You are on page 1of 118

പലതരം കുറ്റങ്ങൾക്ക് ശിക്ഷ നൽകാൻ പോക്സോ ആക്ട് എന്നറിയപ്പെടുന്ന ഈ പുതിയ

നിയമംവ്യവസ്ഥ ചെയ്യുന്നുണ്ട്. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന പഴയനിയമങ്ങളിൽ നിന്ന്


വ്യത്യസ്തമായി എല്ലാ തരം ലൈംഗികക്കുറ്റങ്ങളും പുതിയ നിയമം ശിക്ഷായോഗ്യമായി
കാണുന്നുണ്ട്.അപമാനിക്കുന്ന പ്രവൃത്തികൾ കുട്ടികൾക്കെതിരായാണ് ചെയ്യുന്നതെങ്കിലും ശിക്ഷ
നൽകാൻ ഈ നിയമത്തിൽ വ്യവസ്ഥയുണ്ട്. കുട്ടികളുൾപ്പെട്ട അശ്ലീലചിത്രങ്ങൾ (pornography)
കാണുന്നതും ശേഖരിക്കുന്നതും ഈ നിയമം കുറ്റങ്ങളായാണ് കാണുന്നത്.ഈ നിയമം
വരുന്നതിനു മുൻപ് കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്നത് ഇന്ത്യയിൽ കുറ്റകരമല്ലായിരുന്നു.
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെ സഹായിക്കുന്ന നിലപാടെടുക്കുന്നതും ഈ
നിയമപ്രകാരം കുറ്റകരമാണ്.നിയമനടപടിക്രമങ്ങളും ഈ നിയമപ്രകാരം
പരിഷ്കരിക്കപ്പെട്ടിട്ടുണ്ട്.ഇതിനാൽ ഇന്ത്യയിലെ നീണ്ട നിയമനടപടിക്കുരുക്കുകളിൽ നിന്ന്
ലൈംഗികചൂഷണത്തിനിരയാകുന്ന കുട്ടികൾക്ക് മോചനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
പ്രായപൂർത്തി ആകാത്തവരുമായി മുതിർന്നവർ ഉഭയസമ്മതത്തോടെ നടത്തുന്ന
ലൈംഗികചൂഷണവും ഇതുപ്രകാരം കുറ്റകരമാണ്.18 .18 വയസ്സിൽ താഴെയുള്ള രണ്ടുകുട്ടികൾ
തമ്മിൽ നടക്കുന്ന പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധവും ഈ നിയമം
കുറ്റകരമായി കണക്കാക്കുന്നുണ്ട്.
മൊഡ്യൂൾ പ്രകാരം പ്രസന്റേഷൻ തയ്യാർ ചെയ്തത്

ശ്രീമതി ജെബിൻ ടിനി

HSST സുവോളജി &സൗഹൃദ കോഓർഡിനേറ്റർ


മീനാക്ഷി വിലാസം GHSS പേരൂർ കൊല്ലം

You might also like