You are on page 1of 8

LP/UP MODEL EXAM 10 CONNECTED FACTS

1. ഉത്തരം A.
➔ തിരുവിതാംകൂറിലെ അഭ്യസ്ത‌വിദ്യരായ ജനങ്ങൾക്ക് ഗവണ്‍മെന്‍റ ് സ്ഥാപനങ്ങളിൽ ജോലി
ലഭിക്കണം എന്ന ആവശ്യത്തോടെ തിരുവിതാംകൂറിലെ ജനങ്ങൾ സമർപിച്ച നിവേദനം -
മലയാളി മെമ്മോറിയല്‍
➔ മലയാളി മെമ്മോറിയലിൻ്റെ മുദ്രാവാക്യം - തിരുവിതാംകൂർ തിരൂവിതാകൂറുകാർക്ക്
➔ ഈ മുദ്രാവാക്യത്തിൻ്റെ ഉപജ്ഞാതാവ് - ബാരിസ്റ്റർ ജി.പി പിള്ള.
➔ മലയാളി മെമ്മോറിയൽ ശ്രീമൂലം തിരുനാളിന് സമർപ്പിക്കപ്പെട്ട വര്‍ഷം - 1891 ജനുവരി 1

2. ഉത്തരം D
➔ ആത്മവിദ്യാ സംഘം - വാഗ്ഭാടനന്ദന്‍
➔ പ്രത്യക്ഷ രക്ഷാ ദൈവ സഭ - കുമാരഗുരുദേവന്‍
➔ സാധുജന പരിപാലന സംഘം - അയ്യങ്കാളി
➔ സമത്വ സമാജം - വൈകുണ്ഠ സ്വാമികൾ.

3. ഉത്തരം C
➔ തിരുവിതാംകൂറിലെ അവർണ്ണരായ ഹൈന്ദവർക്ക് ക്ഷേതങ്ങളിലേക്കുള്ള പ്രവേശനത്തിന്
കാരണമായ വിളംബരം - ക്ഷേത്ര പ്രവേശന വിളംബരം
➔ തിരുവിതാംകൂറില്‍ ക്ഷേത്ര പ്രവേശന വിളംബരം നടന്നത് - 1936 നവംബര്‍ 12
➔ “ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്‍റെ ആധികാരിക രേഖയായ സ്മൃതി” എന്ന് ക്ഷേത്ര
പ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത് - ഗാന്ധിജി
➔ ക്ഷേത്ര പ്രവേശന വിളംബരത്തെ “തീര്‍ത്തും അഹിംസാപരവും രക്തരഹിതവുമായ വിപ്ലവം”
എന്ന് വിശേഷിപ്പിച്ചത് - സി. രാജഗോപാലാചാരി

4. ഉത്തരം D
➔ ഖിലാഫത്ത് സമരവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന കലാപം - മലബാര്‍ കലാപം
➔ മലബാര്‍ കലാപം ആരംഭിച്ചത് - 1921
➔ മലബാര്‍ കലാപത്തിന്‍റെ പ്രധാന കേന്ദ്രം - തിരൂരങ്ങാടി
➔ മലബാര്‍ കലാപത്തിന്‍റെ പെട്ടെന്നുണ്ടായ കാരണം - പൂക്കോട്ടൂര്‍ കലാപം

5. ഉത്തരം A
➔ കുളച്ചല്‍ യുദ്ധം നടന്ന വര്‍ഷം - 1741 ആഗസ്റ്റ് -10
➔ കുളച്ചല്‍ യുദ്ധത്തില്‍ ഏറ്റുമുട്ടിയവര്‍ - മാര്‍ത്താണ്ഡവര്‍മ്മയും ഡച്ചുകാരും
➔ കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ ഡച്ചുകാരെ പരാജയപ്പെടുത്തി.
➔ ചരിത്രത്തില്‍ ആദ്യമായി ഒരു യൂറോപ്യന്‍ ശക്തി ഇന്ത്യന്‍ ഭരണാധികാരിയുടെ മുന്നില്‍
പരാജയപ്പെടുന്നത് കുളച്ചല്‍ യുദ്ധത്തിലാണ്

6. ഉത്തരം B
➔ കമ്മ്യൂണല്‍ അവാര്‍ഡ് - റാംസെ മക്ഡൊണാള്‍ഡ്
➔ സ്വരാജ് പാര്‍ട്ടി - സി.ആര്‍ . ദാസ്
➔ ആസാദ് ഹിന്ദ് ഫൗജ് - സുഭാഷ് ചന്ദ്രബോസ്
➔ ബര്‍ദോളി കലാപം - സര്‍ദാര്‍ വല്ലഭായ് പട്ടേല്‍

7. ഉത്തരം C
ഭഗത് സിംഗ്
➔ രക്തസാക്ഷികളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്ന വ്യക്തി
➔ ഭഗത് സിംഗ് ഉപയോഗിച്ചിരുന്ന തൂലികാനാമങ്ങള്‍ : വിധ്രാഹി, ബല്‍വന്ത്, രഞ്ജിത്ത്

1
➔ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റിയത് ലാഹോര്‍ ഗൂഡാലോചന
കേസിലാണ്
➔ ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ നിലവില്‍ വന്നത് - 1928

8. ഉത്തരം D
➔ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകൃതമായ വര്‍ഷം - 1885 ഡിസംബര്‍ 28
➔ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പിതാവ് - എ.ഒ. ഹ്യൂം
➔ ഗാന്ധിജി ആദ്യമായി പങ്കെടുത്ത 1901 കൊല്‍ക്കത്ത സമ്മേളനത്തിന്‍റെ അദ്ധ്യക്ഷന്‍ - ദിന്‍ഷ
.ഇ. വാച്ച
➔ ഗാന്ധിജി അധ്യക്ഷത വഹിച്ച സമ്മേളനം - 1924 ബല്‍ഗാം സമ്മേളനം

9. ഉത്തരം C
➔ ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യ ദിനവും 76ാമത് വാര്‍ഷികവുമാണ് 2023 ആഗസ്റ്റ് 15 ന്
ആഘോഷിച്ചത്
➔ 77ാമത് സ്വാതന്ത്ര്യദിനത്തിന്‍റെ പ്രമേയം - Nation first, Always first
➔ ആസാദി കാ അമൃത് മഹോത്സവിന് തുടക്കം കുറിച്ചത് - 2021 മാര്‍ച്ച്
➔ 77ാമത് സ്വാതന്ത്ര്യദിനത്തില്‍ കരകൗശല തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച പദ്ധതി -
വിശ്വകര്‍മ്മ യോജന

10. ഉത്തരം D
➔ നൈല്‍ നദീ തീരത്ത് ഉടലെടുത്ത സംസ്കാരം - ഈജിപ്ഷ്യന്‍ സംസ്കാരം
➔ ഈജിപ്ഷ്യന്‍ ജനതയുടെ പ്രധാന സംഭാവനകള്‍ - സൗര പഞ്ചാംഗം, ദശാംശ സമ്പ്രദായം,
ജലഘടികാരം, സൂര്യഘടികാരം
➔ സൂര്യനെ അടിസ്ഥാനമാക്കി കലണ്ടര്‍ തയ്യാറാക്കി
➔ ഒരു വര്‍ഷത്തെ 365 ദിവസങ്ങളായി കണക്കാക്കി. 30 ദിവസങ്ങളുള്ള 12 മാസങ്ങളായി ഒരു
വര്‍ഷത്തെ വിഭജിച്ചു.

11. ഉത്തരം A
➔ ലോകത്തിലെ ആദ്യ നാഗരിക സംസ്കാരമായി കണക്കാക്കുന്നത് - മെസപ്പൊട്ടോമിയന്‍
സംസ്കാരം
➔ മെസപ്പൊട്ടോമിയന്‍ സംസ്കാരം നിലനിന്നിരുന്ന രാജ്യം - ഇറാഖ്
➔ യൂഫ്രട്ടീസ് - ടൈഗ്രിസ് നദികള്‍ക്കിടയില്‍ രൂപം കൊണ്ട സംസ്കാരം
➔ മെസപ്പൊട്ടോമിയക്കാരുടെ എഴുത്തു വിദ്യ അറിയപ്പെടുന്നത് - ക്യൂണിഫോം

12. ഉത്തരം B
➔ ചാന്ദ്രയാന്‍ - 3 വിക്ഷേപിച്ചത് - 2023 ജൂലൈ -14
➔ വിക്ഷേപിച്ച സ്ഥലം - ശ്രീഹരിക്കോട്ട
➔ വിക്ഷേപണ വാഹനം - LVM 3
➔ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തത് - 2023 ആഗസ്റ്റ് 23

13. ഉത്തരം C
➔ ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും മുകളിലേക്ക് പോകുംതോറും അന്തരീക്ഷ ഊഷ്മാവില്‍
വ്യതിയാനം സംഭവിക്കുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്തരീക്ഷ പാളിയായ
ഹോമോസ്ഫിയറിനെ അഞ്ചായി തരം തിരിച്ചിരിക്കുന്നു
➔ ട്രോപ്പോസ്ഫിയര്‍, സ്ട്രാറ്റോസ്ഫിയര്‍, മിസോസ്ഫിയര്‍, തെര്‍മോസ്ഫിയര്‍, എക്സോസ്ഫിയര്‍
എന്നിവയാണവ
➔ ട്രോപ്പോസ്ഫിയറിന്‍റെ മുകള്‍ഭാഗത്തേക്ക് പോകുംതോറും അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞു
വരുന്നു
➔ സ്ട്രാറ്റോസ്ഫിയറിലും, തെര്‍മോസ്ഫിയറിലും ഉയരം കൂടുന്നതിനനുസരിച്ച് ഊഷ്മാവ് കൂടി
വരുന്നു.

2
➔ അന്തരീക്ഷത്തിലെ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്ന പാളിയാണ് മിസോസ്ഫിയര്‍
(-120oc)

14. ഉത്തരം A
➔ ഉത്തര പര്‍വ്വത മേഖലകളില്‍ നിന്നും ഉത്ഭവിക്കുന്ന നദികളാണ് ഹിമാലയന്‍ നദികള്‍
➔ പ്രധാന ഹിമാലയന്‍ നദികള്‍ : സിന്ധു, ഗംഗ, ബ്രഹ്മപുത്ര
➔ ഉപദ്വിപീയ പീഠഭൂമിയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നുത്ഭവിക്കുന്ന നദികള്‍ ഉപദ്വീപിയ നദികള്‍
എന്നറിയപ്പെടുന്നു.
➔ പ്രധാന ഉപദ്വിപീയ നദികള്‍ : നര്‍മ്മദ. താപ്തി. ഗോദാവരി, കാവേരി
➔ വര്‍ഷം മുഴുവന്‍ ജലലഭ്യതയുള്ള ഹിമാലയന്‍ നദികള്‍ക്ക് ഉപദ്വീപീയ നദികളേക്കാള്‍ വേഗത
കൂടുതലാണ്

15. ഉത്തരം C
➔ ലോക പരിസ്ഥിതി ദിനം : ജൂണ്‍ 5
➔ ഐക്യരാഷ്ട്ര സംഘടന ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത് 1972
സ്റ്റോക്ഹോം സമ്മേളനത്തിലാണ്
➔ 1973 ലാണ് ജൂണ്‍ 5 പരിസ്ഥിതി ദിനമായി ആചരിച്ചു തുടങ്ങിയത്
➔ 50ാമത് പരിസ്ഥിതി ദിനമാണ് 2023 ല്‍ ആഘോഷിച്ചത്
➔ 2023 പരിസ്ഥിതി ദിനത്തിന്‍റെ പ്രമേയം : Beat plastic pollution

16. ഉത്തരം B
➔ ഇന്ത്യയു‍ടെ കേന്ദ്ര ബാങ്ക് - റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
➔ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായ വര്‍ഷം - 1935 ഏപ്രില്‍ 1

കേന്ദ്രബാങ്കിന്‍റെ പ്രധാന ധര്‍മ്മങ്ങള്‍


1. നോട്ട് ഇറക്കല്‍
2. ബാങ്കുകളുടെ ബാങ്ക്
3. ഗവണ്‍മെന്‍റിന്‍റെ ബാങ്ക്
4. വിദേശ നാണയത്തിന്‍റെ സൂക്ഷിപ്പുകാരന്‍
5. റിപ്പോര്‍ട്ടുകളുടെ പ്രസിദ്ധീകരണം
6. ആപല്‍ഘട്ടങ്ങളിലെ സഹായി
7. പണസപ്ലൈയുടെ നിയന്ത്രകന്‍
8. ധാര്‍മ്മിക പ്രേരണ
9. പ്രത്യക്ഷ നടപടികള്‍

17. ഉത്തരം A
➔ 2019 ആഗസ്റ്റിലും 2020 ഏപ്രിലിലും ബാങ്ക് ലയനം പ്രഖ്യാപിച്ച ധനകാര്യ മന്ത്രി - നിര്‍മ്മല
സീതാരാമന്‍

ബാങ്കുകള്‍ ലയിപ്പിച്ച ബാങ്ക്

ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, പഞ്ചാബ് നാഷണല്‍ ബാങ്ക്


യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ

സിന്‍ഡിക്കേറ്റ് ബാങ്ക് കാനറബാങ്ക്

അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്ക്

ആന്ധ്ര ബാങ്ക്, കോപ്പറേഷന്‍ ബാങ്ക് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

വി‍ജയ ബാങ്ക്, ദേനാബാങ്ക് ബാങ്ക് ഓഫ് ബറോഡ

3
18. ഉത്തരം A
➔ മിനി കോണ്‍സ്റ്റിറ്റ്യൂഷന്‍ എന്നറിയപ്പെടുന്ന ഭേദഗതി - 42ാം ഭേദഗതി
➔ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്ത ഏക ഭരണഘടന ഭേദഗതിയാണ് 42ാം ഭേദഗതി
➔ 42ാം ഭരണഘടനാ ഭേദഗതിയിലൂടെ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്ത വാക്കുകള്‍
➢ സ്ഥിതി സമത്വം (Socialist)
➢ മതേതരത്വം (Secular)
➢ അഖണ്ഡത (Integrity)

19. ഉത്തരം B
➔ രാജ്യസഭ നിലവില്‍ വന്നത് - 1952 ഏപ്രില്‍ 3
➔ രാജ്യസഭയുടെ മറ്റ് പേരുകള്‍ - ഉപരിസഭ, സെക്കന്‍റ ് ചേമ്പര്‍, ഹൗസ് ഓഫ് എല്‍ഡേഴ്സ്,
കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്സ്
➔ രാജ്യസഭയ്ക്ക് കാലാവധിയില്ല
➔ രാജ്യസഭ അംഗങ്ങളുടെ കാലാവധി - 6 വര്‍ഷം

20. ഉത്തരം D
➔ ദ്രാവകോപരിതലം അതിന്‍റെ വിസ്തീര്‍ണ്ണം പരമാവധി കുറയ്ക്കാന്‍ ഉളവാക്കുന്ന ബലം -
പ്രതലബലം
➔ മഴത്തുള്ളികളുടെ ഗോളാകൃതിയ്ക്ക് കാരണം - പ്രതലബലം
➔ ദ്രാവകത്തുള്ളികള്‍ക്കും കുമിളകള്‍ക്കും ഗോളാകൃതി നല്‍കുന്നത് - പ്രതലബലം
➔ ഷഡ്പദങ്ങള്‍ക്ക് ജലോപരിതലത്തില്‍ നടക്കാനും ഇരിക്കാനും സാധിക്കുന്നതിനു കാരണമായ
ബലം - പ്രതലബലം

21. ഉത്തരം C
➔ സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം - വ്യാഴം
➔ സൗരയൂഥത്തിലെ ജീവഗ്രഹം എന്നറിയപ്പെടുന്നത് - ഭൂമി
➔ ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങളുള്ള ഗ്രഹം - ശനി
➔ 2023 ജൂണില്‍ ശനിയുടെ ഉപഗ്രഹമായ എന്‍സെലാഡസിലാണ് ജീവന്‍റെ ആവശ്യഘടകമായ
ഫോസ്ഫറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്

22. ഉത്തരം C

വിവിധ നിറത്തിലുള്ള ഗ്ലാസിലൂടെ


നോക്കുമ്പോള്‍ വസ്തുവിന്‍റെ നിറം
വസ്തുവിന്‍റെ യഥാര്‍ത്ഥ നിറം
നീല ഗ്ലാസ് പച്ച ഗ്ലാസ് മഞ്ഞ ഗ്ലാസ്

വെള്ള നീല പച്ച മഞ്ഞ


ചുവപ്പ് കറുപ്പ് കറുപ്പ് ചുവപ്പ്
പച്ച കറുപ്പ് പച്ച പച്ച
മഞ്ഞ കറുപ്പ് പച്ച മഞ്ഞ
നീല നീല കറുപ്പ് കറുപ്പ്

23. ഉത്തരം B
➔ ഒരുവസ്തുവിനെ ഭൂമി അതിന്‍റെ കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കുന്ന ബലമാണ് ആ വസ്തു
വിന്‍റെ ഭാരം
➔ ഭാരത്തിന്‍റെ SI യൂണിറ്റ് -ന്യൂട്ടണ്‍
➔ മാസിന്‍റെ (പിണ്ഡം) അടിസ്ഥാന യൂണിറ്റ് - കിലോഗ്രാം
➔ മാസ് അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം - സാധാരണ ത്രാസ്

4
➔ ഭാരം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം - സ്പ്രിങ് ത്രാസ്

24. ഉത്തരം A
➔ ജലം തണുക്കുമ്പോള്‍ സാന്ദ്രത കൂടുന്നു.
➔ അന്തരീക്ഷ താപനില 4oC നേക്കാള്‍ കുറയുമ്പോള്‍ ജലത്തിന്‍റെ അസ്വാഭാവിക വികാസം
കാരണം സാന്ദ്രത കുറയുകയും വ്യാപ്തം കൂടുകയും ചെയ്യുന്നു.
➔ അതിനാല്‍ ജലത്തിന് ഏറ്റവും ഉയര്‍ന്ന സാന്ദ്രത കൈവരുന്ന ഊഷ്മാവ് - 4oC
➔ തണുപ്പുള്ള പ്രദേശത്തെ ജലാശയങ്ങളില്‍ ഐസ് പാളികള്‍ക്ക് താഴെ നിലനില്‍ക്കുന്ന
ജലത്തില്‍ ജീവികള്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്നതിന് കാരണം ജലത്തിന്‍റെ
അസ്വാഭാവിക വികാസമാണ്.

25. ഉത്തരം C
➔ ഒരു വര്‍ഷം കൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരം - പ്രകാശ വര്‍ഷം
8
➔ ശൂന്യതയിലൂടെയുള്ള പ്രകാശത്തിന്‍റെ വേഗത - 3 ലക്ഷം കിലോമീറ്റര്‍ /സെക്കന്‍റ ് - (3 × 10 𝑚/𝑠)
16
➔ ഒരു പാര്‍സെക് (Parsec) - 3.08 × 10 മീറ്റര്‍
- 3.26 പ്രകാശ വര്‍ഷം
26. ഉത്തരം C
ഏതെങ്കിലുമൊരു ദ്വിതീയ വര്‍ണ്ണത്തോട് അതില്‍പ്പെടാത്ത ഒരു പ്രാഥമിക വര്‍ണ്ണം ചേര്‍ത്താല്‍
ധവള പ്രകാശം ലഭിക്കും

വര്‍ണ്ണം പൂരക വര്‍ണ്ണം ലഭിക്കുന്ന പ്രകാശം

പച്ച മജന്ത വെള്ള


മഞ്ഞ നീല വെള്ള
ചുവപ്പ് സിയാന്‍ വെള്ള

27. ഉത്തരം D
➔ ദ്രവ്യത്തിന്‍റെ അഞ്ചാമത്തെ അവസ്ഥ - ബോസ് ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ്
➔ ആറാമത്തെ അവസ്ഥ - ഫെര്‍മിയോണിക് കണ്ടന്‍സേറ്റ്
➔ ഏഴാമത്തെ അവസ്ഥ - ക്വാര്‍ക്ക് ഗ്ലുവോണ്‍ പ്ലാസ്മ
➔ ഒന്‍പതാമത്തെ അവസ്ഥ - ജാന്‍ ടെല്ലര്‍മെറ്റല്‍

28. ഉത്തരം B
➔ ഭാരം - 10 kg
➔ ബലം - 5N
➔ സ്ഥാനാന്തരം - 20 മീറ്റര്‍
➔ പ്രവൃത്തി = ബലം × സ്ഥാനാന്തരം
➔ 5 × 20 = 100 J

29. ഉത്തരം C
➔ ആറ്റത്തിന്‍റെ സൗരയൂഥ മാത‍ൃക നിര്‍ദ്ദേശിച്ചത് - ഏണസ്റ്റ് റൂഥര്‍ഫോര്‍ഡ്
➔ പോസിറ്റീവ് ചാര്‍ജും ആറ്റത്തിലെ മാസിന്‍റെ ഭൂരിഭാഗവും വളരെ ചെറിയ മേഖലയില്‍
കേന്ദ്രീകരിച്ചിരിക്കുന്നു
➔ ഈ ചെറിയ ഭാഗത്തെ റൂഥര്‍ഫോര്‍ഡ് വിളിച്ചത് - ന്യൂക്ലിയസ്
➔ ന്യൂക്ലിയസിന്‍റെ ചാര്‍ജ് - പോസിറ്റീവ്
➔ ആറ്റത്തിന്‍റെ ചാര്‍ജ് - ചാര്‍ജില്ല

5
30. ഉത്തരം C
➔ സാധാരണ അന്തരീക്ഷ ഊഷ്മാവിലും ദ്രാവകാവസ്ഥയില്‍ കാണപ്പെടുന്ന ലോഹം - മെര്‍ക്കുറി
➔ മെര്‍ക്കുറി സംയുക്തങ്ങള്‍ അറിയപ്പെടുന്നത് - അമാല്‍ഗങ്ങള്‍
➔ ഇരുമ്പ്, പ്ലാറ്റിനം, ടങ്സ്റ്റണ്‍, ടന്‍ന്‍റാലം എന്നിവ ഒഴികെയുള്ള എല്ലാ ലോഹങ്ങളുമായി മെര്‍ക്കുറി
അമാല്‍ഗങ്ങള്‍ ഉണ്ടാക്കുന്നു

31. ഉത്തരം B
➔ 17ാം ഗ്രൂപ്പ് മൂലകങ്ങള്‍ : ഫ്ളൂറിന്‍, ക്ലോറിന്‍, ബ്രോമിന്‍, അയഡിന്‍, അസ്റ്റാറ്റിന്‍, ടെന്നിസൈന്‍
➔ 17ാം ഗ്രൂപ്പിലെ റേഡിയോ ആക്ടീവ് മൂലകങ്ങളാണ് - അസ്റ്റാറ്റിന്‍, ടെന്നിസിന്‍
➔ അസ്റ്റാറ്റിന്‍റെ ആറ്റോമിക നമ്പര്‍ - 85
➔ അസ്റ്റാറ്റിന്‍റെ ഓക്സിഡേഷന്‍ അവസ്ഥകള്‍ - -1 +1, +3, +5, +7

32. ഉത്തരം D
➔ ലോഹങ്ങള്‍ നേര്‍പ്പിച്ച Hcl മായി പ്രവര്‍ത്തിച്ച് ഉണ്ടാകുന്ന വാതകം - ഹൈഡ്രജന്‍
➔ അലൂമിനിയം, സിങ്ക്, മഗ്നീഷ്യം, അയണ്‍ മുതലായ ലോഹങ്ങള്‍ ആസിഡുമായി പ്രവര്‍ത്തി
ക്കുമ്പോള്‍ ഉണ്ടാകുന്ന വാതകം - ഹൈഡ്രജന്‍
➔ ലോഹങ്ങളെ അവയുടെ രാസപ്രവര്‍ത്തന ശേഷി കുറഞ്ഞുവരുന്നതിനനുസരിച്ച് ക്രമീകരിച്ച
ശ്രേണി - ക്രിയാശീലശ്രേണി

33. ഉത്തരം B
➔ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥെയ്ന്‍, ഓസോണ്‍, തുടങ്ങിയ വാതകങ്ങളും നീരാവിയും
ഭൂമിയില്‍ നിന്നുയരുന്ന ഭൗമ വികിരണത്തെ ആഗിരണം ചെയ്ത് ഭൂമിയോടടുത്തുള്ള അന്തരീക്ഷ
താപനില കുറയാതെ നിലനിര്‍ത്തുന്ന പ്രതിഭാസം - ഹരിതഗൃഹ പ്രഭാവം
➔ ഹരിത ഗൃഹ പ്രഭാവത്തിന് കാരണമാകുന്ന വാതകങ്ങള്‍ - ഹരിതഗൃഹ വാതകങ്ങള്‍
പ്രാഥമിക ഹരിത ഗൃഹ വാതകങ്ങള്‍
➔ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥെയ്ന്‍, ക്ലോറോഫ്ലൂറോ കാര്‍ബണ്‍, നൈട്രസ് ഓക്സൈഡ്,
ഓസോണ്‍

34. ഉത്തരം A
➔ രണ്ടോ അതിലധികമോ ലോഹങ്ങള്‍ ചേര്‍ന്ന മിശ്രിതം - ലോഹസങ്കരം
➔ കാന്തം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരം - അല്‍നിക്കോ
➔ അല്‍നിക്കോയില്‍ അടങ്ങിയ ലോഹങ്ങള്‍ - അലുമിനിയം , നിക്കല്‍, കൊബാള്‍ട്ട്, ഇരുമ്പ്

35. ഉത്തരം B
➔ ഒരു ആറ്റത്തിന്‍റെ ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ നിശ്ചിത സഞ്ചാരപാത
അറിയപ്പെടുന്നത് - ഓര്‍ബിറ്റ് (ഷെല്‍)
➔ ഒരു ഓര്‍ബിറ്റ് (ഷെല്‍)-ല്‍ ഉള്‍ക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം - 2n2
2
➔ ആറ്റത്തിന്‍റെ k ഷെല്ലില്‍ ഉള്‍ക്കൊള്ളാവുന്ന ഇലക്ട്രോണുകളുടെ പരമാവധി എണ്ണം - 2 × 1 = 2
2
➔ ആറ്റത്തിന്‍റെ L ഷെല്ലില്‍ ഉള്‍ക്കൊള്ളാവുന്ന ഇലക്ട്രോണുകളുടെ എണ്ണം - 2 × 2 = 8

36. ഉത്തരം C
➔ 2022 ലെ രസതന്ത്ര രസതന്ത്ര നോബേൽ പുരസ്കാരം നേടിയവര്‍ - കാള്‍ ബാരി ഷാർപ്‌ലെസ്
(USA), ബർട്ടോസി (USA), മോർട്ടൺ പി മെൽഡൽ (ഡെന്മാർക്ക് )
➔ ക്ലിക്ക് കെമിസ്ട്രി, ബയോ ഓർത്തോഗണൽ കെമിസ്‌ട്രി എന്നിവ വികസിപ്പിച്ചതിനാണ്
പുരസ്കാരം.
➔ 2001 ലും ബാരി ഷാർപ്‌ലെസ‌്ന് നോബൽ പുരസ്കാരം ലഭിച്ചിരുന്നു
➔ രണ്ട് തവണ പുരസ്കാരം ലഭിച്ച വ്യക്തിയാണ് ഇദ്ദേഹം.

6
37. ഉത്തരം C.
➔ d ബ്ലോക്ക് മൂലകങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പുകൾ ഗ്രൂപ്പ് 3 മുതൽ 12 വരെ (സംക്രമണ മൂലകങ്ങൾ
എന്നും അറിയപ്പെടുന്നു)
➔ സംക്രമണ മൂലകങ്ങളുടെ സംയുക്തങ്ങള്‍ മിക്കവാറും നിറമുള്ളതാവാന്‍ കാരണം
- സംക്രമണ മൂലകങ്ങളുടെ അയോണുകളുടെ സാന്നിധ്യം.
സംക്രമണ സംയുക്തങ്ങള്‍ നിറം
➔ കോപ്പർ സൾഫേറ്റ് - നീല
➔ കൊബാള്‍ട്ട് നൈട്രേറ്റ് - ഇളം പിങ്ക്
➔ പൊട്ടാസ്യം പെര്‍മാംഗനേറ്റ് - പര്‍പ്പിള്‍

38. ഉത്തരം D
➔ ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ശരീരഭാഗം - സെറിബ്രം
➔ വേദന സംഹാരികൾ പ്രവർത്തിക്കുന്ന ശരിരത്തിലെ ഭാഗം - തലാമസ്
➔ സെറിബ്രത്തിന്റെ ബാഹ്യഭാഗം - കോര്‍ട്ടക്സ്
➔ സെറിബ്രത്തിൻ്റെ ആന്തരഭാഗം - മെഡുല്ല

39. ഉത്തരം B
➔ കേരള സാമൂഹ്യമിഷന്‍റെ നേതൃത്വത്തില്‍ കുഷ്ഠരോഗം ബാധിച്ചവര്‍ക്കായുള്ള ഗൃഹസന്ദര്‍ശന
രോഗ നിര്‍ണ്ണയ പദ്ധതി- അശ്വമേധം
➔ ഒരു പുരുഷ വളണ്ടിയറും ഒരു ആശാ / വനിതാ വൊളൻ്റിയറും ഉൾപ്പെടുന്നതാണ് അശ്വമേധം ടീം.
➔ എയ്ഡ്സ് ബോധവൽക്കരണത്തിനു വേണ്ടിയുള്ള പദ്ധതി - ആയുര്‍ദളം
➔ മസ്ത‌ിഷ്‌ക മരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സംസ്ഥാന അരോഗ്യ
വകുപ്പ് പദ്ധതി - മൃതസഞ്ജീവനി.

40. ഉത്തരം D

ഗ്രന്ഥി ഹോര്‍മോണ്‍

★ തൈറോയിഡ് ഗ്രന്ഥി - തൈറോക്സിന്‍, കാല്‍സിടോണിന്‍


★ പൈനിയല്‍ ഗ്രന്ഥി - മെലാടോണിന്‍
★ ആഗ്നേയ ഗ്രന്ഥി - ഇന്‍സുലിന്‍, ഗ്ലൂക്കഗോണ്‍
★ അഡ്രിനല്‍ ഗ്രന്ഥി - അല്‍ഡോസ്റ്റിറോണ്‍, കോര്‍ട്ടിസോള്‍

41. ഉത്തരം B

രോഗം രോഗകാരി

★ കോളറ - വിബ്രിയോ കോളറ


★ പ്ലേഗ് - യെഴ്സീനിയ പെസ്റ്റിസ്
★ കുഷ്ഠം - മൈകോബാക്ടീരിയം ലെപ്രെ
★ എലിപ്പനി - ലെപ്റ്റോസ്പൈറ

7
42. ഉത്തരം B

ജീവകം ശാസ്ത്രീയ നാമം

B1 - തയാമിന്‍
B2 - റൈബോഫ്ലാവിന്‍/വിറ്റാമിന്‍ G
B3 - നിയാസിന്‍
B5 - പാന്‍റോതെനിക് ആസിഡ്
B6 - പിരിഡോക്സിന്‍
B7 - ബയോട്ടിന്‍/വിറ്റാമിന്‍ H
B9 - ഫോളിക് ആസിഡ്
B12 - സയനോകോബാലമിന്‍

43. ഉത്തരം C
➔ അത്യുല്‍പാദന ശേഷിയുള്ള മുളകിൻ്റെ വിത്തിനങ്ങളാണ് അനുഗ്രഹ, ജ്വാലാമുഖി, ഉജ്ജ്വല,
കീർത്തി.
➔ അത്യുല്‍പാദന ശേഷിയുള്ള പയറിൻ്റെ വിത്തിനങ്ങളാണ് - ജ്യോതിക, ലോല, മാലിക.
ഭാഗ്യലക്ഷ്മി.
➔ നെല്ലിൻ്റെ വിത്തിനങ്ങളാണ് - പവിത്ര, ഹ്രസ്വ, അന്നപൂര്‍ണ്ണ
➔ വെണ്ടയുടെ വിത്തിനങ്ങളാണ് - അനാമിക, കിരൺ, അർക്ക, സൽകീർത്തി

44. ഉത്തരം B
➔ രോഗകാരികളായ ജീനുകളെ മാറ്റി പ്രവർത്തനക്ഷമമായ ജീനുകളെ ഉൾപ്പെടുത്തികൊണ്ട്
ജനിതക രോഗങ്ങളിൽ നിന്നും രക്ഷിക്കാൻ കഴിയുന്ന ചികിത്സാ രീതി - ജീൻ തെറാപ്പി
➔ ഒരു പ്രത്യേക സ്വഭാവത്തിന് കാരണമായ ജീനിൻ്റ സ്ഥാനം ഡി. എൻ. എ യിൽ എവിടെ
യാണെന്ന് കണ്ടെത്തുന്ന സാങ്കേതിക വിദ്യ - ജീൻ മാപ്പിങ്.
➔ ന്യൂക്ലിയോറ്റൈഡുകളുടെ ക്രമീകരണം പരിശോധിക്കുന്ന സാങ്കേതിക വിദ്യ - D.N.A
പ്രൊഫൈലിങ്.
➔ മനുഷ്യ ജീനിൻ്റെ രഹസ്യങ്ങൾ കണ്ടത്താനായി 1990 കളിൽ ആരഭിച്ച പദ്ധതി - മനുഷ്യ ജീനോം
പദ്ധതി.

45. ഉത്തരം A

രോഗങ്ങള്‍ വാക്സിന്‍

ക്ഷയ രോഗം - ബി.സി.ജി


പോളിയോ - പോളിയോ
മംപ്സ്, മീസില്‍സ്, റുബെല്ല - M.M.R
ഡിഫ്തീരിയ, ടെറ്റനസ്, പെര്‍ട്ടൂസിസ് - D.T. P

You might also like