You are on page 1of 10

ഫെമിനിസം പ്രത്യയശാസ്ത്രവും പ്രശ്നങ്ങളും

അടിച്ചമര്‍ത്തലിന്റെ,ലിംഗചൂഷണത്തിന്റെ,പാര്‍ശ്വവല്‍ക്കരണത്തിന്റെ,നീതി
നിഷേധത്തിന്റെ അന്യത്വത്തില്‍ നിന്നും വിമുക്തമായ സ്വാതന്ത്ര്യവും സമ്പൂര്‍
ണവുമായ സ്ത്രീസത്തയെക്കുറിച്ചുള്ള അന്വേഷണമാണ് സ്ത്രീവിമോചന വാദം.
അനന്തകാലമായി അധ:സ്ഥിതരാക്കപ്പെട്ട പാതിജനതയുടെ
സ്വത്വാന്വേഷണം കൂടിയാണ് സ്ത്രീവാദം. സ്ത്രീയും പുരുഷനും തമ്മിലുള്ള
അധികാരബന്ധങ്ങളെ വിശകലനംചെയ്തുകൊണ്ട് ലിംഗനിരപേക്ഷമായ
സമത്വത്തിനും വേണ്ടി ശ്രമിക്കുന്ന പ്രസ്ഥാനമാണിത്. സ്വത്വത്തിനും
സമത്വത്തിനും സ്വതന്ത്രാസ്തിത്വത്തിനും വേണ്ടി നിലകൊള്ളുന്ന ഈ
പ്രസ്ഥാനം യഥാർത്ഥത്തിൽ സ്ത്രീപുരുഷ ബന്ധങ്ങൾക്ക് നവീനമായ അർത്ഥം
ചമയ്ക്കാൻ ശ്രമിക്കുന്നു.അവകാശങ്ങൾ,പദവി,അധികാരം എന്നിവ നേടിയെടു
ക്കാൻ സ്ത്രീക്കും പുരുഷനും തുല്യമായ ഒരിടത്തിനുവേണ്ടി പോരാടാൻ
പ്രയത്നിക്കുന്ന പ്രസ്ഥാനം എന്ന നിലയിൽ സ്ത്രീവാദത്തെ സാമാന്യമായി
നിർണയിക്കാൻ കഴിയും.തുല്യ നീതിക്കുവേണ്ടിയുള്ള സ്ത്രീയുടെ
അന്വേഷണത്തിന് വിത്തുപാകിയത് അമേരിക്കൻ, ഫ്രഞ്ച് വിപ്ലവങ്ങൾ
ഉയർത്തിപ്പിടിച്ച സ്വാതന്ത്ര്യം, സമത്വം, മൗലികാവകാശങ്ങൾ എന്നിവ
യെക്കുറിച്ചുള്ള മഹനീയ സങ്കല്പങ്ങളാണ്.

ഫ്രഞ്ച് വിപ്ലവാശയങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്


1792 ല്‍ മേരി വുൾസ്റ്റൺ ക്രാഫ്റ്റ് രചിച്ച ‘ദി വിന്‍ഡിക്കേഷന്‍ ഓഫ് ദ
റൈറ്റ്സ് ഓഫ് വുമെന്‍’ ഫെമിനിസത്തിന്റെ ആദ്യമാനിഫെസ്റ്റോയായി
അറിയപ്പെടുന്നു. സ്ത്രീയെക്കുറിച്ച് നിലനിൽക്കുന്ന സങ്കൽപ്പങ്ങൾ
പുരുഷനിർമ്മിതമാണെന്ന് മനസ്സിലാക്കുകയും സ്ത്രീയെ അസ്വതന്ത്രരാക്കിയ
വിക്ടോറിയൻ മൂല്യങ്ങളെ നിശിതമായി വിമർശിക്കുകയും ചെയ്യുന്ന ഈ കൃതി
സ്ത്രീവിദ്യാഭ്യാസത്തിന്റേയും കായികാഭ്യാസത്തിന്റേയും പ്രാധാന്യം
മുന്നോട്ടുവയ്ക്കുന്നു. സ്ത്രീയുടെ അടിമത്തത്തെ ഭൗതികപരമായ കാഴ്ചപ്പാടിൽ
വിശകലനം ചെയ്ത ഫ്രഡറിക് എംഗൽസിന്റെ(1829-1895) ‘കുടുംബം,
സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം’(1884) എന്ന കൃതിയും
സ്ത്രീവിമോചനവാദത്തിന് ശാസ്ത്രീയ പിൻബലം നൽകി.

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി ലോകമെമ്പാടും ഫെമിനിസ്റ്റ്


മുന്നേറ്റങ്ങൾ നടന്നു.പുരുഷാധിപത്യപരമായ ചിന്തയ്ക്കും പ്രയോഗത്തിനും
എതിരെ പ്രത്യയശാസ്ത്രത്തിന്റെയും സംസ്കാരത്തിന്റെയും മേഖലകളിൽ
സമരം ചെയ്യേണ്ടതിന്റെ ആവശ്യകത സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ സ്ത്രീ
അനുഭവം ബോധ്യപ്പെടുത്തുന്നു.

ഒന്നാംലോകമഹായുദ്ധത്തിനുശേഷം (1914-1916) ആദ്യകാല ഫെമിനിസ്റ്റ്


പ്രസ്ഥാനം പിൻവാങ്ങുന്നതാണ് കണ്ടത്. വോട്ടവകാശത്തിനും തുല്യപദവി
ക്കുമായി നടന്ന ഒന്നാംഘട്ടഫെമിനിസത്തിന്റെ പോരാട്ടം ഉൾവലിഞ്ഞ
സന്ദർഭത്തിലാണ് വെർജീനിയ വുൾഫിന്റെ സ്വന്തമായൊരു മുറിയും (എ റൂം
ഓഫ് ഒണ്‍സ് ഓണ്‍-1928),സിമോൺ ദ ബൂവയുടെ ദി സെക്കന്റ് സെക്സും (ദി
സെക്കന്റ് സെക്സ്-1949) പ്രസിദ്ധീകരിക്കപ്പെട്ടത്.

എഴുത്തുകാരികൾ രചനാവേളയിൽ അനുഭവിക്കുന്ന പ്രതിസന്ധികളും


സ്ത്രീകളുടെതായ രചനാപാരമ്പര്യത്തിന്റെ സാധ്യതകളുമാണ് ‘എ റൂം ഓഫ്
ഒൺസ് ഓൺ’ൽ വെർജീനിയ വുൾഫ് അവതരിപ്പിച്ചത്.സർഗാത്മക
രചനയ്ക്കുള്ള സാധ്യതകളൊന്നും ഒരു എഴുത്തു കാരിയുടെ മുന്നിലില്ല.
വീട്ടുജോലി കളുടെ താങ്ങാനാവാത്ത ഭാരം കൊണ്ട് വീർപ്പുമുട്ടുന്ന അവൾക്ക്
എഴുതാനുള്ള സ്ഥലമോ സമയമോ ശേഷിയോ ഇല്ല. എഴുത്തുകാരിയാവാൻ
സ്വന്തമായ ഒരു മുറിയും പണവും ഉണ്ടായേതീരൂ എന്ന് വെർജീനിയ
പ്രഖ്യാപിച്ചു. നിത്യ ജീവിതത്തിന്റെ തിരക്കുകളിൽനിന്ന് അകന്നിരിക്കാൻ,
മനനം ചെയ്യാൻ, എഴുതാൻ, തിരുത്താൻ ഒരിടം. ഈ ഇടം നിഷേധിക്കുന്ന
സമൂഹം സ്ത്രീരചനകളെ പുരുഷന്റേതിൽ നിന്നും താഴ്ത്തി കെട്ടുന്നതിലെ
അനീതിയും അവർ ചൂണ്ടിക്കാട്ടി. ഭാഷയ്ക്ക് അകത്തു പോലും സ്ത്രീ നേരിടുന്ന
ലിംഗപരമായ പ്രതിസന്ധി സൂചിപ്പിച്ച വെർജീനിയ മുഖ്യധാര
വ്യവഹാരമണ്ഡലങ്ങളിൽ സ്വന്തം സാന്നിധ്യം അറിയിക്കാൻ
പ്രയാസപ്പെടുന്ന സ്ത്രീയുടെ ചരിത്രമാണ് അനുസന്ധാനം ചെയ്തത്.

സമൂഹ അബോധത്തിലും ചരിത്രത്തിലും നൂറ്റാണ്ടുകളായി പ്രതിഷ്ഠിക്കപ്പെട്ട


സ്ത്രീകല്പനകളെ പുനപരിശോധനയ്ക്ക് വിധേയമാക്കുന്ന കൃതിയാണ് ഫ്രഞ്ച്
തത്വചിന്തയും നോവലിസ്റ്റുമായ സിമോൺ ദ ബുവ്വായുടെ (1908-1986) ‘ദി
സെക്കന്റ് സെക്സ് (1949)’. മനുഷ്യകുലം തന്നെ ഒരാൺ സങ്കല്പമാണ് എന്ന്
അഭിപ്രായപ്പെട്ട ബൂവ്വ കൗമാരത്തോടെ പെൺകുട്ടികളുടെ മേൽചെലുത്തുന്ന
സാമൂഹികാധികാരപ്രയോഗങ്ങളാണ് അവളെ സ്ത്രീയാക്കുന്നതെന്ന്
വ്യക്തമാക്കി. ‘ആരും സ്ത്രീയായി ജനിക്കുന്നില്ല മറിച്ച് ആയി
തീരുകയാണ്.’³ എന്ന അവരുടെ പ്രഖ്യാപനം ഫെമിനിസ്റ്റ് സാഹിത്യ
സമീപനങ്ങളുടെ അടിസ്ഥാനധാരയാണ്.

ഉത്പ്പാദനമേഖലയിലും കുടുംബത്തിലും സമൂഹത്തിലും സർവ്വാധിപത്യം


പുലർത്തുന്ന ആൺകോയ്മയുടെ പ്രത്യയശാസ്ത്ര തടവറയിൽ നിന്നുള്ള
മോചനം ആഗ്രഹിച്ച ബൂവ്വ പുരുഷൻ യഥാർത്ഥസ്വത്വവും സ്ത്രീ
അപരസ്വത്വവുമായി പരിഗണിക്കപ്പെടുന്ന സാമൂഹികാവസ്ഥയാണ്
സ്ത്രീപീഡനത്തിന് നിദാന മെന്ന് ചൂണ്ടിക്കാട്ടി.ഭൗതികവും
പ്രത്യയശാസ്ത്രപരവും ഭാഷാപരവുമായ പ്രതിസ ന്ധികളെ മറികടന്ന് സ്ത്രീക്ക്
അവളുടെ വിമോചന സ്വപ്നങ്ങൾ ആവിഷ്കരിക്കാൻ കഴിയുമെന്ന് വെർജീനിയ
വുൾഫും സിമോൺ ദ ബൂവയും തെളിയിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം 1960 കളോടെ ശക്തമായ ആധുനിക


ഫെമിനിസ്റ്റ്പ്രസ്ഥാനം ലൈംഗികതയുടെ രാഷ്ട്രീയത്തെയാണ് പ്രമാണമാക്കി
യത്. കുടുംബജീവിതം, ലൈംഗികത, ലൈംഗികപീഡനം,
സ്വശരീരത്തിലുള്ള അവകാശം എന്നിങ്ങനെ സ്ത്രീ-പുരുഷ ബന്ധങ്ങളുടെ
സ്വകാര്യവൽകൃത മേഖലയിലൂന്നിയ ചർച്ചകൾ ഇക്കാലത്ത് നടന്നു. ബെറ്റി
ഫ്രീഡന്റെ ഫെമിനിൻ മിസ്റ്റിക്(1963). കെയ്റ്റ് മില്ലറിന്റെ സെക്ഷ്വൽ
പൊളിറ്റിക്സ്(1969), ജർമെയിൻ ഗ്രീറിന്റെ ദ ഫീമെയിൽ യൂനക്(1970),
ഷൂലാ മിത്ത് ഫയർസ്റ്റോണിന്റെ ദ ഡയലെറ്റിക് ഓഫ് സെക്സ്(1970) എന്നീ
കൃതികൾ രണ്ടാംഘട്ട ഫെമിനിസത്തിന് ആശയപരമായ കരുത്ത് പാകി.

സ്ത്രീജീവിതത്തിന്റെ സ്വകാര്യഅനുഭവങ്ങളെ രാഷ്ട്രീയവൽക്കരിക്കാനുള്ള


ശ്രമമാണ് ബെറ്റി ഫ്രീഡന്റെ ഫെമിനിൻ മിസ്റ്റിക് (1963). തൊഴിൽ
രഹിതരും വീട്ടമ്മമാരുമായ മധ്യവർഗ വനിതകളുമായുള്ള
ചോദ്യോത്തരപരിപാടിയിലൂടെ അവരനുഭവിക്കുന്ന സ്വകാര്യഉത്കണ്ഠകൾ
മനസ്സിലാക്കിയ ഫ്രീഡൻ സന്തുഷ്ടയായ കുടുംബിനി എന്നത്
സാങ്കൽപ്പികാവസ്ഥ മാത്രമാണെന്ന് വ്യക്തമാക്കി. സത്രീസമൂഹത്തിന്
അധീശമേഖലകളിലേക്കുള്ള പ്രവേശനം നിഷേധിച്ച ഗാർഹിക
ജീവിതത്തിന്റെ വൈകാരികതയിൽ നടക്കുന്ന സംഘര്‍ഷങ്ങളെ എതിർത്ത്
സംതൃപ്തിയുടെ പൊയ്മുഖത്തിനുള്ളിൽ സ്ത്രീകൾ അനുഭവിക്കുന്ന
പേരില്ലാപ്രശ്നത്തിനാണ് പ്രാധാന്യം നൽകിയത്. രണ്ടാം
ലോകമഹായുദ്ധാനന്തരം തൊഴിൽ രംഗത്തു നിന്ന് സ്ത്രീകളെ ഗൃഹ
പരിധിയിലേക്ക് മടക്കി അയക്കാൻ ആദർശ സങ്കല്പങ്ങളെ കൂട്ടുപിടിച്ച
പുരുഷന്മാർ വനിതാമാസികകളിലൂടെയും ഉപഭോഗവസ്തുക്കളുടെ അമിത
പ്രചാരണത്തിലൂടെയുമാണ് അത് നേടിയെടുത്തത് എന്ന് സൂചിപ്പിച്ച അവർ
ഗാര്‍ഹികതയുടെ മായികതയിൽനിന്ന് പൊതുജീവിതത്തിലേക്ക് ഇറങ്ങി
വരാൻ സ്ത്രീകളെ ആഹ്വാനം ചെയ്തു.

മതരാഷ്ട്രീയസാഹിത്യചിന്താധാരകളിലെ ലിംഗപദവിറോളുകളിൽ ഒതുക്കപ്പെ


ടുന്ന സ്ത്രീ അവസ്ഥയാണ് ലൈംഗിക രാഷ്ട്രീയത്തിലെ പ്രമേയം. ലൈംഗിക
വൈജാത്യങ്ങൾ സാംസ്കാരികമായി സൃഷ്ടിക്കപ്പെടുന്നതാണെന്ന്
വ്യക്തമാക്കിയ കേറ്റ് മില്ലറ്റ് എല്ലാവിധ അടിച്ചമർത്തലുകളെയും
ഇല്ലാതാക്കാനും മൂല്യങ്ങളെ അടിസ്ഥാനപരമായി ഉടച്ചുവാർക്കാനും
ലൈംഗിക വിപ്ലവത്തിന് കഴിയും എന്ന് വിശ്വസിച്ചു.

ആൺകോയ്മയുടെ പ്രബലസ്ഥാനമായ കുടുംബസാമ്പത്തികമായ ഒരു


സംവിധാനം മാത്രമാണെന്ന് ഷുലാമിത് ഫയർസ്റ്റോൺ ദ ഡയലക്റ്റിക്
സെക്സിൽ വ്യക്തമാക്കി. അസമത്വത്തിന്റെ മേഖലയായ കുടുംബം സ്ത്രീകൾക്ക്
പാരതന്ത്ര്യം മാത്രമേ നൽകുന്നുള്ളൂ. അതിനാൽ സാമൂഹ്യതിന്മയുടെ മൂർത്ത
രൂപമായ വിവാഹത്തെയും, കുടുംബത്തെയും നിരാകരിക്കണം എന്നാണ്
അവരുടെ ആവശ്യം. സ്ത്രീയുടെ അടിമത്തത്തെ താങ്ങിനിർത്തുന്ന നെടുംതൂൺ
എന്ന് പ്രേമത്തെ വിശേഷിപ്പിച്ച അവർ കാല്പനിക പ്രേമത്തിന്റെ മാധുര്യവും
മാതൃത്വത്തിന്റെ മഹനീയതയും ആദർശവത്കൃതസങ്കല്പങ്ങൾ മാത്രമാണെന്ന്
അഭിപ്രായപ്പെട്ടു.

അനുഭവത്തിലെ സങ്കീർണതയും സമീപനത്തിലെ ഭിന്നതയും സ്ത്രീവാദത്തെ


വ്യത്യസ്തസൈദ്ധാന്തികനിലപാടുകൾ കൈക്കൊള്ളാൻ ഇടയാക്കി. വ്യത്യസ്ത
കാലങ്ങൾ, സാമൂഹികരാഷ്ട്രീയചുറ്റുപാടുകൾ, വൈജ്ഞാനികമേഖലകൾ
എന്നിവയോടിണങ്ങിയ പ്രവർത്തനം ലിബറൽ ഫെമിനിസം, റാഡിക്കൽ
ഫെമിനിസം, മാർക്സിസ്റ്റിയന്‍ ഫെമിനിസം, സോഷ്യലിസ്റ്റ് ഫെമിനിസം,
കൾച്ചറൽ ഫെമിനിസം, ഇക്കോ ഫെമിനിസം എന്നിങ്ങനെ പ്രയോഗ പഠന
മേഖലകളിൽ വിപുലമായ വൈവിധ്യങ്ങൾക്ക് കാരണമായി.

നവോത്ഥാനചിന്തയുടെ സ്വാതന്ത്ര്യബോധത്തിലൂന്നിയ വിശാലമായ


ദർശനങ്ങൾക്ക് പ്രാധാന്യം നൽകിയ ലിബറൽ ഫെമിനിസ്റ്റുകൾ
വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെയുള്ള ശാന്തമായ പാതയാണ് ആഗ്രഹിച്ചത്.
ഫ്രഞ്ച് വിപ്ലവവും, അമേരിക്കൻ സ്വാതന്ത്ര്യസമരവും മുന്നോട്ടുവച്ച
നീതിബോധവും, അവകാശ തുല്യതയും ഊർജ്ജമാക്കിയ ഇവർ നിയമ
പരിഷ്കാരം, ജോലി സംവരണം തുടങ്ങിയവയിലൂടെയുള്ള പൊതുപ്രവേശനം
വഴി സ്വാതന്ത്ര്യവും സമത്വവും കൈവരും എന്ന് കരുതി. മേരി വുൾസ്റ്റൺ
ക്രാഫ്റ്റ്, ജോൺ സ്റ്റുവർട്ട് മിൽ എന്നിവർ പ്രധാന വക്താക്കളായ ലിബറൽ
ഫെമിനിസത്തിന്റെ ആശയഗതികളുടെ ഇന്ത്യൻ സാക്ഷാത്കാരം
രാജാറാംമോഹന്‍റോയ്, ഈശ്വരചന്ദ്രവിദ്യാസാഗർ, മഹാത്മാഗാന്ധി
എന്നി വരിലൂടെ ആയിരുന്നു. സമൂഹഘടനയിലെ ആൺകോയ്മരാഷ്ട്രീയത്തെ
തിരിച്ചറിയാനോ പ്രതികരിക്കാനോ ഇവർ ശ്രമിച്ചിരുന്നില്ല.

ലിംഗവ്യത്യാസത്തെ സ്ത്രീയുടെ അടിച്ചമർത്തലിനുള്ള ഉപാധിയായി കണ്ട


ആൺകോയ്മ പ്രത്യയശാസ്ത്രത്തെ എതിർത്തുകൊണ്ട് ലിംഗാധിഷ്ഠിത
വിവേചനത്തിന്റെ അധികാരതലങ്ങൾ തുറന്നുകാട്ടിയവരാണ് റാഡിക്കൽ
ഫെമിനിസ്റ്റുകൾ. ഏറ്റവും വ്യക്തിപരമായ ബന്ധങ്ങൾപോലും
രാഷ്ട്രീയമാണെന്ന് തിരിച്ചറിഞ്ഞ ഇവർ സ്ത്രീയുടെ സർവ്വതന്ത്ര
സ്വാതന്ത്ര്യമാണ് ആഗ്രഹിച്ചത്.ലൈംഗികതയെ ആഘോഷമാക്കി മാറ്റാനും
സ്വന്തം തീരുമാനത്തിൽ ഉറച്ചുനിൽക്കാനുള്ള സ്വാതന്ത്ര്യമാണ് ഷുലാമിത്ത്
ഫയർസ്റ്റോൺ, കേറ്റ് മില്ലറ്റ്, ജർമൻ ഗ്രീർ എന്നിവർ ഉയർത്തിപ്പിടിച്ചത്.
ആഗോളവ്യാപകമായി സ്ത്രീകൾക്കിടയിൽ വിമോചനാവശ്യങ്ങളുയർത്താനും
പീഡിപ്പിക്കപ്പെടുന്ന സ്ത്രീകൾക്കായി പുനരധിവാസ സങ്കേതങ്ങൾ
ഏർപ്പെടുത്താനും റാഡിക്കൽ ഫെമിനിസ്റ്റുകൾ ശ്രമിച്ചിരുന്നെങ്കിലും ഇവർ
ഉയർത്തിയ ലൈംഗിക അരാജകത്വം കുടുംബ ഘടനയുടെ തകർച്ചയ്കും
കുട്ടികളുടെ സംരക്ഷണത്തിൽ സംഭവിച്ച വീഴ്ചകള്‍ക്കും കാരണമായി. ഇത്
പ്രസ്ഥാനത്തിന് തന്നെ തിരിച്ചടിയായിട്ടുണ്ട്.

സ്ത്രീപ്രശ്നങ്ങളെക്കൂടി ഉൾക്കൊള്ളുന്നവിധത്തിൽ മാർക്സിസത്തെ നവീകരിക്കാ


നായിരുന്നു മാർക്സിസ്റ്റ് ഫെമിനിസ്റ്റുകളുടെ ശ്രമം. മുതലാളിത്തവ്യവസ്ഥിതി
യോടുള്ള കലാപത്തിലൂടെയേ സ്ത്രീവിമോചനം സാധ്യമാകൂ എന്നു കരുതിയ
ഇവർ സമൂഹത്തിന്റെ മുഖ്യധാരയിലുള്ള സ്ത്രീയുടെ ഇടപെടലുകളിലൂടെ
പുരുഷന്മാർക്കൊപ്പം നിന്ന് പോരാടാനും മുതലാളിത്ത ഉത്പാദനത്തിനു
അന്ത്യം വരുത്താനുള്ള ശക്തി സ്ത്രീകൾക്ക് പ്രദാനം ചെയ്യുമെന്നു വിശ്വസിച്ചു.
സ്ത്രീപ്രശ്നങ്ങളെ വർഗ്ഗവിശകലനത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിച്ച
മാർക്സിസ്റ്റ് ഫെമിനിസ്റ്റുകൾ സ്ത്രീ പുരുഷന്മാർക്കിടയിലെ അധികാര
ബന്ധത്തിന്റെയോ ലൈംഗികതയുടെ പ്രശ്നങ്ങളെ പ്രധാനമായി
കണ്ടിരുന്നില്ല.

സ്ത്രീചൂഷണത്തിന് കാരണങ്ങൾ
വ്യക്തിബന്ധം,കുടുംബജീവിതം,ലൈംഗികത, പുരുഷമേൽക്കോയ്മ
എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഒരു വിമോചനസമരത്തിലൂടെ
സ്ത്രീപ്രശ്നങ്ങൾ പരിഹരിക്കപ്പെടൂ എന്ന വിശ്വാസം പുലർത്തിയവരാണ്
സോഷ്യലിസ്റ്റ് ഫെമിനിസ്റ്റുകൾ.സമൂഹത്തിന്റെ നില നിൽപ്പിനാവശ്യമായ
ഉൽപാദന പ്രക്രിയയിൽ മഹത്വവൽക്കരിക്കുന്നവയും കുടുംബജീവിതവും
വീട്ടുവേലയും സ്ത്രീയുടെ സവിശേഷപ്രശ്നമായി കാണുകയും ചെയ്ത ഇവർ സ്ത്രീ
പ്രശ്നങ്ങൾക്ക് സ്വതന്ത്രപരിഗണന നേടിയെടുക്കാനാണ് ശ്രമിച്ചത്.
ഉത്പാദനം, പ്രജനനം, ലൈംഗികത, കുട്ടികളുടെ സാമൂഹ്യ വത്കരണം
എന്നിവയിൽ മാറ്റം ഉണ്ടാക്കിയാലേ സ്ത്രീവിമോചനം സാധ്യമാകൂ എന്ന്
അഭിപ്രായപ്പെട്ട ബ്രിട്ടീഷ് സോഷ്യലിസ്റ്റ് ഫെമിനിസ്റ്റായ ജൂലിയറ്റ് മിഷേൽ
അധികാരവും ശക്തിയും പ്രകടിപ്പിക്കാനുതകുന്ന വേദികൾ കീഴടക്കാൻ
സ്ത്രീകളോട് ആവശ്യപ്പെട്ടു. എന്നാലേ തൊഴിൽരംഗത്തും ഉൽപ്പാദനരംഗത്തും
പൊതുമണ്ഡലങ്ങളിലുമുള്ള പാർശ്വവൽക്കരണത്തിൽ നിന്ന് സ്ത്രീക്ക്
രക്ഷപ്പെടാനാവൂ എന്ന് അവർ കരുതി.

സ്ത്രീയുടെ അവകാശങ്ങൾ, വൈയക്തിക, സാമൂഹികപെരുമാറ്റരീതികൾ


എന്നിവയെ അടിസ്ഥാനമാക്കി സ്ത്രീസംസ്കാരത്തിനു പ്രാധാന്യം
നൽകിയവരാണ് സാംസ്കാരികസ്ത്രീവാദികൾ. പാലനഭാവം, കാരുണ്യം,
സഹാ നുഭൂതി, സമാധാനതാൽപര്യം, ആത്മീയത മുതലായ സ്ത്രീകളുമായി
ബന്ധമുള്ള കാര്യങ്ങളെ സ്ത്രീസംസ്കാരത്തിൽപ്പെടുത്തിയ ഇവർ
ജൈവശാസ്ത്രപരവ്യത്യാസത്തെ സ്ത്രീശാക്തീകരണത്തിനുള്ള
അവകാശവാദമായി ഉയർത്തി. മാതൃപ്രാമാ ണിയായ കാലത്തിന്റെ നന്മകൾ
സ്വാംശീകരിക്കാനുള്ള ആഗ്രഹം പ്രകൃതിയുമായി ചേർന്നുള്ള സംസ്കാര ചരിത്ര
പുനർനിർമ്മിതിക്കു കാരണവുമായി.

സ്ത്രീയുടെയും പ്രകൃതിയുടെയും നേർക്കുയരുന്ന ചൂഷണവും അധീശത്വ


മനോഭാവവും തകർക്കുന്നത് പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയാണെന്ന
ബോധത്തിൽനിന്ന് രൂപംകൊണ്ടതാണ് പാരിസ്ഥിതികസ്ത്രീവാദം. ഫെമി
നിസ്റ്റ് ദർശനത്തെയും പരിസ്ഥിതി ദർശനത്തെയും ബന്ധിപ്പിക്കുന്ന സ്വതന്ത്ര
മേഖലയാണിത്. സ്ത്രീവാദ ത്തിന്റെ വിവിധ ധാരകളിലെ ആശയങ്ങൾ
സ്വീകരിച്ച ഇക്കോഫെമിനിസം സ്ത്രീപുരുഷ ബന്ധത്തിലെ സമത്വാവസ്ഥയെ
തകർത്തതിനു പിതൃ വ്യവസ്ഥയെ രൂക്ഷമായി നേരിടുന്ന റാഡിക്കൽ സ്ത്രീവാദ
സമീപനമാണ് പരിസ്ഥിതി പ്രശ്നങ്ങളിൽ മുന്നോട്ടുവയ്ക്കുന്നത്.
ആധുനികതയുടെ നോട്ടത്തിന് എതിരായ പ്രതിരോധരാഷ്ട്രീയം ഉയർത്തിയ
ഇക്കോ ഫെമിനിസ്റ്റുകൾ സ്ത്രീയുടെ മോചനത്തിലൂടെ ഭൂമിയും
സർവ്വചരാചരങ്ങളും സ്വതന്ത്രരാകുന്ന അവസ്ഥയാണ് ആഗ്രഹിച്ചത്. മണ്ണിൽ
തുല്യതയോടെ നിന്നു പോരാടാനുള്ള അവകാശങ്ങൾ നേടിയെടുക്കലാണ്
ഇതിന്റെ ലക്ഷ്യം. സ്ത്രീയെ രക്ഷിക്കാൻ ഒരു പാരിസ്ഥിതിക വിപ്ലവം
ആവശ്യമാണെന്നും മനുഷ്യനും പ്രകൃതിയും തമ്മിലും സ്ത്രീയും പുരുഷനും
തമ്മിലും ഒരു പുതിയ ലിംഗബന്ധം ഉണ്ടാക്കാൻ ഇത് കാരണമാകുമെന്നും
‘ഫെമിനിസം അല്ലെങ്കിൽ മരണം’(1974) എന്നാ കൃതിയിലെ
ഇക്കോഫെമിനിസം അതിന്റെ കാലത്തിൽ യുബോണ്‍ അഭിപ്രായപ്പെട്ടു.
മണ്ണിനും പെണ്ണിനും സുരക്ഷിതത്വം നൽകാനും ഇത്തരം പാരിസ്ഥിതിക
വിപ്ലവങ്ങൾക്ക് മുന്നണി പോരാളി ആവാനും സ്ത്രീയ്ക്ക് കഴിയും. തെറ്റായ
വികസനത്തിന് പരിവർത്തനത്തിനും ജീവന്റെ നിലനിൽ പ്പിനുമായി
സ്ത്രൈണമൂല്യങ്ങൾ വീണ്ടെടുക്കാൻ ആവശ്യപ്പെടുന്ന യുബോൺ
സ്ത്രൈണതയിൽ അധിഷ്ഠിതമായ ഭൂമി സ്വാസ്ഥ്യത്തിന്റെ ലോകം പ്രദാനം
ചെയ്യും എന്ന വിശ്വാസമാണ് പുലർത്തുന്നത്. സമ്പൂർണ്ണ വിമോചനം ഇക്കോ
ഫെമിനിസ്റ്റുകൾ ലക്ഷ്യമിടുന്നു. ഇക്കോ ഫെമിനിസ്റ്റുകൾ സ്ത്രീയുടെ മാത്രമല്ല
പ്രകൃതിയുടെയും പുരുഷനെയും സംരക്ഷകരാവേണ്ടതുണ്ട്. പരിസ്ഥിതിവാദ
ത്തെയും സ്ത്രീവാദത്തെയും സോഷ്യലിസത്തെയും ആദിവാസി രാഷ്ട്രീയ
ത്തെയും സമന്വയിപ്പിക്കുകവഴി ശരിയായ ജന്മകീയ കാഴ്ചപ്പാട് തിരിച്ചറിയുന്ന
വരായി ഇക്കോഫെമിനിസ്റ്റുകൾ മാറുമെന്ന് എരിയൽ സാലെ
അഭിപ്രായപ്പെട്ടു.
സ്ത്രീശാക്തീകരണമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള ചിന്തകൾ
പാശ്ചാത്യസാഹിത്യ ലോകത്ത് രൂപപ്പെടുകയും ക്രമേണ അതിന്റെ
തരംഗങ്ങൾ പൗരസ്ത്യദേശത്തു മറ്റും അലയടിക്കുകയും ചെയ്തു.
സാമൂഹികസാമ്പത്തികനവീകരണവുമായി ബന്ധപ്പെട്ടിട്ടുള്ള സ്ത്രീയുടെ സ്വയം
തിരിച്ചറിവുകളുടെ തീക്ഷ്ണതയാണ് സ്ത്രീവാദചിന്തകൾ വ്യക്തമാക്കുന്നത്.
പുരുഷകേന്ദ്രീകൃതസദാചാരസംഹിതകളുടെ കീഴിൽ നിന്നും ശരീരമാത്ര
നിയമങ്ങളിൽ ഒതുങ്ങിയുള്ള ഏകാന്ത ജീവിതത്തിൽ നിന്നും പുറത്തു
വരേണ്ടതിന്റെ അനിവാര്യതയെ പറ്റിയാണ് പ്രധാനമായും സ്ത്രീവാദ ചിന്തകർ
ചർച്ച ചെയ്തത് എന്ന് വ്യക്തമാണ്.

You might also like