You are on page 1of 8

ചെന്നായും ആട്ടിൻ കുട്ടിയും വവ്വാലും കീരികളും→

കൂട്ടം തെറ്റി അലയുകയായിരുന്ന ആട്ടിൻ കുട്ടിയെ കണ്ട ചെന്നായ അതിനെ കൊന്നു തിന്നുവാൻ തീരുമാനിച്ചു.

എന്നാലതിനെ കൊല്ലാൻ ഒരു കാരണം കണ്ടെത്തിയിട്ട് മതി ശാപ്പിടാൻ എന്നു ചെന്നായ് ഉറപ്പിച്ചു.

അവൻ ആട്ടിൻ കുട്ടിയെ സമീപിച്ചു ഇപ്രകാരം പറഞ്ഞു "എടാ കുഞ്ഞേ ! കഴിഞ്ഞ വർഷം നീ എന്നെ അപമാനിച്ചില്ലേ?"

ആട്ടിൻ കുട്ടിയാകട്ടെ വ്യസനപ്പെട്ടുകൊണ്ട് മൊഴിഞ്ഞു "ഞാൻ ജനിച്ചിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. കഴിഞ്ഞ വർഷം ഞാൻ
ഉണ്ടായിരുന്നില്ല"

ചെന്നായ് ആരോപണം മാറ്റി "ഞാൻ ഇരപിടിക്കുന്ന മേച്ചിൽ പുറങ്ങളിലാണ് നീ മേയുന്നത് "എന്നായി ചെന്നായ്

"ഇല്ല അങ്ങുന്നേ. ഞാനിതേവരെ പുല്ലു കഴിക്കാറായിട്ടില്ല " ആട്ടിൻ കുട്ടി പറഞ്ഞു

ഞാൻ കുടിക്കുന്ന ഉറവയിൽ നിന്നാണ് നീ കുടിക്കുന്നത് എന്നായി ചെന്നായയുടെ അടുത്ത ആരോപണം"

ഞാനിന്നേവരെ അമ്മയുടെ പാലല്ലാതെ ഒന്നും കുടിച്ചിട്ടില്ല . പാലു മാത്രമാണ് എനിക്കു ഭക്ഷണവും പാനീയവും "ആട്ടിൻ
കുട്ടി ഉണർത്തിച്ചു.

ഇതോടെ ആരോപണങ്ങൾ മതിയാക്കിയ ചെന്നായ് ആട്ടിൻ കുട്ടിയെ കൊന്നു ശാപ്പിട്ടു കൊണ്ട് പറഞ്ഞു "എന്റെ
ആരോപണങ്ങൾക്കെല്ലാം നിനക്ക് മറുപടിയുണ്ടായിരിക്കാം. എന്നാലിന്നു അത്താഴപ്പട്ടിണി കിടക്കാൻ എനിക്കുദ്ദേശമില്ല"

ഗുണപാഠം: ദ്രോഹികൾക്ക് ഉപദ്രവിക്കാൻ എപ്പോഴും ന്യായങ്ങളുണ്ടാവും

വവ്വാലും കീരികളും കഴുതയും പുൽച്ചാടികളും→

മരത്തിൽ നിന്നും താഴെ വീണ ഒരു വവ്വാൽ അകപ്പെട്ടത് ഒരു കീരിയുടെ കൈകളിലാണ്. തന്നെ കൊല്ലരുതെന്ന് അവൻ
കിരീയോട് കേണപേക്ഷിച്ചു. അപേക്ഷ നിരസിച്ചുകൊണ്ട് കീരി പറഞ്ഞു "എല്ലാ പക്ഷികളും എന്റെ ജന്മ ശത്രുക്കളാണ്"

അയ്യോ ഞാൻ പക്ഷിയല്ല ഞാനൊരെലിയാണ് " എന്ന് വവ്വാൽ പറഞ്ഞപ്പോൾ അത് ശരിയാണെന്നു തോന്നിയ കീരി
അവനെ വെറുതെ വിട്ടു.

ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അതേ വവ്വാൽ മറ്റൊരു കീരിയുടെ കൈയ്യിലകപ്പെട്ടു. വീണ്ടും ജീവനു വേണ്ടി
കേണപ്പോൾ ആ കീരി പറഞ്ഞു "എലികൾ പണ്ടേ എന്റെ ജന്മ ശത്രുക്കളാണ്"

"അയ്യോ ഞാൻ എലിയല്ല ഞാൻ കിളിയാണ് "എന്നു പറഞ്ഞ വവ്വാൽ രണ്ടാമതും രക്ഷപ്പെട്ടു.

ഗുണപാഠം: പ്രതികൂല സാഹചര്യങ്ങൾ അനുകൂലമാക്കുന്നതിലാണ് യഥാർത്ഥ സാമർത്ഥ്യം

എലിയും സിംഹവും
ഉറങ്ങിക്കൊണ്ടിരുന്ന സിംഹത്തിന്റെ ദേഹത്തേക്ക് എന്തോ ഒരു സാധനം വീണതായി തോന്നി അവൻ ഉറക്കം
ഉണർന്നു. ഒരെലിയായിരുന്നു. അബദ്ധത്തിൽ സിംഹത്തിന്റെ ദേഹത്തേക്ക് വീണത്. നിദ്രാഭംഗം മൂലം ക്ഷുഭിതനായ
സിംഹം എലിയെ ഞെക്കിക്കൊല്ലാൻ ഒരുങ്ങി. പ്രാണരക്ഷാർഥം മൂഷികൻ കേണു. "രാജൻ കനിവുണ്ടാകണം.എന്നെ
കൊല്ലരുതേ.എന്നെങ്കിലും എന്നെ കൊണ്ട് അങ്ങേയ്ക്ക് പ്രയോജനം ഉണ്ടാവും." ഇത് കേട്ടു സിംഹം പൊട്ടിച്ചിരിച്ചു.
എങ്കിലും ദയ തോന്നി എലിയെ വെറുതെ വിട്ടു.

നാളുകൾ കഴിഞ്ഞപ്പോൾ ഒരു ദിവസം സിംഹം ഒരു വേടന്റെ വലയിൽ പെട്ടു.വലയിൽ കിടന്നു പ്രാണഭയത്താൽ
അലറിയ സിംഹത്തിന്റെ കരച്ചിൽ അടുത്തുള്ള എലി കേൾക്കാനിടയായി. തന്നെ ജീവനോടെ വിട്ടയച്ച സിംഹമാണ്
അപകടത്തിൽപ്പെട്ടിരിക്കുന്നതെന്ന് അവന് മനസ്സിലായി. ഉടൻ തന്നെ അവൻ സിംഹത്തിന്റെ അടുത്തെത്തി. ഏറെ
അദ്ധ്വാനത്തിനു ശേഷം വലയുടെ കണ്ണികളെല്ലാം കടിച്ചുമുറിച്ചു സിംഹത്തെ മോചിപ്പിച്ചു.

എന്നിട്ട് അവൻ സിംഹത്തോടായി പറഞ്ഞു."എന്നെക്കൊണ്ട് ഉപകാരമുണ്ടാകുമെന്ന് ഞാൻ പണ്ടു പറഞ്ഞപ്പോൾ അങ്ങ്


പരിഹസിക്കുകയായിരുന്നല്ലോ.ഇപ്പോൾ താങ്കൾക്ക് പ്രത്യുപകാരം ചെയ്യാൻ നിസ്സാരനായ എനിക്ക് സാധിച്ചിരിക്കുന്നു.

ഗുണപാഠം: ആരെയും നിസ്സാരന്മാരായി കരുതരുത്

അലക്കുകാരനും കൊല്ലനും ഐകമത്യം മഹാബലം→

തന്റെ ആലായത്തിൽ തന്നെ വസിച്ചിരുന്ന ഒരു കൊല്ലനുണ്ടായിരുന്നു. ഒരു നാൾ അയാൾ തന്റെ സുഹൃത്തായിരുന്ന
അലക്കുക്കാരനെ കണ്ടുമുട്ടി. കൊല്ലൻ പറഞ്ഞു"നീ എന്നോടൊപ്പം വന്നു താമസിക്കൂ.നമ്മൾക്ക് കൂടുതൽ നല്ല
സുഹൃത്തുക്കളുമാകാം, ഒരുമിച്ചു കഴിയുമ്പോൾ ചിലവ് കുറഞ്ഞുമിരിക്കും"

അലക്കുകാരൻ പറഞ്ഞു "അതു നടക്കാത്ത കാര്യമാണ് . ഞാൻ കഴുകി വെളുപ്പിക്കുന്നതെല്ലാം നിന്റെ ആലയത്തിലെ
കൽക്കരികൊണ്ട് നീ കറുപ്പിച്ച് നാശമാക്കും " ഗുണപാഠം: സമാന സ്വഭാവക്കാർക്കേ ഒത്തു പോകാനാകൂ
ഐകമത്യം മഹാബലം ബാലനും വെട്ടുകിളികളും→

ഒരു കൃഷിക്കാരനു നാലുമക്കളുണ്ടായിരുന്നു.എന്നാൽ അവർ തമ്മിൽ എന്നും വഴക്കായിരുന്നു.പിതാവിന്റെ


ഉപദേശങ്ങൾക്കോ , ശകാരങ്ങൾക്കോ ഒന്നും അവരെ രമ്യതയിലെത്തിക്കാൻ സാധിച്ചിരുന്നില്ല. ഒരിക്കൽ പിതാവ്
അവരോട് കുറെ വിറകുകൊള്ളികൾ ശേഖരിച്ചുകൊണ്ടു വരുവാൻ ആവശ്യപ്പെട്ടു. ശേഖരിക്കപ്പെട്ട വിറകുകൊള്ളികൾ
ഒന്നിച്ചു കൂട്ടിക്കെട്ടി ഒരു വലിയ കെട്ടാക്കിയിട്ട് പിതാവ് മക്കളോടു പറഞ്ഞു."നിങ്ങൾ ഈ കെട്ട് വിറകു ഒന്ന് പൊട്ടിക്കൂ".

മക്കൾ ഒരോരുത്തരായി ആ കെട്ടിലെ വിറകു ഒടിക്കാൻ ശ്രമിച്ചുനോക്കി.സാധിക്കാതെ വന്നപ്പോൾ അവർ ഒരുമിച്ചു


ശ്രമിച്ചു . എന്നിട്ടും സാധിച്ചില്ല.

അപ്പോൾ പിതാവ് ആ കെട്ടഴിച്ചു , വിറകുകൊള്ളികൾ ഒന്നൊന്നായി എടുത്ത് മക്കൾക്കു കൊടുത്തിട്ട് അത് ഒടിക്കാൻ
പറഞ്ഞു.ഏവർക്കും അത് നിഷ്പ്രയാസം സാധിച്ചു. ആ പിതാവ് മക്കളോട് പറഞ്ഞു, "നിങ്ങൾ ഓരോരുത്തരും വെവ്വേറെ
നിന്നാൽ ആർക്കും നിങ്ങളെ തോല്പിക്കാൻ സാധിക്കും.എന്നാൽ ഒറ്റക്കെട്ടായി നിന്നാൽ ഏതു ശക്തരേയും നിങ്ങൾക്കു
നേരിടാം".

ഗുണപാഠം: ഐകമത്യം മഹാബലം

സിംഹത്തിന്റെ സ്വപ്നരാജ്യം
കാട്ടിലെ സർവ്വ ജന്തുക്കളുടേയും രാജാവായിരുന്നു സിംഹം. നല്ലവനും നീതിമാനുമായിരുന്ന സിംഹം രാജകീയ വിളംബര
പ്രകാരം ഒരു സർവ്വജന്തു സമ്മേളനം വിളിച്ചു ചേർത്തു. സാർവ്വത്രിക സൗഹൃദവും സാഹോദര്യവും നിറഞ്ഞ രാജ്യം എന്ന
രാജസങ്കൽപ്പം സിംഹം മുന്നോട്ട് വെച്ചു. ചെന്നായും ആട്ടിൻ കുട്ടിയും , പുലിയും മാൻ പേടയും, നായും മുയലും ഏവരും
ഒരുമിച്ച് ആമോദത്തോടെയും സ്നേഹത്തോടെയും വസിക്കുവാനുള്ള നിബന്ധനകൾ സിംഹരാജൻ മുന്നോട്ട് വെച്ചു. എല്ലാം
കേട്ട ശേഷം മുയൽ പറഞ്ഞു “വർഗ്ഗഭേദമന്യേ , വലുപ്പ ചെറുപ്പമില്ലാതെ, ഏവരും ഒരുമയോടെ കഴിയുന്ന ഈ ദിനത്തിനു
വേണ്ടി ഞാൻ എത്രയോ നാളായി കാത്തിരിക്കുന്നു.”

ഇത്രയും പറഞ്ഞിട്ട് മുയൽ തന്റെ ജീവനും കൊണ്ട് ഒറ്റയോട്ടം.

ചെന്നായും കൊക്കും കുഴലൂതിയ മുക്കുവൻ→


തൊണ്ടയിൽ എല്ലിൻ കഷണം കുടുങ്ങിയപ്പോൾ ചെന്നായ് കൊക്കിനെ സമീപിച്ച് തന്റെ വായിൽ തലയിട്ട് എല്ലിൻ
കഷണം നീക്കി തരണമെന്നപേക്ഷിച്ചു. വൻ തുക പ്രതിഫലമായി വാഗ്ദാനം ചെയ്യുകയും ചെയ്തു.

കൊക്ക് എല്ലിൻ കഷണം നീക്കം ചെയ്ത് ശേഷം തന്റെ പ്രതിഫലം ആവശ്യപ്പെട്ടു. ചെന്നായ് പൊട്ടിച്ചിരിച്ചു കൊണ്ട്
പറഞ്ഞു.

“ഒരു ചെന്നായുടെ വായിൽ നിന്നും ജീവനോടെ തലയൂരാൻ അനുവദിച്ചതിൽ പരം പ്രതിഫലം വേറെന്താണുള്ളത്?”

ഗുണപാഠം: ദുഷ്ടന്മാരെ സഹായിക്കുമ്പോൾ പ്രതിഫലം പ്രതീക്ഷിക്കരുത്. ഉപദ്രവമേൽക്കാതിരിക്കുന്നത് തന്നെ


ഭാഗ്യമായി കരുതുക.

കുഴലൂതിയ മുക്കുവൻ ദൈവവും വണ്ടിക്കാരനും→

ഓടക്കുഴൽപ്രിയനായ ഒരു മുക്കുവൻ താൻ വലിയ സംഗീതജ്ഞനാണെന്ന ധരിച്ചിരുന്നു. ഒരു നാൾ അയാൾ വലയും
കുഴലുമെടുത്ത് മീൻ പിടിക്കാനൊരുങ്ങി. വല നദിയുടെ വക്കിൽ വിരിച്ച് അവിടെ കണ്ട ഒരു പാറപ്പുറത്തു കയറി നിന്ന്
അയാൾ കുഴലൂത്ത് നടത്തി. സംഗീതം കേട്ട് മീനുകൾ തനിയെ വലയിലേക്ക് വന്നു കയറികൊള്ളും എന്നയാൾ കരുതി.
എന്നാൽ നേരം ഏറെ ചെന്നിട്ടും ഒരു മൽസ്യം .പോലും വലയിൽ വീണില്ല. ഒടുവിൽ അയാൾ വലയെടുത്ത് നദിയിൽ
ആഞ്ഞു വീശി. വളരെയധികം മൽസ്യങ്ങൾ ആ വലയിൽ കുടുങ്ങുകയും ചെയ്തു. മരണ പിടച്ചിൽ പിടയ്ക്കുന്ന മൽസ്യങ്ങളെ
നോക്കി അയാൾ പറഞ്ഞു.

”വിഡ്ഢി ജന്തുകൾ . ഞാൻ ശ്രുതി മീട്ടിയപ്പോൾ ഒറ്റയൊന്നു പോലും നൃത്തം ചെയ്യാൻ വന്നില്ല. ഇപ്പോൾ സംഗീതമില്ലാതെ
തന്നെ എന്തൊരു ആവേശത്തിലാണ് തുള്ളുന്നത്. !!

ഗുണപാഠം: അറിയാത്ത തൊഴിലുകൾ ചെയ്യാൻ ശ്രമിക്കുന്നത് നിഷ്ഫലമായിരിക്കും.

ദൈവവും വണ്ടിക്കാരനും ഉറുമ്പും പുൽച്ചാടിയും→

ഭാരമേറിയ ചരക്കുമായി പോകുകയായിരുന്ന കുതിരവണ്ടി ചളിക്കുണ്ടിൽ പൂണ്ടുപോയി .വണ്ടിക്കാരൻ കുതിരകളെക്കൊണ്ട്


ആഞ്ഞു വലിപ്പിച്ചെങ്കിലും വണ്ടി കൂടുതൽ ആഴത്തിലേക്ക് പൂണ്ടതേയുള്ളൂ. ഒടുവിൽ വണ്ടിക്കാരൻ ചാട്ടവാർ വലിച്ചെറിഞ്ഞ്
താഴെയിറങ്ങി , മുട്ടുകുത്തി ദൈവത്തോട് പ്രാർത്ഥിച്ചു.”ദൈവമേ എന്റെയീ വിഷമഘട്ടത്തിൽ എന്നെ നീ
സഹായിക്കണമേ” അപ്പോൾ ദൈവം അരുളി “ഹേ മനുഷ്യാ ! അലസനായി അവിടെ ഇരിക്കാതെ, എഴുന്നെറ്റ് നിന്റെ
ശക്തിയുപയോഗിച്ച് വണ്ടി തള്ളൂ”

ഗുണപാഠം: സ്വയം സഹായിക്കാത്തവരെ ദൈവം സഹായിക്കുകയില്ല.

ഉറുമ്പും പുൽച്ചാടിയും
അത് വേനൽക്കാലം ആയിരുന്നു. പുൽച്ചാടി പാടത്തു തുള്ളിക്കളിച്ച് പാട്ടുപാടി മതിമറന്നാഹ്ലാദിക്കുകയായിരുന്നു. ഒരു
ധാന്യമണി തന്റെ കൂട്ടിലേക്ക് കഷ്ടപ്പെട്ട് വലിച്ചുകൊണ്ടു പോകുകയായിരുന്ന ഉറുമ്പ് ആ വഴി കടന്നുപോയി.

"ഇങ്ങനെ കഷ്ടപ്പെടാതെ," പുൽച്ചാടി ചോദിച്ചു, "നിനക്കെന്താ എന്നോടൊത്തു കളിച്ചാൽ?"

"ഞാൻ മഞ്ഞുകാലത്തേക്ക് ഭക്ഷണം ശേഖരിക്കുകയാണ്", ഉറുമ്പ് പറഞ്ഞു. "നീയും അങ്ങനെ ചെയ്താൽ നന്നായിരിക്കും".

"മഞ്ഞുകാലത്തെക്കുറിച്ച് എന്തിനു പ്രയാസപ്പെടണം?" പുൽച്ചാടി ചോദിച്ചു, "നമുക്കിപ്പോൾ ധാരാളം ഭക്ഷണമുണ്ടല്ലോ."


പക്ഷെ ഉറുമ്പ് തന്റെ പ്രയത്നം തുടർന്നു.

മഞ്ഞുകാലം വന്നു. പുൽച്ചാടി പട്ടിണി കിടന്നു ചാകാറായി. ഉറുമ്പുകൾ തങ്ങൾ ശേഖരിച്ച ഭക്ഷണം എന്നും വിതരണം
ചെയ്യുന്നത് അവൻ കണ്ടു. അപ്പോളവനു മനസ്സിലായി:

ഗുണപാഠം: സമ്പത്ത് കാലത്ത് തൈ പത്തുവെച്ചാൽ ആപത്ത് കാലത്ത് കാ പത്തു തിന്നാം.

നായയും എല്ലിൻ കഷ്ണവും

ഭക്ഷണം തേടിയിറങ്ങിയ നായക്ക് ഒരെല്ലിൻ കഷണം കിട്ടി. അതും കടിച്ചു പിടിച്ചു കൊണ്ടു വീട്ടിലേക്ക് മടങ്ങുമ്പോൾ ഒരു
പാലം കടക്കേണ്ടിവന്നു.

പാലത്തിലൂടെ നടക്കവേ തന്റെ പ്രതിബിംബം വെള്ളത്തിൽ കണ്ട നായ, അത് എല്ലിൻ കഷണവുമായി നിൽക്കുന്ന
മറ്റൊരു നായയാണെന്ന് ധരിച്ചു. ആ എല്ലും കൂടി കരസ്ഥമാക്കാനായി നായ കുരച്ചുംകൊണ്ട് മറ്റെ നായക്കുനേരെ ചാടി.
ഉള്ളതും പോയി. വെള്ളവുംകുടിച്ചു.

ഗുണപാഠം: അത്യാഗ്രഹം ആപത്ത് വരുത്തും.

ആമയും മുയലും

മൃഗങ്ങളെല്ലാം കൂടിയിരിക്കവെ ഒരിക്കൽ മുയൽ വീമ്പിളക്കി. "ഞാനാണ് കാട്ടിലെ വേഗക്കാരൻ. ഓട്ടപ്പന്തയത്തിൽ


എന്നെ തോൽപ്പിക്കാൻ ആരുണ്ടിവിടെ?"

ആരും മിണ്ടാതിരിക്കുമ്പോൾ അതാ ഒരുത്തരം. "വെല്ലുവിളി ഞാൻ ഏറ്റെടുക്കുന്നു". നോക്കിയപ്പോൾ ആമയാണ്


വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്.

"നീയോ!" മുയൽ പുച്ഛത്തോടെ പറഞ്ഞു "എന്തായാലും ശരി മൽസരം നടക്കട്ടെ."

മൽസരദിനം വന്നെത്തി. മൽസരം ആരംഭിച്ച ഉടൻ തന്നെ മുന്നോട്ട് കുതിച്ച മുയൽ ആമയെ അതിദൂരം പിന്നിലാക്കി.
മുയൽ വിചാരിച്ചു "ഇവൻ ഇപ്പോഴൊന്നും എത്തില്ല. ഞാൻ ഇവിടെ ഇരുന്നൊന്നു സുഖമായി ഉറങ്ങി സാവധാനം
പോയാലും മതിയല്ലോ."

ചൂടും ക്ഷീണവും കാരണം, മുയലിന്റെ മയക്കം നിദ്രയായി. അവൻ നന്നായി ഉറക്കത്തിലാണ്ടപ്പോളാണ് ആമയുടെ വരവ്.
ആമ മെല്ലെയാണെങ്കിലും നിർത്താതെ ഓട്ടം തുടർന്നു. ഉറക്കമുണർന്ന മുയൽ കാണുന്നത് ലക്ഷ്യസ്ഥാനത്തിനടുത്ത്
നിൽക്കുന്ന ആമയെയാണ്. മുയൽ കുതിച്ചെത്താൻ ശ്രമിച്ചെങ്കിലും, ആമ മൽസരം ജയിച്ചു കഴിഞ്ഞിരുന്നു.

ഒരു കുടത്തിൽ ഉണ്ടായിരുന്ന തേൻ തുളുമ്പി കുടത്തിന്റെ ചുവട്ടിൽ വീണു കിടന്നു. ഇതു കണ്ട ഒരു പറ്റം ഈച്ചകൾ അതിൽ
തേനിൽ ചെന്നിരുന്നു ആർത്തിയോടെ കുടിക്കാൻ തുടങ്ങി. താമസിയാതെ ഈച്ചകളുടെ കാലുകൾ തേൻ കൊണ്ടു
പൊതിയപ്പെട്ടു. തേനിൽ പൂണ്ടുപോയ കാലുകൾ വലിച്ചെടുക്കാനോ, പറന്നു പോകാനോ സാധിക്കാതെ ആ ഈച്ചകൾ
തേനിൽ തന്നെ ശ്വാസം മുട്ടി ചത്തു. ജീവൻ പോയ്കൊണ്ടിരുന്നപ്പോൾ അവ വിലപിച്ചു. "ഞങ്ങൾ എത്ര വിഡ്ഢികൾ.
അല്പനേരത്തെ ആനന്ദത്തിനു പിന്നാലെ പോയതാണ് ഞങ്ങളുടെ നാശത്തിനു വഴിവെച്ചത്."

ഗുണപാഠം: അമിതമായാൽ അമൃതും വിഷം.


തേൻകുടവും ഈച്ചകളും പുൽത്തൊട്ടിലിലെ നായ→

പുൽത്തൊട്ടിലിലെ നായ

ഒരു നായ ഒരു ദിനം ഉച്ചയുറക്കത്തിനായി തിരഞ്ഞെടുത്തത് ഒഴിഞ്ഞു കിടന്ന കാലിത്തൊഴിത്തിലെ പുൽത്തൊട്ടിയാണ്.
വൈകുന്നെരമായപ്പോൾ ജോലിയെല്ലാം കഴിഞ്ഞു തൊഴുത്തിലെത്തിയ കാള വൈക്കോൽ ഭക്ഷിക്കാൻ പുൽത്തൊട്ടിയെ
സമീപ്പിച്ചപ്പോൾ നായയുണ്ടോ സമ്മതിക്കുന്നു.

കുരച്ചും കൊണ്ട് നായ, കാളയെ അകറ്റി നിർത്തി. വിശന്നു മടങ്ങവേ കാള പിറുപിറുത്തു: "ചിലർ ഇങ്ങനെയാണ്,
തിന്നുകയുമില്ല, തിന്നാനൊട്ടു സമ്മതിക്കുകയുമില്ല"

കുറുക്കനും ആടും രണ്ടു ചങ്ങാതിമാരും ഒരു കരടിയും→

ഒരു കുറുക്കൻ എങ്ങനെയോ ആഴമുള്ള ഒരു പൊട്ടക്കിണറ്റിൽ വീണു പോയി. അത് വഴി പോകാനിടയായ ഒരാട്
കിണറ്റിൽ കിടക്കുന്ന കുറുക്കനോട് തിരക്കി

"ആ പൊട്ടക്കിണറ്റിൽ നീ എന്തെടുക്കുന്നു?"

ഉടൻ തന്നെ കുറുക്കൻ പ്രതിവചിച്ചു.

"നീ അറിഞ്ഞില്ലേ? ഭയങ്കര വരൾച്ച വരാൻ പോകുകയാണ്. ഇവിടെയാണെങ്കിൽ കുറച്ചു വെള്ളമെങ്കിലും ഉണ്ട്. അത്
കൊണ്ടാണ് ഞാൻ ഇവിടെകൂടാൻ തീരുമാനിച്ചത്. നീയും ഇങ്ങോട്ടു പോര്."

ക്ഷണം കിട്ടേണ്ട താമസം ആട് പൊട്ടക്കിണറ്റിലേക്ക് ചാടി. ആട് എത്തിയ ഉടൻ തന്നെ കുറുക്കൻ ആടിന്റെ മുതുകേറി
മുകളിലേക്ക് ഒറ്റ ചാട്ടം. കിണറ്റിനു പുറത്തെത്തിയ കുറുക്കൻ ആടിനോട് ഇപ്രകാരം യാത്ര പറഞ്ഞു

"ഞാൻ പോകുന്നു. കാലക്കേടു സംഭവിച്ചവരിൽ നിന്നും ഉപദേശം സ്വീകരിക്കരുത് എന്ന് നീ ഇനിയെങ്കിലും പഠിക്കൂ."

ഗുണപാഠം: കാലക്കേടു സംഭവിച്ചവരിൽ നിന്നും ഉപദേശം സ്വീകരിക്കരുത്

രണ്ടു ചങ്ങാതിമാരും ഒരു കരടിയും

വനാന്തരത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന രണ്ടു സുഹൃത്തുക്കൾ പെട്ടെന്ന് ഒരു കരടിയുടെ മുന്നിൽ ചെന്നുപെട്ടു. ഒരുവൻ
ഉടൻ തന്നെ എങ്ങനെയോ അടുത്തു കണ്ട ഒരു മരത്തിൽ കയറി പറ്റി. അത് സാധിക്കാതിരുന്ന രണ്ടാമൻ, മരച്ചുവട്ടിൽ
ചത്തത് പോലെ മലർന്നു കിടന്നു. അവന്റെ അടുക്കലെത്തിയ കരടി അവനെ മണപ്പിച്ചു നോക്കി. ശ്വാസം പോലും
വിടാതെ അനങ്ങാതെ കിടന്ന അയാൾ ചത്തെന്നു കരുതി കരടി മടങ്ങി പോയി. കരടികൾ ശവം ഭക്ഷിക്കാറില്ലത്രെ.
കരടി പോയെന്നുറപ്പായപ്പോൾ മരത്തിൽ നിന്നിറങ്ങിയവൻ സുഹൃത്തിനോട് പരിഹാസപൂർവ്വം ചോദിച്ചു.

"അല്ലാ, കരടി നിന്റെ ചെവിയിൽ എന്തോ മന്ത്രിക്കുന്നത് കണ്ടല്ലോ. എന്താണവൻ നിന്നോട് പറഞ്ഞത്?"

മുടിനാരിഴയ്ക്ക് ജീവൻ തിരികെ കിട്ടിയ സുഹൃത്ത് പറഞ്ഞു "കരടി പറഞ്ഞത്" ആപത്ത് വരുമ്പോൾ ഉപേക്ഷിക്കുന്നവൻ
ഒരിക്കലും സുഹൃത്തല്ല."

ഗുണപാഠം: :ആപത്തിലും ഒപ്പം നിൽക്കുന്നവനേ യഥാർത്ഥ സുഹൃത്തായിരിക്കൂ

പിശുക്കന്റെ ഗതി സിംഹത്തിന്റെ പ്രേമം→


ഒരു പിശുക്കൻ തന്റെ സമ്പാദ്യമെല്ലാം വിറ്റ്, ഒരു സ്വർണ്ണകട്ടി വാങ്ങി , തന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു.എല്ലാ ദിവസവും
അയാൾ അവിടെ പോയി അതിന്റെ ഭദ്രത ഉറപ്പു വരുത്തി.പിശുക്കന്റെ ചലനങ്ങൾ ശ്രദ്ധിച്ച ഒരു ഭൃത്യൻ , രഹസ്യം
കണ്ടുപിടിച്ച് തക്കം നോക്കി ആ സ്വർണ്ണം മോഷ്ടിച്ചു.

തന്റെ സ്വർണ്ണം മോഷണം പോയതറിഞ്ഞപ്പോൾ പിശുക്കൻ തല തല്ലി കരയാൻ തുടങ്ങി.

കാര്യം മനസ്സിലാക്കിയ ഒരു അയൽക്കാരൻ പിശുക്കനെ സമാധാനിപ്പിച്ചു. "നീ ഒരു കല്ലെടുത്ത് അത് നിന്റെ
സ്വർണ്ണമാണെന്നു മനസ്സിൽ സങ്കൽപ്പിച്ച് കുഴിച്ചിടുക.നിന്റെ സ്വർണ്ണം നിനക്ക് തന്നിരുന്ന അതേ സന്തോഷം ഈ കല്ലും
തരും. രണ്ടും നിനക്ക് ഒരു പോലെ ഉപയോഗ ശൂന്യമായിട്ടിരിക്കയായിരുന്നല്ലോ.

ഉപ്പു കച്ചവടക്കാരന്റെ കഴുത മുറിവാലൻ കുറുക്കൻ→

ഉപ്പു കച്ചവടം നടത്തിയിരുന്ന ഒരാൾക്ക് ഒരു ചുമട്ടു കഴുത ഉണ്ടായിരുന്നു. ഒരു ദിവസം പതിവുപോലെ ഉപ്പുചാക്കുകളുമായി
ഒരു പാലം കടക്കവേ, ഓർക്കാപ്പുറത്ത് കഴുതയുടെ അടിതെറ്റി. അത് ചുമടുമായി ആറ്റിൽ വീണു. നീന്തിക്കയറിയ
കഴുതയുടെ ചുമടുഭാരം ഗണ്യമായി കുറഞ്ഞിരുന്നു. കാരണം ഉപ്പെല്ലാം വെള്ളത്തിൽ അലിഞ്ഞിരുന്നു. സംഗതി
മനസ്സിലാക്കിയ കഴുത അടുത്ത ദിവസം പാലംകടക്കവേ കാൽ ഇടറുന്നതായി അഭിനയിച്ചു മനഃപൂർവ്വം വെള്ളത്തിലേക്ക്
വീണു. കഴുതയുടെ വിരുത് യജമാനൻ തിരിച്ചറിഞ്ഞു. അടുത്ത ദിവസം കഴുത മനപ്പൂർവ്വം വെള്ളത്തിൽ വീണെങ്കിലും
കയറാൻ ഏറെ പാടുപെടേണ്ടി വന്നു. കുറെ വെള്ളവും കുടിച്ചു. ചുമടാകട്ടെ ഭാരത്തിൽ ഇരട്ടിയായതായി തോന്നുകയും
ചെയ്തു. കാരണം അന്ന് യജമാനൻ ഉപ്പിനു പകരം പഞ്ഞിനിറച്ച ചാക്കായിരുന്നു ചുമടായി വെച്ചിരുന്നത്. പാഠം പഠിച്ച
കഴുത പിന്നിടൊരിക്കലും ചുമടു താങ്ങാൻ വൈമനസ്യം കാട്ടിയില്ല.

ഗുണപാഠം: :മടിയന്മാർ മല ചുമക്കും

മുറിവാലൻ കുറുക്കൻ "ചെന്നായ്!" കരഞ്ഞ ബാലൻ→

ഒരു കുറുക്കൻ ഒരിക്കലൊരു കെണിയിൽ അകപ്പെട്ടു. എങ്ങനെയൊക്കെയോ അവൻ കെണിയിൽ നിന്നും


രക്ഷപ്പെട്ടെങ്കിലും വാലിന്റെ പകുതിമുക്കാലും മുറിഞ്ഞു പോയിരുന്നു. മുറിവാലൻ കുറുക്കൻ നാണക്കേടു കൊണ്ട്
പുറത്തിറങ്ങാതെ കുറച്ചുകാലം കഴിച്ചു. ഒടുവിൽ ധൈര്യം സംഭരിച്ച് അവൻ തന്റെ ബന്ധുക്കളേയും സുഹൃത്തുക്കളേയും
വിളിച്ചു കൂട്ടി എന്നിട്ട് ഇപ്രകാരം പ്രഖ്യാപിച്ചു. "നാം എല്ലാവരും വാലു മുറിച്ചു കളയുന്നതായിരിക്കും നല്ലതെന്നാണെന്റെ
അഭിപ്രായം. അല്ലെങ്കിലും ഒന്നാലോചിച്ചു നോക്കൂ. എന്തൊരു ശല്യമാണ് ഈ വാല് ! നമ്മുടെ ജന്മശത്രുവായ നായ
ഓടിക്കുമ്പോൾ ആദ്യം പിടിവീഴുന്നത് വാലിലല്ലേ? നമുക്ക് ഒന്നു സല്ലപിക്കാൻ ഒരിടത്ത് സ്വസ്ഥമായിരിക്കണമെന്നു
വച്ചാൽ ഈ വാല് മടക്കി ഒതുക്കിവെയ്ക്കുക എന്നതൊക്കെ ബുദ്ധിമുട്ടല്ലേ? ഈ സാധനം കൊണ്ട് എന്തെങ്കിലും
പ്രയോജനമുണ്ടൊ ? അതൊട്ടില്ലതാനും " മുറിവാലൻ കുറുക്കൻ വാചാലനായി.

ഇത്രയും ആയപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന തലമൂത്ത ഒരു കുറുക്കൻ ചോദിച്ചു. "നീ പറഞ്ഞതൊക്കെ അവിടെ നിൽക്കട്ടെ.
നമ്മൾക്കുള്ള ഏറ്റവും മനോഹരമായ ആഭരണമായ നമ്മുടെ വാല് നിനക്ക് നഷ്ടപ്പെട്ടില്ലായിരുന്നെങ്കിൽ നീ ഇതു
പറയുമായിരുന്നോ?

ഗുണപാഠം: :സ്വാർത്ഥമതികളുടെ ഉപദേശത്തെ വകവെക്കരുത്

മോഷ്ടാവും അമ്മയും വൃദ്ധനും മരണവും→


പള്ളിക്കൂടത്തിൽ നിന്നും തന്റെ സഹപാഠിയുടെ ഒരു പുസ്തകം മോഷ്ടിച്ചു കൊണ്ടുവന്ന ബാലനെ അവന്റെ മാതാവ്
ശാസിക്കുകയോ ശിക്ഷിക്കുകയോ ചെയ്തില്ല. മാത്രമല്ല അവനെ അനുമോദിച്ച് പ്രോൽസാഹിപ്പിക്കുകയും ചെയ്തു. അടുത്ത
തവണ അവൻ മോഷ്ടിച്ചത് ഒരു മേലങ്കി ആയിരുന്നു. അതും മാതാവ് അനുമോദിച്ചു. ബാലൻ യുവാവായപ്പോഴും
മോഷണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. മോഷണവസ്തുക്കളുടെ മൂല്യവും അധികരിച്ചുകൊണ്ടിരുന്നു. എന്നാൽ ഒരു നാൾ
അവൻ കവർച്ചക്കിടെ പിടിക്കപ്പെട്ടു. വധശിക്ഷയാണ് അവനു വിധിക്കപ്പെട്ടത്. വിലങ്ങുവെച്ച കൈകളുമായി അവനെ
വധിക്കപ്പെടാൻ കൊണ്ടുപോകുമ്പോൾ അവന്റെ അമ്മയും അലമുറയിട്ടുകൊണ്ട് അവനെ അനുഗമിക്കുന്നുണ്ടായിരുന്നു.

അവൻ പറഞ്ഞു "എനിക്ക് എന്റെ അമ്മയോടു രണ്ട് വാക്കു രഹസ്യമായി പറയാനുണ്ട്

എന്നിട്ടവൻ മാതാവിന്റെ അടുക്കലേക്ക് ചെന്നു.പെട്ടെന്ന് അവൻ അമ്മയെ ആക്രമിച്ചു, അമ്മയുടെ ചെവി കടിച്ചു മുറിച്ചു.
അമ്മ അവനെ കഠിനമായി ശകാരിച്ചു. അപ്പോൾ അവൻ വിലപിച്ചു
ഞാൻ ആദ്യമായി ഒരു പുസ്തകം കട്ടുകൊണ്ടുവന്നപ്പോൾ അമ്മ എന്നെ തല്ലിയിരുന്നെങ്കിൽ എനിക്ക് ഇന്ന് ഈ ഗതി
വരില്ലായിരുന്നു. ഞാൻ അപമാനിതനായി മരിക്കേണ്ടിവരില്ലായിരുന്നു"
ഗുണപാഠം: :കള്ളത്തരം മുളയിലേ നുള്ളണം. പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും.

പൂച്ചക്കാരു മണികെട്ടും? വിഗ്രഹം ചുമക്കുന്ന കഴുത→


തങ്ങളുടെ പൊതുശത്രുവായ പൂച്ചയെ എങ്ങനെയൊക്കെ കബളിപ്പിച്ച് രക്ഷപ്പെടാം എന്നതിനെപ്പറ്റി ആലോചിക്കാൻ
ചുണ്ടെലികൾ പണ്ട് ഒരു മഹാസമ്മേളനം വിളിച്ചുചേർത്തു. പലരും പല അഭിപ്രായങ്ങളും പറഞ്ഞെങ്കിലും ഒന്നും തന്നെ
ആർക്കും സ്വീകാര്യമായില്ല. അവസാനം ചെറുപ്പക്കാരനായ ഒരു ചുണ്ടെലി എഴുന്നേറ്റുനിന്നു പറഞ്ഞു:

"നിങ്ങൾ നടപ്പാക്കാൻ തയ്യാറാണെങ്കിൽ നമ്മുടെ സുരക്ഷിതത്വത്തിന്നുതകുന്ന ഒരാശയം ഞാൻ നിർദ്ദേശിക്കാം. പാത്തും


പതുങ്ങിയുമാണല്ലോ പൂച്ച നമ്മെ ഉപദ്രവിക്കുന്നത്. പൂച്ചയുടെ കഴുത്തിൽ ഒരു മണി കെട്ടുകയാണെങ്കിൽ അവൾ
അടുത്തുള്ളപ്പോഴെല്ലാം അതു്‌കിലുങ്ങി നമുക്കു്‌രക്ഷപ്പെടാനുള്ള മുന്നറിയിപ്പു ലഭിക്കും."

സദസ്സ് കൈയ്യടിച്ചു നിർദ്ദേശം അംഗീകരിക്കാനൊരുങ്ങവേ ഒരു വയസ്സൻ ചുണ്ടെലി ചോദിച്ചു: "സംഗതി കൊള്ളാം,
പക്ഷെ എനിക്കൊരു സംശയം - പൂച്ചക്കാരു മണികെട്ടും?" എല്ലാവരും പരസ്പരം നോക്കിയെങ്കിലും ആരും മുന്നോട്ടു്‌
വന്നില്ല.

ഗുണപാഠം: അസാദ്ധ്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കുക വളരെ എളുപ്പമാണു്‌.

വിഗ്രഹം ചുമക്കുന്ന കഴുത നിലവിളക്കിന്റെ ഹുങ്ക്→

ഒരു അമ്പലത്തിൽ പ്രതിഷ്ഠിക്കാനായി നിർമ്മിച്ച വിഗ്രഹം കഴുതപ്പുറത്തേറ്റി കൊണ്ടുപോവുകയായിരുന്നു. കൊണ്ടു


പോകുന്നത് വിഗ്രഹമായതിനാൽ വഴിനീളെ ജനങ്ങളുടെ ഭക്തിപ്രകടനമായിരുന്നു-- പുഷ്പാർച്ചനകൾ, മന്ത്രോച്ചാരണങ്ങൾ,
തൊഴുത്തു വണങ്ങുന്ന ഭക്തന്മാർ. എല്ലാം കൂടി കണ്ടപ്പോൾ കഴുത വിചാരിച്ചു തന്നെയാണ്‌ ജനങ്ങൾ വണങ്ങുന്നതെന്ന്.
കഴുതയ്ക്ക് ഗർവ്വ് വന്നു ഭവിച്ചു. അവൻ യാത്ര തുടരാൻ വിസമ്മതിച്ചു.

ജനങ്ങൾ തടവിയും തലോടിയും അതിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൻ ഇടഞ്ഞു തന്നെ നിന്നു. ഒടുവിൽ
കോലുകൊണ്ടു തല്ല് കിട്ടി തുടങ്ങിയപ്പോൾ മാത്രമാണ്‌അവൻ നീങ്ങി തുടങ്ങിയത്.

ഗുണപാഠം: അർഹതയില്ലാത്ത അംഗീകാരങ്ങൾക്ക് പിന്നാലെ പോകുന്നത് അവഹേളനം വിളിച്ചുവരുത്തലാണ്‌

നിലവിളക്കിന്റെ ഹുങ്ക് പൊന്മുട്ടയിടുന്ന താറാവ്→

എണ്ണയിൽ മുങ്ങിയ തിരി ആളിക്കത്തിയപ്പോൾ നിലവിളക്ക് അഹങ്കാരത്തോടെ പറഞ്ഞു.

"എന്തൊരു പ്രകാശമാണെനിക്ക്. സൂര്യനു പോലും ഇത്രയും വെളിച്ചം നൽകാനാവില്ല."

അപ്പോഴാണ് ഒരു ചെറുതെന്നൽ മുറിയിലൂടെ കടന്നു പോയത്. വിളക്ക് താനെ അണഞ്ഞുപോയി. വീണ്ടും തിരി
കൊളുത്തുന്നതിനിടയിൽ വിളക്കിന്റെ ഉടമ ഉപദേശിച്ചു.
"ഇനിയെങ്കിലും പൊങ്ങച്ചം പറയാതെ, നിശബ്ദമായി നിന്റെ വെളിച്ചം പകർന്നു കൊടുക്കൂ. അൽപ്പമാത്രം പ്രകാശിക്കുന്ന
നക്ഷത്രങ്ങളെ നോക്കൂ . അവ കെട്ടു പോകുന്നേയില്ല."

ഗുണപാഠം: അറിവും ധനവുമെല്ലാം നശ്വരമാണ്. അവയിൽ ഊറ്റം കൊള്ളരുത്

പൊന്മുട്ടയിടുന്ന താറാവ് പാടാൻ മറന്ന പരുന്തുകൾ→


പതിവു പോലെ താറാവിന്റെ കൂട്ടിൽ നിന്നും മുട്ട എടുക്കാൻ ചെന്ന വീട്ടുകാരൻ അന്ന് കണ്ടത് തിളങ്ങുന്ന മഞ്ഞ ഭാരിച്ച
മുട്ടയാണ്. ആദ്യം അത് കളയാൻ ഭാവിച്ചെങ്കിലും പിന്നീട് അത് വീട്ടിൽ കൊണ്ടു പോയി പരിശോധിച്ചു. അതൊരു
സ്വർണ്ണ മുട്ടയാണെന്നറിഞ്ഞപ്പോൾ അയാൾ ഏറെ സന്തോഷിച്ചു. എന്നും താറാവ് പൊന്മുട്ട ഇട്ടുകൊണ്ടിരുന്നു. വീട്ടുകാരൻ
വലിയ ധനികനാവുകയും ചെയ്തു. ധനമേറിയപ്പോൾ അയാളുടെ ആർത്തിയും ഏറി. താറാവിന്റെ ഉള്ളിലുള്ള മുട്ടകളെല്ലാം
ഒറ്റയടിയ്ക്ക് കരസ്ഥമാക്കാനാഗ്രഹിച്ച അയാൾ താറാവിനെ കൊന്നു വയറുകീറി. അയാൾക്ക് ഒന്നുമേ ലഭിച്ചില്ല മാത്രമല്ല
പിന്നീടൊരിക്കലും സ്വർണ്ണമുട്ട കിട്ടിയുമില്ല.

ഗുണപാഠം: അത്യാഗ്രഹം ആപത്ത് വരുത്തും.

കഴുതയും ചെന്നായും വിഗ്രഹവില്പനക്കാരൻ→

മേഞ്ഞുകൊണ്ടിരുന്ന ഒരു കഴുത, ചെന്നായ മെല്ലെ തന്നെ പിടിക്കാൻ വരുന്നത് ശ്രദ്ധിച്ചു. ഉടൻ തന്നെ അവൻ കാലിൽ
മുള്ളു തറച്ചതായി അഭിനയിച്ചു മുടന്താൻ തുടങ്ങി.അടുത്തെത്തിയ ചെന്നായ് കാര്യം തിരക്കിയപ്പോൾ കഴുത പറഞ്ഞു.
"എന്റെ കാലിൽ കൂർത്ത ഒരു മുള്ളു കയറിയിരിക്കുകയാണ്. നീ അതൊന്ന് എടുത്തു തരൂ. അല്ലെങ്കിൽ എന്നെ
തിന്നുമ്പോൾ അത് നിന്റെ തൊണ്ടയ്ക്ക് കയറും."

ചെന്നായ്ക്കും അത് സമ്മതമായി. അവൻ കഴുതയുടെ കാൽ പൊക്കി, സൂക്ഷ്മതയോടെ പരിശോധന തുടങ്ങി. ആ സമയം
കഴുത സർവ്വ ശക്തിയും സംഭരിച്ച് ആഞ്ഞു തൊഴിച്ചു. തൊഴിയുടെ ആഘാതത്തിൽ പല്ലുകൾ കൊഴിഞ്ഞ ചെന്നായ്
വേദനയോടെ പായുന്നതിനിടയിൽ പിറുപിറുത്തു "എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചത് കൊന്നു തിന്നാനായിരുന്നു,
ചികിൽസിക്കാനായിരുന്നില്ല. എനിക്കീഗതി വന്നതിൽ ഒരൽഭുതവുമില്ല"

ഗുണപാഠം: അറിയാത്ത തൊഴിൽ ചെയ്താൽ ആപത്ത് ഭവിച്ചേക്കാം

You might also like