽ വരുമ്പോൾ മൗലിക കടമകൾ
ഇല്ലായിരുന്നു.
മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ
ഉൾപ്പെടുത്തിയ വർഷം 1976
1976 ലെ 42-മത് ഭേദഗതി പ്രകാരം ഇന്ത്യൻ
ഭരണഘടനയിൽ 10 കടമകൾ കൂട്ടിച്ചേർത്തു
മൗലിക കടമകൾ നിലവിൽ വന്നത് 1977 ജനുവരി 03
നിലവിൽ ഉള്ള മൗലിക കടമകളുടെ എണ്ണം : 11
11 മത് കടമ ഉൾപ്പെടുത്തിയ വർഷം: 2002
11 മത് കടമ ഉൾപ്പെടുത്തിയ ഭേദഗതി: 86 മത് ഭേദഗതി

@PSCCLASSROOMPLUS
1975 ലെ ആഭ്യന്തര അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യൻ
പൗരന്മാർക്കായുള്ള മൗലിക കർത്തവ്യങ്ങൾ ഇന്ത്യൻ
ഭരണഘടനയിൽ ഉൾപ്പെടുത്താനുള്ള ചർച്ചകൾ
സജീവമായിരുന്നു.
ഇതിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി
1976 ൽ സർദാർ സ്വരൺ സിങിന്റെ അധ്യക്ഷതയിൽ ഒരു
കമ്മിറ്റിക്ക് രൂപം നൽകി.
1948 ലെ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ
ARTICLE 29(1) ൽ " ഓരോരുത്തർക്കും സമൂഹത്തോട് ചില
കർത്തവ്യങ്ങൾ ഉണ്ടെന്നും എങ്കിൽ മാത്രമേ ആ
വ്യക്തിയുടെ പൂർണ്ണവും സ്വതന്ത്രവുമായ വികാസം
സാധ്യമാകു " എന്നും പ്രതിപാദിക്കുന്നുണ്ട്.
മൗലിക കർത്തവ്യങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ
ഉൾപ്പെടുത്തണമെന്ന് സ്വരൺ സിംഗ് കമ്മിറ്റി ശിപാർശ
ചെയ്തത്
മൗലിക കർത്തവ്യങ്ങൾ ന്യായവാദത്തിന് അർഹമല്ല
നിയമപരമായി പരിഹാരമില്ലാത്തവയാണ്.
അതായത് ഒരു ഇന്ത്യൻ പൗരൻ മൗലിക കടമകൾ ചെയ്തില്ല
എന്ന് പറഞ്ഞു കോടതിക്ക് ആ വ്യക്തിക്കെതിരെ
കേസെടുക്കാൻ സാധിക്കില്ല.
എന്നിരുന്നാലും ആ കടമ ഒരു നിയമമായി പാർലമെന്റ്
പാസാക്കിയിട്ടുണ്ടെങ്കിൽ അത് പാലിക്കാത്തവരെ
ശിക്ഷിക്കാൻ കോടതിക്ക് അധികാരമുണ്ട്.
1971 ലെ നാഷണൽ ഓണർ ആക്ട്, 1972 ലെ വന്യജീവി
സംരക്ഷണ നിയമം, 1976 ലെ പ്രൊട്ടക്ഷൻ ഓഫ് സിവിൽ
റൈറ്റ്സ് ആക്ട് എന്നിവ മൗലിക കർത്തവ്യങ്ങളെ
ആധാരമാക്കി പാർലമെന്റ് പാസാക്കിയ നിയമങ്ങളാണ്.

@PSCCLASSROOMPLUS
11 മൗലിക കടമകൾ
1. ഭരണഘടന അനുസരിക്കുകയും ദേശീയ
പതാകയെയും ദേശീയ ഗാനത്തെയും
ബഹുമാനിക്കുകയും ചെയ്യുക Article 51 A a
2. സ്വാതന്ത്ര്യ സമരത്തിന്റെ ആദർശങ്ങൾ
പിന്തുടരുക Article 51 A b
3. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും
സംരക്ഷിക്കുക Article 51 A c
4. ആവശ്യപ്പെടുമ്പോൾ രാജ്യത്തെ
സംരക്ഷിക്കുകയും ദേശീയ സേവനങ്ങൾ
നൽകുകയും ചെയ്യുക Article 51 A d
5. പൊതുവായ സാഹോദര്യത്തിന്റെ ആത്മാവ്
വികസിപ്പിക്കുക, സ്ത്രീകളുടെ അന്തസ്സിന് കോട്ടം
വരുന്ന ആചാരങ്ങൾ ഉപേക്ഷിക്കുക Article 51 A e
6. രാജ്യത്തിന്റെ സംയോജിത സംസ്കാരം
സംരക്ഷിക്കുക Article 51 A f
7. പ്രകൃതി പരിസ്ഥിതി സംരക്ഷിക്കുക Article 51 A g
8. ശാസ്ത്രബോധവും മനുഷ്യത്വവും
വളർത്തിയെടുക്കുക Article 51 A h
9. പൊതു സ്വത്ത് സംരക്ഷിക്കുക, അക്രമം
ഒഴിവാക്കുക Article 51 A i
10. ജീവിതത്തിന്റെ എല്ലാ മേഖലകളിലും
മികവിനായി പരിശ്രമിക്കുക. Article 51 A j
11. 6-14 വയസ്സ് പ്രായമുള്ള കുട്ടികളെ സ്‌കൂളിൽ
അയക്കേണ്ടത് എല്ലാ മാതാപിതാക്കളുടെയും/
രക്ഷകരുടെയും കടമയാണ്. Article 51 A k
@PSCCLASSROOMPLUS
മൗലിക കടമകളുടെ സവിശേഷത

ഇന്ത്യൻ പൗരന്മാരെ അവരുടെ സമൂഹത്തോടും


സഹപൗരന്മാരോടും രാഷ്ട്രത്തോടുമുള്ള കടമയെ
ഓർമ്മിപ്പിക്കുന്നു (REMINDER TO THE CITIZEN)
ദേശവിരുദ്ധവും സാമൂഹിക വിരുദ്ധവുമായ
പ്രവർത്തനങ്ങൾക്കെതിരെ പൗരന്മാർക്ക് മുന്നറിയിപ്പ്
നൽകുന്നു
പൗരന്മാരെ പ്രചോദിപ്പിക്കുകയും അവർക്കിടയിൽ
അച്ചടക്കവും പ്രതിബദ്ധതയും വളർത്തുകയും ചെയ്യുന്നു
ഒരു നിയമത്തിന്റെ ഭരണഘടനാ സാധുത
പരിശോധിക്കുന്നതിനും നിർണ്ണയിക്കുന്നതിനും
കോടതികളെ സഹായിക്കുന്നു
NON - JUSTICIABLE ( ന്യായവാദത്തിന് അർഹമല്ല)
ഇന്ത്യയുടെ പൗരന്മാർക്ക് മാത്രമാണ് ഇത് ബാധകം.

കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് രാജ്യങ്ങളിലാണ് മൗലിക


കടമകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
മൗലിക കടമകൾ ഉള്ള മറ്റൊരു രാജ്യം ജപ്പാൻ

@PSCCLASSROOMPLUS

You might also like